Reels Mollywood

Reels Mollywood All About films. Follow us now

നിങ്ങൾക്ക് അങ്ങിനെ തോന്നിയിട്ടുണ്ടോ??
03/12/2025

നിങ്ങൾക്ക് അങ്ങിനെ തോന്നിയിട്ടുണ്ടോ??

മഞ്ജു വാര്യർ 👍ഉർവശി ♥️
30/11/2025

മഞ്ജു വാര്യർ 👍
ഉർവശി ♥️

യുഡിഫ് അധികാരം തിരിച്ചുപിടിക്കുമോ..??
29/11/2025

യുഡിഫ് അധികാരം തിരിച്ചുപിടിക്കുമോ..??

എന്താണ് നിങ്ങളുടെ അഭിപ്രായം..??
28/11/2025

എന്താണ് നിങ്ങളുടെ അഭിപ്രായം..??

രാഹുൽ കുറ്റം ചെയ്‌തെന്നു നിങ്ങൾക്ക് തോന്നുന്നുണ്ടൊ..??
28/11/2025

രാഹുൽ കുറ്റം ചെയ്‌തെന്നു നിങ്ങൾക്ക് തോന്നുന്നുണ്ടൊ..??

Lalettan👍മമ്മൂക്ക ♥️
27/11/2025

Lalettan👍
മമ്മൂക്ക ♥️

എൽഡിഎഫ് ഭരണത്തിൽ നിങ്ങൾ തൃപ്തരാണോ..?ഇനിയൊരു തുടർഭരണം നിങ്ങൾ ആഗ്രഹിക്കുന്നില്ലേ..??
27/11/2025

എൽഡിഎഫ് ഭരണത്തിൽ നിങ്ങൾ തൃപ്തരാണോ..?

ഇനിയൊരു തുടർഭരണം നിങ്ങൾ ആഗ്രഹിക്കുന്നില്ലേ..??

റാപ്പർ വേടൻ ആശുപത്രിയിൽ. കടുത്ത വൈറൽ പനിയെ തുടർന്ന് ബായിലെ ആശുപത്രിയിലാണ് വേടനെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ തീവ്ര...
27/11/2025

റാപ്പർ വേടൻ ആശുപത്രിയിൽ. കടുത്ത വൈറൽ പനിയെ തുടർന്ന് ബായിലെ ആശുപത്രിയിലാണ് വേടനെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് വേടൻ ഇപ്പോഴുള്ളത്. ആശുപത്രിയിൽ നിന്നുള്ള ചിത്രം വേടൻ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. വേടൻ്റെ ആരോഗ്യാവസ്ഥയിൽ ആശങ്കപ്പെടാനില്ലെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും അദ്ദേഹത്തിന്റെറെ സുഹൃത്തുക്കളും അറിയിച്ചിട്ടുണ്ട്.

ഇതേത്തുടർന്ന് വെള്ളിയാഴ്ച ഖത്തറിൽ നടക്കേണ്ടിയിരുന്ന സംഗീതപരിപാടി മാറ്റി. ഡിസംബർ 12-ലേക്കാണ് പരിപാടി മാറ്റിയതെന്ന് സംഘാടകർ അറിയിച്ചു. ദോഹയിലെ ഏഷ്യൻ ടൗണിലുള്ള ആംഫി തിയേറ്ററിലാണ് വേടന്റെ പരിപാടി അരങ്ങേറുക. ആരോഗ്യം വീണ്ടെടുക്കുന്നതിനാണ് ഇപ്പോൾ മുൻഗണനയെന്നും പരിപാടി മാറ്റിവെക്കേണ്ടിവന്നതിന് ക്ഷമ ചോദിക്കുന്നതായും വേടൻ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്‌ച ദുബായിലെ ഖിസൈസിൽ വേടൻ പരിപാടി അവതരിപ്പിച്ചിരുന്നു. അസുഖത്തെ തുടർന്ന് അവസാന മണിക്കൂറിലാണ് അന്ന് വേടൻ സ്റ്റേജിലെത്തിയത്.

ഞാൻ കണ്ടതിൽ വച്ചു ഏറ്റവും സൗന്ദര്യമുള്ള നടി ശ്രീവിദ്യാമ്മയാണ് - കുഞ്ചാക്കോ ബോബൻ
26/11/2025

ഞാൻ കണ്ടതിൽ വച്ചു ഏറ്റവും സൗന്ദര്യമുള്ള നടി ശ്രീവിദ്യാമ്മയാണ്

- കുഞ്ചാക്കോ ബോബൻ

പൃഥ്വിരാജും ഷമ്മി തിലകനും പ്രധാന വേഷത്തിലെത്തിയ 'വിലായത്ത് ബുദ്ധ' മികച്ച രീതിയിൽ തിയേറ്ററുകളിൽ മുന്നേറുകയാണ്. അതിനിടയിൽ ...
26/11/2025

