Dilli Dali

Dilli Dali Dilli Dali is a podcast initiative from Delhi on contemporary society and culture

Wishing all a Happy Diwali
31/10/2024

Wishing all a Happy Diwali

പ്രിയ സുഹൃത്തേ ,'കൈയെഴുത്തുപ്രതികളും ഇന്ത്യൻ ആശയങ്ങളുടെ ഏഷ്യൻ സഞ്ചാരവും' എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .ഡൽഹിയിലെ Indi...
27/10/2024

പ്രിയ സുഹൃത്തേ ,

'കൈയെഴുത്തുപ്രതികളും ഇന്ത്യൻ ആശയങ്ങളുടെ ഏഷ്യൻ സഞ്ചാരവും' എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
ഡൽഹിയിലെ India International Centre ൽ ഒക്ടോബർ 18 മുതൽ 24 വരെ നടന്ന 'Manuscripts and the movement of ideas across Asia' എന്ന പ്രദർശനത്തിന്റെ ഒരു ദൃശ്യാനുഭവമാണിത്.

ലിങ്ക് ആദ്യ കമന്റ് ആയി നൽകിയിരിക്കുന്നു .

സ്നേഹപൂർവ്വം

എസ് . ഗോപാലകൃഷ്ണൻ
27 ഒക്ടോബർ 2024

സർക്കാരുകൾ ജിന്നുകളെ ഇറക്കിവിട്ടാൽ അവർ ഇറങ്ങിപ്പോകുമോ ?രണ്ടാഴ്ച മുൻപ്‌ ഞാൻ ഡൽഹിയിലെ ചരിത്രസ്മാരകമായ ഫിറോസ് ഷാ കോട് ലയിൽ ...
22/10/2024

സർക്കാരുകൾ ജിന്നുകളെ ഇറക്കിവിട്ടാൽ അവർ ഇറങ്ങിപ്പോകുമോ ?

രണ്ടാഴ്ച മുൻപ്‌ ഞാൻ ഡൽഹിയിലെ ചരിത്രസ്മാരകമായ ഫിറോസ് ഷാ കോട് ലയിൽ പോയിരുന്നു.
പത്തുകൊല്ലങ്ങൾക്കു മുൻപ് അവിടം സന്ദർശിച്ചപ്പോൾ ഉണ്ടായിരുന്ന ജീനി ബാബയെ പ്രാർത്ഥിക്കുന്ന ഇരുണ്ട മുറി ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.
ആളുകളുടെ പ്രാർത്ഥനകളില്ല. പരാജിതരുടെ പ്രണയലേഖനങ്ങളില്ല ബാബയുടെ പൂച്ചകളില്ല. പാലില്ല.

അതിമനോഹരമായ ചരിത്രസ്മാരകത്തിൻ്റെ ദൃശ്യപശ്ചാത്തലത്തിൽ ഒരു നല്ല ജിന്നിനെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റ്.

ലിങ്ക് ആദ്യ കമന്റ് ആയി നൽകിയിരിക്കുന്നു .

സ്നേഹപൂർവ്വം

എസ്‌ . ഗോപാലകൃഷ്ണൻ

ഞങ്ങൾക്ക് ഓർമ്മയുണ്ട്,നന്ദിയുണ്ട്, സ്നേഹവും
20/10/2024

ഞങ്ങൾക്ക്
ഓർമ്മയുണ്ട്,
നന്ദിയുണ്ട്,
സ്നേഹവും

പ്രിയ സുഹൃത്തേ ,ദില്ലി -ദാലിയുടെ പുതിയ ലക്കം പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .ഒക്ടോബർ പതിനേഴാം തീയതി ഇന്ത്യയുടെ സുപ്രീം കോടത...
19/10/2024

പ്രിയ സുഹൃത്തേ ,
ദില്ലി -ദാലിയുടെ പുതിയ ലക്കം പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .

ഒക്ടോബർ പതിനേഴാം തീയതി ഇന്ത്യയുടെ സുപ്രീം കോടതി ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചു .
1955 ലെ പൗരത്വനിയമത്തിലെ Section 6A ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തിയ ഈ വിധിയിൽ എന്താണ് ഇന്ത്യൻ ഭരണഘടന ഉറപ്പുവരുത്തുന്ന പൗരത്വം , വിവിധ സമൂഹങ്ങൾ തമ്മിലുള്ള സാഹോദര്യത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വം, കുടിയേറ്റവും തദ്ദേശീയരുടെ സാംസ്കാരികത്തനിമയും മുതലായ കാര്യങ്ങൾ വിശദമാക്കുന്നുണ്ട് .
പോഡ്‌കാസ്റ്റ് അവലംബമാക്കിയിരിക്കുന്നത് The Indian Express പത്രത്തിൽ സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനായ Shadan Farasat എഴുതിയ ലേഖനമാണ് . പത്രത്തിനോടും അദ്ദേഹത്തോടും കടപ്പാട് രേഖപ്പെടുത്തുന്നു .

സ്നേഹപൂർവ്വം

എസ് . ഗോപാലകൃഷ്ണൻ

ലിങ്ക് ആദ്യ കമന്റ് ആയി നൽകിയിരിക്കുന്നു

ഇന്ന് ആനന്ദിന്റെ എൺപത്തിയെട്ടാം പിറന്നാളാണ് .ദില്ലി -ദാലി പോഡ്‌കാസ്റ്റ് നൽകുന്ന പിറന്നാൾ ആദരമാണിത്.ആനന്ദിന്റെ മകൾ ഡോ .ചേ...
17/10/2024

ഇന്ന് ആനന്ദിന്റെ എൺപത്തിയെട്ടാം പിറന്നാളാണ് .
ദില്ലി -ദാലി പോഡ്‌കാസ്റ്റ് നൽകുന്ന പിറന്നാൾ ആദരമാണിത്.
ആനന്ദിന്റെ മകൾ ഡോ .ചേതന സച്ചിദാനന്ദൻ
കെ .സി . നാരായണൻ
കൽപറ്റ നാരായണൻ
ഉണ്ണി ആർ
അനിത തമ്പി (ആനന്ദിന്റെ കവിതകൾ )
അമൃത് ലാൽ
പി കൃഷ്ണനുണ്ണി
എന്നിവർ ആനന്ദിന്റെ കൃതികളിൽ നിന്നും ഇഷ്ടഭാഗങ്ങൾ വായിക്കുന്നു .

മലയാളത്തിലെ വലിയ എഴുത്തുകാരന് സ്നേഹത്തോടെ

എസ് . ഗോപാലകൃഷ്ണൻ
17 ഒക്ടോബർ 2024

ലിങ്ക് ആദ്യ കമന്റ് ആയി നൽകുന്നു

ദില്ലി -ദാലി മലയാളം പോഡ്‌കാസ്റ്റിന്റെ വിദ്യാരംഭം ആശംസകൾ
12/10/2024

ദില്ലി -ദാലി മലയാളം പോഡ്‌കാസ്റ്റിന്റെ
വിദ്യാരംഭം ആശംസകൾ

FROM THE ARCHIVES OF DILLI DALI PODCASTഇന്ന് ഒക്ടോബർ 12 , 2024 1924 ഒക്ടോബറിൽ ഈ ദിനത്തിലാണ്  മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്...
12/10/2024

FROM THE ARCHIVES OF DILLI DALI PODCAST

ഇന്ന് ഒക്ടോബർ 12 , 2024
1924 ഒക്ടോബറിൽ ഈ ദിനത്തിലാണ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്ബ്‌ 'അൽ -അമീൻ പത്രം തുടങ്ങിയത്.
ആ പത്രമാപ്പീസിൽ ആദ്യം കയറിച്ചെന്നത് തല ഉയർന്നേ മാത്രം നിന്നിരുന്ന വള്ളത്തോൾ നാരായണമേനോൻ ആയിരുന്നു.
ബ്രിട്ടീഷുകാരുമായുള്ള നിരന്തര ഏറ്റുമുട്ടലിൽ 1939 ൽ പത്രം നിലച്ചു.
പക്ഷേ അപ്പോഴേക്കും പുതിയ കേരളം ജനിച്ചിരുന്നു, കേരളത്തിന്റെ വീരപുത്രന്റെ ജീവിതപതാകയും പേറി.
2024 ൽ ആ പത്രത്തിന്റെ ശതാബ്ദിവേളയിൽ ദില്ലി -ദാലി മലയാളത്തിലെ പത്രപ്രവർത്തനധീരതയിലെ ആ ഇതിഹാസാദ്ധ്യായത്തെ ഓർത്തെടുക്കുവാൻ ശ്രമിക്കുന്നു . മംഗളാത്മൻ മുഹമ്മദ് അബ്ദുറഹ്മാനെയും.
'വീരത ഭഗത്സിങ്ങായുടഞ്ഞു തകരുന്നു
ധീരതയിൽ നിന്നബ്ദുറഹ്മാൻ ജനിക്കുന്നു' : അക്കിത്തം

അഡ്വ . മുഹമ്മദ് ദാനിഷുമായി ഒരു വിശദസംഭാഷണം.
ലിങ്ക് ആദ്യത്തെ കമന്റ് ആയി താഴേ .

