Sudhi Padmanabhan

  • Home
  • Sudhi Padmanabhan

Sudhi Padmanabhan Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sudhi Padmanabhan, Digital creator, .

ഏവർക്കും സ്വാഗതം ....
05/05/2024

ഏവർക്കും സ്വാഗതം ....

https://deshabhimani.com/post/20240310_21328/indian-school-oman-director-board
10/03/2024

https://deshabhimani.com/post/20240310_21328/indian-school-oman-director-board

ഒമാനിലെ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചു. ബോർഡ് അംഗം നിധീഷ് കുമാറിനെ ഫിനാൻസ് ഡയറക്ടർ ആയി തിരഞ്ഞെ....

അയാൾ ഒരു പള്ളിയിലേക്കും സ്വർണ്ണകിരീടം കൊടുത്തില്ല.... ഒരു അമ്പലത്തിലും അന്നദാനം നടക്കുന്നിടത്തു പോയി വിളമ്പികൊടുക്കാൻ നി...
05/03/2024

അയാൾ ഒരു പള്ളിയിലേക്കും സ്വർണ്ണകിരീടം കൊടുത്തില്ല.... ഒരു അമ്പലത്തിലും അന്നദാനം നടക്കുന്നിടത്തു പോയി വിളമ്പികൊടുക്കാൻ നിന്നില്ല.... വഴിപാട് നേർന്നില്ല 🚩 അയാൾ കരുതുന്നത് താൻ വിശ്വസിക്കുന്ന ജനങ്ങളും തന്നെ വിശ്വസിക്കുന്ന ജനങ്ങളും അവരാണ് വിധികർത്താക്കൾ....അതിലാണ് അയാൾക്ക്‌ വിശ്വാസം..... അത് ഒരാളുടെ ആത്മവിശ്വാസമാണ് 🚩🚩

നന്മ ചെയ്യുന്ന ഒരു മനുഷ്യന്റെ ആത്മ വിശ്വാസം 🌹

ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനത്തിന് മാർച്ചുമാസത്തിൽ കേന്ദ്രം പണം അനുവദിക്കാതെ ബുദ്ധിമുട്ടിക്കുന്നത്. അതേ തുടർന്നുള്...
04/03/2024

ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനത്തിന് മാർച്ചുമാസത്തിൽ കേന്ദ്രം പണം അനുവദിക്കാതെ ബുദ്ധിമുട്ടിക്കുന്നത്. അതേ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധികൾ സംസ്ഥാനത്തിനുണ്ടെങ്കിലും ശമ്പളവും പെൻഷനും മുടങ്ങില്ല, ബാങ്ക് സിസ്റ്റം ഹാങ് ആകാതെ ഇരിക്കുവാനാണ് പിൻവലിക്കാനുള്ള തുകയുടെ പരിധി 50000 എന്ന് തീരുമാനിച്ചത്.

ശമ്പളം കൊടുക്കാനുള്ള പണം ട്രഷറിയിൽ ഉണ്ട്. ക്ഷേമപെൻഷനടക്കം കൊടുക്കണമെന്നുതന്നെയാണ് സർക്കാർ നിലപാട്. അതിനുവേണ്ടിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ഡൽഹിയിൽ പോയി സമരം ചെയ്തതും. 14000 കോടിരൂപയാണ് കോടി രൂപയാണ് കേന്ദ്രത്തിൽ നിന്നും കിട്ടാനുള്ളത്. എന്നാൽ സുപ്രീംകോടതിയിൽ കേസ് നൽകിയതിനാൽ പണം നൽകാതെ കേന്ദ്രം പിടിച്ചുവെച്ചിരിക്കുകയാണ്. അവകാശപ്പെട്ട പണമാണ് ചോദിക്കുന്നത്. എത്രനാൾ ഇത് തരാതെ ബുദ്ധിമുട്ടിക്കാൻ കേന്ദ്രത്തിനാകും. സുപ്രീം കോടതി സംസ്ഥാനത്തിന് അനുകുലമായ നിലപാടെടുക്കുമെന്നുതന്നെയാണ് വിശ്വസിക്കുന്നത്.

സ. കെ എൻ ബാലഗോപാൽ
ധനകാര്യ വകുപ്പ് മന്ത്രി

കേരളം"നിസ്കാര പായയിലെ പീഢനം, "ഒരു തിരഞ്ഞെടുപ്പ് കാലത്ത്മാധ്യമങ്ങളുംഇടത് വിരുദ്ധരും വലിയ തോതിൽഅഘോഷിച്ചതുംനിർക്കുമിള പോലെ ...
02/03/2024

കേരളം
"നിസ്കാര പായയിലെ പീഢനം, "
ഒരു തിരഞ്ഞെടുപ്പ് കാലത്ത്
മാധ്യമങ്ങളും
ഇടത് വിരുദ്ധരും വലിയ തോതിൽ
അഘോഷിച്ചതും
നിർക്കുമിള പോലെ പൊട്ടി തകർന്നതും
വ്യാജമെന്ന് പിന്നീട് തെളിഞ്ഞതും ആണ്.
ചരിത്രം ആവർത്തിച്ചു കൊണ്ടിരിക്കും.

അന്ന് വലിയവായിൽ അഘോഷിച്ചവർ ഇന്ന് ഇതിനെക്കുറിച്ച നിശബ്ദരാണ്
മുടി മുറിച്ചും
വീടിന് കല്ലെറിഞ്ഞും
കാറ് കത്തിച്ചും
ചാപ്പ കുത്തിയും
സ.ഓമനക്കുട്ടൻ്റെ ഓട്ടോ ചാർജും
ജിഷ വധവും.....
എല്ലാ അഘോഷങ്ങളും
എല്ലാം ആവർത്തിക്കപ്പെടുന്നു.

ജോർജ് കെ പി.

27/02/2024
 #കേന്ദ്രം_ഭക്ഷ്യ_ധാന്യങ്ങൾ_തരില്ല.💢ഭക്ഷ്യ സുരക്ഷയ്ക്കുംഫെഡറൽ സംവിധാനത്തിനുംകടയ്ക്കൽ കത്തി വച്ച് കേന്ദ്രം.സംസ്ഥാന പൊതുമേ...
25/02/2024

#കേന്ദ്രം_ഭക്ഷ്യ_ധാന്യങ്ങൾ_തരില്ല.
💢ഭക്ഷ്യ സുരക്ഷയ്ക്കും
ഫെഡറൽ സംവിധാനത്തിനും
കടയ്ക്കൽ കത്തി വച്ച് കേന്ദ്രം.
സംസ്ഥാന പൊതുമേഖല സംവിധാനമായ സിൽസപ്ലെസ് കോർപ്പറേഷന് ഭക്ഷ്യവസ്തുകൾ ഇനി തരില്ല.

💢ടെൻ്റെറിൽ പോലും പങ്കെടുക്കാൻ ആവില്ലത്രെ!, വിലക്കിയത്രെ !
18.59 രൂപ വിലയുള്ള അരി
10.41 രൂപ കൂട്ടി 29 രൂപയ്ക്ക് കേന്ദ്രം തെരുവിൽ വിൽക്കുമത്രെ!
പേരോ "ഭാരത് " അരി എന്നും !

