Hater’s Club

  • Home
  • Hater’s Club

Hater’s Club Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Hater’s Club, Media, .

ആരായിരിക്കും ആ പ്രമുഖൻ 🙇 പ്രമുഖർക്ക് പേര് ഇല്ലേ 🤷‍♂️ ആളെ കളിയാക്കാൻ ഒരു റിപ്പോർട്ട്
19/08/2024

ആരായിരിക്കും ആ പ്രമുഖൻ 🙇 പ്രമുഖർക്ക് പേര് ഇല്ലേ 🤷‍♂️ ആളെ കളിയാക്കാൻ ഒരു റിപ്പോർട്ട്

19/08/2024

താങ്കൾ എന്നവ്യക്തിയുടെ "നേര്" എന്ന സിനിമയുടെ കഥയെ ആസ്പദമാക്കി ഒരു പോസ്റ്റ് ഇറക്കിയല്ലോ..
ആ കഥ ഏതോ സിനിമയുടെ കഥ കോപ്പി അടിച്ചതാണെന്നും അത് കോപ്പി അടിച്ചത് കൊണ്ട് തുറന്നു പ്രേക്ഷരോട് പറയണമെന്നും അത് ഇതും അറിയാതെ ആ സിനിമ കണ്ടവർ മണ്ടരെന്നും ഒക്കെ..
എങ്കിൽ ഞാന് ഒരു കാര്യം ചോദിക്കട്ടെ.. ഒരേ നിയമ പുസ്തകം വെച്ച് വാദിക്കും പ്രതിക്കും വേണ്ടി ഏതു കള്ളവും പടച്ചു വാദിക്കുന്ന നിങ്ങൾ അടങ്ങിയ വക്കീലന്മാരെ നാട്ടുകാർ എന്ത് വിളിക്കണം.. പണം കിട്ടിയാൽ സ്വന്തം മക്കളെ പീഡിപ്പിച്ചാലും പ്രതിക്കുവേണ്ടി വാദിക്കുന്ന വക്കീലന്മാർ വരെ നാട്ടിൽ വിലസിനടക്കുന്നതിനിടക്ക്...
നേര് ഒരു സിനിമ മാത്രമാണ്.. അതുപോലെയാണോ നാട്ടിലെ വക്കീലന്മാർ.. പലരുടെയും ജീവനും ജീവിതവും കളവുപറഞ്ഞു വഞ്ചിക്കുന്ന ആ വഞ്ചനയിൽ പാവങ്ങളുടെ രക്തം കുടിച്ചു ജീവിക്കുന്നവർ..
കഷ്ട്ടം...

ഈ സ്ഥാനത്ത് ഏതെങ്കിലും മത വിഭാഗത്തിൻ്റെ ആരാധനാലയം ആയിരുന്നെങ്കിൽ...!ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും നിന്ന് വിശ്വാസി...
18/08/2024

ഈ സ്ഥാനത്ത് ഏതെങ്കിലും
മത വിഭാഗത്തിൻ്റെ ആരാധനാലയം ആയിരുന്നെങ്കിൽ...!
ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും നിന്ന് വിശ്വാസികൾ ഒഴുകി എത്തിയേനേ..
ദൈവത്തിന്റെ ശക്തിയെ കുറിച്ച് വാഴ്ത്തി പാടിയേനെ!!. ലോകമഹാത്ഭുതങ്ങളിൽ ഒന്നാക്കി മാറ്റിയേനെ!!.

ഇതിപ്പോ അവശേഷിച്ചത് സ്കൂളായത് കൊണ്ട് വിശ്വാസികളെ സംബന്ധിച്ചിടത്തോളം
അത്ഭുതങ്ങൾക്കൊന്നും സ്ഥാനമില്ലാതായിപ്പോയി.
അറിവും ബോധവും സ്നേഹവും ബഹുമാനവും തിരിച്ചറിയാനെങ്കിലും ഇതൊരു നിമിത്തമാവട്ടെ ...🙏

സ്വധൈര്യത്തോടെ ഹോട്ടലുകളിൽ നിന്നും കഴിക്കാൻ പറ്റിയ ആഹാരം പൊറോട്ട തന്നെയാണ് എന്നാണ് എന്റെ ഒരിത്😊ഒരുവിധം ഫംഗസും, ബാക്ടീരിയ...
11/08/2024

സ്വധൈര്യത്തോടെ ഹോട്ടലുകളിൽ നിന്നും കഴിക്കാൻ പറ്റിയ ആഹാരം പൊറോട്ട തന്നെയാണ് എന്നാണ് എന്റെ ഒരിത്😊

ഒരുവിധം ഫംഗസും, ബാക്ടീരിയയും ഒക്കെ ആദ്യത്തെ കുഴയിൽ ഞെരിഞ്ഞു ചാവും...ബാക്കിയുള്ള ഭൂരിപക്ഷവും വീശി അടിക്കുമ്പോൾ ചാവും. ചാകാത്ത ഏതേലും ഉണ്ടേൽ ആ കത്തി വച്ചുള്ള കീറിമുറിയിലും ചാകും...എല്ലാം അതിജീവിച്ച് വല്ലതും ബാക്കി വന്നാൽ അവ അവസാനത്തെ അടിയിൽ തീരും.🙄😥😀

അഭിവാദ്യങ്ങൾ..💪അഖിലാണ്ഡ മൈരാർജിക്ക്...
03/08/2024

അഭിവാദ്യങ്ങൾ..💪
അഖിലാണ്ഡ മൈരാർജിക്ക്...

 #കടൽമച്ചാൻkadalmachan ചെയ്തത് ശരിയാണെന്നാണോ മച്ചാനെ ഫോള്ളോ ചെയ്യുന്നവരുടെയും അല്ലാത്തവരുടെയും നിലപാട്...
26/07/2024

#കടൽമച്ചാൻkadalmachan ചെയ്തത് ശരിയാണെന്നാണോ മച്ചാനെ ഫോള്ളോ ചെയ്യുന്നവരുടെയും അല്ലാത്തവരുടെയും നിലപാട്...

20/07/2024

Oliviya designs സിബി യുടെ ഡാൻസ് 🤣🤣🤣 പെൺകുട്ടികളെ വച്ച് പണി എടുപ്പിച്ചിട്ട് അതിന് ശമ്പളം കൊടുക്കാതെ ഇരിക്കുന്നതും പോരാ അത് ചോദിക്കുമ്പോൾ അവരെ ഓരോരുത്തരെയും വിളിച്ചു ഭീഷണി പെടുത്തുന്ന കോഴി സിബി അണ്ണന്റെ ഡെൻസ്

19/07/2024

https://www.facebook.com/OliviyaDesigns നെ പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം..
ഇവർ ഉടായിപ്പ് ആണോ അതോ...?

Ladies Kurtis ഏത് മോഡലും ഏറ്റവും കുറഞ്ഞവിലയിൽ ഇന്ത്യയിൽ എല്ലായിടത്തും Free Shipping ഇൽ ❤️🥰

08/06/2024

സുറേശ് അണ്ണൻ മ്മളെ കഴിഞ്ഞ കൊങ്ങി mp അണ്ണനോട് ഒന്ന് നന്ദി പറഞ്ഞേക്കണം..
അയാൾ കിണഞ്ഞു ശ്രമിച്ചത് കൊണ്ടാണ് ഇന്ന് വിരിഞ്ഞ ചിരിയും താമരയും 🤭🤭

“G”സ്പോട്ട് കണ്ടെത്താൻ പാടുപെട്ടവർ ഇനി വിഷമിക്കേണ്ട "G" സ്പോട്ട് ഇതാ എളുപ്പത്തിൽ കണ്ടെത്താനുള്ള മാർഗം...    ആഹ്ലാദിപ്പിൻ...
01/06/2024

“G”സ്പോട്ട് കണ്ടെത്താൻ പാടുപെട്ടവർ ഇനി വിഷമിക്കേണ്ട "G" സ്പോട്ട് ഇതാ എളുപ്പത്തിൽ കണ്ടെത്താനുള്ള മാർഗം...
ആഹ്ലാദിപ്പിൻ പുരസന്മാര് പ്രത്യേകം കൈ വിരലുകൾ കോർത്തുവെച്ചു ആഹ്ലാദിപ്പിൻ...😎

07/11/2023

മാത്യു കുഴൽനാടൻ
attention-seeking disorder ഉള്ള ഒരു UDF വീട്ടിലെ കുറുഞ്ഞിപ്പൂച്ചയാണെന്ന് എത്രപേർക്കറിയാം...

