GULAB JAN

GULAB JAN Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GULAB JAN, Publisher, .

ചരിത്രകാരനും പ്രഭാഷകനുമായ ഡോ. കെ. എസ്. മാധവൻ രചിച്ച പ്രോഗ്രസ് ബുക്സ് പ്രസിദ്ധീകരിച്ച "ജാതി വർഗം ഹിന്ദുത്വം: മാർക്സ് അംബേ...
15/02/2024

ചരിത്രകാരനും പ്രഭാഷകനുമായ ഡോ. കെ. എസ്. മാധവൻ രചിച്ച പ്രോഗ്രസ് ബുക്സ് പ്രസിദ്ധീകരിച്ച "ജാതി വർഗം ഹിന്ദുത്വം: മാർക്സ് അംബേദ്കർ ചിന്തകൾ" എന്ന
പുസ്തകത്തിന്റെ പ്രകാശനം .
2024 ഫെബ്രവരി: 16-ന് വൈ: 4.30 ന് . കോഴിക്കോട്
സ്പോർട്സ് കൗൺസിൽ ഹാളിൽ നടക്കും.

സ്വാഗതം: റിലു എ എസ്
അധ്യക്ഷ : മിത്തു തിമോത്തി

പുസ്തകപരിചയം
ഡോ. എ.കെ വിനീഷ്
പ്രകാശനം
കെ.ഇ. എൻ
സ്വീകരിക്കുന്നത്
മജ്നി തിരുവങ്ങൂർ
പ്രഭാഷണം .
കെ.ടി. കുഞ്ഞിക്കണ്ണൻ
ഡോ. കെ. എസ്. മാധവൻ
നന്ദി: കലാ റാണിചന്ദ്രൻ

പരിപാടിയിലേക്ക് സ്നേഹപൂർവം ക്ഷണിക്കുന്നു.

പ്രോഗ്രസീവ് റീഡേഴ്സ് ഫോറം

31/12/2022

ചിലതെല്ലാം തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്.
അതുകൊണ്ട് 2023 എനിക്ക് വേണം.
സഹകരിക്കുമല്ലൊ

27/10/2021
പി രാജീവ്..............ദേശാഭിമാനിയിലെ ഓഫീസ് മുറിയില്‍, പതിവ് യോഗങ്ങള്‍ കഴിഞ്ഞ് ഏകനായി ഇരിക്കുകയായിരുന്നു. വാര്‍ത്തകളിലെ ...
09/07/2021

പി രാജീവ്..............
ദേശാഭിമാനിയിലെ ഓഫീസ് മുറിയില്‍, പതിവ് യോഗങ്ങള്‍ കഴിഞ്ഞ് ഏകനായി ഇരിക്കുകയായിരുന്നു. വാര്‍ത്തകളിലെ ചില വാക്കുകള്‍ സൃഷ്ടിക്കുന്ന വ്യത്യസ്ത രാഷ്ട്രീയാര്‍ത്ഥങ്ങളെ കുറിച്ചായിരുന്നു അന്ന് നടന്ന ചര്‍ച്ച. അങ്ങനെ വെറുതെയിരുന്നപ്പോള്‍, പെട്ടെന്ന് ഒരു ആശയം തോന്നി. വാക്കിന്റെ രാഷ്ട്രീയത്തെ കുറിച്ച് ഫേസ് ബുക്കില്‍ ഒരു ലൈവ് ചെയ്താലോ? ഓഫീസിലെ മേശപ്പുറത്ത് പുസ്തകങ്ങള്‍ക്ക് മുകളില്‍ മൊബൈല്‍ ഫോണ്‍ എടുത്തു വെച്ചു. നേരെ ഫേസ് ബുക്ക് ലൈവിലേക്ക് കയറി. നേരത്തെ അറിയിപ്പുകള്‍ ഒന്നും നല്‍കിയിരുന്നില്ല. തയ്യാറാക്കിയ കുറിപ്പുകളും ഉണ്ടായിരുന്നില്ല. പത്തു മിനിറ്റില്‍ താഴെ നില്‍ക്കുന്ന ഒരു ലൈവാണ് ഉദ്ദേശിച്ചത്. വളരെ പെട്ടെന്ന് തന്നെ നല്ല പ്രതികരണങ്ങള്‍ വന്നു. ഈ രീതി ആശയ പ്രചാരവേലക്ക് ഉപയോഗിച്ചുകൂടേയെന്ന് പലരും ചോദിച്ചു. ഇതായിരുന്നു പ്രഭാഷണ പരമ്പരയുടെ തുടക്കം.
എല്ലാവരും ലോക്ക്ഡൗണില്‍ വീട്ടിലിരിക്കുന്ന സമയമായതു സൗകര്യമായി. യാത്രകളും യോഗങ്ങളും ഇല്ലാതിരുന്നതുകൊണ്ട് എല്ലാ ദിവസവും രാത്രിയില്‍ ലൈവ് ചെയ്യാന്‍ തുടങ്ങി. ദിവസവും നിശ്ചിത സമയമെന്നത് കുറച്ചു ബുദ്ധിമുട്ടായിരുന്നു. എങ്കിലും മുടങ്ങാതെ ഒരു മാസത്തിലധികം പരമ്പര ചെയ്തു. ഫോണില്‍ നിന്നും ക്യാമറയിലേക്കും ഓഫീസ് മുറിയില്‍ നിന്നും സ്റ്റുഡിയോയിലേക്കും മാറി. എന്നാലും ചില ദിവസങ്ങളില്‍ വീട്ടില്‍ നിന്നും ലൈവ് ചെയ്യേണ്ടിവന്നു. ഫോണ്‍ അനങ്ങാതെ പിടിക്കാന്‍ കൊതുകുകള്‍ക്കിടയില്‍ കുട്ടികള്‍ പലപ്പോഴും യുദ്ധം ചെയ്തു. ഏഴു മിനിറ്റില്‍ കൂടരുതെന്ന് അവര്‍ വിപ്പ് നല്‍കി! അത് അക്ഷരംപ്രതി അനുസരിച്ചു. പത്തു മിനിറ്റില്‍ താഴെയുള്ളതായിരുന്നു എല്ലാ പ്രഭാഷണങ്ങളുമെന്നത് കാഴ്ചക്കാര്‍ക്ക് സൗകര്യപ്രദമായി. വാഹനം ഓടിക്കുമ്പോഴെല്ലാം കേള്‍ക്കാന്‍ പോഡ് കാസ്റ്റ് കൂടിയു ണ്ടെങ്കില്‍ നന്നായിരിക്കുമെന്ന് വിദേശത്തുള്ള പല സുഹൃത്തുക്കളും ആവശ്യപ്പെട്ടതും നടപ്പില്‍ വരുത്തി. പരമ്പരക്ക് ശേഷം ഒരു ലൈവ് സെഷനില്‍ ചോദ്യോത്തരവും കൈകാര്യം ചെയ്തു.
വാക്കുകളുടെ രാഷ്ട്രീയത്തിലെ ഉദാഹരണങ്ങളും പരിഭാഷയുടെ പ്രശ്‌നങ്ങളില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളും മാര്‍ക്‌സിസത്തിലേക്കുള്ള വാതില്‍ തുറന്നു. മാര്‍ക്‌സിസത്തില്‍ പദശാസ്ത്രത്തിന് സവിശേഷ പ്രാധാന്യമുണ്ട്. ഓരോ വാക്കിനും കൃത്യമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര ഉള്ളടക്കമുണ്ട്. വാക്കുകള്‍ നിരന്തരം പ്രയോഗിക്കുന്ന ചിലരെങ്കിലും അവയെ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കിയിട്ടുണ്ടാവില്ല. വൈരുദ്ധ്യാത്മക ഭൗതികവാദവും ചലന നിയമങ്ങളും കാണാപാഠം പോലെ പറയുന്ന ചിലരെങ്കിലും പ്രയോഗത്തില്‍ കടകവിരുദ്ധമായ സമീപനമായിരിക്കും സ്വീകരിക്കുന്നത്.
വാക്കുകളെയും ദര്‍ശനത്തേയും കേവലമായി മാത്രം മനസ്സിലാ ക്കുന്നത് പ്രയോഗത്തെ യാന്ത്രികമാക്കും. ചിലരാകട്ടെ ഉദ്ധരണികളില്‍ കുരുങ്ങി കിടക്കും. അതു പറഞ്ഞ കാലമോ സാഹചര്യമോ ഒന്നും പരിഗ ണിക്കാതെയായിരിക്കും നിഗമനങ്ങളിലേക്ക് എത്തുന്നത്. വരട്ടുതത്വ വാദക്കാര്‍ ഇങ്ങനെയാണ് രൂപം കൊള്ളുന്നത്- മറ്റു ചിലര്‍ മാറിയ സാഹച ര്യത്തെ കാണും. എന്നാല്‍, അതിനെ വിശകലനവിധേയമാക്കാനുള്ള രീതിശാസ്ത്രത്തെ ശരിയായി ഉള്‍ക്കൊള്ളില്ല. അതുകൊണ്ട് മൗലിക കാഴ്ച്ചപ്പാടിനെ തന്നെ കൈയൊഴിയുന്ന പരിഷ്‌ക്കരണവാദികളായി മാറും. ഈ രണ്ടു പ്രവണതകളില്‍ നിന്നും മാറി സഞ്ചരിക്കാന്‍ മാര്‍ക് സിസത്തെ ശരിയായി മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. മാര്‍ക് സിസത്തിന്റെ അടിസ്ഥാന തത്വങ്ങളേയും സാധാരണ പ്രയോഗിക്കുന്ന വാക്കുകളേയും ലളിതമായി പരിചയപ്പെടുത്താനാണ് പ്രഭാഷണത്തില്‍ ശ്രമിച്ചത്. അതില്‍ എത്ര മാത്രം വിജയിച്ചുവെന്നറിയില്ല.

