Daily News kerala

  • Home
  • Daily News kerala

Daily News kerala News Media kerala

"2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടി" https://whatsapp.com/channel/0029VaA4elkEawdrrO2B7n2Lന്യൂഡല്‍ഹി:20...
30/09/2023

"2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടി"


https://whatsapp.com/channel/0029VaA4elkEawdrrO2B7n2L

ന്യൂഡല്‍ഹി:
2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടി. നോട്ട് ഒക്ടോബര്‍ ഏഴ് വരെ മാറ്റാം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് അറിയിപ്പ്

മെയ് 23 മുതലാണ് നോട്ട് മാറ്റി വാങ്ങാനുള്ള സൗകര്യം ഒരുക്കിയത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് വിപണിയില്‍ അതിവേഗം പണലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് 2000 രൂപ നോട്ടുകൾ പുറത്തിറക്കിയത്. ലക്ഷ്യം പൂര്‍ത്തിയാക്കുകയും ആവശ്യത്തിന് ചെറിയ മൂല്യമുള്ള നോട്ടുകള്‍ ലഭ്യമാകുകയും ചെയ്തതോടെ 2018 ൽ 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തിയിരുന്നു.

എല്ലാ ബാങ്കുകളും അവരുടെ ശാഖകള്‍ വഴി 2000 രൂപ നോട്ടുകള്‍ മാറാനുള്ള സാഹചര്യം ഒരുക്കും. ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് 2000 രൂപ നോട്ട് നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാം. അക്കൗണ്ട് ഇല്ലാത്ത ഒരാള്‍ക്ക് പോലും ഐഡി പ്രൂഫ് ഇല്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപ നോട്ടുകള്‍ മാറാമെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

കണ്ണൂർ    പൂതപ്പാറ:   അഴിക്കോട് കടപ്പുറം റോഡ് ഗുപ്ത കമ്പനിക്ക് സമീപം ഉള്ള റഫീഖ് മരണപെട്ടു.ഭാര്യ :സാജിതമക്കൾ : റഫ്‌ന, റിൻ...
30/09/2023

കണ്ണൂർ
പൂതപ്പാറ:
അഴിക്കോട് കടപ്പുറം റോഡ് ഗുപ്ത കമ്പനിക്ക് സമീപം ഉള്ള റഫീഖ് മരണപെട്ടു.

ഭാര്യ :
സാജിത
മക്കൾ :
റഫ്‌ന, റിൻഷ റിഷാദ്
മരുമക്കൾ :
സിനാൻ, സിദ്രത്തുൽ മുൻതഹ

മയ്യത്ത് നമസ്കാരം ളുഹർ നമസ്കാരനാന്തരം പൂതപ്പാറ ജുമാ മസ്ജിദിൽ തുടർന്ന് പള്ളിയാമൂല കബർസ്ഥാനിൽ കബറടക്കം.

https://whatsapp.com/channel/0029VaA4elkEawdrrO2B7n2L

⛔"2000 രൂപ നോട്ട് ഇനിയും കൈയിൽ സൂക്ഷിച്ചിട്ടുണ്ടോ? ഇന്ന് തന്നെ മാറ്റണം;സമയപരിധി അവസാനിക്കും"30.09.2023ന്യൂഡൽഹി:2000 രൂപ ...
30/09/2023

⛔"2000 രൂപ നോട്ട് ഇനിയും കൈയിൽ സൂക്ഷിച്ചിട്ടുണ്ടോ? ഇന്ന് തന്നെ മാറ്റണം;സമയപരിധി അവസാനിക്കും"
30.09.2023

ന്യൂഡൽഹി:
2000 രൂപ നോട്ടുകൾമാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സെപ്റ്റംബർ ഒന്നു വരെയുള്ളകണക്കനുസരിച്ച്2000രൂപനോട്ടുകളിൽ93%വുംതിരിച്ചെത്തിയെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയത്. 2023 സെപ്റ്റംബർ 30-നകം നോട്ടുകൾ മാറ്റുകയോനിക്ഷേപിക്കുകയോവേണമെന്നായിരുന്നുഅറിയിപ്പ്.അതേസമയം,നോട്ടിന്റെനിയമപ്രാബല്യം തുടരുമെന്നും റിസർവ്ബാങ്ക്അറിയിച്ചിട്ടുണ്ട്.

500, ആയിരം രൂപ നോട്ടുകൾനിരോധിച്ചതിന് പിന്നാലെ 2016ലാണ് റിസർവ്ബാങ്ക് 2000 രൂപ നോട്ട് അവതരിപ്പിച്ചത്. എന്നാൽ, 2018 -19 സാമ്പത്തികവർഷത്തോടെ നോട്ടിന്റെ അച്ചടി നിർത്തിവച്ചിരുന്നു. ഈ വർഷം മെയ് 19നാണ് 2000 രൂപയുടെ കറൻസി പിൻവലിക്കുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. മെയ് 23 മുതൽ കറൻസി മാറ്റിയെടുക്കാൻ അവസരമൊരുക്കിയിരുന്നു. സെപ്റ്റംബർ 30നകം കൈവശമുള്ള 2000 രൂപ നോട്ടുകൾ മുഴുവനായി മടക്കി നൽകണമെന്നതാണ് റിസർവ് ബാങ്കിന്റെ അഭ്യർഥന. ഈ സമയപരിധി നീട്ടുമോ എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല.

നോട്ട്നിക്ഷേപിക്കുന്നതിനുംമാറ്റിയെടുക്കുന്നതിനും എല്ലാ ബാങ്കുകളും അവരുടെ ശാഖകൾ വഴി പൊതുജനങ്ങൾക്ക് സൗകര്യംഒരുക്കിയിട്ടുണ്ട്. ഒരേ സമയം 20,000 രൂപ വരെ മൂല്യമുള്ള 2000 രൂപയുടെ നോട്ടുകൾ വരെമാറ്റിയെടുക്കാനുള്ള സംവിധാനമാണ് ബാങ്കുകളിലുള്ളത്. അതായത് ഒരേ സമയം പത്ത് നോട്ടുകൾ മാറ്റിയെടുക്കാനാകും. അക്കൗണ്ടില്ലാത്ത ബാങ്കുകളിലും നോട്ട് മാറിയെടുക്കാനാകും.
https://whatsapp.com/channel/0029VaA4elkEawdrrO2B7n2L

26/08/2023

"തൊട്ടിൽപ്പാലത്ത് പെൺകുട്ടിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവം; പ്രതി കസ്റ്റഡിയിൽ"
⭕പീഡിപ്പിച്ച് മുറിയില്‍.

