Team One Media

  • Home
  • Team One Media

Team One Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Team One Media, Media/News Company, .

ആസം സ്വദേശിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിഅഞ്ചാലുംമൂട് - ചെമക്കാട് മാടൻകാവ് ക്ഷേത്രത്തിന് സമീപം സ്വകാര്യ പുരയിടത്തില...
27/10/2023

ആസം സ്വദേശിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

അഞ്ചാലുംമൂട് - ചെമക്കാട് മാടൻകാവ് ക്ഷേത്രത്തിന് സമീപം സ്വകാര്യ പുരയിടത്തിലെ കുളത്തിൽ മുപ്പത്തിയഞ്ചുകാരനായ ആസാം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി . ഉച്ചയ്ക്കാണ് മൂന്ന് ദിവസം പഴക്കം ഉണ്ടെന്നു കണക്കാക്കുന്ന മൃതദേഹം സമീപവാസികൾ കണ്ടത്. തുടർന്ന് സംഭവമറിഞ്ഞ് അഞ്ചാലുംമൂട് പോലീസ് സ്ഥലത്തെത്തി . കുളത്തിന് സമീപത്തു നിന്നും ലഭിച്ച ബാഗിൽ നിന്നാണ് മരിച്ചത് ആ സാം സ്വദേശിയാണെന്ന് വ്യക്തമായത്.
ഇയാൾ ഇവിടെ എത്തിയത് എന്തിനാണ് എന്നത് ഉൾപ്പടെ പരിശോധിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.

നഴ്സിങ് വിദ്യാര്‍ത്ഥിയെ തീപ്പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തികുണ്ടറ:നഴ്സിങ് വിദ്യാര്‍ത്ഥിനിയെ പൊതുവഴിയില്‍ തീപ്പൊള ല...
27/10/2023

നഴ്സിങ് വിദ്യാര്‍ത്ഥിയെ തീപ്പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി
കുണ്ടറ:നഴ്സിങ് വിദ്യാര്‍ത്ഥിനിയെ പൊതുവഴിയില്‍ തീപ്പൊള ലേറ്റു മരിച്ച
നിലയില്‍ കണ്ടെത്തി.പേരയം ഫാത്തിമ ജങ്ഷന്‍ കുരിശ്ശടിക്ക് സമീപം
സാന്തോവിലാസത്തില്‍ മേരിദാസന്റെയും പരേതയായ മേരിക്കുട്ടിയുടെയും മകള്‍
സൂര്യ(സാന്ത-23) ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പേരയം
ചിറഭാഗത്ത് ജെംസ് കോളിനിയിലേക്ക് പോകുന്ന വഴിയാലണ് സംഭവം.ദേഹത്ത് ടിന്നര്‍
ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക
നിഗമനം.

27/10/2023
വിജയദശമി ദിവസമായ ഇന്ന്  രാവിലെ ഉമയനല്ലൂർ ദുർഗ്ഗാപുരി ക്ഷേത്രത്തിൽ  ക്ഷേത്രം മേൽശാന്തി ശ്രീ വിഷ്ണു ശാന്തിയുടെ കാർമ്മികത്വ...
24/10/2023

വിജയദശമി ദിവസമായ ഇന്ന് രാവിലെ ഉമയനല്ലൂർ ദുർഗ്ഗാപുരി ക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തി ശ്രീ വിഷ്ണു ശാന്തിയുടെ കാർമ്മികത്വത്തിൽ നടന്ന വിദ്യാരംഭ ചടങ്ങ്..

24/10/2023

തൃപ്പനയം ദേവീ ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങുകൾ ഭക്തി സാന്ദ്രമായി...

04/08/2023

വെള്ളപ്പാണ്ട് , സോറിയാസിസ്, തുടങ്ങി
ത്വക്ക് രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ നൽകുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ ചികിത്സകനായിട്ടുള്ള ഡോ. റോയി നേതൃത്വം നൽകുന്ന DR. Roy s Amrutha Medical Centre കൊല്ലം അഞ്ചാലുംമൂട്ടിലും . എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ ഡോക്ടറുടെ നേരിട്ടുള്ള സേവനം ലഭ്യമാണ്..

മൈനിങ് ഏരിയ വെല്‍ഫെയര്‍ ബോര്‍ഡ് യോഗംഖനനമേഖലയിലെ ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി കലക്ടറു...
04/08/2023

മൈനിങ് ഏരിയ വെല്‍ഫെയര്‍ ബോര്‍ഡ് യോഗം
ഖനനമേഖലയിലെ ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി കലക്ടറുടെ ചേമ്പറില്‍ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ മൈനിങ് ഏരിയ വെല്‍ഫെയര്‍ ബോര്‍ഡ് യോഗം ചേര്‍ന്നു. ചവറ ഗ്രാമപഞ്ചായത്തിലെ തട്ടാശ്ശേരിയില്‍ റോഡ് നിര്‍മാണത്തിനുള്ള ഭരണാനുമതിക്കായി നടപടികള്‍ സ്വീകരിക്കും. പ•ന ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കും. മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. സി.ആര്‍. മഹേഷ് എം.എല്‍.എ പങ്കെടുത്ത യോഗത്തില്‍ പ•ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഷമി, അസിസ്റ്റന്റ് വികസന കമ്മീഷണര്‍ (ജനറല്‍) കെ അനു, വകുപ്പ്തല ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍ തുടങ്ങിയവരും പങ്കെടുത്തു.