സ്നേഹപൂർവ്വം

എസ്‌ . ഗോപാലകൃഷ്ണൻ

11/10/2024
സുഹൃത്തേ പുതിയലക്കം ദില്ലി -ദാലി യിലേക്ക് സ്വാഗതം .യുദ്ധമാണ്.മണ്ണിനടിയിലെ അഭയകേന്ദ്രത്തിലിരുന്ന് മേരി എന്നുപേരുള്ള  എട്ട...
09/10/2024

സുഹൃത്തേ

പുതിയലക്കം ദില്ലി -ദാലി യിലേക്ക് സ്വാഗതം .

യുദ്ധമാണ്.
മണ്ണിനടിയിലെ അഭയകേന്ദ്രത്തിലിരുന്ന് മേരി എന്നുപേരുള്ള എട്ടുവയസ്സുകാരി ഡയറിക്കുറിപ്പെഴുതി .
'യേശു ജനിച്ച സ്ഥലത്താണ് ഞാനിപ്പോഴുള്ളത്. എന്നാൽ ഇപ്പോൾ ഇത് ഭയങ്കരമായിരിക്കുന്നു. ജീവിച്ചിരിക്കുമ്പോൾ തന്നെ ഞങ്ങളുടെ ശവസംസ്‌കാരം കഴിഞ്ഞതുപോലെ'

യുദ്ധമുഖങ്ങളിലെ കുഞ്ഞുങ്ങൾ എഴുതിയ ഡയറിക്കുറിപ്പുകളെ അടിസ്ഥാനമാക്കി ഒരു പോഡ്‌കാസ്റ്റ് .

യുദ്ധരംഗത്ത് അനിയത്തിയെ നഷ്ടപ്പെട്ട ഒരാൾ പറയുന്നു ,
'മനുഷ്യന് ഇനി ഇണചേരാൻ അർഹതയില്ല.
ഇണ ചേരുന്നവൻ കുഞ്ഞുങ്ങളോട് ചില അടിസ്ഥാനമര്യാദകൾ പാലിക്കേണ്ടതുണ്ട്.മനുഷ്യന് അതുകഴിയില്ല'

ശവകുടീരത്തിൻ്റെ കണ്ണ് എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .

സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ

ലിങ്ക് ആദ്യ കമന്റ് ആയി നൽകിയിരിക്കുന്നു

06/10/2024

പാപം , കുമ്പസാരം , ബോധസ്നാനം ഗാന്ധിയിൽ :
Gandhi and his confessions.
പോഡ്‌കാസ്റ്റിലേക്കുള്ള ലിങ്ക് ആദ്യ കമന്റ്

പ്രിയ സുഹൃത്തേ.ദില്ലി - ദാലിയുടെ പുതിയ പോഡ്‌കാസ്റ്റ്.  പാപങ്ങൾ ഗാന്ധി എവിടെയാണ് ഏറ്റുപറഞ്ഞത്‌ ?കേരള സാഹിത്യ അക്കാദമിയുടെ...
06/10/2024

പ്രിയ സുഹൃത്തേ.
ദില്ലി - ദാലിയുടെ പുതിയ പോഡ്‌കാസ്റ്റ്.

പാപങ്ങൾ ഗാന്ധി എവിടെയാണ് ഏറ്റുപറഞ്ഞത്‌ ?
കേരള സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണമായ 'സാഹിത്യ ചക്രവാള' ത്തിന്റെ ഒക്ടോബർ ലക്കത്തിൽ എഴുതിയ പാപം , കുമ്പസാരം , ബോധസ്‌നാനം : ഗാന്ധിയിൽ എന്ന ലേഖനത്തിന്റെ പോഡ്‌കാസ്റ്റ് രൂപമാണിത് .