August 26, 2023
കോഴിക്കോട്: തൊട്ടിൽപ്പാലം കുണ്ടുതോട്ടിൽ 19-കാരിയായ കോളേജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് മുറിയില്‍ പൂട്ടിയിട്ട സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. നാദാപുരം ഡി.വൈ.എസ്.പി വി.വി. ലതീഷിന്റെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. വടകരയ്ക്കടുത്ത് വച്ചാണ് ഇയാൾ പിടിയിലായത്. പ്രതിയെ സംബന്ധിച്ച വിശദാംശങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.
പെൺകുട്ടിയെ പൂട്ടിയിട്ട ഇയാളുടെ വീട്ടിൽ നിന്ന് എം.ഡി എം എ അടക്കം കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാളുടെ മയക്കുമരുന്ന് ബന്ധം ഉൾപ്പെടെ കണ്ടെത്തേണ്ടതുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
സ്വകാര്യകോളേജിൽ പഠിക്കുന്ന പെൺകുട്ടിയെ ബുധനാഴ്ച വൈകീട്ടോടെ ഹോസ്റ്റലിൽനിന്ന് കാണാതാവുകയായിരുന്നു. രക്ഷിതാക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ പോലീസിൽ പരാതി നൽകുകയും സൈബർ സെല്ലിന്റെ സഹായത്തോടെ കുണ്ടുതോട്ടിലുള്ളവീടിന്റെ രണ്ടാംനിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.

മാസപ്പടി; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ ഹര്‍ജി തള്ളി, UDF നേതാക്കള്‍ക്കെതിരെയും അന്വേഷണമില്ല.       August 26, 2023...
26/08/2023

മാസപ്പടി; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ ഹര്‍ജി തള്ളി, UDF നേതാക്കള്‍ക്കെതിരെയും അന്വേഷണമില്ല.




August 26, 2023
കൊച്ചി:
മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരെയുള്ള ഹര്‍ജി തള്ളി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് മാസപ്പടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയത്. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹീംകുഞ്ഞ് എന്നിവര്‍ക്കെതിരേ അന്വേഷണം വേണമെന്ന ഹര്‍ജിയും കോടതി നിരാകരിച്ചു.
ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഹര്‍ജി നല്‍കിയത്.
എന്നാല്‍ ആദായനികുതി വകുപ്പ് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒരു അന്വേഷണം പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി കൈക്കൊണ്ടത്.

26/08/2023

"യുപിയില്‍ മുസ്ലീം വിദ്യാര്‍ത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവം; അധ്യാപികയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു"


26.08.2023

യുപിയില്‍ മുസ്ലീം വിദ്യാര്‍ത്ഥിയെ തല്ലാന്‍ ഹിന്ദു വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപികയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഐപിസി 323, 504 വകുപ്പുകള്‍ പ്രകാരമാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ വകുപ്പുതല നടപടിയും സ്വീകരിക്കും. വിദ്യാഭ്യാസ വകുപ്പിന് ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന് അപെക്‌സ് ചൈല്‍ഡ് റൈറ്റ്‌സ്‌ബോഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി വരികയാണെന്നും കുട്ടിയുടെ ഐഡന്റിറ്റില വെളിപ്പെടുത്തുന്ന വീഡിയോ ഷെയര്‍ ചെയ്യരുതെന്നും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂംഗോ പറഞ്ഞു.

ഗുണനപട്ടിക പഠിക്കാത്തതിന്റെ പേരില്‍ മുസ്ലിംവിശ്വാസിയായ കുട്ടിയെ മര്‍ദിക്കാന്‍ മറ്റ് മതത്തിലുള്ള കുട്ടികള്‍ക്ക് അധ്യാപിക നിര്‍ദ്ദേശം നല്‍കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വിദ്യാര്‍ത്ഥിയെ മര്‍ദിക്കാന്‍ മറ്റു കുട്ടികള്‍ക്കു നിര്‍ദേശം നല്‍കിയ അധ്യാപികയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിവിധകോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. പ്രചരിച്ച വിഡിയോയില്‍ ഇവര്‍ കുട്ടിക്കെതിരെ വര്‍ഗീയ പരാമര്‍ശങ്ങളും നടത്തിയിട്ടുണ്ട്.

അതേസമയം വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. കുട്ടികളുടെ മനസ്സില്‍ വിവേചനത്തിന്റെ വിഷം വിതയ്ക്കുന്നത് നീചമായ പ്രവൃത്തിയാണ്. രാജ്യത്തിന് വേണ്ടി ഒരു അധ്യാപികയ്ക്ക് ഇതിലും മോശമായതൊന്നും ചെയ്യാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

26/08/2023

⭕മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തി


മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തി. സുരക്ഷ വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി നിരവധി പോലീസുകാരെ അധികമായി നിയമിച്ചിട്ടുണ്ട്. നിലവിൽ, ആർ.ആർ.ആർ.എഫ് ബറ്റാലിയനിലെ 45 പോലീസുകാരും, 5 ഇൻസ്പെക്ടർമാരും 24 മണിക്കൂർ ഡ്യൂട്ടിയിലുണ്ട്. കൂടാതെ, 15 കമാൻഡോകളും 15 പേരടങ്ങുന്ന സ്ഥിരം സ്ട്രൈക്കർ ഫോഴ്സും ഉണ്ട്. ഇതിന് പുറമേയാണ് കൂടുതൽ പേരെ നിയോഗിച്ചത്.

കെഎപി അഞ്ചാം ബറ്റാലിയനിൽ നിന്ന് 3 എസ്ഐമാരടക്കം 45 പേരെയാണ് ക്ലിഫ് ഹൗസ് സുരക്ഷയ്ക്ക് അധികമായി നിയോഗിച്ചിരിക്കുന്നത്. ക്ലിഫ് ഹൗസിന് ചുറ്റുമുള്ള റോഡുകളിലും പോലീസിന്റെ നേതൃത്വത്തിൽ സുരക്ഷ കൂട്ടിയിട്ടുണ്ട്. സാധാരണയായി മുഖ്യമന്ത്രിക്കൊപ്പം 28 കമാൻഡോകളും, 40 പോലീസുകാരും സദാസമയം ഉണ്ടാകാറുണ്ട്. കൂടാതെ, മുഖ്യമന്ത്രിയുടെ പരിപാടികളിൽ ദ്രുതകർമ്മ സേനയെയും, എസ്.ഐ.എസ്.എഫിനെയും വിന്യസിക്കാറുണ്ട്.