03/08/2023

Impact വാർത്ത ഫലം കണ്ടു വില്ലേജ് കുളം വൃത്തിയാക്കും, സംരക്ഷണ വേലിക്കെട്ടുന്നതിനുള്ള ടെണ്ടർ നടപടികൾ ആരംഭിച്ച് ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്

വിദേശ വനിതയെ മദ്യം നല്‍കി പീഡിപ്പിച്ച യുവാക്കള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടിയിലായി. ആലുംകടവ്, ചെറിയഴീക്കല്‍, പന...
03/08/2023

വിദേശ വനിതയെ മദ്യം നല്‍കി പീഡിപ്പിച്ച യുവാക്കള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടിയിലായി. ആലുംകടവ്, ചെറിയഴീക്കല്‍, പന്നിശ്ശേരില്‍, പഴനി മകന്‍ നിഖില്‍(28), ചെറിയഴീക്കല്‍, അരശ്ശേരില്‍ മുത്തു മകന്‍ ജയന്‍(39) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. തിങ്കളാഴ്ച രാവിലെ ബീച്ചില്‍ ഇരിക്കുകയായിരുന്ന സ്ത്രീയോട് സൗഹൃദം സ്ഥാപിച്ച ശേഷം മദ്യം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് അധികാരികളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്യ്തു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ന്‍റെ നിര്‍ദ്ദേശപ്രകാരം കരുനാഗപ്പള്ളി എ.സി.പി പ്രദീപ് കുമാറിന്‍റെ മേല്‍നോട്ടത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്യ്തു. അറസ്റ്റിലായ നിഖില്‍ മുമ്പും നിരവധി ക്രമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ടിട്ടുള്ള ആളാണ്. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ ബിജുവിന്‍റെ നേതൃത്വത്തില്‍ എസ്.എമാരായ ഷെമീര്‍, ഷാജിമോന്‍, എസ്.സി.പി.ഒ രാജീവ്, സി.പി.ഒ മാരായ ഹാഷിം, ബീന എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

ബൗദ്ധികസ്വത്ത് നാട്ടിൽ നിലനിർത്തുക സുപ്രധാനം - മന്ത്രി കെ. എൻ. ബാലഗോപാൽ തൊഴിലവസരങ്ങൾ കൂടി സൃഷ്ടിച്ച് ബൗദ്ധികസ്വത്ത് നാട്...
03/08/2023

ബൗദ്ധികസ്വത്ത് നാട്ടിൽ നിലനിർത്തുക സുപ്രധാനം - മന്ത്രി കെ. എൻ. ബാലഗോപാൽ

തൊഴിലവസരങ്ങൾ കൂടി സൃഷ്ടിച്ച് ബൗദ്ധികസ്വത്ത് നാട്ടിൽ തന്നെ നിലനിർത്തുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ. കൊട്ടാരക്കര സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഐ. എച്ച്.ആർ.ഡി കൊട്ടാരക്കരയിൽ തുടങ്ങുന്ന ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിവിധ മേഖലകളെ വിദ്യാഭ്യാസത്തിന്റെ ഹബ് ആക്കിമാറ്റും. നാട്ടിൽ കൂടുതൽ തൊഴിലവസരങ്ങൾ തന്നെയാണ് ലക്ഷ്യം. ഉൽപാദനം ഉറപ്പാക്കുന്ന വർക്ക് നിയര്‍ ഹോം കേന്ദ്രങ്ങളും കൂടുതലായി കൊണ്ടുവരും. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പരമാവധി വികസനം ഉറപ്പാക്കുകയും ചെയ്യും.
കൊട്ടാരക്കരയിൽ പുതിയ നഴ്സിംഗ് കോളേജും തുടങ്ങും.

കൊട്ടാരക്കര ഐ എച്ച് ആർ ഡി അപ്ലൈഡ് ആർട്സ് ആന്റ് സയൻസ് കോളേജിൽ അഞ്ച് കോഴ്‌സുകൾ തുടക്കത്തിലുണ്ടാകും. ബി എ (ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ), ബി കോം (ഫിനാൻസ്), ബികോം (കോ -ഓപ്പറേഷൻ), ബിഎസ് സി (സൈക്കോളജി), ബിഎസ് സി (കമ്പ്യൂട്ടർ സയൻസ്) എന്നിവയാണ് തുടങ്ങുക. ആർട്‌സ് ആന്റ് കൊമേഴ്‌സ് വിഭാഗങ്ങളിൽ 40 സീറ്റും സയൻസ് വിഭാഗങ്ങളിൽ 32 സീറ്റുമാണ് അനുവദിച്ചിട്ടുള്ളത്. പ്രവേശന നടപടികൾ തുടങ്ങി. ഐഎച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജ് കാമ്പസിലെ പുതിയ കെട്ടിടത്തിൽ ആണ് കോളേജ് പ്രവർത്തിക്കുന്നത്.

സംഘാടകസമിതി യോഗത്തിൽ കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് അധ്യക്ഷനായി. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ, പൗര പ്രമുഖർ, സാംസ്കാരിക പ്രവർത്തകർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

ലോക മൂലയൂട്ടല്‍ വാരാചരണം : ജില്ലാതല ഉദ്ഘാടനം നടന്നുലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സര്‍ക്കാര്‍ വിക്ടോറ...
03/08/2023

