Akashvani Manjeri F M

  • Home
  • Akashvani Manjeri F M

Akashvani Manjeri F M All India Radio, manjeri FM. 102.7 MHz. Available online through NEWSONAIR app.
(2)

പരീക്ഷയെ നേരിടാം, പുഞ്ചിരിയോടെ..😍മാർച്ച്‌ 1 വെള്ളിയാഴ്ച രാവിലെ 7.50 ന് “സമകാലിക”ത്തിൽ വിജയമന്ത്രങ്ങൾ പങ്കിടുന്നു, ജെ സി ...
29/02/2024

പരീക്ഷയെ നേരിടാം, പുഞ്ചിരിയോടെ..😍

മാർച്ച്‌ 1 വെള്ളിയാഴ്ച രാവിലെ 7.50 ന് “സമകാലിക”ത്തിൽ വിജയമന്ത്രങ്ങൾ പങ്കിടുന്നു, ജെ സി ഐ ഇന്ത്യയുടെ ദേശീയപരിശീലകനും അധ്യാപകനുമായ കുഞ്ഞിമുഹമ്മദ് പുത്തലത്ത്.

ആരോഗ്യജാലകം വൈറൽ ഹെപ്പടൈറ്റിസ് :രോഗലക്ഷണങ്ങളും, നിർണയവും, ചികിത്സയും, പ്രതിരോധ മാർഗ്ഗങ്ങളുംമഞ്ചേരി Govt മെഡിക്കൽ കോളേജ് ...
27/02/2024

ആരോഗ്യജാലകം

വൈറൽ ഹെപ്പടൈറ്റിസ് :
രോഗലക്ഷണങ്ങളും, നിർണയവും, ചികിത്സയും, പ്രതിരോധ മാർഗ്ഗങ്ങളും

മഞ്ചേരി Govt മെഡിക്കൽ കോളേജ് ലെ
കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം
സീനിയർ റെസിഡന്റ്
Dr അമൃത M S

February 27 ചൊവ്വാഴ്ച മുതൽ
March 3 ഞായറാഴ്ച വരെ,
രാവിലെ 7.10ന് പ്രക്ഷേപണം ചെയ്യുന്ന ആരോഗ്യജാലകം പരിപാടിയിൽ സംസാരിക്കുന്നു

102.7 MHz ലും
newsonair Radio App ലും
Manjeri FM പരിപാടികൾ ലഭ്യമാണ്

ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28 ന് രാവിലെ 8.25 ന് “എന്റെ ഗാനം” അവതരിപ്പിക്കുന്നത്: വാനനിരീക്ഷകനും സംസ്ഥാന അധ്യാപക അവാർഡ...
27/02/2024

ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28 ന് രാവിലെ 8.25 ന് “എന്റെ ഗാനം” അവതരിപ്പിക്കുന്നത്: വാനനിരീക്ഷകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ഇല്യാസ് പെരിമ്പലം

പുസ്തക പരിചയംചരിത്രകാരിയും, ഫെമിനിസ്റ്റും, സാമൂഹിക വിമർശകയുമായJ  ദേവികയെ  കുറിച്ച്  സംസാരിക്കുന്നുശ്രീ ശങ്കരാചാര്യ സംസ്ക...
23/02/2024

പുസ്തക പരിചയം

ചരിത്രകാരിയും, ഫെമിനിസ്റ്റും, സാമൂഹിക വിമർശകയുമായ
J ദേവികയെ കുറിച്ച്
സംസാരിക്കുന്നു

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിലെ
മലയാള ഗവേഷക
K ഉജ്ജ്വല

February 26 തിങ്കളാഴ്ച രാവിലെ 7:50ന് പ്രക്ഷേപണം ചെയ്യുന്ന 'പുസ്തക പരിചയം' പരിപാടിയിൽ

102.7 MHz FM Band ലും
newsonair Radio App ലും
Manjeri FM പരിപാടികൾ ലഭ്യമാണ്

23/02/2024

“സ്നേഹദൂത്” ഇന്ന് വൈകുന്നേരം 3 മണിക്ക്

ഫെബ്രുവരി 23, മാർച്ച്‌ 1 തീയതികളിൽ രാവിലെ 9.30നും വൈകുന്നേരം 3.30നും മൈലാഞ്ചിമൊഞ്ച് അവതരിപ്പിക്കുന്നത്: ആകാശവാണി ശ്രോതാവ...
22/02/2024

ഫെബ്രുവരി 23, മാർച്ച്‌ 1 തീയതികളിൽ രാവിലെ 9.30നും വൈകുന്നേരം 3.30നും മൈലാഞ്ചിമൊഞ്ച് അവതരിപ്പിക്കുന്നത്: ആകാശവാണി ശ്രോതാവ് അസീസ് മുണ്ടേങ്ങര

നാളെ രാവിലെ 7.50ന് “സമകാലിക”ത്തിൽ കേൾക്കാം..അരികിലുണ്ട് ജലപരിശോധന ലാബുകൾ സംസാരിക്കുന്നത്: സജീഷ് വൈഖരി Quality Manager/ S...
22/02/2024

നാളെ രാവിലെ 7.50ന് “സമകാലിക”ത്തിൽ കേൾക്കാം..

അരികിലുണ്ട് ജലപരിശോധന ലാബുകൾ

സംസാരിക്കുന്നത്: സജീഷ് വൈഖരി
Quality Manager/ Senior Chemist
Quality Control District Laboratory,.
Kerala Water Authority
Wayanad, Malappuram (Addl/Charge)

ആകാശവാണിയിൽ താൽക്കാലിക അവതാരകരാകാം         ആകാശവാണി കോഴിക്കോട് നിലയം അവതാരകരുടെ താൽക്കാലിക പട്ടിക തയ്യാറാക്കുന്നു. അപേക്...
22/02/2024

ആകാശവാണിയിൽ താൽക്കാലിക അവതാരകരാകാം

ആകാശവാണി കോഴിക്കോട് നിലയം അവതാരകരുടെ താൽക്കാലിക പട്ടിക തയ്യാറാക്കുന്നു. അപേക്ഷകർ കോഴിക്കോട് സ്ഥിരതാമസക്കാർ ആയിരിക്കണം. കോഴിക്കോട് ജില്ലയിലേതാകണം പ്രാദേശിക വിലാസം. പ്രായം അപേക്ഷാ തീയ്യതിയിൽ 20 നും 50 നും മദ്ധ്യേ. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. മലയാള ഭാഷ തെറ്റു കൂടാതെ ഉപയോഗിക്കാനുള്ള കഴിവ്, പ്രക്ഷേപണ യോഗ്യമായ ശബ്ദം, ഉച്ചാരണശുദ്ധി എന്നിവ നിർബന്ധമാണ്. താൽക്കാലിക പാനലിൽ അംഗമാകുന്നതിന് ഒരു തരത്തിലും സ്ഥിരം നിയമനത്തിന് അർഹത നൽകുന്നില്ല.
എഴുത്തു പരീക്ഷ, ശബ്ദ പരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് . അപേക്ഷ ഫീസ് G S T ഉൾപ്പെടെ 354/- രൂപ ഡിമാൻഡ് ഡ്രാഫ്റ്റ് ആയോ ഓൺലൈനിലോ ഫീസടക്കാം .
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാക്കനാടുള്ള CEPZ ബ്രാഞ്ചിലാണ് ഓൺലൈൻ തുക അടക്കേണ്ടത്. ബാങ്ക് വിവരങ്ങൾ ഇനി പറയുന്നു .

