The Cover

The Cover Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from The Cover, Publisher, .

മലയാളം സിനിമ 'ഇഷ്‌ക്' ന്റെ സംവിധായകൻ അനുരാജ് മനോഹർ എഴുതുന്നു.."വർഗ്ഗീയതയ്ക്കെതിരെയുള്ള സന്ധിയില്ലാത്ത സമരമാണ് സഖാവ് അഭിമ...
02/07/2020

മലയാളം സിനിമ 'ഇഷ്‌ക്' ന്റെ സംവിധായകൻ അനുരാജ് മനോഹർ എഴുതുന്നു..

"വർഗ്ഗീയതയ്ക്കെതിരെയുള്ള സന്ധിയില്ലാത്ത സമരമാണ് സഖാവ് അഭിമന്യുവിന്റെ രക്തസാക്ഷി ദിനം നമ്മെ ഓർമ്മപ്പെടുത്തുക.
ഏതെങ്കിലും മത രാഷ്ട്രത്തിന്റെ പ്രചാരകരെ,അനുകൂലിക്കുന്നവരെ എതിർത്തും മാറ്റി നിർത്തിയും സാമൂഹിക വളർച്ചയ്ക്ക് ഉതകുന്ന രീതിയിൽ പരിതസ്ഥിതിയെ പാകപ്പെടുത്തേണ്ടത് മാനവികതയിൽ വിശ്വസിക്കുന്ന മനുഷ്യരുടെ കർത്തവ്യമാണ്.
സംഘപരിവാർ നെ പോലെ തന്നെ അപകടവും,എതിർക്കപ്പെടേണ്ടതുമാണ് പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റുകൾ മുന്നോട്ടു വെക്കുന്ന sdpi(ndf) പോലുള്ള വർഗ്ഗീയ സംഘടനകൾ.
അതിനോട് സമരസപെടില്ല എന്ന മുദ്രവാക്യം തന്നെയാണ് സഖാവിന്റെ രക്തസാക്ഷിദിനത്തിൽ നമുക്ക് ഊർജ്ജമാവുന്നതും..
ഒന്ന് ചെന്നായയും മറ്റേത് ആട്ടിൻ തോലണിഞ്ഞ ചെന്നായയും ആകുമ്പോൾ,
മതഭ്രാന്തരോട് ഐക്യപ്പെടാതെ തന്നെ നമുക്ക് വിപ്ലവകരമാം വിധം സമരോൽസുക ജീവിതത്തിന് തയ്യാറെടുക്കാം...
No Friendship With Fanatics
വർഗ്ഗീയത തുലയട്ടെ.."

 #04റമദാൻ മഴ|പി എം എ ഗഫൂർ•തോൽക്കുന്നത്‌ വീഴുമ്പോളല്ല. •ധീരനായൊരു മനുഷ്യന്റെ കഥ പറയട്ടെ. ബുദ്ധിയും പണവും ദീർഘകാലത്തെ കഷ്ട...
30/04/2020

#04

റമദാൻ മഴ|പി എം എ ഗഫൂർ

തോൽക്കുന്നത്‌ വീഴുമ്പോളല്ല.


ധീരനായൊരു മനുഷ്യന്റെ കഥ പറയട്ടെ.
ബുദ്ധിയും പണവും ദീർഘകാലത്തെ കഷ്ടപ്പാടുംകൊണ്ട്‌ നിർമിച്ചെടുത്തതെല്ലാം ഒറ്റനിമിഷം കൊണ്ട്‌ കത്തിയമർന്നിട്ടും തോറ്റുപോകാത്ത ഒരുൾക്കരുത്തിനെപ്പറ്റി.

അറുപത്തേഴ്‌ വയസ്സായിരുന്നു അയാൾക്ക്‌. 1914 ഡിസംബർ പത്തിന്‌ വൈകുന്നേരം വീടിനരികിലെ വലിയ കെട്ടിടം തീപ്പിടിച്ചു. ഭീകരമായ അഗ്നിബാധയിൽ അന്നോളം സമ്പാദിച്ചതെല്ലാം കത്തിക്കരിഞ്ഞു. ഫാക്ടറിയും ലബോറട്ടറിയും മുഴുവൻ രേഖകളും ചാമ്പലായിത്തീർന്നു. കൂറ്റൻ ശബ്ദത്തോടെ ഉയർന്നുപൊങ്ങിയ തീഗോളങ്ങൾ സ്വപ്നങ്ങളെ മുഴുവൻ വിഴുങ്ങുന്നത്‌ നിറകണ്ണുകളോടെ നോക്കിനിൽക്കാനേ അയാൾക്ക്‌ സാധിച്ചുള്ളൂ. ഓടി വന്ന മകൻ ഉറക്കെ കരഞ്ഞു. അവന്റെ തോളിൽത്തട്ടി ആശ്വസിപ്പിച്ചു, ‘വല്ലാത്ത കാഴ്ച തന്നെയല്ലേ ! നമ്മുടെ സമ്പാദ്യമെല്ലാം കത്തിപ്പോകുന്ന കാഴ്ച! അമ്മയെയും നിന്റെ ചങ്ങാതിമാരേയും വിളിക്കൂ, ഇങ്ങനൊരു കാഴ്ച കാണാൻ ഇനിയവർക്ക്‌ അവസരം കിട്ടില്ല.’ കണ്ണീരുതുടച്ച്‌ അതിശയത്തോടെ ആ കുട്ടി അച്ഛനെ നോക്കി. ‘തകർന്നുപോവല്ലെടാ. ഇങ്ങനൊക്കെയാണ് ജീവിതം ‌’ എന്നു പറഞ്ഞ്‌, ദുരന്തനിമിഷത്തിലും ജ്വലിച്ചുനിന്ന അച്ഛനെക്കുറിച്ച്‌ ചാൾസ്‌ എഡിസൺ പലവട്ടം ‌ എഴുതിയിട്ടുണ്ട്‌.

