Truth Seeker

Truth Seeker Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Truth Seeker, News & Media Website, .

07/06/2023

DYFI തൊടുപുഴ അൽ അസർ എൻജിനിയറിംഗ് കോളേജിലേക്ക് മാർച്ചു നടത്താൻ ധൈര്യമില്ലെങ്കിൽ
'DEENI YOUTH FEDERATION OF ISLAMISTS' എന്ന് പേരുമാറ്റേണ്ടതാണ്

പച്ചമരത്തോട് ഇവർ ഇങ്ങനെയെങ്കിൽ, ഉണക്കമരത്തിന് എന്തായിരിക്കും സ്ഥിതി?✍🏻 മാത്യു ചെമ്പുകണ്ടതിൽ ചങ്ങനാശ്ശേരി അതിരൂപതക്കാരനായ...
29/12/2022

പച്ചമരത്തോട് ഇവർ ഇങ്ങനെയെങ്കിൽ, ഉണക്കമരത്തിന്
എന്തായിരിക്കും സ്ഥിതി?

✍🏻 മാത്യു ചെമ്പുകണ്ടതിൽ

ചങ്ങനാശ്ശേരി അതിരൂപതക്കാരനായ എന്‍റെ സുഹൃത്ത് കടുത്ത സീറോ മലബാര്‍ സഭാ വിശ്വാസിയാണ്, കാനഡയിലാണ് വര്‍ഷങ്ങളായി അയാള്‍ താമസിക്കുന്നത്. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടിന്‍റെ പേരിലുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ആലഞ്ചേരി പിതാവിനോട് കടുത്ത വിയോജിപ്പാണ് ഞങ്ങളുടെ സംഭാഷണങ്ങളിലെല്ലാം അവൻ പ്രകടിപ്പിച്ചിരുന്നത്. ഭൂമിയിടപാട് സംബന്ധിച്ച് എഴുതിയ ലേഖനങ്ങള്‍ ഓരോന്നും ഞാൻ അവന് അയച്ചുകൊടുക്കുമായിരുന്നു. ഇത് വായിച്ചതിന്‍റെ വെളിച്ചത്തില്‍ അവന് കുറെയൊക്കെ വസ്തുതകള്‍ ബോധ്യപ്പെട്ടുവെങ്കിലും വിമതന്മാര്‍ സൃഷ്ടിച്ച കുപ്രചാരണങ്ങളുടെ വിഷം പൂര്‍ണ്ണമായും അവന്‍റെ ചിന്താമണ്ഡലത്തില്‍നിന്ന് കഴുകിക്കളയാന്‍ ഈ എഴുത്തുകള്‍ക്കൊന്നും സാധിച്ചിരുന്നില്ല. ഭൂമിയിടപാട് കേസുകള്‍ സംബന്ധിച്ചുണ്ടാകുന്ന ഏതൊരു കോടതി പരാമര്‍ശത്തിന്‍റെ മുമ്പിലും അവന്‍ വീണ്ടും സംശയാലുവായിക്കൊണ്ടിരുന്നു.

ഡിസംബര്‍ 23-24ന് എറണാകുളം ബസലിക്കയില്‍ ഉണ്ടായ അനിഷ്ഠസംഭവങ്ങള്‍ അവനില്‍ വലിയ മാറ്റങ്ങളാണ് ഇപ്പോൾ സൃഷ്ടിച്ചിരിക്കുന്നത്. എറണാകുളം വിമതന്മാര്‍ വിശുദ്ധ കുര്‍ബാനയെയും അതില്‍ എഴുന്നള്ളിയിരിക്കുന്ന ഈശോമശിഹായെപ്പോലും ഇത്രമേല്‍ പരിഹസിക്കാനും അതിലൂടെ ക്രൈസ്തവ സഭയെ മുഴുവന്‍ വേദനിപ്പിക്കാനും തയ്യാറായെങ്കില്‍, ആലഞ്ചേരി പിതാവിനെ എത്ര ക്രൂരമായി ആക്രമിക്കാനും ഇല്ലായ്മ ചെയ്യാനും അവര്‍ ശ്രമിച്ചുകാണില്ലേ ? വിശുദ്ധ ബലിപീഠത്തില്‍ അഴിഞ്ഞാടാന്‍ തയ്യാറാകുന്നവര്‍, സഭാതലവനെ ആക്രമിക്കുന്നതിനും മടിക്കില്ല- ഇപ്പോൾ ഇതാണ് അവൻ പറയുന്നത്!

വാസ്തവത്തില്‍ എന്‍റെ സുഹൃത്തിനുണ്ടായിരിക്കുന്ന ഈ തിരിച്ചറിവ് ആയിരക്കണക്കിന് സീറോമലബാര്‍ വിശ്വാസികള്‍ക്കാണ് കഴിഞ്ഞ ഏതാനും ദിനങ്ങള്‍ക്കുള്ളില്‍ ഉണ്ടായിരിക്കുന്നത്. പച്ചമരത്തോട് ഇതാണെങ്കില്‍ ഉണക്കമരത്തിന് എന്തായിരിക്കും സ്ഥിതി?

തികച്ചും സുതാര്യമായ ചര്‍ച്ചകളുടെയും കൂടിയാലോചനകളുടെയും അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജിന് 23 ഏക്കർ സ്ഥലം വാങ്ങുന്നതിനായി എടുക്കേണ്ടിവന്ന ബാങ്ക് ലോണിന്റെ ബാധ്യത തീർക്കുവാൻ വേണ്ടിയാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കർ ഭൂമി വില്‍ക്കാന്‍ അതിരൂപത ആലോചനാസമതിയും സാമ്പത്തിക സമിതിയും തീരുമാനിക്കുന്നത്. എന്നാല്‍ ഭൂമി വില്‍പ്പനയില്‍ അപ്രതീക്ഷിതമായി ചില കാര്യങ്ങൾ സംഭവിച്ചു. പണം പൂർണ്ണമായും ലഭിക്കുന്നതിന് മുൻമ്പേ, രൂപതയുടെ പ്രോക്യൂറേറ്റർ മെത്രാപ്പോലീത്ത ഒപ്പിട്ട് നൽകിയിരുന്ന ആധാരങ്ങൾ രജിസ്റ്റർ ചെയ്തു നല്‍കി. പിന്നീടാണ് പണം ലഭിച്ചിട്ടില്ല എന്ന് പിതാവ് അറിയുന്നത്. ഇതില്‍ തനിക്ക് സൂക്ഷ്മക്കുറവ് സംഭവിച്ചു എന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്യുന്നു. അതിരൂപതയുടെ സ്വത്ത് നഷ്ടമാകരുത് എന്ന നിര്‍ബന്ധത്താല്‍, രണ്ടിടത്തായി 42 ഏക്കറേളം ഭൂമി ഈടായി അതിരൂപതയ്ക്ക് ലഭ്യമാക്കുവാന്‍ അദ്ദേഹം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഇത് അതിരൂപതയ്ക്ക് കോടിക്കണക്കിന് രൂപയുടെ നേട്ടമാണ് ഉണ്ടാക്കിയത്. എന്നാല്‍ അതിരൂപതയിലെ ഒരുപറ്റം വൈദികരും കുറെ അല്‍മായ വിശ്വാസികളും ചേര്‍ന്ന് ഈ ഇടപാടിന്‍റെ പേരില്‍ കര്‍ദ്ദിനാളിനെ സ്ഥാനഭൃഷ്ടാക്കാനും അതിലൂടെ തങ്ങളുടെ ദുഷ്ടലക്ഷ്യങ്ങള്‍ നേടിയെടുക്കാനുമുള്ള മാര്‍ഗ്ഗമായി കണ്ടുകൊണ്ട് രംഗത്തു വന്നു.

ഭൂമിയിടപാടിനെ വിവാദമാക്കിയവര്‍ അതിരൂപതയുടെ ആലോചനാ സമിതിയിലെയും സാമ്പത്തിക സമിതിയിലെയും എല്ലാ വൈദികരെയും ഒഴിവാക്കി, സീറോമലബാര്‍ സഭയുടെ തലവനും കര്‍ദ്ദിനാളുമായ മാര്‍ ആലഞ്ചേരിയെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തി ആക്രമിച്ചു. "ആലഞ്ചേരി ഞങ്ങളുടെ ഭൂമി വിറ്റുതുലച്ചു" എന്ന് ഒരേ സ്വരത്തില്‍ എല്ലാവരും ചേര്‍ന്ന് അലറിവിളിച്ചു. സമരവും അന്വേഷണ കമ്മീഷനും കോലം കത്തിക്കലും കട്ടില്‍ സമരവും വ്യാജരേഖ നിര്‍മ്മാണവും കോടതി കേസകുളും എല്ലാമായി അതിരൂപതയെ ബാധിച്ചിരിക്കുന്ന പൈശാചിക ശക്തികള്‍ എല്ലാം വര്‍ദ്ധിതവീര്യത്തോടെ രംഗത്തു വന്നു. വാര്‍ത്താ മാധ്യമങ്ങള്‍ ആലഞ്ചേരി പിതാവിനെതിരേയുള്ള വര്‍ത്തകള്‍ നല്‍കി ആഘോഷിച്ചു. അങ്ങനെ, എല്ലാ വിഭാഗം ജനങ്ങളുടെയും മനസ്സില്‍ ആലഞ്ചേരി പിതാവിനെ ദുഷ്ടനും ദ്രവ്യാഗ്രഹിയും അധികാരമോഹിയുമായി വിമതരും മാധ്യമങ്ങളും ചിത്രീകരിച്ചു. ഈ കുതന്ത്രത്തില്‍ വിമതന്മാര്‍ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു.

ഭൂമിയിടപാടില്‍ ലഭിച്ച ഭാരിച്ച തുക നിക്ഷേപിച്ചിരിക്കുന്നതിന്‍റെ തെളിവായി കുറേ രേഖകള്‍ ഇവര്‍ ഹാജരാക്കി. അവയെല്ലാം വ്യാജമായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതിന്‍റെ പേരില്‍ വിമതന്മാരിലെ ഏതാനും വൈദികര്‍ക്കെതിരേ ക്രിമിനല്‍ കേസ് ഉണ്ടായി. അവരിപ്പോൾ കോടതി നടപടികൾ നേരിട്ടു കൊണ്ടിരിക്കുന്നു. വ്യാജരേഖകൾ പിടിക്കപ്പെട്ടത് വിമതന്മാരുടെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു. എന്നിട്ടും അതിരൂപതയിലെ തവളവായന്മാര്‍ ആലഞ്ചേരി പിതാവിനെ കിട്ടുന്ന അവസരങ്ങളില്‍ എല്ലാം അധിക്ഷേപിച്ചുകൊണ്ടിരുന്നു.