*Name of the Account: PBBC REMITTANCE AC@SBI*
*Account No. : 10295186492*
*IFS Code : SBIN0009485*
*MICR Code : 682002015*
*Branch : CEPZ, Kakkanad*

വെള്ളക്കടലാസിൽ തയ്യാറാക്കിയ ഫോൺ നമ്പർ ഉൾപ്പെടെയുള്ള അപേക്ഷ, പ്രായം, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകളും, അപേക്ഷാഫീസ് ഓൺലൈൻ അടച്ചതിന്റെ രേഖയോ ഡിമാൻഡ് ഡ്രാഫ്റ്റോ സഹിതം കോഴിക്കോട് നിലയത്തിൽ ലഭിക്കേണ്ട അവസാന തീയ്യതി *ഫെബ്രുവരി 26*. അപേക്ഷ അയക്കേണ്ട വിലാസം :സ്റ്റേഷൻ ഡയറക്ടർ, ആകാശവാണി, കോഴിക്കോട്-32.

വീട്ടിലും ജോലിസ്ഥലത്തുമെല്ലാം ഒരുപാട് വെല്ലുവിളികൾ അഭിമുഖീകരിക്കുന്നവരാണ് നമ്മിൽ പലരും. ഇത്തരം സാഹചര്യങ്ങളിൽ നിന്ന് ചിലർ...
22/02/2024

വീട്ടിലും ജോലിസ്ഥലത്തുമെല്ലാം ഒരുപാട് വെല്ലുവിളികൾ അഭിമുഖീകരിക്കുന്നവരാണ് നമ്മിൽ പലരും. ഇത്തരം സാഹചര്യങ്ങളിൽ നിന്ന് ചിലർ ഒളിച്ചോടാൻ ശ്രമിക്കുന്നു. മറ്റു ചിലരാകട്ടെ, മാനസിക സമ്മർദത്തിന് അടിമപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളെ ക്രിയാത്മകമായി എങ്ങനെ നേരിടാം? നിങ്ങൾ എങ്ങനെയാണ് ഇത്തരം സാഹചര്യങ്ങളെ നേരിടാറുള്ളത്?

ഇന്ന് (22/2/24)രാവിലെ 11 മണി മുതൽ "ഹലോ യൂത്ത്"-തത്സമയ ഫോൺ ഇൻ സ്നേഹസംവാദം.

വിഷയം: ഗുഡ്‌ബൈ പറയാം, സ്‌ട്രെസ്സിനോട്

നിങ്ങളുടെ അനുഭവങ്ങളും ആശങ്കകളുമൊക്കെ ഈ പരിപാടിയിൽ പങ്കു വെക്കാം.

വിളിക്കേണ്ട നമ്പർ: 0483 2950300, 2950800

വിളിക്കേണ്ട സമയം: ഇന്ന് രാവിലെ 11 മണി മുതൽ 12 മണി വരെ.

😍   തേഴ്സ്‌ഡേ                   മോർണിംഗ്                                         ഷോ  😍February  22nd  @  8.25 amമലയാള ചല...
21/02/2024

😍 തേഴ്സ്‌ഡേ
മോർണിംഗ്
ഷോ 😍
February 22nd @ 8.25 am

മലയാള ചലച്ചിത്ര പിന്നണി ഗായിക സിന്ധു പ്രേംകുമാറുമായി നടത്തുന്ന അഭിമുഖ സംഭാഷണത്തിന്റെ രണ്ടാം ഭാഗം, വ്യാഴാഴ്ച രാവിലെ 8:25ന് 🤗
T M S
ഒരു പ്രത്യേകതരം (വെറൈറ്റി)
ചലച്ചിത്ര ഗാന ❤ പരിപാടി

102.7 MHz ലും
newsonair Radio App ലും
Manjeri FM പരിപാടികൾ ലഭ്യമാണ്

ആയുരാരോഗ്യം വേനൽക്കാല ഭക്ഷണ ക്രമീകരണംനെഞ്ചിരിച്ചൽ അഥവാ Acidityമുലയൂട്ടലിന്റെ പ്രാധാന്യംമാറാക്കര Govt യൂനാനി ഡിസ്‌പെൻസറി ...
20/02/2024

