12/05/2022
SS Frames OTT Link - https://www.ssframes.com/
ഇന്ത്യൻ സിനിമക്ക് അഭിമാനമായി ഹോളി വൂണ്ട് (Holy Wound)!! ഏഷ്യയിലെ ഏറ്റവും വലിയ LGBTQA+ ഫിലിം ഫെസ്റ്റിവൽ ആയ കാശിഷ് മുംബൈ അന്താരാഷ്ട്ര ക്യുർ ഫിലിം ഫെസ്റ്റിവലിൽ ഫീച്ചർ ഫിലിം മത്സര വിഭാഗത്തിൽ അവസാന അഞ്ച് സിനിമകളിൽ ഒന്നായി ഹോളി വൂണ്ട്. സഹസ്രാര ഫിലിംസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മിച്ചു അശോക് ആർ നാഥ് സംവിധാനം ചെയ്ത ചിത്രമാണ്. വിവിധ രാജ്യങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 184 സിനിമകളിൽ നിന്നാണ് ഹോളി വൂണ്ട് അവസാന അഞ്ച് ചലച്ചിത്രങ്ങളിൽ ഒന്നായത്. ജൂൺ 1 മുതൽ 5 വരെ മുംബൈയിൽ വച്ചു നടക്കുന്ന ഫെസ്റ്റിവലിൽ ഹോളി വൂണ്ട് പ്രദർശിപ്പിക്കും. മികച്ച സംവിധായകൻ, മികച്ച നായക നടൻ/നടി എന്നീ വിഭാഗങ്ങളിലും ഹോളി വൂണ്ട് മത്സരത്തിനുണ്ട്. ഹോളി വൂണ്ടിനു പുറമേ, ലാൻഡ് ലോക്കഡ് (ജോർജിയ, USA / ഇംഗ്ലീഷ്), നാനു ലേഡീസ് (ഇന്ത്യ/കന്നഡ), പ്രൈവറ്റ് ഡെസേർട് (ബ്രസീൽ/പോർട്ടുഗീസ്), വെട് സാൻഡ് (ജോർജിയ,സ്വിറ്റ്സർലാന്റ് / ജോർജിയൻ) എന്നിവയാണ് ഫീച്ചർ ഫിലിം മത്സര വിഭാഗത്തിലുള്ള മറ്റ് സിനിമകൾ. തിരക്കഥ പോൾ വൈക്ലിഫ് നിർവഹിച്ചിരിക്കുന്നു. വിപിൻ മണ്ണൂർ (എഡിറ്റിംഗ്), ഉണ്ണി മടവൂർ (ക്യാമറ), ജയശീലൻ സദാനന്ദൻ (പ്രൊഡക്ഷൻ കൺട്രോളർ), റോണി റാഫേൽ (പശ്ചാത്തല സംഗീതം), ലാൽ കരമന (ചമയം) തുടങ്ങി നിരവധി അണിയറ പ്രവർത്തകർ ഹോളി വൂണ്ടിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നു. സാബു പ്രൗദീൻ, ജാനകി സുധീർ, അമൃത അമ്മു തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഇന്റർനാഷണൽ/ഫെസ്റ്റിവൽ മാർക്കറ്റിംഗ് നിർവഹിച്ചിരിക്കുന്നത് രാജേഷ് രാമചന്ദ്രൻ (ശ്രീ മൗലി മാർക്കറ്റിംഗ്). മറ്റ് അനേകം അന്താരാഷ്ട്ര ഫിലിം ഫെസ്ടിവലുകളിലും ഹോളി വൂണ്ട് ഈ വർഷം പങ്കെടുക്കുന്നുണ്ട്.