Bhavya MEDIA

Bhavya MEDIA media

ആട്ടിൻചോരയിൽ കാടമുട്ട പൊട്ടിചൊയ്ച്ചു ബുൾസൈ അടിച്ചു തിന്നുന്ന എന്നോട് മുട്ടാൻ ധൈര്യമുള്ളവരുണ്ടേൽ വറീനെടാ 🥴🥴🥴🏃🏃🏃🏃🏃
05/08/2022

ആട്ടിൻചോരയിൽ കാടമുട്ട പൊട്ടിചൊയ്ച്ചു ബുൾസൈ അടിച്ചു തിന്നുന്ന
എന്നോട് മുട്ടാൻ ധൈര്യമുള്ളവരുണ്ടേൽ വറീനെടാ 🥴🥴🥴
🏃🏃🏃🏃🏃

05/08/2022
ഇന്ന് കണ്ട ഹൃദയ സ്പർശിയായ ഒരു ചിത്രം....വരച്ച കലാകാരന് അഭിനന്ദനങ്ങൾ
15/02/2022

ഇന്ന് കണ്ട ഹൃദയ സ്പർശിയായ ഒരു ചിത്രം....വരച്ച കലാകാരന് അഭിനന്ദനങ്ങൾ

14/02/2022

ഹോട്ടലിൽ എത്തി ഭക്ഷണം വരുന്നത് കാത്തിരിക്കുന്നതിനിടയിൽ മരണമടഞ്ഞു ഇത്രയേയുള്ളു മനുഷ്യന്റെ ആയുസ്സ്

സംയുക്തസേനാ മേധാവി ബിവിൻ റാവത്തിന് ആദരാഞ്ജലികൾ...😢💐💐
08/12/2021

സംയുക്തസേനാ മേധാവി ബിവിൻ റാവത്തിന് ആദരാഞ്ജലികൾ...😢💐💐

പുതിയ അമ്മയാണ്.... അനുഗ്രഹിക്കണം...
01/12/2021

പുതിയ അമ്മയാണ്.... അനുഗ്രഹിക്കണം...

നമിച്ചളിയാ 🙏🏻🙏🏻🙏🏻
21/11/2021

നമിച്ചളിയാ 🙏🏻🙏🏻🙏🏻

ഇരുവരും ചേർന്ന് ഇരുപത്തിയാറോളം രാജ്യങ്ങൾ കീഴടക്കിയ ശേഷം വിജയേട്ടൻ ഒറ്റക്കൊരു യാത്ര പോയി..അതും മടക്കമില്ലാത്ത യാത്രയാകാതി...
19/11/2021

ഇരുവരും ചേർന്ന് ഇരുപത്തിയാറോളം രാജ്യങ്ങൾ കീഴടക്കിയ ശേഷം വിജയേട്ടൻ ഒറ്റക്കൊരു യാത്ര പോയി..

അതും മടക്കമില്ലാത്ത യാത്രയാകാതിരിക്കട്ടെ..

അഭിവാദനം വിജയേട്ടാ, ജീവിതം സ്തംഭിച്ചെന്ന് തോന്നുന്നവർക്ക് മുൻപിൽ പ്രചോദനത്തിന്റെ ജ്വാലയായി ഉദിച്ചുനിന്നതിന്, പലർക്കും വഴികാട്ടിയായി വിളങ്ങി നിന്നതിന്...

ഓരോരുത്തരും ആരാധനയോടെ കണ്ടിരുന്ന അങ്ങേക്ക് ഒടുവിൽ ആദരാഞ്ജലികൾ അർപ്പിക്കേണ്ടി വന്നുവല്ലോ എന്ന ദുഃഖം വലിയ വേദനയായി മാറുന്നു..

വിജയേട്ടന് പ്രണാമം 🌹🌹

ഒരു പോലീസ് സർജ്ജന്റെ ഓർമ്മകുറിപ്പുകൾ 🔥Dr:ഉമാദത്തൻ 1984 ജനുവരി 22 ഞായറാഴ്ച്ച  പുലർച്ചെ 3 മണിയ്ക്ക് കുന്നം എന്ന ഗ്രാമം  സു...
15/11/2021