കള്ള നായിന്റെ......    മണിപ്പൂരിൻ കഥകളും ഗുജറാത്തിൻ കഥകളും പൊക്കിപ്പിടിച്ചു വരും..  അന്ന് നിന്റെ പിതാമഹന്മാർ ബ്രിട്ടീഷുക...
21/07/2023

കള്ള നായിന്റെ......
മണിപ്പൂരിൻ കഥകളും ഗുജറാത്തിൻ കഥകളും പൊക്കിപ്പിടിച്ചു വരും.. അന്ന് നിന്റെ പിതാമഹന്മാർ ബ്രിട്ടീഷുകാരുടെ ഷൂ നാക്കിയതിന്റെ നന്ദി നീ കേരളത്തിൽ കാണിക്കേണ്ട.. നിന്റെ ഭാര്യയെയോ നിനക്ക് ഉണ്ടായത് ഒരു പെൺകുട്ടി ആണെങ്കിൽ അത്തിനോ ഇങ്ങനെ ഒന്ന് ഉണ്ടായതെങ്കിൽ നീ അന്നും പീഡകരുടെ കൂടെ നിൽക്കണം.. കാരണം അവർ സങ്കികൾ ആണ് പട്ടിക്ക് ഉണ്ടായ നരഭോജി മൈ....
പിന്നെ നീ എഴുതിയ ജാതി😡 അവിടെയും നിന്റെ ഊക്കൽ മനസ്സിലാക്കിയ സങ്കികൾ കഴുതകൾ ഉണ്ടെങ്കിൽ.... Adv. Krishna Raj

20/07/2023
18/07/2023

പ്രിയദർശൻ എന്ന ഫ്യുഡൽ..... ബാക്കി നിങ്ങൾക്ക് പൂരിപ്പിക്കാം...
അക്കരെ അക്കരെ അക്കരെ... എന്ന സിനിമയിലെ ചില രംഗകേളികൾ കണ്ടാൽ നിങ്ങൾക്കും മനസ്സിലാവും...
തിരിച്ചറിയാത്തവർ 😂😂

01/05/2023

Mr സ്റ്റാലിൻ എന്തിനാവും ഇങ്ങനെ കരയിപ്പിച്ചത്...

പാന്റിടാൻ മറന്നവൾ പാന്റീസ് അഴിപ്പിച്ചവനെ  ഒഴിവാക്കിതിന്റെ ആഘോഷം...  ഷേവ് ദി ഡേറ്റ്..😂
01/05/2023

പാന്റിടാൻ മറന്നവൾ പാന്റീസ് അഴിപ്പിച്ചവനെ ഒഴിവാക്കിതിന്റെ ആഘോഷം...
ഷേവ് ദി ഡേറ്റ്..😂

25/04/2023

മോദിജി, ഈ ചെറിയ ദൂരം തന്നെ താങ്കൾക്ക് അത്ഭുതം ആയിരിക്കും..
🙂- ഇവിടത്തെ എല്ലാ വീട്ടിലും കക്കൂസ് ഉണ്ടാകും
🙂- വഴിയോരത്ത് തോളുരുമ്മി കാത്തു നിൽക്കുന്നവരിൽ നിന്നും മതവും ജാതിയും പാർട്ടിയും ഒന്നും തിരിച്ചറിയാൻ പറ്റില്ല.
🙂- ഫ്ലാറ്റ് പോലുള്ള വലിയ ബിൽഡിങ്ങുകൾ ഇവിടെ ഉള്ള സ്കൂളുകൾ ആണ്
🙂- റോഡിൽ പശുക്കൾ ഒന്നും ഉണ്ടാകില്ല.. മിക്കവരും മിൽമ പാൽ ആണ് വാങ്ങുന്നത്..
🙂- അധിക വീടുകളും അടച്ചിട്ടു കാണും.. അവരൊക്കെ വിദേശരാജ്യങ്ങളിൽ ആണ്..
🙂-വൃദ്ധന്മാർ ചായകടകളിൽ ഇരിക്കുന്നുണ്ടാവും.. അവർ പത്രം വായിക്കാൻ വന്നതാണ്..വായിക്കാൻ പണ്ടേ പഠിച്ചതാണ്.
🙂- എല്ലാ വീടിന്റെ മുൻപിലും ഒരു ടു വീലർ എങ്കിലും കാണും..
🙂- കൊച്ചി ഭാഗത്തു ധാരാളം തട്ടുകടകൾ കാണാം.. ഇവിടെ ആർക്കു വേണേലും ഇഷ്ട രുചിയുള്ള ഭക്ഷണം കഴിക്കാം..
🙂- ഇവിടെ പൊതുടാപ്പിൽ നിന്നും ആർക്കു വേണേലും വെള്ളമെടുക്കാം.
🙂- എല്ലാവരും നല്ല വസ്ത്രം ധരിച്ചു നടക്കുന്നത് കാണാം. ആഘോഷം ഒന്നുമല്ല ; എപ്പോഴും അങ്ങിനെയാണ്.
🙂- എല്ലാവരും കൈ വീശി കാണിക്കും.. അവർ bjp ക്കാർ അല്ല. ഇവിടത്തുകാർ ദൈവത്തിന്റെ നാട് കാണാൻ വരുന്ന സന്ദർശകരെ സ്വാഗതം ചെയ്യുന്നതാണ്..

30/10/2021

ഏതോ പണിക്കാർ പണിഞ്ഞ വിത്തിന്റെ പുതിയ കവിത റിലീസ് ചെയ്തു.😆😆
..കവിത..
😆😆എങ്ങിനെ പണിക്കരായി 😆😆

എന്തിനോ തിളക്കുന്ന മലരേ..
മോഷണം തൊഴിലാക്യ മലരേ..
പണിഞ്ഞോനേ തിരയാൻ..
പണിവാങ്ങിയ തള്ളക്ക്...
ആഹ്വാനം കൊടുത്തോരു മലരേ..
നാട്ടാരെ വെറുപ്പിച്ചിടും മലരേ..
ഏതോ പണിക്കാര്
പണിഞ്ഞതിൽ....
പിന്നിൽ പണിക്കര് ചേർത്തൊരു മലരേ...
അന്ന് പണിഞ്ഞോനേ തിരയെന്റെ മലരേ....
വെറും മലരേ... ഓട് മലരേ...😆😆

എന്നാലുമെന്റ സങ്കിയെലി മിത്രമക്ബറേ 😆😆
23/10/2021

എന്നാലുമെന്റ സങ്കിയെലി മിത്രമക്ബറേ 😆😆

പലർക്കും സിസേറിയൻകാരെ ഒരു പുച്ഛമാണ്.... വേദന അറിയാതെ പ്രസവിച്ചവർ എന്നാണ് മൊത്തത്തിൽ ഉള്ളൊരു കാഴ്ചപ്പാട്.... എന്നാൽ ആ കീറ...
24/09/2021

പലർക്കും സിസേറിയൻകാരെ ഒരു പുച്ഛമാണ്.... വേദന അറിയാതെ പ്രസവിച്ചവർ എന്നാണ് മൊത്തത്തിൽ ഉള്ളൊരു കാഴ്ചപ്പാട്.... എന്നാൽ ആ കീറി മുറിക്കലിന് ശേഷം അവർ അനുഭവിക്കുന്ന വേദന അത് പറഞ്ഞറീക്കൻ കഴിയാത്ത ഒന്നാണ്.. ഒരു സിസേറിയൻ കഴിഞ്ഞവരുടെ വേദന മറ്റൊരു സിസേറിയൻ കഴിഞ്ഞവർക്ക് മാത്രമേ അത് മനസ്സിലാവു.....
നിങ്ങൾ തന്നെ വെറുതെ ഒന്ന് ചിന്തിച്ചുനോക്കു..
ചെറുതായൊന്നു ആഴത്തിൽ കൈ മുറിഞ്ഞാൽ നമ്മൾ അനുഭവിക്കുന്ന വേദന എന്താണെന്ന്...
ആ മുറിവ് ഉണങ്ങുന്നത് വരെ നല്ല വേദന ആയിരിക്കും.... ആ സ്ഥാനത്ത് വയർ കീറി മുറിച്ച് കുഞ്ഞിനെ പുറത്തെടുത്തു സ്റ്റിച്ച് തുന്നി വിടുന്ന അമ്മമാരുടെ അവസ്ഥ എന്തായിരിക്കും.....അതും എത്ര ലയർ കീറി മുറിച്ചാണ് കുഞ്ഞിനെ പുറത്തെടുക്കുന്നത്...
ഒന്നും വേണ്ട ചുമ്മാ യൂട്യൂബിൽ എങ്ങനെയാണ് സീസറിയാൻ എന്നൊന്ന് സെർച്ച് ചെയ്ത് നോക്കു... കണ്ടുനിൽക്കാൻ പോലും കഴിയില്ല....
ഓപ്പറേഷന് മുന്നെ വളച്ചു പിടിച്ചു നട്ടെലിൽ സൂചി കയറ്റുന്ന ഒരു പണിയുണ്ട്... അനസ്ഥേഷ്യ ഹോ അതൊരു ഒന്നൊന്നര വേദന തന്നെയാണ്...ആ അനസ്ഥേഷ്യയുടെ വേദന മാറാൻ ദിവസങ്ങൾ എടുക്കും ചിലർക്ക് അത് കലാകാലത്തേക്കും നടുവേദനയായി നിലനിൽക്കും..... സുഖപ്രസവത്തിനായാലും സിസേറിയാനായാലും രണ്ടിനും അതിന്റേതായ വേദനകൾ ഉണ്ട്.... സുഖപ്രസവക്കാർക്ക് വേദനകളിൽ നിന്ന് പെട്ടന്ന് തന്നെ റിക്കവർ ആവാം .... എന്നാൽ സിസേറിയാൻകാർക്ക് ആ വേദന മാറാൻ സ്റ്റിച്ചിനുള്ളിലെ കുത്തിപറി മാറാൻ ആഴ്ചകൾ എടുക്കും... എങ്ങാനും ഇൻഫെക്ഷൻ വന്നാൽ അത് മാറാൻ മാസങ്ങൾ വേണ്ടി വരും .... ഒന്ന് തിരിയാനോ മറിയാനോ എണീകാനോ കഴിയാതെ നിസഹായാവസ്ഥയിലായിപ്പോകും ദിവസനളോളം. അതിന്റെ ഇടയിൽ കുഞ്ഞിന്റെ കരച്ചിൽ... പാലില്ലാത്ത പ്രശ്നം.. ബ്ലീഡിങ് അതിന്റെ വേദന.. പാൽ ഇറങ്ങിയിട്ടുള്ള ബ്രസ്റ്റ് വേദന എല്ലാം കൂടെ ഒരുമിച്ച് ആവും......
ആ വേദനകൾ എല്ലാം അനുഭവിച്ചുകൊണ്ടിരിക്കുന്ന അമ്മാരുടെ മുന്നിൽ ചില സുഖപ്രസം കഴിഞ്ഞിറങ്ങിയ അമ്മച്ചിമാർക്കൊക്കെ ഒരു വർത്താനം ഉണ്ട്... നീ വേദന അറിയാതെ അല്ലെ പ്രസവിച്ചത്.......!
അപ്പോ അറിഞ്ഞില്ലെങ്കിലും ആ മരവിപ്പ് മാറിവരുമ്പോ അനുഭവിക്കുന്ന വേദന അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാവും.....
സുഖപ്രസവത്തിന്റെ വേദന അറിഞ്ഞാൽ മാത്രമേ കുട്ടികളോട് സ്നേഹമുണ്ടാവു എന്ന് ചിന്ദിക്കുന്ന ചില മനുഷ്യർ ഇന്നും ഇവിടെ ജീവിക്കുന്നുണ്ട്....
ദയവ് ചെയ്ത് നിങ്ങൾക്ക് സിസേറിയന്റെ വേദന അറിയില്ലെങ്കിൽ അത് കഴിഞ്ഞവരുടെ മുന്നിൽ വെച്ച് ഇമ്മാതിരി തൊലിഞ്ഞ വർത്താനം പറയാൻ നിൽക്കരുത് .
എല്ലാ വേദനയുടെ ഇടയിൽ ചില വാക്കുകൾ അവർക്ക് താങ്ങാൻ കഴിഞ്ഞെന്നു വരില്ല...
ഞാൻ ഇന്നാ വേദന അനുഭവിച്ചുകൊണ്ടിരിക്കുന്നു.....
ഇന്നേക്ക് 8 ദിവസമായി വേദനക്ക് കാര്യമായ മാറ്റമൊന്നുമില്ല...
എണീച്ചു നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലൂടെ ഞാൻ കടന്നുപോയി.....
എന്തിന് വേദന കൊണ്ട് കുഞ്ഞിനെ ഒന്ന് ലാളിക്കാൻ പോലും കഴിയുന്നില്ല.....
ദയവ് ചെയ്ത് ആരും ആരെയും ഡിപ്രെഷൻ സ്റ്റേജിലേക്ക് കടത്തി വിടാൻ കാരണക്കാരവാതിരിക്കുക......

21/09/2021

ഇന്ത്യയിലെ നിലവിലെ നിയമവ്യവസ്ഥ സാധരണക്കാരനൊപ്പമല്ലെന്നും അവർക്ക് നീതി ലഭ്യമാകാൻ പല കടമ്പകൾ കടക്കേണ്ടി വരുന്നുണ്ടെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രമണ.രാജ്യം കോളനിയായിരുന്ന കാലത്ത് രൂപം കൊണ്ട നിയമങ്ങൾ ‘ഇന്ത്യനൈസേഷൻ’ ചെയ്യപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നീതിന്യായ സംവിധാനം സാധാരണക്കാരുടെ ആവശ്യങ്ങൾക്കനുസരിച്ച് മാറണം. നിലവിലുള്ള നീതിന്യായ സംവിധാനം ഇന്ത്യയുടെ സങ്കീർണതകൾക്ക് യോജിച്ചതല്ലെന്നും രാജ്യത്തെ യാഥാർഥ്യങ്ങളോട് യോജിക്കുന്നതും പ്രാദേശികവുമായ നീതിന്യായ വ്യവസ്ഥ വരണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അന്തരിച്ച ജസ്റ്റിസ് മോഹന എം. ശാന്തഗൗഡർക്ക് ആദരാജ്ഞലിയർപ്പിക്കാൻ കർണാടക സ്‌റ്റേറ്റ് ബാർ അസോസിയേഷൻ ബംഗളൂരുവിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബ കലഹത്തിൽപ്പെടുന്നൊരാൾക്ക് കോടതിയിൽ ഇടമില്ലാത്ത സ്ഥിതിയാണ്. കാരണം വാദങ്ങളും പ്രതിവാദങ്ങളുമെല്ലാം ഇംഗ്ലീഷിലാണ് നടക്കുന്നത്. ദീർഘമേറിയ വിധിന്യായങ്ങളും വ്യവഹാരങ്ങളും എന്തൊക്കെ അനന്തര ഫലങ്ങളാണ് ഉത്തരവ് സൃഷ്ടിക്കുകയെന്ന് ഇവർക്ക് മനസ്സിലാക്കാൻ കഴിയാത്ത സ്ഥിതിയാണ്. വീണ്ടും കൂടുതൽ പണം ചെലവഴിക്കാൻ ഇവർ നിർബന്ധിതരാകുന്നു – ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതികൾ വിധിന്യായങ്ങൾ സുതാര്യവും വ്യക്തവും ഫലപ്രദവുമായി പുറപ്പെടുവിക്കണമെന്നും പൊതുജനം കോടതികളെ പേടിക്കേണ്ടതില്ലെന്നും അദ്ദേഹം നിർദേശിച്ചു. നീതി തേടി കോടതിയിലെത്തുന്നവർക്ക് സൗഹൃദാന്തരീക്ഷം ഒരുക്കേണ്ടത് ന്യായാധിപരുടെ കടമയാണെന്നും അവരാണ് നീതിന്യായ വ്യവസ്ഥയുടെ ശ്രദ്ധാകേന്ദ്രമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

20/09/2021

മ്മളെ മലർഭൂമി വേണുവിന് ഇത് എന്നാ പറ്റി 😆😆😆

19/09/2021

വിദ്വേഷപ്രസംഗം നടത്തിയ പാലാ ബിഷപ്പിനെ കോൺഗ്രസ് അദ്ധ്യക്ഷൻ കെ. സുധാകരൻ, സി.പി.ഐ.എം നേതാവും മന്ത്രിയുമായ വി.എൻ. വാസവൻ എന്നിവർ സന്ദർശിച്ച് പിന്തുണ അറിയിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരൻ പ്രമോദ് പുഴങ്കര.