പരമ്പര നടക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ ഇത് പുസ്തകമാക്കണമെന്ന് ഗുലാബ് ജാന്‍ വിളിച്ച് ആവശ്യപ്പെടുകയുണ്ടായി. സ്‌നേഹത്തോടെയുള്ള ആ നിര്‍ബന്ധമാണ് ഈ പുസ്തകത്തിലേക്ക് എത്തിച്ചത്.
കോവിഡ് കാലം തുറന്ന സാധ്യതയില്‍ പ്രസിദ്ധപ്പെടുന്ന മൂന്നാമത്തെ പുസ്തകമാണിത്. പ്രഭാഷണത്തിന്റെ രീതിയും എഴുത്തിന്റെ രീതിയും രണ്ടാണ്. പ്രഭാഷണത്തിന്റെ ലിഖിതരൂപം തന്നെയാണ് പുസ്തക രൂപത്തില്‍ നിങ്ങളുടെ കൈകളില്‍ എത്തുന്നത്. മാര്‍ക്‌സിസത്തെ ലളിതമായി മനസ്സിലാക്കുന്നതിന് ഈ പ്രവേശിക സഹായിക്കുമെന്ന് കരുതുന്നു,
പി രാജീവ്....................
പുസ്തകം ആവശ്യമുള്ളവർ ഈ നമ്പറിൽ വാട്ട്സ് ആപ് ചെയ്യുക.
9995368733

05/07/2021

[03/05/2020, 9:08 am] P Rajeev: *_Solitude ഉം Loneliness ഉം ഏകാന്തതയാണോ? Growth ഉം Development ഉം ഒന്നാണോ? വാക്കിന് രാഷട്രീയമുണ്ടോ? സമ്മത നിർമ്മാണത്തിൻ്റെ ഉപകരണമാണോ വാക്ക്?_*

https://www.facebook.com/519971028015001/posts/3226683250677085/
[04/05/2020, 7:11 am] P Rajeev: https://www.facebook.com/519971028015001/posts/3229287290416681/?sfnsn=wiwspwa&extid=O7ob85OWvOZOQTHs&d=w&vh=e
[05/05/2020, 1:35 pm] P Rajeev: *_മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു, മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേർന്ന് മണ്ണു പങ്കുവെച്ചു, എന്ന വരികൾ എഴുതുന്നതിന് മുമ്പ് വയലാർ "man makes religion , religion does not makes man' എന്ന മാർക്സിൻ്റെ വരികൾ വായിച്ചിട്ടുണ്ടാകുമോ? secularism എന്ന ഇംഗ്ലീഷ് വാക്കിൻ്റെ ശരിയായ മലയാളം ഏതാണ്? മതനിരപേക്ഷതയോ മതേതരത്വമോ?_*
മതത്തിൻ്റെ മാര്ക്ലിസ്റ്റ് കാഴ്ചപാടിനെയും വാക്കുകളെയും പറ്റി തന്നെ വീണ്ടും.....

https://www.facebook.com/519971028015001/posts/3232934896718587/
[06/05/2020, 7:25 pm] P Rajeev: https://m.facebook.com/story.php?story_fbid=3236176346394442&id=519971028015001
[07/05/2020, 8:57 pm] P Rajeev: *_ഗാന്ധിയുടെ രാമനും ഗോഡ്സേയുടെ രാമനും ഒന്നാണോ? എന്താണ് വിശ്വാസം?_*

*_എല്ലാ ഇലകളുടേയും സത്ത ഒന്നു തന്നെയാണോ? മതത്തെയും വിശ്വാസത്തെയും പറ്റി വീണ്ടും...._*

https://www.facebook.com/519971028015001/posts/3238774549467955/
[08/05/2020, 8:42 pm] P Rajeev: 'തോറ്റിട്ടില്ല, തോറ്റിട്ടില്ല
വിദ്യാർത്ഥി വർഗ്ഗം തോറ്റിട്ടില്ല. തോറ്റ ചരിത്രം കേട്ടിട്ടില്ല'
പലരും ഇങ്ങനെ വിളിക്കുന്നത് കേൾക്കാം,
യഥാർത്ഥത്തിൽ വിദ്യാർത്ഥി വർഗമാണോ?
എന്താണ് വർഗ്ഗം ? എങ്ങനെയാണ് വർഗങ്ങളില്ലാത്ത കാലത്ത് നിന്ന് അടിമത്തത്തിലേക്ക് മാറിയത്? വർഗ്ഗവും മാറ്റവും--

https://www.facebook.com/519971028015001/posts/3241259269219483/
[09/05/2020, 9:38 am] P Rajeev: https://m.facebook.com/story.php?story_fbid=3242743092404434&id=519971028015001
[10/05/2020, 8:41 am] P Rajeev: https://m.facebook.com/story.php?story_fbid=3245185968826813&id=519971028015001
[10/05/2020, 9:38 am] P Rajeev: https://m.facebook.com/story.php?story_fbid=3245185058826904&id=519971028015001
[11/05/2020, 8:21 am] P Rajeev: https://m.facebook.com/story.php?story_fbid=3247867851891958&id=519971028015001
[12/05/2020, 8:21 am] P Rajeev: https://m.facebook.com/story.php?story_fbid=3250219528323457&id=519971028015001
[13/05/2020, 12:27 pm] P Rajeev: https://m.facebook.com/story.php?story_fbid=3253066621372081&id=519971028015001
[14/05/2020, 9:11 am] P Rajeev: https://m.facebook.com/story.php?story_fbid=3255382224473854&id=519971028015001
[15/05/2020, 8:31 am] P Rajeev: https://m.facebook.com/story.php?story_fbid=3256942290984514&id=519971028015001
[16/05/2020, 8:15 am] P Rajeev: https://m.facebook.com/story.php?story_fbid=3260185973993479&id=519971028015001
[17/05/2020, 8:35 am] P Rajeev: https://m.facebook.com/story.php?story_fbid=3263287030350040&id=519971028015001
[18/05/2020, 8:49 am] P Rajeev: https://m.facebook.com/story.php?story_fbid=3267908686554541&id=519971028015001
[19/05/2020, 10:17 am] P Rajeev: https://m.facebook.com/story.php?story_fbid=3269610993050977&id=519971028015001
[20/05/2020, 9:53 am] P Rajeev: *'മനുഷ്യ ശരീരത്തിനു ഭാഗങ്ങൾ മാത്രമായില്ല,* *മൃതദേഹത്തിനു മാത്രമേ ഭാഗങ്ങളുള്ളു.'* *ഇങ്ങനെ എഴുതുമ്പോൾ ഹെഗൽ എന്താണ് ഉദ്ദേശിക്കുന്നത്?*
*വൈരുദ്ധ്യാത്മക രീതി ശാസ്ത്രത്തെ ഹെഗൽ എങ്ങനെ സമഗ്രതയിൽ അവതരിപ്പിച്ചു?*
*മാർക്സ് എങ്ങനെ അതിനെ മുന്നോട്ടു കൊണ്ടു പോയി?*
*വീണ്ടും വൈരുദ്ധ്യാത്മകതയെ സംബന്ധിച്ച്.*
*distinct thoughts*

https://www.facebook.com/519971028015001/posts/3272119086133501/
[21/05/2020, 8:05 am] P Rajeev: https://m.facebook.com/story.php?story_fbid=3274732402538836&id=519971028015001
[22/05/2020, 8:30 am] P Rajeev: https://m.facebook.com/story.php?story_fbid=3277341472277929&id=519971028015001
[23/05/2020, 8:12 am] P Rajeev: https://m.facebook.com/story.php?story_fbid=3280564138622329&id=519971028015001
[24/05/2020, 8:09 am] P Rajeev: https://m.facebook.com/story.php?story_fbid=3282161301795946&id=519971028015001
[25/05/2020, 8:34 am] P Rajeev: https://m.facebook.com/story.php?story_fbid=3284712848207458&id=519971028015001
[26/05/2020, 8:09 am] P Rajeev: https://m.facebook.com/story.php?story_fbid=3287476921264384&id=519971028015001
[27/05/2020, 8:11 am] P Rajeev: https://m.facebook.com/story.php?story_fbid=3290217780990298&id=519971028015001
[28/05/2020, 8:13 am] P Rajeev: https://m.facebook.com/story.php?story_fbid=3292431180768958&id=519971028015001
[29/05/2020, 8:25 am] P Rajeev: https://m.facebook.com/story.php?story_fbid=3295099313835478&id=519971028015001
[30/05/2020, 8:39 am] P Rajeev: https://m.facebook.com/story.php?story_fbid=3297422686936474&id=519971028015001
[31/05/2020, 9:32 am] P Rajeev: https://m.facebook.com/story.php?story_fbid=3299766756702067&id=519971028015001
[01/06/2020, 8:13 am] P Rajeev: https://m.facebook.com/story.php?story_fbid=3302549289757147&id=519971028015001
[01/06/2020, 11:07 pm] P Rajeev: https://m.facebook.com/story.php?story_fbid=3304784516200291&id=519971028015001
[03/06/2020, 8:22 am] P Rajeev: https://m.facebook.com/story.php?story_fbid=3307464799265596&id=519971028015001
[03/06/2020, 9:50 pm] P Rajeev: https://m.facebook.com/story.php?story_fbid=343770466601672&id=519971028015001

https://blog.vayalaata.com/antonio-gramsci-political-writings-prison-notes/
07/02/2021

https://blog.vayalaata.com/antonio-gramsci-political-writings-prison-notes/

പ്രശസ്ത മാര്‍ക്‌സിയന്‍ സൈദ്ധാന്തികനായ അന്റോണിയോ ഗ്രാംഷിയുടെ രണ്ട് വോളിയം പുസ്തകങ്ങള്‍ ഇപ്പോള്‍ വന്‍ വിലക്ക.....

