PRESS CLUB TIRUR

  • Home
  • PRESS CLUB TIRUR

PRESS CLUB TIRUR ഭാഷാപിതാവിന്റെ മണ്ണിലെ മാധ്യമക്കൂട?

*EYE4 NEWS**മലപ്പുറത്തെ പ്ലസ് ടു സീറ്റ് പ്രശ്നം എങ്ങനെ പരിഹരിക്കാം ?*https://youtu.be/fh4ivomVY3I*WEBSITE*https://www.ey...
01/06/2023

*EYE4 NEWS*

*മലപ്പുറത്തെ പ്ലസ് ടു സീറ്റ് പ്രശ്നം എങ്ങനെ പരിഹരിക്കാം ?*
https://youtu.be/fh4ivomVY3I

*WEBSITE*
https://www.eye4news.com

*FACEBOOK*
https://www.facebook.com/eye4news/

*INSTAGRAM*
https://www.instagram.com/eye4_news

*TWITTER*
https://twitter.com/EYE4_NEWS

*കൂടുതൽ വാർത്തകളറിയാൻ EYE4 NEWS WHATSAPP ഗ്രൂപ്പിൽ അംഗമാകു.*
https://chat.whatsapp.com/CjYfteCt30Q3J7zmXYKCOu

Eye4 News TirurOur website :www.eye4news.comSocial media handles :facebookInstagramYouTube/eye4newsWhatsApp

01/06/2023

*എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ തിരൂർ പ്രസ് ക്ലബ് അംഗങ്ങളുടെ മക്കൾക്ക് ആദരം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു.*

https://fb.watch/kT7T87n90f/

https://fb.watch/kT7T87n90f/

*VETTAM NEWS ONTIME*

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യു

https://chat.whatsapp.com/LbBQS8jngLJ1eR1p7jViwu

വെട്ടം ടെലിവിഷൻ മൊബൈൽ ആപ്പ് ഇപ്പോൾ പ്ലേസ്റ്റോറിലും ലഭ്യമാണ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ

https://fb.watch/jQR0qJALIn/
https://youtu.be/eDKI6dYbO0o

ആദരം - 2023
31/05/2023

ആദരം - 2023

ജിത്തൂ....കണ്ണീരോടെ വിട....ആദരാഞ്ജലികൾ...
25/09/2022

ജിത്തൂ....
കണ്ണീരോടെ വിട....
ആദരാഞ്ജലികൾ...

*ശാന്തിഗിരി കർക്കിടക ചികിത്സാചരണം തുടങ്ങി*തിരൂർ :ശാന്തിഗിരി ഹെൽത്ത്‌ കെയർ ആൻഡ് റിസർച്ച് ഓർഗനൈസേഷന്റെ കർക്കിടക ചികിത്സാചര...
22/07/2022

*ശാന്തിഗിരി കർക്കിടക ചികിത്സാചരണം തുടങ്ങി*

തിരൂർ :ശാന്തിഗിരി ഹെൽത്ത്‌ കെയർ ആൻഡ് റിസർച്ച് ഓർഗനൈസേഷന്റെ കർക്കിടക ചികിത്സാചരണത്തിന് തുടക്കമായി. തിരൂർ പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ശാന്തിഗിരി ആശ്രമം തെയ്യലാ ബ്രാഞ്ച് ഇൻചാർജ് സ്വാമി ജനപുഷ്പൻ ജ്ഞാനതപസ്വി തിരൂരിലെ മാധ്യമ പ്രവർത്തകർക്ക് നൽകി കർക്കിടക കഞ്ഞി കിറ്റ് വിതരണോദ്ഘാടനം ചെയ്തു.
പ്രതിരോധശേഷി കുറയുന്ന കർക്കിടക മാസത്തിൽ ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങൾ നൽകുകയും വിഷാംശംങ്ങളെ നീക്കുകയും കർക്കിടക ചികിത്സയുടെ ലക്ഷ്യം എന്ന് സ്വാമി പറഞ്ഞു. ചടങ്ങിൽ തിരൂർ പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് വി.കെ റഷീദ് അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി എ.പി ഷഫീഖ് സ്വാഗതവും എക്സിക്യൂട്ടീവ് അംഗം പ്രദീപ് പയ്യോളി നന്ദിയും പറഞ്ഞു. ചടങ്ങിൽ ജെ.എൽ. അഖിൽ, വി.എ. മോഹനൻ, ബാലകൃഷ്ണൻ, പ്രസ് ക്ലബ് ജോ. സെക്രട്ടറി വിനോദ് തലപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.
തെയ്യലാ ആശ്രമത്തിൽ കർക്കിടക കഞ്ഞി വിതരണവും നടത്തുന്നുണ്ട്.

ബേബിയേട്ടൻ ... ഒളിമങ്ങാത്ത ഓർമ്മ....
01/07/2022

ബേബിയേട്ടൻ ... ഒളിമങ്ങാത്ത ഓർമ്മ....

