svsuraji

svsuraji HOMO SAPIEN SAPIEN

"ബ്രാ രഹിത ദിനം" 'No Bra Day'നാട്ടിലെ സദാചാരക്കാരുടെ നെറ്റി ചുളിപ്പിക്കുന്ന പേരാണ് ഈ ദിനത്തിനെങ്കിലും സ്തനങ്ങൾ മറയ്ക്കുന...
14/10/2022

"ബ്രാ രഹിത ദിനം"
'No Bra Day'

നാട്ടിലെ സദാചാരക്കാരുടെ നെറ്റി ചുളിപ്പിക്കുന്ന പേരാണ് ഈ ദിനത്തിനെങ്കിലും സ്തനങ്ങൾ മറയ്ക്കുന്ന വസ്ത്രമായ bra അഥവ "സ്തന കഞ്ചുകം" ഉപേക്ഷിച്ച്, വർദ്ധിച്ച് വരുന്ന സ്തനാർബുദത്തിതിരെ നിലകൊള്ളേണ്ട ദിവസമാണിന്ന്.

2011 ൽ കാനഡയിലെ Doctor മിറ്റ്ച്ചൽ ബ്രൗൺ ആണ് ഈ ദിവസത്തെ Bra (Breast Reconstruction Awareness) day ആയി പ്രഖ്യാപിച്ചത്. പിന്നീട് ആഗോള തലത്തിൽ പ്രചാരണം ലഭിക്കുകയും ലോകത്തെ എല്ലാ രാജ്യങ്ങളിലേക്കും വ്യാപിക്കുകയുമായായിരുന്നു. സ്തനാർബുധത്തിനെതിരെയുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഉദ്ദേശ്യം.

ഒക്ടോബർ 13 'No Bra Day' അവബോധ ക്യാമ്പയിനുകൾക്ക് ശേഷം ഒക്ടോബർ 16 ന് മാമ്മോഗ്രാം അഥവ സ്തനാർബുദ പരിശോധന നടത്തുക എന്നതാണ് ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്. ഒക്ടോബർ മാസം മുഴുവൻ സ്തനാർബുദ അവബോധ പ്രവർത്തനങ്ങൾക്കുള്ള മാസമായാണ് ആചരിക്കുന്നത്.

അമേരിക്കയിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ മരിക്കാനുള്ള 2 ആമത്തെ കാരണമാണ് ഇതെങ്കിൽ ഇന്ത്യയിലിത് 4 ആമത്തെ കാരണമാണ്. ഒരു വർഷം 40000 ത്തിലധികം ആളുകളെയാണ് അമേരിക്കയിൽ മാത്രം സ്തനാർബുദം കൊല്ലുന്നത്.

ഇന്നത്തെ ദിവസം ബ്രാ ധരിക്കാതെയാണ് അമേരിക്കയും, കാനഡയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സ്ത്രീകൾ സ്ഥാനാർബുദത്തിന് എതിരെയുള്ള അവബോധത്തിന്റെ സന്ദേശങ്ങൾ പങ്ക് വെയ്ക്കുന്നത്.

എന്തുകൊണ്ട് ഇന്ത്യക്കാർ ആചരിക്കണം?

ഇന്ത്യയിലെ സ്ത്രീകളിൽ ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ മരണങ്ങള്‍ സംഭവിക്കുന്നത് സ്തനാര്‍ബുദ ക്യാന്‍സര്‍ കാരണമാണെന്ന് പഠനം. ഇന്ത്യയിൽ എല്ലാ 28 സ്ത്രീകളിലും ഒരാൾക്ക് സ്തനാർബുദം വരാൻ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ വ്യക്തമാകുന്നത്. നഗര പ്രദേശങ്ങളിൽ അത് 20 ൽ 1 ഉം, ഗ്രാമ പ്രദേശങ്ങളിൽ 60 ൽ 1 ഉമാണ്.

30 വയസ്സ് മുതൽ കണ്ട് തുടങ്ങുന്ന സ്തനാർബുദം 50 – 64 വയസ്സാകുമ്പോൾ ഏറ്റവും പാരമ്യതയിലെത്താനുള്ള സാധ്യതകളാണ് പഠനങ്ങൾ ചൂണ്ടി കാണിക്കുന്നത്.

