SIGN

SIGN SIGN NEWS : Your digital news partner. Breaking news, Special reports, trending topics, and more...

കോഴിക്കോട്: ( 26.03.2020) കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഡിക്കല്‍ കോളജുകളുടെ ആവശ്യങ്ങള്‍ക്ക് കെഎസ്‌ആര്‍ടിസ...
26/03/2020

കോഴിക്കോട്: ( 26.03.2020) കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഡിക്കല്‍ കോളജുകളുടെ ആവശ്യങ്ങള്‍ക്ക് കെഎസ്‌ആര്‍ടിസി ആവശ്യമെങ്കില്‍ ബസുകള്‍ വിട്ടുകൊടുക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. പൊതുഗതാഗതം പൂര്‍ണമായും നിരോധിച്ച സാഹചര്യത്തില്‍ വാഹനമില്ലാത്തതിന്റെ പേരില്‍ ജീവനക്കാര്‍ക്ക് എത്തിപ്പെടാതിരിക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് മന്ത്രി പറഞ്ഞു.

കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകള്‍ക്കും കാസര്‍കോട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ബസുകള്‍ ഇതിനോടകം വിട്ടുകൊടുത്തിട്ടുണ്ട്. മറ്റ് ജില്ലകളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് കലക്ടര്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ച്‌ വിട്ടുകൊടുക്കുമെന്നും മന്ത്രി അറിയിച്ചു.

ലോക്കഡൗൺ കാലത്ത് ശ്രദ്ധിക്കേണ്ടത്...
24/03/2020

ലോക്കഡൗൺ കാലത്ത് ശ്രദ്ധിക്കേണ്ടത്...

ഷിം​ല: രാ​ജ്യ​ത്ത് വീ​ണ്ടും കൊ​വി​ഡ്-19 മ​ര​ണം. ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. അ​മേ​രി​ക്ക​യി​ല...
23/03/2020

ഷിം​ല: രാ​ജ്യ​ത്ത് വീ​ണ്ടും കൊ​വി​ഡ്-19 മ​ര​ണം. ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. അ​മേ​രി​ക്ക​യി​ല്‍ നി​ന്ന് വ​ന്ന ടി​ബ​റ്റ​ന്‍ അ​ഭ​യാ​ര്‍​ഥി​യാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം രാ​ജ്യ​ത്ത് പ​ത്താ​യി. ഇ​ന്ന് മൂ​ന്നു മ​ര​ണ​വു​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലു​മാ​ണ് ഇ​ന്ന് മ​റ്റ് ര​ണ്ടു മ​ര​ണ​ങ്ങ​ള്‍ സ്ഥി​രീ​ക​രി​ച്ച​ത്. ബം​ഗാ​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ 57 വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്. ഇ​യാ​ള്‍ ഇ​റ്റ​ലി​യി​ല്‍​നി​ന്നും വ​ന്ന​താ​ണ്. മും​ബൈ​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഫി​ലി​പ്പീ​ന്‍​സ് സ്വ​ദേ​ശി​യും രാ​വി​ലെ മ​രി​ച്ചു.

എന്തെല്ലാം നിയന്ത്രണങ്ങള്‍? # അവശ്യസാധനങ്ങള്‍ വില്‍ക്കുന്നത് തടയില്ല. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ ബാക്കി അവശ്യസര്‍വീസുകള...
23/03/2020

എന്തെല്ലാം നിയന്ത്രണങ്ങള്‍?