28/06/2022

https://www.facebook.com/mediavisiontvcom/videos/4674747012625562/
*എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ തിരൂർ പ്രസ് ക്ലബ് അംഗങ്ങളുടെ മക്കളെ ആദരിച്ചു.*

*പ്രസ് ക്ലബ്ബ് നാടിൻ്റെ കണ്ണാടിയും ക്യാമറയുമാണ് - ഡോ. അനിൽ വള്ളത്തോൾ*https://youtu.be/Z40Pxg6cnY4*വാർത്തകൾക്കായി സന്ദർശി...
28/06/2022

*പ്രസ് ക്ലബ്ബ് നാടിൻ്റെ കണ്ണാടിയും ക്യാമറയുമാണ് - ഡോ. അനിൽ വള്ളത്തോൾ*
https://youtu.be/Z40Pxg6cnY4

*വാർത്തകൾക്കായി സന്ദർശിക്കുക*
www.prahelikanews.com
*PRAHELIKA NEWS - Watch Any Time anywhere Subscribe on YouTube.*
https://youtube.com/channel/UCrIZD1v8A_H5m22sqHmPvWg
*Follow Prahelika News to catch up on the latest trends and News.*
Facebook : https://www.facebook.com/prahelikaonline
*PRAHELIKA NEWS എറ്റവും പുതിയ വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്‌ ചെയ്യുക*
https://chat.whatsapp.com/DwTmqeMQn44DgM50yfbV9I

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക www.prahelikanews.comPRAHELIKA NEWS - Watch Any Time anywhere Subscribe on YouTube. https://youtube.com/channel/U...

28/06/2022

തിരൂർ പ്രസ് ക്ലബ്ബ് ആദരം

28/06/2022

https://fb.watch/dWCVyQrm9E/
*THUNJAN MEDIA NEWS TIRUR*

*എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം നേടിയ തിരൂർ പ്രസ് ക്ലബ് അംഗങ്ങളുടെ മക്കളെ ആദരിച്ചു ആദരം പരിപാടി തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു*

📡📡📡📡📡📡📡📡
*തുഞ്ചൻ മീഡിയ വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെയുള്ള ലിങ്ക് ഓപ്പൺ ചെയ്യുക*
👇

https://chat.whatsapp.com/IBxwyV9EnLz9khZGxhRJhu
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

തിരൂർ പ്രസ് ക്ലബ് ആദരം 2022 സംഘടിപ്പിച്ചുപ്രസ് ക്ലബ്ബ് നാടിൻ്റെ കണ്ണാടിയും ക്യാമറയുമാണ് - ഡോ. അനിൽ വള്ളത്തോൾതിരൂർ: എസ്.എ...
28/06/2022

തിരൂർ പ്രസ് ക്ലബ് ആദരം 2022 സംഘടിപ്പിച്ചു

പ്രസ് ക്ലബ്ബ് നാടിൻ്റെ കണ്ണാടിയും ക്യാമറയുമാണ് - ഡോ. അനിൽ വള്ളത്തോൾ

തിരൂർ: എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം നേടിയ തിരൂർ പ്രസ് ക്ലബ് അംഗങ്ങളുടെ മക്കളെ ആദരിച്ചു. തിരൂർ പ്രസ് ക്ലബ് ആദരം പരിപാടി തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു.
പ്രസ് ക്ലബ്ബ് നാടിൻ്റെ കണ്ണാടിയും ക്യാമറയുമാണ്. നാടിൻ്റെ ചലനങ്ങളെ സൂക്ഷമമായി നിരീക്ഷിക്കുന്നവരാണ് പത്ര പ്രവർത്തകർ. ഈ നിരീക്ഷണബുദ്ധിയാണ് ഇക്കാലത്ത് ഉണ്ടാകേണ്ടത്. പഠന ജീവിതയാത്രയിൽ പ്രധാന ഘട്ടമാണ് ഈ ആദരവ് നൽകുന്ന കുട്ടികൾ അടക്കം താണ്ടിയത്. ഇനിയും എത്രയോ ദൂരം മുന്നോട്ടു പോകാനുണ്ട്. കല്ലുകളേയും മുള്ളുകളയും മാറ്റിതീർത്ത് ഇനി വരുന്നവർക്ക് പൂക്കൾ വിരിച്ച പാതയൊരുക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിയണം. വിദ്യാഭ്യാസത്തിൻ്റെ സുപ്രധാന കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ അനേകം വെല്ലുവിളികൾ കടന്നുവരും. കാലം ഇതെല്ലാം തരണം ചെയ്യാൻ പഠിപ്പിക്കുന്നുവെന്നും അനിൽ വള്ളത്തോൾ അഭിപ്രായപ്പെട്ടു. പരിപാടിയിൽ തിരൂർ പ്രസ് ക്ലബ് പ്രസിഡന്റ് പി.കെ രതീഷ് അധ്യക്ഷത വഹിച്ചു.
പ്രസ് ക്ലബ് സെക്രട്ടറി എ.പി ഷഫീഖ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മുതിർന്ന അംഗം കായക്കൽ അലി ആശംസ പറഞ്ഞു. പ്രസ് ക്ലബ് ട്രഷറർ നന്ദി പറഞ്ഞു.

08/06/2022

TVN NEWS UPDATES
*പ്രസ് ക്ലബ് വിതരണം ചെയ്ത വാഹന സ്റ്റിക്കർ*
*വ്യാജ മാധ്യമ പ്രവർത്തകരെ*
*തിരിച്ചറിയാൻ സഹായകമാകുമെന്ന്*
*ജോയിൻ്റ് ആർ ടി ഒ എം.അൻവർ മൊയ്തീൻ*

https://fb.watch/dwkNFK8U0m/

TVN ന്യൂസ്‌ അപ്ഡേറ്റ്സ് ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാകാം.
👇
https://chat.whatsapp.com/CTTGWOv8hIXDb2nipHVIwR

തിരൂർ: പ്രസ് ക്ലബ് വിതരണം ചെയ്ത വാഹന സ്റ്റിക്കർ വ്യാജ മാധ്യമ പ്രവർത്തകരെ തിരിച്ചറിയാൻ സഹായകമാകുമെന്ന് തിരൂർ ജോയിൻ്റ് ആർ ...
08/06/2022

