CSI Ettumanoor Voice

  • Home
  • CSI Ettumanoor Voice

CSI Ettumanoor Voice News from CSI Ettumanoor District

09/02/2024
വടകര സെന്റ്. സ്റ്റീഫൻസ് സി.എസ്. ഐ സഭയിൽ പള്ളിക്കുന്നേൽ പരേതനായ കാറ്റക്കിസ്റ്റ് പി.വി ഡേവിഡ് ഉപദേശിയുടെ സഹധർമ്മിണിയും മൈന...
29/12/2023

വടകര സെന്റ്. സ്റ്റീഫൻസ് സി.എസ്. ഐ സഭയിൽ പള്ളിക്കുന്നേൽ പരേതനായ കാറ്റക്കിസ്റ്റ് പി.വി ഡേവിഡ് ഉപദേശിയുടെ സഹധർമ്മിണിയും മൈനാഗാപ്പള്ളി സെന്റ് പോൾസ് സി.എസ്.ഐ ഇടവക വികാരി മാത്യൂസ് ഡേവിഡ് അച്ചന്റെ മാതാവും ആയ ലീലാമ്മ ഡേവിഡ് കൊച്ചമ്മ കർത്താവിൽ നിദ്ര പ്രാപിച്ചു. ശവസംസ്കാര ശുശ്രൂഷ ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഭവനത്തിൽ ആരംഭിക്കും.12:30 ന് വടകര ദൈവാലയത്തിൽ ഭൗതിക ശരീരം കൊണ്ടു വരും. 3 മണിയ്ക്ക് മദ്ധ്യകേരള മഹായിടവക അധ്യക്ഷൻ അഭിവന്ദ്യ ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ അടക്കശുശ്രൂഷയും നടത്തപ്പെടുന്നതുമാണ്. സെമിത്തേരിയിൽ വെച്ചുള്ള ശുശ്രൂഷ 4 മണിയ്ക്ക് ആയിരിക്കും.

സി.എസ്.ഐ മദ്ധ്യകേരള മഹായിടവകക്ക് പുതിയ നേതൃത്വം...റവ. അനിയൻ കെ പോൾ (വൈദിക സെക്രട്ടറി)അഡ്വ സ്റ്റീഫൻ ഡാനിയൽ ( അത്മായ സെക്ര...
14/12/2023

സി.എസ്.ഐ മദ്ധ്യകേരള മഹായിടവകക്ക് പുതിയ നേതൃത്വം...

റവ. അനിയൻ കെ പോൾ (വൈദിക സെക്രട്ടറി)

അഡ്വ സ്റ്റീഫൻ ഡാനിയൽ ( അത്മായ സെക്രട്ടറി)
റവ. ജിജി ജോൺ ജേക്കബ്ബ് (ട്രഷറാർ)
അഡ്വ. ഷീബ തരകൻ (രജിസ്ട്രാർ)

അഭിന്ദനങ്ങൾ

30/09/2023

-Live-

ഉഴവൂർ സെന്റ്.മാത്യൂസ് സി.എസ്.ഐ  പള്ളിയിലെ കപ്യാർ എൻ.ഡി തോമസിന്റെ മകൾ ദിയ മർത്ത തോമസ് (21) നിര്യാതയായി.സംസ്കാരം നാളെ (30....
29/09/2023

ഉഴവൂർ സെന്റ്.മാത്യൂസ് സി.എസ്.ഐ പള്ളിയിലെ കപ്യാർ എൻ.ഡി തോമസിന്റെ മകൾ ദിയ മർത്ത തോമസ് (21) നിര്യാതയായി.സംസ്കാരം നാളെ (30.9.23) 2 പിഎം ന് ഉഴവൂർ സി.എസ്.ഐ പള്ളിയിൽ

സി.എസ്.ഐ യുവജനപ്രസ്ഥാനം ഏറ്റുമാനൂർ വൈദികജില്ലാ 2023-24 വർഷത്തെ ഓർഗ്ഗ.സെക്രട്ടറിമാരായി നിയമിതരായ സൽമോൻ പി മണി (വിളയംകോട്)...
21/09/2023

സി.എസ്.ഐ യുവജനപ്രസ്ഥാനം ഏറ്റുമാനൂർ വൈദികജില്ലാ 2023-24 വർഷത്തെ ഓർഗ്ഗ.സെക്രട്ടറിമാരായി നിയമിതരായ സൽമോൻ പി മണി (വിളയംകോട്), അനില തങ്കച്ചൻ (വെള്ളാശ്ശേരി ) അഭിനന്ദനങ്ങൾ...💐

ഏറ്റുമാനൂർ വൈദിക ജില്ല ആത്മായ സംഘടനയുടെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ക്രിസ്റ്റി ജോൺസൺ ഒറ്റിയാൻകുന്നിന് അഭിന...
21/08/2023