ജാതിരൂപകങ്ങള്‍മലയാളാധുനികതയെ വായിക്കുമ്പോള്‍സജീവ് പി. വി.വില: 180...................................പത്തൊമ്പതാം നൂറ്റാണ്...
10/12/2020

ജാതിരൂപകങ്ങള്‍മലയാളാധുനികതയെ വായിക്കുമ്പോള്‍
സജീവ് പി. വി.
വില: 180...................................
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി മലയാളത്തിലെ സാഹിത്യവ്യവഹാരങ്ങള്‍ ഏറ്റെടുത്ത ചില പ്രമേയങ്ങളെയും, സാഹിത്യ/സാമൂഹിക മണ്ഡലത്തില്‍ പ്രവര്‍ത്തിച്ച വ്യക്തിത്വങ്ങളെയും മുന്‍നിര്‍ത്തി മലയാളത്തിലെ സാഹിത്യാധു നികതയെ വായിക്കാനുള്ള ശ്രമങ്ങളാണ് പ്രധാന മായും ഈ പുസ്തകത്തിലുള്ളത്. നവോത്ഥാനം, ആധുനികത, സാമൂഹിക പരിഷ്‌ക്കരണം, ദേശീയവാദം, തുടങ്ങിയ സങ്കല്പനങ്ങളെ വിമര്‍ശനാത്മകമായി നോക്കി കാണുന്നതോടൊപ്പം ആധുനികമായ സാഹിത്യവ്യവഹാരങ്ങളില്‍ പ്രവര്‍ത്തിച്ച ജാതി/സമുദായഭാവനകളെ വിശകലനം ചെയ്യുന്ന ഈ അന്വേഷണങ്ങള്‍ നിലവിലുള്ള സാഹിത്യചരിത്ര ധാരണകളോട് വിയോജിപ്പ് പുലര്‍ത്തുന്നതും സാഹിത്യാനുഭവങ്ങളുടെ സാമൂഹികചരിത്രം ആരായുന്നതുമാണ്. നമ്മുടെ സാഹിത്യവിമര്‍ശന/പഠനങ്ങള്‍ വഴിപിരിയുന്നതിന് ഉദാഹരിക്കാവുന്ന ലേഖനങ്ങളുടെ സമാഹാരം.
കോപ്പികൾക്ക്: 86061 24966

https://m.facebook.com/story.php?story_fbid=209750207176337&id=100044240779100
24/10/2020

https://m.facebook.com/story.php?story_fbid=209750207176337&id=100044240779100

ശ്രീ വിനു വി ജോണ്‍,

ഏഷ്യാനെറ്റിന്‍റെ ഇന്നത്തെ ന്യൂസ് അവറില്‍ എന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിനെ കുറിച്ചു വിനു പരാമര്‍ശിച്ചതായി അറിഞ്ഞു. ഞാന്‍ ചര്‍ച്ച കണ്ടിരുന്നില്ല. ഒരു കൂട്ടുകാരിയാണു പറഞ്ഞത്. അതുകൊണ്ടു യൂ ട്യൂബില്‍ ആ ചര്‍ച്ചയുടെ പ്രസക്ത ഭാഗം കണ്ടു.

സുനിത ദേവദാസിനെ കുറിച്ച്, കേട്ടാല്‍ അറയ്ക്കുന്ന അശ്ലീലം എഴുതിയ യാസിര്‍ എടപ്പാളിനെ ന്യൂസ് അവറില്‍ ‘വിളിച്ചിരുത്തി’ എന്ന് ഇന്നലെ എന്‍റെ ഫെയ്സ് ബുക് പോസ്റ്റില്‍ എഴുതിയതു വസ്തുതാപരമായി തെറ്റാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്കു ഫാക്ച്വല്‍ കറക്ട്നെസ് അത്യാവശ്യമാണെന്ന പാഠം പഴയ മാധ്യമപ്രവര്‍ത്തകയായ ഞാന്‍ മറന്നതു ശരിയായില്ലെന്നും പറഞ്ഞതു കേട്ടു.

എല്ലാ സ്നേഹത്തോടെയും പറയട്ടെ, ഞാന്‍ പത്രപ്രവര്‍ത്തക ആയിരുന്ന കാലം മുതല്‍ മുടങ്ങാതെ ശ്രദ്ധിച്ചിരുന്ന ഒരു ചാനല്‍ ആയിരുന്നു ഏഷ്യാനെറ്റും പില്‍ക്കാലത്ത് ഏഷ്യാനെറ്റ് ന്യൂസും. ശ്രീ ശശികുമാര്‍, സക്കറിയ, സി.എല്‍.തോമസ്, ടി.എന്‍. ഗോപകുമാര്‍ എന്നിവരുടെയൊക്കെ സാന്നിധ്യം കൊണ്ട്, ആ ചാനലിനോട് അവര്‍ ചാനല്‍ വിട്ടു പോയതിനുശേഷവും പ്രത്യേകമായൊരു മമത ഉണ്ടായിരുന്നു.

പക്ഷേ, കുറച്ചു കാലമായി ഞാന്‍ ഏഷ്യാനെറ്റ് ന്യൂസ് കാണാറില്ല. പ്രത്യേകിച്ചും വിനുവിന്‍റെ ന്യൂസ് അവര്‍. എഴുത്തുകാരിയെന്ന നിലയില്‍ വിനു എന്നെ ഇഷ്ടപ്പെടുന്നതായി പറഞ്ഞെങ്കിലും, വിനുവിന്‍റെ ന്യൂസ് അവര്‍ എനിക്ക് ഇഷ്ടമല്ല എന്നു വിഷമത്തോടെ പറയട്ടെ. അതു പറയുന്നതു കൊണ്ട് ഇനിമേല്‍ എഴുത്തുകാരിയെന്ന നിലയില്‍ എന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലും സാരമില്ല. കാരണം, ഞാന്‍ പഠിച്ചിട്ടുള്ള ജേണലിസം അനുസരിച്ച്, നമ്മുടെ ഇഷ്ടാനിഷ്ടങ്ങളും വ്യക്തിപരമായ താല്‍പര്യങ്ങളും പക്ഷപാതവും പ്രകടിപ്പിക്കാനുള്ള വേദിയല്ല, പത്രവും ചാനലും. ആ പരമമായ നിയമം വിനു നിരന്തരം ലംഘിക്കുന്നു. അതു വഴി വിനു ഇല്ലാതാക്കിയത് ചാനലിന്‍റെയും വിനുവിന്‍റെയും വിശ്വാസ്യതയാണ്. വിശ്വാസ്യതയില്ലെങ്കില്‍ പിന്നെ വാര്‍ത്തയുണ്ടോ?

ഇന്നലെ സുനിത ദേവദാസിന്‍റെ വിഡിയോ കണ്ടതിനെത്തുടര്‍ന്നായിരുന്നു എന്‍റെ ‍ ആ ഫെയ്സ് ബുക്ക് പോസ്റ്റ് . തൃത്താല എം.എല്‍.എ. കുറച്ചു കാലം മുമ്പ് എനിക്കു നേരെ അസഭ്യവര്‍ഷം നടത്താന്‍ ആഹ്വാനം ചെയ്തപ്പോള്‍ എന്നെ അനുകൂലിച്ചു സുനിത അന്ന് എഴുതിയ പോസ്റ്റിനു താഴെയാണു യാസിര്‍ എടപ്പാള്‍ ആ അശ്ലീല കമന്‍റ് എഴുതിയത്.

