Info Junction

  • Home
  • Info Junction

Info Junction പൊതു വിവരങ്ങൾ, സർക്കാർ ഉത്തരവുകൾ, യാത?

പുതിയ സർവീസ് കണക്ഷൻ നടപടി ക്രമങ്ങൾ ഏകീകരിക്കുന്നതിനും നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിലേക്കുമായി കെ.എസ്.ഇ.ബി ലിമിറ്റഡ് 201...
25/08/2021

പുതിയ സർവീസ് കണക്ഷൻ നടപടി ക്രമങ്ങൾ ഏകീകരിക്കുന്നതിനും നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിലേക്കുമായി കെ.എസ്.ഇ.ബി ലിമിറ്റഡ് 2018 നവംബർ‍ 2ന് പുറത്തിറക്കിയ സുപ്രധാന ഉത്തരവ് പ്രകാരം ഏതുതരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും അപേക്ഷയോടൊപ്പം വയ്ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ട് എന്ന് നിജപ്പെടുത്തിയിരിക്കുന്നു.

ഒന്നാമത്തേത് അപേക്ഷകന്റെ തിരിച്ചറിയൽ‍ രേഖ,
രണ്ടാമത്തേത് വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ.

തിരിച്ചറിയൽ‍ രേഖയായി ഇലക്ടറൽ ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രെവിംഗ് ലൈസൻസ്, റേഷൻ കാർഡ്, ഗവൺമെന്റ് / ഏജൻസി/ പബ്ലിക്ക് സെക്റ്റർ യൂട്ടിലിറ്റി നൽകുന്ന ഫോട്ടോ ഉൾപ്പെട്ട കാർഡ്, പാൻ, ആധാർ, വില്ലേജിൽ നിന്നോ മുൻസിപ്പാലിറ്റിയിൽ നിന്നോ കോർപ്പറേഷനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ലഭിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന്.

അപേക്ഷകന് സ്ഥലത്തിനുമേലുള്ള നിയമപരമായ അവകാശം തെളിയിക്കുന്നതിന് ബിൽഡിംഗിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം/ഉടമസ്ഥാവകാശം, ആധാരത്തിന്റെ സാക്ഷ്യപെടുത്തിയ പകർപ്പ് (ഏതെങ്കിലും ഗസ്റ്റഡ് ഓഫീസർ/KSEBL ഓഫീസർ സാക്ഷ്യപ്പെടുത്തിയാൽ മതിയാകും), നടപ്പ് വർഷത്തെ കരമടച്ച രസീതിന്റെ കോപ്പി, വാടകക്കാരനെങ്കിൽ വാടകകരാറിന്റെ പകർപ്പും മേൽപ്പറഞ്ഞ രേഖകളിൽ ഏതെങ്കിലും ഒന്നും, മുൻസിപ്പാലിറ്റിയിൽ നിന്നോ കോർപ്പറേഷനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ലഭിക്കുന്ന താമസക്കാരൻ എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന്.

30/06/2021
പെൻഷൻ സംബന്ധിച്ച്
30/06/2021

പെൻഷൻ സംബന്ധിച്ച്

30/06/2021

എസ്ബിഐ ഉപഭോക്താക്കൾക്ക് ജൂലൈ 1 മുതൽ മാസത്തിൽ നാല് തവണ മാത്രമേ സൗജന്യ എടിഎം ഉപയോഗം സാധ്യമാകൂ, പിന്നീടുള്ള ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയും ഈടാക്കും....

ഡ്രൈവിംഗ് ലൈസൻസ് പുതുക്കലും അഡ്രസ്സ് മാറ്റവും  ഇനി പൂർണമായും ഓൺലൈനിൽ ചെയ്യാം .... സമർപ്പിക്കുന്ന അപേക്ഷകൾ ആപ്ലിക്കേഷൻ സീ...
27/06/2021

ഡ്രൈവിംഗ് ലൈസൻസ് പുതുക്കലും അഡ്രസ്സ് മാറ്റവും ഇനി പൂർണമായും ഓൺലൈനിൽ ചെയ്യാം ....