പൃഥ്വിരാജും ഷമ്മി തിലകനും പ്രധാന വേഷത്തിലെത്തിയ 'വിലായത്ത് ബുദ്ധ' മികച്ച രീതിയിൽ തിയേറ്ററുകളിൽ മുന്നേറുകയാണ്. അതിനിടയിൽ സിനിമയ്ക്കും ചിത്രത്തിലെ താരങ്ങള്‍ക്കുമെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണവും നടന്നുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ പൃഥ്വിരാജിന്‍റെ അമ്മയും മുതിർന്ന നടിയുമായ മല്ലിക സുകുമാരൻ ഈ വിഷയത്തിൽ ഫേസ്ബുക്കിൽ കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

പൃഥ്വിരാജിനെ കുറിച്ച് ഷമ്മി തിലകൻ പറയുന്നൊരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഈ കുറിപ്പ് അവർ പങ്കുവെച്ചിരിക്കുന്നത്. 'നായകൻ പൃഥ്വിരാജ് ആയത് കൊണ്ട് മാത്രമാണ് 'വിലായത്ത് ബുദ്ധ'യിലെ ഭാസ്കരൻ മാഷ് എന്ന വേഷം ചെയ്യാൻ തനിക്ക് സാധിച്ചതെന്നും നായകനേക്കാള്‍ സ്ക്രീൻ സ്പേസ് കൂടുതലുള്ളൊരു കഥാപാത്രം എന്നെപ്പോലൊരു നടന് നൽകാനുള്ള മനസ്സുള്ള വ്യക്തിയാണ്, മറ്റൊരാളാണെങ്കിൽ എനിക്ക് അങ്ങനെയൊരു വേഷം ചെയ്യാൻ പറ്റില്ല, അതിന് ജീവിതകാലം മുഴുവൻ രാജുവിനോടും ചിത്രത്തിന്‍റെ സംവിധായകനോടും താൻ കടപ്പെട്ടിരിക്കും' എന്നാണ് ഷമ്മി തിലകൻ വീഡിയോയിൽ പറഞ്ഞത്.



[ Reels Mollywood , New Malayalam Film News, Film Updates, Malayalam Film Promotion ]

ഏന്താണ് നിങ്ങളുടെ അഭിപ്രായം..??
26/11/2025

ഏന്താണ് നിങ്ങളുടെ അഭിപ്രായം..??

ബി​ഗ് ബോസിന്റെ ഒരു സീസണിലും പങ്കെടുത്തിട്ടില്ലെങ്കിലും ഇതുവരെ മലയാളത്തിലുള്ള ഒരു ബി​ബി വിന്നറിനും ലഭിക്കാത്ത പബ്ലിസിറ്റി...
26/11/2025

ബി​ഗ് ബോസിന്റെ ഒരു സീസണിലും പങ്കെടുത്തിട്ടില്ലെങ്കിലും ഇതുവരെ മലയാളത്തിലുള്ള ഒരു ബി​ബി വിന്നറിനും ലഭിക്കാത്ത പബ്ലിസിറ്റി കിട്ടിയത് മറ്റൊരു വ്യക്തിക്കാണ്. അത് മറ്റാരുമല്ല അനുമോളുടെ പിആർ എന്ന പേരിൽ ശ്രദ്ധ നേടിയ വിനുവാണ്. കഴിഞ്ഞ സീസൺ മുതലാണ് ബി​ഗ് ബോസ് ഷോയും പിആർ കളികളും ചർച്ചയായി തുടങ്ങിയത്. ഇക്കഴിഞ്ഞ ഏഴാം സീസണിൽ പിആർ എത്രമാത്രം ഷോയുടെ ​ഗതിയെ നിർണ്ണയിക്കുന്നുവെന്നത് ബിബി ഷോയുടെ എപ്പിസോ‍ഡുകൾ നിരന്തരമായി ഫോളോ ചെയ്യുന്നവർക്കും മനസിലായി കാണും.

അനുവിന് ലക്ഷങ്ങളുടെ പിആറുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് ബിന്നി സെബാസ്റ്റ്യനാണ്. പതിനാറ് ലക്ഷം രൂപയ്ക്ക് പിആർ ഏൽപ്പിച്ച ശേഷമാണ് അനു ഹൗസിലേക്ക് വന്നതെന്നും അതിനുള്ള അഡ്വാൻസായി അമ്പതിനായിരം നൽകിയെന്നും ബിന്നി വെളിപ്പെടുത്തിയിരുന്നു.

പിന്നാലെ മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണയും അനുവിന് പിആർ ഉണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളുമായി രം​ഗത്ത് എത്തിയിരുന്നു. എന്നാൽ തനിക്ക് പിആർ ഇല്ലെന്ന നിലപാടിൽ തന്നെയാണ് അനു. പക്ഷെ തന്റെ സോഷ്യൽമീഡിയ അക്കൗണ്ട് വിനുവാണ് കൈകാര്യം ചെയ്യുന്നതെന്നും ഒരു ലക്ഷം രൂപ അത്തരം കാര്യങ്ങൾക്ക് വേണ്ടി മുടക്കിയെന്നും അനു പറഞ്ഞിരുന്നു.

