Dakinian Tales

  • Home
  • Dakinian Tales

Dakinian Tales Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dakinian Tales, Magazine, .
(3)

ചില കല്യാണങ്ങളിൽ കാണുന്നൊരു രംഗമാണ്, വധു വരന്റെ കാൽ തൊട്ട് വണങ്ങുന്നത്. അത് കാണുമ്പോഴൊക്കെയും എന്റെയുള്ളിൽ, 'ഹെന്തിന്? '...
06/02/2024

ചില കല്യാണങ്ങളിൽ കാണുന്നൊരു രംഗമാണ്, വധു വരന്റെ കാൽ തൊട്ട് വണങ്ങുന്നത്. അത് കാണുമ്പോഴൊക്കെയും എന്റെയുള്ളിൽ, 'ഹെന്തിന്? ' എന്നൊരു ചോദ്യമുയരും.
കഴിഞ്ഞദിവസമൊരു താരവിവാഹത്തിലെ സീൻ റീൽസിൽ കണ്ടു. വധു,വരന്റെ കാൽ തൊട്ടു വണങ്ങുന്നു. ചുറ്റും നിന്നവർ അത്‌ സാധാരണസംഭവമായി കണ്ടുനിൽക്കുന്നു. വധു നിവർന്നയുടൻ ആ വരൻ, കുനിഞ്ഞു വധുവിന്റെ കാൽ തൊട്ടുവണങ്ങുന്നു. വധുവുൾപ്പെടെ ചുറ്റും നിന്നവരെല്ലാം ആ 'അസാധാരണ' പ്രക്രിയയിൽ അതിശയം പൂണ്ട്, അയ്യോ എന്നോ ഔ എന്നോ വാ പൊളിക്കുന്നു. അപ്പോൾ വരനെന്തോ ചിരിച്ചുകൊണ്ടു പറയുന്നുണ്ട്, എന്താണെന്ന് കേൾക്കാൻ സാധിക്കുന്നില്ല. ഒരുപക്ഷേ; നീ എന്നെ വണങ്ങേണ്ടതുണ്ടെങ്കിൽ ഞാൻ നിന്നെയും വണങ്ങേണ്ടതുണ്ടെന്നാവാം
സ്വർണ്ണത്തിന്റെയും പണത്തിന്റെയും കണക്കുപറച്ചിലുകളില്ലാതെ, താലികെട്ടടക്കം യാതൊരു ചടങ്ങുകളുമില്ലാതെ രണ്ടു വ്യക്തികൾ അവരവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചു പരസ്പരം കൈ കൊടുത്തു കൂടിച്ചേരുന്ന വിവാഹമാണ് ഞാൻ കാണുന്ന സുന്ദരകിനാശ്ശേരി!
നിങ്ങളൊരു കാര്യം ആലോച്ചിച്ചിട്ടുണ്ടോ, വിവാഹത്തിന്റെ ഒരാഴ്ചയോളം നടക്കുന്ന ആഘോഷങ്ങളെന്ന ആഡംബരത്തിനായി ചെലവാകുന്ന തുക മറ്റെന്തിനെങ്കിലും ഉപയോഗിച്ച് കൂടെ?
നോക്കൂ, നമ്മളീ ഭൂമിയിൽ ജനിച്ചിട്ട് ഭൂമി കാണാതെ മടങ്ങേണ്ടി വരുന്നത് എത്ര കഷ്ടമാണ്! പലപ്പോഴും നമ്മളിൽ പലരും യാത്രകൾ മാറ്റിവയ്ക്കുന്നത് അതിലും മുൻ‌തൂക്കം നൽകേണ്ടി വരുന്ന മറ്റ് പലതിനായും പണം ചെലവാക്കേണ്ടി വരുന്നത് കൊണ്ടാണ്. യാത്രകൾ മാത്രമല്ല നമുക്ക് ഇഷ്ടമുള്ള പലതും നമ്മൾ മാറ്റിവയ്ക്കുന്നത് പണത്തിന്റെ അപര്യാപ്തത മൂലമാണ്. വിവാഹാഘോഷങ്ങൾക്ക്‌ വേണ്ടി ചെലവാക്കുന്ന പണം യാത്രകൾക്ക് വേണ്ടി ചെലവാക്കിക്കൂടെ,അല്ലെങ്കിൽ മറ്റ് ആവശ്യങ്ങൾക്കായി. വിവാഹം എന്നത് രണ്ടു വ്യക്തികളുടെയല്ല രണ്ടു കുടുംബങ്ങളുടെ കൂടിച്ചേരലാണെന്നു പറയാറുണ്ട് ഏറെക്കുറെ അത് ശരിയാണ് എന്നാലും ആത്യന്തികമായി രണ്ടു വ്യക്തികളുടെ ഒരുമിക്കലാണ്, അതിലൂടെ പുതിയൊരു കുടുംബം സൃഷ്ടിക്കപ്പെടുകയാണ് പക്ഷേ വിവാഹം എന്നത് പുതിയ തലമുറ വാർത്തെടുക്കാനുള്ള സംരംഭമൊന്നുമല്ല ഏതവസ്ഥയും പങ്കുവെയ്ക്കാനുള്ള ഒരു കൂട്ടുകെട്ട് ആണ്. അതുകൊണ്ട് തന്നെ ജീവിതം പങ്കിടേണ്ടയാളെ തിരഞ്ഞെടുക്കാനുള്ള നൂറ് ശതമാനം സ്വാതന്ത്ര്യവും അവർക്ക് തന്നെ. പങ്കാളി, എതിർലിംഗമോ ഒരേ ലിംഗമോ ട്രാൻസ് ലിംഗമോ ആയിക്കോട്ടെ പക്ഷേ തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കുക. വിവാഹം എന്ന പങ്കാളിത്ത വ്യവസ്ഥിതിയിലേക്ക് പ്രവേശിക്കും മുന്നേ വേണോ വേണ്ടയോ എന്ന് പേർത്തും പേർത്തും ആലോചിക്കുക കാരണം നിളാനദിയുടെ തീരത്ത് ഇളംകാറ്റേറ്റ് ഇരിക്കുന്നത് പോലല്ല വിവാഹം അത് സമുദ്രത്തിലേക്കിറങ്ങുകയാണ്. അതിന്റെ ആഴത്തിലും ചുഴികളിലും പെട്ട് ആടിയുലഞ്ഞേക്കാം ദിശയറിയാതെ സ്തംഭിച്ചേക്കാം നീന്തിക്കയറുക എന്നത് അതികഠിനമാണ് എന്നാൽ ഒത്തുപിടിച്ചാൽ മലയും പോരുമെന്നത് പോലെ ഒരുമിച്ചുനിന്നാൽ ജീവിതം സന്തോഷപൂർണമായിരിക്കും. വിവാഹമെന്നത് അത്യാവശ്യകാര്യമൊന്നുമല്ല പക്ഷേ, വിവാഹത്തെ കുറിച്ച് ആലോചിക്കും മുന്നേ സ്വന്തം കാലിൽ നിൽക്കേണ്ടതും (സാമ്പത്തിക സുരക്ഷിതത്വം) മാനസികവളർച്ചയും അത്യാവശ്യമാണ്.

അഞ്ജലി രാജൻ.

വാലിബ ചരിതം ഒന്നാം ഭാഗം.കണ്ടതെല്ലാം പൊയ്കാണപ്പോകത് നിജം  ...വാലിബന്റെ പഞ്ച് ലൈൻ ആണ്.കണ്ടിരുന്ന രണ്ട് രണ്ടര മണിക്കൂറിൽ ഒര...
29/01/2024

വാലിബ ചരിതം ഒന്നാം ഭാഗം.

കണ്ടതെല്ലാം പൊയ്
കാണപ്പോകത് നിജം ...
വാലിബന്റെ പഞ്ച് ലൈൻ ആണ്.
കണ്ടിരുന്ന രണ്ട് രണ്ടര മണിക്കൂറിൽ ഒരു നിമിഷം പോലും ഇത് മൊത്തം പൊയ് ആണെന്ന് തോന്നാതിരുന്നില്ല. എങ്കിലും സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയതുമില്ല.

