GothraSamskrithi

  • Home
  • GothraSamskrithi

GothraSamskrithi ചരിത്രം ചേര്‍ക്കാനൊരിടം
(1)

പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ ദ്വൈമാസ പ്രസിദ്ധീകരണമായ "ഉന്നതി" ഇനി മുതൽ ഇ-ബുക്ക് ആയും...http...
05/07/2023

പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ ദ്വൈമാസ പ്രസിദ്ധീകരണമായ "ഉന്നതി" ഇനി മുതൽ ഇ-ബുക്ക് ആയും...

https://online.visual-paradigm.com/share/book/unnathi-1euaz4wtdk?fbclid=IwAR0Iu9XpbPMtrXthyer1Xs74__VYGBWQhdPwBoJJDquKIgyMZsm7s0AFgJc

ലിങ്ക് ☝️☝️

This ebook is created with Visual Paradigm Online, a flipbook maker to design ebooks online. Convert PDFs to ebook or design from scratch. No download, no waiting, no learning. Open and start now.

 Call for Submission: UNESCO YOUTH-IN-ACTION PHOTO CONTESTIt is a free-of-charge photography contest. The contest, calle...
30/06/2023



Call for Submission: UNESCO YOUTH-IN-ACTION PHOTO CONTEST

It is a free-of-charge photography contest. The contest, called Youth-in-Action, is only on the Internet, following the terms and conditions defined below

Eligibility

The photography contest is open to everyone between 18 and 35 years old, regardless of their country of residence, except employees of UNESCO.
No minors’ participation or appearance in photographs will be accepted by the Organization.
To participate, entrants must have access to the Internet.
Participation is strictly personal and the entrant cannot enter the contest on behalf of another person
Participation in the photography contest implies full acceptance of these rules and all of their provisions. Non-compliance with the rules will result in disqualification of the entrant.

Details at: https://www.campuzine.com/call-for-submission-unesco-youth-in-action-photo-contest/

02/04/2023

02/04/2023

DR. SANDUK RUIT, AN EYE SURGEON
FROM NEPAL, RESTORED VISION OF 1,00,000
POOR PATIENTS FOR FREE, BUT UNFORTUNATELY
NO ONE KNOWS HIM. LET'S MAKE
HIM FAMOUS follow us Informationify

13/03/2023
08/03/2023
17/02/2023

*പ്രവേശനം തുടങ്ങി*

സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം ശ്രീകാര്യത്തുള്ള *കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലേക്കുള്ള* അഞ്ചാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കുവാനുള്ള അവസാന തീയ്യതി *ഫെബ്രുവരി 20 ആണ്.*

5 മുതൽ +2 (സയൻസ്, കൊമേഴ്സ്) വരെയുള്ള ഈ റസിഡൻഷ്യൽ സ്കൂളിൽ പഠിക്കുന്നവർക്ക് ഗുണനിലവാരമുള്ള പഠനവും ഭക്ഷണവും താമസവും പരിപാലനവും സർക്കാർ ഉറപ്പാക്കുന്നു.

*മികച്ച നിലവാരമുള്ള ലാബുകളും ലൈബ്രറികളും പഠന - പാഠ്യേതര പ്രവർത്തനങ്ങളും കട്ടേല MRS ന്റെ മുഖമുദ്രയാണ്.*

ഈ വർഷം നാലാം ക്ലാസിൽ പഠിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാനത്ത് എവിടെയുമുള്ള ST, SC, പൊതു വിഭാഗത്തിലെ *പെൺകുട്ടികൾക്ക്* അപേക്ഷിക്കാം. രക്ഷകർത്താവിന്റെ വരുമാന പരിധി 2 ലക്ഷം രൂപ. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും അഡ്മിഷൻ.

ഐറ്റിഡിപി/ റ്റിഡി ഓഫീസുകൾ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ നിർദ്ദിഷ്ട മാതൃകയി പൂരിപ്പിച്ച അപേക്ഷകൾ നല്കാവുന്നതാണ്.

ഓർക്കുക *അവസാന തീയ്യതി ഫെബ്രുവരി 20*

*9495833938*

പട്ടികവർഗ്ഗ യുവജനങ്ങൾക്ക് സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനത്തിന് അവസരംജോബ് മാർക്കറ്റിൽ വളരെ സാധ്യതയുള്ള ഡിജിറ്റൽ മാർക്കറ്റിം...
28/01/2023

പട്ടികവർഗ്ഗ യുവജനങ്ങൾക്ക് സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനത്തിന് അവസരം

ജോബ് മാർക്കറ്റിൽ വളരെ സാധ്യതയുള്ള ഡിജിറ്റൽ മാർക്കറ്റിംഗ് , ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിജിറ്റൽ ഡിസൈൻ എന്നിങ്ങനെയുള്ള പുതിയകാല
തൊഴിൽ മേഖലകളിൽ സൗജന്യ പരിശീലനം നേടാൻ അവസരം. കേരള സർക്കാർ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് പ്രസ്തുത കോഴ്സ് നടപ്പിലാക്കുന്നത്. പരിശീലത്തിനു വേണ്ട എല്ലാ ചെലവുകളും പട്ടിക വർഗ്ഗ വികസന വകുപ്പ് സ്പോൺസർ ചെയ്യും. കൂടാതെ പ്രതിമാസ സ്റ്റൈപ്പന്റും ലഭ്യമാണ്.

കേന്ദ്രസർക്കാരിന്റെയും കേരള സർക്കാരിന്റെയും കീഴിൽ പ്രവർത്തിക്കുന്ന, വിവിധ ഏജൻസികളുടെ അംഗീകാരമുള്ള അക്കാദമി ഓഫ് മീഡിയ ഡിസൈൻ എന്ന സ്ഥാപനത്തിൻറെ പാലക്കാട് ക്യാമ്പസിൽ വച്ചാണ് പ്രസ്തുത തൊഴിൽ പരിശീലന പരിപാടി നടപ്പിലാക്കുന്നത്. പരിശീലനം പൂർത്തിയാക്കുന്ന മുഴുവൻ പേർക്കും തൊഴിൽ ലഭ്യമാക്കുന്നതാണ്. ക്രിയേറ്റീവ് മേഖലയിലും അതുപോലെതന്നെ ഐടി അനുബന്ധ മേഖലയിലും ജോലി കരസ്ഥമാക്കാൻ അനുയോജ്യമായ കോഴ്സുകളാണ് ഇവ. അഭിരുചി നിർണ്ണയ പരീക്ഷയുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷൻ .

18നും 26നും ഇടയ്ക്ക് പ്രായമുള്ളതും, പ്ലസ് ടു പാസായതുമായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയ്യതി: 15 ഫെബ്രുവരി 2023 . വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക : 96560 39911
കോഴ്സുകളെ കുറിച്ച് അറിയുവാൻ www.amd.edu.in

24/01/2023

Kerala Govt Introduces Legal Internship Programme For ST Community Law Graduates

The Kerala Government has introduced 'Unnathi', a Legal Internship Programme for 25 LLB graduates from the Scheduled Tribe community at an estimated cost of ₹1,62,00,000. The training will be with designated Senior Advocates in the High Court of Kerala.

The program is intended to support young law graduates from the community to enable them get a head-start in their careers and gain quality experience in the initial years of the profession.

The proposal for this program had been submitted by the Director, Scheduled Tribes Development Department for consideration of the State Level Working Group Committee. The Committee thereafter considered the proposal on December 19, 2022, and recommended approval for the same.

The government has now accorded administrative sanction to the funding of this program, vide the Government Order dated January 12, 2023.

A senior officer from the Directorate, nominated by the Director, STDD, will monitor, facilitate and streamline the entire process. The Nodal Officer will be responsible for the smooth ex*****on of the project.

According to the available information, the Director will call for applications for the program, and generate a list of interested candidates from the community following which selection will be done on the basis of their aptitude and eligibility by the Senior Advocates. Women and those candidates who are younger in age will be given preference.

The Director will thereafter coordinate with the President, Kerala High Court Senior Advocates Association to facilitate the placement of the interns with the Senior Advocates so that they gain the best exposure in varied subjects, besides training in drafting, advocacy and other aspects of legal practice.

The internship will be for a period of 3 years, and the interns will be provided with a monthly stipend of ₹18,000, which will be paid directly by the Department to the selected interns.

The Senior Advocates could also make any additional payment to the interns based on the basis of their performance. The interns will also be provided with accommodation in the multipurpose hostel under ST Development Department, at Kochi.

Every six months, a structured feedback regarding the effort and performance of the interns, apart from a self-assessment report submitted by them, shall be availed by the Director from the Senior Advocate's office. A Committee headed by the Additional Chief Secretary, SCSTDD shall evaluate and approve the continuation of interns based on such modes of feedback.

11/01/2023
26/12/2022

രണ്ട് വ്യക്തികൾ, രണ്ടു തരം നീതിയും.........

ഒരാൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയാണ്.മറ്റൊരാൾ യാതൊരു പ്രിവിലേജുമില്ലാത്ത ആദിവാസി യുവാവും.......
ഒരാൾ സമൂഹത്തിൻ്റെ എല്ലാ സുഖ സൗകര്യങ്ങളോടും കൂടി ജീവിക്കുന്ന വ്യക്തിയാണ്...
മറ്റൊരാൾ ഉൾവനത്തിൽ കുടിലുകെട്ടി ജീവിക്കുന്ന ആരോരുമറിയാത്തൊരാൾ........

