Munnah TALKS

Munnah TALKS Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Munnah TALKS, Media/News Company, .

12/05/2022
വചനം കമെന്റ് ബോക്സിൽ...മതങ്ങളുടെ യഥാർത്ഥ മുഖം വെളിച്ചത്തിൽ കൊണ്ടുവരാൻ  ഷെയർ ചെയ്തു പങ്കാളികളാവുക...
10/12/2021

വചനം കമെന്റ് ബോക്സിൽ...
മതങ്ങളുടെ യഥാർത്ഥ മുഖം വെളിച്ചത്തിൽ കൊണ്ടുവരാൻ ഷെയർ ചെയ്തു പങ്കാളികളാവുക...

𝗠𝘂𝗹𝗹𝗮𝗽𝗲𝗿𝗶𝘆𝗮𝗿 𝗗𝗮𝗺 🔴കേരളത്തിൽ ജീവിക്കുന്ന ഓരോരുത്തരും അറിയേണ്ട കാര്യങ്ങൾ ആണ്.. അത്കൊണ്ട് കഴിയുമെങ്കിൽ മുഴുവൻ വായിക്കാൻ ശ്ര...
21/10/2021

𝗠𝘂𝗹𝗹𝗮𝗽𝗲𝗿𝗶𝘆𝗮𝗿 𝗗𝗮𝗺 🔴

കേരളത്തിൽ ജീവിക്കുന്ന ഓരോരുത്തരും അറിയേണ്ട കാര്യങ്ങൾ ആണ്.. അത്കൊണ്ട് കഴിയുമെങ്കിൽ മുഴുവൻ വായിക്കാൻ ശ്രമികുക 🙂

1895 പണി കഴിഞ്ഞ ഡാമിന് ഇപ്പോൾ 125 വർഷ പഴക്കം. സാധാരണ ഒരു ഡാമിന്റെ ആയുസ് എന്ന് പറയുന്നത് 45-50 വർഷം, അത് കഴിഞ്ഞാൽ ആ ഡാം decommision ചെയ്യണം എന്നാണ്..50 വർഷത്തിന് ശേഷം എപ്പോൾ വേണമെങ്കിലും ഡാമിന് നാശം സംഭവിക്കാം
ബ്രിട്ടീഷ്ക്കാർ 999 വർഷത്തെ പാട്ടത്തിന് ആണ് തമിഴ്നാടിന് കരാർ വെച്ചിരിക്കുന്നത്.. ശെരിക്കും അത് തമിഴ്‌നാട്കാരോടുള്ള അവരുടെ സ്നേഹം കൊണ്ടൊന്നും ആയിരുന്നില്ല.. മുല്ലപെരിയാർ Reservoir സ്ഥിതി ചെയുന്ന 8000 ഏക്കർ വനസമ്പത്ത് ആയിരുന്നു അവരുടെ ലക്ഷ്യം..!!
അതിന് വേണ്ടി തമിഴ്നാടിന് പാട്ടത്തിന് കൊടുക്കുമ്പോൾ ബ്രിട്ടീഷുക്കാർ ഇങ്ങനെ കരാർ വെച്ചു - ഡാം സ്ഥിതിചെയുന്ന അത്രയും സ്ഥലത്തെ ഭൂസ്വത്ത് തങ്ങൾക്ക് വേണം എന്ന്..!!
എണ്ണമില്ലാത്തത്ര വിലമതിക്കുന്ന മരങ്ങൾ മരത്തടികൾ,മൃഗങ്ങൾ,മണ്ണിനടിയിൽ ഉള്ള Minerals..ഇതെല്ലാം ആയിരുന്നു അവരുടെ ലക്ഷ്യം..
അങ്ങനെ ഈ ഡാം നിർമിക്കാൻ അനുമതി കിട്ടി..