തോമസ്‌ ആൽവാ എഡിസൺ ആയിരുന്നു അത്‌. കണ്ടുപിടുത്തങ്ങളുടെ കണക്കുനോക്കിയാൽ ഏറ്റവും മുൻനിരയിൽ നിൽക്കുന്നയാൾ. ഒന്നും രണ്ടുമല്ല ,1093 അമേരിക്കൻ പേറ്റന്റുകൾ സ്വന്തമായുള്ള ശാസ്ത്രകാരൻ. പത്തുലക്ഷം ഡോളറിന്റെ നഷ്ടം 1914ൽ എത്രവലുതാകുമെന്ന് ആലോചിക്കാവുന്നതേയുള്ളു. അതാണ്‌ അന്നത്തെ അഗ്നിബാധയിൽ സംഭവിച്ചത്‌. അതിനേക്കാൾ വിലയുള്ള രേഖകളും കരിഞ്ഞുപോയ ആ ഡിസംബർ പത്തിന്‌, എഡിസൺ ഡയറിയിൽ എഴുതിയിട്ടു: ‘ഇന്ന് വലിയൊരു തീപ്പിടുത്തമുണ്ടായി. ചെയ്തുവെച്ചതെല്ലാം നഷ്ടപ്പെട്ടു. വയസ്സ്‌ അറുപത്തേഴേ അയിട്ടുള്ളൂ‌. തളർന്നുപോകാൻ ഒരുക്കമല്ല. നാളെമുതൽ എല്ലാം വീണ്ടും തുടങ്ങും.’

ഒരു ജോലിക്കാരനെപ്പോലും പിരിച്ചുവിട്ടില്ല. കഠിനമായ പരിശ്രമങ്ങളിലൂടെ നഷ്ടമായതെല്ലാം തിരിച്ചുപിടിച്ചു. നാലുവർഷം കൊണ്ട്‌ ഒരു കോടി ഡോളറിന്റെ ഉത്പാദനത്തിലേക്കാണ്‌ ആ എഴുപത്തൊന്നുകാരന്റെ പരിശ്രമങ്ങൾ കുതിച്ചുയർന്നത്‌. ഒരു തീയിനും കത്തിച്ചുകളയാനാകാത്ത ഉൾക്കരുത്തിന്റെ വിജയം !

ഇന്നലെ ഇവിടെയൊക്കെ ശക്തമായ മഴ പെയ്തു. പെട്ടെന്ന് മൂടിക്കറുത്ത്‌ നട്ടുച്ചയ്ക്ക്‌‌ സന്ധ്യയായി. അധികനേരം നീണ്ടുനിന്നില്ലെങ്കിലും ഉള്ളനേരം കോരിച്ചൊരിഞ്ഞു. ഇങ്ങനൊരു മഴ വിചാരിച്ചതേയല്ല. ഇന്നലെ പുറത്തേക്കു പോയവരൊന്നും കയ്യിൽ കുട കരുതീട്ടുണ്ടാകില്ല. തിമിർത്തുപെയ്യുമ്പോൾ കുടയുണ്ടായാലും നനഞ്ഞേക്കാം. ജീവിതവും, അതിൽ വന്നുപെയ്യുന്ന ദു:ഖങ്ങളും ഇന്നലെ പെയ്ത ആ മഴപോലെയാണെന്ന് തോന്നുന്നു. പെട്ടെന്ന് മൂടിക്കറുത്ത്‌ അതങ്ങ്‌ പെയ്യും. കുടയില്ലെങ്കിൽ നല്ലോണം നനയും. പതുക്കെ മഴ തോരും. തെളിഞ്ഞൊരാകാശം മുകളിൽ വിരിയും. അത്രേയുള്ളൂ. ദു:ഖങ്ങളൊക്കെ വന്നുപോകും. വരുമ്പോൾ സ്വീകരിക്കുക. പോകുമ്പോൾ യാത്രയാക്കുക. തോൽക്കാൻ നിന്നുകൊടുക്കരുത്‌. പറിച്ചെറിഞ്ഞാലും തഴച്ചുവളരുന്ന കാട്ടുചെടിയാവണം.

ബോക്സിങ്ങിൽ ഒരാൾ തോൽക്കുന്നത്‌ എപ്പോളാണെന്നറിയോ? ‌വീണുപോകുമ്പോളല്ല. വീണിട്ടും എഴുന്നേൽക്കാതിരിക്കുമ്പോൾ‌.
അതെ. ജീവിതത്തിലും.

 #03ഡോ:മനോജ് വെള്ളനാട് ( ഗവണ്മെന്റ് മെഡിക്കൽ കോളേജ് , തിരുവനന്തപുരം ) എഴുതുന്നു..മെയ് മൂന്നിന് നമ്മുടെ ലോക്ക് ഡൗൺ തീരുമോ...
25/04/2020

#03
ഡോ:മനോജ് വെള്ളനാട് ( ഗവണ്മെന്റ് മെഡിക്കൽ കോളേജ് ,
തിരുവനന്തപുരം ) എഴുതുന്നു..

മെയ് മൂന്നിന് നമ്മുടെ ലോക്ക് ഡൗൺ തീരുമോ?

സാധ്യത തീരെ കുറവാണ്. കാരണം ഇന്ത്യയിൽ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന കേസുകൾ തീരെ കുറവല്ല. പല സംസ്ഥാനങ്ങളുടെയും സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണ്. കൃത്യമായി രോഗികളെ റിപ്പോർട്ട് ചെയ്യാതെയും ടെസ്റ്റുകൾ ചെയ്യാതെയും കണ്ണടച്ച് ഇരുട്ടാക്കുന്ന സംസ്ഥാനങ്ങളും ഉണ്ട്.

ലോക്ക് ഡൗൺ 31 ദിവസം കഴിയുമ്പോഴും ഇന്ത്യയിൽ പുതിയ രോഗികളുടെ എണ്ണം കുറയാത്തതെന്തുകൊണ്ടാണെന്ന സംശയം പലർക്കും ഉണ്ടാവും. അതിന് കൃത്യമായ ഉത്തരം നൽകാൻ പ്രയാസമാണ്. പ്രധാനമായും രണ്ടു കാരണങ്ങൾ ഉണ്ടാവാം.

