നമ്മളിൽ എത്രപേർ ആശുപത്രി ചെലവുകൾക്ക് വേണ്ടി ഒരു തുക മാറ്റി വെക്കുന്നുണ്ട് ? ഇല്ലെങ്കിൽ ഇന്ന് തന്നെ നമ്മുടെ കുടുംബത്തിന്റെ മതിയായ പരിരക്ഷ ഉറപ്പ് വരുത്തുക...
പച്ചക്കറി തൈകൾ വിതരണം ചെയ്തു
പേഴയ്ക്കാപ്പിള്ളി : ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയിൽ ഉൾപെടുത്തി പായിപ്ര ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡിൽ പയർ, വെണ്ട, തക്കാളി, വഴുതന, പയർ, മുളക് എന്നിവയുടെ വിതരണം നടത്തി. പതിനേഴാം വാർഡ് മെമ്പർ മുഹമ്മദ് ഷാഫി തൈ കളുടെ വിതരണോദ്ഘാടനം വാർഡ് മെമ്പറുടെ ഓഫീസിൽ വെച്ച് നിർവഹിച്ചു. യോഗത്തിൽ ബഷീർ മൂലയിൽ, നൗഷാദ് ആക്കോത്ത്, മൊയ്തു പാലക്കോട്ടിൽ, അലി എ വൈ ,ശിഹാബ് ഷാഹുൽ, ഷാഫി എല്ലുമല,ഗോപി , റഫീഖ് വെള്ളിരിപ്പിൽ എന്നിവർ പങ്കെടുത്തു.
U A E യിലേക്ക് യാത്ര ചെയ്യേണ്ടവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
U A E യിലേക്ക് യാത്ര ചെയ്യേണ്ടവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
തൊഴിലും കൂലിയും ഇല്ലാത്ത ജനങ്ങൾ ഈ അനുഭവിക്കുന്ന വേദന ആരെങ്കിലും അറിയുന്നുണ്ടോ...😰😰😰
ലോക്ക്ഡൗൺ സമയത്ത് പ്രവർത്തിച്ച ഓൺലൈൻ സ്ഥാപനത്തിന്റെ ഷോറൂമിനെതിരെ പ്രതിഷേധം; പോലീസെത്തി സ്ഥാപനം അടപ്പിച്ചു
പേഴയ്ക്കാപ്പിള്ളി : ലോക്ക്ഡൗൺ കാലത്ത് ചെറുകിട കച്ചവടക്കാർക്ക് വ്യാപാരം നടത്താൻ അനുവാദം ഇല്ലാത്ത സമയത്തും തകൃതിയായി നടക്കുന്ന ഓൺലൈൻ വ്യാപാരത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റ് ഉപരോധസമരം നടത്തി. പേഴയ്ക്കാപ്പിളളി സബൈൻ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഫ്ലിപ്പ്കാർട്ട് ഷോറൂം ഉപരോധിച്ചു കൊണ്ടാണ് പ്രതിഷേധിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലയുടെ ട്രഷറർ സി എസ് അജ്മൽ ഉപരോധസമരം ഉദ്ഘാ ടനം നിർവ്വഹിച്ച് സംസാരിച്ചു. യൂണിറ്റിൻ്റെ പ്രസിഡൻ്റും, ജില്ലയുടെ വൈസ് പ്രസിഡൻ്റുമായ പി എ കബീർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി സി മത്തായി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡൻ്റുമാരായ കെ ഇ ഷാജി, നവാ
ഹരിതം സഹകരണം പദ്ധതിക്ക് പായിപ്ര സഹകരണ ബാങ്ക് തുടക്കം കുറിച്ചു
ലോക്ക്ഡൗൺ കാലത്തും അന്യായമായി ഉയരുന്ന പെട്രോൾ ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ചു കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റിന്റെ കീഴിൽ പായിപ്ര കവലയിൽ കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചു പ്രതിഷേധ സമരം നടത്തി. വ്യാപാരി വ്യവസായി സമിതി മുവാറ്റുപുഴ ഏരിയ സെക്രട്ടറി ഗോപൻ പരപ്പാട്ട് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വ്യാപാരി വ്യവസായി സമിതി എക്സിക്യൂട്ടീവ് അംഗങ്ങളായ കോയാക്കുട്ടി തേനാലിൽ, റഫീഖ് ൻ വി എം, അബുലൈസ്, അലി ലുലു എന്നിവർ പങ്കെടുത്തു.
#Vyapary ₹vyavasayi #Pezhakkappilly
വ്യാപാരി വ്യവസായി സമിതി പേഴക്കപ്പിള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ അണുനാശികരണം നടത്തി
രണ്ടാം കോവിട് വ്യാപനം മൂലം പേഴക്കാപ്പിള്ളിയിലെ ആഴ്ചകളായി അടഞ്ഞുകിടന്ന വ്യാപാര വ്യവസായസ്ഥാപനങ്ങൾ കൂടാതെ പൊതു ഇടങ്ങളും വൃത്തിയാക്കി, അണുനശീകരണം നടത്തി.
വരും ദിവസങ്ങളിലും യൂണിറ്റിനെ ആഭിമുഖ്യത്തിൽ അണുനശീകരണ പരിപാടികൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും ലോക്ക് ഡൗൺ കാലയളവിൽ സ്ഥാപനങ്ങളുടെ വാടക ഒഴിവാക്കുന്നതിന് കുറിച്ചു ബിൽഡിംഗ് ഓണർ മാരായി സംസാരിച്ചു അനുകൂലമായ നിലപാട് ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം റിയാസ് ഖാൻ അണുനാശികരണം ഉത്ഘാടനം ചെയ്തു
വ്യവസായി സമിതി യൂണിറ്റ് സെക്രട്ടറി ഗോപകുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ അബുലൈസ് ,ഷുക്കൂർ കുന്നപ്പിള്ളി , അലി ലുലു, സിറാജ് മൂശാരി ഫൈസൽ കല്ലു
50 % ആളുകളിലേക്ക് രോഗം പടർന്നത് വീടുകളിൽ നിന്ന്
വളരേ അത്യാവശ്യ ഘട്ടത്തിൽ കിടപ്പ് രോഗികൾക്ക് ജീവൻ രക്ഷാ മരുന്നുകൾ വാങ്ങി നൽകാൻ പോലീസിന്റെ 112 നമ്പറിൽ വിളിക്കാം
കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള് കാര്യക്ഷമമല്ലെന്ന് ആരോപിച്ച് പായിപ്ര പഞ്ചായത്ത് സെക്രട്ടറിയെ പ്രതിപക്ഷം ഉപരോധിച്ചു