ഒരു പോലീസ് സർജ്ജന്റെ ഓർമ്മകുറിപ്പുകൾ 🔥

Dr:ഉമാദത്തൻ

1984 ജനുവരി 22 ഞായറാഴ്ച്ച പുലർച്ചെ 3 മണിയ്ക്ക് കുന്നം എന്ന ഗ്രാമം സുരേഷ് കുമാർ കതകിലെ ശക്തമായ മുട്ട് കേട്ടാണ് ഉണർന്നത് വഴിയേ പോയ കാർ യാത്രക്കാരനായിരുന്നു അത് . ചേട്ടാ അടുത്തുള്ള വയലിൽ ഒരു കാർ തീ കത്തുന്നു അതിൽ ഡ്രൈവിംഗ് സീറ്റിൽ ആളുണ്ട് പരിഭ്രമം കലർന്ന ശബ്ദത്തോടെ അയാൾ പറഞ്ഞു നിർത്തി. സുരേഷ്കുമാർ ഉടനെ അയൽവാസിയായ രാധാകൃഷ്ണനാശാരിയെ വിളിച്ചുണർത്തി വയലിലേക്ക് കുതിച്ചു . അവിടെ കണ്ട കാഴ്ച്ച കണ്ട് അവർ വിറങ്ങലിച്ചു നിന്നു കറുത്ത അംബാസിഡർ കാർ തീ പടർന്നിരിക്കുന്നു ഉള്ളിൽ സ്റ്റിയറിങ്ങിനു പുറകിലായി കരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു മനുഷ്യ ശരീരം വലതു വശത്തെ ഡോർ തുറന്നു കിടക്കുന്നു തീ പടർന്നെങ്കിലും നമ്പർ വ്യക്തമായി കാണാമായിരുന്നു KLQ 7831 . നാട്ടുകാർ തീ അണയ്ക്കാനുള്ള പരിശ്രമത്തിനിടയിൽ സുരേഷ് കുമാർ അടുത്ത വീട്ടിലെ ഓട്ടോറിക്ഷയിൽ കയറി മാവേലിക്കര സ്റ്റേഷനിലേക്ക് പുറപ്പെട്ടു . സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിൾ ആയിരുന്നു ഡ്യൂട്ടിയിൽ ഒരു വിധം അയാൾ വിവരങ്ങൾ ധരിപ്പിച്ചു.കേരളത്തെ നടുക്കിയ ഒരു കേസ് അവിടെ ഒരു കേസ് തുടങ്ങുകയായിരുന്നു പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ കഥ.

പുലർച്ചെ 5 മണിയോടു കൂടി തന്നെ പോലീസ് സൂപ്രണ്ട് രാമചന്ദ്രൻ നോടൊപ്പം Dysp ഹരിദാസ് എന്നിവർ സംഭവസ്ഥലത്ത് എത്തി KLQ 7831 എന്ന നമ്പറിൽ ഉള്ള കറുത്ത അംബാസിഡർ കാർ വയലിലേക്ക് ചരിഞ്ഞിറങ്ങിയ രീതിയിലായിരുന്നു പാടത്തിന്റെ കിഴക്കുവശത്തായി ഒരു ജോഡി ചെരുപ്പം ഒരു റബർ ഗ്ലൗസും കിട്ടി കാറിന്റെ ഉള്ളിൽ നിന്നും പെട്രോൾ കന്നാസും കൂടി ലഭിച്ചു പാടത്തിന്റെ സമീപത്തുകൂടി നെൽചെടികൾ ചവിട്ടിമെതിച്ചു ഓടിയതിന്റെ കാൽപ്പാടുകൾ കാണാമായിരുന്നു . നാട്ടുകാരിൽ ചിലർ കാറിന്റെ നമ്പർ കണ്ടിട്ട് അത് ചെറിയനാട്ടുകാരനായ രണ്ടാഴ്ച്ച മുൻപ് മാത്രം അബൂദാബിയിൽ നിന്നും വന്ന സുകു എന്ന് അറിയപെടുന്ന സുകുമാരക്കുറിപ്പിന്റെ താകാം എന്ന് സംശയം പറഞ്ഞു തുടർന് കുറുപ്പിന്റെ വീട്ടിലേക്ക് വിവരം പോയി . തുടർന്ന് മതദേഹം ഇൻക്വസ്റ്റ് നടത്തനായി മൃതദേഹം വയൽ വരമ്പിൽ തന്നെ മറ കെട്ടിയ ഷെഢിലേക്ക് മാറ്റി ഉച്ചയോടെ Dysp ഹരിദാസ് ഇൻക്വസ്റ്റിന് നേതൃത്വം നൽകി തുടർന്ന് ഒരു മണിയ്ക്ക് പോലീസ് സർജൻ ഡോക്ടർ ഉമാദത്തന് പോസ്റ്റുമോർട്ടം ചെയ്യാൻ അപേക്ഷ നൽകി . അപേക്ഷ നോക്കിയ ഡോക്ട്ടർ പേരിന്റെ സ്ഥാനത്ത് സുകുമാരക്കുറുപ്പ് എന്ന് സംശയിക്കപെടുന്ന വ്യക്തി എന്ന് രേഖപെടുത്തിയത് കണ്ടിണ്ട് സംശയ രൂപേണേ Dysp യുടെ മുഖത്തേക്ക് ഒന്ന് നോക്കി അതിനു കാരണം പിന്നീട് പറയാമെന്ന് മാത്രം പറഞു . ഡോക്ടർ പോസ്റ്റുമോർട്ടം ആരംഭിച്ചു അടുത്തു നിന്ന Dysp യോട് പ്രാഥമിക വിവരങ്ങൾ നൽകി തുടങ്ങി രണ്ടാഴ്ച്ച മുൻപ് മാത്രം ഗൾഫിൽ നിന്നും വന്ന വ്യക്തിയുടെ ദേഹത്ത് മോതിര മോ ,, റിസ്റ്റ് വാച്ചോ, ബ്രേസ് ലെറ്റോ ഉണ്ടായിരുന്നില്ല . ശരീരം മുഴുവനായും കരിഞ്ഞിരുന്നു തലമുടി പൂർണ്ണമായും കരിഞ്ഞ് തീർന്നിരുന്നു ആകെ ഉണ്ടായിരുന്നത് പാതി കരിഞ്ഞ ഒരു അണ്ടർവെയർ മാത്രം മുതുകും കൈമുട്ടും പിന്നെയും കരിയാതെയരുന്നിരുന്നു , അണ്ടെർവെയർ ഉണ്ടായിരുന്നതിനാൽ ലിംഗവും വൃഷ്ണസഞ്ചിയും കരിഞ്ഞിരുന്നില്ല ചില ഭാഗങ്ങളിൽ പെട്രോൾ പോലുള്ള എന്തോ വീണ് കത്തിയതിന്റെ ലക്ഷണം ഉണ്ടായിരുന്നു . കരിയാത്ത തൊലി പരിശോധിച്ച ഡോക്ട്ടർക്ക് അത് മരിച്ചതിനു ശേഷമുള്ള പൊള്ളൽ ആണെന് വ്യക്തമായി . പിന്നീട് നെഞ്ച് തുറന്ന് ശ്വാസകോശവും മറ്റും പരിശോധിച്ച ഡോക്ട്ടർക്ക് കരിയുടെ ഒരംശം പോലും കാണാൻ സാധിച്ചില്ല കഴുത്തിന്റെ പേശിയിൽ നിറവ്യത്യാസവും കാണാമായിരുന്നു. വയർ തുറന്ന് പരിശോധിച്ച ഡോക്ടർക്ക് വയറിൽ കുറച്ചു മദ്യത്തിന്റെയും തവിട്ടു നിറത്തിലുള്ള എന്തോ ഒരു ദ്രാവകത്തിന്റെയും അവശിഷ്ട്ടം ലഭിച്ചു ആമാശയ ഭിത്തിയിൽ അത് പ്രവർത്തിച്ചതിന്റെയും ലക്ഷണം വ്യക്തമായിരുന്നു .