ഒന്ന്, ലോക്ക് ഡൗൺ കൃത്യമായി പാലിക്കപ്പെടുന്നില്ല അല്ലെങ്കിൽ സാമൂഹിക അകലവും വ്യക്തിശുചിത്വവും പലയിടങ്ങളിലും കാര്യക്ഷമമാകുന്നില്ല. രണ്ട്, കൂടുതൽ ടെസ്റ്റുകൾ ചെയ്തു തുടങ്ങിയപ്പോൾ കൂടുതൽ രോഗികൾ കണ്ടെത്തുന്നത് ആവാം. മുമ്പ് ചെയ്തിരുന്നതിനേക്കാൾ വളരെയധികം ടെസ്റ്റുകൾ ഇപ്പോൾ ദിവസവും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 35,000-ലധികം ടെസ്റ്റുകൾ ചെയ്തതായി ICMR പറയുന്നുണ്ട്. ഇതുവരെ ആകെ 5.5 ലക്ഷത്തോളം ടെസ്റ്റുകൾ. ചിലപ്പോൾ ഈ രണ്ടു കാരണങ്ങളും ഉണ്ടാവാം.

ഇപ്പോൾ, ഇന്ത്യയിലാകെ 10 ലക്ഷത്തിനടുത്ത് ആൾക്കാർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ ഒരു ശതമാനം പേർ +ve ആയാൽ പോലും 10000 പുതിയ രോഗികൾ ഉണ്ടാവും. ഈ 1% എന്നത് ഏറ്റവും കുറഞ്ഞ കണക്കാണ്. കാരണം ഡൽഹിയിലും മഹാരാഷ്ട്രയിലും ടെസ്റ്റ് ചെയ്യുന്നവരിൽ 7% പേരും പോസിറ്റീവ് ആണ്. ഏറ്റവും കുറവുള്ള കർണാടകത്തിൽ 1.3% വും കേരളത്തിൽ അത് 2% വും ആണ്. തമിഴ്നാട്ടിൽ 2.5% വും.

പക്ഷെ രോഗം, ഇങ്ങനെ നിരീക്ഷണത്തിൽ ഉള്ളവരിൽ മാത്രം ഒതുങ്ങി നിൽക്കുന്നു എന്ന് പറയാനാവില്ലല്ലോ. ശ്വാസകോശ രോഗവുമായി വരുന്ന എല്ലാ രോഗികളെയും ടെസ്റ്റ് ചെയ്യുമ്പോൾ അതിലും വലിയൊരു ശതമാനം ആൾക്കാരിൽ റിസൾട്ട് പോസിറ്റീവായി വരുന്നുണ്ട്. കേരളത്തിൽ ഇന്നലെ മരിച്ച നാല് മാസം പ്രായമുള്ള കുഞ്ഞ് അതിനുദാഹരണമാണ്.

ഇത്രയുമാകുമ്പോൾ ലോക്ക് ഡൗൺ കൊണ്ട് എന്തെങ്കിലും ഗുണമുണ്ടായോ, കേസുകളുടെ എണ്ണം കൂടുകയല്ലാതെ കുറയുന്നില്ലല്ലോ എന്ന് പലർക്കും തോന്നാം. ഉത്തരം ഗുണമുണ്ടെന്ന് തന്നെയാണ്. ഇല്ലായിരുന്നെങ്കിൽ രോഗികളുടെ എണ്ണത്തിൽ നമ്മളിപ്പോൾ യൂറോപ്പിനെ കടത്തിവെട്ടിയേനെ. നമ്മുടെ ആരോഗ്യമേഖലയുടെ ദുർബലത കൂടി കണക്കിലെടുക്കുമ്പോൾ മരണം അതിലും കവിഞ്ഞേനെ.

മറ്റൊന്ന് രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന സമയം കൂട്ടിക്കൊണ്ടുവരാൻ ഈ ലോക്ക് ഡൗണിന് കഴിഞ്ഞു എന്നതാണ്. ഏപ്രിൽ 6-ലെ കണക്ക് പ്രകാരം ഇത് 4.2 ദിവസമായിരുന്നു. ഏപ്രിൽ 20 ആയപ്പോളത് 8.6 ദിവസമാണ്.

അതുകൊണ്ട് ലോക്ക് ഡൗൺ ഇനിയും നീട്ടണമെന്നാണോ? ശരിയായ രീതി അതാണോ? സത്യം പറഞ്ഞാൽ അല്ല. ലോക്ക് ഡൗൺ യഥാർത്ഥ രോഗപ്രതിരോധമാർഗമല്ലാ. രോഗവ്യാപനവും പ്രതിരോധവും എല്ലാം ഊർജിതമാക്കാൻ കുറച്ചു 'സമയം' കടംവാങ്ങൽ മാത്രമാണ് ലോക്ക് ഡൗൺ. ലോക്ക് ഡൗൺ തുടർന്നാൽ സാമ്പത്തികമായും സാമൂഹികമായും നമ്മൾ ഇനിയും തളരും.

പക്ഷേ എന്താണ് ഇനി? ലോക്ക് ഡൗൺ അല്ലാതെ ഏറ്റവും പ്രായോഗികമായ രീതി എന്തെന്ന് ചോദിച്ചാൽ അറിയുകയുമില്ല, പ്രത്യേകിച്ചും ഇന്ത്യയിലെ സാഹചര്യത്തിൽ. ഈ രീതിയിൽ തുടർന്നാൽ തന്നെ, മെയ് പകുതിയോടെ ഇന്ത്യയിൽ ഒരു ലക്ഷത്തോളം രോഗികൾ ഉണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്. അതിനുമുൻപ് ലോക്ക് ഡൗൺ മാറ്റിയാൽ സ്ഥിതി അതീവ ഗുരുതരമാകുമെന്ന് സാമാന്യ ബുദ്ധി കൊണ്ട് തന്നെ നമുക്കൂഹിക്കാം.

സ്വീഡനിലൊക്കെ ലോക്ക് ഡൗൺ ഒന്നുമില്ല, ചില നിയന്ത്രണങ്ങൾ മാത്രമേ ഉള്ളൂ, എന്ന് ഇന്നലെ ഒരു സുഹൃത്ത് പറഞ്ഞു. ആ രീതിയിവിടെ പ്രായോഗിച്ചു കൂടേ എന്നും. സ്വീഡനിൽ അങ്ങനെ ചെയ്യുന്നുണ്ടാവാം, ഉറപ്പില്ല. ആകെ ഒരു കോടി ജനസംഖ്യയും ജനസാന്ദ്രത വെറും 25-ഉം ഉള്ള രാജ്യമാണ് സ്വീഡൻ. അത്യാവശ്യം സാമൂഹിക ബോധമുള്ള ജനതയുമാണവിടെയുള്ളത്. ആ സ്വീഡനിൽ ഇപ്പൊ മരണം 2000-ന് മുകളിലാണ്. 130 കോടി ജനസംഖ്യയും, ജനസാന്ദ്രത 460-ഉം പൗരബോധം പൊടിക്ക് പോലും ഇല്ലാത്ത ആൾക്കൂട്ടവുമുള്ള ഇന്ത്യയിൽ അത് എത്രത്തോളം പ്രാവർത്തികമാകുമെന്നും അതെന്തൊരു ദുരന്തം ആയിരിക്കുമെന്നും ചിന്തിക്കാൻ തന്നെ പ്രയാസമാണ്.

