Kenney Jacob

Kenney Jacob Entrepreneur, Digital Marketing Strategist, Start-up Consultant, Public Speaker

നമ്മുടെ സ്കൂളുകളിലെ ഭാഷാ പഠനം ഒരു ദുരന്തം ആണ്. എന്നതാണെന്നോ എന്തിനാണെന്നോ അറിയാതെ എന്തൊക്കെയോ പഠിപ്പിക്കുന്നു. അടുത്ത പാ...
20/07/2024

നമ്മുടെ സ്കൂളുകളിലെ ഭാഷാ പഠനം ഒരു ദുരന്തം ആണ്. എന്നതാണെന്നോ എന്തിനാണെന്നോ അറിയാതെ എന്തൊക്കെയോ പഠിപ്പിക്കുന്നു.

അടുത്ത പാഠത്തിൽ മിക്കവാറും അമൈരശിരസ്കൻ പഠിക്കാൻ ഉണ്ടാകും

ഇതിൽ നാട്ടുകാർക്കിട്ട് എന്തോ ഒരു തേപ്പ് ഉണ്ടല്ലോ 🤔അറിയാവുന്നവർ കമന്റ് ചെയ്യുക
18/07/2024

ഇതിൽ നാട്ടുകാർക്കിട്ട് എന്തോ ഒരു തേപ്പ് ഉണ്ടല്ലോ 🤔

അറിയാവുന്നവർ കമന്റ് ചെയ്യുക

16/07/2024

സത്യമായിട്ടും ആരാ ഈ രമേഷ് നാരായണി 🤔

14/07/2024

സ്വേച്ഛാധിപത്യ സ്വഭാവമുള്ള നേതാക്കന്മാരുടെ ഇടയിലും ഉണ്ട് രണ്ടുതരം.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രതിപക്ഷത്തെ ഉപദ്രവിക്കുകയും ചെയ്യുന്ന ഇന്ദിരാഗാന്ധി.

പ്രത്യേകിച്ച് പ്രഖ്യാപനം ഒന്നും നടത്താതെ ഇ ഡി പോലെയുള്ള ശിഖണ്ഡികളെ മുന്നിൽ നിർത്തി പ്രതിപക്ഷത്തെ ഉപദ്രവിക്കുന്ന നരേന്ദ്രമോഡി.

ഭരണഘടന വഞ്ചനാ ദിനം പോലെ ഒന്ന് നരേന്ദ്രമോദി സർക്കാരിന്റെ പ്രവർത്തനങ്ങൾ വെച്ച് ആചരിക്കാൻ ശ്രമിച്ചാൽ ഒരു വർഷത്തെ 365 ദിവസം തികയാതെ വരും

13/07/2024

കോട്ടയം MP ഫ്രാൻസിസ് ജോർജിൻ്റെ ലോക്സഭയിലെ കന്നി പ്രസംഗം കലക്കി

കെഎസ്ഇബിയുടെ ഓഫീസിൽ അതിക്രമം നടത്തിയവരുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാൻ ഉത്തരവ് ഇട്ടെന്ന്. എന്നുമുതലാണ് കെഎസ്ഇബി ക്രമസ...
06/07/2024

കെഎസ്ഇബിയുടെ ഓഫീസിൽ അതിക്രമം നടത്തിയവരുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാൻ ഉത്തരവ് ഇട്ടെന്ന്.

എന്നുമുതലാണ് കെഎസ്ഇബി ക്രമസമാധാന നിലയൊക്കെ പരിപാലിക്കുന്ന ഏജൻസിയായി മാറിയത്

കെഎസ്ഇബിയുടെ ഓഫീസിൽ അക്രമം നടന്നു എന്നതൊക്കെ നിയമത്തിന്റെ വഴിയിലൂടെ ഒരു തീരുമാനത്തിൽ എത്തേണ്ട കാര്യങ്ങളാണ്. അങ്ങനെ അക്രമം നടന്നിട്ടുണ്ടെങ്കിൽ അതിന് എന്ത് ശിക്ഷ കൊടുക്കണം എന്ന് കൃത്യമായി നമ്മുടെ നിയമസംഹിതകളിൽ എഴുതിവെച്ചിട്ടുണ്ട്. വൈദ്യുതി വിച്ഛേദിപ്പിക്കുക എന്നത് എന്തായാലും അതിൽ ഉണ്ടാകില്ല.

