MKv media

MKv media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MKv media, Media/News Company, .

To know about Karnataka SabarimalaBangalore Subscribe to Aatmavidyalayam YouTube channel to get an insight into temples,...
05/12/2023

To know about Karnataka Sabarimala
Bangalore

Subscribe to Aatmavidyalayam YouTube channel to get an insight into temples, Indian philosophy, Hindu customs, study groups and charity activitis

https://youtu.be/jz9CDSceYQE?si=5GvfYFFQOZCwWB9t

കർണാക ശബരിമലയെപറ്റി അറിയാം ...
ഭാരതീയ ദർശനം, ക്ഷേത്രവിശേഷങ്ങൾ, ഹിന്ദു ആചാര അനുഷ്ഠാനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, പഠന ഗ്രൂപ്പുകൾ എന്നിവ അറിയുവാൻ ആത്മവിദ്യാലയം യൂട്യൂബ് ചാനൽ സബ്ക്രൈബ് ചെയ്താലും...

ബാംഗ്ലൂർ ഹൊസാ പാളയ അയ്യപ്പ ക്ഷേത്രത്തെ പറ്റി അറിയാം...https://youtu.be/jjqtkJ8IDcc?si=YSx_604f6A8peZj_ഭാരതീയ ദർശനം, ക്ഷേ...
30/11/2023

ബാംഗ്ലൂർ ഹൊസാ പാളയ അയ്യപ്പ ക്ഷേത്രത്തെ പറ്റി അറിയാം...

https://youtu.be/jjqtkJ8IDcc?si=YSx_604f6A8peZj_

ഭാരതീയ ദർശനം, ക്ഷേത്രവിശേഷങ്ങൾ, ഹിന്ദു ആചാര അനുഷ്ഠാനങ്ങൾ, പഠന ഗ്രൂപ്പുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ അറിയുവാൻ ആത്മവിദ്യാലയം യൂ ട്യൂബ് ചാനൽ സബ് ക്രൈബ് ചെയ്താലും...

Video from manojolickal

12 വിളക്കിന്റെ പുണ്യതയിൽ .. ശബരിമല തന്ത്രികൾ രാജീവ് കണ്ഠരരോടൊപ്പം🙏🙏🙏https://youtu.be/TtY2sKh-jks?si=FnHH3iukP0NpHm4sആത്മ...
29/11/2023

12 വിളക്കിന്റെ പുണ്യതയിൽ .. ശബരിമല തന്ത്രികൾ രാജീവ് കണ്ഠരരോടൊപ്പം🙏🙏🙏

https://youtu.be/TtY2sKh-jks?si=FnHH3iukP0NpHm4s

ആത്മവിദ്യാലയം ബംഗളൂരു ശബരീശ സന്നിധികളിലൂടെയുള്ള തീർത്ഥാടനം 12-ാം ദിനത്തിൽ ശബരിമലതന്ത്രി രാജീവ് കണ്ഠരുടെ അനുഗ്രഹം തേടുന്നു. ശ്രീ മണികണ്ഠ സേവാ സമിതി വിജയാ ബാങ്ക് ലേ-ഔട്ട് അയ്യപ്പ ക്ഷേത്രത്തിൽ നടത്തിയ 12- വിളക്കാണ് വേദി . ചാനൽ സബ് ക്രൈബ് ചെയ്താലും...

Document from manojolickal

ബാംഗ്ലൂർ മഡിവാള അയ്യപ്പ ക്ഷേത്രത്തെ പറ്റി അറിയാം...https://youtu.be/O4d2IpGtF6E?si=DqyJPasO1VqPJEuiഭാരതീയ ദർശനം, ക്ഷേത്ര...
28/11/2023

ബാംഗ്ലൂർ മഡിവാള അയ്യപ്പ ക്ഷേത്രത്തെ പറ്റി അറിയാം...

https://youtu.be/O4d2IpGtF6E?si=DqyJPasO1VqPJEui

ഭാരതീയ ദർശനം, ക്ഷേത്രവിശേഷങ്ങൾ, ഹിന്ദു ആചാരങ്ങൾ, എന്നിവ അറിയാൻ ചാനൽ സബ് ക്രൈബ് ചെയ്താലും...

Document from manojolickal

https://youtube.com/watch?v=fvowSQDTHTI&feature=sharedകുട്ടികളുടെ നേതൃത്വത്തിൽ ഹിന്ദുക്കളുടെ ആറ് ആഘോഷങ്ങൾക്ക് ബാംഗ്ലൂരിൽ...
26/09/2023

https://youtube.com/watch?v=fvowSQDTHTI&feature=shared

കുട്ടികളുടെ നേതൃത്വത്തിൽ ഹിന്ദുക്കളുടെ ആറ് ആഘോഷങ്ങൾക്ക് ബാംഗ്ലൂരിൽ വേദി ഒരുങ്ങിയപ്പോൾ അധ്യക്ഷ പറഞ്ഞത്...

https://youtube.com/watch?v=I44SFxEvInc&si=as9lFE_NVNBvjJrFശ്രീ നാരായണ ഗുരുദേവജയന്തി ഔദ്യോഗികമായി ആഘോഷിച്ച് വീണ്ടും കർണാ...
01/09/2023

https://youtube.com/watch?v=I44SFxEvInc&si=as9lFE_NVNBvjJrF

ശ്രീ നാരായണ ഗുരുദേവജയന്തി ഔദ്യോഗികമായി ആഘോഷിച്ച് വീണ്ടും കർണാടക സർക്കാർ . രവീന്ദ്രനാഥ കലാക്ഷേത്രയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. 169 - ആമത് ജയന്തി ആഘോഷത്തോടനുബന്ധിച്ച് നിരവധി പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി നടത്തി. ഗുരുദേവജയന്തി ഔദ്യോഗികമായി ആഘോഷിക്കുന്ന ഏക സംസ്ഥാനമാണ് കർണാടക. കേരളത്തിൽ ഇങ്ങനെ ഒരിക്കലെങ്കിലും സംഭവിച്ചിട്ടുണ്ടോ ? പ്ലീസ് ഷെയർ ...

https://youtu.be/SVZK_qQd094This year's Karkadaka Vavubali... ഈ വർഷത്തെ കർക്കടക വാവുബലി ദൃശ്യങ്ങൾ കാണാം.
29/07/2023

https://youtu.be/SVZK_qQd094

This year's Karkadaka Vavubali... ഈ വർഷത്തെ കർക്കടക വാവുബലി ദൃശ്യങ്ങൾ കാണാം.

