Kannur Live

Kannur Live Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kannur Live, Media, .

28/02/2024
28/02/2024

അല്ലേലും കണ്ണൂർക്കാർ സ്നേഹമുള്ളവരാ....
സല്യൂട്ട് ബ്രോ 😍

തലശ്ശേരി നഗരം ചുറ്റി കറങ്ങാൻ KSRTC യുടെ ഡബിൾ ഡെക്കർ ബസ് 😍💕തലശ്ശേരിയുടെ പൈതൃക വഴികളിലൂടെ സഞ്ചരിച്ച് കാഴ്ചകൾ കാണാൻ KSRTC യ...
22/02/2024

തലശ്ശേരി നഗരം ചുറ്റി കറങ്ങാൻ KSRTC യുടെ ഡബിൾ ഡെക്കർ ബസ് 😍💕

തലശ്ശേരിയുടെ പൈതൃക വഴികളിലൂടെ സഞ്ചരിച്ച് കാഴ്ചകൾ കാണാൻ KSRTC യുടെ ഡബിൾ ഡെക്കർ സർവ്വീസ് ആരംഭിച്ചു. നിയമ സഭാ സ്പീക്കറും തലശ്ശേരി എം.എൽ.എയുമായ ശ്രീ എ. എൻ ഷംസീറിന്റെ അധ്യക്ഷതയിൽ ഗതാഗത മന്ത്രി ശ്രീ ഗണേഷ് കുമാർ സർവീസ് ഉദ്ഘാടനം നിർവഹിച്ചു.


17/02/2024

തലശ്ശേരി കാഴ്ചകൾ ഇനി ആസ്വദിക്കാം ഡബിൾ ഡക്കർ ബസിലിരുന്ന്...

23/11/2023

കണ്ണൂരിൽ നിന്നുള്ള മിടുക്കി പെൺകുട്ടി

Our Malayali girl from Kannur … winning 2 Bronze world championship title for Jujutsu. Making our country proud . Bless you Rithu!!!!

16/08/2023

വാസ്തുവിദ്യ കൊണ്ട് പ്രസിദ്ധമായ കണ്ണൂർ പെരളശ്ശേരി ഷേത്ര കുളം..

കടപ്പാട് : ഉണ്ണി വടക്കൻ

കണ്ണൂരിലെ നാട്ടുവഴികൾ എത്ര മനോഹരമാണ്... ♥️
23/07/2023

കണ്ണൂരിലെ നാട്ടുവഴികൾ എത്ര മനോഹരമാണ്... ♥️

19/06/2023

കണ്ണൂർ മുഴപ്പിലങ്ങാട് വീണ്ടും തെരുവ് നായ അക്രമം ; മൂന്നാ ക്ലാസ് കാരിക്ക് പരിക്കേറ്റു.

ജാൻവി എന്ന കുട്ടിക്കാണ് പരിക്കേറ്റത്.എടക്കാട് റയിൽവേ സ്റ്റേഷൻ്റെ പിറക് വശത്ത് വെച്ചാണ് മുന്നോളം വരുന്ന തെരുവ് നായകൾ അക്രമിച്ചത്.കുട്ടിയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീഡിയോ തന്നെ പോസ്റ്റാൻ കാരണം ഇതിന്റെ ഗൗരവം എന്താണെന്ന് ഇനിയെങ്കിലും സർക്കാരും നായ പ്രേമികളും മനസ്സിലാക്കാനും,
രക്ഷിതാക്കൾ ഒന്ന് കൂടി കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാനും കൂടിയാണ്.

ബാങ്ക് ജോലിയിൽ നിന്ന് വിരമിച്ച് CPM ലോക്കൽ സെക്രട്ടറിയായി; 25 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഒരേക്കർ നിർധനർക്ക് വീട് വെക്കാൻ നൽ...
10/06/2023

ബാങ്ക് ജോലിയിൽ നിന്ന് വിരമിച്ച് CPM ലോക്കൽ സെക്രട്ടറിയായി; 25 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഒരേക്കർ നിർധനർക്ക് വീട് വെക്കാൻ നൽകുന്നു.