ഭൂമിവിവാദത്തില്‍ നിന്ന് ഉദ്ദേശിച്ച ഗുണം ലഭിക്കില്ല എന്ന തിരിച്ചറിവ്, വിമതക്യാമ്പിനെ തളര്‍ത്തിയ ഘട്ടത്തിലാണ് നവീകരിച്ച വിശുദ്ധ കുര്‍ബാനയര്‍പ്പണം സംബന്ധിച്ച് സിനഡ് തീരുമാനം വരുന്നത്. ഇതോടെ വിമതക്യാമ്പില്‍ വീണ്ടും ആളനക്കം ഉണ്ടായി. സിനഡ് അംഗീകരിച്ച കുര്‍ബാനയെ ഏതുവിധത്തിലും എതിര്‍ക്കണം എന്ന ലക്ഷ്യത്തോടെ അവര്‍ പ്രതികരിക്കാന്‍ തുടങ്ങി. കത്തോലിക്കാ സഭയുടെ ക്രിസ്തീയബോധ്യങ്ങളുടെയെല്ലാം കേന്ദ്രമായ അള്‍ത്താരയെയും ബലിയര്‍പ്പണത്തെയും ഒരു കാരണവശാലും വിവാദത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല എന്നൊരു വീണ്ടുവിചാരം പോലും വിമതര്‍ക്ക് ഇല്ലാതെപോയി. രണ്ടായിരം വര്‍ഷമായി ക്രിസ്തുവിന്‍റെ സഭ അതിപരിവാനമായി കരുതുന്ന പാരമ്പര്യ വിശ്വാസത്തെയും ആരാധനാ രീതികളെയും ഇരുകൈയും നീട്ടി സ്വീകരിക്കുകയും അതിനോട് ഭക്തിയാദരങ്ങളോടെ സമീപിക്കുകയും ചെയ്യേണ്ടതിന് പകരം ദുഷ്ടലാക്കോടെ വിമതരെല്ലാം സംഘടിക്കുന്നതാണ് ക്രൈസ്തവലോകം പിന്നീടു കണ്ടത്. നിരവധി പതിറ്റാണ്ടുകള്‍ നീണ്ട ചര്‍ച്ചകളും പഠനങ്ങളും എല്ലാം നടത്തി, സമയവായ നീക്കം എന്ന നിലയില്‍ അവതരിപ്പിച്ച "സിനഡ് കുര്‍ബാന" അഥവാ "50/50 ഫോര്‍മുല"യിലുള്ള കുര്‍ബാനയെ സീറോമലബാര്‍ രൂപതയിലെ എല്ലാ രൂപതകള്‍ക്കും സ്വീകാര്യമായെങ്കിലും എറണാകളും അങ്കമാലി അതിരൂപതയില്‍ മാത്രം അതിനോട് കടുത്ത പ്രതിഷേധമാണുണ്ടായത്. വിമതന്മാര്‍ കൈമെയ് മറന്ന് അൾത്താരയേപ്പോലും സമരവേദിയാക്കാൻ പരിശ്രമിച്ചു.

കുര്‍ബാനക്രമത്തിന്‍റെ പേരില്‍ തര്‍ക്കം അതിരൂക്ഷമായപ്പോള്‍, മാര്‍പാപ്പായുടെ പ്രതിനിധിയായി അതിരൂപതയില്‍ നിയമിതനായ മാര്‍ ആന്‍ഡ്രൂസ് താഴത്തിനോടും അവര്‍ തങ്ങളുടെ അക്രമോത്സുകത പല ഘട്ടങ്ങളിലും പ്രകടിപ്പിച്ചു. ക്രൈസ്തവ മാര്‍ഗ്ഗങ്ങളിലൂടെ, സ്നേഹത്തിന്‍റെയും സമയാവത്തിന്‍റെയും സമാധാനത്തിന്‍റെയും മാര്‍ഗ്ഗങ്ങളിലൂടെ സഭ വിമതരേ നേരിട്ടുവെങ്കിലും പൈശാചികതയായിരുന്നു അവരുടെ ഓരോ നീക്കങ്ങളിലും പ്രതിഫലിച്ചത്. മുഴുവന്‍ വിമതവൈദികരിലും ഈ പൈശാചികത പ്രകടമാകുന്നു എന്നതാണ് മാര്‍ ആലഞ്ചേരി പിതാവിനെതിരേയുളള ഇവരുടെ പ്രതികരണം മുതല്‍ വെളിവാകുന്നത്. അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയാണ് ഡിസംബര്‍ 23-24ലെ 'സമരക്കുര്‍ബാന'യിലൂടെ വെളിവായത്.

വിമതവൈദികര്‍ പിശാചു ബാധിതരാണ് എന്നതില്‍ യാതൊരു സംശയവുമില്ല. സഭയേയും സഭയുടെ നേതൃത്വത്തേയും അധികാരത്തേയും അംഗീകരിക്കാതെ, താന്തോന്നികളായി ഒരു സംഘം വൈദികര്‍ മാറുന്നുവെങ്കില്‍ അതിന് കാരണം അവരില്‍ നിറഞ്ഞിരിക്കുന്ന പൈശാചികത മാത്രമാണ്.

സാത്താന്‍റെ പിണിയാളരായി വൈദികര്‍ക്ക് മാറാന്‍ കഴിയുമോ എന്നൊരു സംശയം പലരും ഉന്നയിച്ചേക്കാം. എന്നാല്‍, വിശുദ്ധ ബൈബിളില്‍ അന്ത്യത്താഴ മേശയില്‍ സംഭവിച്ച ഒരു രംഗം വിശദമായി മനസ്സിലാക്കിയാല്‍, എറണാകുളം വിമതവൈദികരിലും സാത്താന് നിഷ്പ്രയാസം പ്രവേശിക്കാന്‍ കഴിയും എന്ന് മനസ്സിലാക്കാം. ഈശോമശിഹായുടെ ശിഷ്യനായിരുന്ന യൂദായും ഉള്‍പ്പെട്ടതായിരുന്നല്ലോ അന്ത്യത്താഴ മേശ. "ഇത് എന്‍റെ ശരീരം" എന്ന് പറഞ്ഞ് ഈശോമശിഹാ വീഞ്ഞില്‍ മുക്കിയ അപ്പക്കഷണം ശിമയോന്‍ സ്കറിയോത്തായുടെ മകന്‍ യൂദാസിനു കൊടുത്തു. ''അപ്പക്കഷണം സ്വീകരിച്ചതിനെത്തുടര്‍ന്ന് സാത്താന്‍ അവനില്‍ പ്രവേശിച്ചു" (യോഹന്നാന്‍ 13:30).

വളരെ രസകരമായി തോന്നുന്ന ഒരു വാക്യമാണിത്. നിത്യജീവന്‍റെ അപ്പവും വീഞ്ഞുമാണ് യൂദാ സ്വീകരിച്ചത് എങ്കിലും അവനില്‍ ദൈവാത്മാവല്ല, സാത്താനാണ് പ്രവേശിച്ചത്. അന്ത്യത്താഴ മേശയില്‍ ഈശോയില്‍നിന്നാണ് യൂദാ അപ്പവീഞ്ഞുകള്‍ സ്വീകരിച്ചതെങ്കിലും അവന്‍റെ മനോഭാവത്തെ അത് മാറ്റിയില്ല. വഞ്ചനയും ദുഷ്ടതയും നിറഞ്ഞിരുന്ന അവന്‍റെ മനസ്സിന് ക്രിസ്തുസ്നേഹത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അവന്‍ സാത്തന്‍റെ ഏജന്‍റായിമാറിയതാണ് പിന്നീട് നാം കാണുന്നത്.

വിശുദ്ധ കുര്‍ബാനയെ ആക്ഷേപിച്ചവരും അവര്‍ക്ക് ഒത്താശചെയ്തു കൊടുക്കുന്നവരുമായ ആരേയും സീറോമലബാര്‍ സഭയുടെ നേതൃത്വം നിസ്സാരമായി കാണരുത്. അവരില്‍ ദൈവാത്മാവില്ല. അവര്‍ അര്‍പ്പിക്കുന്ന കൂദാശകള്‍ ക്രൈസ്തവ സഭയുടെ വിശ്വാസബോധ്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല. ഈ ഭൂതാവിഷ്ടരായ പുരോഹിതരെ പുറത്താക്കാന്‍ സഭാനേതൃത്വം ഭയക്കരുത്. പാപം ചെയ്ത മനുഷ്യനോട് ക്ഷമിക്കുന്ന ക്രിസ്തുവിനെ നമ്മള്‍ കാണുന്നു. എന്നാല്‍ പൈശാചികതയോടെ വിട്ടുവീഴ്ചയില്ലാതെ, "സ്വന്തം നില മറന്നു തങ്ങളുടേതായ വാസസ്ഥാനം ഉപേക്ഷിച്ചുകളഞ്ഞ ദൂതന്‍മാരെ, മഹാദിനത്തിലെ വിധിവരെ ക്രിസ്തു അന്ധകാരത്തില്‍ നിത്യബന്ധനത്തില്‍ സൂക്ഷിച്ചിരിക്കുന്നു"വെന്ന് (യൂദ 1:6) വചനം ഓര്‍മിക്കുക.

