Wadakkanchery Times

  • Home
  • Wadakkanchery Times

Wadakkanchery Times Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Wadakkanchery Times, Media/News Company, .

സംസ്ഥാനത്ത് 23ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും. 23ന് പമ്പുകള്‍ അടച്ചിട്ട് പണിമുടക്കുമെന്ന് ഡീലര്‍മാര്‍ അറിയിച്ചു. പമ്പു...
14/09/2022

സംസ്ഥാനത്ത് 23ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും. 23ന് പമ്പുകള്‍ അടച്ചിട്ട് പണിമുടക്കുമെന്ന് ഡീലര്‍മാര്‍ അറിയിച്ചു. പമ്പുകള്‍ക്ക് പെട്രോള്‍ വിതരണ കമ്പനികള്‍ മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നതാണ് ഡീലര്‍മാരുടെ മുഖ്യ ആവശ്യം. പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കരുതെന്നും ഡീലര്‍മാര്‍ ആവശ്യപ്പെട്ടു.

പുഷ്പേട്ടൻ അനുസ്മരണം നടത്തിവടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിററി ഓഫീസ് സെക്രട്ടറിയും, അമ്പലപ്പാട് സർവീസ് സഹകരണ ബാങ്ക...
30/04/2022

പുഷ്പേട്ടൻ അനുസ്മരണം നടത്തി
വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിററി ഓഫീസ് സെക്രട്ടറിയും, അമ്പലപ്പാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടറും, തലപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ മെമ്പറും, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പറും ആയിരുന്നു എ.പുഷ്പാംഗദൻ അനുസ്മരണം നടത്തി
ജിജോ കുര്യൻ അദ്ധ്യക്ഷത വഹിച്ചു DCC സെക്രട്ടറി കെ.അജിത്കുമാർ അനുസ്മരണം നടത്തി DCC സെക്രട്ടറി ഷാഹിദ റഹ്മാൻ, സി.എ. ശങ്കരൻ കുട്ടി, ടി.വി.സണ്ണി, സിന്ധു സുബ്രമണ്യൻ, ബാബുരാജ് കണ്ടേരി, പി.ജെ.രാജു, ശശിമംഗലം, സന്ധ്യ കൊടയ്ക്കാടത്ത്, സി.ആർ.രാധാകൃഷ്ണൻ , ടി.എസ്.മായാദാസ് ,സി.കെ. രാമചന്ദ്രൻ ,ബുഷ്റ റഷീദ്, സുരേഷ് പാറയിൽ, കെ.ടി. ജോയ്, ശ്രീനീഷ് ശ്രീനിവാസൻ , കമലം ശ്രീനിവാസൻ , ജിജി സാംസൺ, അഡ്വ: ശ്രീദേവി, എന്നിവർ പങ്കെടുത്തു

ആശയങ്ങൾ കൊണ്ടും അവതരണം കൊണ്ടും വ്യത്യസ്തമായ കണ്ടുപിടുത്തങ്ങൾ നടത്തി ശ്രദ്ധേയനായ വടക്കാഞ്ചേരിക്കാരുടെ സെബാസ്റ്റ്യൻ  ചേട്ട...
16/04/2022

ആശയങ്ങൾ കൊണ്ടും അവതരണം കൊണ്ടും വ്യത്യസ്തമായ കണ്ടുപിടുത്തങ്ങൾ നടത്തി ശ്രദ്ധേയനായ വടക്കാഞ്ചേരിക്കാരുടെ സെബാസ്റ്റ്യൻ ചേട്ടൻ ലോകത്തോട് വിടപറഞ്ഞു.....