കണ്ണൂർ: നിർധനർക്ക് വീട് വെക്കാൻ ഒരേക്കറോളം ഭൂമി സൗജന്യമായി വിട്ടുനൽകി സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി. കണ്ണൂർ ചപ്പാരപ്പടവ് ലോക്കൽ സെക്രട്ടറി ടോമി മൈക്കിൾ ആണ് വ്യത്യസ്തമായ പ്രവർത്തനത്തിലൂടെ ജനശ്രദ്ധ നേടിയത്. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ടോമി മൂന്നുവർഷം മുമ്പാണ് പാർട്ടി ലോക്കൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നത്.
ഐആർപിസി ഉൾപ്പെടെയുള്ള പാലിയേറ്റീവ് പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച ടോമി, ബാങ്ക് എംപ്ലോയീസ് യൂണിയൻ സംസ്ഥാന നേതാവ് കൂടിയാണ്. തന്റെ നാടു കൂടിയായ എടക്കോത്ത് സിപിഎം ബ്രാഞ്ച് ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഒരേ ഏക്കറോളം ഭൂമി നിർധനർക്ക് നൽകാൻ അദ്ദേഹം തീരുമാനിച്ചത്. ടോമിയും സഹോദരി ഭർത്താവും 25 ലക്ഷം രൂപ ചെലവാങ്ങി വാങ്ങിയ ഒരേക്കർ 8 സെന്റ് സ്ഥലമാണ് പതിനൊന്നോളം കുടുംബങ്ങൾക്കായി വീതിച്ച് നൽകുന്നത്

അർഹരായ ആളുകളെ കണ്ടെത്തുന്നതിന് വേണ്ടി ഒരു ജനകീയ കമ്മിറ്റി തന്നെ രൂപീകരിച്ചിട്ടുണ്ട്. ജൂലൈ 10 വരെ അപേക്ഷ സ്വീകരിച്ച് തീർത്തും നിർധനരായ ആളുകളുടെ പട്ടിക തയ്യാറാക്കിയാണ് ഭൂമി പതിച്ചു നൽകുക. റോഡ്, വൈദ്യുതി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതിനുശേഷം ആണ് ആളുകൾക്ക് ഭൂമി നൽകുന്നത്. ഭൂമി ലഭിക്കുന്നവർക്ക് വീട് വെക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്യാൻ ഏതെങ്കിലും സംഘടനകൾ രംഗത്ത് വരുമെന്നാണ് ഇവരുടെ പ്രതീക്ഷ. പാർട്ടി ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ ഒരു പ്രവർത്തനം നടത്താൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് എടക്കോം ബ്രാഞ്ചിലെ പാർട്ടി കുടുംബങ്ങൾ. മാതൃക 💕

പയ്യന്നൂർ നഗരസഭ പെരുമ്പയിൽ കാക്ക ശിൽപം ഇന്നലെ പരിസ്ഥിതി ദിനത്തിൽ അനാച്ഛാദനം ചെയ്തപ്പോൾ..
06/06/2023

പയ്യന്നൂർ നഗരസഭ പെരുമ്പയിൽ കാക്ക ശിൽപം ഇന്നലെ പരിസ്ഥിതി ദിനത്തിൽ അനാച്ഛാദനം ചെയ്തപ്പോൾ..

അഭിനന്ദനങ്ങൾ 👏👏
03/06/2023

അഭിനന്ദനങ്ങൾ 👏👏

ഇതൊന്നും ആരും ഷെയർ  ചെയ്യില്ല എന്നാലും ഇടുന്നു ഇവിടെ ...അഭിമാനമാണ് ഈ കണ്ണൂർക്കാരി 💕🔥ഇന്നലെ രാത്രി മടക്കയാത്രക്കുള്ള ട്രെ...
17/05/2023

ഇതൊന്നും ആരും ഷെയർ ചെയ്യില്ല എന്നാലും ഇടുന്നു ഇവിടെ ...