ഇങ്ങനെയുള്ള നടപടികൾ ഒക്കെ ഒരു തമാശയായിട്ട് തോന്നാമെങ്കിലും മുന്നേയ്ക്ക് പോകുമ്പോൾ വലിയ ദുരന്തങ്ങളായി മാറാൻ സാധ്യതയുള്ള പ്രവണതകൾ ആണ് ഇതൊക്കെ.

സർക്കാരിൻറെ കീഴിലുള്ള ഒരു ഏജൻസിയും അവരുടെ അധികാരപരിധിക്ക് വെളിയിലുള്ള ഒരു കാര്യങ്ങളും ചെയ്യാൻ പാടില്ല. അങ്ങനെയൊന്നും ചെയ്യാൻ ഈ നാട്ടിലെ പൗരന്മാരായ നമ്മൾ അനുവദിച്ചു കൊടുത്തുകൂടാ.

01/07/2024

നിയമങ്ങളുടെ പേര് മാറ്റിയത് നോട്ട് നിരോധനത്തേക്കാൾ 100 ഇരട്ടി വലിയ മണ്ടത്തരം .

പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ലാത്ത ഈ ഏർപ്പാടിൽ നാട്ടുകാർക്ക് വട്ടം കറങ്ങാം

30/06/2024

ക്രിക്കറ്റും സിനിമയും ഫീഡിൽ നിന്ന് ഒഴിവാക്കാൻ എന്തേലും മാർഗം ഉണ്ടോ സൂക്കർ അണ്ണാ ☹️

21/06/2024

ശനിയാഴ്ചയും സ്കൂൾ എന്ന ദുരന്തം

ഭരണത്തിൽ ഇരിക്കുന്നവരുടെ വിചാരം അവരുടെ സ്കൂളുകളിൽ അവർ തീരുമാനിക്കുന്ന സിലബസ് തലയും കുത്തി നിന്ന് പഠിച്ചാണ് ഈ നാട്ടിലെ വിദ്യാർത്ഥികൾ അവരുടെ ഭാവി സുരക്ഷിതമാക്കുന്നതെന്നാണ്. അതുകൊണ്ടുതന്നെ കിട്ടാവുന്ന എല്ലാ ദിവസവും ക്ലാസ്സുകളും എടുത്താൽ പൊങ്ങാത്ത സിലബസും ഉണ്ടാക്കി വച്ചിട്ടുണ്ട്.

ഈ ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് ഒരു ഭാവി പടുത്തുയർത്തുന്നത് വളരെ ചെറിയ ഒരു ശതമാനം വിദ്യാർഥികൾ മാത്രമാണ്. മറ്റുള്ളവരെല്ലാം ഈ ചട്ടക്കൂടിന് വെളിയിൽ മറ്റെന്തെങ്കിലും കഴിവുകൾ ആർജിച്ച് അതിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇതൊന്നും മനസ്സിലാക്കാതെയാണ് സ്കൂളും സിലബസ്സും ആണ് ഏറ്റവും വലുത് എന്ന രീതിയിലുള്ള തീരുമാനങ്ങൾ എടുക്കുന്നത്.

സ്കൂളിനു വെളിയിലുള്ള വലിയ ലോകത്തിൽ ഇടപെടാനും അവിടെ നിന്ന് പഠിക്കാനും ഒക്കെ കുട്ടികൾക്ക് ആകപ്പാടെ ലഭിക്കുന്ന രണ്ടു ദിവസമാണ് ശനിയും ഞായറും. ഈ പുതിയ തീരുമാനം വഴി ആ ഒരു ദിവസമാണ് ഇപ്പോൾ കവർന്നെടുത്തിരിക്കുന്നത്.