ലോക മൂലയൂട്ടല്‍ വാരാചരണം : ജില്ലാതല ഉദ്ഘാടനം നടന്നു
ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിച്ചു. മുലയൂട്ടലിനുള്ള സൗകര്യം ഒരുക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും വിക്ടോറിയ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ മെഡിക്കല്‍ ഓഫിസ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഓഗസ്റ്റ് ഒന്നുമുതല്‍ ഏഴുവരെയാണ് മുലയൂട്ടല്‍ വാരമായി ആചരിക്കുന്നത്. ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ അനു അധ്യക്ഷയായി. റോയ് മാനുവല്‍ വിഷയാവതരണവും മിനി എസ് നായര്‍ ബോധവത്കരണ ക്ലാസ്സും നടത്തി. വിക്ടോറിയ ആശുപത്രി സൂപ്രണ്ട് സുകേഷ് രാജ്, ആര്‍ എം ഒ ശരണ്യബാബു, പി ആര്‍ ഒ ആര്‍ അരുണ്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഭൂമി വിട്ടു നൽകിയവർക്ക്  2.19 കോടി രൂപ  നഷ്ടപരിഹാരം മന്ത്രി കെ. എൻ.ബാലഗോപാൽ കൈമാറി കൊട്ടാരക്കര താലൂക്ക് ആശുപത്രി വികസനത്...
03/08/2023

ഭൂമി വിട്ടു നൽകിയവർക്ക് 2.19 കോടി രൂപ നഷ്ടപരിഹാരം
മന്ത്രി കെ. എൻ.ബാലഗോപാൽ കൈമാറി

കൊട്ടാരക്കര താലൂക്ക് ആശുപത്രി വികസനത്തിനായി ഭൂമി വിട്ടുനൽകിയവർക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നൽകി. കൊട്ടാരക്കരയിലെ ഔദ്യോഗിക വസതിയിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലാണ് നഷ്ടപരിഹാര തുക നൽകിയത്. ആകെ 2,19,42,687 രൂപയാണ് നഷ്ടപരിഹാരം.
കോട്ടവിള തെക്കതിൽ കുമാരി (41,71,921), കോട്ടവിള തെക്കതിൽ കുമാരി (40,63,559), പുന്തലവീട്ടിൽ പി കെ രാജൻ (81,64,202), കോട്ടവിള തെക്കതിൽ ഇന്ദിര(10,15,890), കോട്ടവിള തെക്കതിൽ ശോഭന (36,03,560), കോട്ടവിള തെക്കതിൽ ചിത്ര(9,23,555) രൂപ വീതമായിരുന്നു നഷ്ടപരിഹാരം.

സംരംഭകര്‍ക്ക് വഴികാട്ടാന്‍ ബോധവത്ക്കരണ ക്ലാസ്സ് നടത്തിസംസ്ഥാന തലത്തില്‍ ഗ്രാമീണ സംരംഭങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് ത...
03/08/2023

സംരംഭകര്‍ക്ക് വഴികാട്ടാന്‍ ബോധവത്ക്കരണ ക്ലാസ്സ് നടത്തി
സംസ്ഥാന തലത്തില്‍ ഗ്രാമീണ സംരംഭങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വ്യവസായ വകുപ്പിന്റെയും നേതൃത്വത്തില്‍ പെരിനാട് ഗ്രാമപഞ്ചായത്തില്‍ സംരംഭകത്വ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
മാറുന്ന ലോകത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കുന്ന സംരഭ ആശയങ്ങളെ വ്യവസായങ്ങളാക്കുവാന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന പദ്ധതികളെക്കുറിച്ചും പലിശ നിരക്ക് കുറഞ്ഞ ബാങ്ക് വായ്പാ സൗകര്യങ്ങളെക്കുറിച്ചും, ഓരോ പ്രദേശത്തിന്റെയും സാധ്യതകള്‍ മനസ്സിലാക്കി അനുയോജ്യമായ വ്യവസായങ്ങള്‍ തുടങ്ങുന്നതിനെക്കുറിച്ചും സംരംഭകരാകാന്‍ താത്പര്യമുള്ളവര്‍ക്ക് ബോധവത്ക്കരണം നടത്തി.
വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ അധ്യക്ഷനായി. ചിറ്റുമല ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷ ഇജീന്ദ്രലേഖ, പെരിനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുഹമ്മദ് ജാഫി, വികസന സമിതി അധ്യക്ഷ കെ സോമവല്ലി, സി ഡി എസ് ചെയര്‍പേഴ്സന്‍ വി ശോഭ, വ്യവസായ വികസന വകുപ്പ് ഉദ്യോഗസ്ഥരായ ജയാസാഗര്‍, വി വീണ തുടങ്ങിയവര്‍ പങ്കെടുത്തു.

കരുനാഗപ്പള്ളിയില്‍ പോലീസിന്‍റെ ലഹരി വേട്ട;728.42ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍കരുനാഗപ്പള്ളിയില്‍ മാരക ലഹരി മരു...
22/07/2023

കരുനാഗപ്പള്ളിയില്‍ പോലീസിന്‍റെ ലഹരി വേട്ട;
728.42ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍

കരുനാഗപ്പള്ളിയില്‍ മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി നിരവധി കേസിലെ പ്രതിയായ യുവാവ് പോലീസ് പിടിയില്‍. ആദിനാട് വില്ലേജില്‍ ആദിനാട് തെക്കുമുറി വിഷ്ണു ഭവനത്തില്‍ രാധാകൃഷ്ണന്‍ മകന്‍ ഉണ്ണി എന്ന വിഷ്ണു(34) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ ആദിനാട് തെക്ക്, തണാല്‍ ജംഗ്ഷനില്‍ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബിജുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിഷ്ണുവിനെ പോലീസ് രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്ന് മയക്ക് മരുന്ന് മാഫിയ സംഘങ്ങളുമായുള്ള ഇയാളുടെ ബന്ധം മനസ്സിലാക്കിയ കരുനാഗപ്പള്ളി പോലീസ്, ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസിന്‍റെ നിര്‍ദ്ദേശ പ്രകാരം നടത്തിയ രഹസ്യ നീക്കത്തിനൊടുവില്‍ പ്രതിയെ പിടികൂടുകയായിരുന്നു. ആറ് വലിയ പാക്കറ്റുകളിലും 240 ചെറിയ പൊതികളിലുമായി വില്‍പ്പനക്കായി കൈവശം സൂക്ഷിച്ചിരുന്ന 728.42 ഗ്രാം എം.ഡി.എം.എ ഇയാളില്‍ നിന്നും പോലീസ് കണ്ടെടുത്തു. വീട്ടില്‍ എത്തിയ പോലീസ് സംഘത്തെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ അതിസാഹസികമായാണ് പോലീസ് കിഴ്പ്പെടുത്തിയത്. പിടികൂടിയ എം.ഡി.എം.എ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് ചെറുകിട വില്‍പ്പനക്കാര്‍ക്കും വില്‍പ്പനയ്ക്കായി എത്തിച്ചതാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കൊല്ലം സിറ്റി ആന്‍റിനര്‍ക്കോട്ടിക്ക് ചുമതലയുള്ള ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് എ.സി.പി സക്കറിയ മാത്യുവിന്‍റെ മേല്‍നോട്ടത്തില്‍, കരുനാഗപ്പള്ളി അസിസ്റ്റന്‍റ് കമ്മീഷണര്‍ വി എസ് പ്രദീപ്കുമാറിന്‍റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജു.വി, എസ്.ഐ മാരായ ഷമീര്‍, ഷാജിമോന്‍, എസ്.സി.പി.ഓ രാജീവ്, സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൂൾ അധികൃതർ നിർബന്ധമായും പോലീസിനെയോ എക്സൈസിനെയോ വിവരം അറിയിക്കണമെ...
21/07/2023

കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൂൾ അധികൃതർ നിർബന്ധമായും പോലീസിനെയോ എക്സൈസിനെയോ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വിദ്യാർത്ഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം തടയാൻ സ്വീകരിക്കേണ്ട തുടർ മാർഗങ്ങൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചർച്ച ചെയ്തു.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ നിർബന്ധമായും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം. ക്ലാസിലും വീട്ടിലും സ്വഭാവത്തിലോ പെരുമാറ്റത്തിലോ വ്യതിയാനം പ്രകടിപ്പിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തിയാൽ രക്ഷിച്ചെടുക്കാനുള്ള ശ്രമം നടത്തേണ്ടതുണ്ട്. ഇതിനായി എക്സൈസ്/പൊലീസ് അധികൃതരെ രഹസ്യമായി വിവരം അറിയിച്ച് മെഡിക്കൽ കൗൺസിലർമാരുടെ സേവനം ഉറപ്പാക്കാൻ അദ്ധ്യാപകർ ശ്രദ്ധിക്കണം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരിക്കെതിരെ ജനജാഗ്രത സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ജൂലൈ 31നകം എല്ലാ വിദ്യാലയങ്ങളിലും സമിതികൾ യോഗം ചേർന്ന് ഈ വർഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം.വിവിധ ജില്ലകളിലെ 382 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപത്ത് മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ വിദ്യാലയങ്ങളെ പ്രത്യേകമായി കണ്ട് നോ ടു ഡ്രഗ്സ് ക്യാമ്പയിനിന്റെ സ്പെഷ്യൽ ഡ്രൈവ് ആസൂത്രണം ചെയ്യണം. ആവശ്യമായ പിന്തുണ നൽകാൻ പൊലീസ് വകുപ്പിന് നിർദ്ദേശം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂൾ പരിസരങ്ങളിൽ പോലീസ്, എക്സൈസ് വകുപ്പുകളുടെ നിരന്തര നിരീക്ഷണം ഏർപ്പെടുത്തണം. സ്‌കൂളുകളിൽ പ്രദേശിക തലങ്ങളിലുള്ള ജാഗ്രത സമിതികളുടെ നിരീക്ഷണവും ശക്തിപ്പെടുത്തണം.വീടുകളിൽ സ്വഭാവവ്യതിയാനം പ്രകടിപ്പിക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ രക്ഷകർത്താക്കൾ അധ്യാപകരെയും, സ്‌കൂളുകളിലെ വിവരങ്ങൾ രക്ഷകർത്താക്കളെയും പരസ്പരം അറിയിക്കുന്നതിനുള്ള സൗകര്യം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരുക്കണം. നോ ടു ഡ്രഗ്സ് ക്യാമ്പയിൻ മൂന്നാംഘട്ടം 2024 ജനുവരി 30 ന് അവസാനിപ്പിക്കും വിധം ആസൂത്രണം ചെയ്യേണ്ടതുണ്ട്.

ഒക്ടോബർ 2: കുട്ടികളുടെ വാസപ്രദേശങ്ങളിൽ ജനങ്ങളെ കൂടി പങ്കെടുപ്പിച്ച് സംവാദ സദസ്.

നവംബർ 1: മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ നവകേരളം സന്ദേശം എല്ലാ വീട്ടിലും എത്തിക്കൽ.

നവംബർ 14: പ്രത്യേക ശിശുദിന അസംബ്ലി.

ഡിസംബർ 10: മനുഷ്യാവകാശ ദിനത്തിൽ ലഹരിവിരുദ്ധ സെമിനാറും തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ കൈവരിച്ച നേട്ടങ്ങളുടെ അവതരണവും.

2024 ജനുവരി 30: ക്ലാസ് സഭകൾ; ഈ വർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനം.