UGC നിഷ്കർഷിച്ച ടീച്ചിംഗ് എക്സ്പീരിയൻസ് പോലും ഇല്ലാതിരുന്നിട്ടും പ്രിയാ വർഗീസിന് വേണ്ടി വാദിക്കാൻ ഒരു യൂണിവേഴ്സിറ്റിയിലും VC യിലും തുടങ്ങി ഒരു സർക്കാർ മുഴുവനായും ഉണ്ടായിരുന്നു....
കാടിന്റെ മകനായിട്ടും കാടിനെ സംരക്ഷിക്കാൻ ചെന്നവന് മുന്നിൽ പുറം തിരിഞ്ഞു നിന്നതും ഇതേ സർക്കാർ തന്നെ.....

എം.ജി സർവകലാശാലയിൽ നാടൻപാട്ട് കളരി തുടങ്ങുന്നുമഹാത്മാ ഗാന്ധി സർവകലാശാലയിൽ നാടൻ പാട്ട് കളരി പ്രവർത്തനമാരംഭിക്കുന്നു. സർവക...
13/12/2022

എം.ജി സർവകലാശാലയിൽ നാടൻപാട്ട് കളരി തുടങ്ങുന്നു

മഹാത്മാ ഗാന്ധി സർവകലാശാലയിൽ നാടൻ പാട്ട് കളരി പ്രവർത്തനമാരംഭിക്കുന്നു. സർവകലാശാലയ്ക്ക് സ്വന്തമായി വിദ്യാർഥികളുടെ നാടൻപാട്ട് സംഘം രൂപീകരിക്കുന്നതിന് ലക്ഷ്യമിട്ട് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സ്റ്റഡീസ് ഇൻ സയൻസ് ഓഫ് മ്യൂസിക്കും ഡിപ്പാർട്ട്മെന്റ് സ്റ്റുഡന്റ്സ് യൂണിയനും സംയുക്തമായാണ് പരിശീലന പരിപാടിക്ക് തുടക്കം കുറിക്കുന്നത്.

ഇന്ന്(ഡിസംബർ 14) വൈകുന്നേരം 4.30ന് കൺവർജൻസ് അക്കാദമിയ കോംപ്ലക്സിലെ സെമിനാർ ഹാളിൽ പ്രോ വൈസ് ചാൻസലർ ഡോ. സി.ടി. അരിവിന്ദകുമാർ കളരിയുടെ ഉദ്ഘാടനം നിർവഹിക്കും. സിൻഡിക്കേറ്റ് അംഗം കെ.എം. സുധാകരൻ, ഐ.യു.സി.എസ്.എസ്.എം ഡയറക്ടർ ഡോ. കെ. ജയചന്ദ്രൻ, ഡിപ്പാർട്ട്മെന്റ് സ്റ്റുഡന്റ്സ് യൂണിയൻ ജനറൽ സെക്രട്ടറി കെ. അൻഷിത് തുടങ്ങിയവർ സംസാരിക്കും. വൈകുന്നേരം 5.30 മുതൽ കോട്ടയം നന്തുണി നാടൻ കലാവേദിയുടെ നാടൻപാട്ട് അവതരണം നടക്കും.

ഡിപ്പാർട്ട്മെന്റ് സ്റ്റുഡന്റ്സ് യൂണിയൻ മുഖേന തിരഞ്ഞെടുത്ത പത്തു വിദ്യാർഥികൾക്കാണ് നാടൻപാട്ടു കളരിയിൽ ആദ്യ ഘട്ടത്തിൽ ആഴ്ച്ചയിൽ ഒരിക്കൽ പരിശീലനം നൽകുക. ആറു മാസം കൊണ്ട് പരിശീലനം പൂർത്തിയാക്കി നാടൻ പാട്ട് സംഘത്തെ സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡോ. ജയചന്ദ്രൻ പറഞ്ഞു.

*സ്വയംതൊഴിൽ വായ്പ*        തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടിക ജാതി, പട്ടിക വർഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങ...
23/11/2022

*സ്വയംതൊഴിൽ വായ്പ*

തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടിക ജാതി, പട്ടിക വർഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വനിതകൾക്ക് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 30 ലക്ഷം രൂപ വരെ സ്വയം തൊഴിൽ വായ്പ നൽകുന്നു. 18നും 55നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി (വസ്തു/ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിൽ) 6 ശതമാനം പലിശ നിരക്കിൽ വായ്പ അനുവദിക്കുന്നു. www.kswdc.org എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോം ആവശ്യമായ രേഖകളോടെ തിരുവനന്തപുരം മേഖല ഓഫീസിൽ നേരിട്ടോ മേഖല മാനേജർ, ഗ്രൗണ്ട് ഫ്ലോർ, ട്രാൻസ്പോർട്ട് ഭവൻ, ഈസ്റ്റ് ഫോർട്ട്, അട്ടകുളങ്ങ പി.ഒ., തിരുവന്തപുരം-695 023 എന്ന മേൽവിലാസത്തിലോ അയയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2328257, 9496015006.