തിരൂർ: പ്രസ് ക്ലബ് വിതരണം ചെയ്ത വാഹന സ്റ്റിക്കർ വ്യാജ മാധ്യമ പ്രവർത്തകരെ തിരിച്ചറിയാൻ സഹായകമാകുമെന്ന് തിരൂർ ജോയിൻ്റ് ആർ ടി ഒ എം.അൻവർ മൊയ്തീൻ പറഞ്ഞു. തിരൂർ പ്രസ് ക്ലബ്ബ് പുറത്തിറക്കിയ വാഹന സ്റ്റിക്കർ വിതരണം ഉദ്ഘാടനം ജോ. ആർ ടി ഒ നിർവ്വഹിച്ചു.
നഗരത്തിലും പരിസരങ്ങളിലും ഒട്ടേറെ വാഹനങ്ങളിൽ പ്രസ്സ് സ്റ്റിക്കർ പതിച്ച് അനധികൃതമായി യാത്ര തുടരുന്നുണ്ട്. മാധ്യമ പ്രവർത്തകർ എന്ന പേരിൽ ഉദ്യോഗസ്ഥരെ പോലും പലരും കബളിപ്പിക്കുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ തടയാൻ പ്രസ് ക്ലബ്ബ് അംഗങ്ങൾക്ക് വിതരണം ചെയ്ത പ്രസ് സ്റ്റിക്കർ ഉപകരിക്കുമെന്നും ജോയൻ്റ് ആർ ടി ഒ അൻവർ അമീൻ പറഞ്ഞു. പ്രസ് ക്ലബ്ബ് വൈസ് പ്രസിഡൻ്റ് വി.കെ.റഷീദ് പ്രസ് സ്റ്റിക്കർ ഏറ്റുവാങ്ങി.
ചടങ്ങിൽ എൻ്റെ കേരളം പദ്ധതിയിൽ പുരസ്കാരം നേടിയ 24 ന്യൂസ് റിപ്പോർട്ടർ ഷഹദ് റഹ്മാന് നഗരസഭാധ്യക്ഷ എ.പി.നസീമയും 24 ന്യൂസ് ക്യാമറമാൻ കെ.മുനീഫിന് നഗരസഭാ ഉപാധ്യക്ഷൻ പി.രാമൻകുട്ടിയും തിരൂർ പ്രസ് ക്ലബ്ബിൻ്റെ പുരസ്കാരങ്ങൾ സമ്മാനിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് പി.കെ.രതീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.പി.ഷഫീഖ് സ്വാഗതവും ട്രഷറർ ജയ്സൽ വെട്ടം നന്ദിയും പറഞ്ഞു.

പുറത്തൂർ ഗവ. യു പി സ്കൂൾ തീരദേശ വികസന കോർപ്പറേഷൻ നിർമിച്ച് 8 ക്ലാസ് മുറികളുള്ള കെട്ടിടങ്ങളുടെപ്രവർത്തനോദ്ഘാടനം മുഖ്യമന്ത...
27/05/2022

പുറത്തൂർ ഗവ. യു പി സ്കൂൾ തീരദേശ വികസന കോർപ്പറേഷൻ നിർമിച്ച് 8 ക്ലാസ് മുറികളുള്ള കെട്ടിടങ്ങളുടെ
പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

തിരൂർ: കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ ലിമിറ്റഡ് കിഫ്ബി ധനസഹായത്തോടെ വിവിധ ജില്ലകളിലായി നിർമിച്ച 20 സ്കൂൾ കെട്ടിടങ്ങളുടെ പ്രവർത്തനോദ്ഘാടനം 30.05.22 തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കുo. പുറത്തൂർ ഗവ. യു.പി സ്കൂളിൽ നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. മത്സ്യബന്ധന, സാംസ്കാരിക കാര്യ, യുവജനകാര്യ വകുപ്പു മന്ത്രി സി. ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ, വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, പൊതുമരാമത്ത് വകുപ്പു മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്, കായിക, ഹജ്ജ്, വഖഫ് കാര്യ മന്ത്രി വി. അബ്ദുറഹ്മാൻ, ഇ.ടി മുഹമ്മദ് ബഷീർ എം.പി, ഡോ. കെ.ടി ജലീൽ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ, പുറത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ഒ ശ്രീനിവാസൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ പങ്കെടുക്കും. പുറത്തൂർ ഗവ. യു.പി സ്കൂളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ നേരിട്ടെത്തിയാണ് . മന്ത്രി സജി ചെറിയാൻ സംസ്ഥാന തലത്തിലുള്ള ഈ പരിപാടിയുടെ അധ്യക്ഷത വഹിക്കുന്നത്. ഒരു കോടി രൂപ ഉപയോഗിച്ച് 8 ക്ലാസ് മുറികളാണ് നിർമിച്ചിട്ടുളളത്. ഒന്നര വർഷം കൊണ്ടാണ് നിർമാണം പൂർത്തിയായത്. പുറത്തൂർ ഗ്രാമപഞ്ചായത്ത് അനുവദിച്ച സ്റ്റാഫ് റൂം, ക്ലാസ് ലാബ്, പി.ടി.എ ഒരുക്കിയ സി.സി.ടി.വി സംവിധാനം എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
വാർത്തസമ്മേളനത്തിൽ
പ്രീത പുളിക്കൽ, കെ.ഉമ്മർ , ഏ.വി ഉണ്ണി കൃഷ്ണൻ , സുഹറ ആസിഫ്, ആർ. ജോഹിത് , പി.വി സുഭാഷ് എന്നിവർ പങ്കെടുത്തു.