💢അരി പ്രധാന ഭക്ഷണമായ കേരളത്തിന്
18.59 രൂപയ്ക്ക് അരി ലഭിച്ചാൽ
"22 രൂപയ്ക്ക്" വിൽക്കാനാകും.
അതുപോലെ മറ്റ് ഭക്ഷ്യ വസ്തുക്കളും
വിപണയിലെ വില വർദ്ധനവിനെ വലിയ രീതയിൽ തടയാനും ആകും.

കർഷകന് നക്കാപ്പിച്ച കൊടുത്തും
തറവില നിക്ഷേധിച്ചും
വാഗ്ദാനങ്ങൾ ലംഘിച്ചും ഉള്ള
കേന്ദ്ര ഭരണം ഉപഭോക്താവിൻ്റെയും
നെഞ്ചിൻ കൂട് തകർക്കുകയാണ്.

"അരി തരാത്ത" കേന്ദ്ര ഭരണക്കാർക്ക് എതിരെ ശക്തമായ പ്രതിക്ഷേധം ഉയരണം.

ജോർജ് കെ.പി.

കേരളം,💢 #ക്രെയിൻ_നിർമാണ_ശാലയും വന്നു!സംസ്ഥാനത്തെ ആദ്യത്തെ ക്രെയിൻ നിർമാണശാല തൃശൂർ മതിലകത്ത് ഇന്ന് ആരംഭിച്ചു. 💢സ്റ്റാർട്ട...
19/02/2024

കേരളം,
💢 #ക്രെയിൻ_നിർമാണ_ശാലയും വന്നു!
സംസ്ഥാനത്തെ ആദ്യത്തെ ക്രെയിൻ നിർമാണശാല തൃശൂർ മതിലകത്ത് ഇന്ന് ആരംഭിച്ചു.

💢സ്റ്റാർട്ടപ്പ് കമ്പനിയായ
"ലീവേജ് എൻജിനീയറിംഗ് " ആണ്
300 കോടി രൂപാ മുടക്കിൽ
12 ഏക്കർ സ്ഥലത്താണ്
സ്ഥാപനം ആരംഭിക്കുന്നത്.
ഒട്ടേറെ പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കും.

💢വ്യവസായ മേഖലയ്ക്ക് ഉണർവ് പകരുന്ന ഈ സംരംഭം
നിർമാണ കമ്പനികൾ,
റെയിൽവേ,
തുറമുഖങ്ങൾ,
കപ്പൽശാലകൾ
എന്നിവയ്ക്ക് പ്രയോജനകരമാകും.

💢നിർമാണ രംഗത്ത് അന്താരാഷ്ട പ്രശസ്തരായ "സീ ഷോർ ഗ്രൂപ്പി " ൻ്റെ സാങ്കേതിക സഹായം കമ്പനിയ്ക്കുണ്ട്.

💢"സാറ്റോ " എന്ന ബ്രാൻ്റ് നാമത്തിലാണ് ട്രക്കുകളിലെ ക്രെയിൻ വിപണിയിലെത്തിക്കുന്നത്.
അനുബന്ധ ഉപകരണങ്ങളുടെ നിർമാണവും കമ്പനി ലക്ഷ്യമിടുന്നു.

ജോർജ്. കെ.പി.

വയനാട്ടിൽ മനുഷ്യജീവനെടുത്തുള്ള വന്യജീവി ആക്രമണങ്ങളിൽ ഇടപെടാതെ കേന്ദ്രസർക്കാരും എംപിയും. വന്യമൃഗശല്യ പ്രതിരോധത്തിന് സംസ്ഥ...
17/02/2024

വയനാട്ടിൽ മനുഷ്യജീവനെടുത്തുള്ള വന്യജീവി ആക്രമണങ്ങളിൽ ഇടപെടാതെ കേന്ദ്രസർക്കാരും എംപിയും. വന്യമൃഗശല്യ പ്രതിരോധത്തിന് സംസ്ഥാന സർക്കാർ സമർപ്പിച്ച 620 കോടി രൂപയുടെ പദ്ധതി കേന്ദ്രസർക്കാർ നിരാകരിച്ചതും, വിഷയത്തിൽ രാഹുൽ ഗാന്ധി എംപി ഇടപെടത്തതിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

പ്രശ്നത്തിന് ശാശ്വതപരിഹാരമാണ് വേണ്ടതെന്ന് ജനങ്ങൾ ഒരേസ്വരത്തിൽ പറയുന്നു. വനം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ടതാണ്. വന്യമൃഗശല്യ പ്രതിരോധം കേന്ദ്രസർക്കാരിന്റെകൂടി ബാധ്യതയാണ്. എന്നാൽ കേന്ദ്രം, സംസ്ഥാനം സമർപ്പിച്ച പദ്ധതി തള്ളുകയാണുണ്ടായത്. ജില്ലയുടെ ജീവൽ പ്രശ്നങ്ങളിലൊന്നും എംപി ഇടപെടുന്നില്ല. സംസ്ഥാനത്തോടൊപ്പം ചേർന്നുനിന്ന് കേന്ദ്രത്തിൽനിന്ന് സഹായം ലഭ്യമാക്കാൻ ഉത്തരവാദിത്വമുള്ള രാഹുൽഗാന്ധിയുടെ നിഷ്ക്രിയത്വം ജില്ലയിൽ ചർച്ചയാണ്.

17 ദിവസത്തിനിടെ മൂന്ന് ജീവനാണ് കാട്ടാന കവർന്നത്. ജനുവരി 31ന് തോൽപ്പെട്ടി നരിക്കല്ല് കമ്പിളിക്കാപ്പ് കോളനിയിലെ ലക്ഷ്മണൻ കൊല്ലപ്പെട്ടു. ചാലിഗദ്ദ പനച്ചിയിൽ അജീഷിനെ കഴിഞ്ഞ 10ന് കാട്ടാന കൊന്നു. ദുരന്തത്തിൻ്റെ ഞെട്ടൽ മാറുംമുമ്പേയാണ് പാക്കം വെള്ളച്ചാലിൽ പോൾ കാട്ടാന ആക്രമണത്തിൽ മരിക്കുന്നത്. വാകേരി കൂടല്ലൂരിൽ കടുവ യുവാവിനെ കൊന്നുതിന്നു.
ജില്ലയിൽ ജീവിതം ഭയാനകമായിരിക്കുകയാണ്. വന്യജീവി ആക്രമണങ്ങളിൽ നാട് സ്‌തംഭിച്ചു.

പ്രതിരോധത്തിന് സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കുമ്പോഴും പരിഹാരം പൂർണമാകുന്നില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്ന് ജില്ലയിൽ കമാൻഡ് കൺട്രോൾ സെന്റർ ആരംഭിക്കാനും പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കാനും തീരുമാനിച്ചു. ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ച് സുപ്രധാന തീരുമാനങ്ങളെടുത്തു.

പ്രതിരോധപ്രവർത്തനങ്ങൾക്കായി സിസിഎഫ് റാങ്കിലുള്ള സ്പെഷ്യൽ ഓഫീസറെ നിയമിക്കും. കേരളം, കർണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ എകോപനത്തിന് സംവിധാനമൊരുക്കി. നഷ്ടപരിഹാരത്തിനായി 11.5 കോടി രൂപ അനുവദിച്ചു. കൂടുതൽ ആർആർടി സംഘങ്ങളെ നൽകി. 'ബേലൂർ മഖ്ന'യെ മയക്കുവെടിവച്ച് പിടിക്കാൻ യുദ്ധകാല പ്രവർത്തനങ്ങളാണ് നടത്തുന്നത്.

രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന നൽകുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ വേണ്ടിയുള്ള ...
15/02/2024

രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന നൽകുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ വേണ്ടിയുള്ള സംവിധാനമായിരുന്നു ഇലക്ടറൽ ബോണ്ട് അഥവാ തിരഞ്ഞെടുപ്പ് കടപ്പത്ര പദ്ധതി.

ഈ പദ്ധതി സാധാരണക്കാരായ മനുഷ്യരുടെ
അറിയാനുള്ള അവകാശത്തെയും ഭരണഘടന വകുപ്പുകളെയും ലംഘിക്കുന്നുവെന്നും സംഭാവന നൽകുന്നവർക്ക് സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ സ്വാധീനം ഉണ്ടാകുമെന്നും നിരീക്ഷിച്ചു കൊണ്ട് കോടതി റദ്ദ് ചെയ്തു.

മാധ്യമങ്ങൾ ഈ വിഷയത്തെ കുറിച്ച് ചർച്ച ചെയ്യാനോ സംസാരിക്കാനോ ഒരുമ്പെടണമെന്നില്ല.
കാരണം,

ചരിത്രപരമായ ഈ വിധിക്ക് വേണ്ടി കോടതിയിൽ പോയ പരാതിക്കാർ ആരാണെന്നറിയാമോ..?

നിങ്ങൾ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ എവിടെയുണ്ട് എന്ന് ബിജെപിയും കോൺഗ്രസ്സും നിരന്തരം ചർച്ചകളിൽ
അവഹേളിക്കുന്ന ഒരു പാർട്ടി.

പാർലിമെന്റിൽ വിരലിൽ എണ്ണാവുന്ന
ജനപ്രതിനിധികൾ മാത്രമുള്ള
ഒരു പാർട്ടി.

കേരളം എന്ന കൊച്ചു സംസ്ഥാനത്തിൽ
മാത്രം ഭരണത്തിലുള്ള ഒരു പാർട്ടി.

അവശേഷിക്കുന്നത് ഒരൊറ്റയാളാണെങ്കിലും നിലപാട് ഉയർത്തിപ്പിടിക്കാൻ
നട്ടെല്ലുളള ഒരേ ഒരു പാർട്ടി.

സിപിഐഎം..!!
ഷെമീർ ടിപി

അന്നം തരുന്ന കർഷകർക്ക് അള്ളു വയ്ക്കുന്ന അമ്പത്താറ് ഇഞ്ച്.
14/02/2024

അന്നം തരുന്ന കർഷകർക്ക് അള്ളു വയ്ക്കുന്ന അമ്പത്താറ് ഇഞ്ച്.

1500 ട്രാക്ടറുകളും 6 മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളുമായി കർഷകരുടെ ഡൽഹി ചലോ കൂടുതൽ കരുത്തിലേക്ക് ✊🏻
14/02/2024

1500 ട്രാക്ടറുകളും
6 മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളുമായി കർഷകരുടെ ഡൽഹി ചലോ കൂടുതൽ കരുത്തിലേക്ക് ✊🏻

കാലത്തിന്റെ കുതിപ്പിനൊപ്പമാണ് ദേശാഭിമാനി എന്നും സഞ്ചരിച്ചത്. ലോകത്ത് മലയാളികളുള്ള എല്ലായിടത്തും ഡിജിറ്റൽ സാങ്കേതിക വിദ്യ...
10/02/2024

കാലത്തിന്റെ കുതിപ്പിനൊപ്പമാണ് ദേശാഭിമാനി എന്നും സഞ്ചരിച്ചത്. ലോകത്ത് മലയാളികളുള്ള എല്ലായിടത്തും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദേശാഭിമാനിയുടെ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ഉദ്യമം തുടരുകയാണ്. ദേശാഭിമാനി ഗൾഫ് വാരാന്തപ്പതിപ്പിന്റെ ആദ്യപതിപ്പ് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പ്രകാശനം ചെയ്തു. ദേശാഭിമാനി വെബ് എഡിഷൻ സ്റ്റുഡിയോയും സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

08/02/2024

കേരളത്തിൻ്റെ പോരാട്ടത്തിന് പിന്തുണ പരസ്യമായി പ്രഖ്യാപിച്ചവർ ഇതുവരെ...

എം കെ സ്റ്റാലിൻ, അരവിന്ദ് കെജ്‌രിവാൾ, ഭഗവന്ത് മൻ, ഫാറൂഖ് അബ്ദുള്ള, ഡി കെ ശിവകുമാർ, മല്ലികാർജുൻ ഖാർഗേ, കപിൽ സിബൽ

കേരളത്തിന്റെ സമരത്തിന് എതിർത്ത് പരസ്യമായി രംഗത്ത് വന്നവർ..

കെ സുരേന്ദ്രൻ, സുരേഷ് ഗോപി, വിഡി സതീശൻ, രമേശ്‌ ചെന്നിത്തല, എം എം ഹസൻ..

ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.

പ്രിയ സഖാവ് അനു ചന്ദ്രൻ്റെ Anu Chandran  മാതാവ്  അന്തരിച്ചു.സഖാവിൻ്റെയും കുടുംബത്തിൻ്റേയും ദുഖത്തിൽ പങ്കു ചേരുന്നു.ആദരാജ...
06/02/2024

പ്രിയ സഖാവ് അനു ചന്ദ്രൻ്റെ Anu Chandran മാതാവ് അന്തരിച്ചു.

സഖാവിൻ്റെയും കുടുംബത്തിൻ്റേയും ദുഖത്തിൽ പങ്കു ചേരുന്നു.
ആദരാജ്ഞലികൾ🌹🌹🌹

കേരളം, അറിയുമോ?⭕ #കേരള_ജിഡിപി 2016-17 ൽ 6.34 ലക്ഷം കോടി2022-23 ൽ 11.6ലക്ഷം കോടിയായി.(GDP ഇരട്ടി യോളമായി, ഇന്ത്യയിൽ ഏട്ടാ...
03/02/2024

കേരളം, അറിയുമോ?
⭕ #കേരള_ജിഡിപി
2016-17 ൽ 6.34 ലക്ഷം കോടി
2022-23 ൽ 11.6ലക്ഷം കോടിയായി.
(GDP ഇരട്ടി യോളമായി, ഇന്ത്യയിൽ ഏട്ടാമത്)

⭕ കേരളത്തിൻ്റെ കടം?
2015-16 ൽ 1,57,000 കോടി രൂപ
2022.23 ൽ 3,50,000 കോടി രൂപ

⭕ഇന്ത്യയിലേക്ക് വന്ന NRI പണത്തിൽ കേരളത്തിൻ്റെ പങ്ക്.
2016-17 ൽ 19% ആയിരുന്നത്
2022-23 ൽ 10% ആയി കുറഞ്ഞു ..
(കേരളത്തിൻ്റെ പങ്ക് കുറയുന്നു.
മറ്റു സംസ്ഥാനങ്ങളുടേത് കൂടുന്നു.)

⭕അതായത്,
2022-23 ൽ കേരള GDPയുടെ 10% മാത്രമാണ് NRI നിക്ഷേപം (ഇത് GDP യുടെ ഭാഗവുമല്ല.)

