Telbrain Wings

  • Home
  • Telbrain Wings

Telbrain Wings Telbrain wings is an independent online news portal based in Kerala.

Began by a few like minded people with a desire to provide unbiased information on the current events happening in the state
Telbrain media PVT,Ltd
Edappally
Kochi.

കൊച്ചി റീജിണൽ ഐ എഫ് എഫ് കെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം."""""""""""""""""""""""  കൊച്ചി :കേരള ചലച്ചിത്ര അക്കാദമിയുടെ റീജിണ...
16/03/2022

കൊച്ചി റീജിണൽ
ഐ എഫ് എഫ് കെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം.
"""""""""""""""""""""""
കൊച്ചി :കേരള ചലച്ചിത്ര അക്കാദമിയുടെ റീജിണൽ ഐ എഫ് എഫ് കെ യുടെ സ്വാഗത സംഘം ഓഫീസ്, എറണാകുളം മാക്ട ഓഫീസിൽ
അഭിനേത്രി രജിഷ വിജയൻ ഉദ്‌ഘാടനം ചെയ്തു . കൊച്ചിൻ കോർപ്പറേഷൻ മേയർ അനിൽകുമാർ അധ്യക്ഷനായ ചടങ്ങിൽ സംവിധായകൻ ജോഷി മുഖ്യ അതിഥിയായിരുന്നു.
ഏപ്രിൽ ഒന്ന് മുതൽ അഞ്ച് വരെ മൂന്ന് തിയേറ്ററുകളിലായാണ് റീജിണൽ ഐ എഫ് എഫ് കെ നടക്കുക . തിരഞ്ഞെടുത്ത അമ്പത്തിഒൻപത് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.
പൊതുജനങ്ങൾക്ക് അഞ്ഞൂറ് രൂപയും വിദ്യാർത്ഥികൾക്കും ചലച്ചിത്ര മേഖലയിലെ അസിസ്റ്റന്റസിനും
ഇരുനൂറ്റി അമ്പത് രൂപയുമാണ് പ്രവേശന നിരക്കായി നിശ്ചയിച്ചിട്ടുള്ളത് .
ഷിബു ചക്രവർത്തി ആമുഖവും
‌സുന്ദർദാസ് സ്വാഗതവും ഇടവേള ബാബു , ഔസേപ്പച്ചൻ വാളക്കുഴി എന്നിവർ ആശംസകളും നേർന്നു .വൈസ് ചെയർമാൻ ബി അശോക്, വി സി അശോക്, സാബു പ്രവദാസ്, കോളിൻസ് തുടങ്ങിയവർ സംബന്ധിച്ചു ചലച്ചിത്ര അക്കാദമി ഭരണസമിതി അംഗം സജിത മഠത്തിൽ നന്ദി പറഞ്ഞു .

കുഞ്ചാക്കോ ബോബന്റെ  ‘ന്നാ താന്‍ കേസ് കൊട് "ഫസ്റ്റ് ലുക്ക് പോസ്റ്റർ.."""""""""""""""""""""""കുഞ്ചാക്കോ ബോബനെ നായകനാക്കി ര...
14/03/2022

കുഞ്ചാക്കോ ബോബന്റെ
‘ന്നാ താന്‍ കേസ് കൊട് "
ഫസ്റ്റ് ലുക്ക് പോസ്റ്റർ..
"""""""""""""""""""""""
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
കൊഴുമ്മൽ രാജീവൻ അല്ലെങ്കിൽ അംബാസ് രാജീവൻ എന്നാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ആന്‍ഡ്രോയിഡ് കുഞ്ഞപ്പൻ എന്നി ചിത്രത്തിനു ശേഷം വീണ്ടും സന്തോഷ് ടിം കുരുവിളയോടൊപ്പം രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
ഈ ചിത്രത്തിൽ
ഗായത്രിശങ്കർ നായികയാവുന്നു.ഗായത്രി ശങ്കർ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്.
'നടുവിലെ കൊഞ്ചം പക്കത്തെ കാണോം', 'സൂപ്പര്‍ ഡീലക്‌സ്'എന്നീ തമിഴ് ചിത്രങ്ങളില്‍ ഗായത്രി ശങ്കര്‍ അഭിനയിച്ചിട്ടുണ്ട്
സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം
രാകേഷ് ഹരിദാസ്
നിർവ്വഹിക്കുന്നു.
ഗാനരചന-വൈശാഖ് സുഗുണൻ,സംഗീതം-ഡോൺ വിൻസെന്റ്,
ക്രീയേറ്റീവ് പ്രൊഡ്യൂസർ-
അരുൺ സി തമ്പി,
പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ബെന്നി കട്ടപ്പന.
പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കർ, മേക്കപ്പ് -ഹസ്സൻ വണ്ടൂർ,വസ്ത്രാലങ്കാരം-മെൽവി ജെ,
സ്റ്റിൽസ്-സാലു പേയാട്,
പരസ്യക്കല-ഓൾഡ് മോങ്ക്സ്, സൗണ്ട്-വിപിൻ നായർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ -സുധീഷ് ഗോപിനാഥ്, ഫിനാൻസ് കൺട്രോളർ-ജോബീസ് ആന്റെണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ജംഷീർ പുറക്കാട്ടിരി.