ഏതായാലും, മാധ്യമപ്രവര്‍ത്തകര്‍ക്കു ഫാക്ച്വല്‍ കറക്ട്നെസ് എത്ര പ്രധാനമാണ് എന്ന് ഓര്‍മ്മിപ്പിച്ച സ്ഥിതിക്ക് ഏഷ്യാനെറ്റ് ന്യൂസില്‍നിന്ന് രണ്ടു മാസം മുമ്പുണ്ടായ ഒരു അനുഭവം ഞാനും പങ്കു വയ്ക്കുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനാലിന് ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുണ്ടായിരുന്നു– വിനുവിന് ഓര്‍മ്മയുണ്ടോ എന്ന് അറിയില്ല– മന്ത്രി കെ.ടി. ജലീലിനെ അടിക്കാന്‍ യാസിര്‍ എടപ്പാളിനെ കൊണ്ടുവന്നതു പോലെ, ഗവണ്‍മെന്‍റിനെ പ്രതിക്കൂട്ടിലാക്കാന്‍ എനിക്ക് എതിരെ ഒരു വ്യാജ വാര്‍ത്ത ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ചു. ‘‘ചട്ടങ്ങള്‍ മറികടന്ന് കെ. ആര്‍ മീരയ്ക്ക് എം.ജി. സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ നിയമനം’’ എന്നു ഫ്ലാഷ് ന്യൂസും ബ്രേക്കിങ് ന്യൂസും ഒക്കെ ഉണ്ടായിരുന്നു.
അതിന്‍റെ ഫാക്ച്വല്‍ കറക്ട്നെസിനെ കുറിച്ച് എനിക്ക് അറിയാന്‍ താല്‍പര്യമുണ്ട്. ‘നിയമനം’ എന്ന വാക്ക് ഏഷ്യാനെറ്റ് ന്യൂസ് ഉപയോഗിച്ചതു ഫാക്ച്വലി കറക്ട് ആയിരുന്നോ? ‘ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാത്ത ഒരു ബോര്‍ഡിലേക്കുള്ള നാമനിര്‍ദ്ദേശത്തെ’ ഏഷ്യാനെറ്റ് ന്യൂസ് ‘നിയമനം’ എന്നു വിളിച്ചതു ഫാക്ച്വലി കറക്്ട് ആയിരുന്നോ? ആ നാമനിര്‍ദ്ദേശം ‘ചട്ടങ്ങള്‍ മറികടന്നാണ്’ എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതു ഫാക്ച്വലി കറക്ട് ആയിരുന്നോ? ? നിങ്ങള്‍ അന്നു മുഴുവന്‍ സ്ക്രീനില്‍ എഴുതിക്കാണിച്ചതുപോലെ ‘വിദഗ്ധസമിതി നല്‍കിയ പേരുകള്‍ വെട്ടിയിട്ട്’ എന്‍റെ പേരു തിരുകിക്കയറ്റി എന്ന ആരോപണം ഫാക്ച്വലി കറക്ട് ആയിരുന്നോ? ‘വിദഗ്ധ സമിതി ഉണ്ടായിരുന്നു’ എന്ന ധ്വനി ഫാക്ച്വലി കറക്ട് ആയിരുന്നോ? അന്ന് അര്‍ദ്ധരാത്രി വരെ ഏഷ്യാനെറ്റ് ന്യൂസ് ആ വാര്‍ത്ത തുടര്‍ച്ചയായി കാണിച്ചു കൊണ്ടിരുന്നതു വിലകുറഞ്ഞ രാഷ്ട്രീയ പക പോക്കലും എന്നെ അപകീര്‍ത്തിപ്പെടുത്തലും ലക്ഷ്യമിട്ടായിരുന്നില്ലേ? അല്ലായിരുന്നെങ്കില്‍, അതു ‘നിയമനം’ അല്ലെന്നും ചട്ടങ്ങള്‍ അനുസരിച്ചുള്ള നാമനിര്‍ദ്ദേശമാണെന്നും വൈസ് ചാന്‍സലര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞതു പിറ്റേന്ന് ആദ്യത്തെ വാര്‍ത്ത കൊടുത്ത അതേ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു ഫാക്ച്വല്‍ കറക്ട്നെസിനോടുള്ള ചാനലിന്‍റെയും വിനുവിന്‍റെയും പ്രതിബദ്ധത വെളിപ്പെടുത്തേണ്ടതായിരുന്നില്ലേ?

യാസിര്‍ എടപ്പാളിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിലെ ഒരു വരി വി.പി.പി. മുസ്തഫ വായിച്ചതിന് പിറ്റേന്നു വിനു വിശദമായി മാപ്പു പറഞ്ഞല്ലോ. എന്നെ അപകീര്‍ത്തിപ്പെടുത്തിയതിനു പരസ്യമായല്ലെങ്കിലും ഒരു ഫോണ്‍ കോളിലൂടെയെങ്കിലും എന്നോടു മാപ്പു പറയാനുള്ള അക്കൗണ്ടബിലിറ്റിയോ റെസ്പോണ്‍സിബിലിറ്റിയോ ഇന്‍റഗ്രിറ്റിയോ നിങ്ങളോ നിങ്ങളുടെ മേധാവി എം.ജി. രാധാകൃഷ്ണനോ കാണിച്ചോ?

പിന്നെ എന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിലെ ഫാക്ച്വല്‍ കറക്ട്നെസിനെ കുറിച്ച്– അതിലെന്താണു കറക്ട് അല്ലാത്തത്? ‘സാന്നിധ്യം’ എന്ന വാക്കോ? ആ ചര്‍ച്ച തന്നെ യാസിര്‍ എടപ്പാള്‍ നേരിടുന്ന അനീതിയെ കുറിച്ച് ആയിരുന്നില്ലേ? ആ ചര്‍ച്ചയില്‍ ഉടനീളം യാസിര്‍ എടപ്പാളിന്‍റെ സാന്നിധ്യം വിഷ്വലുകളായും അയാളെ വെള്ള പൂശുന്ന ഡോക്യുമെന്‍റുകളുടെ ഭാഗങ്ങളായും പ്രദര്‍ശിപ്പിക്കുകയായിരുന്നില്ലേ? യാസിര്‍ എടപ്പാള്‍ മറ്റു ചാനലുകളില്‍ ആയിരുന്നതു കൊണ്ട്, യാസിറിനു വേണ്ടി സംസാരിക്കാന്‍ അയാളുടെ പിതാവിനെയും മറ്റു രണ്ടു പേരെയും ക്ഷണിച്ചു കൊണ്ടുവന്നിരുന്നില്ലേ? യാസിര്‍ എടപ്പാളിനു വേണ്ടിയായിരുന്നില്ലേ വിനുവും വാദിച്ചു കൊണ്ടിരുന്നത്? യാസിര്‍ എടപ്പാള്‍ നിരന്തരം എഴുതി പ്രചരിപ്പിക്കുന്ന അശ്ലീല പോസ്റ്റുകളെ കുറിച്ചും അവയിലെ പദപ്രയോഗങ്ങളെ കുറിച്ചും സ്ത്രീവിരുദ്ധതയെക്കുറിച്ചും അറിയാതെയാണോ വിനു ആ ചര്‍ച്ച നടത്തിയത്? ഒരാള്‍ക്കു വേണ്ടി ചര്‍ച്ച നടത്തുമ്പോള്‍ അയാളെ കുറിച്ചു മിനിമം ധാരണ പോലുമില്ലെങ്കില്‍, അതെന്തു തരം ജേണലിസമാണ്?

എന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിനു ഇതുവരെ വായിച്ചിട്ടില്ലെങ്കില്‍, ചുവടെ വായിക്കാം.