ബന്ധുക്കളെയും സ്വന്തക്കാരെയും ഒന്ന് സന്ദർശിക്കാനോ മാതാപിതാക്കളുടെ സഹോദരി സഹോദരങ്ങളുടെ കുട്ടികളുമായി ഒക്കെ ഒന്ന് ഇടപെടാനോ ഒക്കെയാണ് മിക്കവാറും ഈ ദിവസങ്ങൾ ഉപയോഗിക്കപ്പെടുക. അല്ലെങ്കിൽ സ്കൂളിന് വെളിയിലുള്ള എന്തെങ്കിലും കാര്യങ്ങൾ പഠിക്കാനോ ഒക്കെ ഉപയോഗിക്കുന്നവരും ഉണ്ടാകാം. ആ അവസരങ്ങളെല്ലാം ഇപ്പോൾ നശിപ്പിച്ചു കളഞ്ഞിരിക്കുകയാണ്.

സ്കൂൾ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞിറങ്ങി ഒരു ജോലി ത***** തുടങ്ങുമ്പോഴാണ് പലർക്കും മനസ്സിലാകുന്നത് ഇത്രയും കാലം പഠിച്ചതിൽ ഒരു 90% വും വെറുതെയായി പോയി എന്ന്. പുറത്തു ജീവിക്കാൻ വേണ്ട കാര്യങ്ങൾ ഒന്നും തന്നെ വിദ്യാഭ്യാസ കാലത്ത് പഠിപ്പിക്കുന്നില്ല.

സ്കൂളുകളിൽ ഇപ്പോൾ ആഴ്ചയിൽ ആറു ദിവസം ആക്കിയിരിക്കുന്ന ക്ലാസുകൾ മൂന്നുദിവസം ആക്കിയാലും ഇപ്പോഴത്തെ സിലബസ് പകുതിയാക്കിയാലും ഒരു ചുക്കും സംഭവിക്കാൻ പോണില്ല. അവിടെ പഠിപ്പിക്കുന്നത് ഒന്നും പഠിച്ചിട്ടല്ല ഭൂരിഭാഗവും ആളുകളും ജീവിക്കുന്നത്.

സ്കൂൾ പ്രവർത്തി ദിവസം നാല് ദിവസമാക്കി ചുരുക്കണം.

സിലബസിൽ നിർബന്ധമായും പഠിക്കേണ്ട വിഷയങ്ങളുടെ എണ്ണം കുറയ്ക്കണം. പ്രത്യേകിച്ചും ഹിന്ദി എടുത്തു തോട്ടിക്കളയണം.

കൂടുതൽ വിഷയങ്ങൾ ഓപ്ഷണലായി തിരഞ്ഞെടുക്കാനുള്ള അവസരങ്ങൾ കൊടുക്കണം.

എല്ലാദിവസവും ഒരു മണിക്കൂർ എങ്കിലും നിർബന്ധമായും വ്യായാമം കിട്ടുന്ന പ്രവർത്തികൾ സ്കൂളിൽ ഉണ്ടാവണം.

പിന്നെ ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് ഇത്തരം മണ്ടൻ തീരുമാനങ്ങൾ എടുക്കുന്നവർക്ക് ശമ്പളം കൊടുത്തായാലും സാരമില്ല വീട്ടിൽ തന്നെ ഇരുത്തണം.

15/06/2024

വെള്ളയടിച്ചു അപകടം കുറക്കുന്ന സാങ്കേതിക വിദ്യ ഉദ്ദേശിച്ചത് പോലെ പ്രവർത്തിക്കുന്നില്ലാത്തതിനാൽ ഇനി കളർ അടിക്കാം എന്ന്

13/06/2024

എന്താണ് TOD ബില്ലിംഗ്

11/06/2024

ഹൈബ്രിഡ് സോളാർ നഷ്‌ടം ആണ്

02/06/2024

എലെക്ഷൻ കഴിഞ്ഞിട്ട് എനിക്ക് ഒരു ഫോൺ വന്നു.

നിങ്ങൾ ആർക്കാണ് വോട്ട് ചെയ്തത് എന്ന് ചോദിച്ചു. ഒന്ന് രണ്ട് മൂന്ന് ഒക്കെ ഞെക്കാൻ പറഞ്ഞു

ഞാൻ ബിജെപിയുടെ നമ്പർ കുത്തി

അപ്പോ ഇങ്ങനെ ആണ് എക്സിറ് പോൾ നടക്കുന്നത്

02/06/2024

KSEB പ്രൈവറ്റ് ആക്കണോ വേണ്ടയോ ?