മുമ്പ് സ്ത്രീകളിലെ ക്യാന്‍സര്‍ മരണങ്ങൾ കൂടുതലും ഗർഭാശയമുഖ അർബുദം (Cervical Cancer) കാരണമായിരുന്നു. 1990 ല്‍ ഗർഭാശയമുഖ അർബുദം കാരണം ഇന്ത്യയില്‍ മരിച്ചത് 34,942 സ്ത്രീകളാണ്. 2013 ല്‍ 40,985 സ്ത്രീകള്‍ ഗർഭാശയമുഖ അർബുദം കാരണം മരിച്ചു. എന്നാല്‍ 2013 ല്‍ സ്തനാര്‍ബുദം കാരണം മരിച്ചത് 47,587 പേരാണ്.

സ്തനാർബുദത്തിന്റെ യഥാർത്ഥ കാരണം ഇന്നും അജ്ഞാതമാണെങ്കിലും ജീനുകളിലെ വ്യതിയാനങ്ങളും, ശാരീരിക പ്രത്യേകതകളും, ജീവിത രീതികളും, ഭക്ഷണ രീതികളും, പാരിസ്ഥിതിക പ്രശ്നങ്ങളുമെല്ലാം സ്തനാർബുദത്തിന് കാരണമാണ്.

രോഗലക്ഷണങ്ങള്‍ :

സ്തനത്തിലുണ്ടാകുന്ന മുഴ/കല്ലിപ്പ് സ്തനാകൃതിയില്‍ വരുന്ന മാറ്റം
ചര്‍മത്തിലെ വ്യതിയാനങ്ങള്‍
മുലഞെട്ട് ഉള്ളിലേക്ക് വലിയുക മുലക്കണ്ണില്‍ നിന്നുള്ള സ്രവങ്ങള്‍
നിറ വ്യത്യാസം
വ്രണങ്ങള്‍
കക്ഷത്തിലുണ്ടാകുന്ന കഴല വീക്കം

20 - 39 വയസ്സിനിടയില്‍ പ്രായമുള്ളവര്‍ രണ്ട് വര്‍ഷത്തിലൊരിക്കലും 40 വയസ്സിന് മുകളിലുള്ളവര്‍ വര്‍ഷത്തിലൊരിക്കലും ഡോക്ടറെ കണ്ട് സ്തന പരിശോധന നടത്തണം. സ്തനാര്‍ബുദം വരാനുള്ള സാഹചര്യമുള്ളവര്‍ 6 മാസത്തിൽ ഒരിക്കലെങ്കിലും ഡോക്ടറുടെ പരിശോധന നിർബന്ധമായും നടത്തണം.

യുവതികൾക്കിടയിലെ വർദ്ധിച്ച് വരുന്ന സ്തനാർബുദത്തിനെതിരെ അമേരിക്കയിൽ നടന്ന 16th Annual Breast Cancer Conference presented by the Vermont Cancer Center പ്രോഗ്രാമിൽ തന്റെ 33 ആമത്തെ വയസ്സിൽ grade 3 സ്തനാർബുദം ബാധിച്ച ഹന്ന മാർലോ (Hannah Marlow) എന്ന യുവതിയുടെ ചിത്രമാണ് താഴെ. കോൺഫറൻസിൽ വെച്ച് സ്തനാർബുദ അവബോധത്തിനായി മാർലോയുടെ ചിത്രം ഡേവിഡ് ജെ എന്ന ഫോട്ടോഗ്രഫെറാണ് പകർത്തിയത്. പിന്നീട് സ്തനാർബുദ ക്യാമ്പയിനിന്റെ സിംബലായി ചിത്രം മാറി. 29 ആമത്തെ വയസ്സിലാണ് ഹന്നയ്ക്ക് സ്തനാർബുദം പിടിപെട്ടത്.

സ്തനം, മുല, കുണ്ടി എന്നൊക്കെ പറയുന്നതിന് അലിഖിത വിലക്കുള്ള സദാചാര അപ്പോസ്തലന്മാരുടെ നാട്ടിൽ ഇങ്ങനെയൊക്കെ എഴുതുന്നത് ആർഷഭാരത സംസ്ക്കാരത്തിന് വിരുദ്ധമാണെങ്കിൽ അങ്ങട് ക്ഷമിക്കൂട്ടോ

Sreejith Perumana

മമ്മൂട്ടിയുടെ പുതിയ സിനിമയായ 'റോഷാക്ക്' (Rorschach) എന്നതിന്റെ അർത്ഥമെന്താണ്?റോഷാക്ക് എന്നത് ഒരു Projective Psychologica...
14/10/2022

മമ്മൂട്ടിയുടെ പുതിയ സിനിമയായ 'റോഷാക്ക്' (Rorschach) എന്നതിന്റെ അർത്ഥമെന്താണ്?