അഭിമാനമാണ് ഈ കണ്ണൂർക്കാരി 💕🔥

ഇന്നലെ രാത്രി മടക്കയാത്രക്കുള്ള ട്രെയിനും കാത്ത് തലശ്ശേരി സ്റ്റേഷനിലിരിക്കുന്ന നേരത്താണ് നീല സ്പോർട്സ് ജെഴ്സിയണിഞ്ഞ ഒരു പെൺകുട്ടി നടന്നു വരുന്നത് ശ്രദ്ധിച്ചത്.
കൈയ്യിൽ ബൊക്കയും കഴുത്തിൽ പൂമാലയും കണ്ടതാണ് ശ്രദ്ധിക്കാൻ കാരണം. കൂടെ നാലഞ്ചു പേരുണ്ട്.ജെഴ്സിയുടെ പിറകിൽ"കേരളം" എന്നെഴുതിയത് കണ്ടപ്പോൾ ആകാംക്ഷ കൂടി. ഞാനടുത്ത് ചെന്നന്വേഷിച്ചപ്പോൾ അവൾ കഴുത്തിലെ പൂമാല മാറ്റി.
അവിടെ ഒരു സ്വർണമെഡൽ .
ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിൽ അമ്പെയ്ത് സ്വർണം നേടി വരികയാണ് കണ്ണൂർ ജില്ലയിലെ കൊട്ടിയംകാരി ആർച്ച.
കൂടെയുള്ള നീല കുപ്പായക്കാരൻ രാജൻ - അച്ചൻ തന്നെ കോച്ച്.
മലയാളിയുടെ അഭിമാനത്തിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ട്.🌹🌹

Copied .

10/03/2023

സൂക്ഷിച്ചാൽ ദുഃഖിക്കണ്ട..
മാക്സിമം ഷെയർ ചെയ്യൂ..

യുഎഇയിൽ കുറഞ്ഞ ശമ്പളത്തിന് തൊഴിലെടുക്കുന്ന പ്രവാസികളുടെ നാട്ടിലുള്ള പെൺമക്കൾക്ക് ഇരുപത്തിയഞ്ച് ലക്ഷ്ം രൂപയുടെ സ്കോളർഷിപ്...
09/03/2023

യുഎഇയിൽ കുറഞ്ഞ ശമ്പളത്തിന് തൊഴിലെടുക്കുന്ന പ്രവാസികളുടെ നാട്ടിലുള്ള പെൺമക്കൾക്ക് ഇരുപത്തിയഞ്ച് ലക്ഷ്ം രൂപയുടെ സ്കോളർഷിപ്പ് നൽകി കണ്ണൂർ സ്വദേശികളായ പ്രവാസി ദമ്പതികൾ നിഷാദും ഹസീനയും.

ഗൾഫിൽ ജോലിയാണെങ്കിലും തന്റെ കഷ്ടപാടുകൾക്കിടയിൽ മക്കൾക്ക് നല്ലൊരു ഉടുപ്പ് വാങ്ങിക്കൊടുക്കാൻ പോലും നിവൃത്തിയില്ലാത്ത വലിയൊരു സമൂഹം ഈ പ്രവാസലോകത്തുണ്ട്. സ്കൂളിൽ നല്ല്മാർക്ക് വാങ്ങി പേരെടുക്കുമ്പോഴും തുടർവിദ്യഭ്യാസത്തിന് സാമ്പത്തികം കണ്ടെത്താനാവാതെവരുമ്പോൾ പെൺമക്കളെയൊന്ന് കെട്ടിച്ചയക്കാൻ തിടുക്കപ്പെടുന്ന മാതാപിതാക്കൾ. അങ്ങനെ സാധാരണക്കാരിൽ സാധാരണക്കാരായ 25പേർക്കാണ് ഇക്കഴിഞ്ഞ വനിതാ ദിനത്തിൽ കണ്ണൂർ സ്വദേശികളായ ഈ യുവ സംരംഭകർ ആശ്വാസമായത്..💕👏👏

കണ്ണൂര്‍ കോര്‍പ്പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്റ്റേഡിയം കോര്‍ണറിലും, പീതാബര പാര്‍ക്കിലും  നിര്‍മ്മിക്കുന്ന ര...
22/02/2023

കണ്ണൂര്‍ കോര്‍പ്പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്റ്റേഡിയം കോര്‍ണറിലും, പീതാബര പാര്‍ക്കിലും നിര്‍മ്മിക്കുന്ന രണ്ട് മള്‍ട്ടി ലെവല്‍ കാര്‍പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ ഒന്നായ സ്റ്റേഡിയം കോര്‍ണറിലുള്ള കാര്‍ പാര്‍ക്കിംഗ് കേന്ദ്രത്തിന്‍റെ ട്രയല്‍ റണ്‍ വൈകുന്നേരം നടന്നു.