The Kerala State Women’s Development Corporation Ltd. (KSWDC) was incorporated on 22nd February, 1988 with the aim of expanding economic and social opportunities for the women of the State, especially those belonging to the marginalized and downtrodden sections of society.The prime objective of th...

പട്ടികവർഗക്കാർക്കായി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് കോഴ്സുകൾപട്ടികവർഗ വികസന വകുപ്പ് പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ...
09/11/2022

പട്ടികവർഗക്കാർക്കായി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് കോഴ്സുകൾ

പട്ടികവർഗ വികസന വകുപ്പ് പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് പട്ടികവർഗക്കാർക്കായി സംഘടിപ്പിക്കുന്ന 4 കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്മാർട്ട് ഫോൺ ഉപയോഗിച്ചുള്ള സിനിമ നിർമ്മാണം (40 സീറ്റുകൾ- 5 ദിവസം), തിരക്കഥ ( 40 സീറ്റുകൾ - 10 ദിവസം), അഭിനയം (25 സീറ്റുകൾ - 5 ദിവസം), സിനിമാ നിരൂപണം (40 സീറ്റുകൾ - 5 ദിവസം) എന്നിവയാണ് കോഴ്സുകൾ. കോഴ്സുകൾ നവംബർ 30 മുതൽ ഡിംസബർ 25 വരെയുള്ള കാലയളവിൽ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.

അപേക്ഷകർ 18 തികഞ്ഞവരും ചലച്ചിത്രമേഖല കരിയർ ആയി മാറ്റാൻ താത്പര്യമുള്ളവരുമായിരിക്കണം. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാണെങ്കിലും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവരേയും പരിഗണിക്കും. ഇംഗ്ലീഷ്/ ഹിന്ദിയിലായിരിക്കും ക്ലാസുകൾ സംഘടിപ്പിക്കുന്നത്. ദ്വഭാഷിയുടെ സേവനം ഉണ്ടായിരിക്കുമെങ്കിലും

ഇംഗ്ലീഷ്/ഹിന്ദി ഭാഷയിൽ ക്ലാസുകൾ മനസിലാക്കാൻ സാധിക്കുന്നവരായിരിക്കണം അപേക്ഷകർ. ക്ലാസുകൾ റസിഡൻഷ്യൽ രീതിയിലായതിനാൽ താമസിച്ചു പഠിക്കാൻ താത്പര്യമുള്ളവരായിരിക്കണം. അപേക്ഷകൾ നവംബർ 14 നകം ഡയറക്ടർ, പട്ടികവർഗ വികസന വകുപ്പ്, വികാസ്ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലോ വകുപ്പിന്റെ Cominongleng www.stddonline.in/ course_training/ എന്ന ലിങ്ക് മുഖേന ഓൺലൈനായോ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായി അപേക്ഷിക്കുന്നവർ ഹാർഡ്കോപ്പി അയയ്ക്കേണ്ടതില്ല. ക്ലാസുകൾ എറണാകുളം ട്രൈബൽ കോംപ്ലക്സിൽ വച്ച് സംഘടിപ്പിക്കും. ഇതു സംബന്ധിച്ച അന്വേഷണങ്ങൾ 0471 2303229 എന്ന നമ്പരിലോ, [email protected] എന്ന ഇമെയിൽ വിലാസത്തിലോ നടത്തണം.

*ഗവേഷണപദ്ധതിയിൽ ഒഴിവുകൾ പ്രതിമാസം 22,000 രൂപ*.ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യ...
20/10/2022

*ഗവേഷണപദ്ധതിയിൽ ഒഴിവുകൾ പ്രതിമാസം 22,000 രൂപ*.

ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പാലോട്, തിരുവനന്തപുരം നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ പ്രോജക്ട് ഫെല്ലോ, പ്രോജക്റ്റ് അസിസ്റ്റന്റ് / ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജൂനിയർ പ്രോജക്ട് ഫെല്ലോ തസ്തികയിലേക്ക് 6 ഒഴിവുകളാണുള്ളത്. ബോട്ടണിയിലോ പ്ലാന്റ് സയൻസിലോ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും, ഫോറസ്റ്റ് ഫീൽഡ് വർക്കിലും നഴ്‌സറി മാനേജ്‌മെന്റിലും ടിഷ്യൂ കൾച്ചറിലുമുള്ള പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ഫെല്ലോഷിപ്പ് പ്രതിമാസം 22,000 രൂപ.

പ്രോജക്റ്റ് അസിസ്റ്റന്റ് / ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ 5 ഒഴിവുകളാണുള്ളത്. ബോട്ടണിയിലോ അഗീകൾച്ചറിലോ ഒന്നാം ക്ലാസ് ബിരുദം ഉണ്ടായിരിക്കണം. ഫോറസ്റ്റ് ഫീൽഡ് വർക്കിലും നഴ്‌സറി മാനേജ്‌മെന്റിലുമുള്ള പ്രവൃത്തിപരിചയം അഭിലഷണീയം. ഫെല്ലോഷിപ്പ് പ്രതിമാസം 19,000 രൂപ. പ്രായം നവംബർ 1 ന് 36 വയസ്സു കവിയരുത്. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമുള്ള വയസിളവ് ലഭിക്കും.

താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്ക റ്റുകൾ എന്നിവയും അവയുടെ പകർപ്പുകളും സഹിതം ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പാലോട്, തിരുവനന്തപുരം - 695 562-ൽ നവംബർ 7, 8 തീയതികളിൽ രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.jntbgri.res.in.

07/10/2022

ഗ്രാമീണ ചിത്രകാരികള്‍ക്ക്
ചിത്രപ്രദര്‍ശനത്തിന് അവസരം

ജില്ലാ പഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷം ചിത്രശാല എന്ന പേരില്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് നിവാസികളായ വനിതകള്‍ക്ക് ഒരു നൂതന പദ്ധതി ഏറ്റെടുത്തിട്ടുണ്ട്. അറിയപ്പെടാത്ത ഗ്രാമീണ ചിത്രകാരികള്‍ക്ക് തങ്ങള്‍ വരച്ച ചിത്രങ്ങള്‍ ഒരാഴ്ചത്തെ ചിത്രപ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിക്കുവാനും വില്‍പ്പന നടത്തുവാനുമുള്ള സാഹചര്യം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പ്രതിഭയുണ്ടായിട്ടും സമൂഹത്തിനു മുന്നില്‍ തങ്ങളുടെ ചിത്രരചനകള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കാത്ത വനിതകള്‍ക്ക് പ്രയോജനപ്പെടുന്നതിനാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. താത്പര്യമുളള വനിതകള്‍ (പ്രായം 18 വയസിനു മുകളില്‍) തങ്ങള്‍ വരച്ച ചിത്രങ്ങളുടെ ഫോട്ടോയും ബയോഡാറ്റയും [email protected] മെയില്‍ ഐ.ഡിയില്‍ ഒക്‌ടോബര്‍ 31 നകം അയച്ചു നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9037170969, 9995404931.

30/09/2022

അഭിമാനം...

20/09/2022

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം: അപേക്ഷ ക്ഷണിച്ചു

പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഒരു വര്‍ഷത്തെ മെഡിക്കല്‍ എഞ്ചിനീയറിംഗ് പരീക്ഷാ പരിശീലനം നല്‍കുന്ന പദ്ധതിയിലേക്ക് പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2021-22 കണക്ക്, സയന്‍സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി പ്ലസ് ടു പാസായതും കുടുംബ വാര്‍ഷിക വരുമാനം 6,00,000 രൂപയില്‍ കവിയാത്തവരും ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളായ ലക്ഷ്യ, ബ്രില്ല്യന്റ്, ടൈം, ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ട്, എസിഇ, എക്സലന്റ് എന്നീ സ്ഥാപനങ്ങളില്‍ പരിശീലനം നടത്തുന്നവരുമായിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍, സ്ഥാപനത്തില്‍ ഫീസ് അടച്ച രസീത് എന്നിവ സഹിതം സെപ്റ്റംബര്‍ 30-നകം എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക (എറണാകുളം സിവില്‍ സ്റ്റേഷന്‍ മൂന്നാം നില ഫോണ്‍ : 0484 - 2422256).

20/09/2022

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ നടപ്പിലാക്കുന്ന സ്വയം തൊഴില്‍, വിദ്യാഭ്യാസം, സ്വയംതൊഴിലിനുളള വാഹന വായ്പ, പെണ്‍കുട്ടികളുടെ വിവാഹം തുടങ്ങിയ വായ്പാ പദ്ധതികളിലേക്ക് എറണാകുളം ജില്ലയിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍പറേഷന്റെ വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക.

Welcome to the Exhibition "Purāvastukkaḷ Katha Parayumbol", Venue: Department of Archaeology, University of Kerala, Kari...
23/06/2022

Welcome to the Exhibition "Purāvastukkaḷ Katha Parayumbol",
Venue: Department of Archaeology, University of Kerala, Kariavattom Campus, Thiruvananthapuram, Kerala - 695581
Date: 27 to 29 June 2022
Time: 10 AM to 05 PM

Visit the Museum and Participate in the Naming Contest
Cash Prize: Rs. 1501
For More Info: +91 95677 22578; 94970 78573, 98462 76539,
94956 26707

08/06/2022

"Only One Earth" is the campaign slogan, with the focus on “Living Sustainably in Harmony with Nature”. World Environmen...
05/06/2022

"Only One Earth" is the campaign slogan, with the focus on “Living Sustainably in Harmony with Nature”. World Environment Day is an occasion to think about how we are a part of nature and how intimately and unequivocally we depend on it for survival.