⭕റൊണാൾഡോയ്ക്ക് ഹാട്രിക്ക്;സൗദി പ്രോ ലീ​ഗിൽ അൽ നസറിന് ആദ്യ ജയം, ഇരട്ട ​ഗോളുമായി സാദിയോ മാനെ  26.08.2023സൗദി പ്രോ ലീ​ഗിൽ ആ...
26/08/2023

⭕റൊണാൾഡോയ്ക്ക് ഹാട്രിക്ക്;സൗദി പ്രോ ലീ​ഗിൽ അൽ നസറിന് ആദ്യ ജയം, ഇരട്ട ​ഗോളുമായി സാദിയോ മാനെ

26.08.2023

സൗദി പ്രോ ലീ​ഗിൽ ആദ്യ ജയവുമായി അൽ നസർ. ​ഗോളടിച്ചും ​ഗോളടിപ്പിച്ചും കളം നിറഞ്ഞ ക്രിസ്റ്റ്യാനോ മികവിലാണ് അൽ നസർ തകർപ്പൻ ​ജയം നേടിയത്. ഏകപക്ഷീയമായ അഞ്ച് ​ഗോളുകൾക്കാണ് അൽ നസറിന്റെ ജയം. കരിയറിലെ 63-ാം ഹാട്രിക്കും ക്രിസ്റ്റ്യാനോ സ്വന്തമാക്കി. ഇരട്ട ​ഗോൾ നേടിയ സാദിയോ മാനെ അൽ നസറിന്റെ വിജയത്തിന് അഞ്ചിന്റെ പഞ്ചും നൽകി.

മത്സരത്തിന്റെ തുടക്കം മുതൽ പന്ത് അൽ നസറിന്റെ പാദങ്ങളിലായിരുന്നു. ആദ്യ ശ്രമങ്ങൾ നടത്തിയത് മോന്റേറിയോ ഒട്ടാവിയോ ആയിരുന്നു. പിന്നാലെ റൊണാൾഡോ കളം നിറഞ്ഞു. 27-ാം മിനിറ്റിൽ അൽ നസറിന്റെ ​ഗോൾ വേട്ട ആരംഭിച്ചു. റൊണാൾഡോയുടെ അസിസ്റ്റിൽ സാദിയോ മാനെ ആണ് ആദ്യം സ്കോർ ചെയ്തത്. 38-ാം മിനിറ്റിൽ റൊണാൾഡോയുടെ ആദ്യ ​ഗോൾ. തകർപ്പൻ ഹെഡറിലൂടെ റൊണാൾഡോ മത്സരത്തിലെ തന്റെ ആദ്യ ​ഗോൾ നേടി. രണ്ട് ​ഗോൾ ലീഡോടെ അൽ നസർ ആദ്യ പകുതി അവസാനിപ്പിച്ചു.

രണ്ടാം പകുതിയിലും അൽ നസറിന്റെ ആധിപത്യം. 55-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിന്റെ ലീഡ് ഉയർത്തി. അബ്ദുൾ റഹ്മാൻ ​ഗരീബിന്റെ ​അസിസ്റ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇടം ​കാൽ ​ഗോൾ. അൽ നസർ മൂന്ന് ​ഗോളിന് മുന്നിൽ. 81-ാം മിനിറ്റിൽ വീണ്ടും അൽ നസർ വല ചലിപ്പിച്ചു. ഇത്തവണ സാദിയോ മാനെ തന്റെ രണ്ടാം ​ഗോൾ സ്വന്തമാക്കി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ക്രിസ്റ്റ്യാനോ തന്റെ ഹാട്രിക്ക് പൂർത്തിയാക്കിയത്. മറുപടി ഇല്ലാത്ത അഞ്ച് ​ഗോളിന് അൽ നസറിന്റെ തകർപ്പൻ ജയം.

26/08/2023

ചന്ദ്രനിൽ വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലത്തിന് 'ശിവശക്തി'യെന്ന് പേരിട്ടു, പ്രഖ്യാപിച്ച് മോദി

26.08.2023

ചന്ദ്രന്റെ ദക്ഷണിധ്രുവത്തിൽ വിക്രം ലാൻഡർ കാൽ കുത്തിയ ഇടം ഇനി ശിവശക്തി എന്ന പേരിൽ അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവൻ മനുഷ്യകുലത്തിന്റെ നന്മയുടെ പ്രതീകമാണ്. ശക്തി അതിനുള്ള കരുത്ത് നമുക്ക് നൽകുന്നുവെന്നും മോദി പറഞ്ഞു. ചന്ദ്രയാൻ-2 കാൽപ്പാടുകൾ പതിപ്പിച്ച ചന്ദ്രോപരിതലത്തിലെ സ്ഥലം 'തിരംഗ' എന്നറിയപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ഓഗസ്റ്റ് 23 ഇനി മുതൽ നാഷണൽ സ്‌പേസ് ഡേ ആയി ആഘോഷിക്കും. ചന്ദ്രയാൻ 3 ചന്ദ്രനിൽ സ്പർശിച്ച അഭിമാനകരമായ നിമിഷം താൻ വിദേശത്ത് ആയിരുന്നെങ്കിലും മനസ് നിങ്ങൾക്ക് ഒപ്പമായിരുന്നു. ഈ നിമിഷം നിങ്ങളുടെ ഒപ്പം എത്താൻ കഴിഞ്ഞതിൽ സന്തോഷം. വിദേശ സന്ദർശനം പൂർത്തിയായാലുടൻ നിങ്ങളെ വന്ന് കാണാനാണ് ആഗ്രഹിച്ചതെന്നും പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്ത് പറഞ്ഞു.

29/07/2023

⛔️"വിദ്വേഷ മുദ്രാവാക്യം: സാമൂഹിക മാധ്യമങ്ങളിൽ നിരീക്ഷണം, ആറ് കേസുകൾ രജിസ്റ്റർ ചെയ്തു"


കാഞ്ഞങ്ങാട്ട്:
യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് ആറ് കേസുകള്‍ കാസര്‍കോട് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം വിദ്വേഷ മുദ്രാവാക്യം വിളിച്ച് നല്‍കിയ അബ്ദുല്‍ സലാമിനെ കൂടൂതല്‍ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.

Advertisement

മുസ്ലീം യൂത്ത് ലീഗ് മണിപ്പൂര്‍ വിഷയത്തിൽ കാഞ്ഞങ്ങാട് നടത്തിയ ഐക്യദാര്‍ഢ്യ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിലാണ് കേസ്. ചൊവ്വാഴ്ച വൈകുന്നേരം നടന്ന റാലിയിൽ ബുധനാഴ്ച തന്നെ മുദ്രാവാക്യം വിളിച്ച് നല്‍കിയ 18 വയസുകാരന്‍ അബ്ദുല്‍ സലാം അടക്കം അറസ്റ്റിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ കൂടുതല്‍ വിദ്വേഷ പ്രചാരണം നടക്കുന്നുണ്ട്. ഇത് തടയാനുള്ള ശ്രമത്തിലാണ് പൊലീസ്. സാമൂഹിക മാധ്യമങ്ങളില്‍ കാസര്‍കോട് സൈബല്‍ സെല്‍ നിരീക്ഷണമുണ്ട്. ഗ്രൂപ്പുകളില്‍ ഇത്തരം മെസേജുകള്‍ പ്രചരിക്കുന്നത് കണ്ടാല്‍ അഡ്മിന്‍മാരെ പ്രതി ചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു.