21/07/2023

നമസ്ക്കാരം,
ഞാൻ പൂജാരി മനോജ്.

ഉമ്മൻ ചാണ്ടി സാറിന്റെ ഭൗതികശരീരത്തിനു സമീപം ഗുരുർ ബ്രഹ്മ ചൊല്ലി പ്രാർത്ഥന നടത്താൻ അവസരം കിട്ടിയ ഏക ഹിന്ദു പുരോഹിതൻ എന്ന നിലയിൽ ഞാൻ ദൈവത്തിനു നന്ദി പറയുന്നു.
ശ്രീ ചാണ്ടി ഉമ്മനുമായി മുൻപ് സൗഹൃദം ഉണ്ടായിരുന്നുവെങ്കിലും ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവമാണുണ്ടായത്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ദർശനം നടത്തിയ ശേഷം തൊട്ടുപിറകെയാണ് ഞാനെത്തുന്നത്. വലിയ സുരക്ഷിത കവചം ഭേദിച്ച് എന്നെ അവിടെ എത്താൻ സഹായിച്ചത് മലബാർ മുസ്ലീം അസ്സോസിയേഷൻ ഭാരവാഹി ശ്രീ നൗഷാദ്‌ സാർ ആണ്. ഉള്ളിലേയ്ക്ക് ഞാൻ പ്രവേശിച്ചതും എന്നെ പെട്ടെന്ന് തിരിച്ചറിഞ്ഞ ശ്രീ ചാണ്ടി ഉമ്മൻ പ്രാർത്ഥന ചൊല്ലാൻ എന്നോട് ആവശ്യപ്പെടുകയായിരുന്നു. അതും അത്യുന്ന രായ ക്രിസ്തീയ പുരോഹിതർ നടത്തി വന്ന പ്രാർഥന ഇടയ്ക്ക് നിർത്തി വച്ച് .
മതേതരമായ പ്രവൃത്തികളിലൂടെ യുഗപുരുഷനോളം ഉയർന്ന ഉമ്മൻ ചാണ്ടി സാറിന്റെ അഭീഷ്ടമായിരിക്കാം മകൻ ചാണ്ടി ഉമ്മനിലൂടെ നിർവ്വഹിച്ചത്. ഏകദേശം ഒരു മണിക്കൂറോളം ഉമ്മൻ ചാണ്ടി സാറിന്റെ മൃതദേഹത്തിനനൊപ്പം പ്രാർത്ഥനാനിർഭരമായിരിക്കുവാൻ എനിക്കു സാധിച്ചു.

ചാണ്ടി ഉമ്മൻ അച്ഛന്റെ മകനാണ്.
ഇനി മതേതര ജനാധിപത്യം സാക്ഷാത്ക്കരിക്കുവാൻ ചാണ്ടി ഉമ്മനും ഉണ്ടാകും എന്ന പ്രതീക്ഷയോടെ,
പൂജാരി മനോജ്.കെ. വിശ്വനാഥൻ ഓലിയ്ക്കൽ

https://youtube.com/watch?v=7N6TJ2SMJ0o&feature=shareഇത് കേട്ട് രാമായണ കഥ നമ്മുടെ മക്കളെ പറഞ്ഞുകേൾപ്പിക്കൂ...🙏🙏🙏
20/07/2023

https://youtube.com/watch?v=7N6TJ2SMJ0o&feature=share
ഇത് കേട്ട് രാമായണ കഥ നമ്മുടെ മക്കളെ പറഞ്ഞുകേൾപ്പിക്കൂ...🙏🙏🙏

രാമായണ കഥ കൊച്ചു കുട്ടികൾക്ക് ലളിതമായി പറഞ്ഞു കൊടുക്കുവാൻ ഇത് കേൾക്കൂ... കർക്കടകം 1-മുതൽ 31 വരെ ഈ ഇതിഹാസം കഥയായി എല....

https://youtu.be/WFD5hkYARkAമുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അന്ത്യ ശുശ്രൂഷകൾ ബാംഗ്ലൂരിൽ നടന്നപ്പോൾ ....
19/07/2023

https://youtu.be/WFD5hkYARkA
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അന്ത്യ ശുശ്രൂഷകൾ ബാംഗ്ലൂരിൽ നടന്നപ്പോൾ ....

31/05/2023

MASS Matrimony is a pioneer in matrimonial matchmaking services committed to provide 360 degree solutions to all prospective Kerala brides and Kerala grooms. We believe in providing a secure and convenient matrimonial matchmaking experience to our customers.

എല്ലാ ഗുരു ഭക്തർക്കും നമസ്ക്കാരംഗുരുദേവ നിയോഗത്താൽ സൃഷ്ടിക്കപ്പെട്ട വെബ് സൈറ്റാണ് മാസ് മാട്രിമോണിയൽ വെബ്സൈറ്റ്. ബാംഗ്ലൂര...
31/05/2023

എല്ലാ ഗുരു ഭക്തർക്കും നമസ്ക്കാരം
ഗുരുദേവ നിയോഗത്താൽ സൃഷ്ടിക്കപ്പെട്ട വെബ് സൈറ്റാണ് മാസ് മാട്രിമോണിയൽ വെബ്സൈറ്റ്. ബാംഗ്ലൂരിലാണ് ഓഫീസ്.
ബാംഗ്ലൂർ ബേസിൽ ഉള്ള ആയിരത്തിൽ പരം പ്രൊഫൈലുകൾ ഇപ്പോൾ തന്നെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 100% വെരിഫൈഡ് പ്രൊഫൈൽ വിത്ത്,90 ശതമാനം പ്രൊഫൈൽ പിച്ചർ എന്നിവയോടെ മാസ്മാട്രിമോണി ചുരുങ്ങിയ കാലം കൊണ്ട് വളരെ പ്രശസ്തി ആർജിച്ചിരിക്കുന്നു. ബാംഗ്ലൂരിലെ ആദ്യത്തെ മലയാളി മാട്രിമോണി വെബ്സൈറ്റ് എന്ന പ്രത്യേകതയും ഉണ്ട്. ഫ്രീ രജിസ്ട്രേഷൻ ആണ്. ലോകത്ത് എവിടെ നിന്നുള്ള മലയാളി പ്രൊഫൈലുകളും സ്വീകാര്യമാണ്. വെബ് സൈറ്റിലേയ്ക്ക് ഏവർക്കും സ്വാഗതം.

