Novi Mir Media

  • Home
  • Novi Mir Media

Novi Mir Media We welcome all of you to our channel Novi Mir Media.

23/02/2022

പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്റ് നിയമനം

ജില്ലാ ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന ഹെല്‍പ്പ് ഡെസ്‌കിലേക്ക് പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്റ് നിയമനം. എസ്.എസ്.എല്‍.സി യോഗ്യത, കമ്പ്യൂട്ടര്‍/ടൈപ്പിങ് പരിജ്ഞാനം, ആശയവിനിമയപാടവ അഭികാമ്യം. 2021 ജനുവരി ഒന്നിന് 50 തികയാത്തവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ പ്രായം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഫെബ്രുവരി 26 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നേരിട്ട് നല്‍കണം. കൂടിക്കാഴ്ച പിന്നീട് അറിയിക്കും. ഫോണ്‍-0491 2533327, 2534524.

22/02/2022

കൊല്ലം ജില്ല എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.

➡️പ്ലസ് ടു യോഗ്യതയുള്ള 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.

➡️ഫെബ്രുവരി 26ന് രാവിലെ 10 മണിക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം.

➡️കൂടുതല്‍ വിവരങ്ങള്‍ക്ക് 8714835683, 04742740615

22/02/2022

നൈപുണ്യ പരിശീലനം: 22 വരെ അപേക്ഷിക്കാം

നൂതന സംരംഭം ആരംഭിക്കാന്‍ താത്പര്യമുള്ള യുവജനങ്ങള്‍ക്ക് ജനറല്‍ എന്‍ജിനീയറിങ്ങില്‍ നൈപുണ്യ പരിശീലനം സംഘടിപ്പിക്കുന്നു. ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ഒന്നാം തീയതി മുതല്‍ 24 വരെ (എട്ട് ദിവസത്തെ മാനേജ്‌മെന്റ് പരിശീലനം ജില്ലാ വ്യവസായ കേന്ദ്രത്തിലും, 12 ദിവസത്തെ നൈപുണ്യ പരിശീലനം എന്‍.എസ്.എസ് എന്‍ജിനീയറിങ്ങ് കോളേജിലുമാണ് പരിശീലനം). ബി.ടെക്ക്/ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ യോഗ്യതയുള്ള 18 നും 45 നും ഇടയില്‍ പ്രായമുളളവര്‍ക്കാണ് അവസരം. താത്പര്യമുളളവര്‍ വെള്ള പേപ്പറില്‍ അപേക്ഷ തയ്യാറാക്കി ഫെബ്രുവരി 22 ന് മുമ്പ് ജില്ലാ വ്യവസായ കോന്ദ്രത്തിലോ ബന്ധപ്പെട്ട താലൂക്ക് വ്യവസായ ഓഫീസിലോ സമര്‍പ്പിക്കണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍:0491 2505408

ന്യൂട്രിഷനിസ്റ്റ് നിയമനംആലത്തൂര്‍, അട്ടപ്പാടി, കൊല്ലങ്കോട്, പട്ടാമ്പി ബ്ലോക്കുകളിള്‍ ന്യൂട്രിഷനിസ്റ്റ്മാരെ ദിവസവേതനാടിസ്...
22/02/2022

ന്യൂട്രിഷനിസ്റ്റ് നിയമനം

ആലത്തൂര്‍, അട്ടപ്പാടി, കൊല്ലങ്കോട്, പട്ടാമ്പി ബ്ലോക്കുകളിള്‍ ന്യൂട്രിഷനിസ്റ്റ്മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.എസ്സ്.എസി ന്യൂട്രീഷ്യന്‍/ഫുഡ് സയന്‍സ്/ഫുഡ് ആന്റ് ന്യൂട്രിഷന്‍ ക്ലിനിക്/ന്യൂട്രിഷന്‍ ആന്റ് ഡയറ്റിക്‌സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 45 വയസ്സ്(ഫെബ്രുവരി 1, 2022) കുറഞ്ഞത് ഒരു വര്‍ഷം എങ്കിലും ഹോസ്പിറ്റല്‍ പ്രവൃത്തി പരിചയം, ഡയറ്റ് കൗണ്‍സിലിംഗ് എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷ ഫോമിന് shorturl.at/rD359 സന്ദര്‍ശിക്കുക.