# അവശ്യസാധനങ്ങള്‍ വില്‍ക്കുന്നത് തടയില്ല. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ ബാക്കി അവശ്യസര്‍വീസുകളല്ലാത്ത എല്ലാ വ്യാപാരസ്ഥാപനങ്ങളും അടയ്ക്കണം.
# മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തനസമയം നിശ്ചയിച്ചിട്ടുണ്ട്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് 5 മണി വരെ മാത്രമേ ഈ കടകള്‍ പ്രവര്‍ത്തിക്കാവൂ.
# കാസര്‍കോട് 11 മണി മുതല്‍ 5 മണി വരെ മാത്രമേ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കാവൂ.
# കെഎസ്‌ആര്‍ടിസി, സ്വകാര്യ ബസ്സുകള്‍ ഓടില്ല. പൊതുഗതാഗതസംവിധാനം പൂര്‍ണമായി നിര്‍ത്തി വയ്ക്കുകയാണ്.
# ആളുകള്‍ വലിയ തോതില്‍ പുറത്തിറങ്ങരുത്. അത് കര്‍ശനമായി നടപ്പാക്കും. നോക്കാന്‍ പൊലീസുണ്ടാകും.
# ഓട്ടോ, ടാക്സി സര്‍വീസുകള്‍ മുടക്കില്ല. പക്ഷേ, ഇവയിലൊന്നും ആളുകളെ കുത്തിക്കയറ്റി കൊണ്ടുപോകാന്‍ പാടില്ല.
# കാസര്‍കോട് നിയന്ത്രണം ലംഘിച്ച്‌ ആളുകള്‍ പുറത്തിറങ്ങിയാല്‍ അറസ്റ്റുണ്ടാകും.
# സാധനങ്ങള്‍ വാങ്ങാന്‍ വ്യാപാരസ്ഥാപനങ്ങളുമായി സഹകരിച്ച്‌, സ്വിഗ്ഗി, സുമാറ്റോ ഹോം ഡെലിവറി ഭക്ഷണ ആപ്പുകളുടെ മാതൃകയില്‍ ആപ്ലിക്കേഷനോ, പ്രാദേശികമായി വാട്സാപ്പ് ഗ്രൂപ്പുകളോ ഉണ്ടാക്കി എത്തിക്കാന്‍ ഉള്ള സംവിധാനത്തെക്കുറിച്ച്‌ സജീവമായി ആലോചിക്കുന്നു.
# ഹോട്ടലുകളുണ്ടാകില്ല. ഹോട്ടലുകളില്‍ കൂട്ടം കൂടിയിരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. പക്ഷേ, ഹോട്ടലില്‍ നിന്ന് ഫുഡ് ഡെലിവറി ഉണ്ടാകും. ഫുഡ് ഓണ്‍ലൈന്‍ ഡെലിവറി മുടക്കില്ല. ഹോട്ടലുകളില്‍ നിന്ന് പാര്‍സലും വാങ്ങാം.
# കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വര്‍ക് ഫ്രം ഹോം ഏര്‍പ്പെടുത്തും. ഇത്തരമൊരു ഉത്തരവ് പൊതുഗതാഗതമന്ത്രി ഉടന്‍ പുറത്തിറക്കും.
# ആരാധനാലയങ്ങളില്‍ പോകുന്നതില്‍ കര്‍ശനമായ വിലക്കുണ്ട്. പക്ഷേ അവിടത്തെ ചടങ്ങുകളും ആചാരങ്ങളും മുടക്കമില്ലാതെ നടത്താം.
# കേരളത്തിന്റെ അതിര്‍ത്തികള്‍ പൂര്‍ണമായും അടക്കുന്നു. ഇനി ആളുകളെ ഇങ്ങോട്ടോ അങ്ങോട്ടോ പ്രവേശിപ്പിക്കില്ല. പക്ഷേ, മെഡിക്കല്‍ അടക്കം അത്യാവശ്യത്തിന് പോകുന്നവരെയോ, ചരക്ക് ഗതാഗതത്തെയോ തടയില്ല, അവയെല്ലാം കടത്തിവിടും.
# ബിവറേജസ് ഔട്ട് ലെറ്റുകള്‍ അടയ്ക്കില്ല. പെട്ടെന്ന് മദ്യ വില്‍പനശാലകള്‍ അടച്ചാല്‍ അത് വലിയ സാമൂഹ്യപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. വ്യാജമദ്യം ഒഴുകും. ഇത് അനുവദിക്കില്ല.