മതേതര കേരളത്തിന് വേണ്ടി നിലകൊള്ളുന്ന മഹാഭൂരിപക്ഷം വരുന്ന മലയാളികളുടെ സാമൂഹ്യ, രാഷ്ട്രീയ ബോധത്തിന് മുകളിലിരുന്നാണ് ഇവരീ നാറിയ കളി കളിക്കുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വം ഒന്നടങ്കം വർഗീയതയുമായുള്ള സമരത്തിൽ മലയാളിയെ തോല്പിക്കുകയാണ്. തോറ്റു പോയാൽ കേരളം നൽകേണ്ടി വരുന്ന വില അതിഭീകരമായിരിക്കുമെന്നും അദ്ദേഹം കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്

ജോസഫ് കല്ലറങ്ങാട്ടിൽ എന്നൊരു കൃസ്ത്യൻ വർഗീയവാദി-അയാൾ കത്തോലിക്കാ സഭയിലെ ബിഷപ്പാണ്- നാർക്കോട്ടിക് ജിഹാദ് എന്ന പേരിൽ മുസ്ലീങ്ങൾ കൃസ്ത്യാനികൾക്കെതിരെ ആക്രമണം നടത്തുന്നു എന്ന കൊടിയ വർഗീയവിഷം പുരട്ടിയ ആരോപണം ഉന്നയിക്കുന്നു. ഇതാകട്ടെ ഒറ്റതിരിഞ്ഞ ഒന്നല്ല, ലവ് ജിഹാദും താമരശ്ശേരി രൂപത കുട്ടികൾക്കായി തയ്യാറാക്കിയ മുസ്ലീങ്ങളോടുള്ള വെറുപ്പ് പടർത്തുന്ന മതപാഠപുസ്തകവും അടക്കം കേരളത്തിലെ കൃസ്ത്യാനി സഭകൾ നടത്തുന്ന പച്ചയ്ക്കുള്ള വർഗീയ പ്രചാരണത്തിന്റെ ഭാഗമാണ്. സംഘപരിവാറിന്റെ ഹിന്ദുത്വ വർഗീയ അജണ്ടയുടെ കീഴിൽ ഇത്തിരി സ്ഥലം ഭിക്ഷ ചോദിച്ചു കഴിയുകയാണ് കൃസ്ത്യൻ സഭകൾ.
സ്വാഭാവികമായും ഈയൊരു അന്തരീക്ഷത്തിൽ ഒരു ജനാധിപത്യ,മതേതര സമൂഹം പ്രതീക്ഷിക്കുക ഭരണത്തിലും പ്രതിപക്ഷത്തുമുള്ള മതേതര രാഷ്ട്രീയ കക്ഷികൾ ഒന്നാകെ പാലാ ബിഷപ്പായ ആ വർഗീയവാദിയെ അപലപിക്കുകയും എതിർക്കുകയും ചെയ്യും എന്നാണ്. എന്നാൽ നമ്മളെന്താണ് കാണുന്നത്, കോൺഗ്രസ് അധ്യക്ഷൻ സുധാകരൻ, സി പി എം നേതാവും മന്ത്രിയുമായ വി.എൻ. വാസവൻ എന്നിവർ ബിഷപ്പിനെ സന്ദർശിച്ചു മടങ്ങുന്നു. നാർക്കോട്ടിക് ജിഹാദ് വിഷയം ചർച്ചയെ ചെയ്തില്ലെന്ന് പറയുന്നു. ബിഷപ് വർഗീയത ഉദ്ദേശിച്ചില്ലെന്നു മുഖ്യമന്ത്രിയടക്കം ഭംഗ്യന്തരേണ തലോടുന്നു. മതേതര കേരളത്തിന് വേണ്ടി നിലകൊള്ളുന്ന മഹാഭൂരിപക്ഷം വരുന്ന മലയാളികളുടെ സാമൂഹ്യ,രാഷ്ട്രീയ ബോധത്തിന് മുകളിലിരുന്നാണ് ഇവരീ നാറിയ കളി കളിക്കുന്നത്. വക്കും തെറ്റും പൊട്ടാത്ത അവസരവാദവും വർഗീയ പ്രീണനവുമല്ലാതെ മറ്റൊന്നുമല്ല ഇത്.
കേരളത്തിൽ കൃസ്ത്യൻ വർഗീയതയും നസ്രാണി സഭകളും പോലെ കക്ഷി രാഷ്ട്രീയ, മുന്നണി ഭേദമില്ലാതെ ഇത്രയേറെ ആനുകൂല്യങ്ങൾ നേടുകയും അനുഭവിക്കുകയും ചെയ്യുന്ന മറ്റൊരു വിഭാഗമില്ല. അതിന്റെ തുടർച്ചയാണ് ഇപ്പോഴും നടക്കുന്നത്. എന്നാൽ ജോസഫ് കല്ലറങ്ങാട്ടന്റെ അരമന നിരങ്ങാൻ പോകുന്ന രാഷ്ട്രീയ നേതൃത്വം മലയാളിയെ നിലയില്ലാത്ത വർഗീയക്കയത്തിലേക്കാണ് തള്ളിയിടുന്നത്. ഇത്ര പരസ്യവും വ്യക്തവുമായി സാമുദായിക വെറുപ്പ് പ്രചരിപ്പിക്കുന്നവർക്ക് അതിനു തൊട്ടുപിന്നാലെ അങ്ങോട്ട് ചെന്ന് നൽകുന്ന ഈ ആദരവ് കണ്ടാൽ മതേതര മലയാളിക്ക് പ്രതീക്ഷയ്ക്കിനി എന്താണുള്ളത് എന്ന് ന്യായമായും തോന്നാം.
സംഘപരിവാർ സംരക്ഷണവും പിന്തുണയും നൽകുന്ന, അത് താണുവണങ്ങി സ്വീകരിക്കുന്ന, ഹിന്ദുത്വ രാഷ്ട്രീയക്കാർ ഒപ്പം നിന്ന് പൊലിപ്പിക്കുന്ന ഒരു വർഗ്ഗീയക്കോമരത്തിന്റെയും സഭയുടെയും റബർ തോട്ടങ്ങളിലേക്ക് തീർത്ഥയാത്ര നടത്തുന്ന ഈ രാഷ്ട്രീയനേതൃത്വം മലയാളിയുടെ സാമാന്യ മതേതര ബോധത്തിന്റെ ഒരംശത്തെപ്പോലും പ്രതിനിധീകരിക്കുന്നില്ല.
മതവർഗീയതയുടെ ബോധം എത്ര ആഴത്തിലിറങ്ങാമെന്ന് ശബരിമല ലഹളക്കാലത്ത് നാം കണ്ടതാണ്. നാമജപത്തെറിഘോഷയാത്രകളിൽ പങ്കെടുത്ത ആയിരക്കണക്കിന് മനുഷ്യർ കേരളത്തിന്റെ ചരിത്രത്തിനു നേരെ നേർക്കുനേർ നിന്നാണ് കൊഞ്ഞനം കുത്തിയത്. അതിന്റെ എല്ലാ രാഷ്ട്രീയാഘാതങ്ങളേയും തടയാൻ മുഷ്ടിചുരുട്ടി മുന്നിൽ നിന്ന മലയാളിയുടെ രാഷ്ട്രീയ ബോധത്തെയാണ് ഇപ്പോൾ ബിഷപ്പിന്റെ അറിവിനെ പ്രണമിക്കാൻ പോയ വാസവനും ആ പോക്കിന് അനുമതി നൽകിയ അയാളുടെ പാർടിയും ചെയ്തത്.
മുസ്ലീങ്ങൾക്കെതിരെ മതപാഠപുസ്തകത്തിൽ സാമുദായിക ഭിന്നതയുണ്ടാക്കുന്ന പാഠങ്ങൾ ചേർത്തുവെച്ച താമരശ്ശേരി രൂപതയ്ക്കും നാർക്കോട്ടിക് ജിഹാദ് എന്ന വർഗീയ ഭിന്നതയുടെയും വെറുപ്പിന്റെയും കളവ് പ്രചരിപ്പിക്കുന്ന ജോസഫ് കല്ലറങ്ങാട്ടിൽ എന്ന കൃസ്ത്യൻ വർഗീയതയുടെ പ്രചാരകനായ പാതിരിക്കെതിരെയും നടപടിയെടുക്കാതെ എന്ത് മതേതരത്വത്തെ കുറിച്ചാണ്, എന്ത് നിയമവാഴ്ചയെക്കുറിച്ചാണ് സർക്കാർ സംസാരിക്കുന്നത്?
വർഗീയതയുമായി ചർച്ചകളോ അനുരഞ്ജന ശ്രമങ്ങളോ സാധ്യമല്ല. അതിനെ എതിർത്തു തോൽപ്പിക്കൽ മാത്രമാണ് മതേതര രാഷ്ട്രീയത്തിന്റെ മുന്നിലുള്ള വഴി. കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വം ഒന്നടങ്കം വർഗീയതയുമായുള്ള സമരത്തിൽ മലയാളിയെ തോല്പിക്കുകയാണ്. തോറ്റുപോയാൽ കേരളം നൽകേണ്ടി വരുന്ന വില അതിഭീകരമായിരിക്കും.