22/02/2022

കരാര്‍ നിയമനം

പാലക്കാട് മെഡിക്കല്‍ കോളേജില്‍ കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ആന്റിറിട്രോവൈറല്‍ തെറാപ്പി (ART) സെന്റ്‌റില്‍ സ്റ്റാഫ് നേഴ്‌സ്, കൗണ്‍സിലര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. . യോഗ്യത എം.എസ്. ഡബ്ല്യൂ / ബി.എ സോഷ്യോയോളജി. യോഗ്യരായവര്‍ ഡയറക്ടര്‍,പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് (IIMS), കുന്നത്തൂര്‍മേട് പോസ്റ്റ്, പാലക്കാട് വിലാസത്തില്‍ ഫെബ്രുവരി 24 നകംഅപേക്ഷ നല്‍കണം.

13/02/2022

ശ്രം - മെഗാ തൊഴിൽ മേള 2022 - ഫെബ്രുവരി 19 ന്

കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിന്റെ മേൽനോട്ടത്തിൽ സങ്കല്പപ് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും, ജില്ലാ സ്കിൽ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ശ്രം - മെഗാ ജോബ് ഫെയർ 2022 ഫെബ്രുവരി 19 )o തീയതി ഗവ. എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോട് വെച്ച് നടത്താൻ തീരുമാനിച്ചു . 40 ഓളം കമ്പനികളിലായി 1750 ഓളം ഒഴിവുകൾ ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൊഴിൽ അന്വേഷകർക്ക് ഫെബ്രുവരി 16 വരെ സ്റ്റേറ്റ് ജോബ് പോർട്ടൽ (www.statejobportal.kerala.gov.in ) എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. സ്റ്റേറ്റ് ജോബ് പോർട്ടലിൽ ജോബ് ഫെയർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തുകൊണ്ട്‌ തൊഴിൽ അന്വേഷകർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. എഞ്ചിനീയറിംഗ്, ഫാർമസി, നഴ്സിംഗ് , ഐടിഐ, ഓട്ടോമൊബൈൽ പോളിടെക്നിക്, എംബിഎ, ബിരുദം, ബിരുദാന്തര ബിരുദം,
പ്ലസ് ടു, പത്താംതരം, , ഹ്രസ്വകാല തൊഴിൽ പരിശീലനങ്ങൾ നേടിയവർക്കും തൊഴിൽ മേളയിൽ അവസരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി 7306402567 എന്ന നമ്പറിൽ വിളിക്കാവുന്നതാണ് .

13/02/2022

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് നിയമനം. താത്പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 23 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ ഡിപ്ലോമ ഇന്‍ കമ്പൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത ഡി.സി.എ യോടുകൂടിയ ബിരുദവും അല്ലെങ്കില്‍ പി.ജി.ഡി.സി.എ പാസായിരിക്കണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍. താത്പര്യമുള്ളവര്‍ ഫെബ്രുവരി 15 ന് രാവിലെ 11ന് ഒറ്റപ്പാലം ബ്ലോക്ക് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ രേഖകള്‍ സഹിതം ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍  വിവിധ തസ്തികകളില്‍ ഒഴിവുണ്ട്.▶️സ്‌ക...
11/02/2022

ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ വിവിധ തസ്തികകളില്‍ ഒഴിവുണ്ട്.