തുടർന്ന് ആമാശയവും , കരളും ഉൾപ്പെടെ ശരീരഭാഗങ്ങളുടെ സാമ്പിൾ രാസപരിശോധനയ്ക്കും ഹൃദയത്തിൽ നിന്നും കുറച്ച് രക്തം ഗ്രൂപ്പ് കണ്ടു പിടിക്കുന്നതിനും ഗുഹ്യഭാഗത്തെ രോമം ഫോറൻസിക്ക് പരിശോധനയ്ക്കുമായി ശേഖരിക്കപെട്ടു.ഉച്ചയ്ക്ക് ഒരു മണിയക്ക് തുടങ്ങിയ പോസ്റ്റ്മോർട്ടം മൂന്നു മണിയ്ക്ക് അവസാനിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം ഡോക്ട്ടർ ഉമാദത്തൻ ഒരു ചെറു വിവരണം പോലീസ് ഉദ്യോഗസ്ഥർക്ക് നൽകി . പല്ലിന്റെയും എല്ലിന്റെയും പരിശോധനയിൽ നിന്നും മരിച്ച ആളിന് 30-35 വയസ്സ് പ്രായമുണ്ടാകാം , 180 സെമി ഉയരവും ഉള്ള ആൾ മരിച്ചതിനു ശേഷമാണ് അഗ്നിക്ക് ഇരയായത് .

കുറുപ്പിന്റെ ഭാര്യ സരസമ്മയും മക്കളും വിദേശത്തായതിനാൽ നാട്ടിലുണ്ടായിരുന്ന ബന്ധുക്കൾ ജഢം ഏറ്റുവാങ്ങി ചെങ്ങനൂരിനടുത്ത് പുലിയൂരിൽ കുറുപ്പിന്റെ വസന്തിയിൽ കൊണ്ടുപോയി സംസ്ക്കരിച്ചു.

പോസ്റ്റുമോർട്ടം കഴിഞ്ഞ് SP രാമചന്ദ്രനും Dysp ഹരിദാസും പോലീസ് സർജനോടൊപ്പം മാവേലിക്കര സ്റ്റേഷനിലേക്ക് എത്തിച്ചേർന്നു . അവിടെ അവരെ കാത്ത് കുറുപ്പിന്റെ ഭാര്യ സഹോദരി തങ്കമണിയുടെ ഭർത്താവ് ഭാസ്ക്കരപ്പിള്ള കാത്തു നിൽപ്പുണ്ടായിരുന്നു . മരിച്ചത് കുറുപ്പെന്നും ഗൾഫിലെ ശത്രുക്കളാരോ വകവരുത്തിയതാകും എന്ന് പിള്ള പോലീസിനു മൊഴി കൊടുത്തിരുന്നു അതിന്റെ വിശദാംശങ്ങൾ അറിയുന്നതിനാണ് പോലീസ് അയാളെ സ്റ്റേഷനിലേക്ക് എത്താൻ പറഞ്ഞത് .

ഫുൾസ്ലീവ് ഷർട്ടും മുണ്ടും ധരിച്ച പോലീസിനു മുന്നിൽ തൊഴുകൈയ്യോടെ നിന്ന പിള്ളയെ ശ്രദ്ധിച്ച Dysp യ്ക്ക് കൺപീലികൾ കരിഞ്ഞിട്ടുണ്ടോ എന്ന സംശയം ഉദിച്ചു മാവേലിക്കര പോലൊരു ഗ്രാമപ്രദേശത്ത് മുണ്ടിനോടൊപ്പം ഫുൾ സ്ലീവ് ഷർട്ടും കണ്ട Dysp പിള്ളയോട് ഷർട്ടിന്റെ കൈ മടക്കിവയ്ക്കാൻ ആവശ്യപെട്ടു ആദ്യം വൈമുഖ്യം കാണിച്ച പിള്ള പോലീസിന്റെ മട്ടുമാറിയപ്പോൾ ഫുൾസ്ലീവ് തെറുത്തു മുകളിലേക്ക് കയറ്റി അതു കണ്ട് എല്ലാവരും അമ്പരന്നു പിള്ളയുടെ കൈ പൊള്ളിയിരിക്കുന്നു .Dysp യുടെ കൂടെ ഉണ്ടായിരുന്ന Dr ഉമാദത്തൻ പിള്ളയുടെ ശരീരം പരിശോധിച്ചു വലതു കൈക്കും ,കൺപീലിയ്ക്കും , കാൽമുട്ടിനും പൊള്ളൽ ഏറ്റിരിയ്ക്കുന്നു വിശദപരിശോധ നയിൽ അത് തീ ജ്വാല കൊണ്ടുള്ള പൊള്ളൽ ആണെന്നും അത് 24 മണിക്കൂർ പോലും പഴക്കമില്ലെന്നും വ്യക്തമായി .