പനമ്പാലത്ത് സൗജന്യമെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ചതിരൂര്‍ :- തിരൂര്‍ സിറ്റി ഹോസ്പിറ്റലും കോട്ട് പൂക്കോയതങ്ങള്‍ ഹൈദ്രോസി സ്മ...
27/05/2022

പനമ്പാലത്ത് സൗജന്യമെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച

തിരൂര്‍ :- തിരൂര്‍ സിറ്റി ഹോസ്പിറ്റലും കോട്ട് പൂക്കോയതങ്ങള്‍ ഹൈദ്രോസി സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് മെയ് 29 ഞായറാഴ്ച പനമ്പാലം തങ്ങള്‍സ് റോഡിലെ എ.എം.എല്‍.പി സ്‌കൂളില്‍ നടക്കും. രാവിലെ 9 മണിക്ക് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡോ. അജിത്കുമാര്‍ (അസ്ഥിരോഗ വിഭാഗം), ഡോ. മുരളി മേനോന്‍ (സര്‍ജറി വിഭാഗം), ഡോ. രവീന്ദ്രന്‍, ഡോ.ജാസിം (ഇ.എന്‍.ടി സര്‍ജന്‍), ഡോ.കെ.ടി.ഒ ബദര്‍ (ശിശുരോഗ വിഭാഗം) ഡോ. ജ്യുവല്‍ ജേക്കബ് (ഗൈനക്കോളജി ) ഡോ. അബ്ദുറഹിമാന്‍, ഡോ. മുഹമ്മദ് റമീസ് (ജനറല്‍ വിഭാഗം) എന്നീ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിച്ചു മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യും. രക്ത ഗ്രൂപ്പ്, പ്രമേഹം, പ്രഷര്‍, എന്നിവ ക്യാമ്പില്‍ സൗജന്യമായി പരിശോധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ തിരൂര്‍ സിറ്റിഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി, മാനേജിംഗ് പാര്‍ട്ണര്‍ ഉമ്മര്‍ ചാട്ടുമുക്കില്‍ , പാർട്ണർ മഷ്ഹൂദ് കൂടാത്ത് , അസിസ്റ്റൻ്റ് മാനേജർ പി ജയലക്ഷ്മി കോട്ട് പൂക്കോയ തങ്ങള്‍, ഹൈദ്രോസി സ്മാരക ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ടി.അന്‍വര്‍ എന്നിവര്‍ പങ്കെടുത്തു.

എസ്.കെ.എസ്.എസ്.എഫ് പ്രതിരോധ നിര നാളെ തിരൂരിൽ.......................................തിരൂർ: ചൂഷണമുക്ത ആത്മീയത, സൗഹൃദത്തിൻ്...
25/05/2022

എസ്.കെ.എസ്.എസ്.എഫ് പ്രതിരോധ നിര നാളെ തിരൂരിൽ.......................................
തിരൂർ: ചൂഷണമുക്ത ആത്മീയത, സൗഹൃദത്തിൻ്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന ദ്വൈമാസ കാമ്പയിൻ്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിരോധ നിര പൊതുസമ്മേളനം നാളെ തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ നടക്കും.
വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന പരിപാടി സമസ്ത കേരള ജംഇയ്യതുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ദുറശീദലി ശിഹാബ് തങ്ങൾ അധ്യക്ഷനാകും.
അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ എന്നിവർ പ്രമേയ പ്രഭാഷണം നടത്തും.
സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ആദൃശേരി ഹംസക്കുട്ടി മുസ്‌ലിയാർ, എം.പി മുസ്തഫൽ ഫൈസി, സയ്യിദ് കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി, സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, സി.എച്ച് ത്വയ്യിബ് ഫൈസി, യു.ശാഫി ഹാജി,അബ്ദുൽ ഖാദിർ അൽഖാസിമി, കീഴേടത്തിൽ ഇബ്റാഹീം ഹാജി സംബന്ധിക്കും.
മതത്തിൻ്റെ മേൽവിലാസത്തിൽ
സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി ആത്മീയത ചമഞ്ഞ് ആത്മീയ മേഖലയെ മലീമസമാക്കുന്ന ചൂഷണ കേന്ദ്രങ്ങളെക്കുറിച്ചും
മതങ്ങളുടെ പേരിൽ രാജ്യത്ത് വളർന്ന് വരുന്ന തീവ്രവാദ ചിന്തകളുടെ അപകടങ്ങളെ കുറിച്ചും
ബോധവൽക്കരണം നടത്തുക എന്നതാണ് കാമ്പയിൻ്റെ ലക്ഷ്യം.
കാമ്പയിൻ്റെ ഭാഗമായി
മേഖലാ തലങ്ങളിൽ പദയാത്രയും നേതൃസംഗമവും ക്ലസ്റ്റർ തലങ്ങളിൽ പ്രമേയ പ്രഭാഷണങ്ങൾ, യൂണിറ്റ് തലങ്ങളിൽ ലഘുലേഖ സമർപ്പണം, ഫാമിലി മീറ്റ് തുടങ്ങിയവയും നടക്കും.

വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ

സയ്യിദ് അബ്ദുറശീദലി ശിഹാബ് തങ്ങൾ
അനീസ് ഫൈസി മാവണ്ടിയൂർ
മുഹമ്മദലി മാസ്റ്റർ പുളിക്കൽ
നൗശാദ് ചെട്ടിപ്പടി
പി.എം റഫീഖ് അഹ്മദ്

*കേരളീയം ഫുഡ്സ് ഷോപ്പ്*                                    തിരൂർ താലൂക്ക് ഫ്ലോർ ആന്റ് ഓയിൽ മില്ലേഴ്സ് വെൽഫെയർ സഹകരണ സംഘത...
25/05/2022

*കേരളീയം ഫുഡ്സ് ഷോപ്പ്* തിരൂർ താലൂക്ക് ഫ്ലോർ ആന്റ് ഓയിൽ മില്ലേഴ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ ഭക്ഷ്യോൽ പന്നങ്ങൾ വിൽകുന്ന സ്ഥിരം സ്റ്റാളിന്റെ ഉൽഘാടനം ബഹു തിരൂർ നഗരസഭ ചെയർ പേഴ്സൺ ശ്രീമതി എപി നസീമ നിർവ്വഹിക്കുന്നു തദവസരത്തിൽ പങ്കെടുക്കുന്ന പ്രമുഖ വ്യക്തികൾ ശ്രീ കെകെ അബ്ദുസ്സലാം മാസ്റ്റർ (സ്റ്റാൻന്റിങ്ങ് കമ്മിറ്റി ചെയർമാൻ പൊതുമരാമത്ത് ) കൗൺസിലർമാരായ അഡ്വ ജീന ഭാസ്കർ , നിർമല കുട്ടികൃഷ്ണൻ ,കെകെ അബ്ദുൽ റസാക് ഹാജി (വൈസ് പ്രസിഡന്റ് റെസിഡൻസ് അസോസിയേഷൻ മലപ്പുറം ജില്ല) ഡോ പി ഹുസ്സൈൻ (തിരൂർ നഴ്സിംഹോം ) എംപി സുരേഷ് ബാബു (പ്രസിഡന്റ് നെറ്റ്‌വ റെസിഡന്റ്സ് ) കെപി നസീബ് മാസ്റ്റർ (സെക്രട്ടറി നെറ്റ്‌വ) കുളങ്ങര സതി ദേവി (ജില്ലാ സെക്രട്ടറി റെസിഡൻസ് ) കെഎം സുഹറ ഹുസൈൻ (സെക്രട്ടറി മോണിംസ്റ്റാർ ഇന്റർനാഷണൽ വനിത വിഭാഗം ) എപി സീനത്ത് (പ്രോജക്റ്റ് കോഡിനേറ്റർ) തുടങ്ങിയവർ പങ്കെടുക്കുന്നു. പത്രസമ്മേളനത്തിൽ കെസി അബ്ദുള്ള , കെ കെ അബ്ദുൽ റസാക് ഹാജി, വിവി മോഹനൻ , പിവി സുകുമാരൻ ,കെപി സുബു എന്നിവർ പങ്കെടുത്തു ,

റഗുലേറ്റർ കം ബ്രിഡ്ജ് പ്രവർത്തന ക്ഷമമാക്കണംതിരൂർ: പതിമൂന്ന് ഷട്ടറുകളിലായി അറബിക്കടലിൽ നിന്നും വേലിയേറ്റത്തിൽ തള്ളി വരുന്...
07/05/2022

റഗുലേറ്റർ കം ബ്രിഡ്ജ് പ്രവർത്തന ക്ഷമമാക്കണം
തിരൂർ: പതിമൂന്ന് ഷട്ടറുകളിലായി അറബിക്കടലിൽ നിന്നും വേലിയേറ്റത്തിൽ തള്ളി വരുന്ന ഉപ്പുവെള്ളത്തെ തടഞ്ഞു നിർത്തുകയും കനോലി കനാലിലെ വെള്ളം തടഞ്ഞു നിർത്തി പരിസര പ്രദേശങ്ങളിലേക്ക് ശുദ്ധജലം ഉറപ്പു വരുത്തുകയും ചെയ്യുന്ന പദ്ധതിയായ കൂട്ടായി കം റഗുലേറ്റർ കം ബ്രിഡ്ജ് പ്രവർത്തന ക്ഷമമാക്കണമെന്നും ഈ വിഷയം ഉയർത്തിക്കാട്ടി ഒമ്പതാം തിയ്യതി വൈകിയിട്ട് നാല് മണിക്ക് കൂട്ടായി പാലത്തിൽ മനുഷ്യ ചങ്ങല സംഘടിപ്പിക്കുമെന്നും കർഷക സംഘം ഏരിയാ കമ്മിറ്റി ഭാരവാഹികളായ കെ.നാരായണൻ, ടി.കെ. അലവി കുട്ടി, കെ.മുഹമ്മദ് ഫിറോസ്, കെ. മണി കണ്ഠൻ, എം.ബഷീർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

_ഇസ്ലാമോ ഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക_ സോളിഡാരിറ്റി യൂത്ത് കാരവന് മെയ് 8 ഞായർ തിരൂരിൽ   സ്വീകരണപൊതുസമ്മേളനം സംഘടി...
07/05/2022

_ഇസ്ലാമോ ഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക_

സോളിഡാരിറ്റി യൂത്ത് കാരവന് മെയ് 8 ഞായർ തിരൂരിൽ സ്വീകരണപൊതുസമ്മേളനം സംഘടിപ്പിക്കും .