11/09/2021

വിഷ..പ്പ് പറഞ്ഞത് ആരെയും ഉദ്ദേശിച്ചല്ല.. "നാർക്കോട്ടിക് ജിഹാദ്" അത് ഞങ്ങ കുഞ്ഞാടുകളിൽ ഉള്ള ചില വിഷവിത്തുകളെ കുറിച്ച് മാത്രമാണ്..

ലക്ഷ്മിതരു കാൻസർ ഭേദമാക്കുമോ?ലക്ഷ്മിതരുവിനെക്കുറിച്ച് നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികം നാളായില്ല. ഈ ചെടിയുടെ കുര...
01/09/2021

ലക്ഷ്മിതരു കാൻസർ ഭേദമാക്കുമോ?

ലക്ഷ്മിതരുവിനെക്കുറിച്ച് നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികം നാളായില്ല. ഈ ചെടിയുടെ കുരുവും ഇലയും ഒക്കെ കാന്‍സറിനെ പ്രതിരോധിക്കും എന്ന രീതിയിലുള്ള വാര്‍ത്തകള്‍ കുറച്ചുകാലമായി പ്രചരിക്കുന്നുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ കൂടിയാണ് കൂടുതല്‍ പ്രചരണവും. ഒരു ഗ്രാമത്തിലെ മുഴുവൻ ആളുകളും ലക്ഷ്മിതരു എന്ന ഔഷധ സസ്യം ഉപയോഗിച്ചതിന്റെ ഫലമായി കാൻസറിൽ നിന്നും മോചിതരായി എന്ന തരത്തിലുള്ള വാര്‍ത്തയും നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടതാണ്. പലരും എന്നോട് ഇതിനെക്കുറിച്ച്‌ ചോദിച്ചിട്ടുമുണ്ട്. ഇതുപയോഗിച്ചാല്‍ കാന്‍സര്‍ വരാതിരിക്കുമോ, കാന്‍സര്‍ രോഗം മാറ്റാന്‍ ലക്ഷ്മിതരുവിനു കഴിയുമോ എന്നൊക്കെയാണ് ആളുകള്‍ ചോദിക്കുന്നത്. ആ ഒരു പശ്ചാത്തലത്തിലാണ് ഈ വരികള്‍ ഞാന്‍ കുറിക്കുന്നത്.

ലക്ഷ്മിതരു എന്താണെന്നും അതിന്റെ ഉപയോഗം എന്താണെന്നും വിശദമാക്കാന്‍ ശ്രമിക്കാം.

അടുത്തിടെ ഉയര്‍ന്നുവന്ന ഒരു കാന്‍സര്‍ ഒറ്റമൂലിയാണ് ലക്ഷ്മിതരു. 'സിമറൂബാ' എന്നാണ് ഈ ചെടിയുടെ യഥാര്‍ത്ഥ പേര്. 'പാരഡൈസ് ട്രീ' അഥവാ പറുദീസാചെടി, ബിറ്റര്‍വുഡ് അഥവാ കയ്പച്ചെടി എന്നും ഇതിനെ വിളിക്കാറുണ്ട്. ഈ ചെടിയുടെ സ്വദേശം തെക്കന്‍ അമേരിക്കയാണ്. കൂടാതെ, ഫ്‌ളോറിഡ, കരീബിയന്‍ ദ്വീപസമൂഹങ്ങള്‍ തുടങ്ങി പ്രദേശങ്ങളിലും സിമറൂബാ ധാരാളമായി കണ്ടുവരുന്നുണ്ട്.

1961-ല്‍ 'ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ റിസേര്‍ച്ച്' എന്ന സ്ഥാപനമാണ് സിമറൂബായെ ഇന്ത്യയില്‍ എത്തിച്ചത്. നമ്മുടെ പ്രകൃതിയുമായി ഒത്തിണങ്ങി ധാരാളമായി വളരാന്‍ കഴിവുള്ള ചെടിയാണ് എന്നു മനസ്സിലാക്കിയ ഐ.സി.എ.ആർ. (ICAR) മണ്ണുസംരക്ഷണത്തിനും സാമൂഹിക വനവത്ക്കരണത്തിനുമായി ഈ ചെടിയെ ഉപയോഗപ്പെടുത്തിത്തുടങ്ങി. 1995 ആയപ്പോഴേക്കും ഒറീസയില്‍ വര്‍ഷംതോറും 12 ടണ്‍ സിമറൂബാ വിത്ത് ഉല്‍പാദിപ്പിക്കപ്പെട്ടു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വളരെയധികം വേരുകള്‍ ഉള്ളതിനാല്‍ മണ്ണിലെ ജലാംശം പിടിച്ചുനിര്‍ത്താനും ഗ്രൗണ്ട് വാട്ടര്‍ ലെവല്‍ കൂട്ടാനും സിമറൂബാ സഹായിക്കുന്നു. വേനല്‍ക്കാലത്ത് ഇല പൊഴിക്കാത്തതിനാല്‍ മണ്ണ് ചൂടാകാതെ സൂക്ഷിക്കാനും ഈ ചെടിക്കു കഴിയും. ധാരാളം ഇലകളുള്ളതിനാല്‍ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ അളവ് കുറച്ച് ഓസോണ്‍ പാളി തകരാര്‍ കുറയ്ക്കാനും സിമറൂബാ സഹായിക്കും. അങ്ങനെ വെറുതെ കിടക്കുന്ന മരുഭൂപ്രദേശങ്ങള്‍ അഥവാ തരിശുഭൂമി ജീവയോഗ്യമാക്കാം എന്ന് ICAR കണ്ടുപിടിച്ചു.

അങ്ങനെ ഒറീസാ, മധ്യപ്രദേശ്, ആന്ധ്രാ, തെലുങ്കാന തുടങ്ങിയ സ്ഥലങ്ങളില്‍ സിമറൂബാ വച്ചുപിടിപ്പിക്കുകയുണ്ടായി. സിമറൂബായുടെ കുരുവില്‍ നിന്നും ഭക്ഷ്യ എണ്ണ ഉത്പാദിപ്പിക്കാനും ICAR ലക്ഷ്യമിട്ടിരുന്നു.