വിദ്യാർത്ഥികൾ അവതാരകരായി കുടുംബ യോഗങ്ങളും നടത്തണം.ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രത്യേക ലഹരിവിരുദ്ധ സെമിനാറുകൾ, അവതരണങ്ങൾ, അവധിക്കാലത്ത് നടത്തേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. ശ്രദ്ധ, നേർക്കൂട്ടം എന്നിവയുടെ പ്രവർത്തനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടിയന്തിരമായി ആരംഭിക്കുന്നതിനുള്ള നടപടി കൈക്കൊള്ളണം. ഇത്തരം കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിക്കുന്നവർക്ക് പ്രത്യേക പരിശീലനം ഉറപ്പാക്കണം. എൻ.സി.സി, എസ്.പി.സി, എൻ.എസ്.എസ്, സ്‌കൗട്ട് ആന്റ് ഗൈഡ്സ്, ജെ.ആർ.സി, വിമുക്തി ക്ലബ്ബുകൾ മുതലായ സംവിധാനങ്ങളെ ലഹരി വിരുദ്ധ ക്യാമ്പയിനിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തണം.എല്ലാ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ പോസ്റ്ററുകൾ പതിക്കണം. പോസ്റ്ററിൽ ലഹരി ഉപഭോഗം/വിതരണം ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ ബന്ധപ്പെട്ടവരുടെ ഫോൺ നമ്പർ രണ്ടാഴ്ചക്കകം എല്ലാ ഓഫീസുകളിലും പോസ്റ്റർ ആകർഷകമായ രീതിയിൽ പതിപ്പിക്കണം.
വ്യാപാര സ്ഥാപനങ്ങളിൽ ലഹരി പദാർത്ഥങ്ങൾ വിൽപ്പന നടത്തുന്നില്ലെന്നും ലഹരി വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും പ്രദർശിപ്പിക്കുന്ന ബോർഡ് രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥാപിക്കണം.തദ്ദേശസ്ഥാപനതല ലഹരി വിരുദ്ധ ജനജാഗ്രതാ സമിതികൾ ചുരുങ്ങിയത് മൂന്നു മാസത്തിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും യോഗത്തിൽ തീരുമാനമായി.

2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നൻപകൽ നേരത്ത് മയക്കം ആണ് മികച്ച ചിത്രം. അറിയിപ്പ് എന്ന ചിത്രത്തിന്...
21/07/2023

2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നൻപകൽ നേരത്ത് മയക്കം ആണ് മികച്ച ചിത്രം. അറിയിപ്പ് എന്ന ചിത്രത്തിന് മഹേഷ് നാരായണൻ മികച്ച സംവിധായകനുള്ള അവാർഡ് സ്വന്തമാക്കി. മമ്മൂട്ടി മികച്ച നടനായി - ചിത്രം നൻപകൽ നേരത്ത് മയക്കം. രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിന് വിൻസി അലോഷ്യസ് മികച്ച നടിക്കുള്ള അവാർഡ് നേടി.

മികച്ച തിരക്കഥാകൃത്ത് രതീഷ്‌ ബാലകൃഷ്ണൻ പൊതുവാൾ, ചിത്രം 'ന്നാ താൻ കേസ് കൊട്'.

'അപ്പൻ ' സിനിമയിലെ പ്രകടനത്തിന് അലൻസിയർ ലെ ലോപ്പസിനും 'ന്നാ താൻ കേസ് കൊട് ' എന്ന ചിത്രത്തിന് കുഞ്ചാക്കോ ബോബനും പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ബിശ്വജിത്ത് എസ്, രാരിഷ്‌ എന്നിവർക്ക് യഥാക്രമം ഇലവരമ്പ്‌, വേട്ടപ്പട്ടികളും ഓട്ടക്കാരും എന്നീ ചിത്രങ്ങൾക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. സ്ത്രീ / ട്രാൻസ് ജൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ് ശ്രുതി ശരണ്യം നേടി. ചിത്രം : ബി 32 മുതൽ 44 വരെ.

*മറ്റു പുരസ്‌കാരങ്ങൾ

രണ്ടാമത്തെ ചിത്രം : അടിത്തട്ട്
ജനപ്രിയ ചിത്രം : ന്നാ താൻ കേസ് കൊട്
കുട്ടികളുടെ ചിത്രം : പല്ലൊട്ടി 90 's കിഡ്സ്
മികച്ച നവാഗത സംവിധായകൻ : ഷാഹി കബീർ ( ഇലവീഴാപൂഞ്ചിറ )
കഥാകൃത്ത് : കമൽ കെ.എം ( പട )
സ്വഭാവ നടി : ദേവി വർമ (സൗദി വെള്ളക്ക)
സ്വഭാവ നടൻ : പി പി കുഞ്ഞികൃഷ്ണൻ (ന്നാ താൻ കേസ് കൊട്)
ബാലതാരം : തന്മയ സോൾ എ. ( വഴക്ക് )
ബാലതാരം : മാസ്റ്റർ ഡാവിഞ്ചി ( പല്ലൊട്ടി 90 's കിഡ്സ് )
അവലംബിത തിരക്കഥ : രാജേഷ് കുമാർ R (ഒരു തെക്കൻ തല്ലു കേസ്)
ഛായാഗ്രാഹകൻ : മനേഷ് മാധവൻ (ഇലവീഴാ പൂഞ്ചിറ), ചന്ദ്രു സെൽവരാജ് (വഴക്ക് )
ഗാനരചയിതാവ് : റഫീക്ക് അഹമ്മദ്.
സംഗീത സംവിധായകൻ : എം. ജയചന്ദ്രൻ (പത്തൊൻപതാം നൂറ്റാണ്ട് , ആയിഷ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്ക്)
പശ്ചാത്തല സംഗീതം : ഡോൺ വിൻസെന്റ് ( ന്നാ താൻ കേസ് കൊട്)
പിന്നണി ഗായിക : മൃദുല വാര്യർ (പത്തൊൻപതാം നൂറ്റാണ്ട്)
പിന്നണി ഗായകൻ : കപില്‍ കപിലൻ (പല്ലൊട്ടി 90സ് കിഡ്സ്).
ചിത്ര സംയോജകൻ : നിഷാദ് യൂസഫ് ( തല്ലുമാല )
നൃത്ത സംവിധാനം : ഷോബി പോൾ രാജ് (തല്ലുമാല)
ശബ്ദമിശ്രണം : വിപിൻ നായർ ( ന്നാ താൻ കേസ് കൊട്)
ശബ്ദ രൂപ കൽപന : അജയൻ അടാട്ട് ( ഇലവീഴാ പൂഞ്ചിറ)