രണ്ട് പാര്‍ക്കിംഗ് കേന്ദ്രങ്ങളിലുമായി 155 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യമുണ്ടാകും. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് വര്‍ഷം മുമ്പാണ് ഇതിന്‍റെ പ്രവൃത്തി ആരംഭിച്ചത്.

മുഴപ്പിലങ്ങാട് ഫ്ലോറ്റിംഗ് ബ്രിഡ്ജ് 💕
15/01/2023

മുഴപ്പിലങ്ങാട് ഫ്ലോറ്റിംഗ് ബ്രിഡ്ജ് 💕

കണ്ണൂർ തളിപ്പറമ്പ് ഹാപ്പിനസ് ഫെസ്റ്റിവെലിൽ നിന്ന്
29/12/2022

കണ്ണൂർ തളിപ്പറമ്പ് ഹാപ്പിനസ് ഫെസ്റ്റിവെലിൽ നിന്ന്



“കാലത്തിനൊപ്പം രുചിഭേദങ്ങൾക്ക് സ്വാദ് പകർന്ന മേലെചൊവ്വയിലെ ഹോട്ടൽ  ചൊവ്വ കഫേ ഇനി ഓർമ്മയിലേക്ക് മറഞ്ഞു .. നിരവധി അനവധി ആള...
06/12/2022

“കാലത്തിനൊപ്പം രുചിഭേദങ്ങൾക്ക് സ്വാദ് പകർന്ന മേലെചൊവ്വയിലെ ഹോട്ടൽ ചൊവ്വ കഫേ ഇനി ഓർമ്മയിലേക്ക് മറഞ്ഞു .. നിരവധി അനവധി ആളുകളെ 70 വർഷത്തിൽ പരം ഭക്ഷണം വിളമ്പി നല്കിയ ഈ ഹോട്ടൽ പല സൗഹൃദങ്ങളുടെയും സംഗമകേന്ദ്രമായിരുന്നു. അമ്പലത്തിലെ സുപ്രഭാതവും കേട്ട് ആവി പറക്കുന്ന ഉപ്പ് മാവും കട്ടൻ കാപ്പിയും കഴിച്ചിറിങ്ങുന്നവർ.പലരുടെയും അഭയകേന്ദ്രം.ഹോട്ടൽ നടത്തിപ്പ് വിജയേട്ടൻ അച്ഛനിൽ നിന്ന് ഏറ്റുവാങ്ങി നടത്തിയപ്പോൾ നായക കഥാപാത്രമായി ബോസ് എന്ന പ്രദീപൻ തരംഗമായി മാറി . മോട്ടോർ തൊഴിലാളികളുടെ കൂട്ടായ്മയുടെ കേദാരമായിരുന്നു ചൊവ്വ കഫേ .പലരുടെയും ജീവിത വളർച്ചയും തൊഴിൽ വളർച്ചയുടെയും കേന്ദ്രം .അതൊരു കാലഘട്ടം. വികസനത്തിൻ്റെ പെരുമഴയിൽ പഴമയുടെ ശേഷിപ്പുകൾ ഇല്ലാതാകുമ്പോൾ സൗഹൃദങ്ങളും ബന്ധങ്ങളും ഇനി ഓർമ്മകളിൽ .തണൽ വിരിച്ച മരമില്ല ,കിണറില്ല ,ഹിന്ദി അക്ഷരങ്ങളില്ല,ജ്യോതിഷമില്ല ,പൂവിൽക്കുന്ന പീടികയില്ല,ലോട്ടറിയില്ല,മിൽമയില്ല,ജനത ബേക്കറിയില്ല ,ടയർ പീടികയില്ല അങ്ങനെ പലതും ഉൾക്കൊണ്ട ബിൽഡിങ്ങ് കണ്ണിന് മുന്നിൽ നിന്ന് മാഞ്ഞു പോകുമ്പോൾ ഇനി ഒരു തിരിച്ചുവരവില്ല എന്ന യാഥാർത്ഥ്യം ഓർമ്മയായി മനസ്സുകളിൽ യാത്ര തുടരട്ടെ.എല്ലാറ്റിനും സാക്ഷിയായി അമ്പലവും വാട്ടർ ടാങ്കും.”
Post Courtesy: Respective Person

നവീകരിച്ച ചിറക്കൽ ചിറയുടെ ഉദ്ഘാടനം ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു.ഉദ്ഘാടന ചടങ്ങിൽ കഴിഞ്ഞ ദ...
29/10/2022

നവീകരിച്ച ചിറക്കൽ ചിറയുടെ ഉദ്ഘാടനം ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു.