⭕എന്നിട്ടും,
സംസ്ഥാനം ശക്തമായ സാമ്പത്തിക വളർച്ച കൈവരിക്കുന്നു.

⭕ശംബളം പെൻഷൻ നൽകാൻ കടം എടുക്കണമോ?
2023-24 ൽ 1,36,000 കോടി റവന്യൂ വരുമാനം ഉള്ള കേരളത്തിന്
70,000 കോടി ശംബളവും പെൻഷനും കൊടുക്കാൻ കടം ആവശ്യമില്ല.

⭕ എവിടെ വ്യവസായം?
വ്യവസായങ്ങളുടെ ശവപറമ്പ് എന്ന് സംഘിവാണങ്ങൾ പറയുന്ന കേരളത്തിന്റെ ജിഡിപിയുടെ 23% , അതായത് 2.60 ലക്ഷം കോടി വ്യവസായത്തിൽ നിന്നാണ് ..

⭕എവിടെ കൃഷി?
കേരളത്തിന്റെ GDPയുടെ 12% (1.34 ലക്ഷം കോടി ) കൃഷിയിൽ നിന്നാണ് .
(പണിയൊന്നുമില്ലാത്ത കൃഷി വകുപ്പ് പിരിച്ചുവിടണമെന്ന് പറയുന്ന മരപ്പാഴുകളെ പറഞ്ഞു മനസ്സിലാക്കുക എളുപ്പമല്ല )

⭕എന്താണ് ഈ വളർച്ചയ്ക്കു കാരണം?
പ്രധാനമായും വലിയ തോതിൽ വായ്പ എടുത്ത് അടിസ്ഥാന വികസന നിക്ഷേപം നടത്തിയത് മൂലം വലിയ തുകയാണ് കേരളത്തിൽ ചിലവഴിക്കപ്പെട്ടത്.

⭕ഇപ്പോൾ
പദ്ധതി വിഹിതം വൈകിപ്പിക്കുന്നതും
കേന്ദ്ര വിഹിതം കുറയ്ക്കുന്നതും
GST വിഹിതം വെട്ടിക്കുറച്ചതും
അനാവശ്യ വായ്പ നിയന്ത്രണങ്ങളും
വലിയ വളർച്ച നേടുന്ന കേരളത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ്.

ജോർജ് കെ.പി.

കേരളം,വരുന്നു⭕3 BOT ടോൾ  #ദേശിയ_പാതകൾ കൂടി.🔴തിരുവനന്തപുരം ഔട്ടർ റിഗ് റോഡ്🔴കൊല്ലം - ചെങ്കോട്ട പാത🔴എറണാകുളം ബൈപാസ്( കുണ്ടന...
02/02/2024

കേരളം,
വരുന്നു
⭕3 BOT ടോൾ #ദേശിയ_പാതകൾ കൂടി.
🔴തിരുവനന്തപുരം ഔട്ടർ റിഗ് റോഡ്
🔴കൊല്ലം - ചെങ്കോട്ട പാത
🔴എറണാകുളം ബൈപാസ്
( കുണ്ടന്നൂർ - അങ്കമാലി പാത)

⭕കേരളത്തിൻ്റെ പങ്ക്?
🟣ഭൂവില വിഹിതം ഒഴിവാക്കണം എന്ന് കേരളം ആവശ്യപ്പെട്ടു!
🟣മഹാമനസ്കനായ (ആശാൻ) കേന്ദ്രം അത് അങ്ങ് സമ്മതിച്ചു!

⭕എന്നിട്ടോ?
🟣പകരം GST യും റോയൽട്ടിയും ഒഴിവാക്കണമത്രെ!
🟣 കേരളം അതും സമ്മതിച്ചു
🟣എന്നാലെങ്കിലും പാതകൾ വരട്ടെ.

⭕എന്താ കുഴപ്പം?
🔴3 പാതയ്ക്കും സ്ഥലവില 1000 കോടി.
🔴GST യും റോയൽറ്റിയും 1500 കോടി !
🔴ഫലം 500 കോടി കൂടി അധികം.

⭕ കേന്ദ്രൻ്റെ എന്ന് പറഞ്ഞ് ആരും വരരുത്!
❤️കേരളം കൊടുക്കുന്നത് കഴിച്ച് ബാക്കി ടോൾ ആയി പിരിക്കും!
❤️ചുരുക്കത്തിൽ കേന്ദ്രന് മുടക്ക് ഒന്നുമില്ല.

⭕"ആരാൻ്റെ വെട്ടത്ത് ആകട്ടെ തമ്പ്രാൻ്റെ അത്താഴ ഊട്ട് "

ജോർജ് കെ.പി.

കേരളം, #ഭക്തി_ടൂറിസത്തിന് ഇടത് ബദൽ #സാസ്കാരിക_ടൂറിസം.⭕കേരള സ്കൂൾ കലോത്സവം രാജ്യന്തര ബ്രാൻ്റായി മാറ്റുന്നു.ടൂറിസം സീസണിൽ ...
01/02/2024

കേരളം,
#ഭക്തി_ടൂറിസത്തിന് ഇടത് ബദൽ
#സാസ്കാരിക_ടൂറിസം.

⭕കേരള സ്കൂൾ കലോത്സവം രാജ്യന്തര ബ്രാൻ്റായി മാറ്റുന്നു.
ടൂറിസം സീസണിൽ നടക്കുന്ന കലോത്സവം ആധുനിക -നാടോടി -പരമ്പരാഗത കലാരൂപങ്ങളുടെ സമന്യയം ആണ്.

⭕രാജ്യന്തര ടൂറിസ്റ്റുകളെ മാത്രമല്ല വിദ്യാർത്ഥികളേയും ഗവേഷകരെയും ആകർഷിക്കാനുള്ള ഉള്ളടക്കം ഉണ്ട് കലോത്സവത്തിന്.

⭕300 ഓളം കലാരുപങ്ങളിലായി
4000 കലാകാരമാർ പങ്കെടുക്കുന്ന
ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന അനുകരണിയമായ സംഘടന മികവ് പുലർത്തുന്ന പരിപടിക്ക് രാജ്യാന്ത്യര പ്രശസ്തി അത്ര വിഷമം ഉള്ള കാര്യമല്ല.

⭕ടൂറിസം മാത്രമല്ല
കലാരുപങ്ങളുടെ പരിശീലനവും
രാജ്യന്തര വേദികളിലെ പ്രദർശനവും
വലിയ തൊഴിൽ അവസരവും
വരുമാന മാർഗ്ഗവും ആയി മാറും.

⭕രാജ്യത്ത് ഭക്തി ടൂറിസം പ്രോത്സാഹിപ്പിക്കും എന്ന് പറയുന്ന മോദി സർക്കാരിന് മുന്നിൽ കേരളത്തിൻ്റെ ഇടത് ബദലാണ് #സാംസ്‌കാരിക_ടൂറിസം.

ജോർജ് കെ.പി.

കേരളം,⭕2150 കോടി രൂപയുടെ   #കിഫ്ബി_മസാല_ബോണ്ട് കാലവധി തികഞ്ഞതിനാൽ തിരിച്ചടയ്ക്കുന്നു.⭕3.32 ലക്ഷ കോടി കടം ഉണ്ടായിരുന്നത്....
01/02/2024

കേരളം,
⭕2150 കോടി രൂപയുടെ #കിഫ്ബി_മസാല_ബോണ്ട് കാലവധി തികഞ്ഞതിനാൽ തിരിച്ചടയ്ക്കുന്നു.