‘‘മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ എന്നു സ്വയം അവകാശപ്പെടുന്ന യാസിര്‍ എടപ്പാള്‍ ആണു രണ്ടു ദിവസമായി വാര്‍ത്തകളില്‍.
ഒരു ‘ചെറിയ’ ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പേരില്‍ മന്ത്രി കെ.ടി. ജലീലിന്‍റെ പീഡനം ഏറ്റുവാങ്ങുന്ന ഒരുവനായി പ്രമുഖ പത്രങ്ങളെല്ലാം ഒന്നാം പേജിലും പ്രമുഖ ചാനലുകളെല്ലാം പ്രൈം ടൈം ചര്‍ച്ചകളിലും യാസിര്‍ എടപ്പാളിനെ അവതരിപ്പിക്കുകയുണ്ടായി.
ഗവണ്‍മെന്‍റിനെ ആക്രമിക്കാന്‍ കിട്ടിയ അവസരമായതിനാല്‍ യാസിര്‍ എടപ്പാളിനെ പത്രങ്ങളും ചാനലുകളും കോണ്‍ഗ്രസും ബി.ജെ.പിയും ഒക്കെ ഏറ്റെടുത്തു. അവരെ പ്രതിരോധിക്കാന്‍ സി.പി.എം. പ്രതിനിധികള്‍ ഉപയോഗിച്ചത് യാസിര്‍ എടപ്പാളിന്‍റെ ഫെയ്സ് ബുക് പോസ്റ്റുകളും കമന്‍റുകളും വിഡിയോകളും ആണ്. കേട്ടാലറയ്ക്കുന്ന അശ്ലീലമായിരുന്നു എല്ലാം. സ്വതന്ത്ര പത്രപ്രവര്‍ത്തകയായ സുനിത ദേവദാസിന് എതിരേയുള്ള അറപ്പ് ഉളവാക്കുന്ന ഫെയ്സ് ബുക് കമന്‍റുകള്‍ മിക്ക ചാനലുകളിലും അവര്‍ ഉപയോഗിച്ചു.
ഏഷ്യാനെറ്റിലെ ചര്‍ച്ചയില്‍ പങ്കെടുത്ത സി.പി.എം. പ്രതിനിധി അതില്‍ ഒരു വരിയേ വായിച്ചുള്ളൂ. പക്ഷേ, വാര്‍ത്താവതാരകന് അത് ആഘാതമായി. അശ്ലീലം നിറഞ്ഞ കമന്‍റുകള്‍ വായിക്കാന്‍ തയ്യാറായ സി.പി.എം. പ്രതിനിധിയുടെ മാന്യതയില്ലായ്മയാണ് അതെഴുതിയ യാസിര്‍ എടപ്പാളിന്‍റെ സാന്നിധ്യത്തേക്കാള്‍ അവതാരകനെ അലട്ടിയത്. അതുകൊണ്ട്, അദ്ദേഹം പിറ്റേന്ന് അതു സംബന്ധിച്ചു പ്രേക്ഷകരോടു മാപ്പു ചോദിച്ചു. ഈ മാപ്പപേക്ഷയുടെ കാപട്യം വെളിപ്പെടുത്തുന്ന ഒരു വിഡിയോ സുനിത ദേവദാസ് പോസ്റ്റ് ചെയ്തു. വളരെ പ്രസക്തമായ ചോദ്യങ്ങളാണു സുനിത ഈ വിഡിയോയില്‍ വാര്‍ത്താ അവതാരകന്‍ വിനു വി ജോണിനോടു ചോദിച്ചത്.
‘‘ഏതോ ഒരു സ്ത്രീയെ ആരോ എഴുതിയ തെറിയൊന്നു വായിച്ചു കേട്ടപ്പോള്‍ കേരളം മുഴുവന്‍ ഞെട്ടിത്തെറിച്ചത്രേ. വേദനിച്ചത്രേ. അമ്പരന്നു പോയത്രേ. സംസ്കാരം തകര്‍ന്നടിഞ്ഞു പോയത്രേ. കേരളത്തില്‍ ഇതു കേട്ട കുട്ടികള്‍ മുഴുവന്‍ വഴിതെറ്റിപ്പോയത്രേ. കുടുംബങ്ങളുടെ പവിത്രത ഇതു കേട്ടു നഷ്ടപ്പെട്ടത്രേ. നിങ്ങളോര്‍ത്തു നോക്കൂ. ആരോ ആരെയോ വിളിച്ച തെറി കേട്ടിട്ടാണ് നിങ്ങള്‍ക്ക് ഇത്രയും വികാരങ്ങള്‍ ഒന്നിച്ചു വന്നത്, അല്ലേ? അപ്പോള്‍ ആ തെറി കേട്ട സ്ത്രീയുടെ വേദന എത്ര വലുതായിരിക്കും? ആ ട്രോമ എത്ര വലുതായിരിക്കും? എന്നിട്ടും നിങ്ങളും ഏഷ്യാനെറ്റും ആ തെറി വിളിയുടെ ഒപ്പമാണു നിന്നത്. ആ ആഭാസനു വേണ്ടിയാണു നിങ്ങള്‍ മാപ്പു പറഞ്ഞതും അയാളെ സംരക്ഷിക്കാന്‍ നോക്കിയതും. കേരളത്തില്‍ സൈബര്‍ ആക്രമണത്തിനു നിരന്തരം വിധേയരായിക്കൊണ്ടിരിക്കുന്ന എത്രയോ സ്ത്രീകള്‍ ഇതൊക്കെ സ്വയം അനുഭവിച്ച്, സഹിച്ച് മിണ്ടാതിരിക്കണമെന്നാണോ നിങ്ങള്‍ ഇതിലൂടെ തരുന്ന സന്ദേശം? എന്നിട്ടു വേട്ടക്കാര്‍ മുഴുവന്‍ പകല്‍ മാന്യന്‍മാരായി വിലസണം അല്ലേ? അവര്‍ക്കു ചാനലുകളില്‍ ഇരിപ്പിടം, മികച്ച പേര്, പ്രശസ്തി... യാസിര്‍ എടപ്പാള്‍ പച്ചത്തെറി വിളിച്ച സ്ത്രീ ഞാനാണ്.’’
ഈ സംഭവത്തില്‍ ശ്രദ്ധേയമായ ചില സംഗതികളുണ്ട് :
തെറി വിളിച്ചതു യാസിര്‍ എടപ്പാള്‍.
തെറി കേട്ടതു സുനിത.
പക്ഷേ, ചാനലിനെ വേദനിപ്പിച്ചതു യാസിര്‍ എടപ്പാള്‍ അല്ല.
അവതാരകന്‍ പ്രേക്ഷകരോടു ക്ഷമ ചോദിച്ചതു യാസിര്‍ എടപ്പാളിനെ വിളിച്ചിരുത്തിയതിനല്ല.
തെറി എഴുതിയതിന് യാസിര്‍ എടപ്പാളോ യാസിര്‍ എടപ്പാളിനെ ഗവണ്‍മെന്‍റ് പീഡിപ്പിക്കുന്നു എന്നു പരാതിപ്പെടുന്ന ബന്ധുമിത്രാദികളോ യാസിര്‍ എടപ്പാളിനു വേണ്ടി വാദിക്കാന്‍ ചാനലിലെത്തിയ ആരെങ്കിലുമോ യാസിര്‍ എടപ്പാള്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതാക്കളോ ഇതുവരെ സുനിതയോടു മാപ്പു പറഞ്ഞിട്ടില്ല.⁸
അതിനു സാധ്യതയും ഇല്ല.
കാരണം, ഒരു സ്ത്രീയെ– അതും വ്യത്യസ്തമായ രാഷ്ട്രീയ നിലപാടു വച്ചു പുലര്‍ത്തുന്ന ഒരുവളെ– തെറി വിളിക്കുന്നതിനെ അതിക്രമമായി അംഗീകരിക്കാനോ യാസിര്‍ എടപ്പാളിനെ തിരുത്താനോ ഈ നാട്ടില്‍ ആരെങ്കിലും തയ്യാറാകുമെന്നു പ്രതീക്ഷിക്കാന്‍ വയ്യ. സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കണക്കാണ്.
ഇനി ഈ സംഭവവും ഞാനുമായി എന്താണു ബന്ധം?
– സുനിതയ്ക്ക് അശ്ലീലം കേള്‍ക്കേണ്ടി വന്നത് എന്നെ അനുകൂലിച്ച് ഒരു പോസ്റ്റ് ഇട്ടതു കൊണ്ടാണ്. ഇന്നലെ സുനിതയുടെ മറ്റൊരു വിഡിയോയിലൂടെയാണ് ഈ വിവരം ഞാന്‍ അറിഞ്ഞതെങ്കിലും.
എനിക്കു നേരെ സൈബര്‍ അബ്യൂസ് അഴിച്ചു വിടാന്‍ തൃത്താല എം.എല്‍.എ. അണികളോട് ആഹ്വാനം ചെയ്തപ്പോള്‍ സുനിത എന്നെ അനുകൂലിച്ച് ഒരു പോസ്റ്റ് എഴുതുകയുണ്ടായി.
ആ പോസ്റ്റിനു താഴെയാണ് യാസിര്‍ എടപ്പാള്‍ സുനിതയെ കുറിച്ച് അറപ്പ് ഉളവാക്കുന്ന അശ്ലീലം എഴുതിയത്. ‘അക്ഷരം തെറ്റരുത്’ എന്ന് എം.എല്‍.എ. അണികളോട് ആഹ്വാനം ചെയ്തത് അതേപടി യാസിര്‍ എടപ്പാളിന്‍റെ കമന്‍റില്‍ വായിക്കാം.
അതായത്, സുനിതയോട് മാപ്പു ചോദിക്കേണ്ടതു യാസിര്‍ എടപ്പാള്‍ മാത്രമല്ല, തൃത്താല എം.എല്‍.എ. കൂടിയാണ്.
പക്ഷേ ക്ഷമാപണം പ്രതീക്ഷിക്കുന്നതു വിഡ്ഢിത്തമാണ്.
അതുകൊണ്ട്, സുനിതയോടു ഞാന്‍ ക്ഷമ ചോദിക്കുന്നു.
കൂടുതല്‍ കരുത്തും കൂടുതല്‍ സന്തോഷവും നേരുന്നു.’’

19/09/2020

ഇയാൾ തന്നെയല്ലെ ആ UDF കൺവീനർ

കൊറോണക്കാലത്തെ വരണ്ട വിരസതയിലേക്ക് അത്യാഹ്ലാദകരമായ ഒരു വർത്ത എത്തിയിരിക്കുന്നു.ഒരു വർഷക്കാലം പോലീസും എൻ ഐ എ യും കെണിഞ്ഞ്...
09/09/2020

കൊറോണക്കാലത്തെ വരണ്ട വിരസതയിലേക്ക് അത്യാഹ്ലാദകരമായ ഒരു വർത്ത എത്തിയിരിക്കുന്നു.