ഉദ്ഘാടന ചടങ്ങിൽ കഴിഞ്ഞ ദിവസം അന്തരിച്ച കോൺഗ്രസ് നേതാവും മുൻ ഡിസിസി പ്രസിഡന്റുമായ ശ്രീ. സതീശൻ പാച്ചേനിയുടെ വേർപാടിൽ ഒരു മിനുട്ട് നേരം അനുശോചനം രേഖപ്പെടുത്തി.

ശ്രീ രവീന്ദ്ര വർമ്മ രാജ, ജില്ലാ കളക്ടർ ശ്രീ എസ്. ചന്ദ്രശേഖർ ഐ.എ.എസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി.സരള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കെ.സി ജിഷ, ചിറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പി.ശ്രുതി, വൈസ് പ്രസിഡന്റ് പി. അനിൽ കുമാർ, മെമ്പർമാർ, മൈനർ ഇറിഗേഷൻ വകുപ്പ് എഞ്ചിനീയർമാർ, ശ്രീ.കെ.പി ജയപാലൻ മാസ്റ്റർ, ശ്രീ. സുരേഷ് വർമ്മ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ കണ്ടെത്തിയ വട്ടെഴുത്ത് താളിയോലകളെ കുറിച്ച് : പഴയ കാലത്ത് തമിഴ് നാട്ടിലും...
29/10/2022

തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ കണ്ടെത്തിയ വട്ടെഴുത്ത് താളിയോലകളെ കുറിച്ച് : പഴയ കാലത്ത് തമിഴ് നാട്ടിലും അതിന്റെ ഭാഗമായിരുന്ന കേരളത്തിലും വട്ടെഴുത്ത് ലിഖിതങ്ങാളാണ് ഉപയോഗിച്ചത് - പനയോലയിലാണ് തമിഴ്-തെലുങ്ക് - മലയാളം എന്നിവ എഴുതി കാണുന്നത്. ദക്ഷിണേന്ത്യയിൽ ദുർജ പത്രഎന്ന മരത്തിന്റെ ഇലയാണ് ഉപയോഗിച്ചത്. -

ജോതിഷവും വൈദ്യവും പ്രചാരം നേടിയ കാലത്താണ് ഓല ക ളിൽ എഴുതിയത് - പാണ്ഡ്യരാജാക്കന്മാരുടെ ശാസനങ്ങൾ വട്ടെഴുത്തിലാണ് - കേരളം മഹോദയപുരം തലസ്ഥാന മാക്കി വാണ പാണ്ഡ്യ ശാസനങ്ങൾ വട്ടെഴുത്തിലാണ് - ചേരമാൻ പെരുമാക്കനാരുടെ ആദ്യത്തെ രാജാവ് ഒമ്പതാം നൂറ്റാണ്ടിന്റെ ആദ്യം വാണ രാജരാജശേഖരൻ -അദ്ധേഹത്തിന്റെ കാലത്തെ ശാസന പാഠങ്ങൾ വട്ടെഴുത്തിലാണ് - രാജരാജശേഖരനു ശേഷം വാണ സ്ഥാണു രവിയുടെ കാലത്തെ തരിസാപ്പള്ളി പട്ടയത്തിലധികവും വട്ടെഴുത്തുകാ ളാണെന്ന് ചരിത്രകാരൻമാർ രേഖപ്പെടുത്തുന്നു - പെരുമാക്കൻമാരുടെ ശാസനകൾ പൊതുവെ വട്ടെഴുത്തുകളാണ് - പെരുമാൾ കാലത്ത മലയാളത്തിലെ ലിപി വട്ടെഴുത്താണെന്ന് എം- ആർ - രാഘവ വാര്യർ രേഖപ്പെടുത്തുന്നു - ആ കാലത്തെ ദേവസ്വങ്ങളും ബ്രഹ മസ്വങ്ങളും നാടുവാഴി സ്വരൂപങ്ങളുo - മുളങ്കര ണങ്ങളും മിക്കതും വട്ടെഴുത്തായിരുന്ന - പതിമൂന്നാം നൂറ്റാണ്ടോടെയാണ് മണി പറ് വാളം രംഗത്തു വരുന്നത്..