MASS Matrimony is a pioneer in matrimonial matchmaking services committed to provide 360 degree solutions to all prospective Kerala brides and Kerala grooms. We believe in providing a secure and convenient matrimonial matchmaking experience to our customers.

29/09/2022

പ്രിയമുള്ളവരെ,

ബംഗളൂരുവിലെ എന്റെ 22 വർഷത്തെ വൈദിക ജീവിതത്തിനിടയിൽ പരിചയപെട്ട ആയിരക്കണക്കിനു മലയാളി കുടുംബത്തിനു ഏറ്റവും സഹായകരമാവുന്ന രീതിയിൽ സമാരംഭിച്ച ഒരു സംരംഭമാണ് മാസ് ഇവൻന്റ്സ്. വൈവാഹിക സേവനങ്ങൾ തുടങ്ങി കുടുംബ ജീവിതത്തിൽ നാം അവശ്യം നിർവ്വഹിക്കേണ്ട എല്ലാ കാര്യങ്ങൾക്കും എന്റെയും ടീമിന്റേയും സഹായങ്ങൾ ഉറപ്പു നല്കി ക്കൊണ്ട് ആധുനീക ടെക്നോളജിയുടെ സഹായത്തോടെയും പരിചയ സമ്പന്നതയുടെ ബലത്തിലും പരമാവധി എളുപ്പത്തിലും വേഗത്തിലും അതു നിർവ്വഹിച്ചു തരിക എന്നതാണ് ലക്ഷ്യം. നഗര ജീവിതത്തിന്റെ തിരക്കിൽ അനുയോജ്യ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിലുള്ള കഠിനപ്രയത്നങ്ങളും അതിനു വരുന്ന വലിയ സാമ്പത്തിക ബാധ്യതകളും നേരിട്ടു മനസ്സിലാക്കിയതിനാലാണ് മാട്രിമോണിയൽ സെക്ഷൻ ഞങ്ങൾ ആരംഭിച്ചിട്ടുള്ളത്. മുന്നൂറോളം കുടുംബങ്ങൾ ഇപ്പോൾ തന്നെ ഈ സേവന പദ്ധതിയുടെ ഭാഗമാണ്.
ഞങ്ങൾ ഒക്ടോബർ 2-ന് തുടക്കം കുറിക്കുന്ന വെബ് സൈറ്റിൽ പ്രൊഫൈലുകൾ അപ് ലോഡ് ചെയ്യുന്നു.
ഒക്ടോബർ 31 വരെയുള്ള എല്ലാ പ്രൊഫൈലുകളും തികച്ചും സൗജന്യമായി അപ് ലോഡ് ചെയ്യുന്നതാണ്.
കൂടാതെ വിവാഹം ഗൃഹപ്രവേശം മരണാനന്തര ക്രിയകൾ തുടങ്ങി എല്ലാ വിധ വൈദിക ആവശ്യങ്ങൾക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങളും വെബ് സൈറ്റിൽ ഉൾപ്പെടുത്തുന്നുണ്ട്. ആവശ്യക്കാർക്ക് ( മാത്രം ) പ്രൊഫൈൽ അപ് ലോഡ് ചെയ്യുന്നതിനും മറ്റ് പ്രൊഫൈലുകൾ കാണുന്നതിനുംമാസ് മാട്രിമോണിയലിന്റെ രണ്ടാമത്തെ വാട്സാപ് ഗ്രൂപ്പ് ലിങ്ക് ഉപയോഗിക്കാവുന്നതാണ്.
സ്നേഹപൂർവ്വം,
പൂജാരി മനോജ്.കെ. വിശ്വനാഥൻ

25/05/2021

1. “വാദിക്കാനും ജയിക്കുവാനും അല്ല, അറിയാനും അറിയിക്കുവാനും ആണ് വിദ്യ”.
1. "ವಾದಿಸುವುದಕ್ಕೆ ಮತ‍್ತು ಗೆಲ್ಲುವುದಕ್ಕಲ್ಲ , ತಿಳಿಯುವುದಕ‍್ಕಾಗಿ ಮತ್ತು ತಿಳಿಸುವುದಕ‍್ಕಾಗಿರುವುದು ವಿದ್ಯೆ"
2. “വിവേകം താനേ വരില്ല, യത്നിക്കണം ധാരാളം വായിക്കണം”.
2. "ವಿವೇಕವು ತಾನಾಗಿಯೇ ಬರುವುದಿಲ್ಲ, ಯತ್ನಿಸಬೇಕು ದಾರಾಳವಾಗಿ ಓದಬೇಕು".
3. “ഈ ലോകം സത്യത്തിലാണ് സ്ഥിതിചെയ്യുന്നത് അതുകൊണ്ട് കള്ളം പറയരുത്, സത്യം മാത്രം പറയുക”.
3. "ಈ ಲೋಕವು ಸತ್ಯವನ್ನಾಧರಿಸಿದೆ. ಆದ್ದುದರಿಂದ ಸುಳ್ಳು ನುಡಿಯಬೇಡಿ, ಸತ್ಯವನ್ನು ಮಾತ್ರ ನುಡಿಯುವುದು".
4. “മതം ഈശ്വര സാക്ഷല്കാവരതിനുള്ള ഒരു ഉപാധിമാത്രം, മതം അല്ലാ ദൈവം”.
4. "ಧರ್ಮವು ದೇವರ ಸಾಕ್ಷಾತ್ಕಾರಕ್ಕೊಂದು ಸಾಧನ ಮಾತ್ರ, ಧರ್ಮವಲ್ಲ ದೇವರು".
5. “നിസ്വാര്ത്ഥകമായ സേവനത്തിനു എപ്പോഴും ഈശ്വരാനുഗ്രഹം ഉണ്ടാകും”.
5. " ನಿಸ್ವಾರ್ಥವಾದ ಸೇವೆಗೆ ಯಾವಾಗಲೂ ಈಶ್ವರಾನುಗ್ರಹ ಇರುವುದು".

