Metro TV

Metro TV Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Metro TV, News & Media Website, .

25/07/2023

തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്നു

23/07/2023

ഉമ്മൻചാണ്ടി ഇല്ലാത്ത പുതുപ്പള്ളിയിലെ ആദ്യ ഞായറാഴ്ച

20/07/2023
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ സംസ്കാര ശുശ്രൂഷകൾക്കായുള്ള ഒരുക്കങ്ങളും പ്രത്യേക കല്...
19/07/2023

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ സംസ്കാര ശുശ്രൂഷകൾക്കായുള്ള ഒരുക്കങ്ങളും പ്രത്യേക കല്ലറയുടെ നിർമ്മാണ പ്രവർത്തനങ്ങളും അവസാനഘട്ടത്തിൽ.

വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിൽ മഴമുന്നറിയിപ്പ്സംസ്ഥാനത്ത് ഇന്ന് ...
06/07/2023

വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിൽ മഴമുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകി. വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിൽ യല്ലോ അലർട്ടുമാണ്. നാളെയും മറ്റന്നാളും വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്.

സംസ്ഥാനത്ത് ഇന്ന് 7 പനി മരണം; പനി ബാധിച്ചത് 10,594 പേർക്ക്സംസ്ഥാനത്ത് ഇന്ന് 7 പനി മരണം റിപ്പോർട്ട് ചെയ്തു. ഇതിൽ 3 പേർ ഡെ...
05/07/2023

സംസ്ഥാനത്ത് ഇന്ന് 7 പനി മരണം; പനി ബാധിച്ചത് 10,594 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 7 പനി മരണം റിപ്പോർട്ട് ചെയ്തു. ഇതിൽ 3 പേർ ഡെങ്കിപ്പനി ബാധിച്ചും 2 പേർ എലിപ്പനി മൂലവും 2 പേർ എച്ച് വൺ എൻ വൺ ബാധിച്ചുമാണ് മരിച്ചത്. സംസ്ഥാനത്താകെ 10,594 പേർക്കാണ് പനി ബാധിച്ചത്. ഇതിൽ 56 പേർക്ക് ഡെങ്കിപ്പനിയും 16 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.

ഏക സിവിൽ കോഡ് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല; സിപിഐഎം ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്ന് വി.ഡി. സതീശൻഏ...
05/07/2023

ഏക സിവിൽ കോഡ് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല; സിപിഐഎം ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്ന് വി.ഡി. സതീശൻ

ഏക സിവിൽ കോഡിൽ കോൺഗ്രസിന് കൃത്യമായ നിലപാടുണ്ടെന്ന് വി.ഡി. സതീശൻ. ആ നിലപാട് ആദ്യം പറഞ്ഞതും കോൺഗ്രസ് ആണ്. സിപിഐഎമ്മിനെ പോലെ മലക്കം മറിയുന്ന നിലപാട് അല്ല കോൺഗ്രസിന് എന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

ഏക സിവിൽകോഡ് ഇപ്പോൾ വേണ്ട. ഏക സിവിൽ കോഡ് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. രാഷ്ട്രീയ ലാഭം ആണ് സിപിഐഎമ്മിൻ്റെ ലക്ഷ്യം. സിപിഐഎം ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നു. 1987 ൽ ഇഎംഎസ് സ്വീകരിച്ച നിലപാട് തെറ്റാണെന്ന് സിപിഐഎമ്മിന് അഭിപ്രായം ഉണ്ടോ. ഏക സിവിൽ കോഡിൽ ഇഎംഎസിൻ്റെ നിലപാടിൽ നിന്ന് പിന്നോട്ട് പോയോ എന്ന് പാർട്ടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തെ ഏറ്റവും ചൂടേറിയ ദിനം; 2023 ജൂലൈ 3ന് രേഖപ്പെടുത്തിലോകത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടേറിയ ദിനമായി ജൂലൈ ...
05/07/2023

ലോകത്തെ ഏറ്റവും ചൂടേറിയ ദിനം; 2023 ജൂലൈ 3ന് രേഖപ്പെടുത്തി

ലോകത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടേറിയ ദിനമായി ജൂലൈ 3 (കഴിഞ്ഞ തിങ്കളാഴ്ച) രേഖപ്പെടുത്തി. യുഎസ് നാഷണൽ സെൻ്റർ ഫോർ എൻവിയോൺമെൻ്റൽ പ്രെഡിക്ഷനിൽ നിന്നുള്ള കണക്ക് പ്രകാരമാണ് ജൂലൈ മൂന്ന് ആ​ഗോളതലത്തിൽ ചൂടേറിയ ദിവസമായി രേഖപ്പെടുത്തിയത്. ദി ഹിന്ദു ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത നൽകിയത്.(World registers hottest day ever recorded on July 3)

കാലാവസ്ഥാ വ്യതിയാനവും ഉയർന്ന് വരുന്ന എൽ നിനോ പ്രതിഭാസവുമാണ് ഇങ്ങനെ ചൂട് കൂടാൻ കാരണമെന്നാണ് നിഗമനം. വരാനിരിക്കുന്ന ദിവസങ്ങളിൽ ഇനിയും ചൂട് കൂടാൻ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ജൂലൈ മൂന്നിന് ശരാശരി ആ​ഗോള താപനില 17.01 ഡി​ഗ്രി സെൽഷ്യസിൽ എത്തി.