സമർപ്പിക്കുന്ന അപേക്ഷകൾ ആപ്ലിക്കേഷൻ സീനിയോറിറ്റി അനുസരിച്ച് ആണ് പുതുക്കി നൽകുക. സീനിയോറിറ്റി മറികടക്കാൻ സാധ്യമല്ലാത്ത വിധം FCFS (First come first serve) സർവീസ് ഏർപ്പെടുത്തുന്ന ഇന്ത്യയിലെ തന്നെ ആദ്യ സംസ്ഥാനമായി മാറുകയാണ് കേരളം..

parivahan.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരം സമർപ്പിക്കുന്ന,
അപേക്ഷകൻ നേരിട്ട് ഹാജരാകേണ്ടാത്ത ഓൺലൈൻ സർവീസുകളാണ് ഈ തരത്തിലേക്ക് മാറുന്നത്.

നിലവിലുള്ള ലൈസൻസും മെഡിക്കൽ സർട്ടിഫിക്കറ്റും അടക്കമുള്ള രേഖകൾ ഒറിജിനൽ തന്നെ അപ്‌ലോഡ് ചെയ്യാൻ ശ്രദ്ധിക്കണം. മേൽവിലാസമടക്കമുള്ളവയുടെ ഒറിജിനലൊ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പൊ ആണ് ഓൺലൈനിൽ സമർപ്പിക്കേണ്ടത്.

സമർപ്പിക്കുന്ന രേഖകൾ സത്യസന്ധവും /പൂർണ്ണമായതും ആണെന്ന് അപേക്ഷകൻ ഉറപ്പ് വരുത്തേണ്ടതും ആയതിന്റെ ഒറിജിനൽ അപേക്ഷകൻ സ്വന്തം കൈവശം സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. ഏതെങ്കിലും സന്ദർഭങ്ങളിൽ സംശയ നിവാരണത്തിന് ലൈസൻസിംഗ് അതോറിറ്റി ആവശ്യപ്പെടുന്ന പക്ഷം ആയത് ഓഫീസിൽ ഹാജരാക്കേണ്ടത് അപേക്ഷകന്റെ ഉത്തരവാദിത്വമാണ്.

ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ മുൻഗണനാ ക്രമത്തിൽ സർവ്വീസ് നടത്തി, പുതുക്കിയ ലൈസൻസ് അപേക്ഷകന്റെ മേൽ വിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ് മുഖാന്തിരം മാത്രം അയച്ചു നൽകും . എന്തെങ്കിലും ന്യൂനതകൾ കാണുന്ന അപേക്ഷകൾ ആയവ പരിഹരിക്കുന്നതിനായി അപേക്ഷകന് ഓൺലൈനായിത്തന്നെ മടക്കി നൽ കുന്നതാണ്. ന്യൂനതകൾ പരിഹരിച്ച് സമർപ്പിക്കുന്ന സമയം മുതലാണ്, ആയതിന്റെ അപേക്ഷ സീനിയോറിറ്റി ലഭിക്കുന്നത്.

അപേക്ഷകന് തങ്ങളുടെ അപേക്ഷകളുടെ തൽസ്ഥിതി ആപ്ലിക്കേഷൻ സ്റ്റാറ്റസ് (Application status) വഴി പരിശോധിക്കാവുന്നതാണ്.

അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള വിധം മനസ്സിലാക്കാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക:

https://fb.watch/6mUs7h6CBJ/

വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിന് പലിശ രഹിത വായ്പ.ഷെയർ ചെയ്യുക....
24/06/2021

വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിന് പലിശ രഹിത വായ്പ.

ഷെയർ ചെയ്യുക....

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഗാർഹിക പീഡനം കാരണമുണ്ടായ ചില മരണങ്ങൾ നമ്മെയാകെ ഉൽകണ്ഠപ്പെടുത്തുന്നതാണ്. ഇത്തരം സംഭവങ്ങൾ ആവ...
23/06/2021

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഗാർഹിക പീഡനം കാരണമുണ്ടായ ചില മരണങ്ങൾ നമ്മെയാകെ ഉൽകണ്ഠപ്പെടുത്തുന്നതാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകും.