താഴെ ഉള്ള link ക്ലിക്ക് ചെയ്തുൽ WhatsApp ഗ്രൂപ്പിൽ ചേരാം.
https://rebrand.ly/whatsapp528258

01/06/2024

പണ്ടത്തെ KSEB അല്ല ഇപ്പോഴത്തെ KSEB

31/05/2024

ഹൈബ്രിഡ് സോളാർ നഷ്‌ടം ആകുന്നതു എന്ത് കൊണ്ട് ?

30/05/2024

കന്യാകുമാരി എന്നൊരു സ്ഥലം ഉണ്ടെന്ന് സംഘികൾ തിരിച്ചറിഞ്ഞിരിക്കുന്നു 😂

28/05/2024

എന്താണ് TOD ബില്ലിംഗ്?

28/05/2024

ഹൈബ്രിഡ് സോളാർ സാധാരണ വീടുകൾക്ക് മെച്ചം അല്ലാത്തത് എന്ത് കൊണ്ട്

27/05/2024

ഉപ്പുമാങ്ങാ ഭരണിയിൽ വീഞ്ഞ് ഉണ്ടാക്കാൻ ശ്രമിച്ച യുവാവിന് സംഭവിച്ച ദുരന്തം.
താഴെ ഉള്ള link ക്ലിക്ക് ചെയ്തുൽ WhatsApp ഗ്രൂപ്പിൽ ചേരാം.
https://rebrand.ly/whatsapp528258

തമിഴ്നാട്ടിൽ പോയാൽ ഇത് പോലെ പാർട്ടി കൊടി വെച്ച കാറുകൾ കാണാം. ഈ കാറിൽ സഞ്ചരിക്കുന്നവൻ ഭരണകക്ഷി ആണെന്നും അതുകൊണ്ട് നോക്കിയ...
26/05/2024

തമിഴ്നാട്ടിൽ പോയാൽ ഇത് പോലെ പാർട്ടി കൊടി വെച്ച കാറുകൾ കാണാം.

ഈ കാറിൽ സഞ്ചരിക്കുന്നവൻ ഭരണകക്ഷി ആണെന്നും അതുകൊണ്ട് നോക്കിയും കണ്ടും വേണം ഇടപെടാൻ എന്നും ആണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നതു

ഈ കൊടി വെക്കുന്ന സൂക്കേട് ഇപ്പോ കേരളത്തിലും തുടങ്ങിയിട്ടുണ്ട്

ബാർ മുതലാളിയിടേത് ഗതികേട് ആണ് പക്ഷേ ന്യായീകരണ കമ്മിറ്റിയുടേത് എന്താണ് എന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല
26/05/2024

ബാർ മുതലാളിയിടേത് ഗതികേട് ആണ്

പക്ഷേ ന്യായീകരണ കമ്മിറ്റിയുടേത് എന്താണ് എന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല

കുറച്ചു മാസങ്ങൾക്കു മുമ്പ് ഐടി പാർക്കുകളിൽ മദ്യം ലഭ്യമാക്കാൻ പോളിസി മാറ്റം കൊണ്ടുവരും എന്ന് വാർത്ത വന്നപ്പോൾ ഞാൻ അത്ഭുതപ...
25/05/2024

കുറച്ചു മാസങ്ങൾക്കു മുമ്പ് ഐടി പാർക്കുകളിൽ മദ്യം ലഭ്യമാക്കാൻ പോളിസി മാറ്റം കൊണ്ടുവരും എന്ന് വാർത്ത വന്നപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. . അങ്ങനെ ഒരു പോളിസി വരാൻ തീരെ സാധ്യതയില്ലല്ലോ. കേരളത്തിലെ മദ്യലോപി ഇത് സമ്മതിക്കുമോ? പക്ഷേ വളരെ ചെറിയ ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന കാര്യമായതുകൊണ്ട് ചിലപ്പോൾ സമ്മതിക്കുമായിരിക്കും എന്ന് ഞാൻ വിചാരിച്ചു.