6. “പലമതസാരവുമേകം”
6. "ಹಲವು ಧರ್ಮಗಳ ಸಾರವೂ ಒಂದೇ".
7. “മടിയന്മാരായി ജീവിക്കുന്നത് നീതിക്ക് നിരക്കാത്തത്”. 7. "ಸೋಮಾರಿಗಳಾಗಿ ಬದುಕುವುದು ನೀತಿಗೆ ಹೊಗ್ಗುವುದಲ್ಲ".

8. “ശുചിത്വം അടുക്കളയില്‍ നിന്ന് തുടങ്ങുക”.
8. "ಶುಚಿತ್ವ ಅಡುಗೆ ಮನೆಯಿಂದ ಪ್ರಾರಂಭಿಸಿ".

9. “വ്യവസായം കൊണ്ടല്ലാതെ ധനാഭിവൃധി ഉണ്ടാക്കുവാന്‍ സാധിക്കുന്നതല്ല”.
9. "ಉದ್ಯಮದಿಂದಲ್ಲದೆ ಧನಾಭಿವೃದ್ಧಿಗಳಿಸುವುದು ಸಾಧ್ಯವಲ್ಲ".

10. “ഭക്തിയില്ലാത്ത ജീവിതത്തിനു ഉപ്പില്ലാത്ത ചോറ് കൊടുക്കണം”.
10. "ಭಕ್ತಿ ಇಲ್ಲದ ಜೀವನಕ್ಕೆ ಉಪ್ಪಿಲ್ಲದ ಅನ್ನವನ್ನು ನೀಡಬೇಕು".
11. “ശീലിച്ചാല്‍ ഒന്നും പ്രയാസം ഇല്ലാ, തീയിലും നടക്കാം”.
11. "ಅಭ್ಯಾಸ ಮಾಡಿದರೆ ಏನೂ ಕಷ್ಟವಾಗುವುದಿಲ್ಲ, ಬೆಂಕಿಯಲ್ಲೂ ನಡೆಯಬಹುದು"

12. “കൃഷിചെയ്യണം, കൃഷിയാണ് ജീവരാശിയുടേ നട്ടെല്ല്”.
12. "ಕೃಷಿ ಮಾಡಬೇಕು, ಕೃಷಿಯೇ ಜೀವನರಾಶಿಯ ಬೆನ್ನೆಲುಬು".

13. “നാം ദൈവത്തിന്റെ പ്രതിപുരുഷന്‍ മാത്രം, ശരീരം വെറും ജഡം”.
13. "ನಾವು ದೇವರ ಪ್ರತಿನಿಧಿಗಳು ಮಾತ್ರ, ದೇಹವು ಕೇವಲ ಜಡ".

14. “അനാവശ്യമായ ധനവ്യയം ഒരു മംഗളകര്മനത്തിനും പാടില്ലാ”.
14. "ಯಾವುದೇ ಮಂಗಳಕಾರ್ಯಕ್ಕೆ ಅನಗತ್ಯವಾಗಿ ಧನವ್ಯಯ ಮಾಡಬಾರದು".

15. “എല്ലാവരും ഈശ്വരനെ ആണ് ആരാധിക്കുന്നത് ബിംബത്തെ അല്ല”.
15. "ಎಲ್ಲರೂ ದೇವರನ್ನು ಆರಾಧಿಸುತಾರೆ, ವಿಗ್ರಹವನ್ನಲ್ಲ".

16. ആനന്ദം ലഭിക്കുന്നത് അവരവരുടെ പ്രവൃത്തിയുടെ ഫലമായിട്ടാണ്.
16. ಆನಂದ ದೊರೆಯುವುದು ಅವರವರ ಕರ್ಮಗಳ ಫಲದಿಂದಾಗಿ.

17. വിദ്യകൊണ്ട് സ്വതന്ത്രമാകുവിൻ, സംഘടന കൊണ്ട് ശക്തരാകുവിൻ.
17. ವಿದ್ಯೆಯಿಂದ ಸ್ವತಂತ್ರರಾಗಿ, ಸಂಘಟನೆಯಿಂದ ಶಕ್ತರಾಗಿ

18. ത്യാഗം എല്ലാ മനുഷ്യർക്കും ആവശ്യമാണ്. വിദ്യാലയങ്ങളിൽ കുട്ടികളെ ത്യാഗം പഠിപ്പിക്കണം.
18. ತ್ಯಾಗ ಎಲ್ಲಾ ಮಾನವರಿಗೂ ಅವಶ್ಯಕ. ವಿದ್ಯಾಲಯಗಳಲ್ಲಿ ಮಕ್ಕಳಿಗೆ ತ್ಯಾಗ ಕಲಿಸಬೇಕು.

19. ത്യാഗത്തോടു കൂടി കർമ്മം ചെയ്യണം.
19. ತ್ಯಾಗದೊಂದಿಗೆ ಕರ್ಮವನ್ನು ನಿರ್ವಹಿಸಬೇಕು.

20. അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായി വരേണം.
20. ಅವನವನ ಆತ್ಮಸುಖಕ್ಕೆ ಆಚರಿಸುವವ ಅಪರನ ಸುಖಕ್ಕಾಗಿರಬೇಕು.

21 .ത്യാഗം വേണം അപ്പോൾ കർമ്മവും ശരിയാകും.
21. ತ್ಯಾಗವಿರಬೇಕು,ಆಗ ಕರ್ಮವೂ ಸರಿಯಾಗುವುದು.

22. പ്രസംഗങ്ങൾ യാതൊരു പ്രകാരത്തിൽ ഉപദ്രവമോ, ക്ഷോഭമോ ഉണ്ടാകത്തക്കവിധത്തിലോ സ്വരത്തിലോ ആയിരുന്നു കൂടാത്തതാണ്.
22. ಭಾಷಣಗಳು ಯಾವುದೇ ರೀತಿಯ ಉಪದ್ರವವೋ, ಕ್ಷೋಭವೋ ಉಂಟುಮಾಡುವ ವಿಧದಲ್ಲೋ, ಸ್ವರದಲ್ಲೋ ಆಗಿರುವಂತಹದಲ್ಲ.