ഏതൊരു സമ്പത്തിനെക്കാളും വലുത് ആരോഗ്യവും ജീവനും തന്നെയാണെന്ന ബോധത്തോടുകൂടി മുന്നോട്ടുപോകാനേ നിലവിൽ കഴിയൂ എന്നാണ് തോന്നുന്നത്. കൊവിഡ് വളരെ വ്യാപകമായി പടർന്നാൽ നമ്മൾ ലോക്ക് ഡൗൺ കാരണം ഉണ്ടാക്കുന്നതിനേക്കാൾ വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുമെന്നും ഓർക്കണം. അതിൻ്റെ എൻഡ് റിസൾട്ട് ചിലപ്പോൾ, ഇവിടെ ശേഷിക്കുന്നവർ കയ്യിൽ വിലകൂടിയ സ്മാർട്ട് ഫോണുമൊക്കെയായി ഒരു 30 വർഷം പിറകിലേക്ക് ടൈം ട്രാവൽ നടത്തിയ അവസ്ഥ പോലെ ആയിരിക്കും.

അങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം. ഇതിലും വലിയ പ്രതിസന്ധിഘട്ടങ്ങളെ അതിജീവിച്ചാണ് മനുഷ്യരാശി ഇവിടെ വരെ എത്തിയത്. അതും ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടില്ലാത്ത നാളുകളിൽ പോലും. ഇപ്പോൾ കുറച്ചു പ്രയാസപ്പെട്ടാണെങ്കിലും രോഗവ്യാപനത്തെ പിടിച്ചു കെട്ടിയാൽ, നമുക്ക് വീണ്ടും വളരെ എളുപ്പത്തിൽ പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ കഴിയും. അതിന് ഏറ്റവും നല്ല ഉദാഹരണം ചൈന തന്നെയാണ്. അതുകൊണ്ട്, Stay alert, Stay safe, Be cool.. :)

 #02ഉമാ പ്രേമൻ (ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റർ ഗുരുവായൂർ) എഴുതുന്നു..മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട സിനിമ നടന്മാർക്കു...
25/04/2020

#02
ഉമാ പ്രേമൻ (ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റർ
ഗുരുവായൂർ) എഴുതുന്നു..

മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട സിനിമ നടന്മാർക്കും നടിമാർക്കുമുള്ള എന്റെ ഒരു അപേക്ഷ ആണിത്.
പ്രവാസ ലോകത്ത് നിന്നും ഒരുപാട് പ്രാവശ്യം സ്റ്റേജ് ഷോകളും മറ്റും നടത്തി എത്രയോ പണമാണ് അവിടെ നിന്നും നാം നേടിയത്. മിഡിൽ ഈസ്റ്റ് അടക്കമുള്ള വിദേശ മേഖലകളിൽ എത്തുന്ന രാഷ്ട്രിയ, സാമൂഹ്യ, സിനിമാ രംഗത്തുനിന്നും എത്തുന്നവർക്ക് മലയാളികൾ അവരുടെ വിയർപ്പിന്റെ അംശം അടങ്ങിയ പണം ഏറെ നൽകിയിട്ടുണ്ട്. എന്നാൽ ഇന്ന് സാഹചര്യം ഏറെ മാറിയിരിക്കുന്നു. ആഗോള തലത്തിൽ മഹാമാരിയായി വ്യാപിക്കുന്ന കോവിഡ് - 19 അവരെ ശാരിരികമായും മാനസികമായും വളരെയധികം പ്രയാസത്തിലാക്കുന്നു. ജോലി നഷ്ടപ്പെട്ടതും, രോഗ പകർച്ചയുമൊക്കെ അവരെ വല്ലാതെ ബാധിച്ചിട്ടുണ്ട്. വളരെ ഗുരുതരമായ ഈ സാമൂഹ്യ അവസ്ഥയിൽ വിദേശത്ത് ഒപ്പമുള്ള കുടുംബത്തെ കൊണ്ടുപോയി തിരിച്ചുവിടാൻ പറ്റാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ, രോഗബാധിതർ, ഒറ്റപ്പെട്ടുപോയവർ, സാമ്പത്തിക ക്ലേശമനുഭവിക്കുന്നവർ അങ്ങനെ എല്ലാതരത്തിലും ദുരിതത്തിൽ ആയിട്ടുള്ള പ്രവാസികൾക്ക് നമ്മൾ പിന്തുണ നൽകണമെന്നാണ് എനിക്ക് നിങ്ങളോട് അഭ്യർത്ഥിക്കാനുള്ളത്. പണം നൽകിയുള്ള സഹായമല്ല ഉദ്ദേശിക്കുന്നത്. രാഷ്ട്രിയക്കാർ അവരുടെ ഇപ്പോഴത്തെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും, തിരികെ നാട്ടിൽ എത്തിക്കുന്നതിന് സർക്കാറുകളിൽ സമ്മർദ്ദം ചൊലുത്തുകയൊക്കെ ചെയ്യു. സാമൂഹ്യ പ്രവർത്തകർ തങ്ങളാലാകുന്ന വിധത്തിലുള്ള എല്ലാ സേവനങ്ങളും അവർക്കെത്തിക്കാൻ ശ്രമിക്കു ... എന്നാൽ സിനിമ താരങ്ങൾ, നിങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന അവർക്ക് നിങ്ങളുടെ ശബ്ദം കേട്ടാൽ മതി അത് ഏത് തളർച്ചയിലും അവർക്ക് ആശ്വാസമാകും. നിങ്ങൾ സ്നേഹത്തോടെ രണ്ട് വാക്ക് പറഞ്ഞ് ആശ്വസിപ്പിച്ചാൽ മതി അവർ ഏത് പ്രതിസന്ധിയും തരണം ചെയ്യും. ഏതെങ്കിലും മാധ്യമം വഴി, ഓൺലൈൻ, എഫ്എം റേഡിയോ, ചാനലുകൾ അങ്ങനെ സാധ്യമായ ഏത് വഴിയും ഉപയോഗിക്കാം. ഈ സമയത്ത് നമ്മൾ വിളിക്കുകയും നൽകാൻ കഴിയുന്ന മാനസിക പിന്തുണയുമെല്ലാം അവർക്ക് വലിയ ആശ്വാസമാകും. അവർക്ക് പറയാനുള്ള ആവലാതികൾ കേൾക്കുകയും, മാനസികമായി സംഘർഷം കുറക്കാനും ജീവിത പ്രതിസന്ധി തരണം ചെയ്ത് മുന്നോട്ട് പോകാനും നിങ്ങൾ ഒരു പിന്തുണ അവർക്ക് കൊടുക്കുക ... നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ നിന്നോ, ജോലി സ്ഥലത്ത് നിന്നോ ചെയ്യാൻ പറ്റുന്ന കാര്യമാണ്. ദയവായി നിങ്ങളിതിന് തയ്യാറായാൽ അവരുടെ മാനസിക സംഘർഷം കുറയും. അതിനുള്ള ഒരു സംവിധാനം ഉണ്ടാകണം എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. തിരിച്ചു വന്നിട്ട് നാട്ടിൽ എന്തെങ്കിലും ഒക്കെ ചെയ്യാം എന്നുള്ള ഒരു ശുഭാപ്തിവിശ്വാസവും അവർക്ക് കൊടുക്കാൻ വേണ്ടി ശ്രമിക്കണമെന്ന് മാത്രമാണ് എനിക്ക് നിങ്ങളോട് ഈ അവസരത്തിൽ അഭ്യർത്ഥിക്കാനുള്ളത്.