റിയാദ്​: സൗദി അറേബ്യയില്‍ പുതുതായി 51 പേര്‍ക്ക്​ കോവിഡ്​ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്...
23/03/2020

റിയാദ്​: സൗദി അറേബ്യയില്‍ പുതുതായി 51 പേര്‍ക്ക്​ കോവിഡ്​ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 562 ആയി. രണ്ടുപേര്‍ കൂടി തിങ്കളാഴ്​ച സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 19 ആയി.
പുതുതായി സ്ഥിരീകരിച്ച രോഗികളില്‍ 18 പേര്‍ റിയാദിലാണ്​. 12 പേര്‍ മക്കയിലും. താഇഫില്‍ ആറ്​, ബീശയില്‍ അഞ്ച്​, ദമ്മാമിലും ഖത്വീഫിലും മൂന്ന്​ വീതം, ജീസാനില്‍ രണ്ട്​, നജ്​റാന്‍, ഖുന്‍ഫുദ എന്നിവിടങ്ങളില്‍ ഒ​േരാന്ന്​ വീതവുമാണ്​ തിങ്കളാഴ്​ച സ്ഥിരീകരിച്ചത്​.
14,717 പേര്‍ നിരീക്ഷണത്തിലാണ്​. 98,840 പേരുടെ പരിശോധന ഫലം നെഗറ്റീവായി. 339,645 പേര്‍ ഇതുവരെ പരിശോധനകള്‍ക്ക്​ വിധേയരായി.

കൊച്ചി: കേരളം നിര്‍ണായക കോവിഡ് 19 വിരുദ്ധ പോരട്ടത്തിനൊരുങ്ങുമ്ബോള്‍ മുന്നില്‍ നിന്നു നയിക്കാനൊരുങ്ങുകയാണ് ആദിവാസികള്‍ക്ക...
23/03/2020

കൊച്ചി: കേരളം നിര്‍ണായക കോവിഡ് 19 വിരുദ്ധ പോരട്ടത്തിനൊരുങ്ങുമ്ബോള്‍ മുന്നില്‍ നിന്നു നയിക്കാനൊരുങ്ങുകയാണ് ആദിവാസികള്‍ക്കുവേണ്ടി ഏറെ കാര്യങ്ങള്‍ ചെയ്ത കോതമംഗലം സേവകിരണ്‍ ചാരിറ്റബിള്‍ സൊസൈറ്റി.

സൗജന്യ മാസ്‌ക് വിതരണം,സാനിറ്റൈസര്‍ വിതരണം, പൊതു ഇടങ്ങള്‍ വൃത്തിയാക്കല്‍,ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുള്ള ഭക്ഷണവിതരണം, മരുന്ന് വിതരണം തുടങ്ങി ഒരു സന്നദ്ധ സംഘടനക്ക് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളിലും ഓടി എത്തുന്നുണ്ട് സേവാകിരണ്‍ സൊസൈറ്റി പ്രവര്‍ത്തകര്‍.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് നിർബന്ധിത നിരീക്ഷണം
23/03/2020

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് നിർബന്ധിത നിരീക്ഷണം

ആളുകൾ പുറത്തിറങ്ങുമ്പോൾ അകലം പാലിക്കണം
23/03/2020

ആളുകൾ പുറത്തിറങ്ങുമ്പോൾ അകലം പാലിക്കണം

ആവിശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും.
23/03/2020

ആവിശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും.