23. ധനം വിധ്യയാകും വിദ്യ സേവണമാകും.
23. ಧನ ವಿದ್ಯೆಯಾಗುವುದು, ವಿದ್ಯೆ ಸೇವೆಯಾಗುವುದು.

24. കുലീനയും ഭർത്താവിനനുകൂലമായ ഗുണമുള്ളവളും വരവിനനുസരിച്ച് ചിലവാക്കുന്നവളും നിഷ്കളങ്കയുമായിരിക്കണം ഗൃഹനായിക.
24. ಗೃಹಿಣಿಯು ಉದಾತಳಾಗಿರಬೇಕು. ಗಂಡನಿಗೆ ಅನುಕೂಲಕರವಾದ ಗುಣಗಳುಳ್ಳವಳೂ, ಆದಾಯಕ್ಕನುಗುಣವಾಗಿ ಖರ್ಚು ಮಾಡುವವಳೂ ಹಾಗೂ ಕಳಂಕರಹಿತಳಾಗಿರಬೇಕು.

25. അഞ്ചു വയസ്സുവരെ കുഞ്ഞിനോട് ദേവനെപ്പോലെ പെരുമാറണം. അതുവരെ അവൻ്റെ ബുദ്ധിയുടെ സംസ്ക്കാരം മാതാവ് സ്വയം ചെയ്യണം.
25. ಐದು ವಯಸ್ಸಿನವರೆಗೆ ಮಗುವಿನೊಂದಿಗೆ ದೇವರ ಹಾಗೆ ವರ್ತಿಸಬೇಕು. ಅದುವರೆಗೆ ಅವನ ಬುದ್ಧಿಯ ಸಂಸ್ಕಾರವ ತಾಯಿ ಸ್ವತಃ ನಿರ್ವಹಿಸಬೇಕು.

26. മറ്റുള്ളവരെ നിരൂപണം ചെയ്യാൻ പഠിച്ചാൽ പോരാ. നിങ്ങളിൽ ഓരോരുത്തരും ഒരാത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും.
26. ಇತರರನ್ನು ಟೀಕಿಸಲು ಕಲಿತರೆ ಸಾಲದು. ನಿಮ್ಮಲ್ಲಿ ಪ್ರತಿಯೊಬ್ಬರೂ ಒಂದು ಆತ್ಮಾವಲೋಕನ ಮಾಡುವುದು ಒಳ್ಳೆಯದು.

27. ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും ഹൃദയങ്ങളിലും എത്തിക്കണം.
27. ದೇವರ ಆರಾಧನೆಯು ಎಲ್ಲಾ ಗೃಹಗಳಲ್ಲೂ ಮತ್ತು ಹೃದಯಗಳಲ್ಲೂ ತಲುಪಿಸಬೇಕು.

28. മരണാനന്തര സദ്യ നടത്തുന്നതിനേക്കാൾ നല്ലത് ധർമ്മസ്ഥാപനങ്ങൾക്കുള്ള ദാനമാണ്.
28. ಮರಣೋತ್ತರ ಔತಣ ನೀಡುವುದಕ್ಕಿಂತ ದತ್ತಿ ಸಂಸ್ಥೆಗಳಿಗೆ ದಾನ ಮಾಡುವುದು ಒಳಿತು.

29. സ്ത്രീകൾ എഴുത്തറിഞ്ഞാൽ മാത്രം പോരാ.ഗൃഹഭരണത്തിനു തക്ക യോഗ്യതയും ഉണ്ടായിരിക്കണം.അവർ
തെറ്റിയാൽ ആകെ കുഴയും.അവർ ശരിയായാൽ സർവ്വതും ശുഭം.
29. ಮಹಿಳೆಯರು ಬರವಣಿಗೆ ಮಾತ್ರ ತಿಳಿದಿದ್ದರೆ ಸಾಲದು. ಗ್ರಹ ಭರಣಕ್ಕೆ ತಕ್ಕ ಯೋಗ್ಯತೆಯೂ ಹೊಂದಿರಬೇಕು. ಅವರು ತಪ್ಪಿದರೆ ಒಟ್ಟು ಅವ್ಯವಸ್ಥೆ. ಅವರು ಸರಿಯಾದರೆ ಎಲ್ಲವೂ ಶುಭ.

30. വഴക്കുണ്ടായി തമ്മിൽ പിരിയരുത്. യോജിപ്പായി കഴിയണം.
30. ಜಗಳವಾಡಿ ನಡುವೆ ಬೇರ್ಪಡಬಾರದು. ಒಗ್ಗಟ್ಟಿನಿಂದ ಬಾಳಬೇಕು.1. “വാദിക്കാനും ജയിക്കുവാനും അല്ല, അറിയാനും അറിയിക്കുവാനും ആണ് വിദ്യ”.

30. ಜಗಳವಾಡಿ ನಡುವೆ ಬೇರ್ಪಡಬಾರದು. ಒಗ್ಗಟ್ಟಿನಿಂದ ಬಾಳಬೇಕು.

07/03/2021

ಬ್ರಹ್ಮಶ್ರೀ ನಾರಾಯಣ ಗುರು ಸೇವೆಗಳ ಭಾಗವಾದ ಅಕ್ಷತ ಅನ್ನಪಾತ್ರೆಗೆ ಮೊದಲ ದೇಣಿಗೆಯನ್ನು ಡಾ.ಜೀಜಾ ಮಾಧವನ್ ಹರಿ ಸಿಂಗ್ ರವರಿಂದ ಜಿ.ಡಿ.ಪಿ.ಎಸ್ ಕೆ.ಎ.ಗಾಗಿ ಶ್ರೀಮತಿ ಲೀಲಾ ಪೀಠಂಬರನ್ ರವರು ಸ್ವೀಕರಿಸುತ್ತಾರೆ.

05/03/2021
03/02/2021
19/09/2020

സ്വർഗ്ഗീയ കോരുത്തോട് ബാലകൃഷ്ണൻ തന്ത്രികളുടെ നാലാമത് സ്മൃതിദിനം ( 19-9-- 2020)

പ്രിയമുള്ളവരെ,

ഏറ്റവും വലിയ ദു:ഖത്തോടെയാണ് എന്റെ ഗുരുനാഥനെക്കുറിച്ചുള്ള ഈ അനുസ്മരണം ഞാനെഴുതുന്നത്.