നമുക്കുചുറ്റും ദിവസേന കേൾക്കുന്ന ആയിരക്കണക്കിന് വാർത്തകൾ നിങ്ങൾക്ക് അലോസരം സൃഷ്ടിക്കാറുണ്ടോ? . അവയുടെ ആശയത്തിലും വസ്തുതക...
24/04/2020

നമുക്കുചുറ്റും ദിവസേന കേൾക്കുന്ന ആയിരക്കണക്കിന് വാർത്തകൾ നിങ്ങൾക്ക് അലോസരം സൃഷ്ടിക്കാറുണ്ടോ? . അവയുടെ ആശയത്തിലും വസ്തുതകളിലും സംശയങ്ങൾ തോനാറുണ്ടോ?

നിങ്ങൾ കേൾക്കുന്ന വാർത്തകൾ ഓരോ വാർത്താഅവതാരകരുടെയും ഇഷ്ടത്തിനനുസരിച്ചു അവർ പിന്തുടരുന്ന പ്രത്യശാസ്ത്രങ്ങളുടെ വളർച്ചയ്ക്കായുള്ള ഇന്ധനമായി വളച്ചൊടിക്കുകയാണെന്ന് തോന്നാറില്ലേ?

വാർത്തകളുടെ യഥാർത്ഥ വസ്തുതകൾ, നമ്മൾക്കറിയാവുന്ന ലളിതമായ ഭാഷയിൽ നിങ്ങളിലെത്തിക്കുക എന്നതാണ് the cover ലക്ഷ്യമിടുന്നത്.വാർത്തകൾക്കു പുറമെ, ആനുകാലിക സംഭവങ്ങൾ, സമൂഹത്തിൽ സ്വന്തമായി വ്യക്തി മുദ്ര പതിപ്പിച്ചവരുടെ അനുഭവസാക്ഷ്യങ്ങൾ,രസകരമായ ചരിത്ര വസ്തുതകൾ, രുചിയൂറുന്ന അസാധാരണ വിഭവങ്ങളുടെ രുചിക്കൂട്ടുകൾ തയ്യാറാക്കുന്ന കുറിപ്പുകൾ തുടങ്ങി ഫീൽ ഗുഡ് ടിപ്സുകളും the cover നിങ്ങളിലേക്ക് എത്തിക്കുന്നു, ആര് ആദ്യം എത്തിക്കുന്നു എന്നതല്ല ശരിയായ വാർത്തകൾ ആര് നൽകുന്നു എന്നതിലാണ് കാര്യം.
ഞങ്ങളെ വായിച്ചു തുടങ്ങാം..

 #01ഗണേഷ് കൈലാസ് എഴുതുന്നു ..Sprinklr വിഷയം ലളിതവൽകരിച്ചു എഴുതാൻ ഉള്ള ശ്രമം ആണ്. പുകമറയിൽ മുന്നോട്ട് പോകാൻ കഴിയില്ല. ഞാൻ...
23/04/2020

#01
ഗണേഷ് കൈലാസ് എഴുതുന്നു ..

Sprinklr വിഷയം ലളിതവൽകരിച്ചു എഴുതാൻ ഉള്ള ശ്രമം ആണ്. പുകമറയിൽ മുന്നോട്ട് പോകാൻ കഴിയില്ല. ഞാൻ അത്ര വലിയ IT വിദഗ്ധൻ ഒന്നുമല്ല. മനസിലാക്കിയത് വച്ചും ഇതു പോലുള്ള സർവിസ് ഉപയോഗിച്ചുള്ള അറിവും വച്ചും മറ്റുള്ളത് അറിയാവുന്നവരോട് ചോദിച്ചു മനസിലാക്കിയ ശേഷം ആണ് ഇത് എഴുതുന്നത്. ഈ വിഷയത്തിൽ ആദ്യത്തേതും അവസാനത്തേതും. എഴുതുന്നത് ഇതുവരെ ഒന്നും മനസ്സിലാവാത്ത, പക്ഷെ ഇത് മനസിലാക്കാൻ ആഗ്രഹം ഉള്ളവർക്കായി ആണ്. അല്ലാതെ ടെക്‌നിക്കൽ വിദഗ്ധർക്കോ, ഇതിനെ പൂർണമായി കക്ഷി രാഷ്ട്രീയ ഗോദയായി കാണുന്നവർക്കോ വേണ്ടിയല്ല.............