ഏറ്റുമാനൂർ വൈദിക ജില്ല ആത്മായ സംഘടനയുടെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ക്രിസ്റ്റി ജോൺസൺ ഒറ്റിയാൻകുന്നിന് അഭിനന്ദനങ്ങൾ.💐💐💐

ഏറ്റുമാനൂർ വൈദിക ജില്ല സ്ത്രീജനസഖ്യം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി ജലീല എബ്രഹാം ടീച്ചർക്ക്‌ ആശംസകൾ........💐...
13/08/2023

ഏറ്റുമാനൂർ വൈദിക ജില്ല സ്ത്രീജനസഖ്യം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി ജലീല എബ്രഹാം ടീച്ചർക്ക്‌ ആശംസകൾ........💐💐💐

കളമ്പൂർ സഭയുടെ മുൻ കൈക്കാരൻ ജോസഫ് പള്ളിക്കുന്നേൽ നിര്യാതനായി സംസ്കാരം ഇന്ന് (8-8-2023 ) 4 മണിക്ക്
08/08/2023

കളമ്പൂർ സഭയുടെ മുൻ കൈക്കാരൻ ജോസഫ് പള്ളിക്കുന്നേൽ നിര്യാതനായി സംസ്കാരം ഇന്ന് (8-8-2023 ) 4 മണിക്ക്

ഏറ്റുമാനൂർ വൈദിക ജില്ലാ യുവജനപ്രസ്ഥാനത്തിൻ്റെ 2023/24 വർഷത്തെ സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ട അജിൻ ജോൺ (പെരുമ്പടവം)...
30/07/2023

ഏറ്റുമാനൂർ വൈദിക ജില്ലാ യുവജനപ്രസ്ഥാനത്തിൻ്റെ 2023/24 വർഷത്തെ സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ട അജിൻ ജോൺ (പെരുമ്പടവം) കെസിയ എലിസബത്ത് ജോയി (കൂത്താട്ടുകുളം) എന്നിവർക്ക് ആശംസകൾ

സ്നേഹക്കൂട്ട് - 2023സൺഡേ സ്കൂൾ ഏകദിന സമ്മേളനം ജൂലൈ 28 വെള്ളിയാഴ്ച പിറവം സെന്റ്. ആൻഡ്രൂസ് CSI ചർച്ചിൽ വച്ചു നടന്നു. തിരുവ...
29/07/2023

സ്നേഹക്കൂട്ട് - 2023
സൺഡേ സ്കൂൾ ഏകദിന സമ്മേളനം ജൂലൈ 28 വെള്ളിയാഴ്ച പിറവം സെന്റ്. ആൻഡ്രൂസ് CSI ചർച്ചിൽ വച്ചു നടന്നു. തിരുവല്ല CSSM ക്ലാസുകൾക്ക് നേതൃത്വം നല്കി. 510 കുട്ടികളും 120 അധ്യാപകരും മീറ്റിങ്ങിൽ പങ്കെടുത്തു.

കർതൃസന്നിധിയിൽ ചേർക്കപ്പെട്ട വടകര കയ്യാലപറമ്പിൽ ജെറീന അനീഷിന്റെ സംസ്കാരം ഇന്ന്,രാവിലെ 11 മണിക്ക് ഭവനത്തിൽ  വെച്ചുള്ള ശുശ...
30/05/2023

കർതൃസന്നിധിയിൽ ചേർക്കപ്പെട്ട വടകര കയ്യാലപറമ്പിൽ ജെറീന അനീഷിന്റെ
സംസ്കാരം ഇന്ന്,രാവിലെ 11 മണിക്ക് ഭവനത്തിൽ വെച്ചുള്ള ശുശ്രൂഷ ആരംഭിക്കും.11:30 ന് വടകര സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ സെമിത്തേരിയിൽ അടക്ക ശുശ്രൂഷയും നടത്തപ്പെടുന്നതാണ്.