ഒരു പെയിന്റിംഗ് പോലെ മനോഹരമായ രംഗങ്ങൾ.
മഞ്ഞ, ചുവപ്പ്, ഓറഞ്ച്, ബ്രൗൺ, കറുപ്പ്...മിഴിവാർന്ന മണ്ണിൻ നിറങ്ങൾ വാരി വിതറിയ പോലെയാണ് ഓരോ ഫ്രെയിമും.
രാത്രിയിൽ നാട്ടുവഴിയിൽ എവിടെയോ നിർത്തിയിട്ട വാലിബന്റെ കാളവണ്ടി, അതിൽ മുനിഞ്ഞ് കത്തുന്നൊരു വിളക്കുണ്ട്. നിലാവിൽ നീലനിറമുള്ള ആകാശം..മാതംഗിക്കും മയിലാട്ടക്കാരി രംഗറാണിക്കും ചുവപ്പല്ലാതെ ഏത് നിറം ചേരാനാണ്!
ചോരക്കളി തീർത്ത പറങ്കിപ്പട പിന്നെ ചുവപ്പിൽ കുളിച്ച് നിൽപ്പാണ്.

മണ്ണേത് മനുഷ്യരേത് എന്ന് വേർതിരിക്കാനാവാത്ത വിധമുള്ള ഏതോ പ്രാചീന നാടും നാട്ടാരും.
നാടിന്റെ ഹരിതാഭയും പച്ചപ്പും പുഴയും കടലും ഒക്കെ കണ്ട് ശീലിച്ച നമുക്കിത്
പരിചിതമല്ല.ആകെ പരിചയം തോന്നിയത് അമ്പത്തൂർ, മാങ്ങോട് എന്നീ സ്ഥലപ്പേരുകൾ മാത്രം.. 😄
നാടകീയതയുള്ള തമിഴ് കലർന്ന പഴയ മലയാളം സംഭാഷണങ്ങൾ.. പാട്ടുകളും ബാക്ക്ഗ്രൗണ്ട് സ്കോറും ഗംഭീരം തന്നെ. വാലിബന്റെ അവിശ്വസനീയമായ മല്ലയുദ്ധങ്ങളും അനായാസമായ ശരീരഭാഷയും മറ്റ് അഭിനേതാക്കളുടെ പ്രകടനങ്ങളും മനോഹരമാണ്.

കെട്ടുകഥകളുടെ മായിക ലോകം രസമാണ്. വാലിബനും മാതംഗിയും ആശാനും ചിന്ന പയ്യനും ജമന്തിയും രംഗറാണിയും തേനമ്മയും ചമതകനും മാങ്ങോട്ട് മല്ലനും ഒരുക്കുന്ന ലോകം മുൻവിധികളോടെയല്ലാതെ കൗതുകത്തോടെ കണ്ടിരിക്കണം.
വീരം, കരുണം, സാഹോദര്യം, വാത്സല്യം, പ്രണയം, ശൃംഗാരം, പക, അസൂയ, ചതി, ഒറ്റപ്പെടൽ എന്നിവയൊക്കെ നിജമായും പൊയ് ആയും ഈ ഉലകത്തിൽ നിറഞ്ഞിരിക്കുകയാണെന്നും മനസ്സിലാക്കണം. യുക്തി ഭദ്രതക്കൊക്കെ അല്പനേരം വിശ്രമം കൊടുക്കണം ഹേ 😅!!
എന്നാൽ മാത്രം വാലിബനും അയാളുടെ മലൈകോട്ടയും വേറിട്ട ഒരു സിനിമാ അനുഭവമായി ഇഷ്ടപ്പെടും.

Reshmi Santhosh

പടിയിറക്കം  ==========ഒത്തിരി നാളായി നിൻനാമജപം കൊണ്ടെൻതംബുരു മീട്ടിയിട്ട്ഒത്തിരി നാളായി നിൻചിന്തയിൽ ഞാനൊന്ന് കുത്തിക്കുറ...
13/12/2023

പടിയിറക്കം
==========

ഒത്തിരി നാളായി നിൻ
നാമജപം കൊണ്ടെൻ
തംബുരു മീട്ടിയിട്ട്

ഒത്തിരി നാളായി നിൻ
ചിന്തയിൽ ഞാനൊന്ന്
കുത്തിക്കുറിച്ചിട്ട്

ഒത്തിരി നാളായി നിന്നോർമ്മയിലൊരു
മൂളിപ്പാട്ടു പാടിയിട്ട്

ഒത്തിരി നാളായി നിൻ
പ്രേമഗീതങ്ങളും കേട്ട്
മതിമറന്നു നിന്നിട്ട്

ഒത്തിരി നാളായി നിൻ
ആലിംഗന സ്മരണയാൽ
കുളിരു കൊണ്ടിട്ട്

ഒത്തിരി നാളായി
നിന്നോർമ്മയിൽ പുളകിതയായ്
ഞാനെന്നെ മറന്നിട്ട്

ഒത്തിരി നാളായി നിൻ
വിരഹത്താലെൻ
കവിൾത്തടങ്ങൾ
നീർച്ചാലുകളായിട്ട്

ഒത്തിരി നാളായോർക്കുന്നു
ഓർക്കാത്തൊരു വേളയിൽ
നിൻ പടിയിറങ്ങണമെന്ന്

ഒത്തിരി നാളായി, ഓർക്കാതെയെങ്കിലും
നിൻ പടിയിറങ്ങവെ ഓതീടുന്നു...
"ഓർക്കുക വല്ലപ്പോഴും
നിന്നിലെന്നോർമ്മകൾ
ഓർമ്മയായ്‌ നിലകൊള്ളുകിൽ "

Sabana Feroskhan

ജനിച്ചയന്നു മുതൽ കൂടെ കൂട്ടിയതാണിവളെഅവൾ ചൊല്ലിയതിനപ്പുറംഒന്നുമേ ചെയ്തതില്ല, ഈ കാലമത്രയുംഅവൾ വിങ്ങിപ്പൊട്ടവേഎൻ മിഴി നിറഞ്...
16/10/2023

ജനിച്ചയന്നു മുതൽ കൂടെ കൂട്ടിയതാണിവളെ
അവൾ ചൊല്ലിയതിനപ്പുറം
ഒന്നുമേ ചെയ്തതില്ല, ഈ കാലമത്രയും

അവൾ വിങ്ങിപ്പൊട്ടവേ
എൻ മിഴി നിറഞ്ഞിടും
അവൾ ആനന്ദിക്കവേ
തുള്ളിച്ചാടി തിമിർത്തല്ലോ
അവൾ പ്രണയിച്ച മഴയും
പുഴയും പാട വരമ്പുകളും
ഇന്നെനിക്കുമേറെ പ്രിയം

അവളെ അപമാനിച്ചവരുടെ
മുന്നിൽ തലകുനിച്ചും, ഒളിച്ചും
നിരാഹാരം നടത്തിയും നിദ്രയൊഴിച്ചും
വെന്തുരുകി സമരം തീർത്തവൾക്ക്
ഏകാന്തവാസമെന്ന ശിക്ഷയല്ലാതെ
വേറെന്തു നൽകീടണം ഞാൻ...

ആയുസ്സിൽ പാതിയിലേറെ
യാത്ര തിരിച്ച വഴികളിൽ ഇനിയും
നമുക്കായ് കല്ലും മുള്ളും വിരിച്ച്
കാത്തിരിപ്പുണ്ട്, ആരൊക്കെയോ...
ഇനിയുള്ള ആയുസ്സിൻ ചെറുബാക്കി
അവയെ ചവിട്ടിയരച്ചവഗണിച്ച്
ശിഷ്ടമാം കഷ്ട ജീവിതത്തിനു
പാകപ്പെടുത്തട്ടെയവളെ എന്റെയീ
എകാന്തവാസത്തിൽ...

