SUNNI Chronicle

  • Home
  • SUNNI Chronicle

SUNNI Chronicle Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SUNNI Chronicle, Magazine, .

14/03/2023
കടുത്ത വേനലില്‍ കരുതല്‍ വേണം, ശ്രദ്ധിക്കണം ഈ രോഗങ്ങളെ.------------------------------------------🔘🔘🔘14-03-2023🔘🔘🔘https:/...
14/03/2023

കടുത്ത വേനലില്‍ കരുതല്‍ വേണം, ശ്രദ്ധിക്കണം ഈ രോഗങ്ങളെ.

------------------------------------------
🔘🔘🔘14-03-2023🔘🔘🔘
https://chat.whatsapp.com/J19Xl7Om1WEB9fUXOp0eGN

പതിവിന് വിപരീതമായി ഇത്തവണ സംസ്ഥാനത്ത് കടുത്ത വേനല്‍ ആണ് അനുഭവപ്പെടുന്നത്. അസഹ്യമായ ചൂട് പകല്‍ സമയത്ത് പുറത്തിറങ്ങുക എന്നത് ഏറെ ദുഷ്കരമാക്കിയിരിയ്ക്കുകയാണ്. കടുത്ത ചൂടിനെ നേരിടാന്‍ നിരവധി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ജാഗ്രതാ നിര്‍ദ്ദേശവും സര്‍ക്കാര്‍ ഇതിനോടകം പുറപ്പെടുവിച്ചിട്ടുണ്ട്.

എന്നാല്‍, വേനല്‍ക്കാലം കടുത്തതാകുന്നതോടെ ആരോഗ്യകാര്യത്തിലും വേണം കൂടുതല്‍ ജാഗ്രത. വേനല്‍ കടുത്തതാവുമ്പോള്‍ അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിക്കുക മാത്രമല്ല ഇക്കാലയളവില്‍ സംഭവിക്കുന്നത്‌ വരള്‍ച്ചയും ജലക്ഷാമവും ഒരു കൂട്ടം രോഗങ്ങളെക്കൂടി ക്ഷണിച്ചുവരുത്തും. ശുചിത്വവും ആരോഗ്യകരമായ ഭക്ഷണശീലവും ഉണ്ടെങ്കില്‍ത്തന്നെ ഒട്ടുമിക്ക വേനല്‍ക്കാല രോഗങ്ങളേയും അകറ്റി നിര്‍ത്താം. മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ്, ചെങ്കണ്ണ്, കോളറ, ഇതൊക്കെ വേനല്‍ക്കാലത്ത് പടര്‍ന്നുപിടിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. കൂടാതെ, തലവേദന, ചർമ്മത്തിൽ ഉണ്ടാകുന്ന ചുവപ്പ്, ചൂടുകുരു, സൂര്യാഘാതം തുടങ്ങി നിരവധി അസുഖങ്ങളിലേയ്ക്ക് ഈ പട്ടിക നീളുന്നു.

👉🏻മഞ്ഞപ്പിത്തം

ചൂടുകാലത്ത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. ഇത് കരളിനെ ബാധിക്കുന്ന അസുഖമായതിനാല്‍ ഏറെ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. മഞ്ഞപ്പിത്തം പ്രധാനമായും പകരുന്നത് വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ്. അതിനാല്‍, ചൂടുകാലത്ത് വെള്ളം, ഭക്ഷണം തുടങ്ങിയവയുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ അനിവാര്യമാണ്.

👉🏻ചിക്കന്‍ പോക്സ്

വേനല്‍ക്കാലത്ത് ചിക്കന്‍പോക്‌സ് പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അപകടകാരിയല്ല എങ്കിലും ഈ രോഗം കൂടിയാല്‍ പ്രശ്നമാണ്. ചുമയോ, കഫക്കെട്ടോ ഉണ്ടെങ്കില്‍ ചിക്കന്‍ പോക്സ് ന്യൂമോണിയയായി മാറാന്‍ സാധ്യതയുണ്ട്. ചിക്കന്‍ പോക്സ് ഒരു തവണ വന്നാല്‍ പിന്നീട് രോഗം വരാനുള്ള സാധ്യത കുറവാണ്. കുഞ്ഞുങ്ങളിലും പ്രമേഹ രോഗികളിലും ചിക്കന്‍ പോക്‌സ് വന്നാല്‍ കൂടുതല്‍ കരുതല്‍ വേണം. ദേഹത്ത് ചുമന്ന കുമിളകളായാണ് ചിക്കന്‍ പോക്‌സ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. ചിക്കന്‍ പോക്‌സ് പിടിപെടുന്നവര്‍ക്ക് അഞ്ചു ദിവസം കടുത്ത പനി ഉണ്ടാകും. ഈ രോഗം വളരെ വേഗത്തില്‍ പടരുമെന്നതിനാല്‍ രോഗം ബാധിച്ചവരുമായുള്ള സമ്പര്‍ക്കത്തില്‍ വരുന്നവര്‍ ഏറെ ശ്രദ്ധിക്കണം.