സ്നേഹപൂർവ്വം

എസ്‌ . ഗോപാലകൃഷ്ണൻ

ലിങ്ക് ആദ്യ കമന്റ് ആയി നൽകിയിരിക്കുന്നു

വാർത്താലോകത്തിലെ ശബ്ദചന്ദ്രൻ
05/10/2024

വാർത്താലോകത്തിലെ ശബ്ദചന്ദ്രൻ

FROM THE ARCHIVES OF DILLI DALIഎം .എസ് . ബാബുരാജുo ഉസ്താദ് ബഡേ ഗുലാം അലി ഖാനും   ഒരു ഗാനം മനസ്സിലുണർത്തിയ ചിന്തകളാണ് ഈ പ...
04/10/2024

FROM THE ARCHIVES OF DILLI DALI

എം .എസ് . ബാബുരാജുo ഉസ്താദ് ബഡേ ഗുലാം അലി ഖാനും

ഒരു ഗാനം മനസ്സിലുണർത്തിയ ചിന്തകളാണ് ഈ പോഡ്‌കാസ്റ്റ് .
അനാർക്കലി എന്ന മലയാളസിനിമയിലെ (1966) 'സപ്തസ്വരസുധാസാഗരമേ' എന്നു തുടങ്ങുന്ന ഗാനം.
ഈ ഗാനം ഒരുക്കുന്നതിനു മുൻപ് ബാബുരാജ് എവിടെവെച്ചായിരിക്കണം ഉസ്താദ് ബഡേ ഗുലാം അലി ഖാൻ പാടിയ മാൽകൗൺസ് രാഗത്തിൻ്റെ മാസ്മരികതയിൽ മയങ്ങിപ്പോയത് ?

സ്നേഹപൂർവ്വം

എസ് . ഗോപാലകൃഷ്ണൻ

ലിങ്ക് ആദ്യ കമന്റ് ആയി നൽകിയിരിക്കുന്നു

ഗാന്ധിയും ജെ . ദേവികയും അനുരഞ്ജനമില്ലാത്ത സ്ത്രീപക്ഷ കാഴ്ചയിൽ സമൂഹത്തെ നിരീക്ഷിക്കുന്ന ചരിത്രകാരി ജെ . ദേവികയുമായി നടത്ത...
01/10/2024

ഗാന്ധിയും ജെ . ദേവികയും

അനുരഞ്ജനമില്ലാത്ത സ്ത്രീപക്ഷ കാഴ്ചയിൽ സമൂഹത്തെ നിരീക്ഷിക്കുന്ന ചരിത്രകാരി ജെ . ദേവികയുമായി നടത്തിയ ഒരു സംഭാഷണമാണിത്.
2024 ലെ ഒക്ടോബർ 2 - ഗാന്ധി ജയന്തിയിലെ ദില്ലി-ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.

ഗാന്ധിയെക്കുറിച്ച് പൊതുവേ എഴുതുകയോ പറയുകയോ ചെയ്യാറില്ലാത്ത ഈ ചരിത്രകാരിയോട് ഗാന്ധിയുടെ കർമ്മമണ്ഡലത്തെ കുറിച്ച് എട്ടു ചോദ്യങ്ങളാണ് ഞാൻ ചോദിച്ചത് .

പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

സ്നേഹപൂർവ്വം

എസ്‌ . ഗോപാലകൃഷ്ണൻ

പോഡ്‌കാസ്റ്റിലേക്കുള്ള ലിങ്ക് ആദ്യ കമന്റ് ആയി നൽകിയിരിക്കുന്നു

ഈ പവിഴങ്ങളെ ഇനി നാം എവിടെ തിരയും ?തലേന്നു രാത്രിയിലെ രാസലീലയിൽ പവിഴമുത്തുകൾ നഷ്ടപ്പെട്ട പ്രണയിനി അതു തിരയുന്ന ഒരു മനോഹര ...
29/09/2024

ഈ പവിഴങ്ങളെ ഇനി നാം എവിടെ തിരയും ?