Sabana Feroskhan

Without A Trace —-------------------------I looked at the dark blue sky and tensed. Even though it was only six in the a...
15/08/2023

Without A Trace
—-------------------------
I looked at the dark blue sky and tensed. Even though it was only six in the afternoon, the road ahead seemed deserted. I was returning late from school that day,due to a cultural programme that had taken place. My house was situated near the flyover bridge. I couldn't help feeling a bit nervous when I didn't see the usual crowd.
That’s when I noticed a group of men walking in front of me. About five or six of them. They seemed to be talking about something very important and secretive, I assumed from their furious whispers and huffs.
“No. No, it has to come to me-only me!”
“Are you sure we can do it boss?....I mean-“
“No objections! We can get a good amount from her , just like we got from the others.”
“Tch…the police are as bland as ever. They never find out , do they?”
“Ha ha ha ha! As expected from fools! So when will we do it boss?”
“Be patient , boys. The girl’s tough…We’ll wait for a couple of days…”
When the boss turned around to say that particular line, I caught sight of his face and felt a shiver run down my spine. It wasn’t an unfamiliar face.
Everyone knew about the poor families that lived underneath the bridge, in little herds.All migrant workers.
They all had the same features- dirty bronze hair that stuck out, dark brown skin,severely malnourished bodies and rags for clothes. One particular family -there were small kids , merely five years old and one big sister. She probably wasn’t that younger than me but you couldn’t tell that if you looked at her. Her face,arms and legs were scarred and always looked tired. She had bags under her eyes and her lips were parched and dry. Yet she seemed to care for the kids so much, always playing with them and feeding them whatever food they could find.
I remembered the unusual sparkle in her dim eyes when me and my mom decided to give her my old clothes. I'd never seen her smile that way before, unfurling my dresses and looking at them like they were gems. She smiled at me. A kind of shy yet warm smile.
I occasionally caught her looking at me when I walked to school, her eyes brimming with jealousy and longing.
The boss from the conversation I overheard was actually the father of all these kids. At Least that was I thought.Their mother’s whereabouts- I do not know. But their father was seen around them all the time- he was big and heavy, a ruffian’s look. He had red bulging eyes and his front teeth,dark and decayed. He was always seen sleeping inside the tarpaulin clad tent, visibly not concerned about his kids. His personality was just as menacing. Sometimes he yelled at the kids, for seemingly no reason- the poor children would get so frightened, except the girl who kept her gaze sharp and straight.
I was still thinking about them when I went to bed that night. About how some people turn out so unfortunate because of their surroundings and how lucky I was to have everything .
That girl’s dream was my reality. Wasn’t that ironic?
I don’t know when I drifted to sleep but I awoke to a loud scream. A blood-lurching loud scream.I jumped out of my bed and pulled the curtains aside. Everything was silent. The city was sleeping, not a single soul visible in the dimly-lit streets. Strange, was it just a dream? It seemed so real, the echo still ringing in my ears. I looked at the clock. It was half past 1AM. I sighed and went to bed.
The next day was warm and sunny, a light breeze ruffling my hair as I walked to school. The birds were chirping and everyone I looked at seemed happy or maybe it was the rare beauty of the environment that made it seem that way.
Then it broke. Not every face was smiling after all, I realized as I looked at the worried young faces of the children underneath the bridge. What could they possibly be worried about? And where was she? The sister, who was supposed to always be by their side. I looked around. She wasn’t there. The kids were pacing back and forth, some of them starting to cry. They were waiting for her to come back. I pretended like tying my shoes just to get some more time to stay there.
That’s when I caught sight of him- the father, sleeping a yard away from them, not a care for what was happening.
He knew.
For him it was just any other day, nothing out of the ordinary, like the girl wasn’t even there to begin with.
Oh, how cruel.
I looked back at the brooding faces of the small children. What could be they thinking? I felt so helpless. A sharp screech ringing in my ears and a wave of sadness engulfing me…
For the days would go by and the children would have to wait forever.

- Pavithra Santhosh

F R I E N D S   F O R E V E RYou are my best friend.But I'll never be yours.Doesn't it hurt a lot when someone you reall...
15/02/2023

F R I E N D S F O R E V E R

You are my best friend.
But I'll never be yours.

Doesn't it hurt a lot when someone you really love is obviously having a way better time with someone else than with you?

Friends...!
When she was twelve, Neha had no idea what that meant until she met Aisha.
They say friends come and go but when Aisha squeezed her hand and whispered the very words she'd been dying to hear into her ears , Neha was obliged to believe that the statement was false.

"You're my best friend, Neha."

Aisha and Neha were polar opposites.
Aisha was head of the popularity chain in class and Neha?... Well, she might very well be at the bottom. It felt like everyone knew Aisha. And everyone wanted to be her friend. It wasn't surprising- given her gorgeous hair, perfectly aligned teeth, beautiful dark eyes and not to mention-her amazing personality.
As for Neha, she wasn't all that good-looking. She wore glasses and had braces so that ruined 80% of her looks. She was used to her parents asking her why she didn't have any friends. It bothered her at first, being all lonely, but she slowly got used to it. She could understand- Anyone would have a really boring life if they were friends with someone like her.
But it all changed one day when that gorgeous girl with beautiful eyes offered to sit with her in lunch break.
She hadn't known until then just how much she starved for friendship and affection. Aisha had given her everything she ever wanted. Life became so much more colorful when she stepped into it.

Today was the day Neha had avoided all her life. Friendship day.
It was awfully annoying to see everyone with colourful bracelets tied on their wrists.
Or maybe she thought that way because no one had ever given her a friendship bracelet before…
Neha walked into class that day, trying to ignore all the excited chattering around her.
But then something strange happened.
Aisha walked up to her, took Neha's hand and tied the most beautiful friendship bracelet she had ever seen around her wrist.
"Happy friendship day!" She gushed.
The friendship bracelet was red- Neha's favourite color, and had white gems dangling from it, each holding a specific alphabet-
"F R I E N D S"
It was stunning!

Neha didn't know what to say.
She hadn't thought of anything to give to her.
Aisha's wrists were full of friendship bracelets that went all the way up to her elbows.
"Aisha.. Im so, so, sorry- I didn't know-"
"Hey-it's Ok, alright?" Aisha said quickly, understanding what had happened.
"No worries!

But Neha still felt so ashamed. It's not that she didn't know. She just never thought that she could actually be someone's best friend.
From the way everyone was staring at her, Neha felt like Aisha hadn't given anyone else a friendship bracelet and was waiting till Neha came to class…

Later that day, she overheard Aisha talking with the other girls in class.
"I feel so bad for you dudee~ How could she actually forget to bring a friendship bracelet?!" She heard one of the girls say.
"She probably just forgot…"Aisha replied, though Neha couldn't help but notice a shred of uncertainty in her voice.
Neha's cheeks turned pink with embarrassment. She felt shameful as a friend.
I promise I'll get you the prettiest one next year, Aisha.

The year went by.

Even though Neha and Aisha still hung out with each other, she started noticing that Aisha was changing.
They no longer walked back home, like they used to.
They no longer texted each other, like they used to.
By the end of the year, they hardly even talked to each other.
But Neha was still Aisha's 'best friend forever', right?
Or had that changed too?

Because why did Aisha not give her a friendship bracelet the very next year?

Neha stood at the corner of the class and watched Aisha tie a bracelet around the wrist of the same girl who had doubted Neha the previous year.
Neha would be lying if she said she was shocked. All those unanswered texts, all those missed calls, all the times she saw Aisha smiling more widely with someone else than she ever did with her- the message was so clear but Neha didn't want to accept it.
But now, as she was watching Aisha and her new best friend, she felt like the truth had been shoved right into face.

She had lost the only friend she had.

Neha wasn't sure if she would ever be able to make friends again. She wondered if she had ever actually meant anything to Aisha at all. Because clearly, if they had been true friends then Aisha wouldn't be pretending like Neha was invisible right now.
Or atleast that was what Neha believed..

Because I'm ugly.. Boring.. Half lively... And I don't even exist for her other popular friends.
That's why.
That day Neha was gradually making up her mind.
No, she didn't want friends anymore.
She didn't want anyone else to hurt her ever again.
She finally understood why some people built walls around them so high that they felt completely hidden.
Aloof..!

Aisha made her feel so many things- Love, friendship, happiness, confidence- even, and within a year, the sweet had turned bittersweet.
Now she felt nothing but anger, sadness, shame, guilt….
She realized that no one, no one, can hurt you more than a person you love.

She looked at her empty wrist and took out the bracelet meant for Aisha from her pocket.
It was similar to the one she had been given.
It was Pink -Aisha's favorite color, with white gems dangling from it, each holding a specific alphabet.
"F O R E V E R"
She then took out her own bracelet and put the two together.
"F R I E N D S F O R E V E R"

-PAVITHRA SANTHOSH

______________

ബോഡി ഷെമിങ്***************ഒരാളോട് നിങ്ങൾക്ക് അസൂയ തോന്നുന്നുണ്ടോ? അയാൾ നിങ്ങളെക്കാൾ ഏതെങ്കിലും രീതിയിൽ ഉയർന്ന നിലയിൽ ആണെ...
14/12/2022

ബോഡി ഷെമിങ്
***************

ഒരാളോട് നിങ്ങൾക്ക് അസൂയ തോന്നുന്നുണ്ടോ? അയാൾ നിങ്ങളെക്കാൾ ഏതെങ്കിലും രീതിയിൽ ഉയർന്ന നിലയിൽ ആണെന്ന തോന്നലുണ്ടോ? എങ്കിൽ അയാളുടെ ആത്മവിശ്വാസം കെടുത്താൻ പറ്റിയ ആയുധം എന്താണെന്ന് അറിയാമോ? അവരുടെ രൂപത്തെയോ നിറത്തെയോ ഒന്ന് കളിയാക്കി നോക്കിയാൽ മതി. അതോടെ കുറച്ചു നേരത്തേക്കെങ്കിലും കേൾക്കുന്നയാളുടെ സന്തോഷം ഒന്ന് മങ്ങി പോകും.