രചനവിഭാഗം:
മികച്ച ചലച്ചിത്രഗ്രന്ഥം: സിനിമയുടെ ഭാവനാ ദേശങ്ങൾ (സി.എസ്. വെങ്കടേശ്വർ)
ചലച്ചിത്രലേഖനം: പുനസ്ഥാപനം എന്ന നവീന്ദ്രജാലം (സാബു നവദാസ്) ∙

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിനായി 154 ചിത്രങ്ങളാണ് വിവിധയിനങ്ങളിൽ മത്സരത്തിനുണ്ടായിരുന്നത്.

ഗസ്റ്റ് അധ്യാപക അഭിമുഖംകരുനാഗപ്പള്ളി തഴവ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ കൊമേഴ്‌സ്,  മലയാളം, സോഷ്യോളജി വി...
21/07/2023

ഗസ്റ്റ് അധ്യാപക അഭിമുഖം

കരുനാഗപ്പള്ളി തഴവ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ കൊമേഴ്‌സ്, മലയാളം, സോഷ്യോളജി വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത: ബിരുദാനന്തര ബിരുദം, നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം കോളജില്‍ ഹാജരാകണം. അഭിമുഖ സമയം ജൂലൈ 25ന് രാവിലെ 10ന് കൊമേഴ്‌സ്, ജൂലൈ 27ന് രാവിലെ 10ന് മലയാളം, ഉച്ചയ്ക്ക് രണ്ടിന് സോഷ്യോളജി. ഫോണ്‍: 0476 2864010, 9188900167.

ചിറക്കര ഗ്രാമ പഞ്ചായത്ത്പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടംസംസ്ഥാനത്തെ ആശുപത്രികളിലെ ഭൗതിക സാഹചര്യം കൂടുതല്‍ മെച...
21/07/2023

ചിറക്കര ഗ്രാമ പഞ്ചായത്ത്
പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം

സംസ്ഥാനത്തെ ആശുപത്രികളിലെ ഭൗതിക സാഹചര്യം കൂടുതല്‍ മെച്ചമെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രോഗികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സേവനങ്ങള്‍ ഉറപ്പാക്കും. അവയവമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്.

ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നതില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. ചികിത്സാ സംവിധാനം വികേന്ദ്രീകരിച്ചതിലൂടെ കൂടുതല്‍ പേര്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍ സാധിച്ചു. ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിര്‍ണയത്തിന് 'ശൈലി ആപ്പ്' എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ കഴിഞ്ഞു. ചിറക്കര പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പി എച്ച് എസിക്ക് വേണ്ടി 50 സെന്റ് വസ്തു സംഭാവനയായി നല്‍കിയ ചിറക്കരത്താഴം രവീന്ദ്രവിലസത്തില്‍ രവീന്ദ്രനെ ചടങ്ങില്‍ ആദരിച്ചു. നവകേരളം പദ്ധതിയുടെ ഭാഗമായി എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 1.40 കോടി രൂപ വിനിയോഗിച്ചാണ് രണ്ട് നിലകളുള്ള കെട്ടിടം നിര്‍മിച്ചത്. വൈകുന്നേരവും പ്രവര്‍ത്തിക്കുന്ന ഒ പി സംവിധാനം, ആധുനിക സജ്ജീകരണങ്ങളോടുകൂടെ ലബോറട്ടറി, കുട്ടികള്‍ക്കായി പ്രത്യേകം കുത്തിവയ്പ്പ് കേന്ദ്രം തുടങ്ങിയ സൗകര്യങ്ങളും പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്.
ജി എസ് ജയലാല്‍ എം എല്‍ എ അധ്യക്ഷനായി. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി സുശീലദേവി, ജില്ലാ പഞ്ചായത്ത് അംഗം ആശാദേവി, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് ശര്‍മ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമക്കാരി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി ശകുന്തള, ചിറക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദേവദാസ്, സ്ഥിരസമിതി അധ്യക്ഷരായ സുബി പരമേശ്വരന്‍, മിനിമോള്‍ ജോഷ്, ബി സുദര്‍ശനന്‍പിള്ള, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ എസ് ഷിനു, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ദേവ് കിരണ്‍, ചിറക്കര പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ അഞ്ജന ബാബു, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

42 ലക്ഷം പേര്‍ക്ക് ചികിത്സാ സഹായം നല്‍കി: മന്ത്രി കെ എന്‍ ബാലഗോപാല്‍കാരുണ്യ പദ്ധതിയിലൂടെ 42 ലക്ഷം പേര്‍ക്ക് ചികിത്സാ സഹാ...
21/07/2023