റോഷാക്ക് എന്നത് ഒരു Projective Psychological Test ആണ്. സിനിമയുടെ പേരില്‍ പ്രേക്ഷകര്‍ക്കുണ്ടായ കൗതുകവും, സംശയവും ചെന്ന് നില്‍ക്കുന്നത് ഈ ടെസ്റ്റിലാണ്.

1921 ല്‍ സ്വിസ് Psychologist ആയ ഹെര്‍മന്‍ റോഷാക്ക് ആണ് ഈ test കണ്ടുപിടിച്ചത്. ഹെര്‍മന്‍ റോഷാക്ക് കണ്ടുപിടിച്ചതു കൊണ്ട് തന്നെ റൊഷാക്ക് ടെസ്റ്റ് എന്ന പേരിലാണിത് അറിയപ്പെടുന്നത്.

നിഗൂഢമായ എന്തോ രഹസ്യം ഒളിപ്പിച്ച് വെയ്ക്കുന്ന തരത്തിലാണ് ഈ സിനിമയുടെ posters ഉണ്ടാക്കിയിരിക്കുന്നത്. മുഖം മൂടിയ രീതിയില്‍ പോസ്റ്ററിലുള്ള മമ്മൂട്ടിയുടെ ചിത്രവും ഈ നിഗൂഢതക്ക് ആക്കം കൂട്ടിയിരുന്നു.

ഒരാളുടെ Personality, Emotional functioning, Psychotic or Neurological disorders എന്നിവ മനസ്സിലാക്കാനായാണ് Psychologists ഈ test ഉപയോഗിക്കുന്നത്.

ചില രോഗികള്‍ അവരുടെ പ്രശ്‌നങ്ങള്‍ communicate ചെയ്യാന്‍ മടിക്കുന്ന സമയങ്ങളില്‍ ഇത് നടത്താറുണ്ട്. അവ്യക്തമായ രൂപങ്ങളാണ് ഈ test ല്‍ ഉപയോഗിക്കുക. വ്യക്തികളുടെ mental travel മനസ്സിലാക്കാന്‍ ഈ test ലൂടെ സാധിക്കും. അതുകൊണ്ട് തന്നെ പല doctors ഉം pratice ചെയ്യുന്ന ഒരു രീതിയാണിത്. അതായത്, മാനസികമായ ബുദ്ധിമുട്ടുകളുള്ള ഒരാള്‍ psychologist ന്റെ അടുത്തെത്തുമ്പോള്‍ അവരുടെ personality & problems മനസ്സിലാക്കാന്‍ doctors ഉപയോഗിക്കുന്ന ഒരു മാര്‍ഗമാണിത്.

ഒരു പേപ്പറിന്റെ നടുവില്‍ മഷിയൊഴിച്ച് രണ്ടായി മടക്കും. അപ്പോള്‍ പേപ്പറിന്റെ രണ്ട് വശത്തും ഏകദേശം ഒരേ പോലെയുള്ള എന്നാല്‍ കൃത്യതയില്ലാത്ത ഒരു രൂപമുണ്ടായി വരും. Ink blots എന്നാണ് ഇതിന് പറയുന്നത്. റോഷാക്ക് തന്നെ കൈകൊണ്ട് വരച്ചതാണ് ഈ Ink blots.

ഈ Ink blots നോടുള്ള രോഗിയുടെ responds ന്റെ അടിസ്ഥാനത്തില്‍ Psychological observations ന്റെയോ അല്ലെങ്കില്‍ ചില Algorithms ന്റെ കൂട്ടുപിടിച്ചോ രോഗിയെ വിശകലനം ചെയ്യാന്‍ doctors ന് സാധിക്കും. രോഗാവസ്ഥക്കുള്ള കാരണവും, അയാളുടെ Personality യെ കുറിച്ച് മനസ്സിലാക്കാനും ഈ test ഉപയോഗിക്കാറുണ്ട്.

ചില Objects, faces, Shapes എന്നിവ കാണിച്ച് അതില്‍ അവരുടെ തോന്നലുകളനസരിച്ച് mark ചെയ്യാന്‍ പറയും. ഒരുപക്ഷെ രോഗിക്ക് പോലും അത്ര പിടിയില്ലാത്ത അവരുടെ ഉള്‍മനസ്സിലെ ചിന്തകള്‍ ഈ test ലൂടെ doctors ന് മനസ്സിലാകും. ഒരാളുടെ personality യെ വിലയിരുത്താന്‍ അവ്യക്തമായ ചില രൂപങ്ങളുടെ help തേടുകയാണ് ഇവിടെ ചെയ്യുന്നത്.