ആയുരാരോഗ്യം

വേനൽക്കാല ഭക്ഷണ ക്രമീകരണം
നെഞ്ചിരിച്ചൽ അഥവാ Acidity
മുലയൂട്ടലിന്റെ പ്രാധാന്യം

മാറാക്കര Govt യൂനാനി
ഡിസ്‌പെൻസറി യിലെ
മെഡിക്കൽ ഓഫീസർ
Dr M T അബ്ദുൽ നാസിർ

February 21 ബുധനാഴ്ച മുതൽ
February 26 തിങ്കളാഴ്ച വരെ,
രാവിലെ 7:40 നു പ്രക്ഷേപണം ചെയ്യുന്ന ആയുരാരോഗ്യം പരിപാടിയിൽ സംസാരിക്കുന്നു

മാറാക്കര Govt യൂനാനി ഡിസ്‌പെൻസറി : 9497 345 515

102.7 MHz ലും
newsonair Radio App ലും
Manjeri FM പരിപാടികൾ ലഭ്യമാണ്

ആരോഗ്യജാലകം കുട്ടികൾക്കുണ്ടാകുന്ന  നേത്രരോഗങ്ങൾ :--രോഗലക്ഷണങ്ങളുംചികിത്സ മാർഗങ്ങളുംമഞ്ചേരി Govt മെഡിക്കൽ കോളേജ്ലെ, നേത്ര...
20/02/2024

ആരോഗ്യജാലകം

കുട്ടികൾക്കുണ്ടാകുന്ന നേത്രരോഗങ്ങൾ :--
രോഗലക്ഷണങ്ങളും
ചികിത്സ മാർഗങ്ങളും

മഞ്ചേരി Govt മെഡിക്കൽ കോളേജ്ലെ, നേത്രരോഗ ചികിത്സ വിഭാഗം
അസിസ്റ്റന്റ് പ്രൊഫസർ
Dr P S രേഖ

February 21 ബുധനാഴ്ച മുതൽ
February 26 തിങ്കളാഴ്ച വരെ,
രാവിലെ 7.10 ന് പ്രക്ഷേപണം ചെയ്യുന്ന ആരോഗ്യജാലകം പരിപാടിയിൽ സംസാരിക്കുന്നു

102.7 MHz ലും
newsonair Radio App ലും
Manjeri FM പരിപാടികൾ ലഭ്യമാണ്

ഫെബ്രുവരി 21 ബുധനാഴ്ച രാവിലെ 8.25 ന് “എന്റെ ഗാനം” അവതരിപ്പിക്കുന്നത്: ടാക്സ് കൺസൽട്ടന്റും ആകാശവാണി ശ്രോതാവുമായ എം ഉദയകുമ...
20/02/2024

ഫെബ്രുവരി 21 ബുധനാഴ്ച രാവിലെ 8.25 ന് “എന്റെ ഗാനം” അവതരിപ്പിക്കുന്നത്: ടാക്സ് കൺസൽട്ടന്റും ആകാശവാണി ശ്രോതാവുമായ എം ഉദയകുമാർ.

പുനഃപ്രക്ഷേപണം ഫെബ്രുവരി 26 തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് 3 മണിക്ക്.

കാർഷിക വൃത്താന്തംമണ്ണൊലിപ്പിനുള്ള കാരണങ്ങൾകോണ്ടൂർ കൃഷി രീതിമണ്ണ് ജല സംരക്ഷണംമലപ്പുറം ജില്ലയുടെ മണ്ണ് സംരക്ഷണ ഓഫീസർT P ആയ...
19/02/2024

കാർഷിക വൃത്താന്തം

മണ്ണൊലിപ്പിനുള്ള കാരണങ്ങൾ
കോണ്ടൂർ കൃഷി രീതി
മണ്ണ് ജല സംരക്ഷണം

മലപ്പുറം ജില്ലയുടെ മണ്ണ് സംരക്ഷണ ഓഫീസർ
T P ആയിഷ

February 20 ചൊവ്വാഴ്ച മുതൽ
February 23 വെള്ളിയാഴ്ച വരെ, രാവിലെ 6.30ന് പ്രക്ഷേപണം ചെയ്യുന്ന കാർഷിക വൃത്താന്തം പരിപാടിയിൽ സംസാരിക്കുന്നു