വനിതകൾക്കെതിരെയുളള അതിക്രമങ്ങൾ തടയുന്നതിന് ഡൊമസ്റ്റിക് കൺഫ്ളിക്റ്റ് റെസല്യൂഷൻ സെന്റർ എന്ന സംവിധാനം എല്ലാ ജില്ലകളിലും പ്രവർത്തിച്ചുവരുന്നു. അതിക്രമത്തിന് ഇരയാകുന്ന വനിതകളുടെ പരാതി ജില്ലാ പോലീസ് മേധാവിമാർ ഓൺലൈൻ സംവിധാനത്തിലൂടെ നേരിട്ട് കേട്ട് പരിഹാരം നിർദ്ദേശിക്കുന്ന പരിപാടിയാണിത്. ഈ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാനും പരാതികളിൽ അടിയന്തിര നടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

വനിതകൾ നേരിടുന്ന സൈബർ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും 'അപരാജിത' എന്ന ഓൺലൈൻ സംവിധാനം നിലവിലുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുളള ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച് പരാതികൾ നൽകുന്നതിന് ഇനി മുതൽ ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഇത്തരം പരാതികളുളളവർക്ക് [email protected] എന്ന വിലാസത്തിലേയ്ക്ക് മെയിൽ അയയ്ക്കാം.

ഈ സംവിധാനത്തിലേയ്ക്ക് വിളിക്കാനുള്ള മൊബൈൽ നമ്പർ 94 97 99 69 92 ഇന്ന് നിലവിൽ വരും. കൂടാതെ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ കൺട്രോൾ റൂമിലും പരാതികൾ അറിയിക്കാം. ഫോൺ 94 97 90 09 99, 94 97 90 02 86.

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും
പ്രശ്നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ.നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ ഓഫീസർ ആയി നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ എസ്.ഐ അവരെ സഹായിക്കും. 94 97 99 99 55 എന്ന നമ്പറിൽ ഇന്ന് മുതൽ പരാതികൾ അറിയിക്കാം. ഏത് പ്രായത്തിലുമുളള വനിതകൾ നൽകുന്ന പരാതികൾക്ക് മുന്തിയ പരിഗണന നൽകി പരിഹാരം ഉണ്ടാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ സംവിധാനങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കാൻ എല്ലാവരും തയ്യാറാകണം എന്ന് ആഭ്യർഥിക്കുന്നു.

Courtesy: Kerala CM

Last Date : June 28Share Maximum...
23/06/2021

Last Date : June 28
Share Maximum...

ഓൺലൈൻ ഗെയിം: അഡിക്‌ഷനിലൂടെ അപകടത്തിലേക്ക് നമ്മുടെ കുട്ടികളെ രക്ഷിക്കണം ലോക്ഡൗൺ  കാലത്ത് പഠനം വീടുകൾക്കുള്ളിൽ ആയപ്പോ കുട്...
23/06/2021

ഓൺലൈൻ ഗെയിം: അഡിക്‌ഷനിലൂടെ അപകടത്തിലേക്ക്

നമ്മുടെ കുട്ടികളെ രക്ഷിക്കണം

ലോക്ഡൗൺ കാലത്ത് പഠനം വീടുകൾക്കുള്ളിൽ ആയപ്പോ കുട്ടികളുടെ നിയന്ത്രണത്തിലായി സ്മാർട്ട് ഫോണുകൾ. ഗുണങ്ങളോടൊപ്പം തന്നെ സ്വാഭാവികമായും ദോഷങ്ങളും ഉണ്ടായി. ഗെയിം അഡിക്‌ഷൻ, സ്ക്രീൻ അഡിക്‌ഷൻ ഡിസോർഡറുകൾ എന്നിവ രക്ഷിതാക്കൾക്ക് മാത്രമല്ല, കുട്ടികളുടെ ഭവിക്കും വെല്ലുവിളിയായി മാറുന്ന കാഴ്ചയാണ്.