42 ലക്ഷം പേര്‍ക്ക് ചികിത്സാ സഹായം നല്‍കി: മന്ത്രി കെ എന്‍ ബാലഗോപാല്‍

കാരുണ്യ പദ്ധതിയിലൂടെ 42 ലക്ഷം പേര്‍ക്ക് ചികിത്സാ സഹായം നല്‍കിയതായും ആരോഗ്യരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ കാഴ്ചവയ്ക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കുമ്മിള്‍ പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിട ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നീതി ആയോഗ് പ്രസിദ്ധീകരിച്ച ആരോഗ്യസൂചികയില്‍ കേരളത്തിന്റെ ഒന്നാം സ്ഥാനം ആരോഗ്യ വികസന രംഗത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ സാക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു.

മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. സമസ്ത മേഖലകളിലും സമഗ്ര വികസനം ലക്ഷ്യമിട്ട പദ്ധതികളാണ് പഞ്ചായത്ത് ഭരണസമിതി നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40,78,217 രൂപ ചെലവഴിച്ചാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി ഭൂമി വാങ്ങിയത്. 14,25000 രൂപ പഞ്ചായത്ത് ഫണ്ടും ബഹുജനങ്ങളില്‍ നിന്നുള്ള സംഭാവന ഉള്‍പ്പെടെ 1,43,00000 രൂപ ഉപയോഗിച്ചാണ് ആശുപത്രി സമുച്ചയം നിര്‍മിക്കുക.

കുമ്മിള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ മധു, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെ നജീബത്ത്, രാഷ്ട്രീയകക്ഷി നേതാക്കള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളത്തിൽ ഹൃദ്രോഗ മരണങ്ങൾ കുറഞ്ഞു: മന്ത്രി വീണാ ജോർജ്കേരളത്തിൽ ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണം കുറഞ്ഞെന്ന് ആരോഗ്യ മന...
21/07/2023

കേരളത്തിൽ ഹൃദ്രോഗ മരണങ്ങൾ കുറഞ്ഞു: മന്ത്രി വീണാ ജോർജ്

കേരളത്തിൽ ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണം കുറഞ്ഞെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നിർമാണം പൂർത്തിയാക്കിയ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ആശുപത്രികളിൽ സൗകര്യം മെച്ചപ്പെട്ടതോടെ ചികിത്സ വൈകുന്നത് ഒഴിവായി. ജില്ലാ ആശുപത്രികളിൽ കാത്ത് ലാബ് സൗകര്യം വന്നത് ഹൃദ്രോഗ ചികിൽസയിൽ മുന്നേറ്റമുണ്ടാക്കി. ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടായ കുറവ് ഇതിന്റെ നേട്ടമാണ്. അതിനാൽ സർക്കാർ ആശുപത്രികളുടെ പശ്ചാത്തല വികസനത്തിനാണ് സർക്കാരിന്റെ മുൻഗണന. ആരോഗ്യ രംഗത്തെ നേട്ടങ്ങൾ ഗ്രാമങ്ങളിലും എത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.

താലൂക്ക് ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളുടെ ഉദ്ഘാടനം എ എം ആരിഫ് എം പിയും
കാൻസർ വാർഡ് ഉദ്ഘാടനം സി ആർ മഹേഷ് എം എൽ എയും, ഐ സി യൂണിറ്റുകളുടെ ഉദ്ഘാടനം ഐ ആർ ഇ എൽ ചീഫ് ജനറൽ മാനേജർ ആർ വി വിശ്വനാഥും നിർവഹിച്ചു.
സി ആർ മഹേഷ് എംഎൽഎ അധ്യക്ഷനായി. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, വൈസ് ചെയർപേഴ്‌സൺ എ സുനിമോൾ, സ്ഥിരംസമിതി അധ്യക്ഷരായ ഡോ. പി മീന, പടിപ്പുര ലത്തീഫ്, എസ് ഇന്ദുലേഖ, എം ശോഭന, എൽ ശ്രീലത, മുൻ എം എൽ എ ആർ രാമചന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ എസ് ഷിനു തുടങ്ങിയവർ പങ്കെടുത്തു.

വെളിച്ചം പദ്ധതി : ലാപ്‌ടോപ്പ്, പ്രൊജക്ടര്‍, സ്‌ക്രീന്‍ വിതരണം ചെയ്തുഗ്രന്ഥശാലകള്‍ വിവരവിജ്ഞാന കേന്ദ്രങ്ങളായി മാറണം: ജില...
21/07/2023