രാജഭരണങ്ങളുടെ വരവ് പടിഞ്ഞാറൻ തീരത്ത് ചേരർ മാർ - കാവേരി തീരത്ത് ചോഴന്മാരും എഴുത്ത് വിദ്യക്കായി തമിഴ് വട്ടെഴുത്ത് ലിപികൾ - സംസ്കൃതം എഴുതാൻ ബ്രാഹ്മിയും ഉപയോഗിച്ചു -

തലശ്ശേരി തിരുവങ്ങാട് ശ്രീ
രാമസ്വാമി ക്ഷേത്രത്തിൽ ഒരു ചെമ്പ് പെട്ടിയിൽകണ്ടെത്തിയ വട്ടെഴുത്തു ശേഖരം ശുചീകരണ സമയത്ത് കാണാൻ ഇടയായതാണ് - ഇതിന്റെ കൂടെ തന്നെയായിരുന്നു ഏതാനും പീരങ്കി ഉണ്ടകളും കണ്ടെത്തിയത് - എന്നാൽ ഈ ലിഖിതത്തെ കുറിച്ച് അറിയാത്തതിനാൽ അവിടെ മാറ്റി വെച്ചു -എം --, ആർ- രാഘവ വാര്യരുടെ മദ്ധ്യകാല കേരളം എന്ന ഗ്രന്ധം വായിച്ചപ്പോഴാണ് ഇതിലേക്ക് ശ്രദ്ധ തിരിഞ്ഞത്. സമീപകാലത്ത് ടൂറിസം സ്പെഷൽ ഓഫീസർ ഷൈൻ - വന്നപ്പോൾ ഇത് അദേഹത്തെ കാട്ടിയിരുന്നു. തിരുവങ്ങാട് ക്ഷേത്രത്തിന്റെ പുരാണചരിത്രങ്ങൾ അറിയാൻ ഇത് വായിപ്പിക്കേണ്ടതുണ്ട് -

എൻ- ആർ-അജയകുമാർ - ക്ഷേത്രട്രസ്റ്റി - ടൂറിസം ഗൈഡ് -

15/09/2022

SN College💕

രോഗിയെ പരിചരിക്കുമ്പോള്‍ നിപാ ബാധിച്ച് ജീവൻ നഷ്ടപ്പെട്ട നമ്മുടെ മാലാഖ നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷും കൊയിലാണ്ടി പന്തല...
29/08/2022

രോഗിയെ പരിചരിക്കുമ്പോള്‍ നിപാ ബാധിച്ച് ജീവൻ നഷ്ടപ്പെട്ട നമ്മുടെ മാലാഖ നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷും കൊയിലാണ്ടി പന്തലായനി സ്വദേശി പ്രതിഭയും വിവാഹിതരായി. വടകര ലോകനാര്‍ക്കാവ് ക്ഷേത്രത്തിൽ വെച്ച് ആണ് വിവാഹച്ചടങ്ങ് നടന്നത്. ലിനിയുടെ മക്കളായ ഋതുല്‍, സിദ്ധാര്‍ഥ് പ്രതിഭയുടെ മകളുായ ദേവപ്രിയയും വിവാഹത്തിന് സാക്ഷികളായി. ലിനിയുടെ കുടുംബം ഉള്‍പ്പെടെ മൂന്നു കുടുംബങ്ങളും ചേര്‍ന്നാണ് വിവാഹം നിശ്ചയിച്ചത്. ലിനിയുടെ മരണ ശേഷം മക്കളായ ഋതുല്‍, സിദ്ധാര്‍ഥ് എന്നിവര്‍ക്കൊപ്പം ചെമ്പനോടയിലെ വീട്ടിലാണ് സജീഷ് താമസിച്ചിരുന്നത്. ലിനിയോടുള്ള ആദര സൂചകമായി സജീഷിന് സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നു. ഇപ്പോള്‍ പന്നിക്കോട്ടൂര്‍ പിഎച്ച്‌സിയില്‍ ക്ലര്‍ക്കാണ്. പ്രതിഭയ്ക്ക് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകളുണ്ട്. അധ്യാപികയായി ജോലി ചെയ്യുകയാണ് പ്രതിഭ. ആശംസകൾ 💕