" പോയ കാലം തന്ന കൗതുകങ്ങൾ..."" ലളിതം സുന്ദരം "രണ്ടാമത്തെവീഡിയോ ഗാനം റിലീസ്."""""""""""""""""""""""""""""""""ഒരു ഇടവേളക്ക...
14/03/2022

" പോയ കാലം തന്ന കൗതുകങ്ങൾ..."

" ലളിതം സുന്ദരം "
രണ്ടാമത്തെ
വീഡിയോ ഗാനം റിലീസ്.
"""""""""""""""""""""""""""""""""

ഒരു ഇടവേളക്ക് ശേഷം ബിജു മേനോൻ - മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി
മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന
" ലളിതം സുന്ദരം " എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം, മഞ്ജു വാര്യരുടെ യൂട്യൂബ് ചാനലിൽ റിലീസായി.
ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകർന്ന് വിനീത് ശ്രീനിവാസൻ ആലപിച്ച " പോയ കാലം തന്ന കൗതുകങ്ങൾ..." എന്നാരംഭിക്കുന്ന മനോഹരമായ ഗാനമാണ് റിലീസായത്.
സെെജു കുറുപ്പ്,സുധീഷ്,
അനു മോഹന്‍,
രഘുനാഥ് പലേരി,വിനോദ് തോമസ്സ്,സറീന വഹാബ്,
ദീപ്തി സതി,ആശാ അരവിന്ദ്,അഞ്ജന അപ്പുക്കുട്ടന്‍,മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍,ബേബി തെന്നല്‍ അഭിലാഷ്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.
സെഞ്ച്വറിയും മഞ്ജു വാര്യർ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന
" ലളിതം സുന്ദരം " എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം
പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ നിർവ്വഹിക്കുന്നു.
പ്രമോദ് മോഹൻ തിരക്കഥ സംഭാഷണമെഴുതുന്നു.
എഡിറ്റര്‍-ലിജോ പോള്‍.
നിർമ്മാണം-മഞ്ജു വാര്യർ,കൊച്ചുമോൻ,
എക്സിക്യൂട്ടീവ് പ്രാെഡ്യൂസര്‍-ബിനീഷ് ചന്ദ്രന്‍,ബിനു ജി,
പ്രൊഡക്ഷൻ കണ്‍ട്രോളര്‍-എ ഡി
ശ്രീകുമാർ,കല-എം ബാവ,മേക്കപ്പ്-റഷീദ് അഹമ്മദ്,വസ്ത്രാലങ്കാരംസമീറ സനീഷ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വാവ,അസ്സോസിയേറ്റ് ഡയറക്ടര്‍-എ കെ രജിലീഷ്,മണ്‍സൂര്‍ റഷീദ് മുഹമ്മദ്,ലിബെന്‍ അഗസ്റ്റിന്‍ സേവ്യര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-മിഥുന്‍ ആര്‍,
സ്റ്റില്‍സ്-രാഹുല്‍ എം സത്യന്‍,പ്രൊമോഷൻ സ്റ്റിൽസ്-ഷാനി ഷാക്കി, പരസ്യക്കല-ഓള്‍ഡ്മങ്കസ്,ഫിനാന്‍സ് കണ്‍ട്രോളര്‍-ശങ്കരന്‍ നമ്പൂതിരി,പ്രൊഡ്കഷന്‍ എക്സിക്യൂട്ടീവ്-അനില്‍ ജി നമ്പ്യാര്‍,സെവന്‍ ആര്‍ട്ട് കണ്ണൻ.
വണ്ടിപെരിയാർ, കുമളി, വാഗമൺ, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരിച്ച "ലളിതം സുന്ദരം" മാർച്ച് 18-ന്
ഏഷ്യാനെറ്റ് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നു.
പി ആർ ഒ-എ എസ് ദിനേശ്, ശബരി.
https://www.youtube.com/watch?v=kwWuFSpVMig

"എ ഡ്രമാറ്റിക്ക് ഡെത്ത് "ഫസ്റ്റ് ലുക്ക് പോസ്റ്റർ.""""""""""""""""""""""""""""""""കാപ്പിരി തുരുത്ത് എന്ന ചിത്രത്തിന് ശേഷം...
14/03/2022