തലേന്നു രാത്രിയിലെ രാസലീലയിൽ പവിഴമുത്തുകൾ നഷ്ടപ്പെട്ട പ്രണയിനി അതു തിരയുന്ന ഒരു മനോഹര ചൈത്രമാസഗാനമുണ്ട് ഹിന്ദുസ്താനി സംഗീതത്തിൽ .
റസൂലൻ ബായി പാടി അനശ്വരമാക്കിയ ഗാനം .
ബനാറസ് പൂരബ് അംഗ് ശൈലിയിലെ ഈ മഹാഗായികയുടെ അഹമ്മദബാദിലെ വീട് 1969 ലെ വർഗ്ഗീയകലാപത്തിൽ അഗ്നിക്കിരയായി . 1974 ൽ മരിക്കുമ്പോൾ പട്ടിണിയായിരുന്നു .
എന്നാൽ ഇന്നും ആ ഗാനം കാലത്തെ അതിജീവിക്കുന്ന പവിഴമായി തുടരുന്നു .
റസൂലൻ ബായിയുടെ ജീവിതവും അവർ പാടിയ ഗാനവും പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു .
കൂടെ ഗിരിജ ദേവിയും യുവഗായകൻ അർജുൻ സിങ് യാദവും അതേ ഗാനം പാടിയതും ഉൾപ്പെടുത്തിയിരിക്കുന്നു.

സ്നേഹപൂർവ്വം

എസ് . ഗോപാലകൃഷ്ണൻ

ലിങ്ക് ആദ്യ കമന്റ് ആയി നൽകിയിരിക്കുന്നു

ദില്ലി -ദാലി ഈ പേജ് കടമെടുക്കുന്നു
26/09/2024

ദില്ലി -ദാലി ഈ പേജ് കടമെടുക്കുന്നു

ലെബനൺ എന്ന ഒരു കവിത കെ . അയ്യപ്പപ്പണിക്കർ എഴുതിയിട്ടുണ്ട്.1982 ൽ ഇസ്രയേൽ ലെബനണിൽ കടന്നുകയറി യുദ്ധം ചെയ്തപ്പോൾ എഴുതിയ കവി...
25/09/2024

ലെബനൺ എന്ന ഒരു കവിത കെ . അയ്യപ്പപ്പണിക്കർ എഴുതിയിട്ടുണ്ട്.
1982 ൽ ഇസ്രയേൽ ലെബനണിൽ കടന്നുകയറി യുദ്ധം ചെയ്തപ്പോൾ എഴുതിയ കവിത .
2024 സെപ്റ്റംബർ.
ഇന്നലെ ഇസ്രയേൽ ആക്രമണത്തിൽ ലെബനണിൽ കൊല്ലപ്പെട്ടത് അഞ്ഞൂറോളം പേരാണ് .
42 വർഷങ്ങൾക്കു മുൻപ് കവി എഴുതിയത് ഇന്നും അന്വർത്ഥമായതിനാൽ
ആ കവിത ഒരു പോഡ്‌കാസ്റ്റായി അവതരിപ്പിക്കുകയാണ് .

ദേവദാരുമരങ്ങൾക്കിടയിൽ
ചൂടുകാറ്റുവീശുന്ന ലെബനൺ
നീ ഞങ്ങൾക്കു മാപ്പുതരില്ല.
നാത്സികളിൽ നിന്നും ഞങ്ങൾക്കു കിട്ടിയ പീഡനം
ഞങ്ങൾ നിനക്കും തരുന്നു .
ചരിത്രം ചതിച്ചവർ നമ്മൾ രണ്ടുകൂട്ടരും, ഒരേ രക്തം
മണലാരണ്യങ്ങളിൽ വറ്റിപ്പോയ കാരുണ്യം .
ഞങ്ങൾക്ക് നീ മാപ്പുതരരുതേ .

സ്നേഹപൂർവ്വം
25 സെപ്റ്റംബർ 2024

ലിങ്ക് ആദ്യ കമന്റ് ആയി നൽകിയിരിക്കുന്നു .

പ്രിയ സുഹൃത്തേ ,ഫ്രഞ്ച് വാസ്തുശിൽപി Marcel Dourgnon ആണ് കെയ്റോയിലെ ഈജിപ്ത് മ്യൂസിയം രൂപകൽപന ചെയ്തത്. 1902 ൽ പ്രവർത്തനമാര...
23/09/2024

പ്രിയ സുഹൃത്തേ ,

ഫ്രഞ്ച് വാസ്തുശിൽപി Marcel Dourgnon ആണ് കെയ്റോയിലെ ഈജിപ്ത് മ്യൂസിയം രൂപകൽപന ചെയ്തത്. 1902 ൽ പ്രവർത്തനമാരംഭിച്ച ഈ മ്യൂസിയം പ്രാചീന ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ സമഗ്രാനുഭവം നമുക്ക് പങ്കുവെയ്ക്കുന്നു . ഒരു ലക്ഷത്തിഎഴുപതിനായിരം പുരാവസ്തുക്കളാണ് അവിടെ പ്രദർശനത്തിനുള്ളത്.