ശെരിക്കും ഈ ഡാം ഭൂപ്രകൃതിക്ക് എതിരായി ആണ് നിർമിച്ചിരിക്കുന്നത്.. Western Ghatsൽ നിന്നു ഒഴിക്കിയെത്തുന്ന വെള്ളം geographically അറബികടലിൽ ആണ് ചെന്ന് വീഴ്ണ്ടത്.. എന്നാൽ അത് വഴിതിരിച്ച് Bay of Bengalളിലേക്ക് ആണ് വീട്ടിരിക്കുന്നത്..ഇതുകൊണ്ട് ഉണ്ടായ ഭാവിശ്യത്തുകൾ എന്തെന്നാൽ കേരളത്തിലെ 44 പുഴകളിൽ ഭൂരിഭാഗം എന്നതിലും ജലസ്രോതസ് ആയിരുന്ന പെരിയറിനെ ഡാം കെട്ടി അടച്ചപ്പോൾ നദികളിൽ വെള്ളം എത്താതെ വറ്റി വരാളാൻ തുടങ്ങി..
1924 മുൻപ്പ് അത്രത്തോളം വലിയ വെള്ളപൊക്കം Report ചെയ്തിട്ടില്ല മുൻപ് കേരളത്തിൽ.. അതിന് കാരണം എന്താ ? മുല്ലപെരിയാൽ ഡാം വന്ന ശേഷം പെരിയാറിന്റെ കൈവഴികളിൽ വെള്ളം എത്താതെ ആയപ്പോൾ അവിടെ ആളുകൾ വീട് വെക്കുകയും കടകൾ നിർമ്മിക്കുകയും Township ഉണ്ടാകുകയും ചെയ്തു.. പിന്നീട് മഴ വന്നപ്പോൾ സ്ഥിരം പുഴ ഒഴുകിയിരുന്ന വഴിയിൽ വെള്ളം വരാൻ തുടങ്ങി..അങ്ങനെ നാശങ്ങൾ സംഭവിക്കാൻ തുടങ്ങി... അതിന്റെ ചെറിയൊരു Version ആയിരുന്നു 26 വർഷങ്ങൾക്ക് ശേഷം ഇടുക്കി ഡാം തുറന്നപ്പോൾ ചെറുതോണി ടൗണിൽ ഉണ്ടായ നാശനഷ്ട്ടങ്ങൾ

അങ്ങനെ ഡാം പണി തുടങ്ങി 2 തവണ ഡാം തകർന്നു (നിർമാണ സമയത്ത് )പക്ഷെ വീണ്ടും പണിത്ത് ഈ സ്ഥിതിയിൽ കൊണ്ടെത്തിച്ചു..!!

സുർക്കി(ചുണ്ണാമ്പ് + വെള്ളം )വെച്ച് ഉണ്ടാക്കിയതിൽ ഏറ്റവും പഴക്കം ചെന്ന ഡാം ആണ് ഇടുക്കി.. ഓരോ തവണ വെള്ളം ഒഴുകി പോകുമ്പോഴും അതിന്റെതായ അളവിൽ ചുണ്ണാമ്പും കൂടെ ഒഴുകി പോകുന്നുണ്ടെന്ന് ആണ് പഠനം..!!

പ്രശ്നം എന്താണെന്ന് വെച്ചാൽ മുല്ലപെരിയാർ ഡാം എപ്പോൾ വേണമെങ്കിലും തകരാം എന്നുള്ളതാണ്.. കുറേ നാൾ ആയി ഇപ്പൊ പൊട്ടും പൊട്ടും എന്ന് പറഞ്ഞിരുന്നു ഇതുവരെ പൊട്ടിയില്ല അതുകൊണ്ട് സമാധാനിച്ച് ഇരിക്കാം എന്നാണ് നിങ്ങൾ കരുതി വെച്ചിരിക്കുന്നതെങ്കിൽ അത് തെറ്റിദ്ധാരണയാണ്.. ഇതുവരെ പൊട്ടാതിരുന്നത് ഭാഗ്യം എന്ന് വേണം പറയാൻ.. കാരണം ഇതിന്റെ Expiry എന്നോ കഴിഞ്ഞതാണ്.. എന്നാൽ വിരലിൽ എണ്ണാവുന്ന ചില ആളുകൾ ഉൾപ്പെടുന്ന ശക്തികളുടെ ബലത്തിൽ ആണ് ഇന്നും ഡാമിന്റെ കാര്യത്തിൽ വേണ്ട തീരുമാനങ്ങൾ എടുക്കാതെ പോകുന്നത്... സ്വന്തം നേട്ടങ്ങൾ മാത്രം മുൻപിൽ കാണുന്ന ചിലരുടെ കയ്യിൽ ആണ് മുഴുവൻ System എന്ന് അറിയുമ്പോൾ വലിയ ഞെട്ടൽ ആണ് ഉണ്ടാവുന്നത്.. അതും രണ്ട് സ്റ്റേറ്റ് വരെ ഉൾപ്പെട്ട വിഷയത്തിൽ