മുദ്രാവാക്യം വിളിച്ച് നല്‍കിയ അബ്ദുല്‍ സലാമിനെ കസ്റ്റഡിയില്‍ വാങ്ങാനായി ഹൊസ്ദുര്‍ഗ് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. പ്രതിക്ക് ആരെങ്കിലും മുദ്രാവാക്യം പഠിപ്പിച്ച് നല്‍കിയതാണോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഇന്നലെ ജില്ലയിലെത്തിയ ഡിജിപി ഷേഖ് ദര്‍വേശ് സാഹേബ് കേസിന്‍റെ പുരോഗതി വിലയിരുത്തിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ക്രമസമാധാനം അടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തിയത്.

23/07/2023

കണ്ണൂർ സ്റ്റേറ്റ് ബാങ്കിന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിക്കുന്നതിന്റെ സിസിടിവി ദൃശ്യം.

ഇന്ന് രാവിലെയായിരുന്നു അപകടം. ബൈക്ക് യാത്രക്കാരനായ താവക്കര സ്വദേശി മുഹമ്മദ് റാഫിക്ക് പരിക്കേറ്റു. മയ്യിൽ റൂട്ടിലോടുന്ന ബസാണ് ഇടിച്ചത്. CCTV 👇

"മലപ്പുറത്ത് ലോറി മറിഞ്ഞ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; മൂന്നുപേർക്ക് പരിക്ക്‌-വീഡിയോ "https://youtu.be/YCMFz4SaW9o♻️വാർത...
24/06/2023

"മലപ്പുറത്ത് ലോറി മറിഞ്ഞ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; മൂന്നുപേർക്ക് പരിക്ക്‌-വീഡിയോ "
https://youtu.be/YCMFz4SaW9o

♻️വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ 👇
https://chat.whatsapp.com/KKpczxF8vcLK5ocOqip9WK
24 june 2023

മലപ്പുറം:
മുണ്ടുപറമ്പിൽ ലോറി ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ മറിഞ്ഞ് അപകടം. സ്റ്റീൽ റോളുമായി വന്ന ലോറി നിയന്ത്രണംവിട്ട് കാറിനും സ്‌കൂട്ടറിനും മുകളിലേക്ക് മറിയുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം.

അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. രാവിലെ മുണ്ടുപറമ്പ് ബെെപ്പാസിലൂടെ കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇറക്കം ഇറങ്ങി വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് സമീപത്തെ കാറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് അപകടത്തിൽപ്പെട്ട കാർ തെറിച്ച് സ്കൂട്ടർ യാത്രികനെ ഇടിക്കുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണുന്നത്.

സ്കൂട്ടർ യാത്രികനായിരുന്ന കോട്ടക്കൽ സ്വദേശി മുഹമ്മദ് ഷാഫിയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. തൂണിനിടയിൽ കുടുങ്ങിപ്പോയ ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ലോറി ഡ്രെെവറും സമീപത്തെ വർക്ക് ഷോപ്പ് ജീവനക്കാരനുമാണ് അപകടത്തിൽ അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേർ.

അനേകം ഓഫറുകളുമായി കണ്ണൂരിന്റെ സ്വന്തം ഹൈടെക് ടി.വി.എസ്.🤩 TVS സ്കൂട്ടറുകൾക്ക് മറ്റാരും നൽകാത്ത ഓഫറുകൾ നിങ്ങൾക്ക് ഹൈടെക് ട...
23/06/2023

അനേകം ഓഫറുകളുമായി കണ്ണൂരിന്റെ സ്വന്തം ഹൈടെക് ടി.വി.എസ്.🤩 TVS സ്കൂട്ടറുകൾക്ക് മറ്റാരും നൽകാത്ത ഓഫറുകൾ നിങ്ങൾക്ക് ഹൈടെക് ടി.വി.എസിൽ നിന്ന് ലഭിക്കുന്നു. വിശ്വാസം വരുന്നില്ലേ? എങ്കിൽ ഉടൻ തന്നെ ഷോറൂം സന്ദർശിക്കൂ.

Hitech TVS
*Sales* - *Service* - *Spares*

📍 Puthiyatheru, Chirakkal, Kannur

✅ _Authorized *MAIN DEALER*_ since 2018
_TVS Motorcycles Pvt. Ltd._

☎️ *Call now for booking* ☎️
7025556110
7511191771
7025558999
7025556111

Advt..
Plz contact admin
*Daily News 8
https://wa.me/message/QJ6IWADQHLFOF1

23/06/2023

"പുണ്യഭൂമിയിലേക്ക് തീര്‍ഥാടക പ്രവാഹം; ഹാജിമാരുടെ എണ്ണം 13 ലക്ഷം കവിഞ്ഞു"


ഹജ്ജ് കര്‍മങ്ങള്‍ക്കായി ഇതുവരെ 1,342,351 തീര്‍ഥാടകര്‍ എത്തിച്ചേര്‍ന്നതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് മന്ത്രാലയം.


മക്ക:
വിശുദ്ധ ഹജ്ജ് കര്‍മത്തിന് ദിനങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഹജ്ജ് കര്‍മങ്ങള്‍ക്കായി ഇതുവരെ 1,342,351 തീര്‍ഥാടകര്‍ കര-നാവിക വ്യോമ തുറമുഖങ്ങള്‍ വഴി എത്തിച്ചേര്‍ന്നതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് മന്ത്രാലയം അറിയിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നും വിമാനത്താവളങ്ങള്‍ വഴി 1,280,240 തീര്‍ഥാടകരാണ് എത്തിച്ചേര്‍ന്നത്. കരമാര്‍ഗം വഴി 57,463 തീര്‍ഥാടകരും, കടല്‍ മാര്‍ഗം 4,648 പേരുമാണ് എത്തിച്ചേര്‍ന്നത്. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങളില്‍ 160 രാജ്യങ്ങളില്‍ നിന്നുള്ള 20 ലക്ഷം പേരാണ് പങ്കെടുക്കുക. തീര്‍ഥാടകര്‍ക്ക് ആത്മീയ അന്തരീക്ഷത്തില്‍ ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഹജ്ജ് മന്ത്രാലയം പറഞ്ഞു.