തിരൂർ : മുസ്ലിം വിദ്വേഷവും വെറുപ്പും വംശഹത്യാ ശ്രമങ്ങളും രാജ്യത്ത് പടരുന്ന സാഹചര്യത്തിൽ " ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക " എന്ന പ്രമേയത്തിൽ നടക്കുന്ന സോളിഡാരിറ്റി യൂത്ത് കാരവന് മെയ് 8 ഞായർ മലപ്പുറം ജില്ലയിൽ എത്തും.സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഹാസ് മാള നയിക്കുന്ന യൂത്ത് കാരവൻ മെയ് 5 ന് കാസർകോഡ് നിന്നാണ് ആരംഭിച്ചത്.സംസ്ഥാനത്തെ 14 ജില്ലകളിലൂടെയും കടന്നു പോകുന്ന കാരവൻ മെയ് 12 ന് തിരുവനന്തപുരത്താണ് സമാപിക്കുക.
" വിശ്വാസത്തിൻ്റെ അഭിമാന സാക്ഷ്യം ,വിമോചനത്തിൻ്റെ പാരമ്പര്യം " എന്ന പ്രമേയത്തിൽ മെയ് 21 ,22 ദിവസങ്ങളിൽ എറണാംകുളത്ത് വെച്ച് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി കൂടിയാണ് യൂത്ത് കാരവൻ സംഘടിപ്പിക്കുന്നത്. മുസ്ലിം വിരുദ്ധതയുടെ അടിസ്ഥാനമായ ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കാൻ പൊതുജനാഭിപ്രായവും ജനപിന്തുണയും നേടിയെടുക്കുകയും ഭരണകൂടത്തിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുക , ഫാഷിസ്റ്റ് ഭരണകൂടത്തിൻ്റെ വിദ്വേഷ രാഷ്ട്രീയത്തോട് പൊരുതുന്നവരുടെ ഐക്യനിര രൂപപ്പെടുത്തുക എന്നിവയാണ് യൂത്ത് കാരവൻ്റെ ലക്ഷൃം. ഈ പ്രമേയത്തോട് ഐക്യദാർഢ്യപ്പെടുന്ന പ്രമുഖർ പല ജില്ലകളിലായി കാരവൻ്റെ ഭാഗമാകും.നിയമപ്രവർത്തകരുടെ സംഗമം ,സാഹോദര്യ സംഗമം ,എഴുത്തുകാരുടെ കൂടിച്ചേരൽ ,കലാപ്രവർത്തകരുടെ സംഗമം ,പണ്ഡിത സംഗമം ,മുസ്ലിം ലീഡേഴ്സ് മീറ്റ്, ഇമാമുമാരുടെ സംഗമം ,യു.എ പി എ വിരുദ്ധ സംഗമം ,പ്രഫഷണൽ - യുവസംരഭകരുടെ കൂടിച്ചേരൽ തുടങ്ങിയ വിവിധ പരിപാടികളും വ്യത്യസ്ഥ ജില്ലകളിലായി യൂത്ത് കാരവൻ്റെ ഭാഗമായി നടക്കും. തെരുവ് നാടക ടീമും യൂത്ത് കാരവനെ അനുഗമിക്കുന്നുണ്ട്.സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.ടി സുഹൈബ് ,സംസ്ഥാന ജനറൽ സെക്രട്ടറി പി പി ജുമൈൽ ,സെക്രട്ടറിമാരായ ഡോ.അലിഫ് ശുക്കൂർ ,ഷബീർ കൊടുവള്ളി എന്നിവരാണ് യൂത്ത് കാരവൻ സ്ഥിരാംഗങ്ങൾ .

മെയ് 8 ഞായർ രാവിലെ 10 മണിക്ക് തിരൂർ വെച്ചാണ് യൂത്ത് കാരവന് ജില്ലയിൽ ആദ്യ സ്വീകരണം നൽകുന്നത്. തിരൂർ റിംഗ് റോഡിൽ നടക്കുന്ന സ്വീകരണ പൊതുസമ്മേളനത്തിൽസോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് നഹാസ് മാള ,ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ,സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ശബീർ കൊടുവള്ളി ,ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻ്റ് സലിം മമ്പാട് ,സോളിഡാരിറ്റി ജില്ല പ്രസിഡൻ്റ് ഡോ.മുഹമ്മദ് നിഷാദ് എന്നിവർ സംസാരിക്കും.

NB :വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ

സാബിഖ് വെട്ടം (സോളിഡാരിറ്റി ജില്ല സെക്രട്ടറി ), ജില്ലാ സമിതിയംഗങ്ങളായ
അബ്ദുന്നാസർ, സാലിഹ് ചേന്നര, അനസ് സി

കവി, അഭിനേതാവ്, ഗായകൻ, സംഗീത സംവിധായകൻ തുടങ്ങി വിവിധ മണ്ഡലങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച തിരുന്നാവായ നവാമുകുന്ദ ഹയർ സെക്കൻ...
07/05/2022

കവി, അഭിനേതാവ്, ഗായകൻ, സംഗീത സംവിധായകൻ തുടങ്ങി വിവിധ മണ്ഡലങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച തിരുന്നാവായ നവാമുകുന്ദ ഹയർ സെക്കൻററി സ്ക്കൂളിലെ അധ്യാപകൻ പി കെ സായിയുടെ ജലതരംഗം എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനം തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻ്ററി സ്കൂൾ അങ്കണത്തിൽ വെച്ച് മെയ് 9 തിങ്കൾ പകൽ 2 മണിക്ക് മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ഡോ: അനിൽ വള്ളത്തോൾ നിർവ്വഹിക്കുന്നു. പ്രശസ്ത കവി പി. പി രാമചന്ദ്രനാണ് പുസ്തകം സ്വീകരിക്കുന്നത്. കഥാകൃത്തും നോവലിസ്റ്റുമായ നന്ദൻ പുസ്തക പരിചയം നടത്തുന്നു. ചടങ്ങിൽ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടകരായ പി. വി. നാരായണൻ,
പി. കെ. സായി,
പ്രവീൺ പടയമ്പത്ത്,
സാജി. സി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

*ഗുരുവന്ദനം* _പത്രകുറിപ്പ്_നിറമരുതൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 1993-94 വർഷത്തിൽ എസ്എസ്എൽസി പഠനം പൂർത്തിയാക്കിയ പൂർ...
06/05/2022

*ഗുരുവന്ദനം*

_പത്രകുറിപ്പ്_

നിറമരുതൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 1993-94 വർഷത്തിൽ എസ്എസ്എൽസി പഠനം പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സ്മൃതിപ്പൂക്കാലം, ഗുരുവന്ദനം സംഘടിപ്പിക്കുന്നു.