ഗെയിമുകൾക്ക് അടിപ്പെട്ട് പണം നഷ്ടപ്പെട്ട, മാനസികപ്രശ്നങ്ങളുണ്ടായ, പഠനത്തിൽ പിന്നാക്കം പോയ ഒട്ടേറെ കുട്ടികളും അതോർത്തു വിഷമിപ്പിക്കുന്ന മാതാപിതാക്കളും. വെറുതെ നേരമ്പോക്കിനാവും ആദ്യം ഗെയിം കളിച്ചു തുടങ്ങുക. പിന്നെ പണംവച്ചു കളിക്കും. ഒടുവിൽ കരകയറാനാവാത്ത വിധം അഡിക്‌ഷനിലേക്ക് കുട്ടികൾ വഴുതിവീഴുന്നു.

ഗെയിമുകളിൽ പലതിലും എന്തിനെയെങ്കിലുമൊക്കെ നശിപ്പിക്കുന്ന തരത്തിലുള്ള ആശയങ്ങളായതിനാൽ കുട്ടികളിൽ അക്രമവാസനയുണ്ടാക്കാൻ ഇവ ഇടയാക്കുന്നു. കുട്ടികളുടെ മാനസികനിലയുടെ താളം തെറ്റിക്കാനും ഇത്തരം അഡിക്ഷൻ കാരണമാകുന്നു. കുട്ടികളുടെ ചിന്തകളെ ഇവ സ്വാധീനിക്കുന്നത് മാത്രമല്ല, കുട്ടികളിൽ ദേഷ്യവും വാശിയും കൂട്ടുകയും ചെയ്യുന്നു. പഠനത്തിലുള്ള ശ്രദ്ധ കുറയുന്നു. തലവേദന, കഴുത്തു വേദന, കണ്ണിനുണ്ടാകുന്ന കുഴപ്പങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും. ചുറ്റുമുള്ളവരുമായി അടുപ്പം കുറയുന്നു. ക്രമേണ കുട്ടികൾ വിഷാദത്തിലേക്ക് വഴുതിവീഴുന്നു.

ഓൺലൈൻ ഗെയിമുകൾ അപകടമാകുന്നതെങ്ങനെ?

ഭക്ഷണം പോലും ഉപേക്ഷിച്ചു ഗെയിം കളിക്കാൻ തുടങ്ങുക.

ഗെയിം കളിക്കാനുള്ള വ്യഗ്രത എപ്പോഴും കാണിക്കുക.

കളിക്കേണ്ട എന്നു തീരുമാനിച്ചാലും അതിനു സാധിക്കാത്ത അവസ്ഥ.

ഗെയിം നിർത്താൻ മറ്റാരെങ്കിലും ആവശ്യപ്പെടുമ്പോൾ ദേഷ്യം തോന്നുക.

മുൻപുണ്ടായിരുന്ന ഹോബികളിൽ പോലും മനംമടുപ്പ്.

മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത അവസ്ഥ.

എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോഴോ കൂട്ടുകാരുമായി വഴക്കിടുമ്പോഴോ മാനസികസമ്മർദം കുറയ്ക്കാൻ ഗെയിം തിരഞ്ഞെടുക്കുക

മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മാതാപിതാക്കൾ കുട്ടികളുടെ ഫോൺ ഉപയോഗം നിരീക്ഷിക്കുക.

സേർച്ച്‌ ഹിസ്റ്ററി പരിശോധിക്കുക.

കുട്ടികളോടൊപ്പം സമയം ചെലവഴിക്കുക....

അവരോടൊപ്പം കളിക്കാൻ സമയം കണ്ടെത്തുക....

ക്ലാസ് സമയം എപ്പോഴാണെന്നു കൃത്യമായി മനസ്സിലാക്കുക. അല്ലാത്ത സമയം ഫോൺ നൽകാതിരിക്കാൻ ശ്രദ്ധിക്കുക...

കുട്ടികൾ ഓൺലൈൻ ക്ലാസിൽ കയറുന്നുണ്ടെന്ന് അധ്യാപകർ ഉറപ്പുവരുത്തുക. ഇല്ലെങ്കിൽ മാതാപിതാക്കളെ അറിയിക്കുക...

കഴിയുന്നതും അവരെ ഗെയിമുകളിൽ നിന്നും പിന്തിരിപ്പിക്കുക.