തുടർന്ന് ഡോക്ട്ടറോട് പോസ്റ്റുമോർട്ടം അപേക്ഷയിൽ സുകുമാരക്കുറുപ്പെന്നു പറയപെടുന്ന വ്യക്തി എന്നു പറയപെടാൻ കാരണം രാവിലെ സംഭവസ്ഥലത്ത് എത്തുന്നതിന് മുൻപേ Dysp ഹരിദാസ് തന്റെ സ്പെഷ്യൽ സക്വാഡിലെ വിദഗ്ദരായ പോലീസ് ഡിറ്റക്ടീവുമാരായ രണ്ട് പേരെ മഫ്ടിയിൽ കുറുപ്പിന്റെ വീടും പരിസരവും നിരീക്ഷിക്കാൻ അദ്ദേഹം നിയോഗിച്ചിരുന്നു ഉച്ചയ്ക്ക് പോസ്റ്റുമോർട്ടത്തിനു മുൻപേ അവർ റിപ്പോർട്ട് ചെയ്തത് കുറുപ്പിന്റെ വീട്ടിൽ ആരുടെയും മുഖത്ത് ഒരു വിഷാദ ഭാവവും ഉണ്ടായിരുന്നില്ല മരണവീട്ടിൽ ഞായറാഴ്ച കോഴിയെ കറി വച്ച് എല്ലാവരും ഒരു വിഷമത്തിനും അടിമപട്ടിട്ടില്ല മരണവീടിന്റെ തായ ഒരു ലക്ഷണവും അവിടെ അവർക്ക് കാണാൻ സാധിച്ചില്ല .മാത്രമല്ല കുറുപ്പിന് രണ്ട് കാർ ഉണ്ടെന്നും കാറിൽ എപ്പോഴും സന്തത സഹചാരി ആയി ഡ്രൈവർ പൊന്നപ്പൻ എന്നൊരാളും ഉണ്ടാകും എന്നും വിവരം കിട്ടി അതു കൊണ്ടാണ് സുകുമാരക്കുറുപ്പ് എന്ന് സംശയിക്കപെടുന്ന എന്ന് Dysp പോസ്റ്റ്മോർട്ടം അപേക്ഷയിൽ എഴുതാൻ കാരണം എന്നു് അദ്ദേഹം പോലീസ് സർജനോട് വെളിപ്പെടുത്തി .

കൂടുതൽ ചോദ്യം ചെയ്യലിൽ കുറുപ്പിനെ കൊന്നത് താനാണെന്നും ഗൾഫിൽ വിസയ്ക്ക് 50,000 രൂപ വാങ്ങുകയും തുടർന്ന് വിസ നൽകാതിരുന്നതുമാണ് കൊലയ്ക്ക് കാരണമെന്നും ഭാസ്ക്കര പിള്ള മൊഴി നൽകി .

അതിനിടയിൽ Dysp ഹരിദാസിന് ഒരു ഫോൺ കോൾ വന്നു കുറുപ്പിന്റെ അകന്ന ബന്ധുവായിരുന്നു അത് അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ് മരിച്ചത് കുറുപ്പല്ല വേറെ ഏതോ ചെറുപ്പക്കാരനാണ്. അതു കേട്ടിട്ടും ആ പോലീസ് ഉദ്യോഗസ്ഥനു അത്ഭുതമൊന്നും തോന്നിയില്ല കാരണം പോലീസ് ചിന്തിച്ച വഴിയേ ആണ് കാര്യങ്ങൾ നീങ്ങുന്നത് എന്ന് അവർക്ക് മനസ്സിലായി അവർ സുകുമാരക്കുറുപ്പിന്റെ ബന്ധുവീട്ടിലേക്ക് ചെന്ന് കാര്യങ്ങൾ തിരക്കി . മരണ വീട്ടിൽ എല്ലാവരുടെയും സംസാരം കുറുപ്പിന്റെ നിഴലുപോലെ നടന്ന പൊന്നപ്പനെ കുറിച്ചായിരുന്നു പൊന്നപ്പൻ കുറിപ്പിനെ കൊന്നു എന്നു് നാട്ടുകാർ വിശ്വസിച്ചു ആ രീതിയിൽ സംസാരം മുന്നോട്ട് നീങ്ങുന്നതിന് ഇടയിലാണ് പൊന്നപ്പൻ അവിടേയ്ക്ക് കാറോടിച്ച് വരുന്നത് . ജനങ്ങളോട് പൊന്നപ്പൻ പറഞ്ഞത് കാർ വാടകയ്ക്കു വിളിച്ച ആളുകളുമായി ആലുവയിൽ പോയതാണെന്നും മാവേലിക്കരയിൽ എത്തിയപ്പോഴാണ് വിവരം ലഭിച്ചതെന്നും പറഞ്ഞു ജനരോഷം കൂടി വന്നപ്പോഴാണ് കുറുപ്പിന്റെ ബന്ധുകൂടിയായ കാരണവർ പൊന്നപ്പനെ രക്ഷിച്ച് അടുത്തുള്ള സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി.