2022, മെയ്‌ 8ന്‌ രാവിലെ 9.30ന്‌ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് ഗുരുവന്ദനം നടക്കുന്നത്.

ചടങ്ങിൽവച്ച് മികച്ച വിദ്യാർഥികൾക്ക് ഉള്ള സ്കോളർഷിപ്പ് പ്രഖ്യാപിക്കും. സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ ചടങ്ങിൽവച്ച് കൈമാറും.
റിട്ടയേർഡ് അധ്യാപിക വി.സി കമലം ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
നിറമരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഇസ്മയിൽ പുതുശ്ശേരി മുഖ്യാതിഥിയാകും. സ്കൂളിലെ മുൻ അധ്യാപകരായ രാജഗോപാലൻ മാസ്റ്റർ, ബഷീർ മാസ്റ്റർ, സരസ്വതി ടീച്ചർ തുടങ്ങിയ അമ്പതോളം അധ്യാപകർ ഗുരുവന്ദനത്തിൽ പങ്കെടുക്കും.

സർവ്വം തിരൂർ, അരുൺ ചെമ്പ്ര, അബ്ദുറഹ്മാൻ മുത്തണിക്കാട്, യു വി നാസർ, ഷാജിത തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ബിഎസ്എൻഎൽ പെൻഷൻകാരുടെ സംസ്ഥാന സമ്മേളനം തിരൂരിൽ  ഓൾ ഇന്ത്യ ബിഎസ്എൻഎൽ പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷന്റെ (AIBSNLPWA) ആറാമത് ദ...
06/05/2022

ബിഎസ്എൻഎൽ പെൻഷൻകാരുടെ സംസ്ഥാന സമ്മേളനം തിരൂരിൽ

ഓൾ ഇന്ത്യ ബിഎസ്എൻഎൽ പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷന്റെ (AIBSNLPWA) ആറാമത് ദ്വൈ വാർഷിക കേരള സംസ്ഥാന സമ്മേളനം 2022 മെയ്‌ 7ന് തിരൂർ വാഗൺ ട്രാജഡി ടൗൺഹാളിൽ നടക്കുകയാണ്. BSNL, DOT പെൻഷൻകാരുടെ ഏറ്റവും വലിയ സംഘടനയായ AIBSNLPWA യിൽ
അഖിലേന്ത്യാടിസ്ഥാനത്തിൽ 94000 അംഗങ്ങൾ ഉണ്ട്. കേരളത്തിലെ 6500ൽ പരം പെൻഷൻകാർ ഇതിൽ അംഗങ്ങളാണ്.

2000 ഒക്ടോബറിൽ കേന്ദ്ര ടെലികോം ഡിപ്പാർട്ട്മെന്റിൽ നിന്ന് പൊതുമേഖലയായി രൂപംകൊണ്ട ബിഎസ്എൻഎലിൽ 2007ൽ നടന്ന ശമ്പളപരിഷ്കരണ ത്തോടൊപ്പം പെൻഷൻ പരിഷ്കരണം നടക്കാതിരുന്ന സാഹചര്യത്തിലാണ് 2009ൽ ഈ മേഖലയിലെ പ്രഥമ പെൻഷൻ സംഘടനയായി അസോസിയേഷൻ രൂപീകൃതമായത്. രണ്ടു വർഷത്തിനുള്ളിൽ പെൻഷൻ പരിഷ്കരണം നേടിയെടുക്കാൻ സംഘടനയ്ക്ക് കഴിഞ്ഞു. എന്നാൽ 2017ൽ ലഭിക്കേണ്ട പെൻഷൻ പരിഷ്കരണം ഇതുവരെ ലഭിച്ചിട്ടില്ല. ഒരു വ്യാഴവട്ടക്കാലമായി നഷ്ടത്തിലോടുന്ന ബിഎസ്എൻഎല്ലിൽ ജീവനക്കാർക്ക് 15 വർഷമായി ശമ്പള പരിഷ്കരണം നടത്തിയിട്ടില്ല.