മറ്റൊരാളുടെ തൂക്കത്തെ അല്ലെങ്കിൽ തൂക്കമില്ലായ്മയെ
അതുമല്ലെങ്കിൽ നിറത്തെ അല്ലെങ്കിൽ ഉയരത്തെ അല്ലെങ്കിൽ മുടിയെ ഇവയെ ഒക്കെ പ്പറ്റി അഭിപ്രായം പറയാൻ മലയാളിക്കുള്ള അത്രയും താൽപ്പര്യം മറ്റെവിടെയും കണ്ടിട്ടില്ല.

ബോഡി ഷേമിങ്ങിന്റെ ഉത്ഭവ സ്ഥാനം ദൗർഭാഗ്യകരമെന്നു പറയട്ടെ,പ്രൈമറി മുതലുള്ള ക്ലാസ്സു മുറികളിൽ ആണ്. കുട്ടികൾക്ക് അവരുടെ രൂപം അനുസരിച്ചു ഇരട്ട പേരുകൾ ആദ്യം വിളിക്കുന്നത് കൂടുതലും ക്ലാസ്സിലെ ടീച്ചർമാർ തന്നെയാണ്. കറുത്ത അശ്വതി-വെളുത്ത അശ്വതി, തടിച്ച ശ്രീജ -മെലിഞ്ഞ ശ്രീജ, പൊക്കമുള്ള മഞ്ജു-പൊക്കമില്ലാത്ത മഞ്ജു, ഉണ്ട സുരേഷ്- നീണ്ട സുരേഷ് ഇങ്ങനെയാണ് അവർ കുട്ടികളെ വേർതിരിക്കുന്നത്. ഇത് കേട്ടു വളരുന്ന കുട്ടികളുടെ മനസ്സിൽ ബോഡി ഷെമിങ്ങിന്റെ വിത്തുകൾ വിതച്ചു കൊടുക്കുകയാണ് ഈ അധ്യാപകർ. ഈ കുഞ്ഞുങ്ങൾ വലുതായി കൗമാരത്തിൽ എത്തുമ്പോൾ ഇതേ അധ്യാപകർക്ക് ഇതിലും നല്ല പേരുകൾ ( കൂടുതലും ശാരീരിക പ്രത്യേകതകളേ സൂചിപ്പിക്കുന്നവ ) ഇട്ടു പറഞ്ഞു ചിരിക്കും.

ഈ കുട്ടികൾ വളർന്നു വലുതാവുമ്പോഴും മറ്റുള്ളവരുടെ ശരീര ഘടനയെ കളിയാക്കാനുള്ള പ്രവണത കൂടുതൽ വളരും.

മങ്ങിയ നിറമുള്ള അച്ഛന്റെയും അമ്മയുടെയും മകൾക്ക് കല്യാണ സമയത്ത് വെളുത്ത നിറം വയ്ക്കാനുള്ള വിദ്യകൾ ഉപദേശിക്കും ഈ ആളുകൾ.കൂടുതൽ പേർക്കും അഞ്ചടി പൊക്കമുള്ള കുടുംബത്തിലെ കുട്ടികളോട് പറയും, " മോനെ, ദിവസവും ഈ ബാറിൽ തൂങ്ങിയാൽ മതി. പൊക്കം കൂടും. കണ്ടോ, എന്റെ മോന് അങ്ങനെയാണ് ഇത്രയും പൊക്കം വന്നത്. " ഇത് പറയുന്നത് ആറടി പൊക്കമുള്ള അച്ഛനാണ്. ഇത് കേൾക്കുന്ന കുട്ടിക്ക് ജീവിതകാലം മുഴുവൻ ആ ബാറിൽ തൂങ്ങാത്ത കാരണമാണ് തനിക്ക് അഞ്ചടി പൊക്കം വന്നതെന്ന് വിചാരിച്ചു കഴിയും.

ഒരു മനുഷ്യന്റെ ശരീരഘടന ജനിതക കാരണങ്ങളെയും ചുറ്റുപാടുകളെയും ആശ്രയിച്ചിരിക്കും.എന്നാൽ നമ്മൾ മലയാളികളുടെ പൊതു ധാരണയിൽ നമ്മൾ സ്ത്രീക്കും പുരുഷനും ഒരു അളവ് കോൽ പണിയിച്ചു കൊടുത്തിട്ടുണ്ട്. അതിൽ നിന്നും വ്യത്യസ്തമായി കാണുന്ന എന്തിനെയും നമ്മൾ തിരുത്താൻ ശ്രമിക്കും അല്ലേൽ കളിയാക്കും.

ഒരാളെ കാണുമ്പോൾ തന്നെ അയാളുടെ കുടുംബ പശ്ചാത്തലം, പൊതുവായ ആരോഗ്യം എന്നീ വിഷയങ്ങൾ ഒന്നും തന്നെ അറിയാതെ അയാൾക്ക് വണ്ണം കുറയ്ക്കാനുള്ള അല്ലെങ്കിൽ കൂട്ടാനുള്ള മാർഗങ്ങൾ പറഞ്ഞു കൊടുക്കുക, നിറം അല്ലെങ്കിൽ പൊക്കം വയ്ക്കാനുള്ള മരുന്ന് പറഞ്ഞു കൊടുക്കുക, കൂട്ടുകാരുടെ തമാശകളുടെ ഇടയിൽ ഒരാളെ കേന്ദ്രീകരിച്ചു അവരുടെ പ്രത്യേകതകൾ പറഞ്ഞു കളിയാക്കുക ഇതൊക്കെ നിങ്ങളുടെ മാനസിക ആരോഗ്യമില്ലായ്മയെ ആണ് സൂചിപ്പിക്കുന്നത്. ഇങ്ങനെ സംസാരിക്കുന്ന മനുഷ്യർക്ക് അവരുണ്ടാക്കുന്ന മാനസിക പ്രയാസം മനസിലാവില്ല എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. ഇതൊക്കെ തമാശ ആയി കണ്ടാൽ പോരെ എന്ന് ചോദിക്കുന്നവർ ഉറപ്പായും ബോഡി ഷെമിങ് നേരിട്ടിട്ടുണ്ടാവില്ല,ഉറപ്പ്!

പറയാനുള്ളത് ഇന്നത്തെ കുഞ്ഞുങ്ങളെ വളർത്തുന്നവരോടാണ് - ദയവു ചെയ്ത് അവരെ ലേബൽ ചെയ്യാതിരിക്കൂ . മനുഷ്യ ശരീരങ്ങൾ കറുപ്പിലും വെളുപ്പിലും തടിച്ചിട്ടും മെലിഞ്ഞിട്ടും നീണ്ടും കുറുകിയും ഒക്കെയാണെന്നും അതൊക്കെ സുന്ദരമാണെന്നും അവർക്ക് പറഞ്ഞു കൊടുക്കൂ. മനുഷ്യരുടെ സൗന്ദര്യം അവരുടെ സ്വഭാവമാണെന്നും പറഞ്ഞു മനസിലാക്കൂ.

ഇനി അഥവാ അവരെ ആരെങ്കിലും ശരീരഘടനയുടെ അടിസ്ഥാനത്തിൽ കളിയാക്കിയാൽ മനസ്സിൽ കരഞ്ഞു കൊണ്ട് അവരുടെ തമാശക്ക് കൂടെ ചിരിക്കാതെ ബോഡി ഷെമിങ്ങിനു എതിരെ പ്രതികരിക്കണം എന്ന് പഠിപ്പിക്കൂ.