ബലിപീഠത്തില്‍ ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നവര്‍ക്ക് വിമതബോധത്തിന്‍റെ ഒരംശം പോലും ഉണ്ടാകാന്‍ പാടില്ല. "മാത്സര്യമോ വ്യര്‍ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നുംചെയ്യരുത്" (ഫിലി 2:3). എന്ന് വചനം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ വിതമന്മാര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത് മാത്സര്യബുദ്ധിയോടെയാണ് എന്നത് പൈശാചികതയുടെ പ്രകടമായ ലക്ഷണമാണ്. ഇത്തരക്കാര്‍ അര്‍പ്പിക്കുന്ന കൂദാശകളിലൂടെ അവര്‍ പൈശാചികതയാണ് വിശ്വാസികളിലേക്ക് പകര്‍ന്നുകൊടുക്കുന്നത്. ഇത് ഗുരുതരമായ അവസ്ഥയാണ്. സഭ ഇതിന് കടുത്ത വില നല്‍കേണ്ടതായി വരും, എറണാകുളം അങ്കമാലി അതിരൂപതയുടെ നിലനില്‍പ്പിനേ തന്നെ ഇത് ബാധിക്കും. അതിനാൽ വിമതസ്വരം ഉയർത്തുന്ന സകല പുരോഹിതന്മാരേയും പുറത്താക്കി ഇവരുടെ പ്രവർത്തന രംഗമായിരുന്ന എല്ലാ ദേവാലയങ്ങളും വെഞ്ചരിച്ച് സഭാ നേതൃത്വത്തെ അനുസരിക്കുന്ന വൈദികരേ ഏൽപ്പിക്കണം.ചങ്ങനാശ്ശേരി അതിരൂപതക്കാരനായ എന്‍റെ സുഹൃത്ത് കടുത്ത സീറോമലബാര്‍ സഭാ വിശ്വാസിയാണ്, കാനഡയിലാണ് വര്‍ഷങ്ങളായി അയാള്‍ താമസിക്കുന്നത്. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടിന്‍റെ പേരിലുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ആലഞ്ചേരി പിതാവിനോട് കടുത്ത വിയോജിപ്പാണ് ഞങ്ങളുടെ സംഭാഷണങ്ങളിലെല്ലാം അവൻ പ്രകടിപ്പിച്ചിരുന്നത്. ഭൂമിയിടപാട് സംബന്ധിച്ച് എഴുതിയ ലേഖനങ്ങള്‍ ഓരോന്നും ഞാൻ അവന് അയച്ചുകൊടുക്കുമായിരുന്നു. ഇത് വായിച്ചതിന്‍റെ വെളിച്ചത്തില്‍ അവന് കുറെയൊക്കെ വസ്തുതകള്‍ ബോധ്യപ്പെട്ടുവെങ്കിലും വിമതന്മാര്‍ സൃഷ്ടിച്ച കുപ്രചാരണങ്ങളുടെ വിഷം പൂര്‍ണ്ണമായും അവന്‍റെ ചിന്താമണ്ഡലത്തില്‍നിന്ന് കഴുകിക്കളയാന്‍ ഈ എഴുത്തുകള്‍ക്കൊന്നും സാധിച്ചിരുന്നില്ല. ഭൂമിയിടപാട് കേസുകള്‍ സംബന്ധിച്ചുണ്ടാകുന്ന ഏതൊരു കോടതി പരാമര്‍ശത്തിന്‍റെ മുമ്പിലും അവന്‍ വീണ്ടും സംശയാലുവായിക്കൊണ്ടിരുന്നു.

ഡിസംബര്‍ 23-24ന് എറണാകുളം ബസലിക്കയില്‍ ഉണ്ടായ അനിഷ്ഠസംഭവങ്ങള്‍ അവനില്‍ വലിയ മാറ്റങ്ങളാണ് ഇപ്പോൾ സൃഷ്ടിച്ചിരിക്കുന്നത്. എറണാകുളം വിമതന്മാര്‍ വിശുദ്ധ കുര്‍ബാനയെയും അതില്‍ എഴുന്നള്ളിയിരിക്കുന്ന ഈശോമശിഹായെപ്പോലും ഇത്രമേല്‍ പരിഹസിക്കാനും അതിലൂടെ ക്രൈസ്തവ സഭയെ മുഴുവന്‍ വേദനിപ്പിക്കാനും തയ്യാറായെങ്കില്‍, ആലഞ്ചേരി പിതാവിനെ എത്ര ക്രൂരമായി ആക്രമിക്കാനും ഇല്ലായ്മ ചെയ്യാനും അവര്‍ ശ്രമിച്ചുകാണില്ലേ ? വിശുദ്ധ ബലിപീഠത്തില്‍ അഴിഞ്ഞാടാന്‍ തയ്യാറാകുന്നവര്‍, സഭാതലവനെ ആക്രമിക്കുന്നതിനും മടിക്കില്ല- ഇപ്പോൾ ഇതാണ് അവൻ പറയുന്നത്!

വാസ്തവത്തില്‍ എന്‍റെ സുഹൃത്തിനുണ്ടായിരിക്കുന്ന ഈ തിരിച്ചറിവ് ആയിരക്കണക്കിന് സീറോമലബാര്‍ വിശ്വാസികള്‍ക്കാണ് കഴിഞ്ഞ ഏതാനും ദിനങ്ങള്‍ക്കുള്ളില്‍ ഉണ്ടായിരിക്കുന്നത്. പച്ചമരത്തോട് ഇതാണെങ്കില്‍ ഉണക്കമരത്തിന് എന്തായിരിക്കും സ്ഥിതി?

തികച്ചും സുതാര്യമായ ചര്‍ച്ചകളുടെയും കൂടിയാലോചനകളുടെയും അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജിന് 23 ഏക്കർ സ്ഥലം വാങ്ങുന്നതിനായി എടുക്കേണ്ടിവന്ന ബാങ്ക് ലോണിന്റെ ബാധ്യത തീർക്കുവാൻ വേണ്ടിയാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കർ ഭൂമി വില്‍ക്കാന്‍ അതിരൂപത ആലോചനാസമതിയും സാമ്പത്തിക സമിതിയും തീരുമാനിക്കുന്നത്. എന്നാല്‍ ഭൂമി വില്‍പ്പനയില്‍ അപ്രതീക്ഷിതമായി ചില കാര്യങ്ങൾ സംഭവിച്ചു. പണം പൂർണ്ണമായും ലഭിക്കുന്നതിന് മുൻമ്പേ, രൂപതയുടെ പ്രോക്യൂറേറ്റർ മെത്രാപ്പോലീത്ത ഒപ്പിട്ട് നൽകിയിരുന്ന ആധാരങ്ങൾ രജിസ്റ്റർ ചെയ്തു നല്‍കി. പിന്നീടാണ് പണം ലഭിച്ചിട്ടില്ല എന്ന് പിതാവ് അറിയുന്നത്. ഇതില്‍ തനിക്ക് സൂക്ഷ്മക്കുറവ് സംഭവിച്ചു എന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്യുന്നു. അതിരൂപതയുടെ സ്വത്ത് നഷ്ടമാകരുത് എന്ന നിര്‍ബന്ധത്താല്‍, രണ്ടിടത്തായി 42 ഏക്കറേളം ഭൂമി ഈടായി അതിരൂപതയ്ക്ക് ലഭ്യമാക്കുവാന്‍ അദ്ദേഹം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഇത് അതിരൂപതയ്ക്ക് കോടിക്കണക്കിന് രൂപയുടെ നേട്ടമാണ് ഉണ്ടാക്കിയത്. എന്നാല്‍ അതിരൂപതയിലെ ഒരുപറ്റം വൈദികരും കുറെ അല്‍മായ വിശ്വാസികളും ചേര്‍ന്ന് ഈ ഇടപാടിന്‍റെ പേരില്‍ കര്‍ദ്ദിനാളിനെ സ്ഥാനഭൃഷ്ടാക്കാനും അതിലൂടെ തങ്ങളുടെ ദുഷ്ടലക്ഷ്യങ്ങള്‍ നേടിയെടുക്കാനുമുള്ള മാര്‍ഗ്ഗമായി കണ്ടുകൊണ്ട് രംഗത്തു വന്നു.

ഭൂമിയിടപാടിനെ വിവാദമാക്കിയവര്‍ അതിരൂപതയുടെ ആലോചനാ സമിതിയിലെയും സാമ്പത്തിക സമിതിയിലെയും എല്ലാ വൈദികരെയും ഒഴിവാക്കി, സീറോമലബാര്‍ സഭയുടെ തലവനും കര്‍ദ്ദിനാളുമായ മാര്‍ ആലഞ്ചേരിയെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തി ആക്രമിച്ചു. "ആലഞ്ചേരി ഞങ്ങളുടെ ഭൂമി വിറ്റുതുലച്ചു" എന്ന് ഒരേ സ്വരത്തില്‍ എല്ലാവരും ചേര്‍ന്ന് അലറിവിളിച്ചു. സമരവും അന്വേഷണ കമ്മീഷനും കോലം കത്തിക്കലും കട്ടില്‍ സമരവും വ്യാജരേഖ നിര്‍മ്മാണവും കോടതി കേസകുളും എല്ലാമായി അതിരൂപതയെ ബാധിച്ചിരിക്കുന്ന പൈശാചിക ശക്തികള്‍ എല്ലാം വര്‍ദ്ധിതവീര്യത്തോടെ രംഗത്തു വന്നു. വാര്‍ത്താ മാധ്യമങ്ങള്‍ ആലഞ്ചേരി പിതാവിനെതിരേയുള്ള വര്‍ത്തകള്‍ നല്‍കി ആഘോഷിച്ചു. അങ്ങനെ, എല്ലാ വിഭാഗം ജനങ്ങളുടെയും മനസ്സില്‍ ആലഞ്ചേരി പിതാവിനെ ദുഷ്ടനും ദ്രവ്യാഗ്രഹിയും അധികാരമോഹിയുമായി വിമതരും മാധ്യമങ്ങളും ചിത്രീകരിച്ചു. ഈ കുതന്ത്രത്തില്‍ വിമതന്മാര്‍ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു.