പൊന്നപ്പൻ പറഞ്ഞ കഥ.

കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നിന്നും ചെറിയനാട്ടേക്കുള്ള യാത്രാമദ്ധ്യേ കരുവാറ്റയിൽ വച്ച് വഴിയാത്രക്കാരനായ യുവാവിനെ വാഹനം ഇടിച്ചു റോഡിൽ തെറിച്ചുവീണ യുവാവ് തൽക്ഷണം മരിച്ചു തുടർന്ന് ഭയന്നു പോയ സംഘം ബോഡി കാറിൽ കയറ്റി മാവേലിക്കരയിൽ എത്തിച്ച് പാടത്തേക്ക് വാഹനം ഇറക്കി സ്റ്റിയറിങ്ങിന് പുറകിൽ ഇരുത്തി തീവച്ചു തുടർന്ന് പൊന്നപ്പൻ സുകുമാരക്കുറുപ്പിനെ ആലുവയിൽ ഒരു ലോഡ്ജിൽ ഇറക്കി.

ഇതു പറഞ്ഞതിനു ശേഷം പൊന്നപ്പൻ ആ വീടുവിട്ടറങ്ങി കാരണവരുടെ മകൻ പോലീസ് ഡിപ്പാർട്ട്മെങ്കിൽ Dysp ആയതിനാൽ അദ്ദേഹത്തിന് ആ വിവരം മറച്ചുവയ്ക്കാനും തോന്നിയില്ല ... കാരണവരുടെ വീട്ടിൽ നിന്നും പൊന്നപ്പൻ നേരേ പോയത് ആലപ്പുഴ മെഡിക്കൽ കോളേജിലെ ലബോറട്ടറി അസിസ്റ്റന്റായ മധുവിന് അടുത്തേക്കായിരുന്നു കാരണം ആലപ്പുഴ വണ്ടാനത്ത് കുറുപ്പ് പണി കഴിച്ചു കൊണ്ടിരുന്ന വീടിന്റെ മേൽനോട്ടക്കാരൻ മധു വായിരുന്നു .

പൊന്നപ്പൻ മധുവിന്റെ അടുത്ത് വന്നിരുന്നുവെങ്കിലും അധികം താമസിയാതെ അവിടം വിട്ടു . അലപ്പുഴ ഇരുമ്പുപാലം പോസ്റ്റ് ഓഫീസിൽ നിന്നും ഒരു ടെലിഗ്രാം അയച്ചിരുന്ന കാര്യം മധു പോലീസിനോട് വെളിപെടുത്തി ചെങ്ങന്നൂർ SI ക്രിസ്റ്റി ബാസ്റ്റിനെ അന്വേഷണത്തിന് നിയോഗിച്ചു ഇരുമ്പ് പാലം പോസറ്റോഫീസിൽ നിന്നു അയച്ച ടെലിഗ്രാം അബുദാബിയിലെ കുറുപ്പിന്റെ ഭാര്യയ്ക്കായിരുന്നു സന്ദേശം ഇതായിരുന്നു "കുറുപ്പ് മരിച്ചു ഉടൻ പുറപ്പെടുക " അവിടെ നിന്നും ആലുവയ്ക്ക് ട്രങ്ക് കോളും ബുക്ക് ചെയ്തിരുന്നു തുടർന്നുള്ള അന്വേഷണത്തിൽ അത് ആലുവയിലെ അലങ്കാർ ലോഡ്ജിലേക്കാണ് എന്ന് പോലീസിന് മനസ്സിലായി ഉടൻ ആലുവയിലെത്തിയ പോലീസ് ലോഡ്ജ് പരിശോധിച്ചെങ്കിലും കുറുപ്പ് രക്ഷ പെട്ടിരുന്നു ലോഡ്ജിലെ റജിസ്ട്രർ പോലീസ് കസ്റ്റഡിയിൽ എടുത്തു അതിലെ വിലാസം
"വേണുഗോപാൽ അലപ്പുഴ " എന്നായിരുന്നു പോലീസ് കുറുപ്പിന്റെ കൈയ്യക്ഷരം തിരിച്ചറിഞ്ഞു

കുറുപ്പ് ജീവിച്ചിരിക്കുന്നു എന്ന് അറിഞ്ഞ പോലീസ് അന്വേഷണം ഊർജിതമാക്കി . അപ്പോൾ കൊല്ലപ്പെട്ട യുവാവ് ആര് 30-35 വയസിനിടയ്ക്ക് 180 സെമീ ഉയരമുള്ള യുവാക്കൾ ആരെങ്കിലും കാണാതായിട്ടുണ്ടോ എന്നു് എന്വേഷിച്ച് പോലീസ് മാൻ മിസ്സിങ്ങ് പരാതികൾ തിരഞ്ഞു തുടങ്ങി . തുടർച്ചയായി ചോദ്യം ചെയ്തെങ്കിലും കുറുപ്പിനോളം ഉയരമുള്ള ആൾ എന്നു മാത്രമേ ഭാസ്ക്കരപിള്ളയ്ക്കും അറിവു ഉണ്ടായിരുന്നുള്ളൂ .