⭕3.32 ലക്ഷ കോടി കടം ഉണ്ടായിരുന്നത്.
2.38 ലക്ഷം കോടി രൂപ ആയി കുറഞ്ഞതിൽ ഇത് കൂടി കുറയും.

⭕കടം എവിടെ നിന്ന് തിരിച്ചടയ്ക്കും എന്ന് ചോദിച്ചവർ അറിയുക,
അതിന് യാതൊരു പ്രയാസവുമില്ല. അതിനുള്ള വഴികൾ ഉറപ്പ് വരുത്തിയിട്ടാണ് കടം എടുത്തത്.

⭕കുടുതൽ കടം എടുക്കുന്നത് തടഞ്ഞത് മൂലം നമുക്ക് നഷ്ടമായത്
🟢ത്വരിതഗതിയിലുള്ള വികസനം,
🟢 അനുബന്ധ വികസനങ്ങളും.
🟢നാടിൻ്റെ സമ്പത്തിക ശാക്തീകരണവും.
🟢തൊഴിൽ സാദ്ധ്യതകളും
🟢ഉയർന്ന നികുതി വരുമാനവും ആണ്

ജോർജ് കെ.പി.

കേന്ദ്ര ബജറ്റ് ?💥കോർപ്പറേറ്റ് നികുതി ?30% ത്തിൽ നിന്നും 22% ആയി കുറച്ചു.നികുതി 8% ആണ് കുറവ് വരുത്തിയത് (400 കോടിയിൽ അധിക...
01/02/2024

കേന്ദ്ര ബജറ്റ് ?
💥കോർപ്പറേറ്റ് നികുതി ?
30% ത്തിൽ നിന്നും 22% ആയി കുറച്ചു.
നികുതി 8% ആണ് കുറവ് വരുത്തിയത്
(400 കോടിയിൽ അധികം ടോൺ ഓവർ ഉള്ളവർക്കാണ് 30% ആണ് നികുതി)

💥2022-23 ൽ
10 ലക്ഷം കോടിയാണ് കോർപ്പറേറ്റ് നികുതി വരുമാനം. 16% ആണ് വാർഷിക വളർച്ച.

💥അതായത്?
2023-24 ലെ
കോർപ്പറേറ്റ് നികുതി ഏകദേശം
11.6 ലക്ഷം കോടി എന്ന് കണക്കാക്കാം.

💥8% നികുതി കുറച്ചാൽ ?
ഒരു ലക്ഷം കോടിയിൽ അധികം നികുതി ഇളവാണ് കോർപ്പറേറ്റുകൾക്ക് അനുവദിച്ചിരിക്കുന്നത്!
(7 % -12% സർച്ചാർജും കൂട്ടിയാൽ തുക പിന്നെയും കൂടും)

💥ഓർമിക്കുക!
2024 ലെ പൊതു തിരഞ്ഞെടുപ്പിൽ വിലപേശാനും വിലയ്ക്കെടുക്കാനും ഉള്ള BJP യുടെ തിരഞ്ഞെടുപ്പ് ഫണ്ടാണോ ഇത്?

💥 വാൽക്കഷണം
500 കോടി വീതം കൊടുത്ത് 200 MP മാരെ വിലയ്ക്കെടുക്കാൻ ഈ തുക മതി!

💥 വീടില്ലാത്തവന് വീട് നിർമിക്കാൻ 72,000 മാത്രം കൊടക്കുന്നു കേന്ദ്രൻ്റെ ഒരു മഹാമനസ്കത !

George KP

ദരിദ്ര ജനവിഭാഗങ്ങളും തൊഴിലാളികളും അനുഭവിക്കുന്ന പ്രശ്നങ്ങളൊന്നും കേന്ദ്ര സർക്കാരിന്റെ നയരൂപീകരണത്തെ സ്വാധീനിക്കുന്ന ഘടകങ...
01/02/2024

ദരിദ്ര ജനവിഭാഗങ്ങളും തൊഴിലാളികളും അനുഭവിക്കുന്ന പ്രശ്നങ്ങളൊന്നും കേന്ദ്ര സർക്കാരിന്റെ നയരൂപീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളല്ല എന്ന് രാഷ്ട്രപതിയുടെ പ്രസംഗത്തിൽ നിന്നും കേന്ദ്രബജറ്റിൽ നിന്നും വ്യക്തമാണ്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്രബജറ്റിലും ഒരിടത്തുപോലും തൊഴിലാളി എന്ന വാക്കില്ല എന്നത് ശ്രദ്ധേയമാണ്.

മുകളിലെ ചിത്രം 'ഹിന്ദുരാഷ്ട്ര' എന്ന പഴയ ഒരു  മറാഠി പത്രത്തിൻ്റേതാണ്. എഡിറ്റർ നാഥുറാം ഗോഡ്സെ ആയിരുന്നു. ഹിന്ദുത്വ രാഷ്ട്ര...
30/01/2024

മുകളിലെ ചിത്രം 'ഹിന്ദുരാഷ്ട്ര' എന്ന പഴയ ഒരു മറാഠി പത്രത്തിൻ്റേതാണ്. എഡിറ്റർ നാഥുറാം ഗോഡ്സെ ആയിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ പരമാചാര്യനായ വി.ഡി. സവർക്കറുടെ ചിത്രമാണ് പത്രത്തിൻ്റെ പേരിനോടൊപ്പം ഉള്ളത്. ജാതി ഹിന്ദു രാഷ്ട്രയ്ക്ക് വേണ്ടി നിലകൊണ്ട ആ ഗോഡ്സെ യാണ് 1948 ൽ ഇതേ ദിവസം ഗാന്ധിജിയെ കൊന്നത്. ആ കേസിലെ 7-ാം പ്രതിയായിരുന്നു സവർക്കർ. (താഴെയുള്ള ചിത്രം ഗാന്ധിവധത്തിലെ പ്രതികളുടേതാണ്. ഗോഡ്സെയും സവർക്കറും ഉൾപ്പെടെ.)
അവരുടെ അനുയായികളായ ജാതി ഹിന്ദു - മനുവാദികളാണ് ഇപ്പോൾ രാജ്യം ഭരിയ്ക്കുന്നത്. മറക്കരുത്.

കെ.ജയദേവൻ
30.1.24

സംസ്ഥാനത്തെ ⭕നികുതി എവിടെ പോകുന്നു?63% കേന്ദ്രം എടുക്കുന്നു.37% മാത്രം കേരളത്തിന് !⭕അപ്പോൾ ചിലവോ? 36% കേന്ദ്ര വിഹിതം!64%...
26/01/2024

സംസ്ഥാനത്തെ
⭕നികുതി എവിടെ പോകുന്നു?
63% കേന്ദ്രം എടുക്കുന്നു.
37% മാത്രം കേരളത്തിന് !

⭕അപ്പോൾ ചിലവോ?
36% കേന്ദ്ര വിഹിതം!
64% സംസ്ഥാനം വഹിക്കണം!

⭕അനീതി തന്നെ.
ഇത് നീതിയോ?
ബാക്കി എവിടെ പോകുന്നു?

⭕നികുതി വീതം വെയ്ക്കുന്നത് എങ്ങനെ?
3.8% നികുതി വിഹിതം തന്നിരുന്നത്
1.9% ആയി കേന്ദ്രം കുറച്ചു!
20,000 കോടി രൂപ കുറവ് !