ഭൂമിയിടപാടില്‍ ലഭിച്ച ഭാരിച്ച തുക നിക്ഷേപിച്ചിരിക്കുന്നതിന്‍റെ തെളിവായി കുറേ രേഖകള്‍ ഇവര്‍ ഹാജരാക്കി. അവയെല്ലാം വ്യാജമായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതിന്‍റെ പേരില്‍ വിമതന്മാരിലെ ഏതാനും വൈദികര്‍ക്കെതിരേ ക്രിമിനല്‍ കേസ് ഉണ്ടായി. അവരിപ്പോൾ കോടതി നടപടികൾ നേരിട്ടു കൊണ്ടിരിക്കുന്നു. വ്യാജരേഖകൾ പിടിക്കപ്പെട്ടത് വിമതന്മാരുടെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു. എന്നിട്ടും അതിരൂപതയിലെ തവളവായന്മാര്‍ ആലഞ്ചേരി പിതാവിനെ കിട്ടുന്ന അവസരങ്ങളില്‍ എല്ലാം അധിക്ഷേപിച്ചുകൊണ്ടിരുന്നു.

ഭൂമിവിവാദത്തില്‍ നിന്ന് ഉദ്ദേശിച്ച ഗുണം ലഭിക്കില്ല എന്ന തിരിച്ചറിവ്, വിമതക്യാമ്പിനെ തളര്‍ത്തിയ ഘട്ടത്തിലാണ് നവീകരിച്ച വിശുദ്ധ കുര്‍ബാനയര്‍പ്പണം സംബന്ധിച്ച് സിനഡ് തീരുമാനം വരുന്നത്. ഇതോടെ വിമതക്യാമ്പില്‍ വീണ്ടും ആളനക്കം ഉണ്ടായി. സിനഡ് അംഗീകരിച്ച കുര്‍ബാനയെ ഏതുവിധത്തിലും എതിര്‍ക്കണം എന്ന ലക്ഷ്യത്തോടെ അവര്‍ പ്രതികരിക്കാന്‍ തുടങ്ങി. കത്തോലിക്കാ സഭയുടെ ക്രിസ്തീയബോധ്യങ്ങളുടെയെല്ലാം കേന്ദ്രമായ അള്‍ത്താരയെയും ബലിയര്‍പ്പണത്തെയും ഒരു കാരണവശാലും വിവാദത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല എന്നൊരു വീണ്ടുവിചാരം പോലും വിമതര്‍ക്ക് ഇല്ലാതെപോയി. രണ്ടായിരം വര്‍ഷമായി ക്രിസ്തുവിന്‍റെ സഭ അതിപരിവാനമായി കരുതുന്ന പാരമ്പര്യ വിശ്വാസത്തെയും ആരാധനാ രീതികളെയും ഇരുകൈയും നീട്ടി സ്വീകരിക്കുകയും അതിനോട് ഭക്തിയാദരങ്ങളോടെ സമീപിക്കുകയും ചെയ്യേണ്ടതിന് പകരം ദുഷ്ടലാക്കോടെ വിമതരെല്ലാം സംഘടിക്കുന്നതാണ് ക്രൈസ്തവലോകം പിന്നീടു കണ്ടത്. നിരവധി പതിറ്റാണ്ടുകള്‍ നീണ്ട ചര്‍ച്ചകളും പഠനങ്ങളും എല്ലാം നടത്തി, സമയവായ നീക്കം എന്ന നിലയില്‍ അവതരിപ്പിച്ച "സിനഡ് കുര്‍ബാന" അഥവാ "50/50 ഫോര്‍മുല"യിലുള്ള കുര്‍ബാനയെ സീറോമലബാര്‍ രൂപതയിലെ എല്ലാ രൂപതകള്‍ക്കും സ്വീകാര്യമായെങ്കിലും എറണാകളും അങ്കമാലി അതിരൂപതയില്‍ മാത്രം അതിനോട് കടുത്ത പ്രതിഷേധമാണുണ്ടായത്. വിമതന്മാര്‍ കൈമെയ് മറന്ന് അൾത്താരയേപ്പോലും സമരവേദിയാക്കാൻ പരിശ്രമിച്ചു.

കുര്‍ബാനക്രമത്തിന്‍റെ പേരില്‍ തര്‍ക്കം അതിരൂക്ഷമായപ്പോള്‍, മാര്‍പാപ്പായുടെ പ്രതിനിധിയായി അതിരൂപതയില്‍ നിയമിതനായ മാര്‍ ആന്‍ഡ്രൂസ് താഴത്തിനോടും അവര്‍ തങ്ങളുടെ അക്രമോത്സുകത പല ഘട്ടങ്ങളിലും പ്രകടിപ്പിച്ചു. ക്രൈസ്തവ മാര്‍ഗ്ഗങ്ങളിലൂടെ, സ്നേഹത്തിന്‍റെയും സമയാവത്തിന്‍റെയും സമാധാനത്തിന്‍റെയും മാര്‍ഗ്ഗങ്ങളിലൂടെ സഭ വിമതരേ നേരിട്ടുവെങ്കിലും പൈശാചികതയായിരുന്നു അവരുടെ ഓരോ നീക്കങ്ങളിലും പ്രതിഫലിച്ചത്. മുഴുവന്‍ വിമതവൈദികരിലും ഈ പൈശാചികത പ്രകടമാകുന്നു എന്നതാണ് മാര്‍ ആലഞ്ചേരി പിതാവിനെതിരേയുളള ഇവരുടെ പ്രതികരണം മുതല്‍ വെളിവാകുന്നത്. അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയാണ് ഡിസംബര്‍ 23-24ലെ 'സമരക്കുര്‍ബാന'യിലൂടെ വെളിവായത്.

വിമതവൈദികര്‍ പിശാചു ബാധിതരാണ് എന്നതില്‍ യാതൊരു സംശയവുമില്ല. സഭയേയും സഭയുടെ നേതൃത്വത്തേയും അധികാരത്തേയും അംഗീകരിക്കാതെ, താന്തോന്നികളായി ഒരു സംഘം വൈദികര്‍ മാറുന്നുവെങ്കില്‍ അതിന് കാരണം അവരില്‍ നിറഞ്ഞിരിക്കുന്ന പൈശാചികത മാത്രമാണ്.

സാത്താന്‍റെ പിണിയാളരായി വൈദികര്‍ക്ക് മാറാന്‍ കഴിയുമോ എന്നൊരു സംശയം പലരും ഉന്നയിച്ചേക്കാം. എന്നാല്‍, വിശുദ്ധ ബൈബിളില്‍ അന്ത്യത്താഴ മേശയില്‍ സംഭവിച്ച ഒരു രംഗം വിശദമായി മനസ്സിലാക്കിയാല്‍, എറണാകുളം വിമതവൈദികരിലും സാത്താന് നിഷ്പ്രയാസം പ്രവേശിക്കാന്‍ കഴിയും എന്ന് മനസ്സിലാക്കാം. ഈശോമശിഹായുടെ ശിഷ്യനായിരുന്ന യൂദായും ഉള്‍പ്പെട്ടതായിരുന്നല്ലോ അന്ത്യത്താഴ മേശ. "ഇത് എന്‍റെ ശരീരം" എന്ന് പറഞ്ഞ് ഈശോമശിഹാ വീഞ്ഞില്‍ മുക്കിയ അപ്പക്കഷണം ശിമയോന്‍ സ്കറിയോത്തായുടെ മകന്‍ യൂദാസിനു കൊടുത്തു. ''അപ്പക്കഷണം സ്വീകരിച്ചതിനെത്തുടര്‍ന്ന് സാത്താന്‍ അവനില്‍ പ്രവേശിച്ചു" (യോഹന്നാന്‍ 13:30).

വളരെ രസകരമായി തോന്നുന്ന ഒരു വാക്യമാണിത്. നിത്യജീവന്‍റെ അപ്പവും വീഞ്ഞുമാണ് യൂദാ സ്വീകരിച്ചത് എങ്കിലും അവനില്‍ ദൈവാത്മാവല്ല, സാത്താനാണ് പ്രവേശിച്ചത്. അന്ത്യത്താഴ മേശയില്‍ ഈശോയില്‍നിന്നാണ് യൂദാ അപ്പവീഞ്ഞുകള്‍ സ്വീകരിച്ചതെങ്കിലും അവന്‍റെ മനോഭാവത്തെ അത് മാറ്റിയില്ല. വഞ്ചനയും ദുഷ്ടതയും നിറഞ്ഞിരുന്ന അവന്‍റെ മനസ്സിന് ക്രിസ്തുസ്നേഹത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അവന്‍ സാത്തന്‍റെ ഏജന്‍റായിമാറിയതാണ് പിന്നീട് നാം കാണുന്നത്.

വിശുദ്ധ കുര്‍ബാനയെ ആക്ഷേപിച്ചവരും അവര്‍ക്ക് ഒത്താശചെയ്തു കൊടുക്കുന്നവരുമായ ആരേയും സീറോമലബാര്‍ സഭയുടെ നേതൃത്വം നിസ്സാരമായി കാണരുത്. അവരില്‍ ദൈവാത്മാവില്ല. അവര്‍ അര്‍പ്പിക്കുന്ന കൂദാശകള്‍ ക്രൈസ്തവ സഭയുടെ വിശ്വാസബോധ്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല. ഈ ഭൂതാവിഷ്ടരായ പുരോഹിതരെ പുറത്താക്കാന്‍ സഭാനേതൃത്വം ഭയക്കരുത്. പാപം ചെയ്ത മനുഷ്യനോട് ക്ഷമിക്കുന്ന ക്രിസ്തുവിനെ നമ്മള്‍ കാണുന്നു. എന്നാല്‍ പൈശാചികതയോടെ വിട്ടുവീഴ്ചയില്ലാതെ, "സ്വന്തം നില മറന്നു തങ്ങളുടേതായ വാസസ്ഥാനം ഉപേക്ഷിച്ചുകളഞ്ഞ ദൂതന്‍മാരെ, മഹാദിനത്തിലെ വിധിവരെ ക്രിസ്തു അന്ധകാരത്തില്‍ നിത്യബന്ധനത്തില്‍ സൂക്ഷിച്ചിരിക്കുന്നു"വെന്ന് (യൂദ 1:6) വചനം ഓര്‍മിക്കുക.