ഹരിപ്പാട് സ്റ്റേഷനിൽ നിന്നും ഒരു അറിയിപ്പ് അന്വേഷണ ഉദ്യോഗസ്ഥനു കിട്ടിയിരിക്കുന്നു ജനുവരി 21 ന് വീട്ടിൽ എത്തേണ്ടിയിരുന്ന ആലപ്പുഴ ഹരിപ്പാട് സ്വദേശിയും ഫിലിം റപ്രസന്റേറ്റീവുമായ ചാക്കോ എന്ന യുവാവ് കാണാനില്ല എന്ന് അദ്ദേഹത്തിന്റെ ജേഷ്ഠൻ തോമസ് ആണ് പരാതിക്കാരൻ . പോലീസ് ചാക്കോയുടെ ഭാര്യ ശാന്തമ്മയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു ആലപ്പുഴ കരുവാറ്റ ഹരി തിയറ്ററിൽ ഫിലിം പെട്ടിയുമായി പോയതാണ് ചാക്കോ ജനുവരി 21 ന് തന്നെ രാത്രി തിരിച്ച് എത്തേണ്ടതായിരുന്നു പക്ഷെ എത്തിയിട്ടില്ല.

തുടർന്ന് ഫെബ്രുരി 1 ബുധനാഴ്ച്ച 1984 കുഴിച്ചിട്ട ബോഡി പുറത്തെടുത്ത് പോലീസ് വിശദമായ പരിശോധനയ്ക്കുള്ള നീക്കങ്ങൾ ആരംഭിച്ചു തലയോട് സൂപ്പർ ഇംബോസിഷനു വിധേയമാക്കി ചാക്കോയുടെ വീട്ടിൽ നിന്നും ലഭിച്ച പാസ്പോർട്ട് സൈസ് ഫോട്ടോ ഉപയോഗിച്ചായിരുന്നു ടെസ്റ്റ് . ടെസ്റ്റിൽ മരിച്ചത് ചാക്കോ ആണെന്ന് ഉറപ്പിച്ചു കൂടുതൽ തെളിവിനായി കരിഞ്ഞു നശിക്കാതെ അവശേഷിച്ച കാൽപാദത്തിന്റെ അസ്ഥികൾ ശാസ്ത്രീയമായ രീതിയിൽ പോലീസ്‌ സർജൻ പുന:സൃഷ്ട്ടിച്ചു അത് ചാക്കോയുടെ വീട്ടിൽ നിന്നും കണ്ടെത്തിയ ചെരുപ്പിൽ പൂർണമായും യോജിച്ചിരുന്നു വിരലിന്റെ പാടുകൾ പോലും കൃത്യമായിരുന്നു (ഇന്ത്യയിൽ ആദ്യത്തെ കേ സായിരുന്നു പാദം പുന:സൃഷ്ട്ടിച്ചത് ) തുടർന്ന് കുറുപ്പിന്റെ വീട്ടിലും ഭാസ്ക്കരപിള്ളയുടെ വീട്ടിലും നടത്തിയ വിശദ പരിശോധനയിൽ കരിഞ്ഞ തുണിയും മറ്റു തെളിവുകളും ലഭിച്ചു.

ഫെബ്രുവരി 12 ഞായറാഴ്ച്ച 1984 ആലപ്പുഴ മുഹമ്മ ബോട്ട് ജെട്ടിയിൽ നിന്നും കുറുപ്പിന്റെ ഡ്രൈവർ പൊന്നപ്പൻ അറസ്റ്റിലായി തുടർന്ന് പോലീസിനു മുന്നിൽ ഇതുവരെ കണ്ടെത്തിയതിൽ ചേർക്കാനുള്ള ഭാഗങ്ങൾ പൊന്നപ്പൻകൂട്ടി ചേർത്തു.