കേന്ദ്ര ടെലികോം ഡിപ്പാർട്ട്മെന്റിൽ നിന്ന് ബിഎസ്എൻഎൽ ലേക്ക് ഓപ്ഷൻ നൽകി വന്ന ജീവനക്കാർക്ക് പെൻഷൻ നൽകാനും കാലകാലങ്ങളിൽ പെൻഷൻ പരിഷ്കരിക്കാനുമുള്ള ബാധ്യത പൂർണമായും കേന്ദ്ര ഗവൺമെന്റിനാണ്. സർക്കാർ പക്ഷേ പെൻഷൻകാരോട് ഇക്കാര്യത്തിൽ നീതി കാട്ടിയിട്ടില്ല. 2017 മുതൽ അർഹതപെട്ട പെൻഷൻ പരിഷ്കരണം ഇത് വരെ നടപ്പാക്കിയിട്ടില്ല. വാർദ്ധക്യത്തിലെത്തിയിട്ടുള്ള പെൻഷൻകാരെ സംബന്ധിച്ചിടത്തോളം, കോവിഡ് കാലം ദുരിത കാലമായി മാറി. കേന്ദ്ര മേഖലയിൽ ക്ഷാമബത്ത മരവിപ്പിച്ചതോടൊപ്പം ബിഎസ്എൻഎൽ പെൻഷൻകാരിൽനിന്നും ഭീമമായ തുകയാണ് പിടിച്ചെടുത്തിട്ടുള്ളത്. പൊതുമേഖലകളിൽവെച്ച് ഏറ്റവും മെച്ചപ്പെട്ട മെഡിക്കൽ പദ്ധതി നിലവിലുണ്ടായിരുന്ന ബിഎസ്എൻഎൽ ഈ മേഖലയിൽനിന്ന് പിൻവാങ്ങുകയാണിപ്പോൾ.മെയ്‌ 1 മുതൽ ജീവനക്കാർക്കായി നടപ്പിലാക്കുന്ന മെഡിക്കൽ ഇൻഷുറൻസ് പദ്ധതി പെൻഷൻകാർക്ക് ഉപകാരപ്രദമല്ല. കേന്ദ്ര മേഖലയിലെ മെഡിക്കൽ സ്കീം (CGHS) BSNL പെൻഷൻകാർക്ക് അർഹതപ്പെട്ടതാണെങ്കിലും കേരളത്തിൽ നാലു ജില്ലാകേന്ദ്രങ്ങളിൽ മാത്രമേ വെൽനസ് സെന്ററുകൾ ഉള്ളൂ.

കക്ഷിരാഷ്ട്രീയത്തിനും വിഭാഗീയചിന്താഗതികൾക്കും അതീതമായിട്ടാണ് ഈ അസോസിയേഷൻ പ്രവർത്തിക്കുന്നത്. ഒരു രാഷ്ട്രീയപാർട്ടിയോടും വിധേയത്വമോ വിരോധമോ സംഘടനയ്ക്കില്ല. സർവീസിലിരിക്കെ
ചീഫ് ജനറൽ മാനേജർ മുതൽ ശിപ്പായി വരെയുള്ള തസ്തികകളിൽ ജോലി ചെയ്തു വിരമിച്ചവരെല്ലാം സംഘടനയിൽ സമഭാവന പുലർത്തുന്ന അംഗങ്ങളായിട്ടാണ് വർത്തിക്കുന്നത്.

പെൻഷൻ അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങളോടൊപ്പം സാമൂഹ്യപ്രതിബദ്ധത ഉയർത്തിപ്പിടിക്കാനും സംഘടന മുന്നിട്ടുനിൽക്കുന്നു. 2018ലെ പ്രളയകാലത്ത് കേരളത്തിനകത്തുനിന്ന് 17 ലക്ഷം രൂപയും ഇതര സംസ്ഥാനങ്ങളിൽ നിന്ന് 14 ലക്ഷം രൂപയുമാണ് അംഗങ്ങളിൽനിന്ന് സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് [CMDRF] സംഭാവന നൽകിയത്. 2019ൽ പ്രളയം മിക്ക സംസ്ഥാനങ്ങളിലും ദുരിതം വിതച്ചപ്പോൾ പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് [PMNRF] 40 ലക്ഷം രൂപ നൽകി. കോവിഡ് കാലത്ത് സംഘടനയുടെ ആഹ്വാനമനുസരിച്ച് 1 കോടി രൂപയാണ് അഖിലേന്ത്യാ തലത്തിൽ അംഗങ്ങൾ സ്വമേധയാ സംഭാവന നൽകിയത്.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 400 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനം മെയ് 7 ന് രാവിലെ 10 മണിക്ക് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഡി. ഗോപാലകൃഷ്ണൻ (ചെന്നൈ) ഉദ്ഘാടനം ചെയ്യും അഖിലേന്ത്യാ പ്രസിഡന്റ് പി എസ് രാമൻകുട്ടി (തിരുവനന്തപുരം) അഖിലേന്ത്യ ട്രഷറർ ടി എസ് വിട്ടോബൻ(ചെന്നൈ) അഭിവാദ്യം ചെയ്തു സംസാരിക്കും.

സമ്മേളനം വിജയിപ്പിക്കുന്നതിന് മാധ്യമ സുഹൃത്തുക്കൾ ഏവരുടെയും സഹായസഹകരണങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

20/04/2022

*തിരൂര്‍ പ്രസ്ക്ലബ് ഇഫ്താര്‍ മീറ്റും സൗഹൃദസംഗമവും സംഘടിപ്പിച്ചു*

https://fb.watch/cvvkn-B3Aw/

https://fb.watch/cvvkn-B3Aw/

*VETTAM NEWS ONTIME*

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യു

https://chat.whatsapp.com/JwySBHPq7bS3s1XkofaAPU

വെട്ടം ടെലിവിഷൻ മൊബൈൽ ആപ്പ് ഇപ്പോൾ പ്ലേസ്റ്റോറിലും ലഭ്യമാണ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ

https://play.google.com/store/apps/details?id=com.vettam.app

VETTAM NEWS DIGITAL

http://www.vettamnews.com

പ്രസ് ക്ലബ്ബ് ഇഫ്ത്താർ സൗഹൃദം...
19/04/2022

പ്രസ് ക്ലബ്ബ് ഇഫ്ത്താർ സൗഹൃദം...

ഹൃദയം നിറഞ്ഞ വിഷു ആശംസകൾ....
14/04/2022

ഹൃദയം നിറഞ്ഞ വിഷു ആശംസകൾ....

പുതുവർഷം...പുതിയ നേതൃത്വം....
20/01/2022

പുതുവർഷം...
പുതിയ നേതൃത്വം....

Address


Website

Alerts

Be the first to know and let us send you an email when PRESS CLUB TIRUR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share