എല്ലാവരെയും ഒരേ അളവ് കോലിൽ അളക്കാത്ത ഒരു പുതിയ തലമുറയെങ്കിലും വളർന്നു വരട്ടെ ❤️❤️❤️

-Sreeja Praveen

ഇഷ്ടതാരത്തിന്റെ ജന്മനാടായത് കൊണ്ട് ഒരു ദേശം പ്രിയപ്പെട്ടതായിട്ടുണ്ടോ?അയാളുടെ ജയപരാജയങ്ങൾ നിങ്ങളുടെ ദിനങ്ങളെ അടയാളപ്പെടുത...
23/11/2022

ഇഷ്ടതാരത്തിന്റെ ജന്മനാടായത് കൊണ്ട് ഒരു ദേശം പ്രിയപ്പെട്ടതായിട്ടുണ്ടോ?
അയാളുടെ ജയപരാജയങ്ങൾ നിങ്ങളുടെ ദിനങ്ങളെ അടയാളപ്പെടുത്തുന്നതായി തോന്നിയിട്ടുണ്ടോ?
അയാളുടെ ചലനങ്ങളുടെ സാങ്കേതിക മികവുകൾ, ഏറെക്കുറെ ഫുട്ബോൾ നിരക്ഷരയായ അമ്മയെ ഇരുത്തിക്കാണിക്കാറുണ്ടോ?
മാച്ച് തുടങ്ങുന്നത് വരെ അക്ഷമനായി മുറിക്കുള്ളിൽ നടക്കാറുണ്ടോ?
കളി തുടങ്ങിയാൽ, ശ്വാസം അടക്കിപ്പിടിച്ച്, സ്ക്രീനിലേക്ക് മാത്രം ഉറ്റുനോക്കിയിരിക്കാറുണ്ടോ?
അയാളുടെ കാൽക്കൽ പന്തിനു അസാമാന്യ വേഗം ലഭിക്കുമ്പോൾ ആവേശത്തോടെ കൈകൾ ആകാശത്തേക്കുയർത്താറുണ്ടോ ?
കാലിൽ നിന്നും കുതിച്ചു പാഞ്ഞ പന്ത് ഗോൾവല കുലുക്കുമ്പോൾ മുഖത്ത് അത്യാഹ്ലാദപൂർണ്ണമായ പുഞ്ചിരി വിരിയാറുണ്ടോ?
അയാൾക്കും കൂട്ടാളികൾക്കും അപ്രതീക്ഷിതമായി തിരിച്ചടി കിട്ടുമ്പോൾ അവിശ്വസനീയനായി, മിഴി ചിമ്മാതെ ഇരിക്കാറുണ്ടോ?
ഒടുവിൽ അനിവാര്യമായ തോൽവിയേറ്റ് വാങ്ങി തല കുമ്പിട്ട് അയാൾ നിൽക്കുമ്പോൾ മനസ്സ് ശൂന്യമായത് പോലെ തോന്നിയിട്ടുണ്ടോ?
നിശബ്ദനായി ഇരിക്കുമ്പോൾ ചുമലിൽ ആരെങ്കിലും പതുക്കെ ഒന്ന് തട്ടുമ്പോൾ, കൺകോണിൽ ഉരുണ്ടുകൂടിയ സങ്കടം കാണാതിരിക്കാൻ തിടുക്കപ്പെട്ട് മുഖം തിരിച്ച് എഴുന്നേറ്റ് പോവാറുണ്ടോ?...........
എന്റെ മകൻ ഇങ്ങനെയാണ്.

മേല്പറഞ്ഞ അവസ്ഥകൾക്കപ്പുറം എല്ലാത്തിനോടും സമരസപ്പെട്ട് നേരമേറെ കഴിഞ്ഞ് അവൻ അടുത്ത് വരുമ്പോൾ 'എന്താടാ?' എന്ന് ചോദിച്ചാൽ അവൻ ഒരിക്കലും അയാളെ കളിയാക്കില്ല... കുറ്റപ്പെടുത്തില്ല...
അയാൾക്ക് പ്രായമായെന്നോ വേഗം നഷ്ടമായെന്നോ പിഴവുകൾ വരുത്തിയെന്നോ കീറിമുറിച്ച് വിശകലനവും അവൻ നടത്താറില്ല.
പകരം,
'ഇന്ന് അവരുടെ ദിവസം ആയിരുന്നു, അമ്മേ... ഒന്നും ചെയ്യാനില്ല. ഇനിയും maches ഉണ്ടല്ലോ.'എന്ന് മറുപടി തരും.

അവനെപ്പോലെ സാധാരണക്കാരായ അനേകായിരങ്ങൾക്ക് കാല്പന്ത് കളിയുടെ ഒരുപാട് സുന്ദര നിമിഷങ്ങൾ സമ്മാനിച്ച ആ കളിക്കാരൻ. ക്ഷണികമായ നിമിഷങ്ങൾ അപൂർവ്വമായ കഴിവ് കൊണ്ട് അവിസ്മരണീയമാക്കിയ ആൾ. എന്റെ മകന് പ്രിയപ്പെട്ട കളിക്കാരനായത് കൊണ്ടു തന്നെ, അയാൾ എല്ലായ്പോഴും ജയിച്ചു കാണാൻ ചെറുതല്ലാത്തൊരു സ്വാർത്ഥത എനിക്കുമുണ്ട് ❤️

Reshmi Santhosh

വീട്ടിലെ , നീണ്ട വരാന്തചുമരുകൾ മുഴുനീളെ അലങ്കരിച്ചുകൊണ്ട് തൂങ്ങികിടക്കുന്നതൊക്കെയും ഫോട്ടോസ് ആണ്. മൺമറഞ്ഞവർക്കൊപ്പം ജീവി...
22/07/2022

വീട്ടിലെ , നീണ്ട വരാന്തചുമരുകൾ മുഴുനീളെ അലങ്കരിച്ചുകൊണ്ട് തൂങ്ങികിടക്കുന്നതൊക്കെയും ഫോട്ടോസ് ആണ്. മൺമറഞ്ഞവർക്കൊപ്പം ജീവിച്ചിരിക്കുന്നവരും ചുമരിൽ വെള്ളച്ചതുരങ്ങൾ കയ്യടക്കിയിരിക്കുന്നു. പലതിന്റെയും അറ്റങ്ങൾ പഴക്കം ചെന്ന് ദ്രവിക്കാൻ തുടങ്ങിയിട്ടുണ്ട്. ഫ്രെയിം ചെയ്ത കണ്ണാടിച്ചില്ലിനകത്തു മീശയും ചലിപ്പിച്ചു പായുന്ന ഇരട്ടവാലനെ കാണാം. പൊടിതട്ടാൻ അല്പനാൾ ഉപേക്ഷ വരുത്തിയാൽ മേലെ തട്ടിൽ നിന്നും മൺ വഴി തീർത്തു പടരുന്ന ചിതലുകളും…

തടിച്ച ഫ്രെയിം ഉള്ള കട്ടിക്കണ്ണടയിലൂടെ നോക്കി ഗൗരവത്തിൽ ഇരിക്കുന്ന പൂർവികർ.
പരമ സാത്വിക ആയി മുത്തശ്ശി..
അച്ഛമ്മയും അച്ഛാച്ഛനും..
ജുബ്ബയും മുണ്ടും ധരിച്ച്,കൈകൾ ചേർത്ത് തല അല്പം പിന്നോക്കം ചായ്ച്ചു അലസഭാവത്തിൽ നിൽക്കുന്ന അമ്മച്ഛന്റെ അപ്പുറം സ്ഥായി ആയൊരു പുച്ഛഭാവത്തിൽ നേർത്തൊരു പുഞ്ചിരി കലർത്തി ഇരിക്കുന്ന അമ്മമ്മ സ്ഥാനം പിടിച്ചത് ഈയടുത്താണ്.
വീതിയുള്ള വളഞ്ഞ കൃതാവും നേർത്ത മീശയും മുകളിലേക്ക് ചീകിയൊതുക്കിയ മുടിയും ഉള്ള,ബെൽ ബോട്ടം പാന്റ്സും മുയൽചെവി പോലെ നീണ്ട കോളറുള്ള ഷർട്ടും ധരിച്ച യുവ കോമളന്മാർക്ക് തൊട്ടടുത് വാലിട്ടുകണ്ണെഴുതിയ അർദ്ധനിമീലിത മിഴികളും ചെരിച്ചു ചീന്തിയ മുടിയും ചെവിക്ക് പിന്നിൽ ഒരു റോസാപൂവും ചൂടി നിൽക്കുന്ന കോമളാംഗികളും…
അല്പം ചെരിഞ്ഞു, കയ്യിലെ വാച്ച് ഒക്കെ പ്രദർശിപ്പിച്ചു നിൽക്കുന്ന പയ്യന്മാരും 'പയ്യത്തികളും ' ഉള്ള സ്കൂൾ ഫോട്ടോസ്..
കമിഴ്ന്നു കിടന്ന് തലപൊക്കി അന്തംവിട്ടു നോക്കുന്ന കുഞ്ഞിവാവകൾ..
അവർക്ക് ഇരിക്കാറായപ്പോൾ കയ്യിലൊരു പൂവോ ബൊമ്മയോ കൊടുത്ത് മേശപ്പുറത്തു പിടിച്ചിരുത്തി ഒപ്പിച്ചെടുത്ത ചിത്രങ്ങൾ വേറെ..