കൊരക്കാല, കുന്നേപ്പറമ്പിൽ ജോൺ സി.ഡാനിയേലിന്റെ പത്നി ശ്രീമതി കുട്ടിയമ്മ ജോൺ (86) നിര്യാതയായി.പരേത സി.എസ്.ഐ മഹാഇടവക എക്സിക...
24/05/2023

കൊരക്കാല, കുന്നേപ്പറമ്പിൽ ജോൺ സി.ഡാനിയേലിന്റെ പത്നി ശ്രീമതി കുട്ടിയമ്മ ജോൺ (86) നിര്യാതയായി.
പരേത സി.എസ്.ഐ മഹാഇടവക എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായും സ്ത്രീജനസഖ്യം, ആത്മായ സംഘടന, സൺ‌ഡേ സ്കൂൾ നേതൃത്വത്തിലും പ്രവർത്തിച്ചിട്ടുണ്ട്. പരേതയുടെ മൃതദേഹം ഇന്ന് (24-5-2023) വൈകുന്നേരം 4 PM മുതൽ സ്വഭവനത്തിൽ കൊണ്ടുവരുന്നതും, നാളെ (25-5-2023) രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 11 മണിക്ക് കൊരക്കാല ഓൾ സെയ്ന്റ്സ് സി.എസ്.ഐ സഭയിൽ അഭിവന്ദ്യ തോമസ് സാമുവേൽ ബിഷപ്പിന്റെ കാർമികത്വത്തിൽ സംസ്‍കാരം ശുശ്രൂഷ നടത്തപ്പെടുന്നതുമാണ്.

ആദരാഞ്ജലികൾ 🌹🌹🌹

ഇരട്ടത്തിളക്കംഇരട്ടക്കുട്ടികളായ ആൽവിൻ ചാക്കോ തങ്കച്ചനും,അക്സ എൽസാ തങ്കച്ചനും  SSLC ഫുൾ A+ചെറിയ പിറവം സഭാംഗം  തങ്കച്ചൻ സാ...
20/05/2023

ഇരട്ടത്തിളക്കം
ഇരട്ടക്കുട്ടികളായ ആൽവിൻ ചാക്കോ തങ്കച്ചനും,അക്സ എൽസാ തങ്കച്ചനും SSLC ഫുൾ A+
ചെറിയ പിറവം സഭാംഗം തങ്കച്ചൻ സാറിന്റെയും ഷൈനി ടീച്ചറുടെയും മക്കൾ ആണ്.
അഭിനന്ദനങ്ങൾ. 💐💐💐

💐💐💐
19/05/2023

💐💐💐

08/05/2023

തിരുമേനിയുടെ ഭൗതിക ശരീരം കാരീത്താസ് ഹോസ്പിറ്റൽ നിന്ന് വിലാപയാത്രയായി മേലുകാവ് മറ്റത്തേക്ക്

പ്രണാമം ഇടയ ശ്രേഷ്ഠന് ....സി എസ് ഐ  മുൻ മോഡറേറ്റർ മോസ്റ്റ് റവ.ഡോ.കെ.ജെ സാമുവേൽ തിരുമേനി കാലം ചെയ്തു.
07/05/2023

പ്രണാമം ഇടയ ശ്രേഷ്ഠന് ....
സി എസ് ഐ മുൻ മോഡറേറ്റർ മോസ്റ്റ് റവ.ഡോ.കെ.ജെ സാമുവേൽ തിരുമേനി കാലം ചെയ്തു.

നിത്യസ്വസ്ഥതയിൽ പ്രവേശിച്ച ജൂലിയറ്റ് മാത്യൂസ് കൊച്ചമ്മയുടെ ഭൗതിക ശരീരം ഇപ്പോൾ ശാസ്താംകോട്ട ഗവണ്മെന്റ് ആശുപത്രി മോർച്ചറിയ...
01/05/2023

നിത്യസ്വസ്ഥതയിൽ പ്രവേശിച്ച ജൂലിയറ്റ് മാത്യൂസ് കൊച്ചമ്മയുടെ ഭൗതിക ശരീരം ഇപ്പോൾ ശാസ്താംകോട്ട ഗവണ്മെന്റ് ആശുപത്രി മോർച്ചറിയിൽ ആണ്. ബുധനാഴ്ച( 3-5-2023) ഉച്ചകഴിഞ്ഞു 3.30 ന് മൈനാഗപ്പള്ളി സി.എസ്.ഐ പള്ളിയിൽ പൊതുദർശനത്തിനായി കൊണ്ട് വരും. വ്യാഴാഴ്ച വെളുപ്പിനെ 3 മണിയ്ക്ക് അച്ചന്റെ വടകരയിലെ ഭവനത്തിലേയ്ക്ക് ഭൗതിക ശരീരം കൊണ്ടുപോകും. രാവിലെ 6 മണി മുതൽ 9 മണി വരെ ഭവനത്തിൽ പൊതുദർശനത്തിനു വെയ്ക്കും.9 മണിയ്ക്ക് ഭവനത്തിലെ ശുശ്രൂഷ ആരംഭിക്കും. 10 മണി മുതൽ 12 മണി വരെ വടകര സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ പള്ളിയിൽ പൊതുദർശനത്തിനുള്ള അവസരം ഉണ്ടായിരിക്കും. 12 മണിയ്ക്ക് ദൈവാലയത്തിലെ ശുശ്രൂഷ ആരംഭിക്കും.1.30 ന് അഭിവന്ദ്യ മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പിന്റെ മുഖ്യ കാർമികത്വത്തിൽ വടകര സി.എസ്.ഐ സെമിത്തേരിയിൽ അടക്ക ശുശ്രൂഷയും നടത്തപ്പെടുന്നതാണ്.