അഥവാ ഗെയിം കളിക്കണം എന്നുണ്ടെങ്കിൽ എപ്പോൾ ഗെയിം കളിക്കണമെന്നു കൃത്യമായി തീരുമാനിക്കുക.

കൃത്യമായ സമയപരിധി നിശ്ചയിക്കുക.

മൊബൈൽ ഫോൺ ഉപയോഗം പരമാവധി കുറച്ച് മറ്റു പ്രവർത്തനങ്ങൾക്കു കൂടുതൽ സമയം കണ്ടെത്തുക.

ആവശ്യമെങ്കിൽ മാതാപിതാക്കളുടെയോ അധ്യാപകരുടെയോ സഹായം തേടുക

കുട്ടികളുടെ മാനസിക സമ്മർദം ലഘൂകരിക്കാൻ കേരള പൊലീസിന്റെ ‘ചിരി’ പദ്ധതിയുടെ ഹെൽപ്‌ലൈനിലേക്ക് വിളിക്കാം : 9497900200.

ഇത്തരം പ്രശ്നങ്ങളുമായി വിളിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. പദ്ധതിയുടെ കീഴിൽ സംസ്ഥാനത്താകെ നിരവധി സൈക്കോളജിസ്റ്റുകളുംകൗൺസലർമാരും സൈക്യാട്രിസ്റ്റുകളും എൽഡർ മെന്റർമാരും പിയർ മെന്റർമാരും പ്രവർത്തിക്കുന്നുണ്ട്.

സംസ്ഥാനത്തെ ബസ് സർവീസ് സംബന്ധിച്ച സർക്കാർ ഉത്തരവ്....
18/06/2021

സംസ്ഥാനത്തെ ബസ് സർവീസ് സംബന്ധിച്ച സർക്കാർ ഉത്തരവ്....

നല്ല മൽസ്യം ആണെന്ന് എങ്ങനെ മനസ്സിലാക്കാം...?
16/06/2021

നല്ല മൽസ്യം ആണെന്ന് എങ്ങനെ മനസ്സിലാക്കാം...?

കരുതൽ കൈവിടാതിരിയ്ക്കാം. സർക്കാർ മാർഗ്ഗനിർദേശങ്ങൾ കർശനമായി പാലിയ്ക്കാം.
15/06/2021

കരുതൽ കൈവിടാതിരിയ്ക്കാം. സർക്കാർ
മാർഗ്ഗനിർദേശങ്ങൾ കർശനമായി പാലിയ്ക്കാം.


15/06/2021

ലോക്ഡൗൺ നാളെ മുതൽ ലഘൂകരിക്കും : മുഖ്യമന്ത്രി

കോവിഡ് വ്യാപനം ആശ്വാസകരമായ രീതിയിൽ കുറഞ്ഞു. നാളെ മുതൽ കൂടുതൽ ഇളവുകൾ.

ശനി, ഞായർ, പൂർണ ലോക്ഡൗൺ

അക്ഷയ കേന്ദ്രങ്ങൾ തിങ്കൾ മുതൽ - വെള്ളി വരെ

സെക്രട്ടേറിയറ്റിൽ 50 % ഹാജരോടെ പ്രവർത്തിക്കാം

സർക്കാർ ഓഫീസുകൾ ജൂൺ 17 മുതൽ 25% ജീവനക്കാരെ വച്ച് പ്രവർത്തിക്കാം

17 മുതൽ നിയന്ത്രണങ്ങളോടെ പൊതു ഗതാഗതം

തിങ്കൾ, ബുധൻ, വെള്ളി - ബാങ്കുകൾ പ്രവർത്തിക്കും

വിവാഹം , മരണം -20 പേർ വീതം പങ്കെടുക്കാം

18/06/2021 മുതൽ  സർവീസ് പുനരാരംഭിക്കുന്നു. റിസർവേഷന്... online.keralartc.com
14/06/2021

18/06/2021 മുതൽ സർവീസ് പുനരാരംഭിക്കുന്നു. റിസർവേഷന്... online.keralartc.com

കോവിഡ് കാലത്തെ രക്ത ദാനം എങ്ങനെ ?വായിക്കുക. പങ്ക് വെക്കുക....!ഇന്ന് ലോക രക്ത ദാന ദിനം !June 14
14/06/2021

കോവിഡ് കാലത്തെ രക്ത ദാനം എങ്ങനെ ?
വായിക്കുക. പങ്ക് വെക്കുക....!
ഇന്ന് ലോക രക്ത ദാന ദിനം !
June 14

Be Alert....
14/06/2021

Be Alert....

