
24/12/2024
സിബാഖ് സംഭവിക്കുന്നു..!
ദാറുൽഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ ദേശീയ കലോത്സവമായ സിബാഖിന് അരങ്ങുണരാനിരിക്കുകയായി. ജനുവരി 1 മുതൽ 6 വരെ ദാറുൽഹുദയിൽ വെച്ച് നടത്തപ്പെടുന്ന സിബാഖ്' 25 ഗ്രാൻഡ് ഫിനാലെയിൽ ഇന്ത്യയിലെ 20ലധികം സംസ്ഥാനങ്ങളിൽ നിന്നുള്ള ദാറുൽഹുദാ വിദ്യാർത്ഥികൾ മാറ്റുരക്കും.
Festival of Cultures അഥവാ സംസ്കാരങ്ങളുടെ മഹോത്സവം എന്നതാണ് ഇത്തവണ സിബാഖ് മുന്നോട്ടു വെക്കുന്ന ആപ്ത വാക്യം. ലോക മുസ്ലിം ജനതയുടെ ഒട്ടനവധി സംസ്കാരങ്ങൾ സിബാഖിലൂടെ ചെമ്മാട്ടെ മണ്ണിൽ സംഗമിക്കുകയാണ്.
പുതിയ കാലത്തെ പ്രബോധന ദൗത്യത്തിന് പ്രാപ്തരായ പണ്ഡിതർക്ക് ജന്മം നൽകുന്ന ദാറുൽഹുദയുടെ സഞ്ചാരത്തിൽ ഒരു നാഴികക്കല്ലാവട്ടെ ഈ സിബാഖും..