1985 -ലാണ് സിമറൂബാ തെക്കേ ഇന്ത്യയില്‍ എത്തുന്നത്. അന്നത്തെ കര്‍ണ്ണാടക ഗവണ്മെന്റ് സിമറൂബാ വിത്തുകളെക്കുറിച്ച് പഠിക്കാന്‍ കാര്‍ഷികശാസ്ത്രജ്ഞന്മാരായ ജോഷി ദമ്പതികളെ ചുമതലപ്പെടുത്തി. അവരാണ് ഈ ചെടി ദക്ഷിണേന്ത്യയില്‍ പ്രചാരത്തിലാക്കിയത്. ഡോ. ജോഷി ഈ ചെടിയെ 'മദർ സിമറൂബാ' (Mother Simaruba) എന്നാണ് വിളിച്ചിരുന്നത്.

1986 -ല്‍ ആദരണീയനായ ശ്രീ ശ്രീ രവിശങ്കര്‍ സിമറൂബായെ 'ലക്ഷ്മിതരു' എന്ന് നാമകരണം ചെയ്യുകയും അതിന്റെ പ്രചാരകനായി മാറുകയും ചെയ്തു. അങ്ങനെ സിമറൂബാ എന്ന തെക്കേ അമേരിക്കന്‍ ചെടി കേരളത്തില്‍ ലക്ഷ്മിതരുവായി അറിയപ്പെട്ടു തുടങ്ങി. പതിയെ സര്‍വ്വരോഗസംഹാരിണി എന്ന പദവിയും ഇതിന്റെ പ്രചാരകര്‍ ലക്ഷ്മിതരുവിന് ചാര്‍ത്തിനല്‍കി.

മറ്റ് ഏത് ഒറ്റമൂലിയെയും പോലെ പല അസുഖങ്ങള്‍ക്കും ഈ ചെടിയുടെ തൊലി, തെക്കേ അമേരിക്കയിലെ ഹെര്‍ബല്‍ മെഡിസിന്‍ പ്രാക്റ്റീഷനേഴ്‌സ് ഉപയോഗിച്ചിരുന്നതായി രേഖകളില്‍ കാണുന്നുണ്ട്. വയറിളക്കം, നീര്‍വീഴ്ച, ഗ്യാസ് ട്രബിള്‍ തുടങ്ങിയ സാധാരണ അസുഖങ്ങള്‍ മുതല്‍ മലേറിയ വരെ സിമറൂബാ അല്ലെങ്കില്‍ ലക്ഷ്മിതരുവിന്റെ തൊലി ഉപയോഗിച്ച് ചികിത്സിച്ചിരുന്നു. ലക്ഷ്മിതരുവിന്റെ തൊലിയില്‍ നിന്നുമുള്ള സത്ത്‌ (Extract) തെക്കന്‍ അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിനുള്ള മരുന്നായി ഉപയോഗിച്ചിരുന്നുവെന്നും ജേര്‍ണലുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ലക്ഷ്മിതരുവില്‍ വിവിധയിനം 'പ്ലാന്റ് ആല്‍ക്കലോയിഡുകള്‍' അടങ്ങിയിരിക്കുന്നു. പലതും വളരെയധികം ശക്തിയേറിയ കീടനാശിനി കഴിവുള്ളവയാണ്. അതിനാല്‍ ഇതിന്റെ അടിയില്‍ കീടങ്ങള്‍ ബാധിക്കാറില്ല. അതുകൊണ്ട് ഇതിന്റെ തടി ഫര്‍ണിച്ചര്‍ വ്യവസായത്തിന് ഉപയോഗപ്പെടുത്തുന്നു. അങ്ങനെയുള്ള പ്ലാന്റ് ആല്‍ക്കലോയിഡുകള്‍ ഭക്ഷിക്കുമ്പോള്‍ നമുക്ക് സംഭവിച്ചേക്കാവുന്ന അപകടം മനസിലാക്കാനാണ് ഞാന്‍ ഇത് ഇവിടെ പറഞ്ഞത്.

ഈ ചെടിയില്‍ അടങ്ങിയിരിക്കുന്ന Quassinoidens എന്ന കെമിക്കല്‍ ജന്തുകോശങ്ങളെയും സസ്യകോശങ്ങളെയും നശിപ്പിക്കാന്‍ കഴിവുള്ളതാണ് എന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇതിന്റെ 'ഹെരിറ്റോജെനിക്' (Heritogenic - ഗര്‍ഭിണികള്‍ കഴിക്കുമ്പോള്‍ കുട്ടികളിലുണ്ടാകുന്ന അംഗവൈകല്യം) - നെക്കുറിച്ച് പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ.

ഏതാണ്ട് എട്ടോളം വിവിധ സ്റ്റിറോയിഡുകളും ലക്ഷ്മിതരുവില്‍ അടങ്ങിയിരിക്കുന്നതായാണ് കെമിക്കല്‍ അനാലിസിസ് സൂചിപ്പിക്കുന്നത്. ഈ സ്റ്റിറോയിഡ് സാന്നിധ്യമായിരിക്കാം പലപ്പോഴും രോഗലക്ഷണങ്ങളുടെ ശമനത്തിനും അതുവഴി രോഗം മാറിയതായി തെറ്റിദ്ധരിക്കപ്പെടാനും കാരണം. വിവിധ കെമിക്കലുകളും (Anthraquinone, Caumarins, Flavonoids) ലക്ഷ്മിതരുവിന്റെ സത്തിൽ അടങ്ങിയിട്ടുണ്ട്.

ആധുനിക കാന്‍സര്‍ ചികിത്സയില്‍ സസ്യങ്ങളും അതില്‍ നിന്നുമുണ്ടാകുന്ന മരുന്നുകളോ ഉപയോഗിക്കുന്നില്ല എന്നല്ല ഞാന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ആധുനിക കീമോതെറാപ്പിയുടെ നട്ടെല്ലായ പാക്‌ലിടാക്സെൽ (Paclitaxel) എന്ന മരുന്ന് ടാക്സ്സ് ബ്രെവിഫോളിയ (Taxus Brevifolia) എന്ന മരത്തിന്റെ തൊലിയില്‍ നിന്നുമാണ് ഉല്‍പാദിപ്പിക്കുന്നത്. അതുപോലെ വിൺക്രിസ്റ്റയിൻ (Vincristine) എന്ന മരുന്ന് നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന ശവംനാറി അല്ലെങ്കില്‍ ആദം ഹവ്വ എന്ന പൂച്ചെടിയില്‍ നിന്നുമാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്.

ഈ മരുന്നുകളെല്ലാം വളരെ സങ്കീര്‍ണ്ണമായ രീതിയില്‍ വേര്‍തിരിച്ചെടുക്കുമ്പോള്‍ മാത്രമേ അപകടരഹിതമായി മനുഷ്യനില്‍ ഉപയോഗിക്കാന്‍ സാധിക്കൂ. കാരണം, ഒരു ചെടിയുടെ തണ്ടിലോ തൊലിയിലോ കുരുവിലോ ഒക്കെ ആയിരക്കണക്കിന് ഫൈറ്റോകെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. അതില്‍ പലതും സസ്യങ്ങളുടെ സംരക്ഷണത്തിനായി ജീവജാലങ്ങള്‍ക്ക് അപകടമുണ്ടാക്കാനായി ഉണ്ടാക്കിയവയുമാവാം. അതിനാല്‍ ഏതെങ്കിലും ചെടിയില്‍ ഉപകാരമുള്ള ഒരു മരുന്ന് എന്നു പറഞ്ഞ് ചെടി മുഴുവനായോ അതിന്റെ നീരോ ഒന്നും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

ചില ലബോറട്ടറി പരീക്ഷണങ്ങളില്‍ ലക്ഷ്മിതരുസത്ത്‌ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അത് ഏത് ഫൈറ്റോകെമിക്കല്‍ ആണ് എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. കൂടാതെ മനുഷ്യനിലോ മൃഗത്തിലോ ഇതുപോലെയുള്ള പരീക്ഷണങ്ങളൊന്നും ഇതുവരെ നടത്തിയിട്ടുമില്ല. അതിനാല്‍ കൃത്യമായ അറിവില്ലാത്ത ചികിത്സക്ക് പോയി കൂടുതല്‍ ആപത്ത് വരുത്തിവയ്ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക; ഗര്‍ഭിണികള്‍ പ്രത്യേകിച്ചും.