കഴിഞ്ഞയാഴ്ച കേരളത്തിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഒക്കെ മദ്യം വിതരണം ചെയ്യാനുള്ള അനുവാദം കൊടുക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു എന്ന വാർത്ത വന്നപ്പോൾ ഞാൻ വിശ്വസിച്ചത് ഇല്ല. കേരളത്തിലെ മദ്യ ലോബിയുടെ അന്ത്യം കുറിക്കുന്ന ഇങ്ങനെയൊരു തീരുമാനം എന്തായാലും പിണറായി സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.

മദ്യ ലോബിയുമായി ചെറുതായിട്ടൊന്ന് ഏറ്റുമുട്ടിയ ഉമ്മൻചാണ്ടിക്ക് എന്തു സംഭവിച്ചു എന്ന് നമുക്കറിയാമല്ലോ. ആ ഒരു തെറ്റ് പിണറായിയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകില്ല. അപ്പോൾ പിന്നെ എന്തായിരിക്കാം ഇങ്ങനെയൊക്കെ വാർത്ത വരാൻ കാര്യം.

അങ്ങനെയിരിക്കുമ്പോഴാണ് മധ്യലോബിയുടെ നേതാക്കന്മാരിൽ ഒരാളുടെ വോയിസ് ക്ലിപ്പ് ഇറങ്ങുന്നത്. അതുകേട്ടപ്പോൾ കാര്യങ്ങളുടെ കിടപ്പുവശം കൃത്യമായിട്ട് മനസ്സിലായി. . ഒരു വാർത്തയും വെറുതെ വരില്ല. അതിന്റെയൊക്കെ പിന്നിൽ കൃത്യമായ ഉദ്ദേശലക്ഷ്യങ്ങൾ ഉണ്ട്.

നിങ്ങൾക്കും അത് മനസ്സിലായി കാണും എന്ന് വിശ്വസിക്കുന്നു.

25/05/2024

എന്റെ പ്രസിദ്ധമായ ഒരു Demotivation Speech

കമ്പനികൾ പൂട്ടുന്നത് സർക്കാരിന്റെ മണ്ടൻ നിയമങ്ങൾ കാരണം ആണ്.
20,000 കമ്പനികളെ പൂട്ടിച്ച ഈ നിയമത്തെ നിങ്ങള്ക്ക് അറിയാമോ ?

പുതിയ വീഡിയോകൾ WhatsApp ഇൽ ലഭിക്കാൻ ലിങ്ക് ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ അംഗം ആകുക
https://rebrand.ly/whatsapp528258

25/05/2024

Demotivation speech ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ എന്നെ വിളിക്കാം. 4 ലക്ഷം ഒന്നും വേണ്ട. ബിരിയാണി വാങ്ങി തന്നാൽ മതി

23/05/2024

എന്താണ് On Grid Solar സംവിധാനം. എന്താണ് Off Grid Solar സംവിധാനം. നമുക്ക് പറ്റിയത് എങ്ങനെ തിരഞ്ഞെടുക്കാം ?

23/05/2024

രാജീവ് ചന്ദ്രശേഖർ ഇന്നലെയാണ് 2018 സിനിമ കണ്ടത് എന്ന് മനസ്സിലായി

22/05/2024

ഞാൻ എന്തുകൊണ്ട് Solar ഘടിപ്പിച്ചു ?

20/05/2024

Roof Top Solar വീട്ടിൽ പിടിപ്പിക്കണോ വേണ്ടയോ ?

18/05/2024

എൻറെ ഒരു സുഹൃത്തിന് ഈയിടെ കുറച്ചു പണം ഒരു ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടു. ഈ തട്ടിപ്പിന് നിങ്ങളും ഇരയായിയേക്കാം.

തട്ടിപ്പുകാർ നിങ്ങളെ ആദ്യം കോൺടാക്ട് ചെയ്യുന്നത് നിങ്ങളുടെ ഫേസ്ബുക്കിലോ വാട്സാപ്പിലോ ഒക്കെ ആയിരിക്കും. . ചെറിയ എന്തെങ്കിലും ഒരു ജോലി ചെയ്യുന്നതിന് പണം തരാം എന്ന് ആയിരിക്കും വാഗ്ദാനം. . ജോലി എന്താണെന്ന് അന്വേഷിക്കുമ്പോൾ നമുക്ക് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന എന്തെങ്കിലും ഒരു ചെറിയ ഓൺലൈൻ ടാസ്ക് ആയിരിക്കും. ഗൂഗിളിൽ പോയി ഏതെങ്കിലും ഒരു ബിസിനസിന് ഫൈസ്റ്റാർ റിവ്യൂ ഇടുക അങ്ങനെ എന്തെങ്കിലും. നമ്മൾ ഇത് ചെയ്തു കഴിയുമ്പോൾ അവർ ചെറിയ ഒരു തുക നമുക്ക് അയച്ചു തരും. അതോടുകൂടി നമുക്ക് അവരുള്ള വിശ്വാസം വർധിക്കും.