👉🏻ചെങ്കണ്ണ്

വേനല്‍ക്കാലത്ത് സര്‍വ സാധരണയായി പടര്‍ന്നുപിടിക്കുന്ന രോഗമാണ് ചെങ്കണ്ണ്. സാധാരണയായി കണ്ണിന് ചൂടും പൊടിയുമേല്‍ക്കുമ്പോഴാണ് ചെങ്കണ്ണ് ഉണ്ടാകുന്നത്. വൈറസ് മൂലമാണ് ചെങ്കണ്ണ് ഉണ്ടാകുന്നത്. രോഗികളില്‍ ഒന്ന് രണ്ട് ദിവസം കൊണ്ട് തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങും. സാധാരണ ഒരാഴ്ച്ച വരെ അസുഖം നീണ്ടുനില്‍ക്കാറുണ്ട്. കണ്ണിനു ചുവപ്പുനിറം ഉണ്ടാവുക, ചൊറിച്ചില്‍, കണ്‍പോളകള്‍ തടിക്കുക, കണ്ണില്‍ നിന്നും വെള്ളം വരിക എന്നിവയാണ് ലക്ഷണങ്ങള്‍. രോഗിയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതിലോടെ രോഗം പകരുന്നത് തടയാം. ഈ രോഗം പിടിപെട്ടാല്‍ സ്വയം ചികിത്സ പാടില്ല. നേത്രരോഗ വിദഗ്ധനെ കണ്ട് ചികിത്സ തേടുന്നതാണ് ഉത്തമം.

👉🏻കോളറ

ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ. വിബ്രിയോ കോളറേ എന്ന ബാക്റ്റിരിയയാണ് രോഗം പരത്തുന്നത്. വൃത്തിയില്ലാത്ത വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗം പിടിപെടുന്നത്. ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകള്‍ക്കകം അവശനാക്കുന്നതിനും മരണത്തിനുവരെ ഈ രോഗം കാരണമാകുന്നു. വയറിളക്കം, ഛര്‍ദ്ദി, പനി, മലത്തില്‍ രക്തത്തിന്‍റെ അംശം കാണുക എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.

👉🏻സൂര്യാഘാതം

വേനല്‍ക്കാലത്ത് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി സൂര്യാഘാതം ഇന്ന് മാറിയിട്ടുണ്ട്. ധാരാളം വെള്ളം കുടിക്കുക, സാലഡുകള്‍ കഴിക്കുക. പുറത്തിറങ്ങുമ്പോള്‍ കഴിയുന്നതും വെള്ളവസ്ത്രം ധരിക്കുക, കുട ചൂടുക, ശരീര ഭാഗങ്ങളില്‍ സണ്‍ സ്‌ക്രീന്‍ ലോഷനുകള്‍ പുരട്ടുക, ശരീരത്തിന് അധികം ചൂട് ഏല്‍ക്കാതെ ശ്രദ്ധിക്കുക എന്നിവയാണ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

👉🏻ചൂടുകുരു, ചർമ്മത്തിൽ ചുവപ്പ്

അധികം വെയിൽ കൊള്ളുമ്പോൾ ചർമ്മത്തിൽ പതിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ കാരണം ചുവപ്പ്, ചൊറിച്ചിൽ, വരൾച്ച എന്നിവ അനുഭവപ്പെടുന്നു. ശരീരം കൂടുതൽ വിയർക്കുന്നവരിൽ ചൂടുകുരുവും ഉണ്ടാകാറുണ്ട്.

▪️എങ്ങിനെ ചൂടിനേയും ഇത്തരം വേനല്‍ക്കാല രോഗങ്ങളേയും തടുക്കാം

** വെയിലിന്‍റെ കാഠിന്യം കൂടുതലുള്ള സമയം പുറത്തിറങ്ങുന്നത് ഒഴിവാക്കാം. അഥവാ പുറത്തിറങ്ങേണ്ടി വരുന്ന സാഹചര്യത്തില്‍ സൺ സ്‌ക്രീൻ, പൗഡറുകൾ, കോട്ടൺ വസ്ത്രങ്ങൾ, കുട, തൊപ്പി എന്നിവ ഉപയോഗിക്കുക..