"എ ഡ്രമാറ്റിക്ക് ഡെത്ത് "
ഫസ്റ്റ് ലുക്ക് പോസ്റ്റർ.
""""""""""""""""""""""""""""""""
കാപ്പിരി തുരുത്ത് എന്ന ചിത്രത്തിന് ശേഷം സഹീർ അലി രചനയും സംവിധാനവും നിർവഹിയ്ക്കുന്ന "എ ഡ്രമാറ്റിക് ഡെത്ത് " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
എസ് ആന്റ് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ദുൾ സഹീർ, കെ.കെ.സാജൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'എ ഡ്രമാറ്റിക്ക് ഡെത്ത് ' എന്ന ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിച്ച്,ഒലിപ്പുറം കാരിക്കോട് ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കി.
കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ കാലത്തെ നോക്കി കാണുന്ന സിനിമയിൽ വിശ്വസാഹിത്യകാരന്മാരായ ദസ്തയോവിസ്കിയും ടോൾസ്റ്റോയിയും കഥാപാത്രങ്ങളാകുന്നു. നാടകത്തിലൂടെ ജീവിതം പറയുന്ന ഈ സിനിമയിൽ ശ്രദ്ധേയരായ തിയറ്റർ ആർട്ടിസ്റ്റുകളായ അഷറഫ് മല്ലിശ്ശേരി, പ്രതാപൻ,ഷൈലജ.പി. അമ്പു,ശാരദ കുഞ്ഞുമോൻ , ഷാനവാസ്,രോഹിത് , പ്രേംദാസ്,വാസുദേവൻ, ബിനു പത്മനാഭൻ,സി സി കെ,ചന്ദ്രബാബു ഷെട്ടി ,ധ്വനി എന്നിവരോടൊപ്പം പ്രവാസി ലോകത്തെ ശ്രദ്ധേയനായ കെ.കെ.സാജൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നിസ്സാർ ജമീൽ, ജയചന്ദ്രൻ,മഞ്ജു,വിദൃ മുകുന്ദൻ,റഫീക്ക് ചൊക്ലി,ഷിബു മുപ്പത്തടം,അനൂജ് കെ.സാജൻ,പ്രദീപ് ബാബു തുടങ്ങിയവരും വേഷമിടുന്നു.
നൂർദ്ദീൻ ബാവ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.
സുരേഷ് പാറപ്രം , വിജേഷ് കെ.വി എന്നിവരുടെ വരികൾക്ക് അനശ്വര സംഗീത സംവിധായകൻ ജോബ് മാസ്റ്ററുടെ മകൻ അജയ് ജോസഫ് സംഗീതം പകരുന്നു. തൊണ്ണൂറ്റിരണ്ടാം വയസ്സിൽ നാടക വേദിയിലെ അതുല്യ പ്രതിഭ മരട് ജോസഫ് ആദ്യമായി ഈ സിനിമയിലൂടെ പിന്നണി ഗായകനാകുന്നു. രമേശ് മുരളി, എലിസബത്ത് രാജു, വിജേഷ് കെ വി എന്നിവരാണ് മറ്റു ഗായകർ.പശ്ചാത്തല സംഗീതം- മധു പോൾ.
കല-മനു പെരുന്ന, ഗ്രാഫിക്സ്-സമീർ ലാഹിർ,
ചമയം-പട്ടണം ഷാ, വസ്ത്രാലങ്കാരം-പി പി ജോയ്, അശോകൻ തേവയ്ക്കൽ, സ്റ്റിൽസ്- സാബു ഏഴിക്കര, പരസ്യകല-ജാവേദ് അസ്ലാം,എഡിറ്റിങ്-അബു താഹിർ,എഫക്ട്സ്-സുരേഷ്, സൗണ്ട് മിക്സിംങ്ങ്- എസ്.രാധാകൃഷ്ണൻ, സംഘട്ടനം-അഷറഫ് ഗുരുക്കൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുധീഷ് ഗോപാലക്യഷ്ണൻ, സഹസംവിധാനം-സജീവ് ജി ,ജാവേദ് അസ്ലം,
പ്രൊജക്ട് ഡിസൈനർ-
മാൽക്കോംസ്, ഖാലിദ് ഗാനം.
തിയറ്റർ സ്കച്ചസ് നാടക പ്രതിഭകളായ മണിയപ്പൻ ആറന്മുള വിജേഷ് കെ വി എന്നിവർ ചേർന്ന് നിർവഹിക്കുന്നു.പി ആർ ഒ-എ എസ് ദിനേശ്.

https://youtu.be/m205X-T7TWQ
23/01/2022

https://youtu.be/m205X-T7TWQ

ചിത്രകലയില്‍ തന്റേതായ ഒരിടം സൃഷ്ടിച്ച, പ്രഗല്ഭരായ അനേകം കലാകാരന്മാരെ തന്റെ ശിക്ഷണത്തിലൂടെ മലയാളത്തിനു സമ്മാ....

https://youtu.be/Uh__bpGhg1c
21/01/2022

https://youtu.be/Uh__bpGhg1c

കവിയും അധ്യാപികയുമായ തിത്തിക്കുട്ടി അമ്പലപ്പാറ തന്റെ ജീവിതത്തെക്കുറിച്ചും ജീവിത വീക്ഷണങ്ങളെക്കുറിച്ചും പി....