ബലിപീഠത്തില്‍ ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നവര്‍ക്ക് വിമതബോധത്തിന്‍റെ ഒരംശം പോലും ഉണ്ടാകാന്‍ പാടില്ല. "മാത്സര്യമോ വ്യര്‍ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നുംചെയ്യരുത്" (ഫിലി 2:3). എന്ന് വചനം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ വിതമന്മാര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത് മാത്സര്യബുദ്ധിയോടെയാണ് എന്നത് പൈശാചികതയുടെ പ്രകടമായ ലക്ഷണമാണ്. ഇത്തരക്കാര്‍ അര്‍പ്പിക്കുന്ന കൂദാശകളിലൂടെ അവര്‍ പൈശാചികതയാണ് വിശ്വാസികളിലേക്ക് പകര്‍ന്നുകൊടുക്കുന്നത്. ഇത് ഗുരുതരമായ അവസ്ഥയാണ്. സഭ ഇതിന് കടുത്ത വില നല്‍കേണ്ടതായി വരും, എറണാകുളം അങ്കമാലി അതിരൂപതയുടെ നിലനില്‍പ്പിനേ തന്നെ ഇത് ബാധിക്കും. അതിനാൽ വിമതസ്വരം ഉയർത്തുന്ന സകല പുരോഹിതന്മാരേയും പുറത്താക്കി ഇവരുടെ പ്രവർത്തന രംഗമായിരുന്ന എല്ലാ ദേവാലയങ്ങളും വെഞ്ചരിച്ച് സഭാ നേതൃത്വത്തെ അനുസരിക്കുന്ന വൈദികരേ ഏൽപ്പിക്കണം.

29/12/2022

ഈ വർഷം പട്ടമേൽക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ നവ വൈദികരോട്...

എറണാകുളം അങ്കമാലി അതിരൂപതയിൽ ഈ ദിവസങ്ങളിൽ പൗരോഹിത്യ പട്ടമേൽക്കുന്ന ബഹുമാനപ്പെട്ട നവ വൈദികരെ, പട്ടം ഏറ്റപ്പോൾ കർത്താവിന്റെ സുവിശേഷം സാക്ഷിയാക്കി നമ്മുടെ സഭയുടെ തലവിലും പിതാവും അതിരൂപതാ അധ്യക്ഷനുമായ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പിതാവിനോടും അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്തയോടും പൂർണ്ണഹൃദയത്തോടെയും വിധേയത്വത്തോടെയുള്ള അനുസരണം പ്രഖ്യാപിക്കുകയും, അവരുടെ കൽപ്പനകൾ ഒരിക്കലും ലംഘിക്കുകയില്ലെന്ന് സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. പട്ട സ്വീകരണത്തിനു ശേഷമുള്ള ആദ്യകുർബാന (പുത്തൻ കുർബാന) യിൽ തന്നെ ഈ സത്യപ്രതിജ്ഞ ലംഘിച്ച് നിങ്ങൾ ആരംഭിക്കുന്ന പൗരോഹിത്യജീവിതം ക്രിസ്തുവിന്റേതാണോ? ഈ കഴിഞ്ഞ 12 ഓളം വർഷം കഠിനമായ പരിശീലന കാലഘട്ടത്തിലൂടെ കടന്നുപോയി പട്ട സ്വീകരണത്തിലൂടെ നിങ്ങൾ ക്രിസ്തുവിനാണോ അതോ പിശാചിനാണോ നിങ്ങളെ തന്നെ സ്വയം അടിമവെക്കുന്നത്? നിങ്ങളുടെ പുത്തൻ കുർബാന നിങ്ങൾക്ക് ശിക്ഷാവിധിക്ക് കാരണമാകാതിരിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കാം. എങ്കിലും ഈശോയുടെ 12 പേരിൽ ഒരുവൻ പരിശുദ്ധ കുർബാന സ്ഥാപനത്തിന്റെ അന്ന് ഈശോയിൽ നിന്ന് നേരിട്ട് ദിവ്യകാരുണ്യം സ്വീകരിച്ചു, അപ്പോൾ അവനിൽ പ്രവേശിച്ചത് പിശാചാണ് എന്ന് നിങ്ങൾ മറക്കരുത്. നിയമം ലംഘിക്കാൻ നിങ്ങളെ ഉപദേശിക്കുന്ന നിങ്ങളുടെ മുതിർന്ന വൈദികർ ഹവ്വായുടെ മുമ്പിൽ സർപ്പത്തിന്റെ വേഷത്തിൽ ദൈവകൽപ്പന ലംഘിക്കാൻ അവളെ പ്രേരിപ്പിച്ച പിശാചിന് തുല്യരാണെന്ന് ഓർക്കുക. ക്രിസ്തുവിന്റെ പൗരോഹിത്യം സ്വീകരിക്കുന്നത് നിങ്ങളാണ്, ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാൻ ശ്രദ്ധിക്കുവിൻ. ക്രിസ്തുവിന് വേണ്ടിയാണ് നിങ്ങൾ പൗരോഹിത്യം സ്വീകരിക്കുന്നത് എങ്കിൽ നിങ്ങൾ പ്രഖ്യാപിച്ച അനുസരണം ജീവൻ വെടിയേണ്ടിവന്നാലും പാലിക്കുക.

29/12/2022

തിരുപ്പട്ട സ്വീകരണ സമയത്ത് ആശംസ പറഞ്ഞ പെൺകുട്ടി... വിമത വൈദികർക്ക് സദ്ബുദ്ധി ഉപദേശിക്കാൻ സഭയിലെ ചെറുപ്പക്കാർ ഇതുപോലെ മുന്നിട്ടിറങ്ങട്ടെ!

28/12/2022
മതസ്വാതന്ത്ര്യവും നിർബന്ധിത മതപരിവർത്തനവും: സുപ്രീം കോടതി പരാമർശങ്ങൾ ഡോ. മൈക്കിൾ പുളിക്കൽ സെക്രട്ടറി, കെസിബിസി ജാഗ്രത കമ...
18/11/2022

മതസ്വാതന്ത്ര്യവും നിർബന്ധിത മതപരിവർത്തനവും: സുപ്രീം കോടതി പരാമർശങ്ങൾ

ഡോ. മൈക്കിൾ പുളിക്കൽ
സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ

"നിർബന്ധിത മതപരിവർത്തനം വളരെ ഗുരുതരമായ വിഷയമാണ്" എന്ന ഒരു പരാമർശം നവംബർ പതിനാലിന് സുപ്രീം കോടതി നടത്തുകയുണ്ടായി. നിർബ്ബന്ധിത മതപരിവർത്തനവും അന്ധവിശ്വാസങ്ങളും നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ട്, ബി ജെ പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി. ജസ്റ്റിസുമാരായ എം.ആർ. ഷാ, ഹിമ കൊഹ്‌ലി എന്നിവരടങ്ങിയ ബഞ്ച് ഈ വിഷയത്തിൽ നവംബർ 22 ന് മുമ്പ് കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഹർജിയിൽ ആരോപിക്കപ്പെട്ടിരിക്കുന്നതുപോലെ നിർബ്ബന്ധിത മതപരിവർത്തനം രാജ്യത്ത് നടക്കുന്നുണ്ടെങ്കിൽ അത് രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു വിഷയംകൂടിയാണെന്നും, ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും കോടതി പറയുകയുണ്ടായി. മതംമാറ്റം ഇന്ത്യയിൽ നിയമപരമായി അനുവദനീയമാണെങ്കിലും, നിർബ്ബന്ധിതമായ മതപരിവർത്തനം അപ്രകാരമല്ല എന്നും കോടതി നിരീക്ഷിച്ചു. നിർബ്ബന്ധിതമായോ, വശീകരണത്തിലൂടെയോ, കബളിപ്പിച്ചോ മതപരിവർത്തനം രാജ്യത്ത് നടക്കുന്നുണ്ടെങ്കിൽ അതിനെ നിയന്ത്രിക്കാൻ എന്താണ് ചെയ്യാൻ കഴിയുക എന്നും, ഈ വിഷയത്തിലുള്ള കേന്ദ്രസർക്കാരിന്റെ നിലപാടും വ്യക്തമാക്കണമെന്നാണ് കോടതി നിർദ്ദേശിച്ചത്. ഈ വിഷയത്തിൽ നവംബർ 28 ന് വാദം തുടരും.

ഒരേ ഹർജിയിൽ കോടതിയുടെ രണ്ട് നിലപാടുകൾ

ശ്രീ. ഉപാധ്യായ 2021 ൽ മതപരിവർത്തനങ്ങൾക്ക് എതിരെയുള്ള സമാനമായ ഒരു ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിലും അത് തള്ളുകയാണുണ്ടായത്. ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യം അനുസരിച്ച് പതിനെട്ട് വയസ് പൂർത്തിയായ ഏതൊരു ഇന്ത്യൻ പൗരനും തനിക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള അവകാശമുണ്ട്, അത് നിഷേധിക്കാനാവില്ല എന്നാണ് ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ ഉൾപ്പെട്ട ബെഞ്ച് അന്ന് നിരീക്ഷിച്ചത്. ഇപ്പോഴത്തെ ഹർജിയിലും മന്ത്രവും തന്ത്രങ്ങളും ഉപയോഗിച്ച് ചതിയിൽ പെടുത്തിയുള്ള മതപരിവർത്തനങ്ങൾ രാജ്യത്തുടനീളം റിപ്പാർട്ട്ചെയ്യപ്പെടുന്നുണ്ട് എന്ന് കോടതിയെ ബോധ്യപ്പെടുത്താനാണ് പരാതിക്കാരൻ ശ്രമിച്ചത്. ഭക്ഷ്യവസ്തുക്കൾ നൽകിയുള്ള മതപരിവർത്തനങ്ങൾ ഗോത്രവർഗ മേഖലകളിൽ നടക്കുന്നുണ്ടെന്ന വാദമുഖവും കോടതിയിൽ ഉയർന്നിരുന്നു. ഇപ്പോഴത്തെ വാദങ്ങൾക്കിടയിലും ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തെകുറിച്ച് കോടതി പ്രതിപാദിച്ചിരുന്നുവെങ്കിലും, നിർബ്ബന്ധിത മതപരിവർത്തനം രാജ്യത്ത് നടക്കുന്നുണ്ടെങ്കിൽ അതിനെ അത്യന്തം ഗൗരവമായിതന്നെ കാണണമെന്നും പറയുകയുണ്ടായി.