ഈ വര്‍ഷത്തെ തീര്‍ഥാടനം സുരക്ഷിതമായും സുഗമമായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. തീര്‍ഥാടകരെ സഹായിക്കാന്‍ ആയിരക്കണക്കിന് ജീവനക്കാരെയും സന്നദ്ധ പ്രവര്‍ത്തകരെയും വിന്യസിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതിനായി ഹജ്ജ് സീസണില്‍ 32,000 പേരടങ്ങുന്ന മെഡിക്കല്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അറഫാത്തില്‍ 46ഉം , മിനയില്‍ 26ഉം, പുണ്യസ്ഥലങ്ങളിലെ കാല്‍നട-റോഡുകളില്‍ ആറും, ജമാറാത്തില്‍ 16ഉം ഉള്‍പ്പെടെ 32 ആശുപത്രികളും 140-ലധികം ആരോഗ്യ കേന്ദ്രങ്ങളും സജ്ജമായിട്ടുണ്ടെന്നും ആരോഗ്യ ഡെപ്യൂട്ടി മന്ത്രി ഹാനി ജോഖ്ദാര്‍ പറഞ്ഞു.

"സ്‌പോര്‍ട്‌സില്‍ മികവുണ്ടോ? നാഷണല്‍ സ്‌പോര്‍ട്സ് യൂണിവേഴ്സിറ്റിയില്‍ പഠിക്കാം.June 23, 2023 കായികമേഖലയിലെ ശാസ്ത്രം, സാങ...
23/06/2023

"സ്‌പോര്‍ട്‌സില്‍ മികവുണ്ടോ? നാഷണല്‍ സ്‌പോര്‍ട്സ് യൂണിവേഴ്സിറ്റിയില്‍ പഠിക്കാം.

June 23, 2023


കായികമേഖലയിലെ ശാസ്ത്രം, സാങ്കേതികജ്ഞാനം, മാനേജ്‌മെന്റ്, പരിശീലനം തുടങ്ങിയവയിലെ പഠനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന, നാഷണല്‍ സ്‌പോര്‍ട്സ് യൂണിവേഴ്സിറ്റി 2023-24ല്‍ നടത്തുന്ന ബിരുദ/ബിരുദാനന്തര പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസര്‍ക്കാര്‍, യുവജനകാര്യ സ്‌പോര്‍ട്സ് മന്ത്രാലയത്തിന്റെ കീഴില്‍ മണിപ്പുരിലെ ഇംഫാലിലാണ് സ്ഥാപനം സ്ഥിതിചെയ്യുന്നത്. ജൂണ്‍ 25-ന് മുന്‍പ് ഓണ്‍ലൈനായി അപേക്ഷിക്കണം
യു.ജി. പ്രോഗ്രാമുകള്‍
1. ബാച്ച്ലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്സ് [BPES.- മൂന്നുവര്‍ഷം]
2. ബാച്ച്ലര്‍ ഓഫ് സയന്‍സ് ഇന്‍ സ്‌പോര്‍ട്സ് കോച്ചിങ് [BSc സ്‌പോര്‍ട്സ് കോച്ചിങ്)-നാലുവര്‍ഷം].
യോഗ്യത: ഹയര്‍സെക്കന്‍ഡറി/തത്തുല്യപരീക്ഷ 45 ശതമാനം മാര്‍ക്കോടെ (പട്ടിക വിഭാഗക്കാര്‍ക്ക് 40 ശതമാനം മാര്‍ക്ക്) ജയിച്ചിരിക്കണം. അതോടൊപ്പം അപേക്ഷാര്‍ഥി കൈവരിച്ചിരിക്കേണ്ട സ്‌പോര്‍ട്സ് മികവ്, മറ്റുവ്യവസ്ഥകള്‍ എന്നിവ പ്രോ?െസ്പക്ടസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
1. മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ സ്‌പോര്‍ട്സ് കോച്ചിങ് (രണ്ടുവര്‍ഷം, നാല് സെമസ്റ്റര്‍),
2. മാസ്റ്റര്‍ ഓഫ് ആര്‍ട്സ് ഇന്‍ സ്‌പോര്‍ട്സ് സൈക്കോളജി (രണ്ടുവര്‍ഷം, നാല് സെമസ്റ്റര്‍),
3. മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്സ് (രണ്ടുവര്‍ഷം, നാല് സെമസ്റ്റര്‍),
4. എംഎസ്സി അപ്ലൈഡ് സ്‌പോര്‍ട്‌സ് ന്യൂട്രീഷന്‍ ((രണ്ടുവര്‍ഷം, നാല് സെമസ്റ്റര്‍)
ഓരോ പ്രോഗ്രാമിലെയും പ്രവേശനത്തിനുവേണ്ട അക്കാദമിക്/ സ്‌പോര്‍ട്സ് യോഗ്യത (ബാധകമെങ്കില്‍), മറ്റുവ്യവസ്ഥകള്‍ എന്നിവ, പ്രോ?െസ്പക്ടസില്‍ ലഭ്യമാണ്. വനിതകള്‍ക്ക് 30 ശതമാനം സീറ്റ് സംവരണംചെയ്തിട്ടുണ്ട്. ഓാണ്‍ലൈന്‍ അപേക്ഷാഫീസ് 1000 രൂപ. ഓരോ പ്രോഗ്രാമിനും വെവ്വേറെ അപേക്ഷയും ഫീസും നല്‍കണം
പ്രവേശനം
ജൂലൈ 18നു തിരുവനന്തപുരമുള്‍പ്പെടെ 9 കേന്ദ്രങ്ങളിലായി പ്രവേശനപരീക്ഷ (നാഷണല്‍ സ്‌പോര്‍ട്സ് യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് എക്‌സാമിനേഷന്‍). തിരുവനന്തപുരം (കാര്യവട്ടം) ലക്ഷ്മിബായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ (എല്‍.എന്‍.സി.പി.ഇ) ആണ് ടെസ്റ്റ് സെന്റര്‍. 30 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കാണ്. എഴുത്തുപരീക്ഷയിലെ മികവും സ്‌പോര്‍ട്‌സ് നേട്ടങ്ങളുടെ വിലയിരുത്തല്‍, കായികശേഷി പരിശോധന, ഗെയിം പ്രൊഫിഷ്യന്‍സി, വൈവ വോസി, അപേക്ഷാര്‍ഥിയുടെ സ്‌പോര്‍ട്സ് നേട്ടങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
തൊഴിലവസരങ്ങള്‍
കായികപരിശീലനരംഗത്ത് വൈദഗ്ധ്യം നേടാനും പ്രവര്‍ത്തിക്കാനും സഹായകരമാകുന്ന കോഴ്സുകളാണ് നടത്തുന്നത്. സ്‌പോര്‍ട്സ് കോച്ച്, കോച്ചിങ് കണ്‍സല്‍ട്ടന്റ്, പേഴ്സണല്‍ ട്രെയിനര്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകര്‍, സ്‌പോര്‍ട്സ് ഓഫീസര്‍/ അഡ്മിനിസ്ട്രേറ്റര്‍, ഫിറ്റ്നസ് സെന്റര്‍ മാനേജര്‍, സ്‌പോര്‍ട്സ് തെറാപ്പിസ്റ്റ്, ഇന്‍സ്ട്രക്ടര്‍, സ്‌പോര്‍ട്സ് സൈക്കോളജിസ്റ്റ്, സ്‌പോര്‍ട്സ് കൗണ്‍സലര്‍, പ്രൈവറ്റ് പ്രാക്ടീഷണര്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സഹായകരമായവയാണ് പ്രോഗ്രാമുകള്‍. ഫിറ്റ്നസ് ക്ലബ്ബുകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍, ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രി, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയില്‍ തൊഴിലവസരങ്ങളുണ്ട്. വിവരങ്ങള്‍ക്ക്: https://www.nsu.ac.in/

