08/04/2020
കോഴിക്കോട് കോവിഡ് വ്യാപനം തടയുന്നതിനായി കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ 42, 43, 44, 45, 54, 55, 56 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലും ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡ് , കായക്കൊടി ഗ്രാമ പഞ്ചായത്തിലെ ആറ് , ഏഴ് , എട്ട് ഇനീ വാർഡുകളിലും പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു ജില്ലാ കലക്ടർ സാംബശിവ റാവു ഉത്തരവിറക്കി
വാർഡുകളിൽ അവശ്യവസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങൾക്ക് നിരോധനം ബാധകമല്ല അടിയന്തിര വൈദ്യസഹായത്തിനല്ലാതെ വാർഡുകൾക്കു പുറത്തേയ്ക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവർ ഈ വാർഡുകളിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചു വാർഡുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ഭഷ്യ - അവശ്യ വസ്തുക്കൾ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾ രാവിലെ 8 മുതൽ 11 വരെയും , പൊതുവിതരണ സ്ഥാപനങ്ങൾ രാവിലെ 8 മുതൽ ഉച്ചക്ക് രണ്ട് വാരേയും മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ യാധൊരു കാരണവശാലും വീടുകൾക്ക് പുറത്ത് ആളുകൾ കൂട്ടം കൂടി നില്ക്കാൻ പാടില്ല
വാർഡുകളിൽ താമസിക്കുന്നവർക്ക് വാർഡുകൾക്ക് പുറത്തുനിന്നും അവശ്യ വസ്തുക്കൾ ആവശ്യമായി വന്നാൽ വാർഡ് ആർ ആർ ടി കളുടെ സഹായം തേടാം ഈ പ്രദേശങ്ങളിൽ പോലീസ് നിരീക്ഷണം ശക്തിപെടുത്താനാവിശ്യമായ നടപടികൾ ജില്ലാ പോലീസ് മേധാവികൾ സ്വീകരിക്കേണ്ടതാണെന്ന് ജില്ലാ കലക്ടർ നിർദേശിച്ചു
ഉത്തരവ് പാലിക്കപെടാത്ത പക്ഷം ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 188 , 269 പ്രകാരം ബന്ധപ്പെട്ടവരുടെ പേരിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു
കൊറോണ വ്യാപനത്തിന്റെ ഹോട്സ്പോട്ടായി കരുതുന്ന നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത ജില്ലയിലെ നാല് പേർക്കാണ് കൊറോണ സ്വീകരിച്ചത് ഈ സാഹചര്യത്തിൽ രോഗം കൂടുതൽ പേരിലേക്ക് പകരാതിരിക്കാനും ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ സമൂഹത്തിലെ മറ്റുള്ളവരുമായി ഇടപെടുന്നത് നിയന്ത്രിക്കാനുമാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്
ഗതാഗത നിരോധനം ഏർപ്പെടുത്തിയ റോഡുകൾ
ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ (വാർഡ് 3 ) പാറക്കടവ് തോട്ടത്താങ്കണ്ടി റോഡ് , തോട്ടത്താങ്കണ്ടി അമ്പലം പുഴവക്ക് റോഡ് , കായക്കൊടി ഗ്രാമ പഞ്ചായത്തിലെ (വാർഡ് 6, 7, 8 ) മുട്ടുങ്ങൽ പക്രന്തളം റോഡ് , ദേവർകോവിൽ അമ്പലം റോഡ് , അക്വഡേറ് പാലം പുത്തൻപുരയിൽ റോഡ് , മുക്കിൽപീടിക ചെറുകുന്ന് റോഡ് , അക്വഡേറ് പാലം കനാൽ റോഡ് (കള്ളാട് ) മുക്കിൽപീടിക പുഴയ്ക്കൽ റോഡ് മുക്കിൽ പീടിക ആലോള്ളതിൽ റോഡ് പുഴകൾ പള്ളി കനാൽ റോഡ് , കാഞ്ഞിരോളി മുട്ടുനട റോഡ്,കാഞ്ഞിരോളി ചെറുവെളി റോഡ് , കുമ്പളം കണ്ടി നടപ്പാത , പുത്തൻവീട്ടിൽ റോഡ് (റഹ്മ കോളേജിന് മുൻവശം) കോട്ടക്കൽ പള്ളി നെല്ലിളിച്ചികണ്ടി (പുഴയ്ക്കൽ റായ്) കല്ലുകണ്ടി റോഡ് എന്നിവിടങ്ങളിലാണ് നിരോധനം
കപ്പക്കൽ പ്രദേശത്തെ (വാർഡ് 54, 55, 56 ) കോതിപ്പാലം വഴിയുള്ള ഗതാഗതം, ഒ ബി റോഡ് മാറാട് ഭാഗം റോഡ് , വട്ടക്കിണർ വൈ എം ആർ സി മില്ലത്ത് കോളനി ഭാഗത്തേക്കുള്ള റോഡ് ,പന്നിയങ്കര മേൽപ്പാലത്തിന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള ഗതാഗതം , കൊളത്തറ ഭാഗത്തെ (വാർഡ് 42 ,43 , 44 , 45 ), ഒളവണ്ണ തൊണ്ടിലക്കടവ് റോഡ് , മോഡേൺ ബസാർ കൊളത്തറ റോഡ് , ഞളിയൻ പറമ്പ് റഹ്മാൻ ബസാർ റോഡ് ,ശാരദ മന്ദിരംറഹ്മാൻ ബസാർ റോഡ്,ശാരദ മന്ദിരം കൊട്ടാലിട റോഡ് , പനായത്തട്ട് റോഡ് കൊളത്തറ ചെറുവണ്ണൂർ റോഡ് , കണ്ണാട്ടികുളം റോഡ്, കൊളത്തു റ ജംഗ്ഷൻ, നല്ലളം ബസാർ ഡിസ്പെൻസറി റോഡ് , നല്ലളം ഗിരീഷ് ജങ്ഷൻ ജയന്തി റോഡ് , പൂളക്കടവ് തയത്തിവയൽ റോഡ്, ഒളവണ്ണ കുളത്തറ ചുങ്ക റോഡ്
ഉത്തരവ് പാലിക്കപെടാത്ത പക്ഷം ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 188 , 269 പ്രകാരം ബന്ധപ്പെട്ടവരുടെ പേരിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു