Daily Mirror India

  • Home
  • Daily Mirror India

Daily Mirror India News travels fast in places where nothing much ever happens. The bad news is that only the bad peopl

ശ്രീകൃഷ്ണജയന്തി ആശംസകൾ 🙏
26/08/2024

ശ്രീകൃഷ്ണജയന്തി ആശംസകൾ 🙏

ഒരു മന്ത്രിയുടെ പോസ്റ്റ്‌ അപാരത.. 🤣
24/12/2023

ഒരു മന്ത്രിയുടെ പോസ്റ്റ്‌ അപാരത.. 🤣

22/12/2023

ചാൾസ് ശോഭരാജിൽ പോലും ഇത്രയും ധൈര്യം കണ്ടിട്ടില്ല

13/12/2023

നവകേരള സദസ്സ് ആഘോഷം.

കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ  (11-12-2021) വിഷയം തിരിച്ചുള്ള ടൈംടേബിൾ🪔🪔🪔🪔🪔🪔🪔🪔🪔ഞായറാഴ്ച ക്ല...
11/12/2021

കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (11-12-2021) വിഷയം തിരിച്ചുള്ള ടൈംടേബിൾ
🪔🪔🪔🪔🪔🪔🪔🪔🪔
ഞായറാഴ്ച ക്ലാസ് ഇല്ല
🦋🦋🦋🦋🦋🦋🦋🦋🦋

🛎️ പ്ലസ് വൺ1️⃣1️⃣

▶️07.30 am - ഹിസ്റ്ററി

▶️08.00 am - പൊളിറ്റിക്കൽ സയൻസ്

▶️08.30 am - കമ്പ്യൂട്ടർ സയൻസ്

▶️09.00 am - സുവോളജി

▶️09.30 am - ഫിസിക്സ്

▶️10.00 am - ബിസിനസ് സ്റ്റഡീസ്

▶️10.30 am - അക്കൗണ്ടൻസി

▶️11.00 am - ഇക്കണോമിക്സ്

▶️11.30 am - ഇംഗ്ലീഷ്

🛎️ പ്ലസ് ടു1️⃣2️⃣

▶️12.00 pm - സുവോളജി

▶️12.30 pm - ഫിസിക്സ്

▶️01.00 pm - ബോട്ടണി

▶️01.30 pm - ബിസിനസ് സ്റ്റഡീസ്

▶️02:00 pm - അക്കൗണ്ടൻസി

▶️02:30 pm - ഇക്കണോമിക്സ്

▶️03.00 pm - ഹിസ്റ്ററി

▶️03.30 pm - പൊളിറ്റിക്കൽ സയൻസ് (പുനഃസംപ്രേഷണം - രാവിലെ 06.00)

▶️04:00 pm - കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പുനഃസംപ്രേഷണം - രാവിലെ 06.30)

▶️04.30 pm - മാത്തമാറ്റിക്ക്സ് (പുനഃസംപ്രേഷണം - രാവിലെ 07.00)
🦋🦋🦋🦋🦋🦋🦋🦋🦋
📡📡📡📡📡📡📡📡📡
🛎️ചാനൽ നമ്പർ🛎️
🟡🟡🟡🟡🟡

🖥️കേരളവിഷൻ - 33

🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411

🖥️ഡെൻ നെറ്റ് വർക്ക് - 597

🖥️ഡിജി മീഡിയ - 149

🖥️സിറ്റി ചാനൽ - 116

🖥️ഡിഷ് ടിവി - 3207

🖥️വീഡിയോകോൺ D2h - 3207

🖥️സൺ ഡയറക്റ്റ് - 245

🖥️ടാറ്റാ സ്കൈ - 1873

🖥️എയർടെൽ - 867
📡📡📡📡📡📡📡📡📡

മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (11-12-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ📺📺📺📺📺📺📺📺🎥  Kerala TV🔻🔻രാവിലെ 9 മണിക്ക്🎬പോള...
11/12/2021

മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (11-12-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ
📺📺📺📺📺📺📺📺

🎥 Kerala TV🔻🔻

രാവിലെ 9 മണിക്ക്
🎬പോളിടെക്‌നിക്
ഉച്ചയ്ക്ക് 1 മണിക്ക്
🎬രാക്ഷസരാജാവ്

🎥 🔻🔻

രാവിലെ 8.30 ന്
🎬രാവണപ്രഭു
വൈകീട്ട് 3.30 ന്
🎬സൺ‌ഡേ ഹോളിഡേ
രാത്രി 10.30 ന്
🎬തേജാഭായ് & ഫാമിലി

🎥 🔻🔻

രാവിലെ 7 മണിക്ക്
🎬ജനപ്രിയൻ
രാവിലെ 9.50 ന്
🎬പുത്തൻപണം
ഉച്ചയ്ക്ക് 1 മണിക്ക്
🎬പാപ്പി അപ്പച്ചാ
വൈകിട്ട് 4 മണിക്ക്
🎬ഖോ ഖോ
രാത്രി 7 മണിക്ക്
🎬നിഴൽ
രാത്രി 10 മണിക്ക്
🎬ചങ്ക്‌സ്

🎥 🔻🔻

രാവിലെ 7 മണിക്ക്
🎬മണിവത്തൂരിലെ ആയിരം ശിവരാത്രികൾ
രാവിലെ 9.30 ന്
🎬എന്റെ സൂര്യപുത്രിക്ക്
ഉച്ചയ്ക്ക് 12 മണിക്ക്
🎬സ്നേഹവീട്
വൈകിട്ട് 3 മണിക്ക്
🎬മുല്ല

🎥 & 🔻🔻

രാവിലെ 9 മണിക്ക്
🎬കരുമാടിക്കുട്ടൻ
ഉച്ചയ്ക്ക് 2 മണിക്ക്
🎬വില്ലാളി വീരൻ

🎥 🔻🔻

രാവിലെ 7 മണിക്ക്
🎬വസന്തമാളിക
രാവിലെ 10 മണിക്ക്
🎬ഹീറോ ദി റിയൽ ഹീറോ
ഉച്ചയ്ക്ക് 1 മണിക്ക്
🎬നാറാണത്ത് തമ്പുരാൻ
വൈകിട്ട് 4 മണിക്ക്
🎬കാർണിവൽ
വാർത്തകൾക്കും പരസ്യങ്ങൾക്കും ന്യൂസ് സർക്കിൾ ചെങ്ങന്നൂർ
രാത്രി 7 മണിക്ക്
🎬ഗൂഡാലോചന
രാത്രി 10 മണിക്ക്
🎬അറേബ്യ

🎥 🔻🔻

രാവിലെ 9.30 ന്
🎬നിത്യഹരിത നായകൻ

🎥 🔻🔻

ഉച്ചയ്ക്ക് 1 മണിക്ക്
🎬പഞ്ചവർണതത്ത
വൈകീട്ട് 4.30 ന്
🎬ഫിദാ

🎥 WE TV🔻🔻

രാവിലെ 6.30 ന്
🎬ഗജരാജമന്ത്രം
രാവിലെ 09.30 ന്
🎬പോക്കിരിരാജ
വൈകിട്ട് 3 മണിക്ക്
🎬ചേട്ടായീസ്
വൈകീട്ട് 5.30 ന്
🎬കടൽ
രാത്രി 8.30 ന്
🎬തെങ്കാശിപട്ടണം
രാത്രി 11.30 ന്
🎬അയൽവാസി ഒരു ദരിദ്രവാസി

🎥 🔻🔻

രാവിലെ 8 മണിക്ക്
🎬വാനം കൊട്ടട്ടും
ഉച്ചയ്ക്ക് 1.30 ന്
🎬കോബ്ര
വൈകീട്ട് 4.15 ന്
🎬കിസ്മത്ത്
രാത്രി 6.45 ന്
🎬ഹലോ
📺📺📺📺📺📺📺📺

ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് നഗരസഭജോജു അഭിനയിക്കുന്ന സത്യൻ അന്തിക്കാട് സിനിമയുടെ ഷൂട്ടിംഗിന് അനുമതി നിഷേധിച്ചു. കോൺസ് ന...
10/11/2021

ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് നഗരസഭ

ജോജു അഭിനയിക്കുന്ന സത്യൻ അന്തിക്കാട് സിനിമയുടെ ഷൂട്ടിംഗിന് അനുമതി നിഷേധിച്ചു. കോൺസ് നേതൃത്വത്തിലുള്ള തൃക്കാക്കര നഗരസഭയാണ് ഷൂട്ടിംഗ് അനുമതി നൽകാതിരുന്നത്.

05/11/2021

എം ജി സർവകലാശാലയിലെ നിരാഹാര സമരം

കളക്ടർ വിളിച്ച ചർച്ചയിൽ പങ്കെടുക്കാൻ സമരക്കാർ എത്തിയില്ല സമര പന്തലിൽ എത്തി ചർച്ച നടത്തണം എന്ന് ആവശ്യം. കളക്ടറേറ്റിലേക്ക് വരാൻ ആകുന്ന ആരോഗ്യസ്ഥിതി അല്ല എന്ന് പരാതിക്കാരിയുടെ വിശദീകരണം യൂണിവേഴ്സിറ്റി അധികൃതരുമായി കളക്ടർ ചർച്ച നടത്തുന്നു.

05/11/2021

യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കാരാപ്പുഴയിലെ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശത്തു നിന്നു വ്യാഴാഴ്ച വൈകിട്ടോടെ കാണാതായ യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന സൂചന. കാരാപ്പുഴ അമ്പലക്കടവ് ഭാഗത്തെ തോട്ടിലാണ് നാൽപ്പത് വയസോളം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.


കഴിഞ്ഞ ദിവസം പ്രദേശത്തു നിന്നും ജോഷി എന്ന യുവാവിനെ കാണാതായിരുന്നു. ഇയാളെ കാണാതായത് സംബന്ധിച്ചു ബന്ധുക്കൾ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് കാരാപ്പുഴ അമ്പലക്കടവ് ഭാഗത്ത് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്.

05/11/2021

ദീർഘദൂര സർവീസുകൾ അടക്കം മുടങ്ങി

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ ആഹ്വാനം ചെയ‌്ത പണിമുടക്ക് ആരംഭിച്ചു. ഇടത് അനുകൂല യൂണിയനും ബിഎംഎസും വെള്ളിയാഴ്ചയും, കോൺഗ്രസ് അനുകൂല യൂണിയൻ ശനിയാഴ്ച രാത്രി വരെ 48 മണിക്കൂറുമാണ് പണിമുടക്കുന്നത്.കഴിഞ്ഞദിവസം രാത്രി യൂണിയൻ നേതാക്കളുമായി മന്ത്രി ആന്റണി രാജു നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

ഇടത് വലത്, ബിഎംഎസ് യൂണിയനുകൾ സംയുക്തമായി സമരത്തിന് ആഹ്വാനം ചെയ്‌തിരിക്കുന്നതിനാൽ ബസ് സർവീസ് പൂർണമായും തടസപ്പെട്ടേക്കും. എന്നാൽ സമരത്തെ നേരിടാൻ ഡയസ്‌നോൺ പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. ജോലിക്ക് ഹാജരാകാത്തവരുടെ വേതനം ഇവരുടെ ശമ്പളത്തിൽ നിന്ന് പിടിക്കും.

05/11/2021

സ്കൂട്ടറിൽ കൊണ്ടുപോകുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും ദാരുണാന്ത്യം,​ മൂന്നുപേർക്ക് പരിക്ക്


ചെന്നൈ: പുതുച്ചേരിയില്‍ സ്‌കൂട്ടറില്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും ദാരുണാന്ത്യം. കലൈയരശനും(37)​ ഏഴ് വയസുകാരനായ പ്രദീഷുമാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.വ്യാഴാഴ്ച വൈകീട്ട് പുതുച്ചേരിയിലെ കാട്ടുക്കുപ്പത്താണ് ദാരുണമായ സംഭവം നടന്നത്. ഭാര്യ വീട്ടില്‍ പോയി മകനേയും കൂട്ടി ദീപാവലി ആഘോഷിക്കാന്‍ സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു കലൈയരശന്‍. വഴിയില്‍ വെച്ച് രണ്ട് വലിയ സഞ്ചിയില്‍ പടക്കം വാങ്ങി. മകനെ സ്‌കൂട്ടറിന്റെ മുന്നില്‍ നിറുത്തി സൈഡില്‍ പടക്കം വെച്ചായിരുന്നു യാത്ര. കലൈയരശനും പ്രദീഷും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.പടക്കത്തിന് ചൂട് പിടിച്ച് പൊട്ടിത്തെറിച്ചതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

05/11/2021

ബംഗാൾ മന്ത്രി സുബ്രത മുഖർജി അന്തരിച്ചു; തൃണമൂലിന് തീരാ നഷ്ടമെന്ന് മമത

കൊൽക്കത്ത: മുതിർന്ന തൃണമൂൽ നേതാവും മമത ബാനർജി സർക്കാരിലെ പഞ്ചായത്ത് വകുപ്പ് മന്ത്രിയുമായ സുബ്രത മുഖർജി(75) അന്തരിച്ചു. അസുഖത്തെത്തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. നേരത്തേ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ മുഖർജിയെ കടുത്ത ശ്വാസതടസത്തെതുടർന്ന് കഴിഞ്ഞ ദിവസം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

എഴുപതുകളിൽ കോൺഗ്രസിന്റെ പ്രധാന നേതാക്കളിൽ ഒരാളായിരുന്ന മുഖർജി 2010 ലാണ് കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്നത്. കൊൽക്കത്ത മുൻ മേയർ കൂടിയായിരുന്ന അദ്ദേഹം നാരദ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ കുടുങ്ങി റിമാന്റിൽ കഴിഞ്ഞിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷമാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ബലിഗഞ്ച് മണ്ഡലത്തിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.

തന്നെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണിതെന്നാണ് മുഖർജിയുടെ മരണത്തെക്കുറിച്ച് മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചത്.

ഇ-മൊബിലിറ്റി പദ്ധതിക്ക് പിന്നിൽ അഴിമതി'; ഒമ്പത് ചോദ്യങ്ങള്‍ ഉന്നയിച്ച് രമേശ് ചെന്നിത്തല, മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേ...
05/11/2021

ഇ-മൊബിലിറ്റി പദ്ധതിക്ക് പിന്നിൽ അഴിമതി'; ഒമ്പത് ചോദ്യങ്ങള്‍ ഉന്നയിച്ച് രമേശ് ചെന്നിത്തല,
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്‍റെ വിശദാംശങ്ങൾ പുറത്തുവിടണം*

തിരുവനന്തപുരം: പ്രതിപക്ഷം അഴിമതി പിടികൂടിയതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഇ- മൊബിലിറ്റി പദ്ധതി പിന്‍വാതിലുടെ നടപ്പിലാക്കാൻ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തുന്നതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍റായ കരിമ്പട്ടികയില്‍ പെട്ട വിവാദ കമ്പനി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ച ദുരൂഹത വർധിപ്പിക്കുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നവംബർ രണ്ടിന് നടന്ന ചര്‍ച്ചയുടെ മിനിട്‌സ് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട ചെന്നിത്തല, പദ്ധതി സംബന്ധിച്ച ഒമ്പത് ചോദ്യങ്ങളും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഉന്നയിക്കുന്നുണ്ട്.

05/11/2021

ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു

അങ്കമാലി: മധ്യവയസ്കരായ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ചരക്ക് ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവ യു.സി കോളജ് കടൂപ്പാടം പുളിയത്ത് വാഴേലിപ്പറമ്പിൽ വീട്ടിൽ മുഹമ്മദലിയുടെ (റിട്ട. മൃഗസംരക്ഷണ വകുപ്പ്) ഭാര്യ ഖദീജ ബീവിയാണ് (58) മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മുഹമ്മദലിയെ (67) അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലർച്ചെ 6.20ന് ദേശീയപാത നെടുമ്പാശ്ശേരി അത്താണി അസീസി ജങ്ഷനിലായിരുന്നു (എയർപോർട്ട് കവല) അപകടം. ഇരുവരും പെരുമ്പാവൂർ ഓണമ്പിള്ളിയിലുള്ള മകൾ നിഷയുടെ വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്നു.

ജങ്ഷനിലെ സിഗ്നൽ തെളിഞ്ഞതോടെ സ്കൂട്ടർ എയർപോർട്ട് റോഡിലേക്ക് തിരിച്ചതും പിറകിൽ വന്ന ടോറസ് ചരക്ക് ലോറി സ്കൂട്ടറിൽ ഇടിച്ച് കയറുകയായിരുന്നു. മുഹമ്മദലി റോഡിൽ തെറിച്ച് വീണെങ്കിലും ഖദീജ ബീവി ലോറിയുടെ ടയറുകൾക്കിടയിൽ കുടുങ്ങി തൽക്ഷണം മരിച്ചു. നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഖദീജ ബീവിയുടെ മൃതദേഹം അങ്കമാലി എൽ.എഫ് ആശുപത്രി മോർച്ചറിയിൽ. മുഹമ്മദലിയുടെ പരിക്ക് ഗുരുതരമല്ല. മറ്റ് മക്കൾ: നിഷാദ്, റഫീഖ് സഖാഫി, അബ്ദുൽ ജബ്ബാർ. മരുമക്കൾ: സുൽഫിക്കർ അലി ഫൈസി, സജ്ന, അജീഷ.

കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ  (05-11-2021) വിഷയം തിരിച്ചുള്ള ടൈംടേബിൾ🛎️പ്രി-പ്രൈമറി 🔡▶️11....
05/11/2021

കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (05-11-2021) വിഷയം തിരിച്ചുള്ള ടൈംടേബിൾ

🛎️പ്രി-പ്രൈമറി 🔡

▶️11.00 am - കിളിക്കൊഞ്ചൽ

🛎️ഒന്നാം ക്ലാസ് 1️⃣

▶️02:00 pm - മലയാളം

🛎️ രണ്ടാം ക്ലാസ് 2️⃣

▶️02:30 pm - ഗണിതം

🛎️ മൂന്നാം ക്ലാസ് 3️⃣

▶️03.00 pm - പരിസരപഠനം

🛎️നാലാം ക്ലാസ് 4️⃣

▶️03.30 pm - ഇംഗ്ലീഷ്

🛎️അഞ്ചാം ക്ലാസ് 5️⃣

▶️04:00 pm - കേരളപാഠാവലി

🛎️ആറാം ക്ലാസ്6️⃣

▶️04.30 pm - ഗണിതം

🛎️ഏഴാം ക്ലാസ് 7️⃣

▶️05.00 pm - ഹിന്ദി

🛎️ എട്ടാം ക്ലാസ് 8️⃣

▶️11:30 am - ഇംഗ്ലീഷ്

▶️12:00 pm - ജീവശാസ്ത്രം

🛎️ ഒൻപതാം ക്ലാസ് 9️⃣

▶️12.30 pm - ഹിന്ദി

▶️01.00 pm - സാമൂഹ്യശാസ്ത്രം

▶️01.30 pm - ജീവശാസ്ത്രം

🛎️ പത്താം ക്ലാസ് 1️⃣0️⃣

▶️05.30 pm - ഇംഗ്ലീഷ് (പുനഃസംപ്രേഷണം - രാത്രി 06.30)

▶️06.00 pm - ജീവശാസ്ത്രം (പുനഃസംപ്രേഷണം - രാത്രി 07.00)

▶️06.30 pm - രസതന്ത്രം (പുനഃസംപ്രേഷണം - രാത്രി 07.30)

🛎️ പ്ലസ് ടു1️⃣2️⃣

▶️08.00 am - മാത്തമാറ്റിക്ക്സ് (പുനഃസംപ്രേഷണം - രാത്രി 07.30)

▶️08.30 am - കെമിസ്ട്രി (പുനഃസംപ്രേഷണം - രാത്രി 08.00)

▶️09.00 am - സുവോളജി (പുനഃസംപ്രേഷണം - രാത്രി 08.30)

▶️09.30 am - അക്കൗണ്ടൻസി (പുനഃസംപ്രേഷണം - രാത്രി 09.00)

▶️10.00 am - പൊളിറ്റിക്കൽ സയൻസ് (പുനഃസംപ്രേഷണം -രാത്രി 09.30)

▶️10.30 am - കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പുനഃസംപ്രേഷണം -രാത്രി 10.00)

🛎️ചാനൽ നമ്പർ🛎️
🟡🟡🟡🟡🟡

🖥️കേരളവിഷൻ - 33

🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411

🖥️ഡെൻ നെറ്റ് വർക്ക് - 597

🖥️ഡിജി മീഡിയ - 149

🖥️സിറ്റി ചാനൽ - 116

🖥️ഡിഷ് ടിവി - 3207

🖥️വീഡിയോകോൺ D2h - 3207

🖥️സൺ ഡയറക്റ്റ് - 240

🖥️ടാറ്റാ സ്കൈ - 1873

🖥️എയർടെൽ - 867

ട്വന്റി 20 ലോകകപ്പിൽ സൂപ്പർ 12 പോരാട്ടത്തിൽ വെസ്റ്റിൻഡീസിനെ 20 റൺസിന് പരാജയപ്പെടുത്തി ശ്രീലങ്ക.ലങ്ക ഉയർത്തിയ 190 റൺസ് വി...
05/11/2021

ട്വന്റി 20 ലോകകപ്പിൽ സൂപ്പർ 12 പോരാട്ടത്തിൽ വെസ്റ്റിൻഡീസിനെ 20 റൺസിന് പരാജയപ്പെടുത്തി ശ്രീലങ്ക.

ലങ്ക ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസിലെത്താനേ സാധിച്ചുള്ളൂ. തോൽവിയോടെ വിൻഡീസിന്റെ സെമി മോഹങ്ങൾ പൂർണമായും അവസാനിച്ചു. ലങ്ക നേരത്തെ തന്നെ പുറത്തായിരുന്നു.

04/11/2021

അബദ്ധത്തില്‍ കിണറ്റില്‍ വീണ മലപ്പുറത്തെ ഒന്നര വയസ്സുകാരി മരിച്ചു .

മലപ്പുറം: കല്‍പകഞ്ചേരി പറവന്നൂര്‍ കൊപ്പനക്കല്‍ മൊയ്തീന്‍കുട്ടി-ജലാലത്ത് ദമ്പതികളുടെ മകള്‍ നസ്‌റിയയാണ് മരിച്ചത്. കഴിഞ്ഞ 20നാണ് അപകടം സംഭവിച്ചത്. തുടര്‍ന്ന് കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സഹോദരങ്ങള്‍: ഷറിന്‍ ജഹാന്‍, ലാമിയ, മൊയ്തീന്‍.

04/11/2021

എലിപ്പനി ബാധിച്ച് യുവതി​ മരിച്ചു

തിരുവല്ല : എലിപ്പനി ബാധിച്ച് തിരുമൂലപുരം സ്വദേശിനിയായ യുവതി മരിച്ചു. തിരുമൂലപുരം ഞവനാകുഴി പെരുമ്പള്ളിക്കാട്ട് മലയിൽ വീട്ടിൽ സുരേഷിന്റെ ഭാര്യ അമ്പിളി (40) ആണ്​ മരിച്ചത്. എലിപ്പനി ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്പിളി ഇന്ന് പുലർച്ചെ ഒരു മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അരവിന്ദ്, അർജുൻ എന്നിവർ മക്കളാണ്. സംസ്കാരം ഇന്നുച്ചയ്ക്ക് 12 മണിക്ക് വീട്ടു വളപ്പിൽ നടക്കും.

Address


Website

Alerts

Be the first to know and let us send you an email when Daily Mirror India posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Daily Mirror India:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share