''പിപ്പലാന്ത്രി"  നീസ്ട്രീം ഒടിടി യിൽ."""""""'"""""""""""""""  പുതുമുഖ താരങ്ങളെ അണിനിരത്തി നവാഗതമായ ഷോജി സെബാസ്റ്റ്യന്‍ ...
19/09/2021

''പിപ്പലാന്ത്രി"
നീസ്ട്രീം ഒടിടി യിൽ.
"""""""'"""""""""""""""
പുതുമുഖ താരങ്ങളെ അണിനിരത്തി നവാഗതമായ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന " പിപ്പലാന്ത്രി "
നീസ്ട്രീം ഒടിടി ഫ്ലാറ്റ് ഫോമയിൽ റിലീസായി.
സുരേഷ് വേലത്ത്, ഋഷി, മിയശ്രീ, ജോഷി നായര്‍, രാകേഷ്ബാബു, കാവ്യ, ജോണ്‍ മാത്യൂസ്, ജോൺ ഡമ്പ്ളിയു വർഗ്ഗീസ്. തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സാമൂഹിക ദുരാചാരമായ പെണ്‍ഭ്രൂണഹത്യയുടെ കഥ പറയുന്ന ഈ ചിത്രത്തിൽ,തനിക്ക് പിറന്ന പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായി അലയുന്ന ഒരു യുവതിയുടെ യാത്രയും അതിജീവനവുമാണ് ദൃശ്യവത്കരിക്കുന്നത്. മലയാള സിനിമ ഇതുവരെ ചർച്ച ചെയ്യാത്ത ഈ വിഷയം, രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും തനതായി അവതരിപ്പിക്കുന്നു. പെണ്‍ഭ്രൂണഹത്യയുടെ സാമൂഹിക രാഷ്ട്രീയ ചരിത്ര പശ്ചാത്തലത്തിൽ ഒട്ടേറെ വിഷയങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. പെണ്‍കുട്ടികളുടെ ജീവിതവും ആധുനിക ജീവിതത്തിലൂടെ പെണ്‍കുട്ടികളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഗൗരവമേറിയ സാമൂഹിക പ്രശ്നമാണ് പിപ്പലാന്ത്രിയിലൂടെ ദൃശ്യവത്ക്കരിക്കുന്നതെന്ന് സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ പറഞ്ഞു.
ബാനർ-സിക്കാ മോർ ഫിലിം ഇന്റർനാഷണൽ,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പ്രൊഫ. ജോണ്‍ മാത്യൂസ്,ക്യാമറ- സിജോ എം എബ്രഹാം, തിരക്കഥ-ഷെല്ലി ജോയ് , ഷോജി സെബാസ്റ്റ്യന്‍, എഡിറ്റർ-ഇബ്രു എഫ് എക്സ്,ഗാനരചന-ചിറ്റൂര്‍ ഗോപി,ജോസ് തോന്നിയാമല,
സംഗീതം-ഷാന്‍റി ആന്‍റണി,
ആര്‍ട്ട്-രതീഷ്,കോസ്റ്റ്യൂം ഡിസൈനർ-ബെന്‍സി കെ ബി,മേക്കപ്പ്-മിനി സ്റ്റൈല്‍മേക്ക്, അസോസിയേറ്റ് ഡയറക്ടർ-സജേഷ് സജീവ്,പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്സ്-ജോഷി നായര്‍,രാകേഷ് ബാബു, പ്രൊഡക്ഷന്‍ മാനേജര്‍ എ കെ വിജയന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-പ്രൊ.ജോണ്‍ മാത്യൂസ്,
സ്റ്റില്‍സ്-മെഹ്രാജ്.
വാർത്ത പ്രചരണം-എ എസ് ദിനേശ്.

ഹ്യൂമെൺ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംവിധായകൻ വിജീഷ് മണിയെ ആദരിച്ചു."""""""""""""""""'''''''''''''""""''''   ആദിവാസി ഭാഷകള...
17/09/2021

ഹ്യൂമെൺ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംവിധായകൻ വിജീഷ് മണിയെ ആദരിച്ചു.
"""""""""""""""""'''''''''''''""""''''
ആദിവാസി ഭാഷകളിൽ ഇരുള (നേതാജി), കുറുംമ്പ (മ് മ് മ് ) സിനിമകൾ സംവിധാനം ചെയ്ത് ദേശീയ അന്തർദേശീയ അവാർഡുകൾ നേടി ഗോത്രഭാഷയും, സംസ്കാരവും പ്രചരിപ്പിക്കുന്ന വിജീഷ് മണിയെ, ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷന്റെ അംഗീകാരം അധ്യക്ഷൻ വി ടി പ്രകാശൻ നൽകി ആദരിച്ചു. വയനാട്, സുല്‍ത്താന്‍ ബത്തേരി ജെറ്റ് പാര്‍ക്ക് റിസോര്‍ട്ട് ഹോട്ടലില്‍ വെച്ച് നടന്ന
ചടങ്ങിൽ ആർ മനോജ് കുമാർ ( ഡി വൈ എസ് പി വയനാട്), സന്ദീപ് കുമാർ (ഡെപ്യൂട്ടി തഹസിൽദാർ കല്പറ്റ),പ്രേമചന്ദ്രൻ, സലീഷ് ഇയ്യപ്പാടി,ജോർജ് ജോസഫ്,നവനീത് കൃഷ്ണ എന്നിവർ പങ്കെടുത്തു.വാർത്ത പ്രചരണം-എ എസ് ദിനേശ്.

ഇന്ത്യയിലാദ്യമായി എല്ലാ ഭാഷകളിലുമായി ഒരു സിനിമ." നീലരാത്രി """""""""""""""""""""""  ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ആദ്യത്തെ മ...
17/09/2021

ഇന്ത്യയിലാദ്യമായി എല്ലാ ഭാഷകളിലുമായി ഒരു സിനിമ.
" നീലരാത്രി "
""""""""""""""""""""""
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ആദ്യത്തെ മഹാത്ഭുതം മലയാളത്തിൽ നിന്ന്.ഇന്ത്യയിലുള്ള എല്ലാ ഭാഷകളിലും ഒരേ സമയം ചിത്രീകരിക്കുന്ന ഒരു സിനിമക്ക് തുടക്കം കുറിക്കുകയാണ് കേരളത്തിൽ.
ദിലീപ്,സൂരാജ് വെഞ്ഞാറമൂട് എന്നിവർ അഭിനയിച്ച " സവാരി "എന്ന ചിത്രത്തിനു ശേഷം അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "നീലരാത്രി " എന്ന സിനിമയാണ് എല്ലാ ഇന്ത്യൻ ഭാഷകളിലും നിർമ്മിക്കുന്നത്.
മണികണ്ഠൻ പട്ടാമ്പി,
ജയവാര്യർ,ഹിമ ശങ്കർ,
എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോക് നായർ ഒരുക്കുന്ന ചലച്ചിത്ര രംഗത്തെ ഈ അപൂർവ്വ സിനിമയിൽ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
റ്റൂ ടെൻ
എന്റർടൈയ്ൻമെന്റ്സ്,
ഡബ്ളിയു ജെ പ്രൊഡക്ഷൻസ് എന്നി ബാനറിൽ അനൂപ് വേണുഗോപാൽ,ജോബി മാത്യു എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രജിത്ത് നിർവ്വഹിക്കുന്നു.
എഡിറ്റർ-സണ്ണി ജേക്കബ്,കല-മനു ജഗത്ത്, അസോസിയേറ്റ് ഡയറക്ടർ-സന്തോഷ് കുട്ടമത്ത്, പ്രശാന്ത് കണ്ണൂർ,വി എഫ് എക്സ്- അരുൺ ലാൽ പോംപ്പി,വാർത്ത പ്രചരണം-എ എസ് ദിനേശ്.

" ഗഗനചാരി " ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്""""""""""""""""""""""""" ഗോകുൽ സുരേഷ്,അജു വര്‍ഗ്ഗീസ്,കെ ബി ഗണേഷ് കുമാര്‍ എന്ന...
17/09/2021

" ഗഗനചാരി "
ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്
"""""""""""""""""""""""""
ഗോകുൽ സുരേഷ്,അജു വര്‍ഗ്ഗീസ്,കെ ബി ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന " ഗഗനചാരി " എന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രത്തിന്റെ ഫസ്സ് ലുക്ക് പോസ്റ്റർ റിലീസായി.
അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അനാര്‍ക്കലി മരിയ്ക്കാര്‍ നായികയാവുന്നു.
സാജൻ ബേക്കറിക്ക് ശേഷം അരുൺ ചന്ദു ഒരുക്കുന്ന ഒരു "സയൻസ് ഫിക്ഷൻ മോക്കുമെന്ററി" ചിത്രമാണ് "ഗഗനചാരി".
സുർജിത്ത് എസ് പൈ ഛായാഗ്രഹണം നിർവഹിക്കുന്നു. സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റ് ഡയറക്ടർ ശിവ,സംവിധായകൻ അരുൺ ചന്ദു എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
അങ്കമാലി ഡയറീസ്, അനുരാഗ കരിക്കിൻ വെള്ളം, ജെല്ലിക്കട്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത്‌ പിള്ള സംഗീതം പകരുന്ന ചിത്രമാണ് "ഗഗനചാരി".
ചിത്രസംയോജനം-അരവിന്ദ് മന്മദൻ, സീജേ അച്ചു.
കള എന്ന സിനിമയുടെ ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ ഫിനിക്സ് പ്രഭുവാണ് ആക്ഷൻ ഡയറക്ടർ.
വീ എഫ് എക്സ് ന് പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഗ്രാഫിക്സ് ചെയുന്നത് മെറാക്കി സ്റ്റുഡിയോസ് ആണ്
ഏറെ വെല്ലുവിളികൾ നിറഞ്ഞ ലോക്‌ഡൗൺ കാലഘട്ടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് കൊച്ചിയിൽ ആണ് ഈ പരീക്ഷണ ചലച്ചിത്രം ചിത്രീകരിച്ചത്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, ഗാനരചന- വിനായക് ശശികുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- ബുസി ബേബി ജോണ്‍, കലാസംവിധാനം- എം ബാവ, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടര്‍- അഖില്‍ സി തിലകന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍- അജിത് സച്ചു, കിരണ്‍ ഉമ്മന്‍ രാജ്, ലിതിന്‍ കെ ടി, അരുണ്‍ ലാല്‍, സുജയ് സുദര്‍ശന്‍, സ്റ്റില്‍സ്- രാഹുല്‍ ബാലു വര്‍ഗീസ്, പ്രവീണ്‍ രാജ്. ക്രിയേറ്റീവ്‌സ്- അരുണ്‍ ചന്തു, മ്യൂറല്‍ ആര്‍ട്ട്- ആത്മ,വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

17/09/2021

"ആലീസ് ഇൻ പാഞ്ചാലി നാട് " സൈന പ്ലേ ഒടിടി യിൽ
""""”"""""""""""""""""""""""""""""""
എയ്‌സ് കോര്‍പ്പറേഷന്റെ ബാനറില സുധിന്‍ വാമറ്റം സംവിധാനം ചെയ്ത 'ആലീസ് ഇന്‍ പാഞ്ചാലിനാട്' സൈന പ്ലേ ഒടിടി യിൽ റിലീസായി
ഇരുന്നൂറോളം പുതുമുഖങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിൽ കിംഗ് ലയര്‍, പത്ത് കല്‍പനകള്‍, ടേക്ക് ഓഫ്, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജയ് മാത്യു നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബോളിവുഡ് താരം കാമ്യ അലാവത്ത് നായികയാവുന്ന ഈ ചിത്രത്തിൽ
അനില്‍ മുരളി, പൊന്നമ്മ ബാബു, കെ.ടി എസ് പടന്നയില്‍, ജയിംസ് കൊട്ടാരം, അമല്‍ സുകുമാരന്‍, തൊമ്മന്‍ മങ്കുവ , കലാഭവന്‍ ജയകുമാര്‍, ശില്പ,ജോളി ഈശോ, സൈമണ്‍ കട്ടപ്പന എന്നിവർ
മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പി.സുകുമാർ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.
അരുണ്‍ വി സജീവ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. കള്ളന്മാരുടെ ഗ്രാമം എന്ന പേരിൽ അറിയപ്പെടുന്ന പാഞ്ചാലിനാട്ടിൽ നടക്കുന്ന ത്രില്ലർ മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിൽ ദൃശൃവൽക്കരിക്കുന്നത്.
അൻപതിലധികം ലൊക്കേഷനുകളിലായി ചിത്രീകരിച്ച സിനിമയിൽ
റഷീദ് മുഹമ്മദ് മുജീബ് മജീദ് എന്നിവർ സംഗീത സംവിധാനം നിർവ്വഹിക്കുന്നു.
തീഫ് ത്രില്ലര്‍ ചിത്രമായ ആലീസ് ഇന്‍ പാഞ്ചാലി നാടിൽ തസ്‌കരവീരന്മാരുടെ സങ്കേതമായ തിരുട്ടുഗ്രാമത്തില്‍ എത്തിപ്പെടുന്ന ആലീസ് എന്ന പെണ്‍കുട്ടിയുടെ കഥയാണ് ഇടുക്കി എറണാകുളം ജില്ലകളുടെ പശ്ചാത്തലത്തിൽ സുധിന്‍ വാമറ്റം പറയുന്നത്. എഡിറ്റിംഗ്- ഉണ്ണി മലയിൽ, വാർത്ത പ്രചരണം-എ എസ് ദിനേശ്

ടെല്‍ബ്രെയ്ന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ടി.എസ്. കിഷോറിന്റെ 'ഢ്യം' നോവല്‍ പ്രകാശനം ചെയ്തു. പാലക്കാട് നടന്ന ചടങ്ങില്‍ പാലക്...
31/08/2021

ടെല്‍ബ്രെയ്ന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ടി.എസ്. കിഷോറിന്റെ 'ഢ്യം' നോവല്‍ പ്രകാശനം ചെയ്തു. പാലക്കാട് നടന്ന ചടങ്ങില്‍ പാലക്കാട് എം.എല്‍.എ ശ്രീ ഷാഫി പറമ്പില്‍ കഥാകൃത്തും നോവലിസ്റ്റുമായ ടി.കെ. ശങ്കരനാരായണന് ആദ്യ പ്രതി നല്‍കി കൊണ്ടാണ് പ്രകാശനം നിര്‍വ്വഹിച്ചത്. പ്രശസ്ത സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. ടെല്‍ബ്രെയ്ന്‍ ചെയര്‍മാന്‍ റഫീക്ക് പെരുമുക്ക്, നോവലിസ്റ്റ് ടി.എസ്. കിഷോര്‍, എഡിറ്റര്‍ കെ. മണികണ്ഠന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ജോൺപോൾ സംഭാഷണങ്ങളിലൂടെ ജീവിതം വരയുന്നു.പുസ്തക കവർ പ്രകാശനം സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖർ ചേർന്ന് നിർവ്വഹിക്കുന്നു...
13/07/2021

ജോൺപോൾ
സംഭാഷണങ്ങളിലൂടെ ജീവിതം വരയുന്നു.
പുസ്തക കവർ പ്രകാശനം സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖർ ചേർന്ന് നിർവ്വഹിക്കുന്നു.

ആയുർവേദത്തിൻ്റെ കുലപതിക്ക് ആദരാഞ്ജലികൾജൂൺ എട്ടിനാണ് അദ്ദേഹം 100-ാം പിറന്നാൾ ആഘോഷിച്ചത്. ആയുർവേദത്തെ ലോകത്താകമാനം പ്രചരിപ...
10/07/2021

ആയുർവേദത്തിൻ്റെ കുലപതിക്ക് ആദരാഞ്ജലികൾ
ജൂൺ എട്ടിനാണ് അദ്ദേഹം 100-ാം പിറന്നാൾ ആഘോഷിച്ചത്. ആയുർവേദത്തെ ലോകത്താകമാനം പ്രചരിപ്പിക്കുന്നതിന് മികച്ച സംഭാവനകൾ നൽകിയ അദ്ദേഹത്തെ പത്മശ്രീയും പദ്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

https://telbrainwings.com/vidyasagar/
21/06/2021

https://telbrainwings.com/vidyasagar/

സാങ്കേതികമായ പുതു സാധ്യതകള്‍ പരീക്ഷിക്കുമ്പോഴും, ഹൃദയം കവര്‍ന്നെടുക്കുന്ന വൈകാരികതയും ഈണത്തിന്റെ മനോഹാരിതയ...

പാലക്കാട് കൊല്ലങ്കോടിനടുത്തുള്ള ചിങ്ങന്‍ ചിറ പ്രകൃതിക്ഷേത്രത്തിന്റെ വിശേഷങ്ങളാണ് ഇത്തവണ ഗ്രാമപാതകളിലൂടെയില്‍ പ്രശസ്ത  സാ...
11/06/2021

പാലക്കാട് കൊല്ലങ്കോടിനടുത്തുള്ള ചിങ്ങന്‍ ചിറ പ്രകൃതിക്ഷേത്രത്തിന്റെ വിശേഷങ്ങളാണ് ഇത്തവണ ഗ്രാമപാതകളിലൂടെയില്‍ പ്രശസ്ത സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ പങ്കുവെയ്ക്കുന്നത്.
https://youtu.be/UqraAs1jX1o

പാലക്കാട് കൊല്ലങ്കോടിനടുത്തുള്ള ചിങ്ങന്‍ ചിറ പ്രകൃതിക്ഷേത്രത്തിന്റെ വിശേഷങ്ങളാണ് ഇത്തവണ ഗ്രാമപാതകളിലൂടെയ.....

https://telbrainwings.com/june5/
05/06/2021

https://telbrainwings.com/june5/

ലോകവ്യാപകമായി 100 മില്യണ്‍ കാര്‍ബൊഡൈഓക്‌സൈഡ് കുറഞ്ഞു എന്ന കണക്ക് മനുഷ്യ നിര്‍മ്മിതമായ കാര്‍ബണ്‍ വാതകങ്ങള്‍ ഓര....

https://youtu.be/5PzQ4way0rc
04/06/2021

https://youtu.be/5PzQ4way0rc

എന്‍ട്രന്‍സ് പരിശീലന രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ റിജു&പി.എസ്.കെ സംസാരിക്കുന്നു. &psk

https://telbrainwings.com/john-abraham/
01/06/2021

https://telbrainwings.com/john-abraham/

ജോണ്‍ പോള്‍ എറണാകുളത്തിനടുത്താണ് കായല്‍ കടന്നാലെത്താവുന്ന പോഞ്ഞിക്കര ദ്വീപ്. ഒരുകാലഘട്ടത്തില്‍ അവിടത്തെ കള.....

മലയാളിയായ പ്രശസ്ത ബംഗാളി പത്രപ്രവര്‍ത്തകനും സഞ്ചാരസാഹിത്യകാരനുമായിരുന്ന വിക്രമന്‍ നായര്‍ വിടപറഞ്ഞിട്ട് 17 വര്‍ഷം പിന്നിട...
31/05/2021

മലയാളിയായ പ്രശസ്ത ബംഗാളി പത്രപ്രവര്‍ത്തകനും സഞ്ചാരസാഹിത്യകാരനുമായിരുന്ന വിക്രമന്‍ നായര്‍ വിടപറഞ്ഞിട്ട് 17 വര്‍ഷം പിന്നിടുന്നു. 2004 മെയ് 31നാണ് അദ്ദേഹം അന്തരിച്ചത്.

'പശ്ചിം ദിഗന്തേ പ്രദോഷ് കാലേ' എന്ന യാത്രാവിവരണകൃതിയിലൂടെ മലയാളി വായനക്കാര്‍ക്കിടയില്‍ സുപരിചിതനായ നായർദായുടെ സഞ്ചാരക്കുറിപ്പുകളുടെ സമാഹാരമായ 'ഒരു ലോകം പല കാലം' മലയാളത്തില്‍ ഉടൻ പുറത്തിറങ്ങുന്നു.

ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, റഷ്യ, ചൈന, കംബോഡിയ, ക്യൂബ, സ്വീഡന്‍, ജര്‍മനി, ആഫ്രിക്ക എന്നീ പത്തു രാജ്യങ്ങളില്‍ നിന്നുള്ള ജീവിതഗന്ധിയായ കുറിപ്പുകളും അനുഭവാഖ്യാനവുമാണ് പുസ്‌തകത്തിന്റെ ഉള്ളടക്കം.

ബംഗാളിയില്‍ നിന്നും മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് എഴുത്തുകാരനും പരിഭാഷകനുമായ സുനില്‍ ഞാളിയത്താണ്.

ടെല്‍ബ്രെയ്ന്‍ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 'ഒരു ലോകം പല കാല'ത്തിന്റെ ഫസ്റ്റ് ലുക്ക് കവര്‍ ഏറെ ആദരവോടെ വിക്രമൻ നായരുടെ ഓർമ്മ ദിനമായ ഇന്ന് റിലീസ് ചെയ്യുന്നു.