The University shall impart undergraduate, postgraduate, and doctoral programmes in Sports Coaching, Sports Sciences, and Physical Education in various disciplines .

23/06/2023

⛔️"ഫാന്‍ അക്കൗണ്ടുകളെ നിരോധിക്കാന്‍ യൂട്യൂബ്; മറ്റുള്ളവരുടെ ഉള്ളടക്കം പകര്‍ത്തുന്ന ചാനലുകള്‍ക്ക് പണി."

June 23, 2023


സിനിമാ താരങ്ങള്‍, ഗായകര്‍, സെലിബ്രിറ്റികള്‍ തുടങ്ങി ജനപ്രിയരായ ക്രിയേറ്റര്‍മാര്‍ക്കുവരെ ആരാധകര്‍ നിര്‍മിച്ച ഫാന്‍ അക്കൗണ്ടുകള്‍ യൂട്യൂബിലുണ്ട്. തങ്ങളുടെ ഇഷ്ട വ്യക്തിത്വങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളാണ് ഈ അക്കൗണ്ടുകളിലുള്ളത്.
എന്നാല്‍ യഥാര്‍ത്ഥ ഫാന്‍ അക്കൗണ്ടുകള്‍ക്കൊപ്പം ഇങ്ങനെയുള്ള പ്രമുഖ വ്യക്തികളുടെ അക്കൗണ്ടുകളുടെ തനിപ്പകര്‍പ്പുകളും നിലവിലുണ്ട്. ഇത് ആള്‍മാറാട്ടമായി കാണുന്ന യൂട്യൂബ് ഈ പ്രശ്‌നം പരിഹരിക്കാന്‍ തങ്ങളുടെ പോളിസി പരിഷ്‌കരിക്കുകയാണ്.
ഫാന്‍ അക്കൗണ്ടുകള്‍ ആണെങ്കില്‍ അത് പേരില്‍ തന്നെ വ്യക്തമാകണം. യഥാര്‍ത്ഥ ക്രിയേറ്ററുമായോ, കലാകാരന്മാരുമായോ സെലിബ്രിറ്റികളുമായോ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാകണം.
ചില ഫാന്‍ പേജുകള്‍ ഡിസ്‌ക്രിപ്ഷനിലെല്ലാം ഫാന്‍ പേജ് ആണെന്ന് വ്യക്തമാക്കുമെങ്കിലും യഥാര്‍ത്ഥ ക്രിയേറ്ററുടേയോ ആരാധിക്കുന്ന വ്യക്തിയേ കുറിച്ച് മറ്റാരെങ്കിലും നിര്‍മിച്ചതോ ആയ ഉള്ളടക്കങ്ങള്‍ തങ്ങളുടെ ചാനലില്‍ റീ അപ്ലോഡ് ചെയ്യും. എന്നാല്‍ ഈ രീതി ഇനി അനുവദിക്കില്ല.
യഥാര്‍ത്ഥ വ്യക്തിയുടെ അല്ലെങ്കില്‍ ചാനലിന്റെ അതേ പേര്, അവതാര്‍ ചിത്രം, ബാനര്‍ എന്നിവയെല്ലാം ഉപയോഗിക്കുപന്ന ചാനലുകളെയും തടയും. പേരിലെ അക്ഷരങ്ങളില്‍ നേരിയ മാറ്റങ്ങള്‍ വരുത്തിയുള്ളതാണങ്കിലും തടയും. ഉദാഹരണത്തിന് O എന്ന ഇംഗ്ലീഷ് അക്ഷരത്തിന് പകരം 'പൂജ്യം' എന്ന് ചേര്‍ക്കുന്നവരുണ്ട്.
നേരത്തെ ഫാന്‍ അക്കൗണ്ടുകളെ തടയാന്‍ യൂട്യൂബിന് പോളിസി വ്യവസ്ഥകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഫാന്‍ പേജ് എന്ന പേരില്‍ ആള്‍മാറാട്ടവും യഥാര്‍ത്ഥ ക്രിയേറ്ററുടെ ഉള്ളടക്കങ്ങള്‍ വ്യാപകമായി റീ അപ്ലോഡ് ചെയ്യാന്‍ തുടങ്ങിയതും നടപടികള്‍ സ്വീകരിക്കുന്നതിലേക്ക് നീങ്ങുകയായിരുന്നു.
ക്രിയേറ്റര്‍മാര്‍ക്കും ആരാധകര്‍ക്കും അനുകൂലമായ സാഹചര്യം ഒരുക്കുക. അക്കൗണ്ടുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുക, കണ്ടന്റ് ക്രിയേറ്റര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഇതിലുണ്ട്.

23/06/2023

സൗജന്യ കെ.എ.എസ് പരീക്ഷാ പരിശീനം

പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് വരുമാന പരിധി ഇല്ലാതെയും, മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാന പരിധിക്ക് വിധേയമായും അപേക്ഷിക്കാം.


June 23, 2023

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ: പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ആറ് മാസത്തെ സൗജന്യ കെ.എ.എസ് പരീക്ഷാ പരിശീനം നൽകുന്നു. പി.എസ്.സി നിഷ്‌കർഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതക്ക് അനുസൃതമായി കെ.എ.എസ് പരീക്ഷാ പരിശീലനത്തിലേയ്ക്കായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് വരുമാന പരിധി ഇല്ലാതെയും, മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാന പരിധിക്ക് വിധേയമായും അപേക്ഷിക്കാം. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ഗവ: പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ നിന്നും ലഭിക്കുന്ന അപേക്ഷാ ഹോമിൽ ജൂലൈ അഞ്ചിന് മുമ്പായി അപേക്ഷ നൽകണം. പട്ടികജാതി/പട്ടികവർഗ്ഗക്കാരായ ഉദ്യോഗാർഥികൾക്ക് സർക്കാർ ഉത്തരവിന് വിധേയമായി സ്‌റ്റൈപന്റ് ലഭിക്കും.