സുപ്രീംകോടതിയുടെ പരാമർശങ്ങൾ സ്വാഗതാർഹം

സുപ്രീംകോടതി നടത്തിയിരിക്കുന്ന പരാമർശങ്ങൾ കൃത്യതയുള്ളതും സ്വാഗതാർഹവുമാണ്. നിർബ്ബന്ധിതമായ മതപരിവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അവയെ നിരുത്സാഹപ്പെടുത്തേണ്ടതും നിയമം മൂലം നിരോധിക്കേണ്ടതുമാണ്. വശീകരണം വഴിയോ, കബളിപ്പിക്കപ്പെട്ടോ, നിർബ്ബന്ധിക്കപ്പെട്ടോ, ആനുകൂല്യങ്ങൾമൂലമോ ഒരാൾ മറ്റൊരു മതവിശ്വാസത്തിലേയ്ക്ക് എത്തിയേക്കാവുന്ന സാഹചര്യങ്ങൾ ഇന്ത്യയിലുണ്ടെങ്കിൽ അവ പൂർണ്ണമായും ഒഴിവാക്കപ്പെടേണ്ടതുണ്ട്.

മതസ്വാതന്ത്ര്യം അവകാശമാണ്

നിർബന്ധിത മതപരിവർത്തനത്തെ എതിർക്കുമ്പോഴും, മതസ്വാതന്ത്യം നിഷേധിക്കാൻ ഇവിടെ ആർക്കും അവകാശമില്ല എന്നതാണ് വാസ്തവം. ഇന്ത്യൻ ഭരണഘടനപ്രകാരമുള്ള മതസ്വാതന്ത്ര്യം പൂർണ്ണമായ അർത്ഥത്തിൽ എല്ലാ പൗരന്മാർക്കും ഉറപ്പുവരുത്താൻ ഭരണകൂടങ്ങൾക്കും നീതിപീഠങ്ങൾക്കും കഴിയണം. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25ൽ ഇപ്രകാരം പറയുന്നു: All persons are equally entitled to freedom of conscience and the right freely to profess, practise and propagate religion. ഇതിൽ ഓരോവ്യക്തിക്കും സ്വന്തം മനഃസാക്ഷിക്ക് അനുസൃതമായി മതവിശ്വാസിയായിരിക്കുന്നതിനും വിശ്വാസവും ആചാരങ്ങളും പരസ്യമായി അനുവർത്തിക്കുന്നതിനും, പ്രഖ്യാപിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യമാണ് ഇന്ത്യൻ ഭരണഘടന നൽകിയിട്ടുള്ളത്. ഏതൊരു മതത്തിലും വിശ്വസിക്കാനും അതിൽ തുടരാനും ഓരോ പൗരനും അവകാശമുള്ളതുപോലെ മറ്റുള്ളവരുടെ ആ അവകാശത്തെ മാനിക്കാനുള്ള ബാധ്യതയും ഭരണഘടന പ്രകാരം ഓരോരുത്തർക്കുമുണ്ട്.

എന്നാൽ, ഭരണഘടനാ വിരുദ്ധമായി മതസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുകയും നിരാകരിക്കുകയും ചെയ്യുന്ന പ്രവണത പല സംസ്ഥാനങ്ങളിലും പ്രകടമാണ്. സ്വന്തം തീരുമാനപ്രകാരവും പൂർണബോധ്യത്തോടെയും ക്രൈസ്തവവിശ്വാസം സ്വീകരിച്ചവർ പീഡിപ്പിക്കപ്പെടുകയും അതിക്രമങ്ങൾക്ക് ഇരയാവുകയും നിർബന്ധിതമായി ഹിന്ദു മതത്തിലേക്ക് പരിവർത്തനത്തിന് വിധേയരാക്കപ്പെടുകയും ചെയ്തിട്ടുള്ള സംഭവങ്ങൾ പലപ്പോഴായി ഉണ്ടായിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധ നടപടികൾക്കും പ്രവണതകൾക്കും എതിരെ നിലപാടുകൾ സ്വീകരിക്കാനും ഭരണകൂടങ്ങളും ഇന്ത്യയുടെ പരമോന്നത നീതിപീഠവും തയ്യാറാകണം.

തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകളും വ്യാഖ്യാനങ്ങളും

നവംബർ 14 ലെ സുപ്രീംകോടതി പരാമർശങ്ങൾ വ്യത്യസ്ഥമായ രീതികളിലാണ് വിവിധ മാധ്യമങ്ങൾ അവതരിപ്പിക്കുകയുണ്ടായത്. ചിലവ തികച്ചും തെറ്റിദ്ധാരണാജനകമായിരുന്നു. കോടതിയിൽ അവതരിപ്പിക്കപ്പെട്ട വാദമുഖങ്ങളുടെ തുടർച്ചയായ മുൻവിധികളും, സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളിലുള്ള അവ്യക്തതയും ചില റിപ്പോർട്ടുകളിൽ പ്രകടമായി. ക്രൈസ്തവ സമൂഹത്തിനും കത്തോലിക്കാ സഭയ്ക്കും എതിരായുള്ളആരോപണങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും ചില മാധ്യമങ്ങൾ മുന്നോട്ടുവയ്ക്കുകയുണ്ടായിരുന്നു.

വാസ്തവത്തിൽ, തികച്ചും ഭരണഘടനാനുസൃതമായ നിരീക്ഷണങ്ങളാണ് സുപ്രീം കോടതി നടത്തിയതെങ്കിലും, മതപരിവർത്തനം സംബന്ധിച്ച് അവാസ്തവങ്ങളും ഊതിപ്പെരുപ്പിച്ച കണക്കുകളുമാണ് കോടതിക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഭക്ഷ്യധാന്യങ്ങൾ കൊടുത്തും മാജിക്കുകൾ കാണിച്ചും ഇത്തരത്തിൽ ആദിവാസികളെയും ഗോത്ര വംശജരെയും കബളിപ്പിക്കുന്നുവെന്ന് വാദിഭാഗം കോടതിയെ ധരിപ്പിക്കാൻ ശ്രമിക്കുകയുണ്ടായി.

മതപരിവർത്തനനിരോധന നിയമമാണോ പരിഹാരം?

നിലവിൽ മതപരിവർത്തന നിരോധന നിയമങ്ങൾ പ്രാബല്യത്തിലുള്ള സംസ്ഥാനങ്ങളിൽ സ്ഥിതിഗതികളിൽ വ്യത്യാസമുണ്ടെന്നും കോടതിയിൽ വാദം ഉയർന്നു. എന്നാൽ, അത്തരം നിയമങ്ങളുടെ ദുരുപയോഗത്തിന്റെ തുടർച്ചയായി വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന അരാജകപ്രവണതകളും, നിരപരാധികൾ പ്രതിക്കൂട്ടിലാക്കപ്പെടുന്ന സാഹചര്യങ്ങളും എല്ലായ്പ്പോഴും മറച്ചുവയ്ക്കപ്പെടുകയാണ്. മധ്യപ്രദേശ്, ഉത്തരപ്രദേശ്, കർണാടക തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ ഇതിനകം ഒട്ടേറെ അക്രമസംഭവങ്ങളാണ് മത പരിവർത്തന ആരോപണങ്ങളെ തുടർന്ന് നടന്നിട്ടുള്ളത്. ബി ജെ പി സർക്കാരുകൾ ഭരണം നടത്തുന്ന ഇത്തരം സംസ്ഥാനങ്ങളിൽ നടക്കുന്ന ഇതുപോലുള്ള അതിക്രമങ്ങൾക്ക് നേരെ അധികൃതർകണ്ണടയ്ക്കുകയും, കുറ്റക്കാരായി ചിത്രീകരിക്കപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയുമാണ്.

മതപരിവർത്തന നിരോധന നിയമം വർഗീയവാദികളുടെ ആയുധമാകുമ്പോൾ

വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ ഉൾ മേഖലകളിൽ നിസ്വാർത്ഥ സേവനം ചെയ്ത് ജീവിക്കുന്ന എണ്ണമറ്റ കത്തോലിക്കാ സന്യസ്തരും വൈദികരും എപ്പോൾ വേണമെങ്കിലും മതപരിവർത്തനനിരോധന നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെടുമെന്നോ, മതപരിവർത്തനം ആരോപിക്കപ്പെട്ട് ആക്രമിക്കപ്പെടുമെന്നോ ഉള്ള ഭീതിയിലാണ് ജീവിക്കുന്നത്. സർക്കാർ സംവിധാനങ്ങളൊന്നും എത്തിപ്പെടാത്ത നിരവധി ആദിവാസി മേഖലകളിലും നിരാലംബരായ പാവപ്പെട്ടവർക്കിടയിലും ജീവിച്ച് അവർക്ക് വിദ്യാഭ്യാസവും, ചികിൽസയും നൽകി അവരെപോലെ തന്നെ ജീവിച്ചു മരിക്കുന്ന അനേകർക്കെതിരെ ഉയരുന്ന ദുരാരോപണങ്ങൾ തികച്ചും വാസ്തവവിരുദ്ധവും ആസൂത്രിതമായി കെട്ടിച്ചമയ്ക്കപ്പെട്ടതുമാണ്. ഇത്തരം പ്രദേശങ്ങളിൽ ക്രൈസ്തവ വിശ്വാസത്തിലേക്ക് അപൂർവ്വം ചിലരെങ്കിലും കടന്നുവന്നിട്ടുണ്ടെങ്കിൽപോലും ആരോപിക്കപ്പെട്ടിട്ടുള്ളതുപോലെ നിർബന്ധിതമായോ കബളിപ്പിച്ചോ മതപരിവർത്തനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അത്തരം അന്വേഷണങ്ങളോ പഠനങ്ങളോ നടത്താതെ ചില സംഘടനകളുടെ ആശയകേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന നിർബന്ധിത മതപരിവർത്തനമെന്ന പ്രചാരണം വർഗീയയും വിഭാഗീയതയും ലക്ഷ്യമാക്കിയുള്ളതാണ് എന്നത് വ്യക്തമാണ്.