വരാന്ത അവസാനിക്കുന്നിടത്ത്, പടിഞ്ഞാറ്ററയിലേക്കും നീളുന്നതാണ് സ്‌മൃതിശേഖരം.ഒരു മൂലക്കൊതുക്കി വെച്ചിട്ടുള്ള, 'കറ കറാന്ന്' തുറക്കുന്ന പഴയൊരു മര അലമാരയുടെ ഉള്ളിലും നിറയെ ചിത്രങ്ങൾ ആണ്.ചട്ടയിൽ ഉറപ്പിച്ചിരിക്കുന്ന കീ കൊടുത്താൽ, മറിച്ചു നോക്കൽ കഴിയുന്ന വരെ പാട്ട് കേൾപ്പിക്കുന്ന പഴയൊരു ആൽബം ആണ് ഏറ്റവും വലുത്. പിന്നെ കുറേ ചിന്നതുകൾ. കറുപ്പിലും വെളുപ്പിലും വർണ്ണാഭമായും നിമിഷങ്ങൾ ഒതുക്കി വെച്ച ഓർമ്മപുസ്തകങ്ങൾ…

നൂറ്റൊന്നാവർത്തി കണ്ടതാണെങ്കിലും വീട്ടിലെത്തിയാൽ പടിഞ്ഞാറേ അറയിലെ ജനൽപടിമേൽ ഇരുന്ന് ഓരോ ആൽബവും അരിച്ചു പെറുക്കൽ നിർബന്ധമാണെനിക്ക്.
തെക്കേ തൊടിയിലേക്ക് തുറക്കുന്ന ജനൽ കാഴ്ചകളിൽ പണ്ടുണ്ടായിരുന്ന മുളങ്കൂട്ടങ്ങളും, ഞാവലും ഇപ്പോഴും അവിടുണ്ടെന്ന് തോന്നും. പൊന്തക്കാട്ടിൽ നിന്ന് കാലങ്കോഴിയുടെ കൂക്കൽ കേൾക്കാമെന്നും…

മൊബൈൽ ഫോണുകൾ വന്നപ്പോൾ പിന്നെ ഫോട്ടോ പ്രിന്റ് എടുക്കലും ആൽബത്തിൽ ഒട്ടിക്കലും നിലച്ചു.
ഫോണ് സ്റ്റോറേജിന്റെ അവസാന തുള്ളിയും ഊറ്റിയെടുത്തു ഫോട്ടോസ് നിറക്കൽ ആയി.

എനിക്ക് ഫോട്ടോസ് എടുക്കാൻ വല്യ ഇഷ്ടാണ്. ഫോൺ മെമ്മറി പണിമുടക്കി പലതവണ താക്കീത് തന്നാലും ഒരു വിധം നിവർത്തിയുണ്ടെങ്കിൽ ഫോട്ടോസ് കളയാറില്ല.
ഇപ്പോൾ എന്റെ മക്കളോട് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് കെഞ്ചിക്കേണ് ചോദിക്കണമെങ്കിലും പണ്ട് രണ്ടാമതൊന്ന് ആലോചിക്കാതെ പോസ് ചെയ്യാൻ ഇവർക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. വിധത്തിലും തരത്തിലും ഫോട്ടോസും വിഡിയോസും എടുത്തുകൂട്ടി ആഘോഷമാക്കി, അവരുടെ കുട്ടിക്കാലം.
ഇടക്ക് വെച്ച് ഫോൺ ഒരിക്കൽ കേട് വന്നപ്പോൾ ഫോട്ടോസ് ഒട്ടു മുക്കാലും നഷ്ടമായി. മക്കളുടെ കുട്ടിക്കാലം ഇനിയൊരിക്കലും തിരിച്ചു കിട്ടാതെ നഷ്ടമായതോർത്താൽ ഇപ്പോഴും സങ്കടമാണ്.ബാക്കിയായ കുട്ടിച്ചിത്രങ്ങളിൽ അവരുടെ പൊട്ടിച്ചിരികളും കലപിലയും ലഹളകളും തിരഞ്ഞ് ആശ്വസിക്കും.

കുറച്ച് ദിവസങ്ങൾക്കു മുന്നേ ഒരു ബന്ധു മരണപ്പെട്ടു. ദാരുണമായൊരു അപകടമരണം. മകൻ പോയതിന്റെ ഞെട്ടലിൽ വിറങ്ങലിച്ചു നിൽക്കുന്ന വയസ്സായ മാതാപിതാക്കളുടെ ദൈന്യത ഭീകരം ആണെന്നോർത്ത് അല്പദിവസങ്ങളുടെ സാവകാശത്തിലാണ് അവരെ ഞാൻ വിളിച്ചു സംസാരിച്ചത്.
എണ്ണിപ്പെറുക്കിയും എങ്ങലടിച്ചും സങ്കടങ്ങൾ പറഞ്ഞ് തീർക്കുന്നതിനിടയിലാണ് തങ്ങളുടെ ഫോൺ കേടുവന്നതും മകനോടൊപ്പം എടുത്ത ചിത്രങ്ങൾ മുഴുവനും പോയതും അവർ പറഞ്ഞത്…
അവസാനമായി അവരുടെ കൂടെ താമസിക്കാൻ വന്ന മകനോടൊപ്പം ബീച്ചിൽ പോയപ്പോൾ അച്ഛനും മകനും തോളിൽ കയ്യിട്ട് സൂര്യാസ്തമയം ബാക്ക്ഗ്രൗണ്ട് ആക്കി എടുത്ത മനോഹരമായ ചിത്രത്തെ കുറിച്ച് പറയുമ്പോൾ ആ അമ്മ ശ്വാസം കിട്ടാതെ കരഞ്ഞു.
ആർത്തലച്ചു വന്നൊരു തിരമാല കാൽക്കീഴിലെ മണലൂറ്റി പിൻവാങ്ങുന്നത് പോലെ ജീവിതവും ഓർമ്മചിത്രങ്ങളും ഒരു നൊടിയിൽ നഷ്ടപ്പെടുമെന്ന് ആരോർക്കാൻ…!

ഫോട്ടോ പ്രേം എന്നൊരു മറാത്തി സിനിമ ഉണ്ട്. വാർദ്ധക്യത്തോടെടുത്ത നായിക, സുഹൃത്തിന്റെ മരണം അറിഞ്ഞ് അവരുടെ വീട്ടിൽ പോവുന്നു. അവിടെ അവരെ ഓർമ്മിപ്പിക്കാനായി വെച്ചിരിക്കുന്നത് മരിച്ച ആളുടെ വളരെ പഴയൊരു ഫോട്ടോ ആണ്. തിരിച്ചു വീട്ടിൽ എത്തിയ മുതൽ നായിക തന്റെ ഫോട്ടോ തിരയുകയാണ്…എന്നാൽ എങ്ങും അവരുടെ ഭേദപ്പെട്ടൊരു ചിത്രം കാണുന്നില്ല.ഒറ്റക്കുള്ളതോ പോട്ടെ,ഫോട്ടോ എടുപ്പിനോട് ഒട്ടും താൽപ്പര്യമില്ലാതിരുന്ന അവർ അപൂർവമായേ കുടുംബ ഫോട്ടോസിൽ പതിഞ്ഞിരുന്നുള്ളൂ. അതിലൊന്ന് പോലും അവർക്ക് ഇഷ്ടമാവുന്നില്ല.അവസാനം സ്വരുക്കൂട്ടി വെച്ച കാശ് എടുത്ത് ഒരു അടിപൊളി ഫോട്ടോഷൂട്ട് ചെയ്യിച്ച് മനസ്സിനിണങ്ങിയ ഫോട്ടോസ് എടുത്ത് സൂക്ഷിക്കുന്നു .മരണ ശേഷം ഫ്രെയിം ചെയ്യിക്കാൻ നോക്കുമ്പോൾ അവരുടെ ഭർത്താവിനോ മകൾക്കോ ആ ഫോട്ടോസ് ഇഷ്ടമാവുന്നില്ല.അമ്മ, ഭാര്യ..തുടങ്ങിയ ലേബലുകൾ ഇല്ലാത്ത അവരുടെ സ്വതന്ത്ര ചിത്രം അവർ അവഗണിക്കുന്നു.