ഒരു വർഷക്കാലം പോലീസും എൻ ഐ എ യും കെണിഞ്ഞ് പരിശ്രമിച്ചിട്ടും ഈ ചെറുപ്പക്കാരെ ഭീകരരാക്കാനുള്ള തെളിവുകളൊന്നും ലഭിച്ചില്ലത്രെ!
ഭരണകൂടമേ, ലജ്ജിക്കുക.

ജനാധിപത്യത്തിൻ്റെ പ്രത്യാശകൾ പൂർണ്ണമായി അസ്തമിച്ചിട്ടില്ല.....

ഈ ചെറുപ്പക്കാരോട് അല്പം നീതി പോലീസ് കാണിച്ചിരുന്നുവെങ്കിൽ ഇനിയും തുടരുന്ന അനന്തമായ വിചാരണയുടെ തടവിലേക്ക് അവർ വലിച്ചെറിയപ്പെടില്ലയിരുന്നു....

പരിക്കേൽക്കപ്പെട്ടത് ഇടതുപക്ഷ രാഷ്ട്രീയത്തിനായിരുന്നു..

04/09/2020

ഗോമൂത്രം അത്ഭുതങ്ങളുടെ കലവറ.
സത്യസന്ധരായ സന്യാസികൾ

02/09/2020

മാതൃഭൂമി പത്രാധിപർക്ക് ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്കിൻ്റെ Thomas Isaac ദയനീയമായ😀 ഒരു അപേക്ഷ:

ഒന്നാം പേജിൽ ഇന്ന് മാതൃഭൂമി പ്രസിദ്ധീകരിച്ച നാലുകോളം വാർത്ത വായിച്ച് ഞാൻ ഭയന്നു വിറച്ചുപോയി എന്നു പറയുമ്പോൾ സത്യമായും അവിശ്വസിക്കരുത്. ഞെട്ടൽ ഇതുവരെ മാറിയിട്ടുമില്ല. മൊഴിക്കുരുക്കിൽ ധനമന്ത്രിയുടെ സ്റ്റാഫ് എന്നാണ് തലക്കെട്ട്. എന്റെ സ്റ്റാഫിൽ ആരെങ്കിലും ശബ്ദം തൊണ്ടയിൽ കുരുങ്ങി അവശനിലയിലായോ എന്നാണ് ആദ്യം ഭയന്നത്. ഞാനറിയുംമുമ്പ് അതെങ്ങനെ മാതൃഭൂമി അറിഞ്ഞു എന്ന സംശയം വേറെ. അടുത്ത വരി വായിച്ചപ്പോൾ നേരിയ ആശ്വാസമായി. സ്വപ്നയുടെ മൊഴിപ്പകർപ്പ് പ്രചരിപ്പിച്ചതിന് കസ്റ്റംസ് വിശദീകരണം തേടി എന്നാണാ വരി.

അപ്പോൾ എന്റെ സ്റ്റാഫിനുമേൽ മൊഴിക്കുരുക്കിട്ടത് കസ്റ്റംസാണ്. ആ കുരുക്കിൽ കിടക്കുകയാണ് സ്റ്റാഫ് എന്നാണ് വാർത്ത. കുരുക്കിൽ കിടക്കുന്നതിന്റെ പടം പത്രത്തിനു കിട്ടിയില്ല. അതുംകൂടി ഉണ്ടായിരുന്നെങ്കിൽ വാർത്ത തകർത്തേനെ.

എന്റെ സ്റ്റാഫ് എങ്ങനെ ഈ കുരുക്കിൽപ്പെട്ടു, സ്റ്റാഫിന്റെ പുറകെ എങ്ങനെ കസ്റ്റംസ് വന്നു എന്നറിയാൻ വാർത്തയാകെ വായിച്ചു നോക്കി. അതാ കിടക്കുന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഒന്നാം പാരഗ്രാഫ്, മൂന്നാം വരി... കസ്റ്റംസിനുള്ളിൽനിന്നാണ് ഇയാൾക്ക് മൊഴിപ്പകർപ്പ് എത്തിയതെന്നാണ് സംശയം.

അതു ശരി. കസ്റ്റംസിനുള്ളിൽ നിന്ന് എന്റെ സ്റ്റാഫിന് മൊഴിപ്പകർപ്പ് കിട്ടിയെങ്കിൽ, കുരുക്ക് കസ്റ്റംസുകാരുടെ കഴുത്തിലല്ലേ മുറുകേണ്ടത്? ഇനി കസ്റ്റംസുകാർ അറിയാതെ, അവരുടെ ഓഫീസിൽ അതിക്രമിച്ചു കയറി മൊഴി കവർന്നെടുക്കുകയാണോ സ്റ്റാഫ് ചെയ്തത്? ആ വിശദാംശം വാർത്തയിൽ ഇല്ല.

അതിനുവേണ്ടി അവസാനം വരെ വായിച്ചു. അവസാന പാരഗ്രാഫിൽ ഇങ്ങനെ പറയുന്നു: “മൊഴിപ്പകർപ്പ് ലഭിച്ചതും അത് പങ്കുവെച്ചതും പഴ്സണൽ സ്റ്റാഫ് അംഗം നിഷേധിച്ചില്ല. തനിക്ക് സാമൂഹികമാധ്യമത്തിലൂടെ ലഭിച്ചതാണെന്നും ഭവിഷ്യത്ത് അറിയാതെ ചിലർക്ക് ഫോർവേഡ് ചെയ്തെന്നും ഇയാൾ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞു”.

എന്നിട്ട്... പിന്നീടെന്തായി? ഈ മറുപടി കേട്ടയുടനെ കസ്റ്റംസ് ഉദ്യോഗസ്ഥൻ ഒരു കുരുക്കുണ്ടാക്കി എന്റെ സ്റ്റാഫിന്റെ കഴുത്തിനെ ലക്ഷ്യമാക്കി എറിയുകയായിരുന്നോ? അതുകൂടി പറഞ്ഞാലല്ലേ കഥ പൂർത്തിയാകൂ, ലേഖകാ...

ഇനി എനിക്കറിയാവുന്നതു പറഞ്ഞു തരാം. ദൃശ്യപത്രമാധ്യമങ്ങൾ ആഘോഷിച്ച സ്വപ്നാ സുരേഷിന്റെ മൂന്നു പേജ് മൊഴി സോഷ്യൽ മീഡിയയിലുടനീളം പങ്കുവെയ്ക്കപ്പെട്ടിരുന്നു. ഫേസ്ബുക്കിൽ നിന്ന് കിട്ടിയ ആ മൊഴിപ്പകർപ്പ് ഷെയർ ചെയ്തുകൊണ്ട് എന്റെ സ്റ്റാഫ് ഒരു കുറിപ്പുമെഴുതി. ഇതെങ്ങനെ കിട്ടിയെന്ന് അന്വേഷിക്കാൻ കസ്റ്റംസിലെ ഒരുദ്യോഗസ്ഥൻ അവരുടെ അന്വേഷണത്തിന്റെ ഭാഗമായി എന്റെ സ്റ്റാഫിനെ ഫോൺ ചെയ്യുകയും ചെയ്തു. ഫേസ് ബുക്കിൽ നിന്ന് കിട്ടിയതാണ് എന്ന മറുപടിയോടെ സംഭാഷണം അവസാനിക്കുകയും ചെയ്തു.

ഈ വിവരം എവിടുന്നോ കിട്ടിയിട്ടാവാം ഒരു മാതൃഭൂമി ലേഖകൻ അദ്ദേഹത്തെ ഫോണിൽ വിളിച്ചിരുന്നു. നടന്നത് ലേഖകനോടു പറയുകയും ചെയ്തു. അതിന്റെ തുടർച്ചയാണ് ഈ മൊഴിക്കുരുക്ക് വാർത്ത.

ഇമ്മാതിരി വാർത്തയൊക്കെ എഴുതി ആരെ ഭയപ്പെടുത്താമെന്നാണ് മാതൃഭൂമിയും ഈ വാർത്തയുടെ ഉറവിടവും വിചാരിച്ചുവെച്ചിരിക്കുന്നത്? കേരളത്തിലെ ഏതാണ്ടെല്ലാ പത്രങ്ങളിലും ചാനലും ആഘോഷിച്ച മൊഴിയാണ്. മാതൃഭൂമി ചാനലിന്റെയും പത്രത്തിന്റെയും പക്കൽ ഈ മൊഴിയില്ലേ. ചാനൽ അതു കാണിച്ചിട്ടില്ലേ. മാതൃഭൂമിക്ക് ഈ മൊഴിപ്പകർപ്പ് തന്നത് എന്റെ സ്റ്റാഫാണോ.. എന്തൊക്കെ അസംബന്ധങ്ങളാണ് വാർത്തയെന്ന പേരിൽ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്?