🌹🌹🌹🌹🌹🌹🌹🌹🌹

വടക്കാഞ്ചേരി ചാലിപ്പാടം സ്വദേശി ചിറ്റിലപ്പിള്ളി വീട്ടിൽ ഡേവിസ് മകൻ സെബാസ്റ്റ്യൻ എന്ന സെബാസ്റ്റ്യൻ ചേട്ടൻ തൻ്റെ 67ആം വയസിലാണ് ലോകത്തോട് വിട പറഞ്ഞത്.തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം വിട പറഞ്ഞത്.വടക്കാഞ്ചേരി ചാലിപ്പാടം റോഡിന് സമീപം വാച്ച് റിപ്പയറിംഗ് സ്ഥാപനം നടത്തിയിരുന്ന അദ്ദേഹം വേണ്ടത്ര പരിഗണന ലഭിക്കാതെ പോയ ഒരു ശാസ്ത്ര പ്രതിഭ കൂടിയാണ്.പണ്ട് TV പരിപാടിയിൽ കൂടി ഒരു കടുക് മണി 500ലേറെ കഷണങ്ങളായി മുറിച്ച് ശ്രദ്ധേയനായ ഈ പ്രതിഭ പല വിധ കണ്ടുപിടുത്തങ്ങൾക്കും ജന്മം നൽകിയിട്ടുണ്ട്.ഉയരത്തിൽ നിൽക്കുന്ന പൂവും കായും എല്ലാം താഴെ നിന്ന് തന്നെ പൊട്ടിക്കാൻ ഉപയോഗിക്കുന്ന യന്ത്രവും, കിണറിലോ,മറ്റു താഴ്ചയിലോ അകപ്പെട്ട മൃഗങ്ങളെ രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള ഉപകരണങ്ങളും എല്ലാം സ്വന്തമായി കണ്ടുപിടിച്ചിട്ടുണ്ട്.എങ്കിലും അതിൻ്റേതായ അഹങ്കാരമോ അവകാശമോ ആഗ്രഹിക്കാത്ത സെബാസ്റ്റ്യൻ ചേട്ടന് അതുകൊണ്ടാകാം സ്വന്തം നാട്ടിൽ വേണ്ടത്ര അംഗീകാരം നൽകാതെ ഇരുന്നത്.എങ്കിലും പലയിടങ്ങളിൽ നിന്നുമായി നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും. നേടിയ സെബാസ്ററ്യൻ ചേട്ടന് ഓരോ പുതിയ കണ്ടുപിടുത്തങ്ങളും സമൂഹത്തിന് വളരെ അത്യാവശ്യവും പോക്കററിന് ഉതുകുന്ന തുകക്ക് ലഭ്യമാക്കാൻ കഴിയുന്നവയും ആയിരുന്നു.വടക്കാഞ്ചേരി ഫൊറോന പള്ളിയിലെ രൂപ കൂട് തുറക്കുന്നതിന് വലിയ വടി പോലുള്ള വസ്തു ഒഴിവാക്കി വളരെ സിമ്പിൾ ആയി അവ അടക്കുന്നതിനും തുറക്കുന്നതിനുമുള്ള എളുപ്പ പണിയും അദ്ദേഹം ഞൊടിയിടയിലാണ് ചെയ്തെടുത്തത്.അർഹമായ പരിഗണനകൾ ലഭിക്കാതെ ഇരുന്നിട്ടും അതിൽ ആരോടും പരാതി പറയാതെ പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ കണ്ടു പിടിച്ചു കൊണ്ടേയിരുന്ന അദ്ദേഹം തൻ്റെ പുതിയ കർമ മണ്ഡപത്തിൽ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ നടത്താൻ യാത്ര തിരിച്ചിരിക്കുകയാണ്.....ഭാര്യ കൊച്ചുറാണി,മക്കൾ ടിൻ്റു, ട്വിങ്കിൾ,മരുമക്കൾ വിമി,അരുൺ,സംസ്ക്കാരം പിന്നീട്

മിന്നലിൽ നാശംപഴയന്നൂർ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മിന്നലിൽ വീടിന് കനത്ത നാശനഷ്ടം. പഴയന്നൂർ പതിനഞ്ചാം വാർഡിൽ പരുത്തിപ്ര മ...
15/04/2022

മിന്നലിൽ നാശം

പഴയന്നൂർ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മിന്നലിൽ വീടിന് കനത്ത നാശനഷ്ടം. പഴയന്നൂർ പതിനഞ്ചാം വാർഡിൽ പരുത്തിപ്ര മംഗലത്ത് വീട്ടിൽ സുധയുടെ വീടാണ് മിന്നലേറ്റ് തകർന്നത്. ഗൃഹോപകരണങ്ങളും നശിച്ചു. ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീടാണ്.

വയോധികയുടെ മാല കവർന്നു.എരുമപ്പെട്ടി: ബൈക്കിലെത്തിയ മോഷ്ടാവ് വയോധികയുടെ സ്വർണമാല കവർന്നു. നെല്ലുവായ് കിഴക്കേമഠത്തിൽ സരസ്വ...
15/04/2022

വയോധികയുടെ മാല കവർന്നു.

എരുമപ്പെട്ടി: ബൈക്കിലെത്തിയ മോഷ്ടാവ് വയോധികയുടെ സ്വർണമാല കവർന്നു. നെല്ലുവായ് കിഴക്കേമഠത്തിൽ സരസ്വതി അമ്മാളുവിൻറെ (89) മാലയാണ് പൊട്ടിച്ചെടുത്തത് . പിടിവലിക്കിടയിൽ മാലയുടെ പകുതി മാത്രമാണ് കൈക്കലാക്കിയത്. എരുമപ്പെട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

കണിവെള്ളരി വിതരണംചെയ്തു വടക്കാഞ്ചേരി: സിപിഎം ഒന്നാം കല്ല് 13-)o കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവിഷനിലെ മുഴുവൻ വീടുകളിലും ക...
15/04/2022