പുസ്തകം ഉടന്‍ വിപണിയിലെത്തും. .

കവര്‍ പെയിന്റിങ്: ശുവപ്രസന്ന

കവര്‍ ഡിസൈന്‍:
അമൃത പി.ആര്‍

-ടീം ടെല്‍ബ്രെയ്ന്

https://telbrainwings.com/saranath3/
30/05/2021

https://telbrainwings.com/saranath3/

മംഗള കരാട്ടുപറമ്പില്‍ കേരളത്തില്‍ കാര്യമായി കാണാത്തതും മറ്റെല്ലായിടത്തും സ്ഥിരമായി കാണുന്നതുമാണ് പശുക്കള്....

https://telbrainwings.com/sindhu-vayalar/
30/05/2021

https://telbrainwings.com/sindhu-vayalar/

ജോണ്‍പോള്‍ ഒരു വിദൂര നിഴല്‍ ചിത്രത്തിന്റെ ഓര്‍മ്മ മാത്രമായിരുന്നു സിന്ധുവിന് അച്ഛനെക്കുറിച്ചുണ്ടായിരുന്നത....

https://youtu.be/r-9BdwkxaIc
29/05/2021

https://youtu.be/r-9BdwkxaIc

വാദ്യോപകരണ നിര്‍മ്മാണത്തില്‍ പേരുകേട്ട ഗ്രാമമാണ് പാലക്കാട് ജില്ലയിലെ പെരുവമ്പ്. പരമ്പരാഗതമായി കിട്ടിയ ഈ കര....

ഒടുവില്‍ ഉണ്ണികൃഷ്ണനോട്, വരിച്ചത് അഭിനയത്തെയാണോ സംഗീതത്തെയാണോ എന്നു ചോദിച്ചാല്‍ ആത്മാവില്‍ സംഗീതത്തെയും അതിന്റെ പ്രകാശനത...
27/05/2021

ഒടുവില്‍ ഉണ്ണികൃഷ്ണനോട്, വരിച്ചത് അഭിനയത്തെയാണോ സംഗീതത്തെയാണോ എന്നു ചോദിച്ചാല്‍ ആത്മാവില്‍ സംഗീതത്തെയും അതിന്റെ പ്രകാശനത്തില്‍ അഭിനയത്തെയും എന്നു മറുപടി പറയും. നമ്മുടെ പതിവു വഴക്കങ്ങള്‍ വിട്ട് അഭിനയത്തിനും സംഗീതത്തിനും തമ്മില്‍ വല്ലാത്തൊരു പാരസ്പര്യമുണ്ടെന്നും അത് മുന്‍കൂട്ടി കാണാനാവുന്നവിധം അല്ലെന്നും ബോധ്യപ്പെടുത്തിയ ഒരു അഭിനയവര്യനായിരുന്നു ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍.
https://telbrainwings.com/oduvil-unnikrishnan/

ഒടുവില്‍ ഉണ്ണികൃഷ്ണനോട്, വരിച്ചത് അഭിനയത്തെയാണോ സംഗീതത്തെയാണോ എന്നു ചോദിച്ചാല്‍ ആത്മാവില്‍ സംഗീതത്തെയും അത.....

https://youtu.be/kd4ptpczwl0
25/05/2021

https://youtu.be/kd4ptpczwl0

മാധ്യമം പത്രത്തിലെ തന്റെ ഔദ്യോഗിക ജീവിതത്തെക്കുറിച്ചും തേജസ്സ് പത്രത്തിന്റെ ആരംഭത്തെക്കുറിച്ചും ജമാല്‍ കൊ...

ഞാന്‍ എന്റെ മനസ്സാക്ഷിയെ തൊട്ടുകൊണ്ട് എന്റെ എല്ലാ അടിസ്ഥാനധാരണകളെയും ആധാരമാക്കി പറയുന്നു, ഈ എഴുത്തുകാരന്‍ ഈ ചലചിത്രകാരന്...
23/05/2021

ഞാന്‍ എന്റെ മനസ്സാക്ഷിയെ തൊട്ടുകൊണ്ട് എന്റെ എല്ലാ അടിസ്ഥാനധാരണകളെയും ആധാരമാക്കി പറയുന്നു, ഈ എഴുത്തുകാരന്‍ ഈ ചലചിത്രകാരന്‍ ഗന്ധര്‍വനായിരുന്നില്ല മനുഷ്യനായിരുന്നു, പച്ചമനുഷ്യന്‍. അദ്ദേഹത്തിനിണങ്ങുന്നത് ദ്രാവിഡസംസ്‌കൃതിയുടെ ഉപാസകന്‍ എന്ന വിശേഷണമാണ്...
തുടർന്നു വായിക്കാം..
https://telbrainwings.com/padmarajan/

ജോണ്‍പോള്‍ പ്രിയ സുഹൃത്ത് പത്മരാജന് ഇന്ന് ഓര്‍മ്മദിനം. ഓരോ ഓര്‍മ്മദിനവും ഓര്‍മ്മിപ്പിക്കുന്നത് താനെന്തായിര.....

Address

Madom Junction

Alerts

Be the first to know and let us send you an email when Telbrain Wings posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Telbrain Wings:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share