07/07/2022

ജില്ലയിൽ കാലവർഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രോഫഷനൽ കോളേജുകൾ , ICSE/CBSE സ്കൂളുകൾ, അംഗൻവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 08 /07 /2022 ( വെള്ളിയാഴ്ച) ന് അവധി പ്രഖ്യാപിക്കുന്നു.

കണ്ണൂർ ജില്ലാ കളക്ടർ

Pls share maximumസംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിയോടു കൂടിയ കനത്ത മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്...
07/07/2022

Pls share maximum

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിയോടു കൂടിയ കനത്ത മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നു. അതിനാൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്നും നാളെയും മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലെർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും മലയോര മേഖലകളിൽ കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ അവിടെയും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.

വടക്കൻ കേരളത്തിലെ കടലുണ്ടി (മലപ്പുറം), ഭാരതപ്പുഴ (പാലക്കാട്), ഷിറിയ (കാസർഗോഡ്), കരവന്നൂർ (തൃശൂർ), ഗായത്രി (തൃശൂർ) എന്നി നദികളിലെ ജലനിരപ്പ് ഉയരുന്നതായി മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. അതോടൊപ്പം തെക്കൻ കേരളത്തിലെ വാമനപുരം (തിരുവനന്തപുരം), നെയ്യാർ (തിരുവനന്തപുരം), കരമന (തിരുവനന്തപുരം), കല്ലട (കൊല്ലം), മണിമല (ഇടുക്കി), മീനച്ചിൽ (കോട്ടയം), കോതമംഗലം (എറണാകുളം) എന്നിവിടങ്ങളിലെ നദികളിലെയും ജലനിരപ്പ് ഉയരുന്നുണ്ട്.

റിപ്പോർട്ട് പ്രകാരം, കേരള സംസ്ഥാന വൈദ്യതി ബോർഡിൻറെ കീഴിൽ ഉള്ള അണക്കെട്ടുകളിൽ ഇടുക്കി ജില്ലയിലെ ലോവർ പെരിയാർ, കല്ലാർകുട്ടി അണക്കെട്ടുകളുടെ പരിസരങ്ങളിൽ റെഡ് അലെർട്ടും തൃശൂർ ജില്ലയിലെ പെരിങ്ങൽക്കുത്ത് അണക്കെട്ട് പരിസരത്ത് ഓറഞ്ച് അലെർട്ടും ആണുള്ളത്. കോഴിക്കോട് കുറ്റിയാടി അണക്കെട്ടിൽ ബ്ലൂ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ജലസേചന വകുപ്പിൻ്റെ കീഴിലുള്ള അണക്കെട്ടുകളിൽ നിലവിൽ മുന്നറിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല.

മഴ കനക്കുമെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങളെ വിവിധ ജില്ലകളിൽ സജ്ജമാക്കിയിട്ടുണ്ട്. വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ ഓരോ സംഘത്തെ വീതമാണ് തയ്യാറാക്കിയിട്ടുള്ളത്. സിവിൽ ഡിഫൻസ് അക്കാദമിയുടെ രണ്ട് സംഘങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്.

Pinarayi Vijayan

06/07/2022

കാലവർഷം ശക്തമായതിനാൽ, അത്യാവശ്യ സന്ദർഭങ്ങളിൽ ബന്ധപ്പെടേണ്ട കണ്ട്രോൾ റൂം നമ്പറുകൾ

കണ്ണൂർ കലക്ടറേറ്റ് : 0497 2700645

താലൂക്ക് ഓഫീസുകൾ

പയ്യന്നൂർ : 04985 294844

തളിപ്പറമ്പ : 0460 2203142

കണ്ണൂർ : 0497 2704969

തലശ്ശേരി : 0490 2343813

ഇരിട്ടി : 0490 2494910

പ്ലീസ് ഷെയർ
05/07/2022

പ്ലീസ് ഷെയർ

ഇന്നലെ വൈകിട്ട് ഏതാണ്ട് അഞ്ച് മണിയോടടുത്ത് കോഴിക്കാട്-പയ്യന്നൂർ പ്രൈവറ്റ് ബസ്, കൈനാട്ടിയിൽ നിറുത്തി ഡബ്ൾ ബെല്ലടിച്ച്  മു...
04/07/2022