ബാലവേലക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. ബാലവേല ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ചൈൽഡ്‌ലൈൻ നമ്പ...
12/06/2021

ബാലവേലക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. ബാലവേല ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ചൈൽഡ്‌ലൈൻ നമ്പറായ 1098 ൽ വിളിച്ച് റിപ്പോർട്ട് ചെയ്യൂ.

ബാലവേല വിരുദ്ധ ദിനം | ജൂൺ 12

12/06/2021

തിരൂർ ജില്ലാ ആശുപത്രിയിലേക്ക് ഓക്സിജൻ പ്ലാന്റ്ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. *ഐ.ടി.ഐ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് കോഴ്സ്* പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഇ-മെയിലായിമാത്രം സ്വീകരിക്കുന്നതാണ്. അപേക്ഷകൾ [email protected] എന്ന മെയിൽ അഡ്രസ്സിൽ *12 ജൂൺ 2021ന് വൈകുന്നേരം 5 മണിയ്ക്കകം ലഭിക്കേണ്ടതാണ്. അപേക്ഷ സമർപ്പിച്ചവർക്ക് 14 ജൂൺ 2021 ന് രാവിലെ 11.30 ന് തിരൂർ ജില്ലാ ആശുപത്രിയിൽ സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂവിൽ* പങ്കെടുക്കുന്നതിന് ഹാജരാകേണ്ടതാണ്. ഓക്സിജൻ പ്ലാന്റ് ടെക്നീഷ്യനായി ജോലി ചെയ്ത പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.

ഭിന്നശേഷിക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ആദ്യഡോസ് കോവിഡ് വാക്‌സിന്‍ ലഭിക്കാത്ത 18നും 44 നും മധ്യേ പ്രായമുള്ള ഭിന്നശേഷിക്കാര...
11/06/2021

ഭിന്നശേഷിക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍

ആദ്യഡോസ് കോവിഡ് വാക്‌സിന്‍ ലഭിക്കാത്ത 18നും 44 നും മധ്യേ പ്രായമുള്ള ഭിന്നശേഷിക്കാര്‍ വാക്‌സിന്‍ ലഭിക്കുന്നതിനായി കോവിന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.

കോവിൻ സൈറ്റിൽ നിന്നും ലഭിക്കുന്ന രജിസ്റ്റര്‍ നമ്പര്‍ സഹിതം തൊട്ടടുത്ത അങ്കണവാടി വര്‍ക്കറെ സമീപിക്കുക.

കോവിഡ് മൂന്നാം തരംഗം കൂടുതലായി ബാധിക്കാൻ സാധ്യതയുള്ള 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക നിർദേശങ്ങളുമ...
10/06/2021

കോവിഡ് മൂന്നാം തരംഗം കൂടുതലായി ബാധിക്കാൻ സാധ്യതയുള്ള 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക നിർദേശങ്ങളുമായി കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർ...

അറിയിപ്പ്മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിവ നന്നാക്കുന്ന കടകൾക്ക് നാളെ (ജൂൺ 11) തുറന്ന് പ്രവർത്തിക്കാം. കോവിഡ് മുൻകരുതലുകൾ കർ...
10/06/2021

അറിയിപ്പ്

മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിവ നന്നാക്കുന്ന കടകൾക്ക് നാളെ (ജൂൺ 11) തുറന്ന് പ്രവർത്തിക്കാം. കോവിഡ് മുൻകരുതലുകൾ കർശനമായി ഉറപ്പുവരുത്തണം.

10/06/2021

Address


Website

Alerts

Be the first to know and let us send you an email when Info Junction posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Info Junction:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share