ദില്ലി -ദാലി Travel Vlog ന്റെ Egypt Files ന്റെ അവസാനദ്ധ്യായം മ്യൂസിയാനുഭവം ആണ്. ആകെ ഒൻപതദ്ധ്യായങ്ങളാണ് Egypt Files നുള്ളത്.

ലിങ്ക് ആദ്യകമന്റ് ആയി നൽകിയിരിക്കുന്നു.

സ്നേഹപൂർവ്വം

എസ് . ഗോപാലകൃഷ്ണൻ
23 സെപ്റ്റംബർ 2024

'അപ്പോൾ കൊച്ചിയുടെ പിത്തം പിടിച്ച മണ്ണ് നീരുവെച്ച കാലുകൾ കവച്ചുനിന്ന് അമറിക്കൊണ്ട് ലോറൻസ്ചേട്ടനെ പെറ്റു .പൊക്കിളിൽ നിന്ന...
22/09/2024

'അപ്പോൾ കൊച്ചിയുടെ പിത്തം പിടിച്ച മണ്ണ്
നീരുവെച്ച കാലുകൾ കവച്ചുനിന്ന്
അമറിക്കൊണ്ട്
ലോറൻസ്ചേട്ടനെ പെറ്റു .
പൊക്കിളിൽ നിന്ന് ചെങ്കൊടി വലിച്ചൂരിയെടുത്തുയർത്തിപ്പിടിച്ച്
ഭൂമിയുടെ പടവുകൾ ഇറങ്ങിച്ചെന്ന്
കുപ്പായാണ്ടിയുടെ തോളിൽ കൈവെച്ച്
ലോറൻസ് ചേട്ടൻ വിളിച്ചു ,
'സഖാവേ''

എം . എം . ലോറൻസിന് ദില്ലി -ദാലിയുടെ ശബ്ദാഭിവാദ്യം.
ഇന്നുരാവിലെ ദില്ലി -ദാലിയ്ക്കു വേണ്ടി
ബാലചന്ദ്രൻ ചുള്ളിക്കാട് 'തോട്ടി' എന്ന കവിത ചൊല്ലിയത് .
കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ ഗാനത്തിന്റെ പശ്ചാത്തലത്തിൽ .

ലിങ്ക് ആദ്യ കമന്റ് ആയി നൽകിയിരിക്കുന്നു

'കണ്ടവനില്ല എങ്കിൽ കാണപ്പെടുന്നതുമില്ല'2024 ലെ നാരായണഗുരു സമാധി ദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം അഗാധമായ ദാർശനിക ചിന്ത മല...
21/09/2024

'കണ്ടവനില്ല എങ്കിൽ കാണപ്പെടുന്നതുമില്ല'

2024 ലെ നാരായണഗുരു സമാധി ദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം

അഗാധമായ ദാർശനിക ചിന്ത മലയാളഗദ്യത്തിൽ നാരായണഗുരു എഴുതിയതാണ് 'ചിജ്ജഡചിന്തകം' എന്ന കൃതി . ഗഹനമായ ചിന്തയുടെ അനുസ്യൂതമായ പ്രവാഹമായി, എന്നാൽ ദാർശനികയുക്തിയാൽ സുഭദ്രമായ, ഭാഷയിലെ അമൂല്യഗദ്യമാതൃകയായി ഈ കൃതി നിലനിൽക്കുന്നു. ചിജ്ജഡചിന്തകത്തിൻ്റെ പാഠം മുഴുവനായി അവതരിപ്പിക്കുകയാണ് ഇവിടെ .

ലിങ്ക് ആദ്യ കമന്റ് ആയി നൽകിയിരിക്കുന്നു .
സ്നേഹപൂർവ്വം

എസ് . ഗോപാലകൃഷ്ണൻ
21 സെപ്റ്റംബർ 2024

1972 ൽ സമീക്ഷയിലാണ് ആദ്യം ആനന്ദിന്റെ 'മരണസർട്ടിഫിക്കറ്റ് ' പ്രസിദ്ധീകരിച്ചുവന്നത് . പുസ്തകമായി പുറത്തുവന്നതാകട്ടെ , 1974...
16/09/2024

1972 ൽ സമീക്ഷയിലാണ് ആദ്യം ആനന്ദിന്റെ 'മരണസർട്ടിഫിക്കറ്റ് ' പ്രസിദ്ധീകരിച്ചുവന്നത് . പുസ്തകമായി പുറത്തുവന്നതാകട്ടെ , 1974 ലും .
മരണസർട്ടിഫിക്കറ്റ് പുസ്തകമായിട്ട് അൻപതാണ്ടുതികയുകയാണ് 2024 ൽ .