സ്വർണക്കടത്തു കേസിൽ ഇതേവരെ ആകെ ചോർന്നത് ഈ ഡോക്യുമെന്റ് മാത്രമാണോ? പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും കോൾലിസ്റ്റ് ചോർന്നില്ലേ. എന്തേ കസ്റ്റംസ് അതന്വേഷിച്ചില്ല? ആ കോൾ ലിസ്റ്റിൽ നിന്നല്ലേ അനിൽ നമ്പ്യാരുടെ ഇടപെടൽ സമൂഹത്തിന് ബോധ്യമായത്? അതെവിടെ നിന്ന് ചോർന്നു എന്ന് അന്വേഷിക്കാൻ എന്തുകൊണ്ട് തയ്യാറാകുന്നില്ല? ഇതൊക്കെ ചോർത്തുന്നതല്ല, ചോരുന്നതാണ് എന്ന് ആർക്കും മനസിലാകില്ലെന്നാണോ ധരിച്ചുവെച്ചിരിക്കുന്നത്.

ഏതായാലും ഒരു കാര്യം ലേഖകനോടും ലേഖകന്റെ ഉറവിടത്തോടും നേരെ ചൊവ്വേ പറയാം. മാധ്യമപ്രവർത്തകർ ആവോളം ആഘോഷിച്ച ഒരു ഡോക്യുമെന്റിന്റെ ഉറവിടം തേടി മന്ത്രിയോഫീസ് പരതുമെന്ന ഉമ്മാക്കിയൊക്കെ കൈയിൽ വെച്ചിരുന്നാൽ മതി. കുരുക്കിൽ എന്നൊക്കെ മാതൃഭൂമിയിലെഴുതിയാൽ കുരുങ്ങിപ്പോകുന്നവരല്ല ഇവിടെ ഇരിക്കുന്നത് എന്നു മാത്രം വിനയപൂർവം അറിയിക്കട്ടെ.

സ്വർണക്കേസിൽ എത്ര തവണ നിങ്ങൾ കുരുക്കിടുകയും മുറുക്കുകയും ചെയ്തു? വല്ല ഓർമ്മയുമുണ്ടോ? നിങ്ങൾ ഇട്ട കുരുക്ക് പിന്നെന്തായി എന്ന് ഉൾപ്പേജിൽ ഒരുകോളത്തിലെങ്കിലും ഒരു സ്റ്റാറ്റസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാമോ? എങ്കിൽ ചില തലക്കെട്ടുകൾ ഞാൻ ഓർമ്മിപ്പിക്കാം.

പുലര്‍ച്ചവരെ നീണ്ട ചോദ്യം ചെയ്യല്‍: ശിവശങ്കര്‍ കുരുക്കില്‍ എന്ന തലക്കെട്ടിൽ ജൂലൈ 15ന്റെ വാർത്ത. ഈ കുരുക്ക് എന്തായി? ഫ്‌ളാറ്റ് ബുക്ക് ചെയ്തത് ശിവശങ്കര്‍ പറഞ്ഞിട്ടെന്ന് അരുണ്‍ ബാലചന്ദ്രന്‍; കുരുക്ക് മുറുകുന്നു എന്ന് അതേദിവസം വേറൊരു വാർത്ത. സ്വര്‍ണക്കടത്ത്; എം ശിവശങ്കറുമായി അടുത്ത ബന്ധമെന്ന് സരിത്തിന്റെ മൊഴി: കുരുക്ക് മുറുകുന്നു എന്ന് ജൂലൈ 18ന്റെ വാർത്ത. ഈ കുരുക്കിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്?

വീണ്ടും ചോദ്യംചെയ്യാൻ വിളിച്ചു; ശിവശങ്കറിന് അഗ്നിപരീക്ഷ എന്ന ജൂലൈ 25ന്റെ വാർത്തയിലെ ഒരു വാചകം. “(പ്രതികളുമായി) ശിവശങ്കർ ബന്ധപ്പെട്ടതിന് തെളിവുമായിട്ടാണ് ഇനി എൻ.ഐ.എ. എത്തുന്നതെങ്കിൽ കുരുക്ക് മുറുകും”. ഈ കുരുക്ക് എന്തായി? ഇതുവരെ മുറുകിയോ?

ഇനിയൊരുകാര്യംകൂടി പറഞ്ഞേയ്ക്കാം. ആരെങ്കിലും കുരുങ്ങിയാൽ അതിൽ അവർക്കുവേണ്ടി വാദിക്കാനുമില്ല. ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ. നിങ്ങളുടെ ഈ കുരുക്കു പണി വായിച്ചു മടുത്തതുകൊണ്ട് പറഞ്ഞു പോയതാണ്. പത്രഭാഷയിൽ സൂചനപോലെ കുരുക്കും ഒരു സ്ഥിരം പ്രയോഗമായി മാറിക്കൊണ്ടിരിക്കുകയാണല്ലോ.

ഡോ. കെ. ടി. ജലീലിനെ രണ്ടുവർഷം മുമ്പ് ഒരു കുരുക്കിൽ പെടുത്തിയിട്ടുണ്ട്. Nov 14, 2018ന് പ്രസിദ്ധീകരിച്ച വാർത്തയുടെ തലക്കെട്ട് ഇങ്ങനെ “ജലീലിന് കൂടുതല്‍ കുരുക്ക്, വിദ്യാഭ്യാസ യോഗ്യത മാറ്റാന്‍ ഇടപെട്ടതിന്റെ തെളിവുമായി പി.കെ ഫിറോസ്‌”. ഈ കുരുക്കുപണി ഇപ്പോഴും ഖുറാൻ വിതരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.

അനാവശ്യ വിവാദങ്ങളോടും വേണം സുരക്ഷിത അകലം എന്ന തലക്കെട്ടിൽ 2020 ജൂൺ 27ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗം ഒരിക്കൽക്കൂടി വായിക്കണം എന്ന് മാതൃഭൂമി ലേഖകരോട് ഒരു അപേക്ഷയുണ്ട്. അതിൽ ഇങ്ങനെയൊരു വാചകമുണ്ട്. “പ്രശ്‌നങ്ങളുടെ കുരുക്കഴിക്കലാണ് സമൂഹത്തിനു വേണ്ടത്; കുരുക്ക് മുറുക്കലല്ല”.

എന്റെ സ്റ്റാഫിന്റെ കഴുത്തിലിട്ട കുരുക്ക് ദയവായി പത്രാധിപർ ഇടപെട്ട് അഴിച്ചു തരണം. പ്ലീസ്...

26/08/2020

ജനം ടി വി യുടെ പേര് പറയാൻ
അഭിലാഷിനും പേടിയാണു പോലും.....

22/08/2020

ഇത്രേയും പകയുള്ള ഒരു അവതാരകൻ ഞങ്ങൾ നിഷ്പക്ഷമാണെന്ന് പറയാതിരിക്കാനുള്ള ഉളുപ്പെങ്കിലും കാണിക്കെണ്ടെ....

21/08/2020

സുനിലിനെ കേൾക്കാം

08/07/2020

ഇത് പെണ്ണ് കേസ്സല്ല,
രാജ്യസുരക്ഷയാണ് പ്രശ്നം.................................
സംഘപരിവാർ ഫാസിസ്റ്റുകൾ ഇന്ത്യയ്ക്ക് മുന്നിൽ പെരുപ്പിച്ചവതരിപ്പിച്ച ഒരു വാഗ്ദാനമായിരുന്നു കള്ള പ്പണവും കള്ളക്കടത്തുമില്ലാത്ത സംശുദ്ധമായ സമ്പദ് വ്യവസ്ഥ. അതിനായി ദേശസ്നേഹത്തിൻ്റെ ഭ്രാന്തൻ മനോനിലയെ ഉത്തേജിപ്പിച്ച് നോട്ട് നിരോധനം കൊണ്ട് വന്ന് ഒരാഭ്യന്തര യുദ്ധം തന്നെ പ്രഖ്യാപിച്ചു. നൂറ്റിയമ്പതോളം പേർ രക്തസാക്ഷികളായ, കോടിക്കണക്കിനു മനുഷ്യർ കൊടിയ ദുരിതമനുഭവിച്ച യുദ്ധാനന്തരം 4 ലക്ഷം രൂപ കള്ളപണം പിടിച്ചെടുത്ത് 50 രൂപയ്ക്ക് പെട്രോളും പാലും തേനും ചുക്കും എന്നൊക്കെയുള്ള കസർത്തുകളൊന്നും നടപ്പായില്ലെങ്കിലും നരേന്ദ്ര മോഡിയെന്ന തുഗ്ലക്ക് ഏകാധിപതിയുടെ മുന്നിൽ 'രാജ്യസ്നേഹത്താൽ' ഉത്തേജിപ്പിച്ചെടുത്ത ജനതയത്രയും വിനീതരായി.
ഭ്രാന്തൻ ദേശീയത രാഷ്ട്രീയ മൂലധനമാക്കിയ നാസികളുടെ ഇന്ത്യൻ പതിപ്പിന് രാഷ്ട്രീയ ദാസ്യം കൊണ്ടും പണാധികാരം കൊണ്ടും ഭൂരിപക്ഷം മാധ്യമങ്ങളേയും വരുതിയിൽ നിർത്താനായി. അവർ കമഴ്ന്നുരുളുന്ന അശ്ലീല കാഴ്ച്ചകളാണ് പിന്നീട് കണ്ടത്.