23/06/2023

⛔️"കെൽട്രോണിൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി; ഇപ്പോള്‍ അപേക്ഷിക്കാം"

June 23, 2023

കെൽട്രോണിൽ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രവേശനത്തിനായി 7561866186, 9388338357 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. അടിസ്ഥാന യോഗ്യത: എസ്.എസ്.എൽ.സി, +2, ഐടിഐ, ഡിപ്ലോമ. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് മുൻഗണന. പ്രായപരിധി ഇല്ല. ksg.keltron.in ൽ അപേക്ഷഫോം ലഭിക്കും.

23/06/2023

⛔️"വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു, സഞ്ജു ടീമില്‍."
♻️വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ 👇
https://chat.whatsapp.com/KKpczxF8vcLK5ocOqip9WK
23 june 2023

മുംബൈ:
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന-ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടി. 17 അംഗ ഏകദിന ടീമിലാണ് സഞ്ജു ഇടം നേടിയത്.
ഏകദിന ടീമിനെയും ടെസ്റ്റ് ടീമിനെയും രോഹിത് ശര്‍മ തന്നെ നയിക്കും. ഏകദിനത്തില്‍ ഹാര്‍ദിക് പാണ്ഡ്യയും ടെസ്റ്റില്‍ അജിങ്ക്യ രഹാനെയും വൈസ് ക്യാപ്റ്റനാകും. ടെസ്റ്റ് ടീമില്‍ നിന്ന് ചേതേശ്വര്‍ പൂജാര പുറത്തായതാണ് ഏറ്റവും വലിയ വാര്‍ത്ത. പകരം യശസ്വി ജയ്‌സ്വാള്‍ ടീമിലിടം നേടി. ഋതുരാജ് ഗെയ്ക്‌വാദും ടീമിലിടം നേടിയിട്ടുണ്ട്. നവ്ദീപ് സൈനി ടെസ്റ്റ് ടീമില്‍ തിരികെയെത്തി. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്.
ഏകദിനത്തില്‍ സഞ്ജുവിനെക്കൂടാതെ ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്. ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍, ജയ്‌ദേവ് ഉനദ്കട്ട് എന്നിവരും ടീമിലിടം നേടി. ശിഖര്‍ ധവാന്‍ ടീമിലില്ല. ടെസ്റ്റ് പരമ്പരയാണ് ആദ്യം ആരംഭിക്കുന്നത്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റ് ജൂലായ് 12 നും രണ്ടാം ടെസ്റ്റ് ജൂലായ് 20 നും ആരംഭിക്കും. ഏകദിന പരമ്പര ജൂലായ് 27 ന് ആരംഭിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഏകദിന പരമ്പരയ്ക്ക് ശേഷം ട്വന്റി 20 പരമ്പരയുമുണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ടെസ്റ്റ് ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെയ്ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാള്‍, അജിങ്ക്യ രഹാനെ (സഹനായകന്‍), കെ.എസ്.ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ശാര്‍ദൂല്‍ ഠാക്കൂര്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജയ്‌ദേവ് ഉനദ്കട്ട്, നവ്ദീപ് സൈനി.
ഏകദിന ടീം:രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെയ്ക്‌വാദ്, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശാര്‍ദൂല്‍ ഠാക്കൂര്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജയ്‌ദേവ് ഉനദ്കട്ട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, മുകേഷ്

⛔️"എലിപ്പനി; ചികിത്സ വൈകുന്നത് മരണത്തിനിടയാക്കും, നാല് അവയവങ്ങൾ അപകടത്തിലാകും. "https://dailynewseight.blogspot.com/2023...
23/06/2023

⛔️"എലിപ്പനി; ചികിത്സ വൈകുന്നത് മരണത്തിനിടയാക്കും, നാല് അവയവങ്ങൾ അപകടത്തിലാകും. "
https://dailynewseight.blogspot.com/2023/06/blog-post_23.html
➖️➖️➖️➖️➖️➖️➖️➖️➖️
23 june 2023 FRI

June 23, 2023 കണ്ണൂർ : ചികിത്സ തേടാൻ വൈകുന്നത് സംസ്ഥാനത്ത് എലിപ്പനി മരണം കൂടുന്നതിന് പ്രധാന കാരണമാകുന്നു. പനി വന്നാൽ സ്....

01/06/2023

"കണ്ണൂരിൽ നിർത്തിയിട്ട എലത്തൂരിൽ ആക്രമണം നടന്ന അതേ ട്രയിനിന് വീണ്ടും തീപിടിച്ചു; ഒരു ബോഗി കത്തി നശിച്ചു."

01.06.2023

കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിൽ തീ പിടിത്തമുണ്ടായതിനെ തുടർന്ന് ഒരു ബോഗി കത്തി നശിച്ചു. കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ട്രയിനിൻ്റെ ഒരു ബോഗിയാണ് കത്തിയത്.
എലത്തൂരിൽ ആക്രമണം നടന്ന അതേ ട്രയിനിന് തന്നെയാണ് ഇപ്പോൾ തീപിടിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.

രാത്രി എത്തിയ എക്സിക്യൂട്ടിവ് എക്സ്പ്രസിന്റെ ബോഗിയാണ് കത്തി നശിച്ചത്. അഗ്നിശമന സേന സ്ഥലത്ത് എത്തി തീയണച്ചെങ്കിലും ബോഗി പൂർണമായി കത്തി നശിച്ചിരുന്നു. തീയിട്ടതാകാനുള്ള സാധ്യത സംശയിക്കുന്നതായാണ് റെയിൽവേ അധികൃതർ പറയുന്നത്. ഇക്കാര്യത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ എട്ടാമത്തെ ട്രാക്കിൽ നിർത്തിയിട്ടിരിക്കവേയാണ് ട്രയിനിന് തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ടോ സ്വാഭാവിക തകരാറ് മൂലമോ തീപിടിത്തം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് റെയിൽവേ അധികൃതർ പറയുന്നു.