50,000 കോടി രൂപയാണ് തമിഴ്നാടിനു മുല്ലപെരിയാർ ഡാം കൊണ്ട് ഒരു വർഷത്തിൽ ഉണ്ടാകുന്ന നേട്ടം.. അതെ സമയം കേരളത്തിന്‌ കിട്ടുന്നത് പാട്ട തുകയായ 10 ലക്ഷം രൂപയും..
വെള്ളം കിട്ടുന്നില്ല.. മുല്ലപെരിയാർ Decommision ചെയ്താൽ തങ്ങളുടെ 5 ജില്ലകളിൽ വെള്ളം മുട്ടി പോകും എന്ന് തമിഴ്‌നാട് അവകാശപെടുന്ന ജില്ലകയിൽ National Averageന് മുകളിൽ മഴ ലഭിക്കുന്ന ഏരിയകൾ ആണ് 💯

ഈ 5 ജില്ലകളെ മുൻനിർത്തി തമിഴ്‌നാട് ലക്ഷ്യം വെക്കുന്നതാണ് ആ 50k കോടി.. മുല്ലപെരിയാർ Decommision ചെയ്താൽ ആ 50k കോടി അവർക്ക് കിട്ടില്ല.. അത് കൊണ്ടാണ് കേരളത്തിലെ ജനങ്ങൾക്ക് അതും ലക്ഷകണക്കിന്‌ ജനങ്ങൾക്ക് ജീവന് ഭീഷണി ആയിട്ടും തമിഴ്‌നാട് സർക്കാർ അലസമായി കാര്യങ്ങൾ തീരുമാനിക്കുന്നതും ഈ കാര്യത്തിന് വേണ്ടി Supreme കോടതിയിൽ വരെ പോരാട്ടം നടത്തുന്നതും..

ഇനി കേരളത്തിലെ കാര്യം നോക്കാം
മുല്ലപെരിയാർ അണക്കെട്ട് പൊട്ടിയാൽ വെള്ളം നേരെ എത്തുന്നത് 36 KM താഴെയുള്ള ഇടുക്കി ഡാമിലേക്കാണെന്ന് ആണ് ധാരണ.. അത് ഒരു സാധ്യത.. അങ്ങനെ വന്നാലത് ഇടുക്കി താങ്ങിക്കോളും എന്നാണ് പറയുന്നത്.. പക്ഷെ അല്ല
ഒരു ഡാമിൽ നിലകൊള്ളുന്ന വെള്ളത്തിന്റെ Potential Energy അത് തകർന്ന് കഴിഞ്ഞാൽ Kinetic Energy ആയി മാറി സ്ഥിരം വെള്ളം ഒഴുകുന്ന ഫോസ്‌നെക്കാൾ പതിന്മടങ് ഫോഴ്‌സിൽ ആവും വരുക.. അംഗമെ വരുന്ന വെള്ളത്തെ ഒരുപക്ഷെ Idukki Arc ഡാമിന് പ്രതിരോധിക്കാൻ കഴിഞ്ഞേക്കാം എന്നാൽ ചെറുതോണി കുളമാവ് ഡാമുകൾക്ക് തടുക്കാൻ കഴിയില്ല..(ഇടുക്കി ഡാമെന്ന് പറയുന്നത് ഇടുക്കി - ചെറുതോണി - കുളമാവ് ഡാമുകൾ ചേരുന്നതാണ് )ലോകത്തിലെ തന്നെ ഏറ്റവും ശക്തികുറഞ്ഞ ഡാമുകളിൽ രണ്ടെണ്ണമാണ് കുളമാവും ചെറുതോണിയും.. അപ്പോൾ ഇത്ര ശക്തിക്കു വരുന്ന വെള്ളം രണ്ട് ഡാമുകളെയും തകർക്കും
ആദ്യം വെള്ളം എത്തുക്ക തൊടുപുഴയിൽ ആയിരിക്കും.. ഡാം പൊട്ടി നിമിഷങ്ങൾക്കകം തന്നെ വെള്ളം തൊടുപുഴയിൽ എത്തും.. എന്ത് ചെയ്യണം എന്ന് ചിന്തിക്കാൻ ഉള്ള സമയം പോലും ആളുകൾക്ക് ഉണ്ടാവില്ല.. പിന്നീട് കോട്ടയം എറണാകുളം ആലപ്പുഴ തൃശൂരിന്റെ ഭാഗങ്ങൾ പത്തനംതിട്ടയുടെ ഭൂരിഭാഗവും അങ്ങനെ വെള്ളം അറബികടലിൽ ചെന്ന് വീഴും..തിരുവനന്തപുരം മുതൽ പത്തനംതിട്ട വരെ ദ്വീപ് പോലെ രൂപപ്പെടും.. ഇടുകിയുടെ ഭാഗങ്ങൾ തമിഴ്‌നാട് പിടിച്ചടക്കും മുകളിലോട്ട് ഉള്ളത് കർണാടകവും (പറയപ്പെടുന്ന സാദ്ധ്യതകൾ )