വന്ദ്യ ഗുരുനാഥൻ കോരുത്തോട് ബാലകൃഷ്ണൻ തന്ത്രികളുടെ ഭൗതിക ശരീരം 2016 ജൂലൈ 20 ന് അഗ്നിദേവൻ ഏറ്റുവാങ്ങി.. അദ്ദേഹം ഏറ്റവും കൂടുതൽ സ്നേഹിച്ച കോരുത്തോടും, അഴുതാനദിയും, അദ്ദേഹത്തെ ആരാധിക്കുന്ന ആയിരക്കണക്കിന് പുരുഷാരങ്ങളും അതിനു സാക്ഷിയാകുമ്പോൾ,,,
നിസ്സഹായനായി...
അതീവ വേദനയോടെ...
ഞാൻ ബാംഗ്ലൂരിൽ ഗുരുനാഥന്റെ ആത്മശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുവാൻ മാത്രം വിധിക്കപ്പെട്ടിരിക്കുന്നു. കാരണം,
രാത്രി ഏറെ വൈകിയാണ് മരണം സംഭവിച്ചതിനാൽ, ബാംഗ്ലൂരിലെ പ്രത്യേക സ്ഥിതിവിശേഷംകൂടി (കാവേരി ജല നദീ പ്രശ്നത്താൽ കലുഷിതമായ അന്തരീക്ഷത്തിൽ) കാരണമാകയാൽ, വിമാന മാർഗ്ഗം പോലും യാത്ര സാധ്യമാകാതെ വന്നതിനാൽ
ആ പാവന പാദങ്ങളിൽ ഒരു അന്ത്യചുംബനം നൽകുവാനാകാതെ എന്റെ ഹൃദയം.......... നൊമ്പരുപ്പെടുകയായിരുന്നു.

അദ്ദേഹത്തിന്റെ ഓരോ ശിഷ്യന്മാരും അവകാശപ്പെട്ടേക്കാം,,,, തന്നോടാണ് ഗുരുനാഥന് ഏറ്റവും വാത്സല്യമെന്ന് ....

ഈ അവകാശവാദം ഏറ്റവും കൂടുതലായി ഉന്നയിക്കാൻ എനിക്കർഹതയുണ്ടെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.

കാരണം മറ്റുള്ളവർക്കെല്ലാം ഗുരുനാഥൻ തികഞ്ഞ ഗുരുനാഥൻ മാത്രമാകുമ്പോൾ,,, ചിലപ്പോഴൊക്കെ,എന്നോട് ഒരു സുഹൃത്തിനോടെന്ന പോലെ,,, മറ്റു ചിലപ്പോൾ ഒരു മകനോടെന്ന പോലെ,, വേറെ ചിലപ്പോൾ ശിവഗിരിയിലെ ഒരു പൂർവ്വ ബ്രഹ്മ വിദ്യാർത്ഥി എന്ന ബഹുമാനത്തോടു കൂടി അദ്ദേഹം എന്നോടു പെരുമാറി.

എന്നെ സംബന്ധിച്ചിടത്തോളം എന്റെ ജീവിത വളർച്ചയ്ക്ക്... എന്നെ ഞാനാക്കിയതിൽ ഗുരുനാഥന്റെ സ്ഥാനം മറ്റാരെക്കാളും അധികമാണ്.

ശിവഗിരിയും അവിടുത്തെ സന്യാസിശ്രേഷ്ഠരേയും മറന്നു കൊണ്ടല്ല ഇതെഴുതുന്നത്. പക്ഷേ,ഒരു വ്യക്തിയുടെ വികാസത്തിൽ ഏതേതെല്ലാം തരത്തിൽ ഒരാൾക്ക് രക്ഷകനാകാമോ അതായിരുന്നു എനിക്ക് എന്റെ ഗുരുനാഥൻ.

സത്യസന്ധതയും, നിശ്ചയദാർഡ്യവും, കൃതകൃത്യതയും ജീവിതത്തിൽ ഇത്രത്തോളം പാലിച്ച മറ്റൊരാളെ കാണാനാവില്ല.
തന്റെ കർമ്മമേഖലയുടെ സംശുദ്ധിയ്ക്കു് അദ്ദേഹം പാലിച്ച കർക്കശത ഒരു പക്ഷേ, അനുയായികൾക്കും ക്ഷേത്ര ഭാരവാഹികൾക്കുമൊക്കെ,ചില സാഹചര്യങ്ങളിലെല്ലാം നീരസം സൃഷ്ടിച്ചിരുന്നിരിക്കാം... പക്ഷേ.. ആ കർക്കശത, കാര്യനിർവ്വഹണത്തിന്റെ, ഗാംഭീര്യമായി മനസ്സിലാക്കിയവരെല്ലാം അദ്ദേഹത്തെ കൂടുതൽ ആരാധിച്ചിരുന്നു.

കോരുത്തോടു ബാലകൃഷ്ണൻ തന്ത്രികളെ അതീവ പ്രൗഢിയോടെ ജനങ്ങൾ കണ്ടിട്ടുള്ളൂ.. ആ പ്രൗഡിയും, സംസാരശൈലിയും, ശരീരഭാഷയുമൊക്കെ,ആ കുറിയ മനുഷ്യനെ കേരളക്കരയാകെ നിറഞ്ഞ വ്യക്തി വൈഭവമാക്കി മാറ്റി.

ക്ഷേത്രാചാര്യനെന്ന നിലയിൽ, ഒന്നിലും പെടാതെ എന്നാൽ എല്ലാത്തിന്റേയും സർവ്വാധിപതിയായി ,അദ്ദേഹം നിലകൊണ്ടു.അതുകൊണ്ടുതന്നെ ഗുരുനാഥൻ നയിച്ച ക്ഷേത്രങ്ങൾ ആത്മീയ-ഭൗതിക വളർച്ചയിൽ ഏറെ മുന്നേറി.