▶️സ്‌കില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (യോഗ്യത -ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്ങില്‍ ബിരുദവും കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രിയില്‍ എം. ഇ. പി വര്‍ക്കില്‍ 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും)

▶️സ്‌കില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (യോഗ്യത -ബി. ടെക്/ ബി. ആര്‍ക്കും അര്‍ബന്‍ പ്ലാനിങ്ങില്‍ മാസ്റ്റേഴ്സും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും)

▶️സ്‌കില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (യോഗ്യത -സിവില്‍ എം. ടെക്കും പ്രോജക്റ്റ് മാനേജ്‌മെന്റില്‍ 15 വര്‍ഷത്തെ പ്രവൃത്തി പരിചയവും)

▶️സ്‌കില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (യോഗ്യത-ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എഞ്ചിനീയറിങ്ങില്‍ എം.ടെക്കും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും)

▶️ജി. ഐ. എസ് അനലിസ്റ്റ് (യോഗ്യത- ബിരുദവും ജി. ഐ.എസ് സര്‍ട്ടിഫിക്കേഷനും അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും)

▶️ഐ.ടി.ഐയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് പ്ലമ്പര്‍ ജനറല്‍, കണ്‍സ്ട്രക്ഷന്‍ വെല്‍ഡര്‍ എം. ഐ. ജി/ടി. ഐ. ജി/എസ്. എം. എ. ഡബ്യു, കണ്‍സ്ട്രക്ഷന്‍ ഇലക്ട്രീഷ്യന്‍, മേസന്‍ ജനറല്‍ എന്നിവയിലേക്ക് പരിശീലകരായും അപേക്ഷിക്കാം.

ബയോഡേറ്റ ഏഴ് ദിവസത്തിനകം [email protected] ഇ-മെയില്‍ ഐഡിയില്‍ സമര്‍പ്പിക്കണം. സബ്‌ജെക്ട് ലൈനില്‍ തസ്തികയുടെ പേര് രേഖപ്പെടുത്തണം. വിശദവിവരങ്ങള്‍ക്ക്: www.iiic.ac.in.

Kerala Academy for Skills Excellence (KASE), under Department of Labour, a Government of Kerala undertaking has established Indian Institute of Infrastructure & Construction (IIIC) at Chavara in Kollam District.

മലപ്പുറം മെഗാ ജോബ് ഫെയരതൊഴില്‍ ദാതാക്കള്‍ക്കും  ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്റ്റര്‍ ചെയ്യാംകേരള അക്കാദമി ഫോര്‍ സ്‌കില്‍ എ...
11/02/2022

മലപ്പുറം മെഗാ ജോബ് ഫെയര
തൊഴില്‍ ദാതാക്കള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം

കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍ സങ്കല്‍പ്പ് പദ്ധതിയുടെ ഭാഗമായി ജില്ലാഭരണകൂടത്തിന്റെയും ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ജില്ലാപ്ലാനിങ് ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് 13ന് മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. തൊഴില്‍ദാതാക്കള്‍ക്ക് ഫെബ്രുവരി 25 വരെയും ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 10 വരെയും സ്റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ www.statejobportal.kerala.gov.in രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7810034722, [email protected].

എംപ്ലോയബിലിറ്റി സെന്‍ററിന്‍റെ വെർച്വൽ ഇന്റർവ്യൂ ഫെബ്രുവരി 11ന്തൃശൂർ ജില്ലാ എംപ്ലോയ്മെന്‍റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സ...
11/02/2022

എംപ്ലോയബിലിറ്റി സെന്‍ററിന്‍റെ വെർച്വൽ ഇന്റർവ്യൂ ഫെബ്രുവരി 11ന്

തൃശൂർ ജില്ലാ എംപ്ലോയ്മെന്‍റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലേക്ക് സെയിൽസ് കോർഡിനേറ്റർ, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ഫാക്കൽറ്റി, മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഫാക്കൽറ്റി, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഫാക്കൽറ്റി, ലോൺ ഓഫീസർ, കളക്ഷൻ ഓഫീസർ, ബ്രാഞ്ച് കോർഡിനേഷൻ, കോർഡിനേറ്റർ തുടങ്ങിയ ഒഴിവുകളിലേക്ക് ഫെബ്രുവരി 11ന് രാവിലെ 10.30 മുതല്‍ 1.30 വരെ ഓൺലൈനായി ജോബ് ഇന്റർവ്യൂ നടത്തുന്നു. എംബിഎ, ബിബിഎ, എം-ടെക്/ ബിടെക് / ഐടിഐ / ഐടിസി / ഓട്ടോമൊബൈലിൽ ഡിപ്ലോമ/ പോളിടെക്നിക് തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം

അപ്ലൈ ചെയ്യാൻ വാട്‌സ്ആപ്പ് മുഖേനയോ വെബ്സൈറ്റ് മുഖേനയോ അപേക്ഷിക്കാം. തൃശൂർ എംപ്ലോയബിലിറ്റി സെന്‍ററിന്‍റെ വാട്‌സ്ആപ്പ് നമ്പർ.9446228282. രജിസ്‌ട്രേഷനും പരിശീലനവും പൂര്‍ത്തിയാക്കിവര്‍ക്ക് എംപ്ലോയബിലിറ്റി സെന്‍ററിന്‍റെ വെബ്സൈറ്റായ www.employabilitycentre.org മുഖേന അപേക്ഷിക്കാം.

എംപ്ലോയബിലിറ്റി സെന്‍ററില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസര്‍,
അറിയിച്ചു.

10/02/2022

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കൊഴിഞ്ഞാമ്പാറ ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ (പെണ്‍കുട്ടികളുടെ) രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്ക് മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികയില്‍ നിയമനം. യോഗ്യത- ഡിഗ്രിയും ബി.എഡും(അധിക യോഗ്യത അഭികാമ്യം). അപേക്ഷകര്‍ ചിറ്റൂര്‍ ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസക്കാരായിരിക്കണം. പ്രതിമാസം 12,000 രൂപ ഓണറേറിയം ലഭിക്കും. പ്രവൃത്തി സമയം വൈകിട്ട് നാല് മുതല്‍ രാവിലെ എട്ട് വരെ. താത്പര്യമുള്ളവര്‍ സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ഫെബ്രുവരി 17ന് വൈകിട്ട് അഞ്ചിനകം ചിറ്റൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് ചിറ്റൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. . ഫോണ്‍:8547630128.

09/02/2022

യുജിസി നെറ്റ് കോച്ചിംഗ്

കോളേജ് ഓഫ് അപ്ലൈഡ് സയൻസ് വടക്കഞ്ചേരിയിൽ പിജിയ്ക്ക് പഠിക്കുന്നവർക്കും പിജി കഴിഞ്ഞവർക്കുമായി യുജിസി നെറ്റ് കോച്ചിംഗ് ക്ലാസ്സുകൾ നടത്തുന്നു. ഹ്യുമാനിറ്റിസ് - പേപ്പർ I, കോമേഴ്‌സ് - പേപ്പർ II എന്നിവയുടെ ക്ലാസ്സുകൾ ഫെബ്രുവരി 21 മുതൽ ആരംഭിയ്ക്കുന്നു. വിശദവിവരങ്ങൾക്ക് 9495069307, 8547005042, 8547233700.

09/02/2022

തൃശ്ശൂർ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഒഴിവ്

വിമുക്തി മിഷൻ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ (കരാർ നിയമനം) തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി, വുമൻ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ/അർദ്ധ
സർക്കാർ സ്ഥാപനങ്ങളിലോ, മിഷനുകളിലോ, പ്രൊജക്ടുകളിലോ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും അഭികാമ്യം. 23- 60 വയസ് ആണ് പ്രായപരിധി. അപേക്ഷകർ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, മൊബൈൽ ഫോൺ നമ്പർ എന്നിവ സഹിതം ഫെബ്രുവരി 20ന് വൈകീട്ട് 5 മണിക്ക് മുമ്പായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, എക്സൈസ് ഡിവിഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശൂർ - 680003 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0487 2361237