വെള്ളം ചെന്ന് കടലിൽ വീഴുമെന്ന് പറഞ്ഞല്ലോ.. എന്നാൽ അത്രയും വെള്ളം കടലിൽ ചെന്നാൽ ബാലൻസിങ് നടക്കില്ല.. അത് തിരിച്ച് കരയിലേക്ക് വിടും..അത് വീണ്ടും വലിയ ദുരന്തങ്ങൾ ഉണ്ടാക്കും..കടല് തിരിച്ചടിക്കുന്ന വെള്ളം കേരളത്തിൽ മാത്രം ആയിരിക്കില്ല നാശം ഉണ്ടാകുന്നത്.. East Coast area മുഴുവൻ നാശം ഉണ്ടാക്കാൻ സാധ്യത ഉള്ളതാണ്..

കാര്യം ഇത്രയും ഗൗരവം ഉള്ള വിഷയമായിട്ടും ഇത് മുനിനിര ചർച്ചകളിൽ വരുന്നതേ ഇല്ല.. എന്തെകിലും കാര്യമായ news ഉണ്ടാകണേൽ ഒരു വെള്ളപൊക്കമോ അല്ലെങ്കിൽ ഇടുക്കിയിൽ ഒരു ഭൂചലനമോ ഉണ്ടാവണം എങ്കിലേ മുല്ലപെരിയാർ ഡാമിനെ പറ്റി ഒരു പരിപ്പുവട ചർച്ചയെങ്കിലും ഉണ്ടാകു എന്ന അവസ്ഥയിൽ എത്തി നിൽക്കുന്നു

അവിടെയാണ് മുൻപ് പറഞ്ഞ ശക്തികൾ ബുദ്ധി ഉപയോഗിക്കുന്നത്.. അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ ആവാം,മതപരമായ ലക്ഷ്യങ്ങൾ ആവാം, വർഗീയപരമായ ലക്ഷ്യങ്ങൾ ആവാം..!!
ഇങ്ങനെ ഒരു വിഷയത്തിൽ ജനങ്ങൾ അധികം ശ്രദ്ധകൊടുക്കാതെ ഇരിക്കാൻ ആവാം ഇവിടെ വർഗീയ സമരങ്ങൾ തുറന്നു വിടുന്നത്.. Eg - Sabarimala issue (സർക്കാരിന്റെ എന്തോ Consent ഉണ്ടായിരുന്നു എങ്കിൽ ഇപ്പോൾ വന്നിരിക്കുന്ന വിധി നേരെ opposite ആയേക്കാം എന്ന് കേട്ടിട്ടുണ്ട് 🙂)
തുടർന്ന് പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ തലപൊക്കൽ തുടങ്ങിയ ജനങ്ങളുടെ ശ്രദ്ധതിരിക്കുന്ന പല സംഭവങ്ങൾ..ഇത് മാത്രമല്ല.. മുല്ലപെരിയാർ ഡാം Decommision Newsന് മുകളിൽ സ്ഥാനം പിടിക്കുന്ന ഏത് വാർത്തക്കളും Planned ആണോ എന്ന് സംശയിക്കുന്നതിലും തെറ്റില്ല..അതിലേക്കൊന്നും കൂടുതൽ പോകുന്നില്ല..!!
ഡാം തകർന്നാൽ മേല്പറഞ്ഞ വ്യക്തികൾ എല്ലാം സുരക്ഷിതർ ആയിരിക്കും അവർക്ക് ആളുകൾ മരിച്ചാൽ ഒരു കുഴപ്പവും ഉണ്ടാകില്ല