സാധാരണ പോലെ തന്നെ സുകുമാരക്കുറുപ്പ് വിദേശത്തു നിന്നും വന്നപ്പോൾ എയർപോർട്ടിൽ സ്വീകരിക്കാൻ പോയത് ഭാസ്ക്കരപിള്ളയും ഡ്രൈവർ പൊന്നപ്പനും കൂടിയായിരുന്നു . ജനുവരി 6 വെള്ളിയാഴ്ച്ച 1984 കുറുപ്പ് തിരുവനന്തപുരം എയർപോർട്ടിൽ എത്തി കൂടെ കുറുപ്പിന്റെ കൂടെ ജോലി ചെയ്തിരുന്ന ചാവക്കാട് സ്വദേശി ഷാഹുവും ഉണ്ടായിരുന്നു .ഇത്തവണ കുറുപ്പ് വന്നത് ഒരു പദ്ധതിയോടു കൂടിയായിരുന്നു കുറുപ്പിന്റെ പേരിൽ അബുദാബിയിൽ അൻപത് ലക്ഷം രൂപയ്ക്ക് അടുത്ത് മൂല്യം വരുന്ന ഇൻഷുറൻസ് ഉണ്ട് അത് എങ്ങിനെയെങ്കിലും തട്ടിയെടുക്കണം . അത് അപകട മരണമെങ്കിൽ തുക ഇനിയും കൂടും കിട്ടുന്നതിൽ ഒരു വിഹിതം വാഗ്ദാനം നൽകി ഡ്രൈവർ പൊന്നപ്പനെയും ഭാര്യാ സഹോദരീ ഭർത്താവ് ഭാസ്ക്കരപിള്ളയെയും കൂടെ കൂട്ടി. ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്നും ശവം മോഷ്ട്ടിക്കാം എന്ന പദ്ധതി . ഫോർമാലിനിൽ സൂക്ഷിച്ച ശരീരം പോസ്റ്റുമോർട്ടം ചെയ്യുന്ന ഡോക്ടർ തിരിച്ചറിയും എന്ന ഭീതിയിൽ ആ പദ്ധതി ഉപേക്ഷിച്ചു . പിന്നീടുള്ള ഒരു പദ്ധതി ആലപ്പുഴ വലിയ ചുടുകാട്ടിൽ അടുത്ത കാലത്ത് സംസ്ക്കരിച്ച ശവം തോണ്ടി എടുക്കലായിരുന്നു . വാച്ച് മാൻ പദ്ധതിയ്ക്ക് കൂട്ടുനിൽക്കാത്തതിനാൽ അതും നടപ്പിലായില്ല തുടർന്ന് സുകുമാരക്കുറുപ്പിന്റെ വണ്ണയും പൊക്കവും ഉള്ള ആളെ തട്ടികൊണ്ടു പോയി കൊലപ്പെടുത്താം എന്നതായി . ഈ പദ്ധതി എല്ലാവർക്കും സ്വീകാര്യമായി ഇതിനായി ആലപ്പുഴ , ഹരിപ്പാട് മേഖലകളിൽ അർദ്ധരാത്രിയോടെ സംഘം റോന്തുചുറ്റാൻ ആരംഭിച്ചു ഒരു പാട് ശ്രമിച്ചെങ്കിലും അങ്ങിനെ ഒരാളെ കണ്ടെത്താൻ സംഘത്തിന് കഴിഞ്ഞില്ല തുടർന്ന് ഷാഹു ഓടിച്ചിരുന്ന വണ്ടിയിലായിരുന്ന കുറുപ്പ് പന്മന ഭാഗത്തെ കൽപകവാടി റിസോർട്ടിലേക്ക് പോയി പൊന്നപ്പനം ,ഭാസ്ക്കരപ്പിള്ളയും അവസാന ശ്രമം എന്ന നിലയിൽ ഒന്നു കൂടി ചുറ്റി കറങ്ങി . കരുവാറ്റ ഹരി തിയറ്ററിന് സമീപം വച്ച് ആറടി യോളം ഉയരം തോന്നിയ്ക്കുന്ന യുവാവ് ആ കാറിന് ലിഫ്റ്റ് ചോദിച്ചു കൊല്ലാൻ ഇരയെ കാത്തു നിന്നവരോടാണ് താൻ സഹായം ചോദിയ്ക്കുന്നതെന്ന് അയാൾക്ക് അറിയില്ലായിരുന്നുവല്ലോ 6 മാസം ഗർഭിണിയായ ഭാര്യയോട് എത്ര വൈകിയാലും താൻ എത്തുമെന്ന് പറഞ്ഞാണ് ആ യുവാവ് വീട്ടിൽ നിന്നുമിറങ്ങിയത് . മുൻ സീറ്റിൽ ഇരുന്ന യുവാവ് വളരെ സൗമ്യനായി കാണപെട്ടു . കുറച്ചു മദ്യം കഴിക്കാൻ ഭാസ്ക്കരപിള്ള ക്ഷണിച്ചെങ്കിലും യുവാവ് സ്നേഹപൂർവ്വം നിരസിച്ചു . തുടർന്ന് കാറോടിച്ചിരുന്ന പൊന്നപ്പൻ തോട്ടപ്പള്ളി പാലത്തിനു സമീപത്തു നിന്നും പന്മന ഭാഗത്തേക്ക് വാഹനം തിരിച്ചു എന്തോ പറയാൻ തുടങ്ങിയ യുവാവിനെ കഴുത്തിൽ ചുറ്റി പിടിച്ച് ഈതർ കലക്കിയ മദ്യം ബലം പ്രയോഗിച്ച് വായിലേക്ക് ഒഴിച്ചു കൊടുത്തു തുടർന്ന് കഴുത്തിൽ തോർത്ത് മുറുക്കി കഴുത്ത് ഒടിച്ചു കൊലപ്പെടുത്തി അവസാന ശ്വാസം മറയുമ്പോഴും തന്റെ ഭാര്യയും കാണാൻ കൊതിച്ച മകനും ചാക്കോയുടെ മനസ്സിൽ മിന്നി മാഞിരിക്കണം .ചാക്കോയുടെ ജഢം ഉള്ള വാഹനം സുകുമാരക്കുറുപ്പിന്റെ അടുത്ത് എത്തി നാൽവർ സംഘം ചാക്കോയുടെ ജീവനറ്റ ശരീരവും കൊണ്ട് ഭാസ്ക്കരപിള്ളയുടെ വീടായ സ്മിതാഭവനിലെത്തി തുടർന്ന് കുളിമുറിയിൽ കിടത്തി ശരീരത്തിലെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി കുറുപ്പിന്റെ ഷർട്ടും മുണ്ടും ധരിപ്പിച്ചു തുടർന്ന് തലയും മുഖവും പെട്രോൾ ഒഴിച്ച് കത്തിച്ചു വികൃതമാക്കിയ ശരീരം തുടർന്ന് കാറിന്റെ ഡിക്കിയിൽ കയറ്റി കുന്നം വയലിൽ എത്തിച്ചു വയലിലേക്ക് ഇറക്കി ചാക്കോയെ ഡ്രൈവിംഗ് സീറ്റിലിരുത്തി കാറിനകത്തും പുറത്തും പെട്രോൾ ഒഴിച്ച് കത്തിച്ചു.