06/02/2022

പെരിന്തൽമണ്ണ 'വനിതാ മിത്ര കേന്ദ്രം' പ്രവർത്തനത്തിന് സജ്ജമായി

ജോലിക്കാരായ സ്ത്രീകൾക്കും വിദ്യാർഥിനികൾക്കും സുരക്ഷിതമായി താമസിക്കുന്നതിന് സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പെരിന്തൽമണ്ണയിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ഹോസ്റ്റൽ 'വനിതാ മിത്ര കേന്ദ്രം' പ്രവർത്തനത്തിന് സജ്ജമായി. പെരിന്തൽമണ്ണ നഗരസഭയിലെ എരവിമംഗലത്ത് ലീസിന് അനുവദിച്ച സ്ഥലത്ത് കേന്ദ്ര, സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയാണ് ഹോസ്റ്റൽ നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്. ഈ മാസം ആരംഭിക്കുന്ന വനിത മിത്ര കേന്ദ്രത്തിൽ വൈഫൈ സൗകര്യം, നാപ്കിൻ ഇൻസിനേററ്റർ, നാപ്കിൻ വെൻഡിങ് മെഷീൻ തുടങ്ങിയ വിവിധ സൗകര്യങ്ങൾ ലഭിക്കും. ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് ആവശ്യമായ ഭക്ഷണം മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്. സിങ്കിൾ, ഡബിൾ, ട്രിപ്പിൾ, അംഗപരിമിതർക്കുളള റൂം എന്നിങ്ങനെ തരം തിരിച്ച് 100 പേർക്ക് താമസിക്കുവാനുളള സൗകര്യങ്ങളാണ് ഹോസ്റ്റലിൽ സജ്ജീകരിച്ചിട്ടുള്ളത്. രാത്രി വൈകി ജോലി സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരുന്നവർക്കും പ്രവേശനത്തിന് പ്രത്യേക അനുമതി നൽകും. പെരിന്തൽമണ്ണ ടൗണിൽ കുറഞ്ഞ ദിവസത്തേക്ക് എത്തിച്ചേരുന്ന വിദ്യാർഥിനികൾക്കും ഉദ്യോഗാർഥികൾക്കും മറ്റും അതിഥി സൗകര്യങ്ങളും ലഭ്യമാണ്. ഹോസ്റ്റൽ സൗകര്യം ആവശ്യമുളളവർ 9188121454, 0495 2766464, 9496015010 എന്ന നമ്പറുകളിൽ ബന്ധപ്പെടണം.

അധ്യാപക കോഴ്സ് --------------ആലപ്പുഴ: കേരള ഗവണ്‍മെന്‍റ് ഡിപ്ലോമ ഇന്‍ എലിമെന്‍ററി എജ്യുക്കേഷന്‍ അധ്യാപക കോഴ്സില്‍ ഒഴിവുള്...
06/02/2022

അധ്യാപക കോഴ്സ്
--------------
ആലപ്പുഴ: കേരള ഗവണ്‍മെന്‍റ് ഡിപ്ലോമ ഇന്‍ എലിമെന്‍ററി എജ്യുക്കേഷന്‍ അധ്യാപക കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്ക് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. ഹിന്ദി രണ്ടാം ഭാഷയായി പഠിച്ച് 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.

ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി: 17നും 35നും മധ്യേ. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും. 0473- 4296496, 8547126028.

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിന് വിട.
06/02/2022

ഇന്ത്യയുടെ വാനമ്പാടി
ലതാ മങ്കേഷ്കറിന് വിട.

06/02/2022

ഫാര്‍മസിസ്റ്റ് ഒഴിവ്

കാസർഗോഡ് ചട്ടഞ്ചാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാര്‍ച്ച് 31 വരെയുള്ള താല്‍ക്കാലിക ഒഴിവിലേക്ക് കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ഫാര്‍മസിസ്റ്റുകളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 7 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തണം. ഫോണ്‍ 04994 284808

06/02/2022

പാര്‍ട്ട് ടൈം സ്വീപര്‍: അഭിമുഖം മാറ്റിവെച്ചു

പാലക്കാട് ഡിവിഷനിലെ ഒറ്റപ്പാലം, അഗളി എക്‌സൈസ് റേഞ്ച് ഓഫീസുകളില്‍ പാര്‍ട്ട്‌ടൈം സ്വീപര്‍ തസ്തികയിലേക്ക് ഫെബ്രുവരി എട്ടിന് നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍ : 0491 2505897, 9447178061

05/02/2022

*അറിയിപ്പുകള്‍* തൃശ്ശൂർ

*സീറ്റൊഴിവ്*

കേരള ഗവ. ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടൂ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 നും 35നും മദ്ധ്യേ. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും.
പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യമുണ്ടായിരിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15. വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട. 04734296496, 8547126028.