135 കോടി ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെല്ലാം രാഷ്ട്രീയ ഭൂപടത്തിൽ നിന്ന് മറച്ചു പിടിക്കാനുള്ള മാധ്യമങ്ങളുടെ ശ്രദ്ധ നമ്മെ അതിശയിപ്പിച്ചു. ദാരിദ്ര്യം, തൊഴിലില്ലായ്മ, കോർപ്പറേറ്റ് സേവ, ജനാധിപത്യ ധ്വംസനം, പ്രതിരോധ മേഖല പോലും സ്വകാര്യവത്ക്കരിക്കുന്നത്..... ഇത്യാദി രാഷ്ട്രീയ സംവാദ വിഷയങ്ങൾ സ്പർശിക്കുന്നവരെയെല്ലാം ദേശദ്രോഹികളാക്കി മാറ്റി സംഘപരിവാർ വരച്ച പുതിയ ഇന്ത്യയിലെ പ്രജകളാക്കി നമ്മെ അനുദിനം പാകപ്പെടുത്തുയാണ് ഇന്ന് മാധ്യമങ്ങൾ ചെയ്യുന്നത്.
അതു കൊണ്ട് തന്നെ മസാല വാർത്തകളും മാദക പൈങ്കിളികളും ജനങ്ങളോടുള്ള രാഷ്ട്രീയയുദ്ധം തന്നെയാണ്. ശരിയായ ചോദ്യങ്ങളിൽ നിന്നും കൃത്യമായ രാഷ്ട്ര യുക്തിയിൽ നിന്നും അരാഷ്ട്രീയ മസാലകളിലേക്ക് ചുരുക്കിയെടുക്കുന്ന പ്രത്യയശാസ്ത്ര ബലതന്ത്രമാണത്.

പറഞ്ഞു വന്നത് സ്വർണ്ണ ക്കടത്തിനെ കുറിച്ചു തന്നെയാണ്. എന്താണ് നമ്മുടെ മുന്നിലുള്ള ദൃശ്യത.
സ്വപ്ന എന്ന സ്ത്രീയുടെ വിവിധ ഭാവങ്ങളിലുള്ള ഫോട്ടോ ആൽബം. അവരുടെ നൃത്തം, നേതാക്കളുടെ കൂടെയുള്ള (അവർ യു എൻ കോൺസുലേറ്റിൽ ജോലി ചെയ്യുന്ന കാലത്തെ) വ്യത്യസ്ത വിഷ്വൽസ്, ശിവശങ്കരൻ, മുഖ്യമന്ത്രിയുടെ ഓഫീസ് ..... ഇതിലൂടെ നിർമ്മിച്ചെടുക്കുന്ന ഭാവനാത്മകമായ അപസർപ്പക കഥകൾ.

എന്നാൽ എന്താണ് യാഥാർത്ഥ്യം ? ഡിപ്ലോമാറ്റിക് ചാനലിലൂടെ പത്തിൽ കൂടുതൽ തവണ സ്വർണ്ണം കടത്തിയതാണ് കേസ്സ്. പിടിക്കപ്പെട്ടത് പി.ആർ. സരിത്ത് എന്ന കോൺസുലേറ്റിലെ ജീവനക്കാരൻ. അയാളുടെ ഭാര്യയാണ് സ്വപ്ന. ഐ.ടി വകുപ്പിലെ ഒരു പ്രൊജക്റ്റിലെ താൽക്കാലിക ജീവനക്കാരി. ( പ്രൊജക്റ്റ് ജീവനക്കാർ സർക്കാർ ജീവനക്കാരല്ല. അവർ പ്രൊജക്റ്റ് ഏറ്റെടുക്കുന്ന സ്ഥാപനത്തിൻ്റെ ജീവനക്കാരാണ്. പതിനായിരക്കണക്കിന് പ്രൊജക്റ്റുകൾ കേന്ദ്ര-സംസ്ഥാന വകുപ്പുകൾക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.) അതുകൊണ്ട് മുഖ്യമന്തി മറുപടി പറയണം. ഇതിനപ്പുറം ഈ കേസിൻ്റെ അന്വേഷണങ്ങൾ വ്യാപിക്കരുതെന്ന് ആർക്കാണ് തൽപ്പര്യം.

സുഹൃത്തുക്കളെ , ഡിപ്ലോമാറ്റിക് ചാനലാണ്. അതായത് കേന്ദ്ര സർക്കാറിൻ്റെ നയതന്ത്ര സംവിധാനം. പൂർണ്ണമായും കേന്ദ്രത്തിൻ്റെ അധികര പിടിയിലുള്ളതും രാജ്യസുരക്ഷയുടെ മർമ്മ പ്രധാനമായതുമായ ഒന്ന്. അതാണ് കള്ളകടത്തിനു ഉപയോഗിക്കപ്പെട്ടത്. ഒരു തവണയല്ല. പല തവണ "രാജ്യസ്നേഹി"കളായ സംഘപരിവാരാണ് പ്രതിക്കൂട്ടിൽ. കള്ളനോട്ടും കള്ളക്കടത്തും രാഷ്ട്രീയ ആയുധമാക്കി ദേശീയത കൊണ്ട് ജനതയെ ഭ്രാന്ത് പിടിപ്പിച്ച ഫാസിസ്റ്റുകൾക്ക് ഈ സ്വർണ്ണ കടത്തുമായുള്ള പൊക്കിൾകൊടി ബന്ധമാണ് നാം അന്വേഷിക്കേണ്ടത്. വി ഐ പി പ്രിവിലേജ് ഇതിന് മുമ്പും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് എയർപോർട്ടിൽ നിന്ന് സംഘപരിവാർ നേതാക്കളെ അനുഗമിച്ച വാഹനങ്ങളിൽ ചിലത് പരിശോധനയില്ലാതെ മറ്റൊരു വഴിയിലൂടെ പുറത്തു പോയ വാർത്ത ഈ സന്ദർഭത്തിൽ ഓർക്കേണ്ടതാണ്.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സ്വർണ കടത്ത് ഉണ്ടായിരിക്കുന്നത്. ഇത് ഏതൊക്കെ എയർപോർട്ടിലേക്ക് വ്യാപിച്ചിട്ടുണ്ട് എന്നത് പുറത്ത് വരണം. കേവലം ഒരു സരിത്തും കൂട്ടാളികളും മാത്രമാണോ . ഈ ചങ്ങലയിൽ ആരൊക്കെ കണ്ണികളായിട്ടുണ്ട്. നമ്മുടെ സമ്പദ്ഘടനയെ സാരമായി ബാധിക്കുന്ന ഒരു കുറ്റകൃത്യത്തിൽ ആർക്കൊക്കെ പങ്കുണ്ട്. പിടിക്കപ്പെട്ടത് ഒരു മുസ്ലീം നാമമായിരുന്നുവെങ്കിൽ ഐ എസി ലോ പകിസ്ഥാനിലോ വെച്ചു കെട്ടി നിർവൃതി കൊള്ളാമായിരുന്നു. ഇവിടെ അത് സാധ്യമല്ല. മറുപടി പറയേണ്ടത് കേന്ദ്ര സർക്കാരാണ്. ആഭ്യന്തര മന്ത്രി അമിത്ഷായാണ്. എന്നാൽ അവരിതുവരെ വാ തുറന്നിട്ടില്ല. ലഘുലേഖ കയ്യിൽ വെച്ച കേസിനു വേണ്ടി പോലും പാഞ്ഞെത്തുന്ന എൻ ഐ എ വരെ കേന്ദ്രത്തിൻ്റെ കയ്യിലുണ്ടല്ലോ? ശരിയായി അന്വേഷിച്ച് കുറ്റവാളികളെ പിടികൂടുകയാണ് വേണ്ടത്. അത് പിണറായി വിജയനാണെങ്കിൽ തുറങ്കിലടക്കുക. അല്ലാതെ കേരളത്തിൻ്റെ ഇട്ടാവട്ടത്തിൽ പൊറാട്ട് നാടകം കളിച്ച് ദേശസുരക്ഷയുമായി ബന്ധപ്പെട്ട നയതന്ത്ര സംവിധാനങ്ങളുടെ വിശ്വാസ്യത തകർക്കരുത്. നിങ്ങൾക്ക് ശേഷവും രാജ്യത്തിന് അതല്ലാം അത്യാവശ്യമാണ്.
ഇതിനെ ഒരു പെണ്ണ് കേസ്സായി ചുരുക്കാനുള്ള സംഘ പരിവാരിൻ്റെ മസാല രാഷ്ട്രീയത്തിന് നിറം തേച്ച് തിമിർത്താടുന്ന കോൺഗ്രസ്സിനെ ഓർത്ത് ജനാധിപത്യവാദികൾക്ക് സഹതപിക്കാനേ കഴിയൂ....
സാങ്കേതികമായി കേരളത്തിൻ്റെ അതിരുകളിൽ നടന്നതാണെങ്കിലും ഇതൊരു ദേശീയ വിഷയമാണ്.
ഇവിടെ അവസരം നഷ്ട്ടപ്പെടുത്തുന്നത് കോൺഗ്രസ്സ് ദേശീയ നേതൃത്വമാണ്. അതിൽ ആഹ്ലാദിക്കുന്നത് ഇന്ത്യൻ ഫാസിസ്റ്റുകളും.

ഗുലാബ് ജാൻ

Address


Website

Alerts

Be the first to know and let us send you an email when GULAB JAN posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share