മനസ്സിനിണങ്ങിയ ഒരു ഫോട്ടോ ആയി പോലും അടയാളപ്പെടുത്താതെ അവസാനിച്ചു പോവുന്ന ജീവിതങ്ങൾ ഉണ്ടായിരിക്കും അല്ലേ..

ഓർമ്മകളുടെ കാര്യത്തിൽ ഒരു ഉറപ്പുമില്ല. പ്രിയപ്പെട്ടവരെയും കഴിഞ്ഞു പോവുന്ന ദിനങ്ങളെയും ചിത്രങ്ങൾ ആയും, വീഡിയോസ് ആയും സൂക്ഷിച്ചു വെക്കാമല്ലോ. കുട്ടികളുടെയും വീട്ടുകാരുടെയും ചിത്രങ്ങൾ എടുത്ത് കൂട്ടുന്നേനിടയിൽ സ്വന്തം ഫോട്ടോസും എടുക്കാൻ മറക്കണ്ട.

കണ്ണടച്ച് തുറക്കുന്നത് കണക്ക് മാഞ്ഞു പോവുന്ന ദിവസങ്ങളുടെ വേഗത്തിനെതിരെ ഒരു കൊച്ചു സമരം..!

Reshmi Santhosh

ഉമ്മാ എന്താണീ ആബ്സെന്റ് മദർ? പെട്ടെന്ന് അവളത് വന്ന് ചോദിച്ചപ്പോ വല്ലാതെ ഞെട്ടി. ജീവിതത്തിൽ ഒരിക്കലും ആകരുതെന്നാഗ്രഹിക്കു...
09/05/2022

ഉമ്മാ എന്താണീ ആബ്സെന്റ് മദർ? പെട്ടെന്ന് അവളത് വന്ന് ചോദിച്ചപ്പോ വല്ലാതെ ഞെട്ടി. ജീവിതത്തിൽ ഒരിക്കലും ആകരുതെന്നാഗ്രഹിക്കുന്ന തരത്തിലുള്ള ഒരമ്മ എന്ന് പറയണംന്ന് തോന്നി. പിന്നെ കൃത്യമായി പറഞ്ഞു കൊടുത്തു. മക്കളുടെ ജീവിതത്തിൽ നിർണ്ണായകമായ കാര്യങ്ങൾ വരുമ്പോൾ അവരോടുള്ള ഉത്തരവാദിത്വങ്ങൾ നിർവഹിക്കാതെ ഒഴിഞ്ഞു മാറുന്ന, പിൻതിരിഞ്ഞോടുന്ന അമ്മമാർ. അവരുടെ കൂടെ നിൽക്കേണ്ടുന്ന സമയത്ത് ഇതെന്റെ ജോലിയല്ല, മറ്റാരെയെങ്കിലും സമീപിക്കൂ എന്ന് പറഞ്ഞും പറയാതെയും പറയുന്നവർ. സ്നേഹം പ്രകടിപ്പിക്കാതെ, കുഞ്ഞുങ്ങളുടെ പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാതെ, കുഞ്ഞുങ്ങളെ സദാ വിമർശിച്ചുകൊണ്ടേയിരിക്കുന്ന തരം അമ്മമാർ എന്ന് പറഞ്ഞു.
ഒരു ഒൻപത് വയസ്സുകാരിക്ക് കാര്യം മനസ്സിലാവാൻ അത് മതിയായിരുന്നു, ഉടനെ വന്നു ഒരുത്തരം; ഉമ്മ അങ്ങനെയൊരുമ്മയേ അല്ല ട്ടോ ന്ന്. എന്തറിഞ്ഞിട്ടാണ് പറഞ്ഞതെന്നറിഞ്ഞു കൂടാ, ഇനിയും അഭിപ്രായങ്ങൾ മാറിമറിയാം, എന്നാലും ജീവിതത്തിൽ ഇന്നേ വരെ കേട്ടതിൽ സന്തോഷം തോന്നിയ വാക്കുകളായിരുന്നു അത്.