തൊടുപുഴ മുതൽ കോട്ടയം വരെ.ബെഞ്ചമിൻ സ്വൈൻ വാർഡ്, പീറ്റർ എയേർ കൊണ്ണർ എന്നീ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ 1816 മുതൽ 1820 വരെയുള്ള കാ...
30/05/2022

തൊടുപുഴ മുതൽ കോട്ടയം വരെ.

ബെഞ്ചമിൻ സ്വൈൻ വാർഡ്, പീറ്റർ എയേർ കൊണ്ണർ എന്നീ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ 1816 മുതൽ 1820 വരെയുള്ള കാലഘട്ടത്തിൽ പഴയ കൊച്ചിയിലും തിരുവിതാംകൂറിലും ഉൾപ്പെടുന്ന വിവിധ പ്രദേശങ്ങളlലൂടെ സഞ്ചരിച്ച് തയ്യാറാക്കിയ ഗ്രന്ഥമാണ് "Memoir of Survey of Travancore and Cochin". തങ്ങൾ സഞ്ചരിച്ച പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ ഘടനയും സ്ഥിതിവിവരക്കണക്കുകളും ചരിത്രാവ ശേഷിപ്പുകളെ കുറിച്ചുള്ള വിവരവുമൊക്കെ ഉൾപ്പെടുത്തി ഒരു യാത്രാവിവരണഗ്രന്ഥത്തിൻ്റെ കെട്ടിലും മട്ടിലുമാണ് ഈ രചന. ഇന്ന് നശിപ്പിക്കപ്പെട്ടുപോയതും വാർഡിൻ്റെയും കൊണ്ണറുടെയും കണ്ണിൽ പെട്ടതുമായ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഏറെ തെളിവുകൾ നമുക്ക് ലഭ്യമാകുന്നത് ഈ കൃതിയിലൂടെയാണ്.
തൊടുപുഴയിൽ നിന്ന് പാലായും കോട്ടയവും തൃക്കുന്നപ്പുഴയും കടന്ന് കൊല്ലത്തേക്ക് സഞ്ചരിച്ച ഒരു വേളയിൽ തങ്ങൾ കണ്ടെത്തിയ കാര്യങ്ങൾ പരാമർശിച്ചിരിക്കുന്ന ഭാഗം ഇവിടെ പരിഭാഷപ്പെടുത്തി ഇടുന്നു:

"വാർഡ് & കൊണ്ണറുടെ "മെമ്മോയിർ ഓഫ് സർവ്വേ " എന്ന ഗ്രന്ഥത്തിൽ നിന്ന്:

1817 ഡിസംബർ 12.-ഇന്ന് അതിരാവിലെ തൊടുപുഴയിൽ നിന്ന് പുറപ്പെട്ട് ചെറിയ കുന്നുകളിലെ ചുരത്തിലൂടെ മൂന്നവിള്ളി (മീനച്ചിലാർ) നദിയുടെ വടക്കേ കരയിലുള്ള പാലായിലേക്ക് പോയി; പാലായുടെ അക്കരെ തെക്കേ കരയിലെ, മീനച്ചിൽ ആണ് ആസ്ഥാനം. ഈ രണ്ട് പട്ടണങ്ങളും ജനസാന്ദ്രതയുള്ളവയാണ്, പാലായിൽ ഒരു ചാപ്പലുള്ള സുറിയാനിക്കാരും മീനച്ചിലിൽ നായന്മാരുമാണ് ഭൂരിപക്ഷം.

പാലായിൽ ചതുരാകൃതിയിലുള്ള ഒരു ചെറിയ കോട്ട, അതിനുള്ളിൽ ഒരു കൊട്ടാരം; കായൽ മുതൽ കുന്നുകൾ വരെ നീളുന്ന പുരാതന മൺകോട്ടയുടെ ഒരു നിര അതിനോട് ചേരുന്നു, ഒരു കാലത്ത് വടക്കൻകൂർ, തെക്കൻകൂർ രാജാക്കന്മാർക്കിടയിലുള്ള അതിരായിരുന്നു അത്. ഇടതൂർന്ന് ധാരാളം മരങ്ങൾ നിറഞ്ഞ അപൂർവമായ ഗ്രാമങ്ങളാണ്. ചില ഭാഗങ്ങളിൽ ചെറിയ തോതിലുള്ള കൃഷിയുമുണ്ട്. ചെറിയ കുന്നിൻചെരുവുകളിൽ ധാന്യങ്ങൾ കൃഷി ചെയ്ത സ്ഥലങ്ങൾ ഉണങ്ങിക്കിടക്കുന്നു. തൊടുപുഴയിൽ നിന്ന് ഏകദേശം നാല് മൈൽ അകലെ എത്തിയപ്പോൾ ഇടതുവശത്തായി എന്തോ ഒന്ന് കുതിച്ചുപായുന്ന ശബ്ദം കേട്ട് പരിഭ്രാന്തരായി. ഒരു കാട്ടുപന്നി മുന്നിലുള്ള വഴി മുറിച്ചുകടന്നപ്പോൾ ഒരു രാജകീയമായ ഒരു കടുവ അതിനെ പിന്തുടർന്നു. പിന്നിൽ ഞങ്ങളെ കണ്ടതോടെ അത് ഇരയെ പിന്തുടരാൻ ഭാവിക്കാതെ ഇടതുവശത്തുള്ള പുല്ലിൽ പതുങ്ങിനിന്നു. എങ്ങും നല്ല ചൂടുള്ള കാലാവസ്ഥയായിരുന്നു.