102.7 MHz ലും
newsonair Radio App ലും
Manjeri FM പരിപാടികൾ ലഭ്യമാണ്

പുസ്തക പരിചയംമലയാളത്തിലെ ശക്തവും അനന്യവുമായ നാടകമാണ് കാവാലം നാരായണ പണിക്കരുടെ  "ദൈവത്താർ"നാടകത്തെക്കുറിച്ച് സംസാരിക്കുന്...
16/02/2024

പുസ്തക പരിചയം

മലയാളത്തിലെ ശക്തവും അനന്യവുമായ നാടകമാണ് കാവാലം നാരായണ പണിക്കരുടെ "ദൈവത്താർ"

നാടകത്തെക്കുറിച്ച് സംസാരിക്കുന്നു
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിലെ
മലയാള ഗവേഷക
K ഉജ്ജ്വല

February 19 തിങ്കളാഴ്ച രാവിലെ 7:50ന് പ്രക്ഷേപണം ചെയ്യുന്ന 'പുസ്തക പരിചയം' പരിപാടിയിൽ

102.7 MHz FM Band ലും
newsonair Radio App ലും
Manjeri FM പരിപാടികൾ ലഭ്യമാണ്

ഫെബ്രുവരി 18, മാർച്ച്‌ 3 തീയതികളിൽ രാവിലെ 11.30ന് “ബാലലോക”ത്തിൽ കുറുവ എ യു പി സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന വിവി...
16/02/2024

ഫെബ്രുവരി 18, മാർച്ച്‌ 3 തീയതികളിൽ രാവിലെ 11.30ന് “ബാലലോക”ത്തിൽ കുറുവ എ യു പി സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ കേൾക്കാം 😍

16/02/2024
ആകാശവാണി മഞ്ചേരി എഫ് എമ്മിൽ ഇന്ന് പോരാട്ടത്തിൽ തീ പാറി🔥🔥🔥എല്ലാ വ്യാഴാഴ്ചയും രാവിലെ 11 മണിക്ക് നടക്കാറുള്ള ഫോൺ ഇൻ പ്രശ്നോ...
15/02/2024

ആകാശവാണി മഞ്ചേരി എഫ് എമ്മിൽ ഇന്ന് പോരാട്ടത്തിൽ തീ പാറി🔥🔥🔥

എല്ലാ വ്യാഴാഴ്ചയും രാവിലെ 11 മണിക്ക് നടക്കാറുള്ള ഫോൺ ഇൻ പ്രശ്നോത്തരിയിലെ വിജയികളാണ് ഇന്ന് ഫൈനലിൽ ഏറ്റു മുട്ടിയത്.

കരുവാരകുണ്ട് സ്വദേശി കെ ഹരിത, കാടപ്പടി സ്വദേശി പി രശ്മി എന്നിവർ ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടി.

വിഷ്ണുദാസ് കെ, അസ്‌ലഹ് ഷാ, സിന്ധു ടി ആർ എന്നീ ഫൈനലിസ്റ്റുകളും മികച്ച പ്രകടനം കാഴ്ച വെച്ചു.

ട്രാൻസ്‌മിഷൻ എക്സിക്യൂട്ടീവ് മുനീർ ആമയൂർ, അവതാരക ജയ എന്നിവരായിരുന്നു ക്വിസ് മാസ്റ്റർമാർ.

ആയുരാരോഗ്യം Adenoid Hypertrophy :--രോഗ ലക്ഷണങ്ങൾ,അനുബന്ധ ആരോഗ്യ പ്രശ്നങ്ങൾ,ചികിത്സ മാർഗ്ഗങ്ങൾമലപ്പുറം ജില്ല ഹോമിയോ ആശുപത...
15/02/2024

ആയുരാരോഗ്യം

Adenoid Hypertrophy :--
രോഗ ലക്ഷണങ്ങൾ,
അനുബന്ധ ആരോഗ്യ പ്രശ്നങ്ങൾ,
ചികിത്സ മാർഗ്ഗങ്ങൾ