ഈ മാതൃദിനത്തിൽ ആദ്യമോർമ്മ വന്ന ഒരു കുറിപ്പുണ്ട്. 58 വയസ്സുള്ള ഒരു സ്ത്രീ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണ്: "ഈയാഴ്ച്ച എനിക്ക് 58 തികയും. ഇപ്പോൾ എനിക്കെന്റെ അമ്മയുടെ അഭാവം അനുഭവപ്പെടുന്നു. ജീവിച്ചിരിക്കുന്ന, ഞാൻ ഒരിക്കലും വിളിക്കാൻ ആഗ്രഹിക്കാത്ത എന്നെ പ്രസവിച്ച സ്ത്രീയെ അല്ല. എനിക്ക് മടിയിൽ തലചായ്ച്ച് എൻ്റെ ദിവസത്തെപ്പറ്റി പറയാൻ കഴിയുന്ന, കൂടെയിരുന്ന് കളിക്കാനും ചിരിക്കാനും പുറത്ത് സന്തോഷത്തോടെ ചുറ്റിക്കറങ്ങാൻ കൊണ്ട് പോകാൻ പറ്റുന്ന, പൂക്കളും സമ്മാനങ്ങളുമയച്ച് സന്തോഷിപ്പിക്കാനാകുന്ന, പരസ്പരം ദുഃഖങ്ങളിൽ താങ്ങാകാനാകുന്ന, ലോകത്തെ മറ്റേതൊരമ്മയും മകളെയും പോലെ ജീവിക്കാൻ എനിക്ക് കഴിയുന്നതരം അമ്മ. എന്നെക്കുറിച്ചോർത്ത് അഭിമാനിക്കുന്ന ഒരമ്മ. ഇല്ല, എന്റെ ശരിക്കുള്ള അമ്മയെ ബന്ധപ്പെടാതിരിക്കുന്നതിൽ എനിക്കൊരു വീണ്ടുവിചാരമില്ല. എന്റെ മാനസികമായ സുരക്ഷയ്ക്ക് വേണ്ടി അത് തുടരും. പഴയ കഥകളൊന്നും ഒട്ടും ഓർത്തു വേദനിക്കാറില്ല, പക്ഷെ ഇന്നെന്ന് പറയുന്നത് ഇടക്കിങ്ങനെ ഓർത്തു പോകാറുള്ള മറ്റൊരു ദിവസമാണ്. എനിക്കൊരമ്മയുടെ അഭാവം അനുഭവപ്പെട്ട അസംഖ്യം ദിനങ്ങളിലൊന്ന് ."
പലപ്പോഴും നമ്മൾ കേൾക്കുകയും വായിക്കുകയും ചെയ്തിട്ടുള്ളത് വയസ്സുകാലത്ത് അവഗണിക്കപ്പെടുന്ന അമ്മമാരുടെയും അച്ചന്മാരുടെയും വ്യഥകളും മക്കളുടെ ക്രൂരതകളുമാണ്. എന്നാലത്ര കണ്ട് ശ്രദ്ധ കൊടുക്കാത്തത് നേരെ തിരിച്ചു ചെറുപ്പകാലത്ത് അവഗണന മുതൽ നിരവധി ശാരീരിക മാനസിക പീഡനങ്ങൾ രക്ഷാകർത്താക്കളിൽ നിന്നേറ്റ് വാങ്ങേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ കാര്യത്തിലാണ്. നൊന്ത് പെറ്റ അമ്മ ഒരിക്കലും കുഞ്ഞിനെ കൈവിടില്ല, ഒരച്ഛനും മക്കളോടത്‌ ചെയ്യില്ല എന്നൊക്കെ നമ്മൾ വാഴ്ത്തിപ്പാടി ന്യായീകരിച്ചതിനെ മായ്ച്ച് കളയും. മേലുദ്ധരിച്ചത് അത്തരമൊരു സാഹചര്യത്തിൽ വളർന്ന ഒരു കുഞ്ഞ്, ഇന്ന് വാർദ്ധക്യത്തോടടുത്ത സമയത്ത് പോലും തന്റെ മനസ്സിൽ അതൊക്കെ ഉണ്ടാക്കിയിട്ടുള്ള ആഴത്തിലുള്ള മുറിവുകളെ കുറിച്ച് ഏറ്റവും സരളമായ, നിസ്സാരമായ ടോണിൽ എഴുതിയിട്ടുള്ള വാക്കുകളാണ്. ചെറിയ പ്രായം മുതൽ സ്വന്തം കാര്യങ്ങൾ സ്വയം നോക്കേണ്ടി വന്ന് നേരത്തേ കാലത്തേ സ്വയം പര്യാപ്തർ ആയവർക്ക് പ്രായം അറുപതോടടുത്തും ഒരു രക്ഷാകർത്താവിന്റെ അഭാവം അനുഭവപ്പെടുന്നു എന്ന് പറയുമ്പോൾ എത്രത്തോളമാവും അവർ അനുഭവിച്ചിരിക്കുക എന്നൊരുപക്ഷെ സാധാരണ വീടുകളിൽ സ്നേഹിക്കപ്പെട്ട് വളർന്നവർ മനസ്സിലാക്കിക്കൊള്ളണമെന്നില്ല.
അവരിതൊക്കെ സഹിച്ചും കരുത്തരായി വളർന്നു എന്നത് ആ സഹനത്തിനെ ലഘൂകരിക്കാൻ ഉപയോഗിക്കപ്പെടുന്ന ഏറ്റവും ഹീനമായ വാക്കുകളുമാണ്.
മനുഷ്യർ എന്നും അന്യോന്യം തണൽ പറ്റിയാണ് ജീവിക്കാൻ കൊതിച്ചിട്ടുള്ളത്. ചാരാനൊരു ചുമൽ, നമുക്കത്രയേ വേണ്ടൂ ജീവിതത്തിലെ ഏറ്റവും വ്രണപ്പെട്ട നിമിഷങ്ങളിൽ.
വയസ്സായാൽ മക്കൾക്ക് രക്ഷിതാക്കളെ വേണ്ട, അവർക്ക് തിരിച്ചാണ് തുണ വേണ്ടതെന്ന് നമ്മൾ പറയും. തെറ്റായ ധാരണയാണ്!
ഏത് പ്രായത്തിലും ആർക്കും തുണ വേണമെന്ന് തോന്നും, പ്രത്യേകിച്ച് മാതാപിതാക്കളുടെ. വീണ് പോകുമെന്ന് തോന്നുമ്പോൾ ആശ്വാസവാക്കുകൾക്കായി ആദ്യം ഉറ്റു നോക്കാൻ ജനനം മുതൽ നമ്മൾ പഠിച്ചിട്ടുള്ള മുഖങ്ങൾ അവരുടേതല്ലെ? അവർ തന്നെ മുഖം തിരിക്കുമ്പോൾ എന്താവും അവസ്ഥ? പുതുതലമുറയ്ക്ക് ആരും വേണ്ട എന്നൊരു പറച്ചിലുണ്ട് പൊതുവെ. എന്ത് കൊണ്ടാവും? ഏത് നേരവും കുറ്റപ്പെടുത്തിയും അഭിപ്രായങ്ങളെ തള്ളിക്കളഞ്ഞും മനസ്സ് മനസ്സിലാക്കാതെയും അവരെ ആദ്യമകറ്റിയത് ഈ പഴയ തലമുറ തന്നെയല്ലേ? ഇപ്പോൾ മുതിർന്നിരിക്കുന്ന നമ്മളിൽ പലരും അവരുടെ പ്രായത്തിൽ അവരുടെ പകുതി ബോധം പോലും ഇല്ലാതെ ജീവിച്ചവരായിരുന്നില്ലേ?
കുഞ്ഞുങ്ങൾക്ക് ചെറുപ്പം തൊട്ട് നമ്മൾ കൊടുക്കേണ്ടുന്നത് കരുതലും സ്നേഹവും ഒരിത്തിരി മാർഗ്ഗദർശനവുമാണ്. അടക്കി ഭരിക്കലോ അരുതുകളുടെ വേലിക്കെട്ടോ, നടക്കാതെ പോയ സ്വന്തം സ്വപ്നങ്ങളുടെ അടിച്ചേൽപ്പിക്കലുകളോ അല്ല. നിങ്ങളോടുള്ള ഭയത്തിന്റെയോ ചിലപ്പോൾ സ്നേഹത്തിന്റെയോ പേരിൽ ഒരുപക്ഷെ അവർ നിങ്ങൾ വരച്ച വരയിൽ നടന്നേക്കാം. പക്ഷെ മരണം വരെ ഒരു നിസ്സഹായമായ നിരാശ അവരെ പിന്തുടരുക തന്നെ ചെയ്യും.
അത് കൊണ്ട് മാതാപിതാക്കളേ, വയസ്സാകുമ്പോൾ നിങ്ങൾക്ക് ഞങ്ങളെ വേണ്ടത് പോലെ ഞങ്ങൾക്കും ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും നിങ്ങളെ വേണം.
ശാരീരികമായ സഹായം വേണ്ട, നിങ്ങൾ പരമാവധി വിശ്രമിക്കണം, യാത്രകൾ പോണം, അനാവശ്യമായി മക്കളെക്കുറിച്ചോർത്ത് തല പുണ്ണാക്കി ആവശ്യമില്ലാത്തിടത്തൊക്കെ ഇടപെട്ട് അവരുടെയും നിങ്ങളുടെയും സ്വൈര്യം നശിപ്പിക്കരുത്. അവരുടെ കുറ്റങ്ങളും കുറവുകളും അവര് തന്നെ തിരിച്ചറിഞ്ഞോളും, വീണ് വീണ് നടക്കാൻ നിങ്ങള് പഠിച്ച പോലെ അവരുമൊരുനാൾ പഠിക്കും. ചൂണ്ടിക്കാണിക്കേണ്ടെന്നല്ല, നിരന്തരം അത് മാത്രമായിപ്പോകരുതെന്നേയുള്ളൂ. ഇടക്കൊക്കെ വിളിച്ചു നിനക്ക് സുഖാണോ, സമാധാനമുണ്ടോ, വിഷമമുണ്ടോ എന്നൊക്കെ അന്വേഷിക്കുക, രണ്ട് ആശ്വാസവാക്കുകൾ പറയുക, അത്രയേ വേണ്ടൂ, അത്രമാത്രമേ വേണ്ടൂ. കരുത്തരാണെന്ന് പുറമെ നിങ്ങൾ കാണുന്ന നിങ്ങളുടെ മക്കളാവും ഉള്ളിലേറ്റവും പൊള്ളയായവർ, ആർദ്രരായവർ. അവർക്ക് നിങ്ങളെ വേണ്ടെന്ന് മാത്രം നിങ്ങൾ ധരിച്ചു കളയരുത്. ഓർക്കുക, അവർ തന്നിഷ്ടത്തിന് നിങ്ങളെ മാതാപിതാക്കളായി തിരഞ്ഞെടുത്തതല്ല, നിങ്ങളുടേത് മാത്രമായ ഒരു തീരുമാനമായിരുന്നു അവരുടെ ജനനം.
ഖുർആൻ പറയുന്നുണ്ട്; "കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക."
ചെറുപ്പത്തിൽ അവരെന്നോട് കാണിച്ചത് പോലുള്ള കരുണ എന്നാണ് പറയുന്നത്. ചെറുപ്പത്തിൽ കാണിച്ചത് കരുണയല്ലെങ്കിൽ തീർച്ചയായും അത് തിരിച്ചു ലഭിക്കില്ലെന്ന് തന്നെയോർക്കണം. അമ്മയല്ലേ, അച്ഛനല്ലേ, മറന്ന് കള, എന്ന് കുഞ്ഞുങ്ങളോട് പറയാനെളുപ്പമാണ്. സ്വയം ഒന്നനുഭവിച്ചു കൂടി നോക്കണം.
മാതൃത്വവും പിതൃത്വവും ഗുരുത്വവുമൊക്കെ മഹത്തരം തന്നെയാണ്, ഒരു സംശയവുമില്ല. പക്ഷെ ആ സ്ഥാനങ്ങൾ അലങ്കരിക്കുന്ന എല്ലാവരും മഹാത്മാക്കളല്ല. എന്നുമിങ്ങനെ മറുവശം മാത്രം പറയണം എന്ന് കരുതിക്കൂട്ടി വെച്ചിട്ടല്ല, മറ്റേത് ദിനത്തിലുമെന്ന പോലെ ഇന്നലെയും പൊക്കിക്കെട്ടി ദേവിയാക്കി തൊടുത്തുവിട്ട പോസ്റ്റുകൾ കണ്ട് ബോറടിച്ചിട്ടാണ്, സദയം ക്ഷമിക്കുക!

Address


Website

Alerts

Be the first to know and let us send you an email when Dakinian Tales posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dakinian Tales:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share