വെളിച്ചം പദ്ധതി : ലാപ്‌ടോപ്പ്, പ്രൊജക്ടര്‍, സ്‌ക്രീന്‍ വിതരണം ചെയ്തു

ഗ്രന്ഥശാലകള്‍ വിവരവിജ്ഞാന കേന്ദ്രങ്ങളായി മാറണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ഗ്രന്ഥശാലകള്‍ സാമൂഹത്തില്‍ വെളിച്ചം പകരുന്ന വിവര വിജ്ഞാനകേന്ദ്രങ്ങളായി മാറണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍. ഗ്രന്ഥശാലകള്‍ക്കായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത ഗ്രാമീണ ഗ്രന്ഥശാലകള്‍ക്ക് ലാപ്‌ടോപ്പ്, പ്രൊജക്ടര്‍, സ്‌ക്രീന്‍ എന്നിവയുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യയുടെ സഹായം ഗ്രന്ഥശാലകള്‍ പരമാവധി പ്രയോജനപ്പെടുത്തണം. ഉപകരണങ്ങള്‍ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്ത് സൂക്ഷിക്കണം. വയോജനങ്ങള്‍ക്കായി വയോക്ലബ് പദ്ധതിയും ജില്ലയില്‍ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പഞ്ചായത്തിന്റെ 60 ലക്ഷം രൂപ വിനിയോഗിച്ച് 70 ഗ്രന്ഥശാലകള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നജീബത്ത്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വസന്ത രമേശ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ എസ് കല്ലേലിഭാഗം, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി ബിനുന്‍ വാഹിദ്, ഗ്രന്ഥശാല ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കണ്ണനല്ലൂർ, ചാത്തന്നൂർ എന്നീ പ്രദേശങ്ങളിൽ  ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിച്ചെടുത്ത് കടന്നു കളയുന്ന യാളെ ചാത്തന്നൂർ പോല...
21/07/2023

കണ്ണനല്ലൂർ, ചാത്തന്നൂർ എന്നീ പ്രദേശങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിച്ചെടുത്ത് കടന്നു കളയുന്ന യാളെ ചാത്തന്നൂർ പോലീസ് പിടികൂടി. മണക്കാട് വടക്കേ വിള തൊടിയിൽ വീട്ടിൽ അമീർ ഷ ( 36 ) ആണ് പിടിയിലായത് .നൂറിലധികം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് പ്രതിയെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചും സാഹചര്യ തെളുവുകളെ പോലും ശരിയായി അവലോകനം നടത്തിയുമാണ് പ്രതിയിലേക്ക് പോലീസ് എത്തി ചേർന്നത്. ചാത്തന്നൂർ ഇൻസ്‌പെക്ടർ വി. ശിവകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ആശ വി രേഖ, എ.എസ്.ഐ മാരായ ബൈജു ജെറോം, ഹരി സോമൻ, എസ്.സി.പി.ഒ സജു, സി.പി.ഒ മാരായ പ്രവീൺ, കണ്ണൻ, ദിനേശ്, ലാലു, എന്നിവർ നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനായത്.

ആശംസകൾ ....
28/06/2023

ആശംസകൾ ....

28/06/2023

തെരുവ് നായപ്പേടി എന്ന് തീരും

കുറച്ചു സമയത്തിനുള്ളിൽ കൂടുതൽ നായ്ക്കളുടെ വന്ധ്യങ്കര ണം നടന്നാൽ മാത്രമേ എബിസി പദ്ധതിയുടെ പ്രയോജനം ലഭിക്കുകയുള്ളു . മൃസംരക്ഷണ വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടർ ഡോ. ബി. അരവിന്ദ് എബിസി പദ്ധതിയെക്കുറിച്ച് പറയുന്നത് കേൾക്കാം part 2

22/06/2023

കൂട്ടമായി നടക്കുന്ന നായ്ക്കളിലെ വില്ലൻ ലീഡ് ടോഗാണ്. അതാണ് പ്രധാന പ്രശ്നക്കാരൻ, അതു കടിക്കാൻ ശ്രമിക്കുമ്പോൾ മറ്റു നായ്ക്കളും കൂടെ ചേരുന്നു, വീട്ടിൽ വളർത്തുന്ന നായ്ക്കളെ തെരുവിലേക്ക് തള്ളി വിടുന്നത് ലീഡ് ടോ ഗു കളെ സൃഷ്ടിക്കാൻ കാരണമാകുന്നു. ഇത് അപകടമാണ്.
പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് തെരുവ് നായ്കൾ പെരുകാനുള്ള പ്രധാന കാരണവും.
മൃഗ സംരക്ഷണ വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടറും നായ്ക്കളുടെ വന്ധ്യ ങ്കരണ പദ്ധതിയായ എ ബി സി യുടെ ടെക്നിക്കൽ ഡയറക്ടറും കൊല്ലം എസ് പി സി യുടെ സെക്രട്ടറിയുമായ ഡോ. ബി. അരവിന്ദ് അനുഭവങ്ങൾ പങ്കു വയ്ക്കുന്നു

കള്ളന്മാർ പിടിയിൽ
21/06/2023

കള്ളന്മാർ പിടിയിൽ

21/06/2023

പ്രായം മാറി നിന്നു ഇവർക്ക് മുന്നിൽ അന്താരാഷ്ട്ര യോഗ ദിനത്തിൽ ഗവ വ്യദ്ധ സദനത്തിൽ നടന്ന യോഗ ദിനാഘോഷം വ്യത്യസ്തമായി

21/06/2023

ഭയാനക ദൃശ്യങ്ങൾ, കുളിപ്പിക്കാനിരുത്തിയ പിഞ്ചു കുട്ടിയെ തെരുവ് നായ കടിച്ചു കീറുന്നു. കുട്ടിയെ പുറത്തിരുത്തി അമ്മ വിടന കത്ത് കയറിയ സമയത്തായിരുന്നു സംഭവം

21/06/2023

'കത്തിക്കരുത് ചേട്ടാ... അയാളെ ആരെങ്കിലും പിടിക്ക്'
പഞ്ചായത്തോഫീസിന് തീയിട്ട് യുവാവ്

ലൈഫ് പദ്ധതിയിൽ പേരുൾപ്പെടാത്തതിൽ പ്രതിഷേധിച്ചാണ് മലപ്പുറം കീഴാറ്റൂർ പഞ്ചായത്തോഫീസിന് മുജീബ് തീയിട്ടത്.

Address


Website

Alerts

Be the first to know and let us send you an email when Team One Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share