മലപ്പുറം ജില്ല ഹോമിയോ ആശുപത്രിയിലെ,
അല്ലെർജി അസ്തമ ക്ലിനിക്ന്റെ
മെഡിക്കൽ ഓഫീസർ
Dr K K രതിഭ

February 15 വ്യാഴാഴ്ച മുതൽ
February 20 ചൊവ്വാഴ്ച വരെ,
രാവിലെ 7:40ന് പ്രക്ഷേപണം ചെയ്യുന്ന ആയുരാരോഗ്യം പരിപാടിയിൽ സംസാരിക്കുന്നു

അല്ലെർജി അസ്തമ ക്ലിനിക് Helpline No : 0483 273 4011

102.7 MHz ലും
newsonair Radio App ലും
Manjeri FM പരിപാടികൾ ലഭ്യമാണ്

തേഴ്സ്‌ഡേ😍മോർണിംഗ്😍ഷോ      February 15  @  8.25 amചലച്ചിത്ര പിന്നണി ഗായികയും, റിയാലിറ്റി ഷോ ജഡ്ജും, അവതാരകയും ഒക്കെ ആയിര...
14/02/2024

തേഴ്സ്‌ഡേ😍മോർണിംഗ്😍ഷോ
February 15 @ 8.25 am

ചലച്ചിത്ര പിന്നണി ഗായികയും, റിയാലിറ്റി ഷോ ജഡ്ജും, അവതാരകയും ഒക്കെ ആയിരിക്കുന്ന
സിന്ധു പ്രേംകുമാർ
അതിഥിയായി പങ്കെടുക്കുന്ന
T M S
ഒരു പ്രത്യേകതരം (വെറൈറ്റി)
ചലച്ചിത്ര ഗാന❤ പരിപാടി

102.7 MHz ലും
newsonair Radio App ലും
Manjeri FM പരിപാടികൾ ലഭ്യമാണ്

ആരോഗ്യജാലകംDepression അഥവാ വിഷാദം :--രോഗലക്ഷണങ്ങളുംചികിത്സാരീതികളുംമഞ്ചേരി Govt മെഡിക്കൽ കോളേജിലെ Psychiatry (മനോരോഗ ചിക...
13/02/2024

ആരോഗ്യജാലകം

Depression അഥവാ വിഷാദം :--
രോഗലക്ഷണങ്ങളും
ചികിത്സാരീതികളും

മഞ്ചേരി Govt മെഡിക്കൽ കോളേജിലെ Psychiatry (മനോരോഗ ചികിത്സാ) വിഭാഗം സീനിയർ റെസിഡന്റ്
Dr ശ്രേയ മറിയം സലിം

February 14 ബുധനാഴ്ച മുതൽ
February 19 തിങ്കളാഴ്ച വരെ,
രാവിലെ 7:10ന് പ്രക്ഷേപണം ചെയ്യുന്ന ആരോഗ്യജാലകം പരിപാടിയിൽ സംസാരിക്കുന്നു

102.7 MHz ലും
newsonair Radio App ലും
Manjeri FM പരിപാടികൾ ലഭ്യമാണ്

കാർഷിക വൃത്താന്തംതെങ്ങും ഇടവിള കൃഷിയും,മൂല്യവർധിത ഉല്പന്നങ്ങളും വിപണനവുംതാനാളൂർ പഞ്ചായത്തിലെ വട്ടത്താണി പ്രദേശം കേന്ദ്രീ...
12/02/2024

കാർഷിക വൃത്താന്തം

തെങ്ങും ഇടവിള കൃഷിയും,
മൂല്യവർധിത ഉല്പന്നങ്ങളും വിപണനവും

താനാളൂർ പഞ്ചായത്തിലെ വട്ടത്താണി പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംരംഭകയും കർഷകയുമായ P.T സുഷമ

ഫെബ്രുവരി 11 ഞായറാഴ്ച
മുതൽ
ഫെബ്രുവരി 15 വ്യാഴാഴ്ച വരെ,
രാവിലെ 6.30 ന് പ്രക്ഷേപണം ചെയ്യുന്ന കാർഷിക വൃത്താന്തം പരിപാടിയിൽ സംസാരിക്കുന്നു

102.7 MHz ലും
newsonair Radio App ലും
Manjeri FM പരിപാടികൾ ലഭ്യമാണ്

World Radio Day Feb 13th 2024
12/02/2024

World Radio Day Feb 13th 2024

നാളെ ഫെബ്രുവരി 13, ലോക റേഡിയോ ദിനം.