⭕ എത്രത്തോളം കുറവ് വന്നു.
1.70,000 കോടിയാണ് ഒരു വർഷം ചിലവ്
കേന്ദ്ര വിഹിതവും കടവും ആയി
57,000 കോടി ഇതിൽ നിന്ന് വെട്ടിയാലോ?
അതെ ഇത് തന്നെയാണ് പ്രശ്നം!
33% കേന്ദ്രം വെട്ടിക്കുറച്ചു.
ഇത്ര അധികം കേന്ദ്രം വെട്ടിക്കുറച്ചിട്ടും
സ്വന്തം വരുമാനം കണ്ടെത്തി കേരളം മുന്നോട്ട് പോകുന്നു.

⭕ അതാണ് കേരള ബദൽ
എത്ര ഉപദ്രവിച്ചാലും കേരളം മുന്നോട്ട് തന്നെ പോകും.

ജോർജ് കെ.പി.

25/01/2024

എൺപത്തിയാറ് പഞ്ചായത്ത്,
പതിനേഴ് ബ്ലോക്ക് പഞ്ചായത്ത്,
ഇരുപത്തിയൊൻപത് ജില്ലാ പഞ്ചായത്ത് ഡിവിഷൻ,
പതിമൂന്ന് നിയമസഭ മണ്ഡലം
ഇതാണ് നിലവിൽ തൃശൂർ ജില്ല ...

ഇതിൽ രണ്ടു ഗ്രാമ പഞ്ചായത്തിലെ പതിനഞ്ച് സീറ്റിൽ താഴെയാണ്
ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ പഞ്ചായത്ത് ഭരണം...
ജില്ലാ പഞ്ചായത്തിലെ ഒറ്റ ഡിവിഷനിലും ആ പാർട്ടിയില്ല...
നിയമസഭകളിൽ ഒറ്റ സീറ്റിലും
രണ്ടാം സ്ഥാനം പോലുമില്ല....

ഈ ജില്ലയിലെ
തൃശൂർ, ഗുരുവായൂർ , മണലൂർ,
ഇരിങ്ങാലക്കുട, നാട്ടിക,
ഒല്ലൂർ, പുതുക്കാട് തുടങ്ങിയ
ഏഴ് നിയോജക മണ്ഡലം
ഉൾപ്പെടുന്നതാണ് തൃശൂർ
ലോകസഭ മണ്ഡലം ...
ആ ഏഴ് നിയമസഭ മണ്ഡലങ്ങളിലും ഇടതുപക്ഷമാണ്
ജയിച്ചിട്ടുള്ളതും.....
അതിൽ അവിണിശ്ശേരി പഞ്ചായത്തിലെ 7 വാർഡ് മാത്രമാണ്
ദേശീയ ഭരണ പാർട്ടിയുടെ
കീഴിൽ പഞ്ചായത്ത് ഭരിക്കാനുള്ളത്.....

പറഞ്ഞ് വന്നത്
തൃശൂർ എടുക്കുമോ,
തൃശൂർ പിടിക്കുമോ എന്ന
ചോദ്യം പോലും
അപ്രസക്തമാണ്....
എത്ര തന്നെ ധർമ്മിഷ്ഠനാണെന്ന്
നിങ്ങൾ സ്ഥാപിക്കാൻ വീഡിയോ ഇറക്കിയാലും,
ഇനി പ്രതാപനെ ഇറക്കി
നിങ്ങൾ തമ്മിലാണ് മത്സരമെന്ന്
പറയിച്ചാലും,
തൃശൂർ വിട്ടു തരില്ല....

കേരളത്തിൽ കണ്ണൂർ കഴിഞ്ഞാൽ
ഏറ്റവും രക്തസാക്ഷികളുള്ള
മണ്ണാണ് തൃശൂർ,
അവർ ചിന്തിയ രക്തം
സാക്ഷി തൃശൂർ
ഞങ്ങൾ ഒരു സംഘിക്കും വിട്ട് തരില്ല....!
Adv Vysakhan Nv

രാമനെ അയോദ്ധ്യയിൽ നിന്നും നാടുകടത്തിയത് ബാബറല്ല............................................പി എൻ ഗോപീകൃഷ്ണൻരാമനെ അയോദ്ധ്...
25/01/2024

രാമനെ അയോദ്ധ്യയിൽ നിന്നും നാടുകടത്തിയത് ബാബറല്ല............................................
പി എൻ ഗോപീകൃഷ്ണൻ

രാമനെ അയോദ്ധ്യയിൽ നിന്നും
കാട്ടിലേയ്ക്ക്
നാടുകടത്തിയത്
നിങ്ങൾക്കറിയാം
ദശരഥനാണ്.
കൈകേയി പറഞ്ഞിട്ടാണ്.

പെറ്റമ്മയല്ലെങ്കിലും
കൈകേയി രാമൻ്റെയും ലക്ഷ്മണൻ്റേയും അമ്മയായിരുന്നു.
സീതയ്ക്ക് അമ്മായിഅമ്മയെപ്പോലായിരുന്നു.

രാമനെ
അയോദ്ധ്യയിൽ നിന്ന് നാടുകടത്തിയത്
നിങ്ങൾക്കറിയാം
ഉറ്റബന്ധുക്കളാണ്.
രാമനെ മാത്രമല്ല,
സീതയേയും ലക്ഷ്മണനേയും അവർ നാടുകടത്തി.

അക്കാലത്ത്
പോലീസ് സ്‌റ്റേഷനോ കോടതിയോ ഇല്ലായിരുന്നു.
കവികൾ ഉണ്ടായിരുന്നു.

അതിനാൽ
സംസ്കൃതത്തിൽ വാല്മീകിയും
തമിഴിൽ കമ്പനും
വംഗഭാഷയിൽ കൃത്തിവാസനും
ഹിന്ദിയിൽ തുളസീദാസും
ഉറക്കെ വിളിച്ചു പറഞ്ഞു.
" ആ നാടുകടത്തലിന്‌ പിന്നിൽ
സ്വന്തം കുടുംബമാണ് "
തെക്കനേഷ്യയിലും
തെക്കുകിഴക്കനേഷ്യയിലും
ഭാഷകളായ ഭാഷകളിലൊക്കെ
കവികൾ
വിളിച്ചു പറഞ്ഞു.
"ആ ഇളംപ്രായക്കാരെ
കാട്ടിലെറിഞ്ഞത് നാട്ടുകാരല്ല ,വീട്ടുകാരാണ് "

സഹിക്കാനാകാതെ
മലയാളത്തിൽ എഴുത്തച്ഛൻ
'ദുഷ്ടേ ,നിശാചരീ ,ദുർവൃത്ത മാനസേ '
എന്ന്
ഉറ്റവരെ ചീത്ത വിളിച്ചു.
"പ്രാണനോ പോയിതല്ലോ മമം ദൈവമേ'
എന്ന്
തടിച്ചു കൂടിയ ജനതയിലൂടെ കരഞ്ഞു.
തമസാനദിയിലെ ജലം മാത്രം കുടിച്ച്
കല്ലിലും വേരിലും തളർന്നു കിടക്കുന്ന
മൂന്നാത്മാക്കളെ പേർത്തും പേർത്തും കാണിച്ചു തന്നു.