മലയാളത്തിലെ തരംഗസൃഷ്ടിയായ ആ പുസ്തകത്തിനുള്ള ആദരമാണ് ദില്ലി -ദാലിയുടെ പുതിയ ലക്കം പോഡ്‌കാസ്റ്റ് .

ആനന്ദ് അനുവാചകാഹ്ളാദത്തിന്റെ നിത്യാനുഭവിയായ ഡി . അഷ്ടമൂർത്തിയുമായുള്ള ഒരു സംഭാഷണമാണിത് .

കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

സ്നേഹപൂർവ്വം

എസ് . ഗോപാലകൃഷ്ണൻ

ലിങ്ക് ആദ്യ കമന്റ് ആയി നൽകിയിട്ടുണ്ട്

ഓണാശംസകൾസ്നേഹത്തോടെ എസ് . ഗോപാലകൃഷ്ണൻ
13/09/2024

ഓണാശംസകൾ
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ

പ്രിയ സഖാവ് സീതാറാമിന് വിടകെ. സുരേഷ് കുറുപ്പ് സംസാരിക്കുന്നു.സീതാറാം വിദ്യാർത്ഥിനേതാവായിരിക്കുമ്പോൾ ചെയ്ത പ്രസംഗം കേട്ട ...
12/09/2024

പ്രിയ സഖാവ് സീതാറാമിന് വിട
കെ. സുരേഷ് കുറുപ്പ് സംസാരിക്കുന്നു.

സീതാറാം വിദ്യാർത്ഥിനേതാവായിരിക്കുമ്പോൾ ചെയ്ത പ്രസംഗം കേട്ട കാക്കനാടൻ പറഞ്ഞത്രേ, ഈ ചെറുപ്പക്കാരൻ നെഹ്റുവൊക്കെ സംസാരിക്കുന്നതുപോലെ സംസാരിക്കുന്നുവെന്ന്.
SFI ഇന്ത്യൻ രാഷ്ട്രീയത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് സീതാറാം യെച്ചൂരിയുടെ നേതൃപാടവം എന്ന് വിദ്യാർത്ഥിസംഘടനാപ്രവർത്തനകാലത്തെ സഹപ്രവർത്തകനായിരുന്ന സീതാറാമിനെക്കുറിച്ച് സുരേഷ് കുറുപ്പ് പറയുന്നു.
സുതാര്യവും ലളിതവും സത്യസന്ധവുമായിരുന്നു സീതാറാമിൻ്റെ പൊതുപ്രവർത്തനം എന്നഭിപ്രായപ്പെടുന്ന സുരേഷ് കുറുപ്പ്, ഇന്നത്തെ ഇന്ത്യാ മുന്നണിക്ക് സീതാറാം നൽകിയ വലിയ സംഭാവനകളെക്കുറിച്ചും, പാർലമെൻ്റേറിയൻ എന്ന നിലയിലെ പ്രവർത്തനങ്ങളെക്കുറിച്ചും , പ്രത്യയശാസ്ത്രവ്യക്തതയെക്കുറിച്ചുമൊക്കെ സംസാരിക്കുന്നു, വ്യക്തിപരമായ അനുഭവങ്ങൾ അയവിറക്കുന്നതോടൊപ്പം.

ദില്ലി-ദാലിയുടെ സീതാറാം യെച്ചൂരി ആദരപ്പോഡ്കാകാസ്റ്റ്: പ്രിയ സഖാവിന് വിട

ലിങ്ക് ആദ്യ കമന്റ് ആയി നൽകിയിരിക്കുന്നു

Adieu dear comradeSitaram Yechuri (1952- 12 September 2024)
12/09/2024

Adieu dear comrade
Sitaram Yechuri (1952- 12 September 2024)

Address


Website

Alerts

Be the first to know and let us send you an email when Dilli Dali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dilli Dali:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share