ഡോ. ജോജോ വി ജോസഫ് — at Mission Cancer Care - IGCH Kadavanthra

25/08/2021
ഇവിടെ പട്ടിണി, അവിടെ ബിരിയാണി*********************************** അടുത്തിടെയായി ധാരാളംപേര് ചോദിക്കുന്ന ചോദ്യമാണ്, കോവിഡ് ...
24/08/2021

ഇവിടെ പട്ടിണി, അവിടെ ബിരിയാണി
***********************************
അടുത്തിടെയായി ധാരാളംപേര് ചോദിക്കുന്ന ചോദ്യമാണ്, കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസിനെകുറിച്ച്. മൂന്നാമതൊരു ഡോസ് എടുക്കണോ, എപ്പോ എടുക്കണം, എന്നൊക്കെ. വിദേശങ്ങളിലുള്ള ചില സുഹൃത്തുക്കൾ മൂന്നാം ഡോസ് എടുത്ത കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകകൂടി ചെയ്തതോടെ ചോദ്യങ്ങളുടെ എണ്ണവും ആകാംക്ഷയും കൂടി. ഈ ആകാംക്ഷ സ്വാഭാവികമാണ്. ഇതുപോലുള്ള ഒരു രോഗത്തിൽ നിന്ന് സ്വയം രക്ഷനേടാനും കുടുംബത്തെ സംക്ഷിക്കാനുമുള്ള വ്യഗ്രത മനസ്സിലാക്കാവുന്നതേയുള്ളൂ.

എന്തിനാ ഈ ബൂസ്റ്റർ?
---------------------

കോവിഡ് -19 വാക്സിൻ ബൂസ്റ്റർ ഡോസുകൾ എന്ന ആശയം ഉടലെടുത്തതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്.

1. വാക്‌സിൻ കൊണ്ടുള്ള പ്രതിരോധശേഷിയിൽ വരുന്ന ശോഷണം:

പലപ്പോഴും നമ്മൾ മറന്നുപോകുന്ന ഒരു കാര്യം, ഈ രോഗവും അതിന്റെ വാക്‌സിനും ഇപ്പോഴും താരതമ്യേന പുതിയതാണ് എന്നുള്ളതാണ്. രോഗത്തെക്കുറിച്ചു നമ്മൾ കേട്ടുതുടങ്ങിയിട്ട് ഇരുപതു മാസമേ ആയിട്ടുള്ളു. ആദ്യ ഡോസ് വാക്‌സിൻ കുത്തിവെച്ചിട്ട് ഒൻപതുമാസവും. അതുകൊണ്ടു തന്നെ വാക്‌സിനും അത് നൽകുന്ന പ്രതിരോധ ശക്തിയുടെ അളവും
സംരക്ഷണ കാലയളവും ഇപ്പോഴും പഠനങ്ങൾക് വിധേയമാണ്. ഇന്ന് ലോകത്തു കൊടുത്തുകൊണ്ടിരിക്കുന്ന ഇരുപത്തിയൊന്നോളം വാക്‌സിനുകൾക്ക് ആറ് മാസം മുതൽ പത്തുമാസം വരെയൊക്കെയാണ് അവയുടെ നിർമാതാക്കൾ തന്നെ സംരക്ഷണകാലയളവായി അവകാശപ്പെടുന്നത്. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ആറു മുതൽ ഒമ്പതുമാസം വരെ കഴിയുമ്പോൾ രക്തത്തിലുണ്ടാകുന്ന ആന്റിബോഡികളുടെ അളവിൽ നർണായകമായ കുറവുണ്ടാകുന്നുവെന്നാണ്. എങ്കിലും ഗുരുതര രോഗാവസ്ഥയ്‌ക്കെതിരെയുള്ള സംരക്ഷണം മറ്റൊരു പ്രക്രിയയിൽകൂടി (CMI) തുടർന്നേക്കാമെന്നും ഈ പഠനങ്ങൾ തന്നെ സൂചിപ്പിക്കുന്നു.

2. പുത്തൻ വേരിയന്റുകൾക്കെതിരെ വാക്സിന്റെ ഫലപ്രാപ്തി:

വാക്സിനേഷൻ കഴിഞ്ഞ് 6 മുതൽ 9 മാസത്തിനപ്പുറം അണുബാധയിൽ നിന്നുള്ള സംരക്ഷണത്തിൽ ഗണ്യമായ കുറവുണ്ടോ എന്ന് നിർണ്ണയിക്കാൻ നിലവിൽ ഡാറ്റ അപര്യാപ്തമാണ്. എന്നിരുന്നാലും, ചില വേരിയന്റുകൾക്കെതിരെയുള്ള (പ്രത്യേകിച്ചും ഡെൽറ്റാ വേരിയന്റു) വാക്സിൻ ഫലപ്രാപ്തിയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് പുതിയ ചില പഠനങ്ങൾ പറയുന്നത്. ബ്രേക്ക്ത്രൂ ഇൻഫെക്ഷൻസ് കൂടാൻ ഇത് കാരണമാകും.

ജനസംഖ്യയുടെ എഴുപത് ശതമാനത്തോളം പേരിൽ വാക്‌സിൻ എത്തിച്ച ഇസ്രായേലിൽ കേസുകളുടെ എണ്ണം വീണ്ടും കൂടുന്നത് ഈ ആശങ്ക വർദ്ധിപ്പിക്കുന്നു. എങ്കിലും അവിടെനിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നത് 40 ശതമാനത്തോളം പുതിയ ഇന്ഫെക്ഷനുകളും ഉണ്ടായിരിക്കുന്നത് മറ്റുകാരണങ്ങളാൽ രോഗപ്രതിരോധശേഷി കുറഞ്ഞ വ്യക്തികളിലാണെന്നാണ്.

3. ആഗോള വാക്സിൻ ലഭ്യതയും വിതരണവും:

ബൂസ്റ്റർ ഡോസ് ചേർക്കുന്നതിനുള്ള ദേശീയനയതീരുമാനങ്ങൾ ഈ ഡോസുകളുടെ ആവശ്യകതയും ആഗോള വാക്സിനുകളുടെ ലഭ്യതയും സംബന്ധിച്ച ശക്തമായ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാവണം. ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് ആദ്യ ഡോസ് പോലും ലഭിച്ചിട്ടില്ലെങ്കിൽ ബൂസ്റ്റർ ഡോസുകൾ കൂടി നൽകുന്നത് വാക്‌സിൻ അസമത്വം വർദ്ധിപ്പിക്കുകയും ഹെർഡ്‌ ഇമ്മ്യൂണിറ്റി കൈവരിക്കാൻ വൈകുകയും ചെയ്യും.

ബൂസ്റ്റർ നയരൂപീകരണത്തിന് കൂടുതൽ പഠനങ്ങൾ ആവശ്യമാണ്
-----------------------------------------------------------

ബൂസ്റ്റർ ഡോസുകൾ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നേരത്തെ പറഞ്ഞതുപോലെ ശക്തമായ തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. വാക്സിൻ-ഇൻഡ്യൂസ്ഡ് പരിരക്ഷയുടെ ദൈർഘ്യം, വാക്സിൻ ഘടന, പ്രാഥമിക വാക്സിനേഷൻ ഷെഡ്യൂൾ, പ്രായവും കൂടാതെ/അല്ലെങ്കിൽ വാക്സിൻ സ്വീകർത്താവിന്റെ ആരോഗ്യസ്ഥിതി, എക്സ്പോഷർ സാധ്യത, പുതിയ വൈറസ് വകഭേദങ്ങളുടെ ആവിർഭാവവും പകർച്ചയും തുടങ്ങിയ നിരവധി സാദ്ധ്യതകൾ കണക്കിലെടുത്തുവേണം ഒരു ബൂസ്റ്റർ ഡോസ് ശുപാർശ ചെയ്യാനുള്ള തീരുമാനത്തിൽ എത്തിച്ചേരാൻ. എപ്പിഡെമോളജിക്കൽ ഡാറ്റയ്‌ക്കപ്പുറം, ദേശീയസവിശേഷതകളും പ്രോഗ്രാമാറ്റിക് വശങ്ങളും പരിഗണിക്കേണ്ടതുണ്ട്. ഇതുപോലെ തന്നെ പ്രധാനമാണ് ആഗോള വാക്സിൻ ലഭ്യതയും അതിന്റെ വിവേചനരഹിതമായി വിതരണവും.