അതിനാൽ
രാമനെ തിരികെയെത്തിച്ചു എന്ന് അലറുന്ന ചങ്ങാതിമാരേ,
അയോദ്ധ്യയിൽ നിന്നും രാമനെ തുരത്തിയത്
ബാബറല്ല.
സ്വന്തം അച്ഛനും
പോറ്റമ്മയുമാണ്.
സ്വന്തം വീട്ടിലെ
ഉപജാപമാണ്.
കൊട്ടാരത്തിൻ്റെ
കുടിലതയാണ്.
അധികാരക്കൊതിയാണ് .

സാക്ഷി പറയാൻ
കോടതിയിൽ നിൽക്കുന്നത്
വാത്മീകിയാണ്,
കമ്പനാണ്,
തുളസീദാസാണ്.

സാക്ഷാൽ തുഞ്ചത്ത്
രാമാനുജൻ എഴുത്തച്ഛനാണ്.
Sunil Elayidom

1992 ഡിസംബർ 5......................................പി. എൻ. ഗോപീകൃഷ്ണൻആ രാത്രിയിൽസരയൂവിൽ നിന്നുംകാറ്റു പെറുക്കിയെടുത്ത്അന...
21/01/2024

1992 ഡിസംബർ 5......................................
പി. എൻ. ഗോപീകൃഷ്ണൻ

ആ രാത്രിയിൽ
സരയൂവിൽ നിന്നും
കാറ്റു പെറുക്കിയെടുത്ത്
അന്തരീക്ഷത്തിൽ സ്ഥാപിച്ച
മൂന്ന് കൂറ്റൻ താമരയിതളുകൾ പോലെ
ആ താഴികക്കുടങ്ങൾ കാണപ്പെട്ടു.

അവ
തലയുയർത്തി ആകാശത്തെ നോക്കി.

മഞ്ഞിൻ്റെ പഞ്ഞിമണികൾ
കുടിച്ചവരെപ്പോലെ
കാലത്തിൽ കൂത്താടിക്കൊണ്ടിരിക്കുന്നു

അതിന് മുകളിൽ
ഒരു പാതിച്ചന്ദ്രൻ
അസാമാന്യമായ് തിളങ്ങിക്കൊണ്ടിരിക്കുന്നു.

അതിന് മുകളിൽ
കണ്ണെത്താ ദൂരത്തോളം
നക്ഷത്രപ്പാടങ്ങൾ
വിളഞ്ഞു വിളഞ്ഞു മറിഞ്ഞുകൊണ്ടിരിക്കുന്നു.

അതിനും മുകളിൽ
ആ താഴികക്കുടങ്ങൾക്ക് മാത്രം
കാണാകുന്ന വിധത്തിൽ
വെളിച്ചത്തിൻ്റെ ഒരിടനാഴി
പ്രത്യക്ഷപ്പെട്ടു.

പരമകാരുണികനായ തമ്പിരാനേ ,
പള്ളി വിളിച്ചു.

ഭൂമിയിലെ വൃക്ഷങ്ങളെല്ലാം
അപ്പോൾ
അതിന് മുന്നിൽ മുട്ടുകുത്തി.
ഓരോ വെളിച്ചത്തുണ്ടും ജപമാലയിലെ
മണികളായി.
പ്രപഞ്ചം
ആ പ്രാർത്ഥനയിലെ വാക്കുകളായി
സകല ചരാചരങ്ങളേയും
അടുക്കി വെച്ചു

ആ പള്ളിക്ക്
നീലത്തിമിംഗലത്തേക്കാൾ വലിപ്പമുണ്ടായിരുന്നു.
മനുഷ്യനേക്കാൾ ഓർമ്മയുണ്ടായിരുന്നു.
ആമയേക്കാൾ ആയുസ്സുണ്ടായിരുന്നു.
അതിന്റെ ഉദരത്തിനുള്ളിൽ
നൂറ്റാണ്ടുകൾ നിസ്ക്കരിച്ചിരുന്നു.
സമാധാനം സ്വന്തം വാസ്തുവിദ്യയെ
അതിൽ നിക്ഷേപിച്ചിരുന്നു.

അത് ഭൂമിയുടെ വേഗത്തിൽ
സഞ്ചരിക്കുമായിരുന്നു.
പ്രപഞ്ചത്തിൻ്റെ താളത്തിൽ
നൃത്തം വെയ്ക്കുമായിരുന്നു.
സമുദ്രങ്ങളുടെ ഭാഷയിൽ
സംസാരിക്കുമായിരുന്നു.

നാളെ ഉണരാനിരിക്കുന്ന രാത്രിയിലേയ്ക്കാണ്
അന്നും അത് തല ചായ്ച്ചത്.
നാളെ സൂര്യനോട് പറയാനുള്ള
സ്വപ്നത്തിലേയ്ക്കാണ്
മനം ചായ്ച്ചത് .

പിറ്റേന്ന്
ആദ്യം കയറിപ്പറ്റിയ കർഭീകരൻ
ചുറ്റിക കൊണ്ട്
ആ ശിരസ്സിൽ
ആഞ്ഞടിച്ചപ്പോൾ

മുഖത്തു തെറിച്ച രക്തം
സൂര്യൻ
രശ്മികൾ കൊണ്ട് തുടച്ചു
കുടഞ്ഞപ്പോൾ

ആ കൊഴുത്ത അനീതി
എല്ലാ രാജ്യങ്ങളിലും
എല്ലാ സമുദ്രങ്ങളിലും
തെറിച്ചു വീണു.
എല്ലാ മേഘങ്ങളിലും
എല്ലാ മഴകളിലും
കൂടിക്കലർന്നു.

ആ ചൂടിൽപ്പൊള്ളിയ മലയാളം കൊണ്ട്
ഇന്ന് ഞാൻ പ്രാകട്ടെ.

വെടിവെച്ചു വീഴ്ത്തിയ
ഒരു പള്ളിയുടെ ഇറച്ചി
പച്ചയ്ക്ക് തിന്നവരേ ,
നിങ്ങൾ നിങ്ങളുടെ തന്നെ
ഇറച്ചിയാണ് തിന്നതെന്ന്
കണ്ടെത്തുന്ന ദിനം വരുന്നുണ്ട്.

വര: Swathi George
Sunil Elayidom

ലഖ്നോ യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസലറാണ്.പേര്:രൂപ് രേഖാ വർമ 80വയസ്.തെരുവിൽ ലീഫ്ലെറ്റ് വിതരണംചെയ്ത് നടക്കുകയാണ്.ക്രിക്...
09/01/2024

ലഖ്നോ യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസലറാണ്.
പേര്:രൂപ് രേഖാ വർമ 80വയസ്.

തെരുവിൽ ലീഫ്ലെറ്റ് വിതരണംചെയ്ത് നടക്കുകയാണ്.
ക്രിക്കറ്റ് ദൈവങ്ങളും രാഷ്ട്രീയക്കാരുമല്ലാതെ #ഇങ്ങനേയും_ചിലർ_ജീവിക്കുന്നുണ്ട് നമ്മുടെയിടയിൽ.

