27/02/2024
1960-70 കാലഘട്ടത്തിൽ ഭാരതസർക്കാർ നേരിട്ട
ഏറ്റവും വലിയ പ്രശ്നം -
വർദ്ധിച്ചു വരുന്ന ഭക്ഷ്യക്കമ്മിയും ജനസംഖ്യാപ്പെരുപ്പവും -
അവയെ നേരിടാൻ കുടുംബാസൂത്രണമാർഗങ്ങൾ
അവലംബിക്കേണ്ടതിനെക്കുറിച്ച് ജനതയെ ബോധവൽക്കരിക്കുക
എന്ന ലക്ഷ്യത്തോടെ മാതാജി പിക്ച്ചേഴ്സിന്റെ ബാനറിൽ
M P ചന്ദ്രശേഖരപിള്ള നിർമ്മിച്ച് K S സേതുമാധവൻ
സംവിധാനം ചെയ്ത സിനിമ -
'ഒള്ളതു മതി'യെക്കുറിച്ചുള്ള ചില ഓർമ്മകൾ.
പത്ത് മക്കളുള്ള ഒരു കുടുംബവും പുര നിറഞ്ഞു നിൽക്കുന്ന ഏഴ് പെണ്മക്കളുള്ള മറ്റൊരു കുടുംബവും,
കൂടാതെ മൂന്നേമൂന്ന് മക്കൾ മാത്രമുള്ള ദമ്പതികളും.
അവരിലൂടെ വികസിക്കുന്ന കഥ.
സത്യൻ, പ്രേം നസീർ, മധു, ഷീല, തുടങ്ങി അന്നത്തെ പ്രമുഖ താരങ്ങളെല്ലാം തന്നെ
രംഗത്ത് വരുന്ന ചിത്രം എന്ന സവിശേഷത കൂടി
'ഒള്ളതു മതി'യ്ക്കുണ്ട്.
യൂട്യൂബ് വീഡിയോയുടെ ലിങ്ക് ആദ്യ കമന്റ് ആയി ചേർത്തിട്ടുണ്ട്.