നിങ്ങൾ റേഡിയോ കേൾക്കുന്ന ഒരു ചിത്രം ഇവിടെ കമന്റിലിടൂ.. ലോകം കാണട്ടെ, നിങ്ങളുടെ റേഡിയോ!

നാളെ ഫെബ്രുവരി 13, ലോക റേഡിയോ ദിനം. നിങ്ങൾ റേഡിയോ കേൾക്കുന്ന ഒരു ചിത്രം ഇവിടെ കമന്റിലിടൂ.. ലോകം കാണട്ടെ, നിങ്ങളുടെ റേഡിയ...
12/02/2024

നാളെ ഫെബ്രുവരി 13, ലോക റേഡിയോ ദിനം.

നിങ്ങൾ റേഡിയോ കേൾക്കുന്ന ഒരു ചിത്രം ഇവിടെ കമന്റിലിടൂ.. ലോകം കാണട്ടെ, നിങ്ങളുടെ റേഡിയോ!

ലോക റേഡിയോ ദിനത്തോടനുബന്ധിച്ചു നാളെ(ഫെബ്രുവരി 13) രാവിലെ 8.25നു പ്രത്യേക തത്സമയ ഫോൺ-ഇൻ ചലച്ചിത്രഗാനപരിപാടി - "എന്റെ റേഡി...
12/02/2024

ലോക റേഡിയോ ദിനത്തോടനുബന്ധിച്ചു നാളെ(ഫെബ്രുവരി 13) രാവിലെ 8.25നു പ്രത്യേക തത്സമയ ഫോൺ-ഇൻ ചലച്ചിത്രഗാനപരിപാടി - "എന്റെ റേഡിയോ"

"റേഡിയോ: അറിവും വിനോദവും വിദ്യാഭ്യാസവും നൽകിക്കൊണ്ട് ഒരു നൂറ്റാണ്ട്" എന്നാണ് ഇത്തവണത്തെ ലോക റേഡിയോ ദിന പ്രമേയം.

എന്തൊക്കെയാണ് റേഡിയോ എന്ന് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്? ഹൃദയത്തോട് ചേർത്ത് വെക്കുന്ന റേഡിയോ അനുഭവങ്ങൾ എന്തൊക്കെയാണ് ? ഏതൊക്കെ രൂപത്തിലാണ് നിങ്ങളുടെ ജീവിതത്തെ റേഡിയോ സ്വാധീനിച്ചു കൊണ്ടിരിക്കുന്നത്?

അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കിടാൻ വിളിക്കുക.

വിളിക്കേണ്ട നമ്പറുകൾ: 0483 2950300, 0483 2950800

വിളിക്കേണ്ട സമയം: നാളെ രാവിലെ 8.25 മുതൽ 9.20 വരെ.

ലോക റേഡിയോ ദിനത്തോടനുബന്ധിച്ചു ആശംസകൾ കൈമാറാനുള്ള അവസരവുമുണ്ട്. 5 വാക്യങ്ങളിൽ കവിയാത്ത ആശംസാസന്ദേശങ്ങൾ 9495050600 എന്ന വാട്സാപ്പ് നമ്പറിലേക്കാണ് അയക്കേണ്ടത്. ശബ്ദസന്ദേശങ്ങൾ അയക്കരുത്. സന്ദേശത്തിന്റെ തുടക്കത്തിൽ "ലോക റേഡിയോ ദിനം" എന്ന് ടൈപ്പ് ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്ന സന്ദേശങ്ങൾ ലോകറെഡിയോടിണമായ നാളെ പ്രക്ഷേപണം ചെയ്യും.