പിറവം ഇടവകവികാരി റവ.റിജു മാത്യു അച്ചന്റെ സഹധർമണി ജിൻസി റിജു കൊച്ചമ്മയുടെ പിതാവ് സജി മാത്യു (55) വാഴോലിൽകരിമുളയ്ക്കൽ, നിത...
29/04/2023

പിറവം ഇടവകവികാരി റവ.റിജു മാത്യു അച്ചന്റെ സഹധർമണി ജിൻസി റിജു കൊച്ചമ്മയുടെ പിതാവ് സജി മാത്യു (55) വാഴോലിൽ
കരിമുളയ്ക്കൽ, നിത്യസ്വസ്ഥതയിലേക്ക് പ്രവേശിച്ചു.സംസ്കാരം (29.4.23) ഇന്ന് 3 pm ന് കറ്റാനം സെന്റ് ജെയിംസ് സി.എസ്.ഐ. പള്ളിയിൽ.

ആദരാഞ്ജലികൾ 🌹
21/04/2023

ആദരാഞ്ജലികൾ 🌹

💐💐💐MG യൂണിവേഴ്സിറ്റി MSW പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ അഞ്ജു മെറിൻ ഷാജിക്ക് അഭിനന്ദനങ്ങൾ.... കാണക്കാരി സഭാംഗവും,...
13/04/2023

💐💐💐
MG യൂണിവേഴ്സിറ്റി MSW പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ അഞ്ജു മെറിൻ ഷാജിക്ക് അഭിനന്ദനങ്ങൾ.... കാണക്കാരി സഭാംഗവും,പേരൂർ ആശിഷം പരേതനായ ഷാജി പി. വർക്കിയുടെയും വടകര സി.എം.എസ്.എൽ.പി സ്കൂൾ ഹെഡ് മിസ്ട്രസ്സ് ശ്രീമതി. മെറീന ജോസഫിന്റെയും മകളാണ്

ആദരാഞ്ജലികൾ 🌹🌹🌹സീയോൻകുന്ന് സഭയുടെ കൗൺസിലർ ഷൈജു വി.കെ യുടെ മാതാവ് സാറാമ്മ കുട്ടി (75)വേലിപ്പടവിൽ, എടക്കാട്ടുവയൽ നിര്യാതയാ...
25/03/2023

ആദരാഞ്ജലികൾ 🌹🌹🌹

സീയോൻകുന്ന് സഭയുടെ കൗൺസിലർ ഷൈജു വി.കെ യുടെ മാതാവ് സാറാമ്മ കുട്ടി (75)വേലിപ്പടവിൽ, എടക്കാട്ടുവയൽ നിര്യാതയായി സംസ്കാരം ഇന്ന് (25.3.23)ശനി 3 പിഎം ന് സിയോൻകുന്ന് സെന്റ്.പോൾസ് സി.എസ്.ഐ പള്ളിയിൽ.

പിറവം ഇടവകയിൽ തുരുത്തേൽ  ടി.എം സാറാമ്മ (87) നിര്യാതയായി,പരേത  ഏറ്റുമാനൂർ വൈദിക ജില്ല  ആത്മായ   സംഘടനയുടെ  സെക്രട്ടറിയും ...
24/03/2023

പിറവം ഇടവകയിൽ തുരുത്തേൽ ടി.എം സാറാമ്മ (87) നിര്യാതയായി,പരേത ഏറ്റുമാനൂർ വൈദിക ജില്ല ആത്മായ സംഘടനയുടെ സെക്രട്ടറിയും പരിയാരമംഗലം സഭയുടെ ശുശ്രൂഷകനുമായി പ്രവർത്തിക്കുന്ന ടി.എം. രാജൻ സാറിന്റെ മാതാവാണ്.
സംസ്കാര ശുശ്രൂഷ(25.03.23) ശനി 10.30 am ന് ഭവനത്തിലും തുടർന്നുള്ള ശുശ്രൂഷകൾ പിറവം,ഇടപ്പള്ളിച്ചിറ സി.എസ്.ഐ ദൈവാലയത്തിലും നടത്തപ്പെടുന്നതാണ്. ഭൗതികശരീരം ഭവനത്തിൽ സൂക്ഷിച്ചിരിക്കുന്നു.

Address


Website

Alerts

Be the first to know and let us send you an email when CSI Ettumanoor Voice posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share