** ത്വക് രോഗങ്ങൾ തടയാൻ സൺ സ്‌ക്രീൻ, പൗഡറുകൾ, ശരീരം മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ, കൂടുതലായും കോട്ടണ്‍, ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കാം.

** ധാരാളം വെള്ളം കുടിയ്ക്കുക, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിയ്ക്കുക.

** വീട്ടിൽ തന്നെ വൃത്തിയായി പാകം ചെയ്ത ഭക്ഷണം കഴിക്കുക.

** വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക

---------------- ⭕---------------
👇SUNNI CHRONICLE👇
https://chat.whatsapp.com/J19Xl7Om1WEB9fUXOp0eGN
---------------- ⭕---------------

WhatsApp Group Invite

'ഉപദേശി'ക്കൊരു വില'പ്പെട്ട ഉപദേശം------------------------------------------🔘🔘🔘11-03-2023🔘🔘🔘https://chat.whatsapp.com/J19...
11/03/2023

'ഉപദേശി'ക്കൊരു വില'പ്പെട്ട ഉപദേശം
------------------------------------------
🔘🔘🔘11-03-2023🔘🔘🔘
https://chat.whatsapp.com/J19Xl7Om1WEB9fUXOp0eGN

"ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കാൻ നിങ്ങൾ ഭർത്താക്കൻമാരെ പ്രോത്സാഹിപ്പിക്കണം. സദ് വൃത്തയായ സ്ത്രീ, ഭർത്താവ് വിവാഹങ്ങളിലൂടെപുണ്യം നേടുന്നതിന് എതിരുനിൽക്കില്ല. അവളാണ് ഉത്തമ ദീനി ഭാര്യ..." വനിതാ മതപ്രസംഗക കത്തിക്കയറി.

പ്രസംഗം തീർന്നപ്പോൾ റബീഅ പ്രസംഗയുടെ കൈപിടിച്ചു അഭിനന്ദിച്ചു. തൊണ്ടപൊട്ടി പ്രഭാഷണം നടത്തിയതിൻ്റെ ക്ഷീണം സ്തുതിപാടൽ കിട്ടിയപ്പോൾ തീർന്നു. പ്രബോധകയെ ത്തെട്ടിച്ചു കൊണ്ടവൾ പരിചയപ്പെടുത്തി: "ഞാൻ റബീഅ. നിങ്ങളുടെ ഭർത്താവിൻ്റെ രണ്ടാം ഭാര്യ. നാലു വർഷമായി വിവാഹം കഴിഞ്ഞിട്ട്. ഇതു വരെ നിങ്ങളോട് ഈ വിവരം പറയാൻ ധൈര്യമില്ലായിരുന്നു"

പ്തോം എന്ന ശബ്ദം കേട്ടാണ് എല്ലാവരും അങ്ങോട്ട് നോക്കിയത്. പ്രഭാഷക വീണു കിടക്കുന്നു. പൾസ് സ്പീഡിലാണ്. വായിൽ നിന്ന് നുരയും പതയും വരുന്നുണ്ട്. ആംബുലൻസ് എത്തി.

4 മണിക്കൂർ നേരത്തെ ശുശ്രൂഷക്ക് ശേഷം പ്രബോധകയുടെ ബോധം തെളിഞ്ഞു. റബീഅ അടുത്ത് തന്നെയുണ്ട്. തിരക്കൊഴിഞ്ഞപ്പോൾ അവൾ പതുക്കെ പ്രഭാഷകയോട് പറഞ്ഞു: "പേടിക്കണ്ട, ഞാൻ ഒന്ന് ടെസ്റ്റ് ചെയ്തതാണ്. നിങ്ങളുടെ ഭർത്താവിനെ എനിക്ക് അറിയുകപോലുമില്ല".

പ്രഭാഷകയുടെ ശ്വാസം നേരെ വീണു. റബീഅ തുടർന്നു: 'നിസ്കാരം നോമ്പ് ,ഹജ്ജ് തുടങ്ങിയ വിഷയങ്ങൾ ഉപദേശപ്രസംഗം നടത്തിയാൽ മതി. നിനക്ക് താങ്ങാനാവാത്ത കാര്യം മറ്റുള്ളവരോട് ഇനിമേൽ പറയരുത് '🙏

വിവ: ഫഹദ് സലീം

---------------- ⭕---------------
👇SUNNI CHRONICLE👇
https://chat.whatsapp.com/J19Xl7Om1WEB9fUXOp0eGN
---------------- ⭕---------------

Address


Website

Alerts

Be the first to know and let us send you an email when SUNNI Chronicle posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share