ഇന്നലെ വൈകിട്ട് ഏതാണ്ട് അഞ്ച് മണിയോടടുത്ത് കോഴിക്കാട്-പയ്യന്നൂർ പ്രൈവറ്റ് ബസ്, കൈനാട്ടിയിൽ നിറുത്തി ഡബ്ൾ ബെല്ലടിച്ച് മുന്നോട്ടെടുത്തതും പെട്ടെന്ന് ഒരാൾ തലകറങ്ങി വീണെന്ന് ആരോ വിളിച്ച് പറയുന്നു. യാതൊരു ചർച്ചക്കും നിർദ്ദേശത്തിനും നിൽക്കാതെ ഡ്രൈവർ ഒറ്റത്തിരിക്കൽ - തിരിച്ച് വടകരയിലേക്ക്.
ഏന്തി നോക്കിയപ്പോൾ നിലത്ത് ഇരുന്ന അവസ്ഥയിൽ വിദ്യാർത്ഥിയോ വർക്കിംഗ് വുമണോ ആയ ഒരു യുവതി. വായിൽ നിന്ന് പത വരുന്നുണ്ട്.
അത്യാവശ്യം തിരക്കുള്ള റോഡിൽ നിർത്താതെ ഹോണടിച്ച് പായുമ്പോൾ അതൊരു ആംബുലൻസ് വാഹനമായി. ഏറ്റവുമാദ്യം കിട്ടുന്ന പാർക്കോ ഹോസ്പിറ്റലിന്റെ കോമ്പൗണ്ടിനുള്ളിൽ കടന്ന് അത്യാഹിത വിഭാഗത്തിന്റെ താഴ്ചയിലേക്ക് ജീപ്പെന്ന വണ്ണം അയാൾ ബസ് ഇറക്കി. തലകറങ്ങി വീണെന്ന അശരീരിക്കും കാഷ്വാലിറ്റിയുടെ വാതിൽക്കൽ വണ്ടി നിറുത്തുന്നതിനുമിടയിൽ കഷ്ടി അഞ്ച് മിനിറ്റ്. ഡ്രൈവറും കണ്ടക്റ്ററും മറ്റു സ്ത്രീകളുടെ സഹായത്തോടെ ഹോസ്പിറ്റൽ സ്ട്രക്ചറിൽ ആക്കി. എന്താണ് സംഭവിച്ചതെന്ന് ആശുപത്രി സ്റ്റാഫിനോട് ചുരുക്കി വിവരിച്ച് ബസ് സ്റ്റാർട്ടാക്കി ഒരല്പം ആയാസപ്പെട്ട് പിറകിലോട്ടെടുത്ത് തിരിച്ച് മെയിൻ റോഡിൽ കടന്ന് ഒന്നും സംഭവിക്കാത്തത് പോലെ തലശ്ശേരി ഭാഗത്തേക്ക് വെച്ച് പിടിച്ചു.

ആ കുട്ടിക്ക് വലിയ ഇഷ്യൂ ഒന്നും ആകണമെന്നില്ല. ചിലപ്പോൾ ഫിറ്റ്സ് ഉള്ള ആളാകാം. (ഒരല്പം മുമ്പ് ആശുപത്രിയിൽ വിളിച്ചപ്പോൾ ആളവിടന്ന് പോയിട്ടുണ്ട്.) പക്ഷേ, ഹൃദയസ്തംഭനമോ സ്ട്രോക്കോ പോലുള്ള വല്ലതുമായിരുന്നെങ്കിൽ ഡ്രൈവറുടെ ഈ പ്രവൃത്തി തീർച്ചയായും എത്ര നിർണ്ണായകമായിരിക്കും!

Address


Website

Alerts

Be the first to know and let us send you an email when Kannur Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share