ഇതോടെയാണ് ചൂടേറിയ ദിവസമായി ജൂലൈ മൂന്നിനെ രേഖപ്പെടുത്തിയത്. ഇതിന് മുന്നേ ഉയർന്ന താപനിലയായി രേഖപ്പെടുത്തിയത് ശരാശരി 16.92 ഡി​ഗ്രി സെൽഷ്യസായിരുന്നു.ശരാശരി ആ​ഗോളതാപനിലയെ അടിസ്ഥാനമാക്കിയാണ് ചൂടേറിയ ദിവസം കണക്കാക്കുന്നത്.ഈ ദിവസം വടക്കേ ആഫ്രിക്കയിൽ 50 ഡി​ഗ്രി സെൽഷ്യസിനടുത്ത് ചൂട് രേഖപ്പെടുത്തി. അന്റാർട്ടിക്കയിൽ പോലും അസാധാരണമായി താപനില ഉയർന്നു.

വിമാന നിരക്കിക്ക് കുതിച്ചുയരുന്നു, കേന്ദ്രം ഇടപെടണം; കേന്ദ്രവ്യോമയാന മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രികേരളത്തിലേക്കുള്ള...
05/07/2023

വിമാന നിരക്കിക്ക് കുതിച്ചുയരുന്നു, കേന്ദ്രം ഇടപെടണം; കേന്ദ്രവ്യോമയാന മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു.

ഓണം സീസൺ പ്രവാസികൾ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണ്. ആഘോഷങ്ങൾക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികൾക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികൾക്കും കനത്ത ആഘാതമാണ് ഈ വർദ്ധന.

കൊച്ചി∙ സിനിമാ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജിനെ ആദായനികുതി വകുപ്പ് ചോദ്യം ...
04/07/2023

കൊച്ചി∙ സിനിമാ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജിനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു.

നിർമാതാവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലായിരുന്നു ചോദ്യം ചെയ്യൽ. കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയ ശ്രീനിജിനെ നാലു മണിക്കൂറോളം ചോദ്യം ചെയ്തു.

സാഫ് കപ്പ്: ഇന്ത്യ ചാമ്പ്യന്‍സ്സാഫ് കപ്പ് കിരീടം ഇന്ത്യയ്ക്ക്. ആവേശ പോരാട്ടത്തിനൊടുവില്‍ കുവൈറ്റിനെ പെനാല്‍ട്ടി ഷൂട്ടൗട്...
04/07/2023

സാഫ് കപ്പ്: ഇന്ത്യ ചാമ്പ്യന്‍സ്

സാഫ് കപ്പ് കിരീടം ഇന്ത്യയ്ക്ക്. ആവേശ പോരാട്ടത്തിനൊടുവില്‍ കുവൈറ്റിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്നാണ് ഇന്ത്യയുടെ വിജയം.

സംസ്ഥാനത്ത് മഴക്കെടുതിയിൽ രണ്ട് മരണം; രണ്ട് ജില്ലകളിലെ മലയോര മേഖലകളിൽ രാത്രി യാത്ര നിരോധിച്ചു.പാലക്കാട് വടക്കഞ്ചേരിയിൽ ത...
04/07/2023

സംസ്ഥാനത്ത് മഴക്കെടുതിയിൽ രണ്ട് മരണം; രണ്ട് ജില്ലകളിലെ മലയോര മേഖലകളിൽ രാത്രി യാത്ര നിരോധിച്ചു.

പാലക്കാട് വടക്കഞ്ചേരിയിൽ തെങ്ങ് വീണ് ആദിവാസി സ്ത്രീയും മരിച്ചു. തൃശ്ശൂർ അരിപ്പാലത്ത് തോട്ടില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.

കണ്ണൂരിലും ഇടുക്കിയിലും മലയോര മേഖലകളിൽ രാത്രി യാത്ര നിരോധിച്ചു.

04/07/2023

വി ഡി സതീശൻ കണ്ണൂരിൽ മാധ്യമങ്ങളെ കാണുന്നു.