ഒരു സാധാരണ ഉദാഹരണത്തിലൂടെ പറയാം എന്ന് കരുതുന്നു. നമുക്ക് നാളെ ദോശ ഉണ്ടാക്കണം. നമ്മൾ അതിനു വേണ്ട അരി വാങ്ങും ഉഴുന്ന് വാങ്ങും. വീട്ടിൽ ഒരു അലമാരയിൽ സൂക്ഷിക്കും. പിന്നീട് ഇവ രണ്ടും പൊടിക്കും വേണ്ട അളവിൽ വെള്ളം ചേർത്ത് മിക്സ് ചെയ്യും, ദോശ മാവ് റെഡി. പുളിച്ച ശേഷം ചുട്ടാൽ ദോശയും റെഡി.

ഇവിടുത്തെ അരിയും ഉഴുന്നും ആണ് ആളുകളുടെ ഡാറ്റ. സർക്കാരിന് വേണ്ടത് അവരുടെ തീരുമാനങ്ങളെ സഹായിക്കാൻ വേണ്ട അറിവ് (ദോശ) ആണ്. ( അതിന്റെ ഉപയോഗം പിന്നീട് പറയാം.). ഡാറ്റ അപഗ്രഥനം (Data Analysis) ആണ് പൊടിക്കലും അരക്കലും. ഡാറ്റ സൂക്ഷിക്കാനുള്ള സ്ഥലം (Data Storage) ആണ് അലമാര. ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് ഏത് സാധനത്തെ മാറ്റണമെങ്കിലും വേണ്ട കാരിയർ ആണ് ഇന്റർനെറ്റ്.

ഇനിയാണ് ട്വിസ്റ്. നാളെ ഒരു പരുപാടി നടക്കുന്നുണ്ട് വീട്ടിൽ. ആയിരം പേർ വരുന്നുണ്ട്. കാറ്ററിങ് ഏറ്റവൻ മുങ്ങി. ഇത്രപേർക്കുള്ള ദോശ വേണം. നമ്മൾ തന്നെ ഉണ്ടാക്കണം എന്നതാണ് അവസ്ഥ. എന്തു ചെയ്യും. ആദ്യമായി ധാരാളം ചാക്കുകൾ അരി വാങ്ങണം. ഉഴുന്നും വാങ്ങണം. ഇത്രയും ചാക്കുകൾ സൂക്ഷിക്കാൻ നമ്മുടെ വീട്ടിൽ സ്ഥലവും ഇല്ല. അപ്പോൾ അടുത്ത വീട്ടിലെ ചേട്ടൻ പറയുന്നു, പുള്ളിയുടെ മില്ലിന്റെ അടുത്തുള്ള ഒരു അപ്പാർട്ട്‌മെന്റിൽ ഒരു മുറി ഒഴിഞ്ഞു കിടപ്പുണ്ട്. പുള്ളി വീടിന്റെ താക്കോൽ നമുക്ക് തരുന്നു.എഗ്രിമെന്റ് ഉണ്ട്. വാടക കൊടുക്കണം. പക്ഷെ അപ്പാർട്ട്‌മെന്റിലെ എല്ലാ സുരക്ഷാ സൗകര്യങ്ങളും നമുക്ക് ഉപയോഗിക്കാം. അതായത് CCTV, പൂട്ട് മുതലായവ. ഇതാണ് നമ്മുടെ ഗോഡൗൻ.

അപ്പോഴാണ് അടുത്തുള്ള മില്ലുടമ വന്നു പറയുന്നു അയാളുടെ മില്ലിൽ പൊടിച്ചു മിക്സ് ചെയ്ത് തരാമെന്ന്. അതും ഫ്രീ ആയിട്ട്. (പിന്നീട് വിശദീകരിക്കാം).
നമ്മുടെ വീട്ടിലെ ഗ്രൈന്ററിൽ ഇത്രയും അരിയും ഉഴുന്നും അരയ്ക്കാൻ പറ്റാതത് കൊണ്ടാണ് നമ്മൾക്ക് മില്ലിൽ പോകാതെ വഴിയില്ല. സത്യത്തിൽ വീട്ടിലും പറ്റും പക്ഷെ പൊടിച്ചു തീരാൻ മാസങ്ങൾ എടുക്കും. നമ്മുക്ക് നാളെയാണ് പരുപാടി.

അങ്ങനെ നമ്മൾ മില്ലിൽ (വലിയ ഡാറ്റയെ അപഗ്രഥിക്കാൻ കഴിയുന്ന കമ്പ്യൂട്ടറുകൾ) എത്തുന്നു. നമ്മുടെ ഗൗഡൗൻ (വലിയ storage സ്ഥലങ്ങൾ) തോട്ടടുത് ആയതുകൊണ്ട് വലിയ ബുദ്ധിമുട്ടുകൾ ഇല്ല. മില്ലിലും സുരക്ഷാ സൗകര്യങ്ങൾ ഉണ്ട്. കൊടുക്കുന്ന അരി അളന്നു, കൃത്യമായി എടുക്കും, തിരിച്ചു പൊടിച്ചത് തരുമ്പോഴും നമുക്ക് അളക്കാം. ക്വാളിറ്റി ചെക്കിങ്ങും ഉണ്ട്. അവിടെ മണിക്കൂറുകൾ കൊണ്ട് നമ്മുടെ അരിയും ഉഴുന്നും പാകത്തിന് പൊടിച്ചു മിക്സ് ചെയ്ത് ദോശ മാവ് ആയി കൈയിൽ കിട്ടും.

ഇനി ആണ് വിഷയങ്ങൾ.

- ഡാറ്റ വിലയുള്ളതാണോ.

അതേ അരിയും ഉഴുന്നും വിലയുള്ളതാണ്. പ്രതേകിച്ചു ഇത്രയും ചാക്കിന്‌ ഉയർന്ന വിലയുണ്ട്. പക്ഷെ അതിനു അത്രയും സ്വർണത്തിന്റെ വില ഉണ്ടെന്ന് കരുതാൻ വയ്യ.

- ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കേണ്ടതുണ്ടോ.

ഉണ്ട്. നമ്മൾ വാങ്ങിയ അരിയും ഉഴുന്നും(ഡേറ്റ) ആണ്. സൂക്ഷിക്കെണ്ടത് നമ്മുടെ(സർക്കാരിന്റെ) കടമയാണ്. പക്ഷെ അരി അതുകൊണ്ട് ഗൗഡൗണിൽ തന്നെ വച്ചോണ്ടിരുന്നിട്ടു കാര്യമില്ല. കാരണം നമുക്ക് വേണ്ട ദോശ തനിയെ ഉണ്ടാകില്ല. നമ്മുടെ മിക്സ്യിൽ ( എക്സൽ, ചെറിയ ഡാറ്റാബേസ് സോഫ്ട്വെയർ മുതലായവ ) നാളേക്കായി വേണ്ട ദോശമാവ് അരച്ചു തീരുകയും ഇല്ല.