ഒന്ന് രണ്ട് വട്ടം ഇതുപോലെ ചെറിയ തുകകളുടെ ഇടപാടുകൾ നടത്തിക്കഴിയുമ്പോൾ അടുത്ത സ്റ്റേജിലേക്ക് അവർ നമ്മളെ കൊണ്ടുപോകും. ഈ ഒരു സ്റ്റേജിൽ നമ്മൾ അല്പം പണം മുടക്കേണ്ടി വരും. ക്രിപ്റ്റോ കറൻസി ട്രേഡിങ് എന്നും മറ്റും ആയിരിക്കും അവർ പറയുന്നത്. ഇവിടെയും നിങ്ങൾക്ക് മുടക്കിയതിൽ കൂടുതൽ പണമൊക്കെ ആദ്യം തിരിച്ചു തരും. അങ്ങനെ നിങ്ങൾ അവരെ കൂടുതൽ വിശ്വസിക്കുകയും വലിയ വലിയ തുകകളിൽ ഉള്ള ഇടപാടുകൾ നടത്തുകയും ചെയ്യും.

ഈ ഒരു സ്റ്റേജിൽ എന്തെങ്കിലും ടെക്നിക്കൽ error എന്നൊക്കെ പറഞ്ഞ് നിങ്ങൾക്ക് പൈസ തിരിച്ചു കിട്ടാത്ത ഒരു സാഹചര്യം ഉണ്ടാകും. ഈ പൈസ തിരിച്ചു കിട്ടാൻ അല്പം കൂടി പണം മുടക്കണം എന്ന് അവർ നിങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കും. നിങ്ങൾ ആപണവും മുടക്കും. അതോടുകൂടി അവർ നിങ്ങളെ ബ്ലോക്ക് ചെയ്തു മുങ്ങും.

ഇതുപോലെയോ സമാനമായ രീതിയിൽ നിങ്ങളെ ആരെങ്കിലും കോൺടാക്ട് ചെയ്യുകയാണെങ്കിൽ അപ്പോൾ തന്നെ അവരെ ബ്ലോക്ക് ചെയ്തേക്കുക. നിങ്ങളെ ഇങ്ങോട്ട് വിളിച്ച് ആരെങ്കിലും നിങ്ങൾക്ക് ജോലി തരും എന്ന് ഒരിക്കലും വിശ്വസിക്കാൻ പറ്റില്ലല്ലോ.

ഇത്തരം തട്ടിപ്പിനിരയായാൽ പോലീസ് കേസ് ഒക്കെ കൊടുത്ത് പണം തിരിച്ചു കിട്ടുക എന്ന് പറയുന്നത് വളരെ ദുഷ്കരമായ ഒരു പരിപാടിയാണ്. അവർക്കൊക്കെ വളരെ വേണ്ടപ്പെട്ട ആരെങ്കിലും അല്ലെങ്കിൽ അവർ ഈ കേസിന് എഫ്ഐആർ ഇടാൻ പോലും തയ്യാറാകില്ല.

ആയിരക്കണക്കിന് ആളുകൾ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളാണ് ഇത്തരം തട്ടിപ്പുകൾക്ക് നേതൃത്വം കൊടുക്കുന്നത്. ഇന്നല്ലെങ്കിൽ നാളെ നിങ്ങളെയും അവർ തേടിയെത്തും.

ഈ ഒരു മെസ്സേജ് പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്ത് എത്തിക്കുക.

WhatsApp Group -
https://rebrand.ly/whatsapp528258

Address


Website

Alerts

Be the first to know and let us send you an email when Kenney Jacob posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share