കേസിൽ ചാവക്കാട് സ്വദേശി ഷാഹുവിനെ പോലീസ് പൊന്നപ്പനു ശേഷം അറസ്റ്റ് ചെയ്തു തിരുവനന്തപുരം എയർപോർട്ടിലെ എംബാർക്കേഷൻ കാർഡിൽ നിന്നും ഷാഹുവിന്റെ വിലാസം പോലീസിനു ലഭിച്ചു അത് പൂരിപ്പിച്ചിരുന്നത് കുറുപ്പായിരുന്നു . ചാവക്കാട് ഉൾപ്രദേശത്ത് താമസിച്ചിരുന്ന ഷാഹു താൻ ഒരിക്കലും പിടിയ്ക്കപെടുമെന്ന് കരുതിയാരുന്നില്ല പത്രം വായിക്കുന്ന വ്യക്തി അല്ലാത്തതിനാൽ കേസിന്റെ വിവരങ്ങൾ ഷാഹുവിന് ലഭ്യമായിരുന്നില്ല . കുറുപ്പിനെ കൊന്നത് താനാണെന്ന ഭാസ്ക്കരപിള്ളയുടെ മൊഴിയും വഴിയാത്രക്കാരനാണ് വാഹനമിടിച്ച്‌ മരിച്ചതെന്ന പൊന്നപ്പന്റെ മൊഴിക്കും ഇടയിലാണ് പോലീസിന് ഷാഹുവിനെ കിട്ടുന്നത് പോലീസ് ഷാഹുവിനെ കേസിൽ മാപ്പുസാക്ഷിയാക്കി

ഭാസ്ക്കരപിളയ്ക്കും , ഡ്രൈവർ പൊന്നപ്പനും ജീവപര്യന്തം തടവും ലഭിച്ചു .
സുകുമാരക്കുറുപ്പ് അന്നും ഇന്നും അഞ്ജാതനായി തുടരുന്നു

വിദേശത്ത് മാന്യമായ ശബളവും ഉയർന്ന ജോലിയും ഉണ്ടായിരുന്ന കുറുപ്പിന്റെ ചുരുങ്ങിയ സമയത്തെ അത്യാഗ്രഹം ഒന്നു മാത്രമാണ് സ്വന്തം ജീവിതം ഒരു ഒളിവു ജീവിതമാക്കിയതും ഒരു ബന്ധമോ പരിചയ മോ ഇല്ലാത്ത ചാക്കോയുടെ ജീവിതവസാനത്തിനും കാരണമായത് .

കേസ് അന്വേഷണ സംഘത്തിലെ പ്രമുഖർ
പോലിസ് സൂപ്രണ്ട് . ശ്രീ രാമചന്ദ്രൻ
ഡി വൈ എസ് പി ' ശ്രീ ഹരിദാസ്
പോലീസ് സർജൻ : ശ്രീ ഡോ: ഉമാദത്തൻ

ഇൻസ്പെട്ടർമാർ

ശ്രീ ദേവസ്യ
ശ്രീ സക്കറിയാ
ശ്രീ ക്രിസ്റ്റി ബാസ്റ്റിൻ

അവലംബം:
ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ
By: ഡോ: ഉമാദത്തൻ

പോസ്റ്റ്‌ കടപ്പാട്....

ഇന്ധന വില, പാചകവാതകം, ഇവയേ വച്ചുനോക്കിയാൽ ഇവൻ മാന്യനാ (14 വർഷങ്ങൾക്കു ശേഷം ഒരു വില വർദ്ധന )
24/10/2021

ഇന്ധന വില, പാചകവാതകം, ഇവയേ വച്ചുനോക്കിയാൽ ഇവൻ മാന്യനാ (14 വർഷങ്ങൾക്കു ശേഷം ഒരു വില വർദ്ധന )

മനുഷ്യൻ പ്രകൃതിയിൽ തള്ളുന്ന മാലിന്യത്തിൻ്റെ ഭീകര കാഴ്ച.. ചിറ്റാർപുഴ.. പൊൻ‌കുന്നം ചിറക്കടവ് പള്ളിപ്പടി. 😢
17/10/2021

മനുഷ്യൻ പ്രകൃതിയിൽ തള്ളുന്ന മാലിന്യത്തിൻ്റെ ഭീകര കാഴ്ച.. ചിറ്റാർപുഴ.. പൊൻ‌കുന്നം ചിറക്കടവ് പള്ളിപ്പടി. 😢

ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുഞ്ഞുമക്കൾക്കും സ്നേഹംനിറഞ്ഞ വിജയദശമി ആശംസകൾ..ഓം ഹരിശ്രീ ഗണപതയെ നമ:🙏🏻
15/10/2021

ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുഞ്ഞുമക്കൾക്കും സ്നേഹംനിറഞ്ഞ വിജയദശമി ആശംസകൾ..

ഓം ഹരിശ്രീ ഗണപതയെ നമ:🙏🏻

അതുല്യ കലാകാരന് വിട🌹🌹
11/10/2021

അതുല്യ കലാകാരന് വിട🌹🌹

06/10/2021

കർത്താവിനു നേരിട്ടു മെസ്സേജ് അയക്കുന്ന അച്ചൻ 🤩

Address


Website

Alerts

Be the first to know and let us send you an email when Bhavya MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bhavya MEDIA:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share