ബാലവിവാഹം നടത്തിയതായി പരാതിപാലക്കാട് തൂതയിൽ ബാലവിവാഹം നടത്തിയതായി പരാതി. സമീപത്തെ ക്ഷേത്രത്തിൽ വെച്ച് ജൂൺ 28 ന് വിവാഹം ന...
04/07/2023

ബാലവിവാഹം നടത്തിയതായി പരാതി

പാലക്കാട് തൂതയിൽ ബാലവിവാഹം നടത്തിയതായി പരാതി. സമീപത്തെ ക്ഷേത്രത്തിൽ വെച്ച് ജൂൺ 28 ന് വിവാഹം നടത്തിയതായാണ് പരാതി . 15 വയസുള്ള കുട്ടിയുടെ വിവാഹം നടത്തിയെന്നാണ് പരാതി . സംഭവത്തിൽ ചൈൽഡ് വെൽഫയർ കമ്മിറ്റി പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു . ബാലവിവാഹ നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വരൻ , പെൺകുട്ടിയുടെ അച്ഛൻ, അമ്മ എന്നിവർക്കെതിരെയാണ് കേസെടുത്തത്

100 വർഷം പഴക്കമുള്ള കൂറ്റൻ മരം കടപുഴകിതൃശൂരിൽ കാലവർഷം ശക്തി പ്രാപിക്കുന്നു . പരക്കെ വ്യാപക മഴയാണ് ലഭിച്ച് കൊണ്ടിരിക്കുന്...
04/07/2023

100 വർഷം പഴക്കമുള്ള കൂറ്റൻ മരം കടപുഴകി

തൃശൂരിൽ കാലവർഷം ശക്തി പ്രാപിക്കുന്നു . പരക്കെ വ്യാപക മഴയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത് . ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശമാണ് ഉണ്ടാകുന്നത് . കൃഷിയിടങ്ങൾ പലതിലും നാശനഷ്ടമുണ്ടായി . വെള്ളക്കെട്ടും പലയിടത്തും അനുഭവപ്പെട്ടു . നഗരത്തിനടുത്ത പെരിങ്ങാവിൽ 100 വർഷം പഴക്കമുള്ള കൂറ്റൻമരം കടപുഴകി റോഡിലേക്കു പതിച്ചു . ചൊവ്വാഴ്ച്ച പുലർച്ചെ മൂന്നോടെയാണ് സംഭവം . മരം മുറിച്ചു നീക്കാൻ അഗ്നിസുരക്ഷാസേന സമയത്തിന് എത്തിയില്ലെന്നുള്ള പരാതിയും ഉയരുന്നുണ്ട് .

ഏക സിവിൽ കോഡ്; ആം ആദ്മി പാർട്ടിയിലും ഭിന്നത, അം​ഗീകരിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രിഏക സിവിൽ കോഡ് വിഷയത്തിൽ ആം ആദ്മി പ...
04/07/2023

ഏക സിവിൽ കോഡ്; ആം ആദ്മി പാർട്ടിയിലും ഭിന്നത, അം​ഗീകരിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ഏക സിവിൽ കോഡ് വിഷയത്തിൽ ആം ആദ്മി പാർട്ടിയിലും ഭിന്നത. സിവിൽ കോഡിനെ അംഗീകരിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. രാജ്യത്തെ വിഭജിക്കാനുള്ള ബിജെപിയുടെ തന്ത്രമാണെന്നാണ് ഭഗവന്ത് മാന്റെ പ്രതികരണം. അതേസമയം, സിവിൽ കോഡിനെ പിന്തുണക്കുമെന്നാണ് ആംആദ്മി പാർട്ടിയുടെ നിലപാട്. രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെ പിന്തുണച്ചാണ് ആം ആദ്മി രം​ഗത്തെത്തിയത്.

കനത്ത മഴ: മൂന്ന് ജില്ലകളിൽ കാര്യമായ ജാഗ്രത വേണമെന്ന് മന്ത്രി കെ. രാജൻസംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജ...
04/07/2023

കനത്ത മഴ: മൂന്ന് ജില്ലകളിൽ കാര്യമായ ജാഗ്രത വേണമെന്ന് മന്ത്രി കെ. രാജൻ

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ കാര്യമായ ജാഗ്രത വേണമെന്ന് മന്ത്രി കെ. രാജൻ. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദേശം. എന്നാൽ ഡാമുകളുടെ നില അപകടകരമല്ലെന്നും അനാവശ്യ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. നാളെ രാത്രി മുതൽ ഇടുക്കിയിലെ മലയോര മേഖലകളിൽ അനാവശ്യ യാത്ര പാടില്ല. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ കേസെടുക്കുമെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.പ്രസ്താവനയുടെ പൂര്‍ണ രൂപം'കേരളത്തിലുണ്ടായ കനത്ത മഴയുടെ സാഹചര്യത്തിൽ എല്ലാ താലൂക്കുകളിലും എമർജൻസി ഓപ്പറേഷൻ സെന്ററുകൾ സജ്ജമായതായി റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. കഴിഞ്ഞ 36 മണിക്കൂറായി കേരളത്തിൽ വ്യാപകമായി മഴ പെയ്യുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർമാരും തഹസിൽദാർമാരും ഡെപ്യൂട്ടി കളക്ടർമാരും പങ്കെടുത്ത് റവന്യൂ വകുപ്പിന്റെ ഉന്നത തല യോഗം ഓൺലൈനിൽ ചേർന്നതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 24 മണിക്കൂറും താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകൾ പ്രവർത്തിക്കും.

കനത്ത മഴയെത്തുടർന്ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്...
04/07/2023

കനത്ത മഴയെത്തുടർന്ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി..

Address


Website

Alerts

Be the first to know and let us send you an email when Metro TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share