ചിത്രങ്ങൾ കാണിച്ച് നിരീക്ഷകൻ്റെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അർത്ഥവത്തായ objects, shapes അല്ലെങ്കിൽ nature scenes, ഏറ്റവും common faces അല്ലെങ്കിൽ മറ്റ് രൂപങ്ങളുടെ എന്തെങ്കിലും pattern എന്നിവ മനസ്സിലാക്കുന്നതിലൂടെ അയാളുടെ ഉള്ളിലേക്കിറങ്ങിച്ചെല്ലാനും സ്വയം അയാൾക്ക് പറയാൻ പോലുമാകാത്ത കാര്യങ്ങൾ വരെ മനസിലാക്കിയെടുക്കാനും ഇതിലൂടെ കഴിയുമെന്ന് പറയപ്പെടുന്നു.

300 മാനസിക രോഗികളെയും, 100 വ്യക്തികളെയും പഠിച്ച ശേഷം 1921ൽ റോഷാക്ക് തന്റെ 'Psycho diagnostic' എന്ന പുസ്തകമെഴുതി. അത് Ink blot Test ന്റെ അടിസ്ഥാനമായി മാറി (നൂറുകണക്കിന് Ink blots പരീക്ഷിച്ചതിന് ശേഷം അവയുടെ diagnostic മൂല്യനിർണയത്തിനായി പത്ത് സെറ്റ് തിരഞ്ഞെടുത്തു). എന്നാൽ അടുത്ത വർഷം അദ്ദേഹം മരണപ്പെട്ടു. സ്വിസ് Psycho Analytic Society യുടെ വൈസ് പ്രസിഡന്റായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ റോഷാക്കിന് ബുദ്ധിമുട്ടുണ്ടായിരുന്നു.

റോഷാക്കിന്റെ മരണ ശേഷം സാമുവൽ ബെക്കും, ബ്രൂണോ ക്ലോപ്പറും മറ്റുള്ളവരും ചേർന്ന് യഥാർത്ഥ Test Scoring സംവിധാനം മെച്ചപ്പെടുത്തി. ജോൺ ഇ. എക്‌സ്‌നർ സമഗ്രമായ സംവിധാനത്തിലെ പിന്നീടുള്ള സംഭവ വികാസങ്ങളിൽ ചിലത് സംഗ്രഹിച്ച് scoring കൂടുതൽ കർക്കശമാക്കാൻ ശ്രമിച്ചു.

റോഷാക്ക് ഒരിക്കലും ഒരു പൊതു വ്യക്തിത്വ പരിശോധനയായി Ink blots ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. അദ്ദേഹം Schizophrenia രോഗ നിർണയത്തിനുള്ള ഒരുപകരണമായാണ് അവ വികസിപ്പിച്ചെടുത്തത്. 1939 വരെ ഈ test വ്യക്തിത്വത്തിന്റെ ഒരു Projective test ആയി ഉപയോഗിച്ചിരുന്നില്ല.

5 വയസ്സ് മുതൽ പ്രായപൂർത്തിയായവർ വരെയുള്ളവർക്ക് റോഷാക്ക് test അനുയോജ്യമാണ്.

പരിശോധന ചെയ്യുന്നയാളും, പരിശോധിക്കപ്പെടേണ്ട വ്യക്തിയും സാധാരണയായി ഒരു മേശയിൽ പരസ്പരം എതിരായി ഇരിക്കുന്നു. 10 ഔദ്യോഗിക Ink blots ഉണ്ട്. ഓരോന്നും വെവ്വേറെ White card ൽ അച്ചടിച്ചിരിക്കുന്നു. 5 Ink blots കറുത്ത മഷിയും, രണ്ടെണ്ണം കറുപ്പും ചുവപ്പും മഷിയും, മൂന്നെണ്ണം ബഹുവർണ്ണവും വെളുത്ത പശ്ചാത്തലത്തിലുള്ളവയുമാണ്. Test Subject എല്ലാ Ink blots ഉം കാണുകയും പ്രതികരിക്കുകയും ചെയ്ത ശേഷം ഒരു നിശ്ചിത ക്രമത്തിൽ അവ ഓരോന്നായി വീണ്ടും അവതരിപ്പിക്കുന്നു.

പരിശോധിക്കപ്പെടുന്ന വ്യക്തി Ink blots പരിശോധിക്കുമ്പോൾ Psychologists അവർ പറയുന്നതോ ചെയ്യുന്നതോ ആയ എല്ലാം.. അതെത്ര നിസ്സാരമാണെങ്കിലും രേഖപ്പെടുത്തുന്നു. ഒരു Tabulation ഉം, Scoring Sheet ഉം, ആവശ്യമെങ്കിൽ ഒരു പ്രത്യേക Location chart ഉം ഉപയോഗിച്ച് Test Administrator, responds ന്റെ വിശകലനം രേഖപ്പെടുത്തുന്നു.