എന്ത്കൊണ്ട് ഇത്രയും ഭയങ്കരമായ വിഷയം ആളുകൾ മറ്റ് വാർത്തകളെക്കാൾ ഏറെ ചർച്ചെയുന്നില്ല എന്നത് അത്ഭുതം തന്നെ ആണ്.. പലർക്കും ഇതിനെപ്പറ്റി കൂടുതൽ അറിയില്ല..എന്നാൽ അവരെ ബോധവത്കരിക്കാൻ ആരും മുന്നിട്ട് ഇറങ്ങുന്നുമില്ല മുന്നിട്ടിറങ്ങുന്നവരെ എല്ലാം മുൻപ്പ് പറഞ്ഞ വ്യക്തികൾ സ്വാധീനം ഉപയോഗിച്ച് തടസം വരുത്തുന്നു.. അവരുടെ ശബ്ദം പുറം ലോകം അറിയാൻ സമ്മതികുന്നില്ല
ബാക്കി എല്ലാ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും Dam Check ചെയ്യാൻ നിയമിക്കുന്ന Experts എല്ലാം "experts" തന്നെ ആയിരിക്കും.. എന്നാൽ മുല്ലപെരിയാർ ഡാം പരിശോധിക്കാൻ നിയമിച്ചിരിക്കുന്ന 5 അംഗ സംഘത്തിൽ പെടുന്ന Experts എന്ന് പറയപ്പെടുന്നവർ 3 ജഡ്ജുമാർ 2 Civil Engineers.. ഇവരാരും മുൻപ് ഒരു ഡാം നിർമ്മിക്കുകയോ പരിപാലിക്കുകയോ അല്ലെങ്കിൽ Decommision ചെയ്തിട്ടുള്ളവരോ അല്ല.. പിന്നെ എന്ത് അടിസ്ഥാനത്തിൽ ആണ് Experts എന്ന് പേരും കൊടുത്ത് Team ഉണ്ടാക്കിയിരിക്കുന്നത് ?ഇവർ Supreme കോടതിയിൽ കൊടുത്ത Report പ്രകാരം ആണ് തമിഴ്നാടിനു അനുകൂലം ആയി SC വിധി പറഞ്ഞത്.. Experts എന്ന് പറയുന്നവർ കൊടുത്ത Report പരിശോധിച്ച വക്കീൽ പറയുന്നത് ഡാമിന്റെ തകരാറിനെ പറ്റി ഒന്നും തന്നെ പറഞ്ഞിട്ടിലെന്നും.. ഡാം സുരക്ഷിതം ആണെന്നും ആണ്

എന്നാൽ 2011ൽ IIT രൂർക്കിലെ വിധക്ത സംഘടന നടത്തിയ പരിശോധനയിൽ ഡാം തീർത്തും ശക്തി നഷ്ട്ടപെട്ടത് ആണെന്നും എപ്പോൾ വേണമെങ്കിലും തകരാം എന്ന അവസ്ഥയിൽ ആണെന്നും ആണ് അറിഞ്ഞത്
ഡാം തരാതെ ഇരിക്കാൻ ഒരു മാർഗം എന്ന നിലക്ക് ഡാമിന്റെ മുകളിൽ 2-3 മീറ്റർ ഉയരത്തിൽ Concrete ചെയ്തു.. അത് എന്തിനാണെന്ന് വെച്ചാൽ മുകളിൽ ഉള്ള ഭാരം കൊണ്ട് ഡാമിന്റെ ശക്തി ബാലൻസ് ആകാൻ വേണ്ടി ആയിരുന്നു.. എന്നാൽ ഇത് കൊണ്ട് കൂടുതൽ അപകടം ആണ് ഉണ്ടായത്. പ്രതീക്ഷിച്ചതിനു വിപരീതമായി മുകളിലെ ഭാരവും വന്ന് കയറുന്ന വെള്ളത്തിന്റെ ഫോഴ്‌സും കൊണ്ട് ഡാമിന്റെ Structure വളയാൻ തുടങ്ങി.. അത് മുൻപ്പ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ അപകട സാധ്യത ഉണ്ടാകുവാൻ ഒരു കാരണം കൂടി ആയി.. എന്നാൽ സുപ്രീം കോടതിയിൽ എത്തിയ Expertsന്റെ റിപ്പോർട്ടിൽ ഇതൊന്നും Mention ചെയ്തിട്ടില്ല❗️