- സൂക്ഷിക്കുന്ന ആമസോണ് ക്ലഡിൽ (cloud) നിന്നു ഡാറ്റ നഷ്ടപ്പെട്ടുകൂടെ. ?

നഷ്ടപെടാം. അരി സൂക്ഷിക്കുന്ന മുറികൾ നന്നായി പൂട്ടി അടയ്ക്കേണ്ട ചുമതല നമുക്ക് ഉണ്ട്. ഇനി ആരെങ്കിലും അത് കൊണ്ട് പോയാൽ അത് കണ്ടെത്താനുള്ള CCTV ക്യാമറകൾ ( ഡാറ്റ കൈമാറ്റ വിവരങ്ങൾ ) നമുക്കുണ്ട്. അതിനപ്പുറം നമുക്ക് മുറി തന്ന സുഹൃത്ത് തന്നെയാണ് മോഷ്ടിക്കാൻ സഹായിച്ചത് എങ്കിൽ അയാൾക്കെതിരെ കേസ് കൊടുക്കാനുള്ള വകുപ്പും എഗ്രിമെന്റ് പ്രകാരം ഉണ്ട്. സാധാരണ ഗതിയിൽ അയാളുടെ അപാർട്മെന്റ് ബിസിനസ് കുറച്ചു അരിക്ക് വേണ്ടി അയാൾ കളയില്ല. ഇതുകൊണ്ടെല്ലാം ഡാറ്റ നഷ്ടപെടാനുള്ള സാധ്യത വളരെ കുറവാണ്.

- Sprinklr ഡാറ്റ മോഷ്ടിച്ചു വിൽക്കാൻ സാധ്യത ഇല്ലേ. ?

വളരെകുറവാണ്. അതായത് മില്ലുടമ അരി അടിച്ചുമാറ്റാനുള്ള സാധ്യത വളരേ കുറവാണ്. ഇനി അടിച്ചുമാറ്റിയാൽ അയാൾ അഴി എണ്ണും. കാരണം ഇത് ഒരു പഴഞ്ചൻ മിൽ അല്ല.കൊടുക്കുന്ന അരി കിട്ടുന്ന അരി എല്ലാം പൂര്ണമായി നിരീക്ഷണത്തിൽ ആണ്. ഇതിനപ്പുറം പറ്റിച്ചാൽ വലിയ നഷ്ടപരിഹാരം, മില്ലിന്റെ വിലയേക്കാൾ ലഭിക്കാവുന്ന സാഹചര്യം ഉണ്ട്. ഒരു അരികളവ് ആത്മഹത്യപരം എന്ന് പറയാം.

- എന്തുകൊണ്ട് ഡാറ്റ സൂക്ഷിക്കാൻ വലിയ സർക്കാർ സെർവർ ഉപയോഗിച്ചില്ല. ?

എനിക്കൊരു വീട് ദൂരെയുണ്ടെങ്കിലും അവിടെ പോയി സാധനം വക്കാനുള്ള ബുദ്ധിമുട്ടുകൾ ഒന്ന്. മറ്റൊന്ന് മില്ലിന്റെ അടുത്തല്ല (സോഫ്ട്വെയർ കോബാറ്റിബിലിറ്റി, Licensing etc. ) എന്നുള്ളത്. മാത്രമല്ല എന്റെ ആ വീടിനു ഈ അപാർട്മെന്റിന്റെ അത്ര സെക്യൂരിറ്റിയും ഇല്ല. സുരക്ഷാ സൗകര്യം ഉണ്ടാക്കാം. പക്ഷെ നാളെ ദോശ കിട്ടില്ല.മില്ലിന്റെ അടുത്തൊരു വീട് വേണമെങ്കിൽ വാങ്ങുകയും ആകാം. പക്ഷെ നാളത്തെ ദോശ വീണ്ടും ഗോവിന്ദ.

ചുരുക്കത്തിൽ, പറ്റാവുന്ന കാര്യമാണ് സമയം ഉണ്ടെങ്കിൽ.

- എന്തുകൊണ്ട് അപഗ്രഥനത്തിന് സർക്കാർ സെർവർ ഉപയോഗിച്ചില്ല. ?

അരി എന്തുകൊണ്ട് സ്വന്തം മില്ലിൽ പൊടിച്ചില്ല !.

നമുക്ക് അത്യാധുനിക മില്ലുകൾ ( ഹൈ പെര്ഫോർമിങ് കംപ്യൂട്ടർസ് ) ഇല്ല. മില്ലു കാശ് മുടക്കി വാങ്ങിയാലും ( ഈ ഒരു പരിപാടിക്ക് വേണ്ടി !! ) അതു ഉപയോഗിക്കാൻ അറിയാവുന്ന ആൾ ( സോഫ്ട്വെയർ, ഇവിടെ sprinklr tools ) നമുക്ക് ഇല്ല. വീട്ടിൽ ഒരാളെ പഠിപ്പിച്ചു എടുക്കാം. പക്ഷെ വീണ്ടും കാലതാമസം, മാസങ്ങൾ തന്നെ എടുക്കും. നാളെ ദോശ കിട്ടില്ല.

പഠിക്കേണ്ട ആൾ ചെയ്യേണ്ട ജോലിയും അത്ര ചെറുതല്ല. ( ഇവിടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലെണിങ് ഒക്കെ കടന്ന് വരാം )

- എന്തിനാണ് ഇത് സൗജന്യമായി ആയി തരുന്നത്. ?

മില്ലുടമ കാശ് വാങ്ങുന്നില്ല എന്നത് സത്യത്തിൽ എന്തിനാണ് എന്ന് എനിക്ക് അറിയില്ല. പക്ഷെ ഫ്രീ ആയി തരുന്നത് കൊണ്ട് മാത്രം അരി അയാൾ അടിച്ചു മാറ്റും എന്നും പറയാനാവില്ല.