300-ൽ പരം ക്ഷേത്രങ്ങളുടെ ആചാര്യനെയാണ് നഷ്ടപെട്ടത്. 1200 ഗുരുദേവ പ്രതിഷ്ഠയാണ് നിർവ്വഹിച്ചത്.ബാംഗ്ലൂരിലെ ശ്രീ നാരായണ സമിതിയുടെ ഈ ആചാര്യൻ ബാംഗ്ലൂരിൽ മൈലസാന്ദ്രയിലും, കഗദാസപുരയിലും ഗുരുപ്രതിഷ്ഠ നിർവ്വഹിച്ചു.ദിവംഗതനായ ഡോ.കെ.രാജേന്ദ്രൻ സാറിനോടുള്ള അദ്ദേഹത്തിൻ്റെ ആത്മീയ സൗഹാർദ്ദം വാക്കുകൾക്ക് അതീതതമായിരുന്നു.

ഗുരുധർമ്മ പ്രചാരകനെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്നും ഓർമ്മിക്കപെടും. എഴുത്തുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും എന്തിന് സ്വന്തം ജീവിത കർമ്മങ്ങളിലൂടെയും അദ്ദേഹം ഒരു നല്ല ഗുരുധർമ്മപ്രചാരകനായി മാറി.ജി.ഡി.പി. എസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ പ്രസിഡണ്ടായി അദ്ദേഹം ദീർഘനാൾ സേവനം ചെയ്തു.

സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിലെല്ലാം അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.

ഗുരുക്കൻമാരോട് അദ്ദേഹം കാഴ്ചവച്ച ഭക്തി ആദരങ്ങൾ ലോകത്തുള്ള എല്ലാ ശിഷ്യന്മാരും മാതൃകയാക്കേണ്ടതാണ്. കോത്തല സൂര്യനാരായണ ദീക്ഷിതർ സ്വാമികളുടെ കരതലങ്ങളിലാണ് അദ്ദേഹത്തിന്റെ ബാല്യം വളർന്നത്....

ശരിക്കും തീച്ചൂളയിൽ വാർത്ത മാതിരി.... സ്വഭാവത്തിലുള്ള ആ കനക കാന്തി അവിടുന്നാണ്.

ബ്രഹ്മശ്രീകണ്ടമംഗലം ഗോവിന്ദൻ തന്ത്രിയാണ്. താന്ത്രികാചാര്യൻ.

ഈ രണ്ടു ഗുരുക്കന്മാരെയും സ്മരിക്കാത്ത ഒരു കർമ്മവും അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിട്ടില്ല എന്ന് നിസംശയം പറയാം.

ശിഷ്യന്മാരോട് അകൽച്ചയും അടുപ്പവും പാലിച്ചു.പഠിപ്പിക്കുമ്പോഴും പരിശീലിപ്പിക്കുമ്പോഴും ഞങ്ങൾ ശിഷ്യൻമാർ അതീവ ഭയഭക്തിയോടെ, വിധേയത്തോടെ നിലനിന്നു.

എന്നാൽ വൃക്തിജീവിതത്തിലെ ദു:ഖങ്ങളിൽ ,പ്രശ്നങ്ങളിൽ അദ്ദേഹം അതീവ സ്നേഹ- ദയാവായ് പോടെ ഞങ്ങളോടു പെരുമാറി.

സ്വന്തം ശിഷ്യഗണങ്ങളിൽ പെട്ടവരാരെങ്കിലും മറ്റുള്ളവരാൽ അവഹേളിക്കപ്പെട്ടാൽ അതിൽ പരം ദു:ഖം ആ ഹൃദായാലുവിന് മറ്റൊന്നുണ്ടായിരുന്നില്ല.

കുടുംബ ജീവിതത്തിൽ സഹധർമ്മിണി എന്ന പൂർണ്ണ അർത്ഥത്തിൽ അവരുടെ ജീവിതം സന്തുഷ്ടമായിരുന്നു. പക്ഷേ, ഗുരുനാഥൻ്റ വിയോഗത്തിന്നു ഒരു വർഷം മുമ്പേ ചേച്ചിയമ്മ (ഞങ്ങൾ അങ്ങനെയാണ് ഗുരു പത്നിയെ വിളിക്കുന്നത്.) വിടവാങ്ങിയപ്പോൾ മുതൽ ഗുരുനാഥൻ വ്യാകുലപെട്ടു തുടങ്ങിയതായി തോന്നുന്നു.

പെൺമക്കൾ, മൂന്നു പേരും പിതാവിനെ അത്യധികം സ്നേഹിച്ചും പരിപാലിച്ചും പോന്നു. ചേർത്തലയിൽ നിന്നുള്ള വിനോദ് ശാന്തിഗുരുനാഥന്റെ സന്തത സഹചാരിയായി ഉണ്ടായിരുന്നു.

ഗുരുനാഥൻ്റെ വിയോഗത്തിന് കൃത്യം അമ്പത്താറ് ദിവസം മുമ്പാണ് ഞാൻ ഗുരുനാഥനെ അവസാനമായി കണ്ടത്. എന്റെ മോളുടെ പത്താം പിറന്നാൾ ആഘോഷത്തിന്.

രോഗത്തിന്റെ ആലസ്യത്തിലും എന്റെ മക്കളെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ വാത്സല്യത്താൽ തിളങ്ങുന്നുണ്ടായിരുന്നു.

നിയതിയുടെ നിശ്ചയത്തിലേയ്ക്ക് ഗുരുനാഥന്റെ ഭൗതിക ശരീരം വഴിമാറി. പക്ഷേ... ഞാനുൾപ്പെടുന്ന നൂറുകണക്കിന് ശിഷ്യൻമാരിലൂടെ അദ്ദേഹം യശസ്സ്വിയായി, ചിരംഞ്ജീവിയായി തുടരും...

ഒന്നു കൂടി ഓർമ്മിപ്പിക്കപ്പെടെട്ടെ,
സമുദായ പ്രവർത്തനങ്ങൾ എങ്ങനെ ആവണം എന്നും അതിൽ നിന്നും പ്രതീക്ഷിക്കേണ്ട തിരിച്ചടികളും അതിനെ എങ്ങനെ നേരിടണമെന്നും ഈ ഗുരുനാഥൻ 18-ാം അടവായി എന്നെ പരിശിലിപ്പിച്ചിരുന്നുവോ ?? ഒരു പക്ഷേ... പരിശീലിപ്പിച്ചിരുന്നിരിക്കാം.