ഇതിൽ നിന്ന് എല്ലാം പലതും Striking ആണ്.. ഭരിക്കുന്നവർ അറിയാതെ മേല്പറഞ്ഞ തിരുത്തലുകൾ ഉണ്ടാവില്ല.. എവിടെയൊക്കയോ വലിയ കളികൾ നടക്കുന്നുണ്ട്..News ചാനലുകൾക്ക് വേണ്ടത് ഒരു ദുരന്ത വാർത്ത ആയിരിക്കാം.. അതാകുമ്പോൾ അവരുടെ TRP,Marketing ഒക്കെ ഉയർത്താൻ സാധിചെക്കും.. പക്ഷെ ദുരന്തം ഉണ്ടായിട്ട് അയ്യോ ഇത് സംഭവിച്ചേ എന്ന് വിഷമിച്ചിട്ടു കാര്യമില്ല

Prevention Is better than Cure❗️
ഒന്നുകിൽ ഡാം Decommision ചെയുക.. അല്ലെങ്കിൽ മുല്ലപെരിയാർ ഡാമിന് സമാനമായി പുതിയ ഡാം പണിയുക..
കേരളത്തിന്‌ യാതൊരു ഗുണവും മുല്ലപെരിയാർ ഡാം കൊണ്ട് കിട്ടുന്നില്ല..എന്നാൽ തകർന്നാൽ 99% നഷ്ട്ടം കേരളത്തിന്‌ മാത്രം ആണ്..!!

✍️ - Sunder Ramaswamy
__________________________________________

ഇതിനെ പറ്റി ചിന്തിക്കാൻ കാരണം യൂട്യൂബിൽ കണ്ട Russel Joy എന്ന Advocateന്റെ Interview ആണ്.. അദ്ദേഹം നടത്തിയ പോരാട്ടത്തിന്റെ ഭാഗമായി ആണ് 142 അടി level ഉണ്ടായിരുന്ന വെള്ളത്തിന്റെ അളവ് 139 അടിയായി കുറച്ചത്..സ്വാതല്പര്യങ്ങൾ നോക്കാതെ ഇത്രയും വലിയ കാര്യത്തിന് മുൻകൈ എടുത്ത അദ്ദേഹം വലിയ കൈയ്യടി അർഹിക്കുന്നു 👏❤️


15/06/2021

5 minute short movie
വേലയില്ലാ പട്ടതാരി ❤

ജാതി-മതവിമർശനം,രാഷ്ട്രീയ നിരീക്ഷണം,എന്നിവയെ ആസ്പതമാക്കിയുള്ള ചർച്ചകൾ, എഴുത്തുകൾ,ട്രോൾ വീഡിയോകൾ എന്നിവക്ക് വേണ്ടി തുടങ്ങി...
27/05/2021

ജാതി-മതവിമർശനം,രാഷ്ട്രീയ നിരീക്ഷണം,എന്നിവയെ ആസ്പതമാക്കിയുള്ള ചർച്ചകൾ, എഴുത്തുകൾ,ട്രോൾ വീഡിയോകൾ എന്നിവക്ക് വേണ്ടി തുടങ്ങിയിട്ടുള്ള ഫേസ്ബുക് പേജ് ആണ് ഇത്.
Munnah TALKS...!
ഇനിമുതൽ ഈ പ്ലാറ്റ് ഫോം വഴി പൊതുസമൂഹവുമായി ഇടപെടാനാണ് ആഗ്രഹിക്കുന്നത്.
വർഷങ്ങളായി തുടർന്ന് പോരുന്ന സാമൂഹിക മാധ്യമ പ്രവർത്തനം അടുത്ത ഘട്ടത്തിലേക്ക് കൊണ്ട് പോകാനുള്ള ആദ്യ ഘട്ടവും കൂടിയാണ്..!
മാനവികതയെ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർ പേജിന്റെ ഭാഗമാകണമെന്ന് അഭ്യർത്ഥിക്കുന്നു...!

Address


Website

Alerts

Be the first to know and let us send you an email when Munnah TALKS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share