1️⃣ബിൽക്കീസ് ബാനുവിന് നീതി കിട്ടാൻവേണ്ടി പൊരുതിയ അഞ്ച് വനിതകളിൽ ഒരാൾ. അവരിൽ ഏറ്റവും പ്രായം കൂടിയ ആൾ.
2️⃣രേവതി ലോൾ...
3️⃣സുഭാഷിണി അലി...
4️⃣ആനിരാജ...
5️⃣മഹുവ മൊയ്ത്ര എന്നിവരാണ് ആ കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ വീണ്ടും കോടതി കയറിയവർ.

സിദ്ധിഖ് കാപ്പന് ജാമ്യം നില്ക്കാൻ യു പി യിൽ നിന്ന് ഒരാളും ധൈര്യപ്പെടാതിരുന്നപ്പോൾ അന്ന് അതിന് തയ്യാറായി മുന്നോട്ട് വന്നത് ഇവരാണ്. ലഖ്നോ യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസലറാണ്..

ഭീതിയുടെ അന്തരീക്ഷം ദേശീയ രാഷ്ട്രീയത്തിൽ ഇരുൾമൂടി നിൽക്കുമ്പോൾ ഭരണകൂടത്തോടൊപ്പം നില്ക്കാനും അവരുടെ ഗുഡ് ബുക്കിൽ ഇടം നേടാനും മത്സരിക്കുന്നവരുടെ നീണ്ട നിര കാണാം. അവരിൽ സെബ്രിറ്റികളുണ്ട്, താരങ്ങളുണ്ട്, ക്രിക്കറ്റ് ദൈവങ്ങളുണ്ട്, രാഷ്ട്രീയക്കാരുണ്ട്.. അവർ സർക്കാർ പരിപാടികളിലും ദേശീയ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞു നില്ക്കും. അവരെത്തേടി അവാർഡുകളും അംഗീകാരങ്ങളുമെത്തും.

എന്നാൽ ഇത് പോലെ ചിലരുണ്ട്, ആരാലും ശ്രദ്ധിക്കപ്പെടാതെ തെരുവിൽ പൊരുതുന്നവർ, ഏത് ഭീതിയുടെ ഇരുളിലും കീഴടങ്ങില്ല എന്ന് പ്രഖ്യാപിച്ചവർ. അത്തരം എണ്ണപ്പെട്ട മനുഷ്യരുടെ നിശ്ചയദാർഢ്യത്തന്റെയും ചെറുത്തുനില്പിന്റേയും ഫലമാണ് നീതിയുടെ ചെറിയ കിരണങ്ങളെങ്കിലും വല്ലപ്പോഴും നമ്മെ തേടിയെത്തുന്നത്. ആരുമോർത്തില്ലെങ്കിലും ഇത്തരം മനുഷ്യരെ നമ്മളെങ്കിലും ഓർക്കണം.
©️

മൈഗ്രേഷൻ കോൺക്ലേവ് 2024പത്തൊമ്പതാം നൂറ്റാണ്ടിൽ പത്തേമാരിയിൽ തുടങ്ങിയ പ്രവാസം ഇന്ന് 175 ൽ അധികം രാജ്യങ്ങളിലായി വ്യാപിച്ചു...
07/01/2024

മൈഗ്രേഷൻ കോൺക്ലേവ് 2024

പത്തൊമ്പതാം നൂറ്റാണ്ടിൽ പത്തേമാരിയിൽ തുടങ്ങിയ പ്രവാസം ഇന്ന് 175 ൽ അധികം രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വലിയൊരു സമൂഹമാണ്. സന്തോഷവും, സന്ദാപവും കണ്ണീരും, കിനാവും, വിരഹവും, വേർപാടുമെല്ലാം പ്രവാസ ജീവിതത്തോട് ഇഴ ചേർന്നു കിടക്കുന്നു.

പൊരുതി നേടിയവർ , ഇടയിൽ വീണുപോയവർ, നിവർന്നു നിൽക്കാൻ ആയാസപ്പെടുന്നവർ , ഇതിനെല്ലാമിടയിൽ വീണുപോയവർക്ക് മുൻപിൽ താങ്ങായും തണലായും പ്രവർത്തിക്കുന്ന പ്രവാസി സംഘടനകൾ.

പറയാനും കേൾക്കാനും പരിഹരിക്കപ്പെടാനും ഒരുപാടുണ്ട് ഓരോ പ്രവാസിക്കും.

പ്രവാസത്തിന്റെ ചരിത്രവും വാർത്തമാനവും ഭാവിയും ഗഹനമായി ചർച്ച ചെയ്യുന്ന സമാനതകളില്ലാത്ത ഒരിടം. അറിയാനും അറിയിക്കാനും ഒരിടം.
കേരളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ മഹാസമ്മേളനം.

മൈഗ്രേഷൻ കോൺക്ലേവ് 2024.

ജനുവരി 18-21
തിരുവല്ല, പത്തനംതിട്ട

75 രാജ്യങ്ങളിൽ നിന്നായി ലക്ഷങ്ങൾ നേരിട്ടും ഓൺലൈനിലുമായി പങ്കെടുക്കുന്നു.
60 വിവിധ വിഷയങ്ങളിൽ 600 ൽ അധികം പ്രബന്ധങ്ങൾ കോൺക്ലെവിൽ അവതരിപ്പിക്കപ്പെടും.

www.migrationconclave.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് പങ്കാളികളാകാം.

ഇന്ത്യയുടെ നാവികസേനക്കായി കെൽട്രോൺ കൺട്രോൾസ് നിർമ്മിച്ച സോളാർ വൈദ്യുതനിലയം ഉദ്ഘാടനം ചെയ്തു. സേനയ്ക്ക് കീഴിലുള്ള ആലുവയിലെ...
27/12/2023

ഇന്ത്യയുടെ നാവികസേനക്കായി കെൽട്രോൺ കൺട്രോൾസ് നിർമ്മിച്ച സോളാർ വൈദ്യുതനിലയം ഉദ്ഘാടനം ചെയ്തു. സേനയ്ക്ക് കീഴിലുള്ള ആലുവയിലെ നാവിക പ്രതിരോധ ഉപകരണ സംഭരണശാലയുടെ സ്ഥലത്താണ് 2 മെഗാവാട്ട് ശേഷിയുള്ള പുതിയ സൗരോർജ്ജ വൈദ്യുത നിലയം സ്ഥാപിച്ചിരിക്കുന്നത്.

സോളാർ പ്ലാന്റ് പ്രവർത്തന സജ്ജമാക്കുന്നതിനായി 15.2 കോടി രൂപയുടെ ഓർഡറാണ് കെൽട്രോണിന് ലഭിച്ചത്. 5.2 എക്കർ സ്ഥലത്തായി നിർമ്മിച്ച പ്ലാന്റിൽ 5418 സോളാർ പാനലുകളും, രണ്ട് 11 കെ.വി ട്രാൻസ്ഫോർമറുകളും, എച്ച്.ടി, എൽ.ടി സംവിധാനങ്ങളും കെൽട്രോൺ സ്ഥാപിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി ഇതിനായി പ്രത്യേക പവർലൈനും സ്ഥാപിക്കുകയുണ്ടായി. പ്രവർത്തന നിരീക്ഷണത്തിനായി സ്കാഡാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

കെൽട്രോൺ നടപ്പിലാക്കിയ ഈ പദ്ധതിയിലൂടെ പ്രതിവർഷം 25 ലക്ഷത്തിലധികം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കുന്നതാണ്.

Address


Website

Alerts

Be the first to know and let us send you an email when Sudhi Padmanabhan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share