1817 ഡിസംബർ 13. രാവിലെ 10 മണിക്ക്. പാലായിൽ നിന്ന് ഉരുളൻപാറകൾ നിറഞ്ഞ മൂന്നവിള്ളിനദിയിലെ തെളിനീരിലൂടെ വള്ളങ്ങളിൽ കയറി താഴേക്ക് യാത്രയാരംഭിച്ചു. അതിന്റെ തീരങ്ങളിൽ കമുക്, തെങ്ങ്, തേക്ക് തുടങ്ങിയ മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇരുകരകളിലുമായി നിരവധി വീടുകളും ക്ഷേത്രങ്ങളും പിന്നിട്ട് കോട്ടയത്തേക്ക് ഞങ്ങൾ കടന്നു. അതിനടുത്തായി നദി വളരെ വളഞ്ഞുപുളഞ്ഞതും തീരങ്ങൾ താഴ്ന്നതുമാണ്. ഇവിടെ നിറയെ കരിമ്പുകൾ നട്ടുപിടിപ്പിച്ചിരിക്കുന്നു, അവയിൽ ചിലത് അക്ഷരാർത്ഥത്തിൽ നദിയിലാണ്; തീരത്തെ മണ്ണൊലിച്ചു പോകാതിരിക്കാൻ താഴ്ന്ന തീരങ്ങളുടെ പല ഭാഗങ്ങളിലും മരക്കമ്പുകളും മെടഞ്ഞ ഈറ്റമറയും ഉപയോഗിച്ച് ഏരികുത്തിയുറപ്പിച്ചിരിക്കുന്നു. നിരവധി സുറിയാനി പള്ളികളും ഒരു കോളജുമുള്ള ശ്രദ്ധേയമായ പട്ടണമാണ് കോട്ടയം. ഇവിടുത്തെ നാട്ടുകാർ കൂടുതലായും സുറിയാനിക്കാരും കുറച്ചു നായർമാരുമാണ്. യൂറോപ്യൻ ശൈലിയിലും ചതുരാകൃതിയിലും വെട്ടുകല്ല് കൊണ്ട് നിർമ്മിച്ച ഒരു കോട്ട ഇവിടെയുണ്ട്, അതിനുള്ളിൽ വളരെ ശ്രദ്ധേയമായ ഒരു ഹിന്ദുക്ഷേത്രവുമുണ്ട്. അങ്ങാടിത്തെരുവ് തറയോടു പാകിയതും വീടുകൾ പൊതുവെ മേച്ചിലോടുകൾ കൊണ്ട് മേഞ്ഞതുമാണ്. 7 മണിക്ക് ഞങ്ങൾ അവിടം വിട്ടു. നദിയിലൂടെ താഴേക്ക് സഞ്ചരിച്ച് കായലിലേക്ക് കടന്നു. അതിന്റെ വിശാലമായ ഭാഗവും കഴിഞ്ഞ് നെൽവയലുകൾക്കിടയിലൂടെയുള്ള തോടുകളും കടന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ തൃക്കുന്നപ്പുഴയിലെത്തി. 14-ാം തീയതി വീണ്ടും അടുത്ത കായലിലേക്ക് ഇറങ്ങി 16-ാം തീയതി പുലർച്ചെ 3 മണിക്ക് കൊല്ലത്ത് എത്തിച്ചേർന്നു. ഈ കാലയളവിലെല്ലാം കാലാവസ്ഥ വളരെ നല്ലതായിരുന്നു."
............................................................

തൊടുപുഴയെ " ടൊടുബുള്ള" എന്നാണ് ഇതിൽ പരാമർശിക്കുന്നത്. "മൂന്നവിള്ളി" നദിക്കരയിലാണത്രേ പാലാ പട്ടണം. മീനച്ചിലാറിന് പഴയ രേഖകളിലൊക്കെയും കവണാർ എന്നാണ് പൊതുവേ കാണാറുള്ളത്. തീരെ അപരിചിതമായ മൂന്നവിള്ളി(മൂന്നവില്ലി?) എന്ന പേര് മറ്റൊരിടത്തും ഇതുവരെ കണ്ടിട്ടില്ല. അത് എന്തെങ്കിലും പിഴവ് സംഭവിച്ചതാണോ എന്നും അറിയില്ല. തൊടുപുഴയിൽ നിന്ന് പാലായിലേയ്ക്കുള്ള പാതയിൽ കടുവയെ കണ്ടുവെന്ന് പറയുമ്പോൾ ഇന്നത്തെ കടനാട്, രാമപുരം, മേലുകാവ് പ്രദേശങ്ങളൊക്കെ വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രങ്ങളായിരുന്നു എന്നു കരുതേണ്ടിവരും.