23/05/2023

"ഐഡി പ്രൂഫും, അപേക്ഷാ ഫോമും വേണ്ടെന്ന് എസ്ബിഐ; 2000 ത്തിന്റെ നോട്ട് ഇന്ന്‌ മുതൽ മാറ്റിയെടുക്കാം"

23/05/2023


2000 രൂപയുടെ നോട്ട് മാറ്റിയെടുക്കാൻ പ്രത്യേക ഫോമിന്റെ ആവശ്യമില്ലെന്ന് വിശദീകരിച്ച് പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നോട്ടുമാറുന്നതിനായി ബ്രാഞ്ചിലെത്തുന്ന ഉപഭോക്താക്കൾ ഐഡന്റിന്റിറ്റി പ്രൂഫോ, പ്രത്യേക അപേക്ഷോ ഫോമോ പൂരിപ്പിച്ച് നൽകേണ്ടതില്ലെന്നാണ് എസ്ബിഐ അറിയിപ്പിലുള്ളത്. ഫോം നൽകാതെ തന്നെ ഒരേ സമയം 20,000 രൂപ വരെ മാറ്റാമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വിശദീകരണം നൽകി.

വെള്ളിയാഴ്ചയാണ് 2000 രൂപയുടെ ഇന്ത്യൻ കറൻസി റിസർവ് ബാങ്ക് പിൻവലിച്ചത്. 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തിവച്ചതായി ആർബിഐ വാർത്താക്കുറിപ്പിലാണ്അറിയിച്ചത്. 2000 ത്തിന്റെ നോട്ടുകൾ ഇനി വിതരണം ചെയ്യരുതെന്ന് ബാങ്കുകൾക്കും നിർദേശം നൽകി.

നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമാണ് ബാങ്കുകളോട് 2000 രൂപയുടെ കറൻസി വിതരണം ചെയ്യുന്നത് നിർത്തിവെക്കാൻ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയത്. നിലവിൽ കയ്യിലുള്ള നോട്ടുകൾക്ക് നിയമ സാധുത സെപ്റ്റംബർ 30 വരെ തുടരുമെന്നും റിസർവ് ബാങ്കിന്റെ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

മെയ് 23 മുതൽ നോട്ടുകൾ ബാങ്കിലെത്തി മാറ്റാം. സെപ്റ്റംബർ 30 തിന് മുമ്പ് ജനങ്ങളുടെ കൈവശമുള്ള 2000 രൂപയുടെ നോട്ടുകളെല്ലാം തിരികെ ബാങ്കുകളിലേൽപ്പിക്കണം. ഒരാൾക്ക് ഒറ്റത്തവണ 20,000 രൂപ മാത്രമേ ബാങ്കിൽ നൽകി മാറ്റിയെടുക്കാൻ സാധിക്കുകയുള്ളുവെന്നും ആർബിഐ നിർദ്ദേേശങ്ങളിലുണ്ട്.

ചൊവ്വാഴ്ച മുതൽ ബാങ്കുകളിൽ നിന്നും 2000 രൂപ മാറ്റിയെടുക്കാമെന്ന തീരുമാനത്തിന് പിന്നാലെയാണ് നോട്ട് മാറ്റിയെടുക്കാൻ തിരിച്ചറിയൽ രേഖയോ, അപേക്ഷാ ഫോമോ ആവശ്യമില്ലെന്ന് എസ്ബിഐ വ്യക്തമാക്കിയിരിക്കുന്നത്.

2016 ൽ പുറത്തിറക്കിയ 2000 ത്തിന്റെ നോട്ടുകളാണ് ഏഴ് വർഷത്തിന് ശേഷം കേന്ദ്രം പിൻവലിക്കുന്നത്.നിലവിൽ 2000 രൂപ നോട്ടാണ് രാജ്യത്ത് പ്രചാരത്തിലുള്ള ഏറ്റവും മൂല്യമുള്ള കറന്‍സി. 2019-20 സാമ്പത്തിക വർഷം 2000 രൂപയുടെ ഒരൊറ്റ നോട്ട് പോലും അച്ചടിച്ചിട്ടില്ല

21/05/2023

BRAEAKING NEWS
21.05.2023

മക്കയിലെ ഇബ്രാഹിം ഖലീൽ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ എട്ട് പാകിസ്ഥാൻ തീർത്ഥാടകർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

എസ്.എസ്.എൽ.സി ഫലം  99.70% വിജയം;കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനം കൂടുതൽ"Join  👇https://chat.whatsapp.com/KKpczxF8vcLK5ocO...
19/05/2023

എസ്.എസ്.എൽ.സി ഫലം 99.70% വിജയം;കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനം കൂടുതൽ"

Join 👇
https://chat.whatsapp.com/KKpczxF8vcLK5ocOqip9WK
19.05.2023


തിരുവനന്തപുരം :
എസ് എസ് എൽ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു.

👉🏻കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിൽ.
👉🏻വിജയ ശതമാനം കൂടുതൽ കണ്ണൂരിൽ 99.94%,
👉🏻 കുറവ് വയനാട് 98.41%
👉🏻 4,17,864പേര് ഉപരിപഠനത്തിന് അർഹരായി.
👉🏻 68,604 ഫുൾ എ പ്ലസ്
👉🏻 3വിഷയങ്ങളിൽ സെ പരീക്ഷ എഴുതാം.

👉🏻4 മണി മുതൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പിആർഡി ലൈവ് മൊബൈൽ ആപ്പിലും വിവിധ വെബ്‌സൈറ്റുകളിലും ഫലം ലഭിക്കും.

⭕️ഫലമറിയാൻ കൈറ്റിന്റെ
www.results.kite.kerala.gov.in
എന്ന പ്രത്യേക ക്ലൗഡ് അധിഷ്ഠിത പോർട്ടലിന് പുറമെ ‘സഫലം 2023’ എന്ന മൊബൈൽ ആപ്പും സജ്ജമാക്കി.

✅️ഫലം ലഭിക്കുന്ന മറ്റ് വെബ്‌സൈറ്റുകൾ:

www.prd.kerala.gov.in
https://results.kite.kerala.gov.in/
https://examresults.kerala.gov.in
https://pareekshabhavan.kerala.gov.in
https://sslcexam.kerala.gov.in

⭕️എസ് എസ് എൽ സി (എച്ച്.ഐ) ഫലം
http://sslchiexam.kerala.gov.in
ലും,
⭕️ടി എച്ച് എസ് എൽ സി (എച്ച്.ഐ) ഫലം
http://thslchiexam.kerala.gov.in
ലും,
⭕️ടി എച്ച് എസ് എൽ സി ഫലം
http://thslcexam.kerala.gov.in
ലും,
⭕️എ എച്ച് എസ് എൽ സി ഫലം
http://ahslcexam.kerala.gov.in
ലും ലഭ്യമാവും.
➖️➖️➖️➖️➖️➖️➖️
https://chat.whatsapp.com/EpPpJnFa7OHLBNJf9IOpX5

WhatsApp Group Invite

Address


Website

Alerts

Be the first to know and let us send you an email when Daily News kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share