*താത്കാലിക ഒഴിവ്*

തൃശൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ പീഡിയാട്രിക്‌സ് വിഭാഗത്തിന് കീഴിലുള്ള ആര്‍.ഇ.ഐ.സി ആന്റ് ഓട്ടിസം വിഭാഗത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍, ആര്‍.സി.ഐ. രജിസ്‌ട്രേഷന്‍ തുടങ്ങിയ യോഗ്യതയുള്ളവരായിക്കണം. 33,925 രൂപയാണ് പ്രതിമാസ ശമ്പളം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സും യോഗ്യതയും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഫെബ്രുവരി 11 ന് രാവിലെ 10 ന്് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 2200310, 2200319

*ടെണ്ടര്‍ ക്ഷണിച്ചു*

മൃഗസംരക്ഷണ വകുപ്പ് മുഖേന ജില്ലയില്‍ നടപ്പിലാക്കുന്ന വന്ധ്യതാനിവാരണ പദ്ധതി നടത്തിപ്പിനാവശ്യമായ മരുന്നുകള്‍, കണ്‍സ്യൂമബള്‍സ് എന്നിവ വിതരണം ചെയ്യുന്നതിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു. 15,90000 രൂപയാണ് അടങ്കല്‍ തുക. ഫെബ്രുവരി 1 മുതല്‍ 18 വരെ വൈകിട്ട് 5 മണി വരെ ടെണ്ടര്‍ സമര്‍പ്പിക്കാം. ഫെബ്രുവരി 21 ന് ടെണ്ടര്‍ തുറക്കും. ഫോണ്‍: 0487-2361216

*ടെണ്ടര്‍ ക്ഷണിച്ചു*

കേരള പോലീസ് അക്കാദമിയിലെ ഫ്‌ളോര്‍ മില്ലിലേക്ക് ചില്ലി ഗ്രൈന്റിംഗ് മെഷീന്‍ വാങ്ങുന്നതിനായി താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഡയറക്ടര്‍, കേരള പോലീസ് അക്കാദമി, തൃശൂര്‍ എന്ന വിലാസത്തില്‍ മാര്‍ച്ച് മൂന്നിന് മുമ്പായി ടെണ്ടറുകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2328770

*പരാതി പരിഹാര സെല്‍ യോഗം*

ഒളരിക്കര ഇ.എസ്.ഐ ആശുപത്രിയിലെ പരാതി പരിഹാര സെല്‍ ഫെബ്രുവരി 17 ന് രാവിലെ 11 ന് സൂപ്രണ്ട് ഓഫീസില്‍ ചേരും. സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച പരാതികള്‍ ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണെന്ന് സൂപ്രണ്ട് അറിയിച്ചു.

05/02/2022

ഇന്റേണ്‍സ് നിയമനം: 11 വരെ അപേക്ഷിക്കണം

ജില്ലയില്‍ വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ വ്യവസായ വികസന ഏരിയകള്‍, പ്ലോട്ട്, വ്യവസായ സമുച്ചയം എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ഇന്റേണ്‍സിനെ നിയമിക്കുന്നു. മൂന്ന് മാസക്കാലത്തേക്ക് 10000 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. 25 നും 40 നും ഇടയില്‍ പ്രായമുള്ള എം.ബി.എ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന. പൂരിപ്പിച്ച അപേക്ഷകള്‍ ജനറല്‍ മേനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, പാലക്കാട് വിലാസത്തില്‍ ഫെബ്രുവരി 11 നകം നല്‍കണം. അപേക്ഷഫോറം ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസുകളില്‍ ലഭിക്കുമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.
പാലക്കാട്

Address


Website

Alerts

Be the first to know and let us send you an email when Novi Mir Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Novi Mir Media:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share