കൈപ്പുഴയിൽനിന്ന് തുടങ്ങി അതിരമ്പുഴ, കാണക്കാരി, കിടങ്ങൂർ പുലിയന്നൂർ പ്രദേശങ്ങളിലൂടെ ഹൈറേഞ്ച് വരെ നീളുന്ന മൺകോട്ടയോടു ചേർന്ന് പാലായിൽ ചതുരത്തിലുള്ള കോട്ടയും അതിനുള്ളിലെ കൊട്ടാരവും പരാമർശിക്കുന്നത് കൊട്ടാരമറ്റത്തെ കുറിച്ചാണ്. ആ കോട്ടയും കൊട്ടാരവും ഇന്നില്ല. കടപ്പാട്ടൂർ യുദ്ധത്തിനു ശേഷം മീനച്ചിൽ കർത്താവിനെ വരുതിയിൽ നിർത്താൻ പതിനഞ്ചാം നൂറ്റാണ്ടിൽ കോട്ടയ്ക്കുള്ളിൽ കൊട്ടാരം കെട്ടി തെക്കുംകൂർ ഒരു ഇളമുറത്തമ്പുരാനെ നിയോഗിച്ചിരുന്നു. ഇന്ന് കൊട്ടാരമറ്റം എന്ന സ്ഥലനാമം മാത്രമേ ബാക്കിയുള്ളൂ. പാലായിലെ ചാപ്പൽ എന്നു പറയുന്നത് കുരിശുപള്ളിയെയാവും! എന്നാൽ പ്രശസ്തമായ കത്തീഡ്രൽ പള്ളിയെ കുറിച്ചോ ളാലം പള്ളിയെ കുറിച്ചോ പറയാത്തത് കണ്ണിൽ പെടാഞ്ഞിട്ടാവും.

മീനച്ചിലാറ്റിലൂടെ വഞ്ചിയാത്ര ചെയ്ത് കോട്ടയത്തെത്തുമ്പോഴാണ് നദീതീരത്തെ കരിമ്പുകൾ കാണുന്നത്. അത് നദിയിലേക്ക് ഇറങ്ങി വളരുന്നുണ്ടത്രേ. പാലാ മുതൽ നട്ടാശ്ശേരി വരെയുള്ള ഭാഗത്ത് നദിയോട് ചേർന്ന ഭാഗങ്ങളിലാവാം കരിമ്പുകൃഷി കണ്ടത്. കോട്ടയത്തെത്തുമ്പോൾ ആറ്റിലേക്ക് ഇറങ്ങി വളരുന്ന കരിമ്പുകളെ കണ്ടു എന്നു പറയുന്നത് ആറ്റുതീരത്ത് ഇന്നും സമൃദ്ധമായ "നായിങ്കണ"യെ കുറിച്ചായിരിക്കണം.

കോട്ടയത്തെ സിറിയൻ കോളജും (ഇന്നത്തെ പഴയ സെമിനാരി) വലിയ പള്ളിയും ചെറിയപള്ളിയുമൊക്കെ പേരുകൊണ്ട് വിശദമാക്കിയില്ലെങ്കിലും വ്യക്തമാണ്. ഏറ്റവും ശ്രദ്ധേയം തളിക്കോട്ടയെ കുറിച്ചുള്ള പരാമർശമാണ്. യൂറോപ്യൻ മാതൃകയിലാണത്രേ ഈ കോട്ട. വാർഡും കൊണ്ണറും സന്ദർശിച്ചു കഴിഞ്ഞ് 72 വർഷങ്ങൾക്ക് ശേഷമാണ് ഈ കോട്ട തിരുവിതാംകൂർ ഭരണാധികാരികൾ നിഷ്കരുണം പൊളിച്ചുനീക്കിയത്. കോട്ടയ്ക്കുള്ളിലെ ചരിത്രപ്രാധാന്യമുള്ള തളിയിൽ ക്ഷേത്രവും ഇവർ പ്രത്യേകം ശ്രദ്ധിച്ചു. താഴത്തങ്ങാടി തെരുവിനെ കുറിച്ചും അങ്ങാടിയിലെ ഓടിട്ട വീടുകളെ കുറിച്ചും കൂടി സൂചിപ്പിക്കുന്നത് ഈ പ്രദേശത്തിൻ്റെ ഗതകാലസമ്പന്നതയെ ഓർമ്മപ്പെടുത്തുന്നതാണ്.

ചിത്രം. തളിക്കോട്ട ചിത്രകാരൻ്റെ ഭാവനയിൽ. വരച്ചത് ജയകുമാർ

Address


Alerts

Be the first to know and let us send you an email when GothraSamskrithi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to GothraSamskrithi:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share