പുസ്തക പരിചയംസമഗ്രവും വൈവിധ്യപൂർണ്ണവുമായഒരു ഭാവന പ്രപഞ്ചമാണ് പ്രിയ A S ന്റെ കഥകൾസാധാരണ ജീവിതാനുഭവങ്ങളിൽ നിന്ന് കഥയുടെ വി...
09/02/2024

പുസ്തക പരിചയം

സമഗ്രവും വൈവിധ്യപൂർണ്ണവുമായ
ഒരു ഭാവന പ്രപഞ്ചമാണ്
പ്രിയ A S ന്റെ കഥകൾ

സാധാരണ ജീവിതാനുഭവങ്ങളിൽ നിന്ന് കഥയുടെ വിത്ത് കണ്ടെത്തുന്ന എഴുത്തുകാരിയെ
പരിചയപ്പെടുത്തുന്നു

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിലെ
മലയാള ഗവേഷക
K ഉജ്ജ്വല

February 12 തിങ്കളാഴ്ച രാവിലെ 7.50ന് പ്രക്ഷേപണം ചെയ്യുന്ന പുസ്തകപരിചയം പരിപാടിയിൽ

102.7 MHz ലും
newsonair Radio App ലും
Manjeri FM പരിപാടികൾ ലഭ്യമാണ്

09/02/2024

“സ്നേഹദൂത്” ഇന്ന് വൈകുന്നേരം 3 മണിക്ക്😍

അർത്ഥപൂര്ണമായ ഒരു സന്ദേശവും യോജിച്ച ഒരു ഗാനവും കുറിക്കൂ..🎶

February 10th ശനിയാഴ്ച  @  9.25 am   ' മന്ത് രോഗ നിർമ്മാർജ്ജനം 'Lymphatic Filariasis   അഥവാമന്ത് രോഗം   :---ഉണ്ടാവാനുള്ള...
09/02/2024

February 10th ശനിയാഴ്ച @ 9.25 am

' മന്ത് രോഗ നിർമ്മാർജ്ജനം '

Lymphatic Filariasis അഥവാ
മന്ത് രോഗം :---
ഉണ്ടാവാനുള്ള കാരണങ്ങൾ
രോഗലക്ഷണങ്ങൾ
രോഗസൗഖ്യത്തിന് വേണ്ട ചികിത്സാരീതികൾ
പ്രതിരോധ മാർഗങ്ങൾ

ഈ വിഷയങ്ങളെ ആസ്പദമാക്കി,
മഞ്ചേരി Govt മെഡിക്കൽ കോളേജ് ലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം
അസോസിയേറ്റ് പ്രൊഫസർ
Dr T S അനീഷ്‌ മായി K പ്രതാപ് പോൾ നടത്തുന്ന അഭിമുഖ
സംഭാഷണം

February 10 ശനിയാഴ്ച രാവിലെ 9.25 ന് ആകാശവാണി മഞ്ചേരി എഫ് എം നിലയത്തിൽ നിന്നും പ്രക്ഷേപണം ചെയ്യുന്നു

102.7 MHz ലും
newsonair Radio App ലും
Manjeri FM പരിപാടികൾ ലഭ്യമാണ്

“മീൻ വാങ്ങുമ്പോൾ വലയിലാകരുത്!”ഫെബ്രുവരി 9 വെള്ളിയാഴ്ച രാവിലെ 7.50 ന് “സമകാലിക”ത്തിൽ മലപ്പുറം ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ്‌...
08/02/2024

“മീൻ വാങ്ങുമ്പോൾ വലയിലാകരുത്!”

ഫെബ്രുവരി 9 വെള്ളിയാഴ്ച രാവിലെ 7.50 ന് “സമകാലിക”ത്തിൽ മലപ്പുറം ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ്‌ കമ്മീഷണർ ഡി സുജിത്ത് പെരേര സംസാരിക്കുന്നു.

Address


Alerts

Be the first to know and let us send you an email when Akashvani Manjeri F M posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share