ഓരോ പത്തുവർഷം കഴിയുമ്പോഴും നടത്തി വരുന്ന ഇന്ത്യ സർക്കാരിന്റെ സെൻസസ് കണക്കുകൾ പ്രകാരം, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയിലെ ക്രൈസ്തവരുടെ ശതമാനം കുറയുകയാണ്. ഒടുവിലെ വിവരങ്ങൾ അനുസരിച്ച് 2.3% ആണ് ഇന്ത്യയിലെ ക്രൈസ്തവരുടെ ജനസംഖ്യ. ഇന്ത്യയുടെ ജനസംഖ്യയിൽ 79.8% വരുന്ന ഹൈന്ദവർക്ക് ക്രൈസ്തവർ ഭീഷണിയാണ് എന്ന അടിസ്ഥാന രഹിതമായ ആരോപണമാണ് പ്രത്യക്ഷമായും പരോക്ഷമായും ഇപ്പോഴും മുമ്പും പലരും ഉയർത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം ദുരാരോപണങ്ങൾക്ക് പിൻബലത്തിനെന്നവണ്ണം ആധികാരികതയില്ലാത്തതും അവാസ്തവവുമായ കണക്കുകൾ ചില തൽപ്പരകക്ഷികൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ബഹു. സുപ്രീം കോടതിആവശ്യപ്പെട്ടതുപോലെ ഇത്തരം ആരോപണങ്ങളെക്കുറിച്ച് കേന്ദ്രസർക്കാർ വസ്തുനിഷ്ഠമായ അന്വേഷണം നടത്തുകയും വ്യക്തത നൽകുകയും വേണം. നിർബന്ധിത മതപരിവർത്തനം ഉണ്ടാകുന്നില്ല എന്ന് സർക്കാർഉറപ്പു വരുത്തുന്നതിനൊപ്പം മതപരിവർത്തനം എന്ന ആരോപണം വ്യാജമായി ഉയർത്തി അക്രമങ്ങൾ അഴിച്ചുവിടുന്ന പ്രവണതയും, ഹൈന്ദവരല്ലാത്ത മതവിശ്വാസികളെ വർഗീയ കാഴ്ചപ്പാടുകളോടെ വ്യാജകേസുകളിൽ അകപ്പെടുത്തുന്ന പതിവും അവസാനിപ്പിക്കാനും സർക്കാർ സംവിധാനങ്ങൾ ശ്രദ്ധചെലുത്തണം.

കത്തോലിക്കാ സഭയുടെ വിശ്വാസ പ്രചരണ നിലപാടുകൾ

ഏതെങ്കിലും വിധത്തിലുള്ള സമ്മർദ്ദങ്ങൾ ചെലുത്തിയോ പ്രലോഭിപ്പിച്ചോ മതംമാറ്റുക എന്ന ലക്ഷ്യം കത്തോലിക്കാ മിഷണറിമാർക്ക് ഇല്ല. തങ്ങളുടെ ജീവിതത്തിലൂടെയും പ്രവർത്തനമാതൃകകളിലൂടെയും ക്രൈസ്തവ ദർശനങ്ങൾ പ്രഘോഷിക്കുകയും ക്രിസ്തുവിനെ പകർന്ന് നൽകുകയും സ്നേഹാധിഷ്ഠിതമായി സേവനനിരതരാകുകയും ചെയ്യുന്നവരാണ് കത്തോലിക്കാ മിഷണറിമാർ. രക്‌തസാക്ഷിത്വം വഹിച്ച മിഷണറിയായ സി. റാണി മരിയ, വി. മദർ തെരേസ പോലെയുള്ള അനേകായിരം മിഷണറിമാരുടെ പ്രവർത്തന മാതൃക ഉദാഹരണങ്ങളാണ്.

സമയമെടുത്തുള്ള നിരീക്ഷണങ്ങൾക്കും പഠനങ്ങൾക്കുംശേഷം വിശ്വാസിയായി ഒരാൾ വിശ്വാസിയായി കടന്നുവരുന്നതെന്ന് ഉറപ്പുവരുത്തിമാത്രമാണ് ഒരാളെ കത്തോലിക്കാസഭയിലേക്ക് സ്വീകരിക്കുന്നത്. ചില അകത്തോലിക്കാ വിഭാഗങ്ങൾ മതപരിവർത്തനത്തിന് കൂടുതൽ ഊന്നൽകൊടുക്കുന്നതായി കാണാറുണ്ട്. അവരുമായും കത്തോലിക്കാ സഭ സംവാദത്തിൽ ഏർപ്പെടുകയും തിരുത്തലുകൾ വരുത്താൻ ശ്രമിച്ചുവരികയും ചെയ്യുന്നു.

കോടതി വ്യവഹാരങ്ങളിലേക്ക് എത്തുന്ന അസഹിഷ്ണുത

സുപ്രീംകോടതി പരിഗണിച്ചുകൊണ്ടിരിക്കുന്ന ഹർജിയുടെ വെളിച്ചത്തിൽ ചില വിശകലനങ്ങൾകൂടി നടത്തേണ്ടതുണ്ട്. സമീപകാലങ്ങളായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന അസഹിഷ്ണുതയും മതമൗലികവാദവും അനുബന്ധപ്രചാരണങ്ങളുമാണ് ഇത്തരം കോടതി വ്യവഹാരങ്ങളിൽ വരെ എത്തുന്നത് എന്നുള്ളതാണ് വാസ്തവം. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നതും, അടിസ്ഥാനപരമായി ഓരോ മനുഷ്യനും ആവശ്യമുള്ളതുമായ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായി പൂർണ സ്വാതന്ത്ര്യത്തോടെ ദൈവാന്വേഷണം നടത്താനും ബോധ്യങ്ങൾ ഉൾക്കൊള്ളാനും സ്വതന്ത്രമായ താൽപ്പര്യത്തോടെ ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുമുള്ള അവകാശം എല്ലാവർക്കും ഉണ്ടായിരിക്കേണ്ടതാണ്. സ്വന്തം വിശ്വാസത്തെയും ബോധ്യങ്ങളെയും പ്രഘോഷിക്കാനും ഓരോരുത്തർക്കും പൂർണ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. വ്യാജ പ്രചരണങ്ങളും തൽപ്പരകക്ഷികളുടെ ആഖ്യാനങ്ങളും ഭരണകൂടങ്ങളെയും നീതിപീഠത്തെയും സ്വാധീനിക്കാനോ അത്തരക്കാർ നിയമപാലകർക്കും സമൂഹത്തിനും മുകളിൽ സമ്മർദ്ധം ചെലുത്താനോ പാടില്ല. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും പക്ഷത്ത് നിന്ന് വിധികൾ കൽപ്പിക്കാനും നിലപാടുകൾ സ്വീകരിക്കാനും നീതിപീഠങ്ങൾ ആർജവം പ്രകടിപ്പിക്കട്ടെ. വർഗീയതയ്ക്ക് വളംവെക്കുന്ന നിലപാടുകളിൽ നിന്നും ഭരണകൂടങ്ങൾ അകന്നു നിൽക്കട്ടെ.

12/10/2022

വത്തിക്കാനിൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയെ നേരിട്ട് സന്ദർശിച്ചതിനുശേഷം എറണാകുളം - അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത് മെത്രാപോലീത്ത പരിശുദ്ധ കുർബാന ഏകീകരണ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നു... ഈ വിഷയത്തിൽ ക്ലരീഷൻ സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറലിനു പരിശുദ്ധ ഫ്രാൻസിസ് പാപ്പ സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ കത്തും ഇതിനോടൊപ്പം അദ്ദേഹം പുറത്തുവിടുന്നു. പരിശുദ്ധ ഫ്രാൻസിസ് പാപ്പായുടെയും തിരുസഭ മുഴുവനെയും ആഗ്രഹം സീറോ മലബാർ സഭയിലെ ഐക്യമാണ്. ഈ ഐക്യത്തിനായി നമുക്ക് കൈകോർക്കാം...

ലൂസി കളപ്പുരയും അനുയായികളും മാധ്യമപ്രവർത്തകരും ചേർന്ന് നടത്തുന്ന വിവിധ നാടകങ്ങളിൽ സമൂഹം  തിരിച്ചറിയാതെപോകുന്ന ചില സത്യങ്...
27/09/2022

ലൂസി കളപ്പുരയും അനുയായികളും മാധ്യമപ്രവർത്തകരും ചേർന്ന് നടത്തുന്ന വിവിധ നാടകങ്ങളിൽ സമൂഹം തിരിച്ചറിയാതെപോകുന്ന ചില സത്യങ്ങൾ!

✍🏻 സി. സോണിയ തെരേസ് ഡി. എസ്. ജെ.

സ്വന്തം ഇഷ്ടങ്ങൾക്കും മോഹങ്ങൾക്കും പിന്നാലെ നടക്കുന്ന ഒരു വ്യക്തിയുടെ മൗലിക അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു, അവർക്ക് നീതി കിട്ടണം എന്ന് പറഞ്ഞ് സത്യാഗ്രഹം ചെയ്യുമ്പോൾ ചില പച്ചയായ യാഥാർഥ്യങ്ങൾ ആരും കണ്ടില്ല എന്ന് നടിക്കുന്നു: മാനന്തവാടി കാരക്കമലയിലെ എഫ്സിസി കോൺവെൻ്റിൽ ലൂസി കളപ്പുരയോടൊപ്പം ജീവിക്കുന്ന മറ്റ് ആറ് സിസ്റ്റേഴ്സിൻ്റെ സഹനങ്ങളും, അവർ നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും. കഴിഞ്ഞ നാലു വർഷങ്ങളായി ഏതെല്ലാം വിധത്തിൽ ഈ ആറ് കന്യാസ്ത്രീകളുടെ മൗലിക അവകാശങ്ങൾ ചവിട്ടി മെതിയ്ക്കപ്പെട്ടിട്ടുണ്ട്..? സത്യത്തിൽ മറ്റാരെക്കാളും ഈ കന്യാസ്ത്രീകൾ അനുദിനവും നിന്ദനത്തിൻ്റെയും അവഹേളനത്തിൻ്റെയും കള്ളക്കഥകളുടെയും കൂരമ്പുകൾ ആഞ്ഞു തറയ്ക്കപ്പെട്ട് നിശബ്ദമാക്കപ്പെട്ടുപോയ ബലിയാടുകൾ അല്ലേ..?