പൊതുഗതാഗതം ഉണ്ടാകില്ല
23/03/2020

പൊതുഗതാഗതം ഉണ്ടാകില്ല

റസ്റ്റോറന്റുകൾ അടക്കും, ഹോം ഡെലിവറി മാത്രം
23/03/2020

റസ്റ്റോറന്റുകൾ അടക്കും, ഹോം ഡെലിവറി മാത്രം

മാർച്ച്‌ 31 വരെ ലോക്കഡൗൺ
23/03/2020

മാർച്ച്‌ 31 വരെ ലോക്കഡൗൺ

സംസ്ഥാന അതിർത്തികൾ അടച്ചിടും
23/03/2020

സംസ്ഥാന അതിർത്തികൾ അടച്ചിടും

കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചുകേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മാർച്ച് 31 വരെയാകും ലൗക്ക് ഡൗൺ. എല്ലാ അവശ്യ സാധനങ്...
23/03/2020

കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു
കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മാർച്ച് 31 വരെയാകും ലൗക്ക് ഡൗൺ. എല്ലാ അവശ്യ സാധനങ്ങളുടേയും ലഭ്യത ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് മാത്രം 28 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സ്ഥിതിഗതികൾ അനിയന്ത്രിതമായി പോകുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ലോക്ക് ഡൗൺ ഉണ്ടാകുമ്പോൾ :

സംസ്ഥാന അതിർത്തികൾ അടച്ചിടും
പൊതുഗതാഗതം ഉണ്ടാകില്ല
സ്വകാര്യ വാഹനങ്ങൾ അനുവദിക്കും
എൽപിജി, പെട്രോൾ പമ്പുകൾ പ്രവർ്തതിക്കും
ആരാധനാലയങ്ങളുടെ എല്ലാ ചടങ്ങുകളും നിർത്തിവയ്ക്കും
റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കില്ല
ഹോം ഡെലിവറി അനുവദിക്കും

ആളുകൾ വലിയ രീതിയൽ പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. പുറത്തിറങ്ങേണ്ട സാഹചര്യം വന്നാൽ ശാരീരിക അകലം പാലിക്കുക പോലുള്ള നിർദേശങ്ങൾ കർശനമായും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ന്യൂഡല്‍ഹി: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത നിര്‍ദേശമാണ് നിലനില്‍ക്കുന്നത്....
23/03/2020

ന്യൂഡല്‍ഹി: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത നിര്‍ദേശമാണ് നിലനില്‍ക്കുന്നത്. ഇപ്പോഴിതാ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും റദ്ദാക്കാനൊരുങ്ങി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍.

നാളെ അര്‍ദ്ധരാത്രി മുതല്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടയ്ക്കുമെന്നും നിലവില്‍ സര്‍വീസ് നടത്തുന്ന എല്ലാ വിമാനങ്ങളും നാളെ അര്‍ദ്ധ രാത്രിക്ക് മുമ്ബ് ലാന്‍ഡ് ചെയ്തിരിക്കണമെന്നും ഡിജിസിഎ കര്‍ശന നിര്‍ദേശം നല്‍കി.

ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

കേരളത്തിൽ ഇന്ന്  28 പേർക്ക്  കൊറോണ
23/03/2020

കേരളത്തിൽ ഇന്ന് 28 പേർക്ക് കൊറോണ

പാലക്കാട് : കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ജില്ലയില്‍ 4700 പേര്‍ നിരീക്ഷണത്തില്‍. നിലവില്‍ 4675 പേര്‍ വീടുകളിലും ഏഴുപേര്‍ ...
23/03/2020

പാലക്കാട് : കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ജില്ലയില്‍ 4700 പേര്‍ നിരീക്ഷണത്തില്‍. നിലവില്‍ 4675 പേര്‍ വീടുകളിലും ഏഴുപേര്‍ ഒറ്റപ്പാലം താലൂക്ക് ആസ്ഥാന ആശുപത്രിയിലും 15 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും മൂന്നുപേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിലും നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു .

എന്‍.ഐ.വി.യിലേക്ക് അയച്ച 147 സാമ്ബിളുകളില്‍ 104 എണ്ണം നെഗറ്റീവാണ്. ഇതുവരെ 1186 പേരുടെ നിരീക്ഷണകാലാവധി പൂര്‍ത്തിയായിട്ടുണ്ട്.

Address

Trivandrum

Telephone

+917356404420

Website

Alerts

Be the first to know and let us send you an email when SIGN posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SIGN:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share