ഹെര്‍മന്‍ റോഷാക്കിന്റെ ഈ test ലെ ഓരോ Ink blot ഉം ഓരോ ആശയങ്ങളാണ് വിനിമയം ചെയ്യുന്നത്. ഇതിലൊരു card ലെ ചുവന്ന ഭാഗങ്ങള്‍ രക്തമായി കാണപ്പെടുന്നു. ഈ card select ചെയ്യുന്നവര്‍ക്ക് ദേഷ്യവും, ശാരീരികമായി ഉപദ്രവിക്കാനുളള സാധ്യതയും കൂടുതലായിരിക്കാം. പല തരത്തിലുള്ള Sexual repondses Communicate ചെയ്യാനും ഈ card ന് സാധിക്കും. ഇത്തരം കാര്യങ്ങളാണ് Ink blot സൂചിപ്പിക്കുന്നത്.

ഇരുണ്ട നിറത്തിനും, Shading നും ശ്രദ്ധേയമാണ് Father Card എന്ന Ink blot. ഇത് വിഷാദരോഗികള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. ഭീഷണിപ്പെടുത്തുന്ന, അധികാരബോധമുള്ള ഒരു വ്യക്തിയായി ഇത് കണക്കാക്കപ്പെടുന്നു. ഈ Card പുരുഷബോധ്യങ്ങളില്‍ ഊന്നല്‍ നല്‍കുന്നതു കൊണ്ട് ഇതിനെ father card എന്നും വിളിക്കുന്നുണ്ട്.

മനഃശാസ്ത്രപരമായ പരിശോധനാ രീതിയിൽ ഒരു വ്യക്തിയോട് 10 Ink blots ൽ (അവയിൽ ചിലത് കറുപ്പും ചാരനിറവുമാണ്. മറ്റുള്ളവയ്ക്ക് നിറമുള്ള പാച്ചുകളുണ്ട്) എന്താണ് കാണുന്നതെന്ന് വിവരിക്കാൻ ആവശ്യപ്പെടുന്ന റോഷാക്ക് test, പൂർണ്ണമായി Rorschach Ink blot Test എന്നാണ് അറിയപ്പെടുന്നത്. വിദഗ്ധവും തന്ത്രപരവുമായ ഈ Psychological test ന് തുടക്കത്തിൽ അത്ര പ്രചാരം കിട്ടിയില്ലെങ്കിലും 1960s ഓടെ വ്യാപകമായി.

തീർത്തും ആധികാരികമെന്ന് പറയാൻ കഴിയില്ലെങ്കിലും ഇന്നും പല Psychologists ഉം ഈ രീതി പിന്തുടരുന്നുണ്ട്.

ഫ്രഞ്ച് Psychologist ആയ ആൽഫ്രഡ് ബിനറ്റും ഒരു സർഗ്ഗാത്മകത പരീക്ഷയായി Ink blots പരീക്ഷിച്ചുണ്ട്. നൂറ്റാണ്ടിന്റെ തുടക്കത്തിന് ശേഷം ഭാവനയും, ബോധവും പഠിക്കുന്നത് പോലുള്ള ലക്ഷ്യങ്ങളോടെ Ink blots ഉപയോഗിച്ച Psychological experiments പെരുകി.

പ്രേരണകൾ (Motivations), പ്രതികരണ പ്രവണതകൾ (Response trends), വൈജ്ഞാനിക പ്രവർത്തനങ്ങൾ (Cognitive functions), സ്വാധീനത (Influence), വ്യക്തിഗത ധാരണകൾ (Personal perceptions) എന്നിങ്ങനെയുള്ള.. അറിവിനെയും വ്യക്തിത്വ വ്യതിയാനങ്ങളെയും കുറിച്ചുള്ള data നൽകുക എന്നതാണ് test ന്റെ പൊതു ലക്ഷ്യം. വ്യാഖ്യാന രീതികൾ വ്യത്യസ്തമാണ്. റോഷാക്ക് test psychologists മാത്രമാണ് ഉപയോഗിക്കുന്നത്.

ചിലർ ഈ test നെ Pseudo science ആയും പരിഗണിക്കുന്നു.

മലയാളിയായ മനോജ് നൈറ്റ് ശ്യാമളൻ എഴുതിയ 'Sixth Sense' എന്ന Hollywood ചിത്രവും ഈ കാറ്റഗറിയിൽ വരുന്നതാണ്.

Shameersha sha

Address


Website

Alerts

Be the first to know and let us send you an email when svsuraji posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share