അർഹരായ പല മത്സരാർത്ഥികളും അധിക ദിവസം തികയ്ക്കാതെ ഷോയിൽ നിന്ന് പുറത്തായതിന് പിന്നിലും പിആർ ​കളികളാണ്. ബി​ഗ് ബോസിലേക്ക് കാലെടുത്ത് വെച്ചപ്പോൾ മുതൽ ഈ നിമിഷം വരെയും അനുവിന് എല്ലാ നിർദേശങ്ങളും നൽകി വിനു ഒപ്പമുണ്ട്. അതിനിടയിൽ ഇരുവരും പ്രണയത്തിലാണോയെന്ന സംശയം വരെ ആരാധകരിൽ ചിലർക്ക് തോന്നിയിരുന്നു.

ഇപ്പോഴിതാ അനുവും താനും തമ്മിലുള്ള ബോണ്ടിങ്ങ് എത്രത്തോളം ശക്തമാണെന്ന് തെളിയിക്കുന്ന പോസ്റ്റുമായി എത്തിയിരിക്കുകയാണ് വിനു. അനു സുഹൃത്തും സഹോദ​രിയുമാണെന്നാണ് വിനു കുറിച്ചത്. ഒരു യഥാർത്ഥ സുഹൃത്ത് ചെയ്യുന്നതുപോലെ ഞാൻ അവൾക്കൊപ്പം നിന്നു. ഒരു സഹോദരൻ തന്റെ സഹോദരിയെ സംരക്ഷിക്കുന്നതുപോലെ ഒരു അച്ഛൻ തന്റെ മകളെ പിന്തുണയ്ക്കുന്നതുപോലെ.... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ അവൾക്കൊപ്പം ഉണ്ടായിരുന്നു.

വ്യക്തി, സുഹൃത്ത്, സഹോദരി എല്ലാമാണ് അവൾ. എല്ലാവർക്കും ഇതുപോലൊരാൾ ലഭിക്കണം. അവൾ എനിക്ക് ഒരു സഹോദരിയെപ്പോലെയാണ്. അതിജീവിക്കാൻ ആരുടെയും പിന്തുണ ആവശ്യമില്ലാത്ത ഒരു സ്വതന്ത്ര സ്ത്രീ. ഇന്ന് അവൾ എന്തായി തീർന്നിട്ടുണ്ടെങ്കിൽ അവൾ സ്വയം നേടിയത് ആണത്. സ്വന്തം കഠിനാധ്വാനം കൊണ്ട് അവൾ ഒരു വിജയി.

ജീവിതത്തിലെ ഏറ്റവും കഠിനമായ 100 ദിവസങ്ങൾ അതിജീവിച്ചതിന് അവളെ അഭിനന്ദിക്കുന്നു. എല്ലാ അനാവശ്യ ചർച്ചകൾക്കും അവസാനം എന്നാണ് വിനു കുറിച്ചത്. അനുവിനൊപ്പമുള്ള വിനുവിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ അനുകൂലിച്ചും വിമർശിച്ചുമെല്ലാം കമന്റുകൾ വന്നു. നിങ്ങൾ രണ്ടുപേരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്ന് അറിഞ്ഞതിൽ സന്തോഷം.

ബിബിക്ക് ശേഷം നിങ്ങൾ രണ്ടുപേരും ഇനി സുഹൃത്തുക്കളായിരിക്കില്ലെന്ന് പലരും പ്രവചിച്ചിരുന്നു, അനുമോൾ നമ്മുടെ മുത്താണ്. കേരളത്തിലെ ഓരോ വ്യക്തികളിൽ അനുമോളെ ഇഷ്ടപ്പെടുന്നവർ നേടി കൊടുത്ത വിജയമാണിത്. അനുമോളുടെ പിആർ നമ്മളെ പോലുള്ളവർ മാത്രമാണ് എന്നാണ് അനുകൂലിച്ച് വന്ന കമന്റുകൾ. പിആർ വർക്കിന്റെ ഭാ​ഗമായി തമ്മിൽ പറഞ്ഞുറപ്പിച്ച ബാക്കി പണം കൂടി കൊടുത്ത് സെറ്റിലാക്കി കാണും അനു.

അതാകും ഇത്തരമൊരു പോസ്റ്റുമായി വിനു വന്നത് എന്നാണ് വിമർശിച്ചവർ കുറിച്ചത്. നാൽപ്പത്തിരണ്ട് ലക്ഷം രൂപയാണ് സമ്മാനത്തുകയായി അനുവിന് ലഭിച്ചത്. കൂടാതെ നൂറ് ദിവസം ഹൗസിൽ നിന്നത് പ്രകാരമുള്ള പ്രതിഫലവും താരത്തിന് ലഭിക്കും.

Address

Eranakulam
683594

Website

Alerts

Be the first to know and let us send you an email when Reels Mollywood posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share