ഭാവിയിൽ വരാൻ പോകുന്ന പരിപാടികളുടെ ഓർഡർ കിട്ടാൻ വേണ്ടിയാകാം. പരിപാടിക്ക് വേണ്ട അരി പൊടിച്ചു എന്ന വീമ്പു പറയാനാകാം. സ്നേഹം കൊണ്ടാകാം. എന്തായാലും അത് മില്ലുടമയുടെ മാർക്കറ്റിംഗ് ടാക്ടിക്‌സ് എന്നാണ് എനിക്ക് മനസ്സിലാവുന്നത്. നമ്മുടെ ചുറ്റിൽ അങ്ങനെ ഒത്തിരി കച്ചവടക്കാർ ഉണ്ടല്ലോ.. തൽകാലം എനിക്ക് അയാളോട്, മാറാൻ കഴിയാത്ത ഒരു ഉടമ്പടിയും ഇല്ലാത്ത കാലത്തോളം അത് എന്റെ പ്രശ്നം അല്ല. അയാൾ അടുത്ത തവണ വരുമ്പോൾ നോക്കാം. നാളത്തെ ദോശയാണ് ഇപ്പൊ എന്റെ വിഷയം.

- Sprinklr ന്റെ ഉപയോഗമാണോ നമ്മളെ ഇതുപോലെ ഒരു അവസ്ഥയിൽ എത്തിക്കാൻ സഹായിച്ചത്. ?

സത്യത്തിൽ പരിപാടിക്ക് അവസാനം പത്ത് പേരെ വന്നുള്ളൂ. മില്ലും ഗോഡൗണും ഒക്കെ വെറുതെ കാലി കിടക്കുന്നു. മിക്സിയിൽ വേണമെങ്കിലും പൊടിക്കാമായിരുന്നു.

- അപ്പോൾ ഇത് അവിശ്യമില്ലായിരുന്നല്ലോ.?

പതിനായിരം പേര് വരാത്തത് നമ്മുടെ ഭാഗ്യം എന്നെ പറയാനാകൂ. ഇനി അവർ വന്നിരുന്നെകിൽ ഈ മില്ലൊക്കെ ഇല്ലായിരുന്നെങ്കിൽ നമ്മൾ പാട് പെട്ടെനെ.
ഇപ്പൊ മിക്സി മതിയായിരുന്നു എന്ന് പറയുന്നത് പൂ പറിക്കും പോലെ നിസാരമാണ്.

-എന്തിനാണ് ഈ ഡാറ്റ ഉപയോഗിച്ചുള്ള അറിവ് സർക്കാരിന്. ?

ഇതിൽ ഉദാഹരണം ഇല്ലാതെ പറയാം എന്നു കരുതുന്നു.

ബിബിസി ഇന്റർവ്യൂൽ ശൈലജ ടീച്ചർ പറയുന്ന ഒരു കാര്യം ഉണ്ട്.
" We plan for the worst, and hope for the best ". അതിന്റെ ഭാഗമാണ് സ്പിറിങ്കളർ.
മാർച്ചു അവസാന വാരത്തെ prediction വച്ചിട്ട് കേരളത്തിലെ കേസുകൾ ഇരുപതിനായിരം വരെ പോയേക്കാം ഏപ്രിൽ പകുതിക്ക് എന്നാണ്. (അതായത് ഇന്ന് നൂറ്റിയമ്പത്തിൽ താഴെ കേസുകൾ ഉള്ളപ്പോൾ.) പതിനായിരം കേസ് വന്നാൽ ഇരുപത് ലക്ഷത്തോളം ക്വാറന്റിൻ കേസുകളും ഉണ്ടാകും. അതിനെ നേരിടാൻ, നമുക്ക് പരീക്ഷിച്ചു വിജയിച്ച സോഫ്ട്വെയർ തന്നെ വേണം. ഓരോത്തരുമായി നേരിട്ട് ബന്ധപ്പെടേണ്ടി വരും. അവിടെ സെർവർ ബ്രേക്ക് ആകുന്ന, ലാഗ് ആകുന്ന, ബഗ്ഗ്‌ ഉള്ള ഒന്നല്ല വേണ്ടത്. അതു നമ്മുടെ പ്രതിരോധത്തെ തന്നെ ബാധിച്ചേക്കാം. ലക്ഷത്തിൽ നൂറുപേരുടെ ഡാറ്റ മാറിയാൽ കോവിഡ് നമ്പറിൽ എന്ത് സംഭവിക്കാം എന്ന് നമുക്ക് നന്നായി അറിയാമല്ലോ.

ഭാഗ്യത്തിന് ഇതൊന്നും ഉണ്ടായില്ല. അതിനാൽ നമ്മൾക്ക് ഈ പോസ്റ്റ് ഒക്കെ എഴുതാൻ സാധിക്കുന്നു. സംവദിക്കാൻ സാധിക്കുന്നു.
പക്ഷെ മുന്നിൽ ഇതുപോലുള്ള സാഹചര്യങ്ങളുടെ സാധ്യത കുറവല്ല.

ഇന്ത്യയിൽ ഇപ്പോഴും നമ്പറുകൾ ഇരട്ടിക്കുകയാണ്. ഗൾഫിൽ മലയാളികൾ പെട്ട് കിടക്കുന്നു. ഒത്തിരിപേർ നാട്ടിലേക്ക് വരാൻ കാത്തിരിക്കുന്നു. ആ സാഹചര്യങ്ങളെ നേരിടാൻ ഈ നമ്മുടെ സർക്കാരിനെ ഒരുക്കാൻ ഉണ്ട്. അവർക്ക് സ്വയം ഒരുങ്ങാൻ ഉണ്ട്. ചില തീരുമാനങ്ങളിൽ റിസ്ക് എടുക്കാൻ ഉണ്ട്.

അത് ഇത്തരം വിവാദങ്ങളിലൂടെ അല്ല, പുകമറ സൃഷ്ടിച്ചും അല്ല. ഒരുമിച്ച് നിന്നാണ്. സർക്കാരിന്റെ കൂടെ അണിനിരന്നാണ്.......

PS: പുതിയത് എന്തോ വന്നിട്ടുണ്ട്. മില്ലിൽ അങ്ങനെ പലരും പലതും പൊടിപ്പിക്കാൻ വരും. നമ്മുടെ അരി മോഷ്ടിച്ചു എന്നതിന്റെ തെളിവ് ആണ് വേണ്ടത്.

Address


Website

Alerts

Be the first to know and let us send you an email when The Cover posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share