അഭിവന്ദ്യ ഗുരുനാഥന് കണ്ണീരിൽ കുതിർന്ന പ്രണാമം.

മനോജ്.കെ.വിശ്വ നാഥൻ
ബാംഗ്ലൂർ.
19-9 -2020

18/09/2020
18/09/2020

കർണാടക ഗുരുധർമ്മ പ്രചരണ സഭയുടെ ആഭിമുഖ്യത്തിൽ 93 ആമത് മഹാസമാധി ദിനാചരണം

സർവ്വ മത പ്രാർത്ഥനാ സമ്മേളനം

ഉച്ചയ്ക്ക് 2 മണിക്ക്.

പ്രാർത്ഥന:
സ്വാഗതം : മീനാ മഥീൻ (ജന. സെക്രട്ടറി GDPS KA)
അധ്യക്ഷൻ: അഡ്വ.ഇ.കെ തങ്കപ്പൻ (പ്രസിഡണ്ട് GDPS KA)
ഉദ്ഘാടനം: ശ്രീമത് അസ്പർശാനന്ദ സ്വാമികൾ ശിവഗിരി മഠം
പ്രാർത്ഥനാ സന്ദേശം: 1. ഫാദർ ഡോ.മാത്യു ചന്ദ്രൻ കുന്നേൽ
2, റഷീദ് മൗലവി (കെ.എം സി.സി സെക്രട്ടറി.)
3. സ്വാമി തത്വരൂപാനന്ദ, (പ്രസിഡണ്ട് രാമകൃഷ്ണാശ്രമം അൾസൂർ)
4. ഡോ. ബീനാ സുരേഷ്.
5. ബ്രിഗേഡിയർ സുലോചന
സമാധി സന്ദേശം: ഡോ. ജിജാ മാധവൻ ഹരിസിംങ് ഐ.പി.എസ്.( മുഖ്യ രക്ഷാധികാരി GDP S KA)
കൃതജ്ഞത: ശ്രീമതി ലീലാ പീതാംബരൻ (സെക്രട്ടറി മാതൃസഭ GDPS KA)

ഏവരേയും സർവ്വ മത പ്രാർത്ഥനാ സമ്മേളനത്തിലേയ്ക്ക് ഹൃദയപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു.

മനോജ്.കെ.വിശ്വനാഥൻ
സ്റ്റേറ്റ് കോഡിനേറ്റർ
ജി.ഡി.പി .എസ് കർണാടക

17/09/2020

ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ്റെ 93- ആമത് മഹാ സമാധി ദിനാചരണം

കർണാടക ഗുരുധർമ്മ പ്രചരണ സഭയുടെ ആഭിമുഖ്യത്തിൽ

2020 സെപ്റ്റംബർ 21 തിങ്കൾ
രാവിലെ 10 മുതൽ 12 വരെ : അഖണ്ഡനാമജപം(ഭക്തജന ഭവനങ്ങളിൽ)

2 pm ന് :സർവ്വ മത പ്രാർത്ഥന സമ്മേളനം
സൂം പോർട്ടലിൽ

3 pm ന് :മഹാസമാധി പൂജ ആരംഭം
3.35-ന് കഞ്ഞി വീഴ്ത്തൽ
(രാമമൂർത്തി നഗർ യൂണിറ്റ് സെക്രട്ടറി KA സന്തോഷിൻ്റെ വസതിയിൽ.)
എല്ലാ ഭക്തജനങ്ങളെയും മഹാസമാധി ദിനാചരണങ്ങളിലേയ്ക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു.

അഡ്വ..ഇ കെ തങ്കപ്പൻ
പ്രസിഡണ്ട്

മനോജ് കെ. വിശ്വനാഥൻ
സ്റ്റേറ്റ് കോഡിനേറ്റർ

മീനാമഥീൻ
ജന:സെക്രട്ടറി
കർണാടക ഗുരുധർമ്മ പ്രചരണ സഭ.

ആദരാഞ്ജലികൾ.
01/09/2020

ആദരാഞ്ജലികൾ.

ഡോ.കെ.രാജേന്ദ്രൻ നിര്യാതനായി.

ഓക്കെയം ഗ്രൂപ്പ് ചെയർമാനും ബംഗളൂരു ശ്രീനാരായണ സമിതിയുടെ മുൻ പ്രസിഡണ്ടും ബംഗളൂരിലെ പ്രശസ്തനായ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായിരുന്ന ഡോ.കെ.രാജേന്ദ്രൻ ഇന്ന് അതിപുലർച്ചെ ( 1_9 -2020) 3 മണിക്ക് നിര്യാതനായി എന്ന വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു. ശ്രീ നാരായണ പ്രസ്ഥാനങ്ങളിലെ ഉൾപ്പെടെ ബഹുമുഖ പ്രതിഭ ആയിരുന്ന ഡോ.കെ രാജേന്ദ്രൻ ശിവഗിരി തീർത്ഥാടന കമ്മറ്റിയുടെ ചെയർമാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇരുമ്പുരുക്കു വ്യവസായത്തിൽ നൂതന സങ്കേതിക വിദ്യ വികസിപ്പിച്ചെടുത്താണ് അദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. കർണാടക ഗുരുധർമ്മ പ്രചരണ സഭ ജന:സെക്രട്ടറി മീനാമഥീൻ്റെ പിതാവാണ്.
ബി.റ്റി.എം ലേ ഔട്ടിലെ ഭവനത്തിൽ ഉച്ചയ്ക്ക് ഒരു മണിക്ക് അന്ത്യശൂശ്രൂഷകൾ ആരംഭിച്ച് 2 മണിക്ക് ശേഷം ബംഗളൂരുവിലെ വിൽസൻ ഗാർഡൻ വൈദ്യുത ശ്മശാനത്തിൽ സംസ്ക്കാര ക്രിയകൾ നടക്കുന്നതാണ്.

Residence Address
No.54, 8th main, BTM Layout, I Stage, Bangalore 560029

House Location
https://maps.google.com/?q=12.919830,77.602776
ആദരാഞ്ജലികളോടെ
ജി.ഡി.പി .എസ്* *കർണാടക

Address

Website

Alerts

Be the first to know and let us send you an email when MKv media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share