പരിഗണിക്കേണ്ട മറ്റുകാര്യങ്ങൾ, ബൂസ്റ്റർ വേണ്ടിവരുകയാണെങ്കിൽ അത് എപ്പോഴാണ് നൽകേണ്ടത്, വാക്‌സിൻ ബ്രാൻഡുകൾ മാറ്റിക്കൊടുത്തുകൊണ്ടുള്ള ബൂസ്റ്ററുകളുടെ ഫലപ്രാപ്തി, മുൻഗണന കൊടുക്കേണ്ട പ്രത്യേക വിഭാഗങ്ങൾ, എന്നിവയാണ്.

"ആഗോള പ്രതിസന്ധിക്ക് ദേശീയ പരിഹാരം എന്നൊന്നില്ല"
-----------------------------------------------------

ആഗോള വാക്സിൻ ലഭ്യതയിലും വിതരണത്തിലുള്ള വിവേചനപരമായ സമീപനത്തിലും ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ബൂസ്റ്റർ ഡോസുകൾ നൽകാനെടുക്കുന്ന തീരുമാനങ്ങൾ ആവശ്യകത കൂടുതൽ വർദ്ധിപ്പിക്കുകയും വിതരണത്തിലെ അസമത്വങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. ഇന്നുവരെ ലോകത്തു നൽകിയിട്ടുള്ള 4.59 ബില്യൺ വാക്‌സിൻ ഡോസുകളുടെ 1.1 ശതമാനം മാത്രമാണ് ദരിദ്രരാഷ്ട്രങ്ങൾക്ക് കിട്ടിയിട്ടുള്ളത്. ലോകാരോഗ്യ സംഘടനയും COVAX സഖ്യവും ഇത് പലവട്ടം ചൂണ്ടിക്കാണിച്ചിട്ടും കാര്യമായ പുരോഗതി തുല്യതയിലൂന്നിയുള്ള വാക്‌സിൻ വിതരണത്തിൽ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല.

ഈ സാഹചര്യത്തിൽ ബൂസ്റ്റർ ഡോസുകൾ കൊടുക്കാനുള്ള തീരുമാനങ്ങൾ ധനിക രാജ്യങ്ങൾ ഏകപക്ഷീയമായി എടുക്കുകയും നിർമാതാക്കളുമായി കരാറുകളിൽ ഏർപ്പെടുകയും ചെയ്യുകയാണെങ്കിൽ അത് ഇന്ന് നിലവിലുള്ള അസമത്വത്തെ കൂടുതൽ വഷളാക്കുകയേയുള്ളു. അത് ഇപ്പോഴേ കണ്ടു തുടങ്ങിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടന, Strategic Advisory Group of Experts in Immunization (SAGE) ന്റെ പിന്തുണയോടെ, നിലവിൽ ലഭ്യമായ പഠനങ്ങളും തെളിവുകളും അവലോകനം ചെയ്യുകയാണ്. അവർ സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയും നയ ശുപാർശകൾക്ക് ആവശ്യമായ ഡാറ്റ ലഭിക്കുന്നതിന് രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു. തീരുമാനങ്ങൾ ഉറച്ച തെളിവുകളാൽ നയിക്കപ്പെടുകയും ഏറ്റവും ആവശ്യമുള്ള ജനസംഖ്യാ ഗ്രൂപ്പുകളെ ലക്ഷ്യമിടുകയും വേണമെന്ന നിർബന്ധം അവർ പ്രകടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായാണ് ഈ കഴിഞ്ഞ ആഗസ്ത് നാലിന് ലോകാരോഗ്യ സംഘടനാ ധനിക രാഷ്ട്രങ്ങളോട് ബൂസ്റ്റർ വാക്‌സിനേഷന് മോറട്ടോറിയം ഏർപ്പെടുത്താൻ ആവശ്യപ്പെട്ടത്. സെപ്റ്റംബറോടെ ലോകത്തെ പത്തു ശതമാനം ആളുകൾക്കെങ്കിലും സാധാരണഗതിയിലുള്ള വാക്‌സിൻ എത്തിക്കാനാണ് മുൻഗണന കൊടുക്കേണ്ടതെന്നാണ് അവരുടെ നിലപാട്.

അതുകൊണ്ട് ശ്രദ്ധിക്കേണ്ട വസ്തുതകൾ ഇതാണ്:
----------------------------------------------

• ഇന്ത്യയിൽ രണ്ടു ഡോസ് വാക്‌സിനും എടുത്തവരുടെ ശതമാനം ഒൻപതിൽ താഴെയാണ്.

• ഇപ്പോഴത്തെ വാക്‌സിൻ ലഭ്യതയും മറ്റും കണക്കിലെടുത്താൽ ഇത് ഒരു അമ്പതു ശതമാനത്തിൽ എത്തിക്കാൻതന്നെ ഇനിയുമെടുക്കും മാസങ്ങൾ.

• അപ്പോൾ ഈ രണ്ടു ഡോസും എടുത്തവർക്കു ബൂസ്റ്റർ കൂടി കൊടുക്കാൻ തുടങ്ങിയാൽ കൂനിന്മേൽ കുരു പോലെയാകും കാര്യങ്ങൾ.

• ഇപ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടത് എത്രയും വേഗം നിശ്ചിത ഡോസ് വാക്‌സിനുകൾ പരമാവധി ആൾക്കാരിൽ എത്തിക്കാനാണ്. രോഗവ്യാപനം തടയാൻ അത് തന്നെയാണ് ഏറ്റവും ഫലപ്രദമായ മാർഗം.

ഇതിനിടയിൽ പുതിയ പഠനങ്ങൾ വരും. കൂടുതൽ ശാസ്ത്രീയ തെളിവുകൾ കിട്ടും. അത് അടിസ്ഥാനമാക്കി പുതിയ നയങ്ങൾ ഉണ്ടാവും. ചിലപ്പോൾ വാക്‌സിൻ ബ്രാൻഡുകൾ മാറി മാറി ഉപയോഗിച്ചാലാവും കൂടുതൽ സംരക്ഷണം. ഡോസുകൾ തമ്മിലുള്ള സമയപരിധിയിലും മാറ്റം വരാം.

അതുവരെ നമുക്ക് നമുക്കറിയാവുന്ന രീതിയിൽ സ്വയം സംരക്ഷിക്കാം, അതുവഴി മറ്റുള്ളവരെയും.

ഇടയ്ക്കിടെ ഫേസ്ബുക്കിൽ പലരും പറയും, എനിക്ക് മൂന്നാം ഡോസും കിട്ടിയെന്ന്. കാര്യമാക്കണ്ട. അത്താഴപട്ടിണിക്കാരുടെമുന്നിൽ വന്ന് ചിലർ വീട്ടിലെ ബിരിയാണിക്ക് നെയ് കൂടിപ്പോയി എന്നുപറയാറില്ലേ? അതുപോലെയേയുള്ളു.

ആദ്യം നമുക്ക് എങ്ങിനെയെങ്കിലും രണ്ടെണ്ണം എടുക്കാം. പിന്നെ നോക്കാം മൂന്നാമത്തേതിലോട്ട്.

ഹേമചന്ദ്രൻ

വിവരങ്ങൾക്ക് കടപ്പാട്:
WHO വെബ്സൈറ്റ്
നേച്ചർ മാഗസിൻ
സയൻസ് ഡയറക്റ്റ് വെബ്‌സൈറ്റ്

Address


Website

Alerts

Be the first to know and let us send you an email when Hater’s Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hater’s Club:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share