കഴിഞ്ഞ നാലുവർഷമായി ശാന്തമായി അവർക്ക് ഒന്ന് ഉറങ്ങുവാൻ കഴിഞ്ഞിട്ടുണ്ടോ..? അന്തിചർച്ചകളും ദീർഘദൂരയാത്രകളും കഴിഞ്ഞ് രാത്രിയുടെ ഏതോ യാമങ്ങളിൽ കയറിവരുന്ന ഒരു മുൻസഹസന്യാസിനി ചാനലുകളിൽകൂടിയും സോഷ്യൽമീഡിയവഴിയും വിളിച്ചുകൂവുന്ന നിന്ദനങ്ങളും പരിഹാസങ്ങളും കേട്ട് കണ്ണുകൾ നിറയാതിരിക്കാൻ എന്തേ ആ കന്യാസ്ത്രീകളുടെ ഹൃദയങ്ങൾ കരിങ്കൽ നിർമ്മിതമാണോ..? അതോ ലൂസി കളപ്പുരയുടെ ഹൃദയം മാത്രമാണോ മാംസളമായിട്ടുള്ളത്..?

കാരക്കാമല മഠത്തിൽ നടക്കുന്ന ഓരോ ചലനവും ഒപ്പിയെടുക്കാൻ തുറന്നു പിടിച്ച മൊബൈൽ ക്യാമറയുമായി ഒരു വ്യക്തി മുന്നിലും പിന്നിലും ഉള്ളപ്പോൾ ആ സഹസന്യാസിനിമാർക്ക് ഒന്നു സമാധാനമായി ജീവിക്കാൻ സാധിച്ചിട്ടുണ്ടോ? തീൻമേശയിൽ പോലും തങ്ങളുടെ സ്വകാര്യത ഹനിക്കത്തക്ക വിധത്തിൽ മൊബൈൽ ക്യാമറ ഓൺ ആക്കി ലൂസി കളപ്പുര നിരന്തരം ഒപ്പിയെടുത്തിരുന്ന വീഡിയോകൾ കണ്ടു സംതൃപ്തിയടഞ്ഞ കപടനവോത്ഥാന നായികാ - നായകന്മാരെ എന്ത് പേര് ചൊല്ലിയാണ് വർണ്ണിക്കേണ്ടത്..?

ലൂസി കളപ്പുരയെ കാണാൻ മാധ്യമപ്രവർത്തകർ അടക്കം പലരും രാപകലില്ലാതെ കയറിയിറങ്ങുന്ന ആ കൊച്ചുമഠത്തിൽ ശാന്തമായി ഒന്ന് പ്രാർത്ഥിക്കുവാനോ, പരസ്പരം തങ്ങളുടെ ദുഃഖങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കാനോ ആ സഹസന്യാസിനിമാർക്ക് കഴിഞ്ഞിട്ടുണ്ടോ, എന്ന് നിങ്ങൾ ആരെങ്കിലും എപ്പോഴെങ്കിലും ഒന്നു ചിന്തിച്ചിട്ടുണ്ടോ..?

അഞ്ചക്ക ശമ്പളം മേടിക്കുന്ന ഒരു അധ്യാപികയായിരുന്നു താനെന്ന് പലവുരു പറഞ്ഞ് അഭിമാനിക്കുമ്പോൾ ലൂസി കളപ്പുര മറന്നുപോകുന്ന ഒരു സത്യമുണ്ട്, വെന്ത ചോറിന് പിന്നിൽ എരിഞ്ഞടങ്ങിയ കനലുകൾ ഉണ്ട് എന്ന പച്ചയായ യാഥാർത്ഥ്യം. വയറുനിറച്ച് പ്രഭാതഭക്ഷണം കഴിച്ച് ഉച്ചയ്ക്കുള്ള ടിഫിൻ ബോക്സുമായി സ്കൂളിൽ പോകാനും പിന്നെ സ്കൂളിൽ നിന്നും തിരിച്ചു വരുമ്പോൾ ചൂടാറാത്ത ഭക്ഷണം വയറുനിറച്ച് കഴിക്കുവാനും മുമ്പ് സാധിച്ചത് സഹസന്യാസിനികളുടെ അധ്വാനം മൂലമാണെന്ന സത്യം മറന്നല്ലേ ഇതുവരെ ജീവിച്ചത്..?

കാരക്കാമല മഠത്തിലെ അടുക്കളയിൽ തീക്കനലിൻ്റ ചൂടേറ്റ് തളർന്ന സഹോദരിമാരെ ആരോപണത്തിൻ്റെ ശരങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചപ്പോഴല്ലേ ആ മഠത്തിൽ രണ്ട് അടുക്കള ഉയർന്നുവന്നത്..? കഴിഞ്ഞ 25 വർഷമായി സ്വായത്തമാക്കിയ ശീലങ്ങളിൽ വ്യതിയാനം സംഭവിച്ച്, സ്വയം ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതിൻ്റെ ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞപ്പോളല്ലേ സ്വയാവബോധം ഉണ്ടായത്..?

പതിനഞ്ചാം വയസ്സിൽ FCC സന്യാസ സമൂഹത്തിലേക്ക് കടന്നുവന്ന ഒരു കിളുന്ത് പെൺകുട്ടിയെ ഹൈസ്കൂൾ ടീച്ചർ എന്ന പദവിയിൽ എത്തിക്കാൻ സാധിച്ചത് നിരവധി പാവപ്പെട്ട കന്യാസ്ത്രീമാരുടെ കഠിനാധ്വാനം ചെയ്ത് കിട്ടിയ എണ്ണിചുട്ട അപ്പം പോലുള്ള ചില്ലിക്കാശ് കൂട്ടി വച്ചതിനാലാണ്... ലൂസിയെയും ലൂസിയെപ്പോലുള്ള FCC യിലെ മറ്റ് പലരെയും ഉന്നത വിദ്യാഭ്യാസത്തിന് വിട്ടത് ഇങ്ങനെ സ്വരുക്കൂട്ടിയ വരുമാനം ചേർത്ത് വച്ചാണ്. വിവിധ സ്ഥാനമാനങ്ങൾ അലങ്കരിക്കുമ്പോൾ തങ്ങളുടെ വിജയത്തിന് പിന്നിൽ കഠിനാധ്വാനം ചെയ്ത പാവപ്പെട്ട കന്യാസ്ത്രീമാരെ പലരും മറന്നു പോവുകയും സന്യാസഭവനങ്ങളുടെ അകത്തളങ്ങളിൽ അവർ ചെയ്യുന്ന എളിയ പ്രവർത്തികളെ പുച്ഛത്തോടെ കാണുകയും കളിയാക്കുകയും തങ്ങൾ കൊണ്ടുവരുന്ന അഞ്ചക്ക ശമ്പളത്തിൻ്റെ മേന്മയെക്കുറിച്ച് വാതോരാതെ വർണ്ണിക്കുകയും ചെയ്യുന്നതിനെ വിരോധാഭാസം എന്നല്ലാതെ എന്താണ് പറയുക.

"മാസാമാസം വലിയ തുകകൾ അധികാരികളുടെ കൈകളിലേയ്ക്ക് ഏൽപ്പിച്ചു കൊടുക്കാൻ ഗതിയില്ലാത്ത ആയിരക്കണക്കിന് കന്യാസ്ത്രീകളുണ്ട് ഇവിടുത്തെ മഠങ്ങളിൽ" എന്ന് ലൂസിയുടെ നാവ് തന്നെ ഒരിയ്ക്കൽ മൊഴിഞ്ഞപ്പോൾ അവർ മറന്ന് പോയ സത്യമാണ് 'തങ്ങളുടെ കഠിനാധ്വാനം കൊണ്ട് നിങ്ങളെ അധ്യാപനം എന്ന തൊഴിൽ ചെയ്യാൻ പര്യാപത്മാക്കിയ അവരോടുള്ള കടമ തന്നെയായിരുന്നു മരുന്നും ഭക്ഷണവും തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് സഹായിക്കുക' എന്നുള്ളത്. ആധുനിക ക്രൈസ്തവ സമൂഹത്തെപ്പോലെ തങ്ങൾക്കുള്ളതെല്ലാം ഒരുമിച്ച് വച്ച് ആവശ്യങ്ങളിൽ പരസ്പരം സഹായിക്കുകയും തങ്ങളുടെ ചുറ്റുമുള്ള പാപപ്പെട്ടവരെ സഹായിക്കുകയും ചെയ്യുക എന്നത്. ക്രൈസ്തവ സന്യാസത്തിന്റെ യഥാർത്ഥ ചൈതന്യം പാതിവഴിയിൽ കൈമോശം വന്നു പോയില്ലേ..? ഈ പങ്കുവയ്ക്കൽ നമ്മുടെ ഓരോ കുടുംബങ്ങളിലും നടക്കുന്ന കാര്യങ്ങൾ അല്ലേ...? എന്നിട്ടും ലൂസിയുടെ ജല്പനങ്ങൾക്ക് കൊടി പിടിക്കുവാൻ ആൾക്കാർ ഉണ്ട് എന്നത് അതിശയം തന്നെ...

കഴിഞ്ഞ നാലുവർഷമായി സ്വന്തമായി ശമ്പളം കൈകാര്യം ചെയ്യുന്ന ഒരു വ്യക്തി ഇന്ന് മാസാമാസം 50000 ന് അടുത്ത് പെൻഷൻ ഉള്ള വ്യക്തി എങ്ങനെയാണ് പട്ടിണിയിൽ ആവുക..? ലക്ഷങ്ങൾ പെൻഷൻ കാശായ് കിട്ടിയത് ബാങ്കിൽ ഇല്ലെങ്കിൽ അത് ആര് കൈകാര്യം ചെയ്തു എന്നും സംശയിക്കേണ്ടി ഇരിക്കുന്നു... പിന്നെ കേരളത്തിൽ ഒരു പ്രത്യേക മതത്തിൽ നിന്നുള്ള ചില സംഘടനകൾ എന്ന് എയറിൽ ആയിരിക്കുന്നോ, അപ്പോൾ എല്ലാം ലൂസി ടീച്ചർ ചില കലാപരിപാടികളുമായി വരാറുള്ളത് പതിവാണ് എന്ന് ഇപ്പോൾ അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും നന്നയി അറിയാം കേട്ടോ...

Address

Website

Alerts

Be the first to know and let us send you an email when Truth Seeker posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share