കണിവെള്ളരി വിതരണംചെയ്തു

വടക്കാഞ്ചേരി: സിപിഎം ഒന്നാം കല്ല് 13-)o കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവിഷനിലെ മുഴുവൻ വീടുകളിലും കണിവെള്ളരി വിതരണം ചെയ്തു. നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി എൻ അനിൽകുമാർ അധ്യക്ഷത വഹിച്ചു.
🔖🔖🔖🔖🔖🔖🔖🔖
WADAKKAANCHERY TIMES വാർത്താ കൂട്ടായ്മയിൽ അംഗം ആകുന്നതിന് LINK ക്ലിക്ക് ചെയ്യുക https://chat.whatsapp.com/Lgf2mYoF819IvRaTjPTNcn

എങ്കക്കാട് അക്കരപ്പാടത്ത് നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു.വടക്കാഞ്ചേരി : സഞ്ജീവിനി കൃഷി ഗ്രൂപ്പിൻറെ നേ...
10/04/2022

എങ്കക്കാട് അക്കരപ്പാടത്ത് നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു.

വടക്കാഞ്ചേരി : സഞ്ജീവിനി കൃഷി ഗ്രൂപ്പിൻറെ നേതൃത്വത്തിൽ എങ്കക്കാട് അക്കരപ്പാടത്ത് നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു.ഡിവിഷൻ കൗൺസിലർ ജിജി സാംസൺ വിളവെടുപ്പ് ഉത്ഘാടനം ചെയ്തു.ചടങ്ങിൽ കൃഷി ഓഫീസർ സ്മിത,അസിസ്റ്റൻറ് കൃഷി ഓഫീസർ ജയ്സൺ,സി ഡി എസ് ചെയർ പേഴ്സൺ സിന്ധുപ്രകാശ്, എ ഡീ എസ് ചെയർപേഴ്സൺ ജാൻസി,കൃഷി ഗ്രൂപ്പ് പ്രസിഡൻ്റ് സിന്ധു സുനിൽ,സെക്രട്ടറി ഷേർളി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.അക്കരപ്പാടത്തെ 50 സെൻ്റ് സ്ഥലത്താണ് പയർ,വെള്ളരി,കുക്കുമ്പർ, പൊട്ടുവെള്ളരി,കുമ്പളം തുടങ്ങി വിവിധ ഇനം പച്ചക്കറികളാണ് കൃഷി ഇറക്കിയിരിക്കുന്നത്.

മുള്ളൂർക്കര ആറ്റൂരിൽ സർക്കാർ അഭിഭാഷകർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞുവടക്കാഞ്ചേരി മുള്ളൂർക്...
08/03/2022

മുള്ളൂർക്കര ആറ്റൂരിൽ സർക്കാർ അഭിഭാഷകർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞു

വടക്കാഞ്ചേരി മുള്ളൂർക്കര ആറ്റൂരിൽ സർക്കാർ അഭിഭാഷകർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്.

സർക്കാർ അഭിഭാഷകരായ ഷാജിത്ത്, രാജീവ് എന്നിവർക്കാണ് പരിക്കേറ്റത്. പെരിന്തൽമണ്ണയിൽ നിന്നും തൃശൂരിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് താഴേക്ക് തലകീഴായി മറിയുകയുമായിരുന്നു. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

"കടുത്ത കുടിവെള്ള ക്ഷാമം വാഴാനി ഡാമിൽ നിന്നും കനാലിലേക്കു വെള്ളം തുറന്നു വിടും. നാളെ രാവിലെ 5.30നാണ് വാഴാനി ഡാമിൻ്റെ ഇടത...
07/03/2022

"കടുത്ത കുടിവെള്ള ക്ഷാമം വാഴാനി ഡാമിൽ നിന്നും കനാലിലേക്കു വെള്ളം തുറന്നു വിടും.

നാളെ രാവിലെ 5.30നാണ് വാഴാനി ഡാമിൻ്റെ ഇടതുകര കനാലിലേക്ക് വെള്ളം തുറന്നു വിടുന്നത്.12 ദിവസം വെള്ളം തുറന്നു വിടും.തുടർന്ന് 21 തിയ്യതി മുതൽ 10 ദിവസം വടക്കാഞ്ചേരി പുഴയിലേക്ക് വെള്ളം തുറന്നു വിടുമെന്ന് അധികൃതർ അറിയിച്ചു"

വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ രാത്രി നടത്തം.മാർച്ച്‌  8 അന്താരാഷ്ട്ര വനിതാ ദിനത്തോടെനുബന്ധിച്ച് സ്ത്രീ സുരക്ഷ ഉറപ്...
07/03/2022

വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ രാത്രി നടത്തം.

മാർച്ച്‌ 8 അന്താരാഷ്ട്ര വനിതാ ദിനത്തോടെനുബന്ധിച്ച് സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനും പൊതു ഇടം തന്റേതും കൂടിയാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ, ജനപ്രതിനിധികൾ, ICDS സൂപ്പർവൈസർമാർ, നഗരസഭയിലെ വനിതാ ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, അംഗനവാടി ടീച്ചർമാർ, ആശാവർക്കർമാർ, റസിഡൻസ് അസോസിയേഷൻ, മഹിളാ അസോസിയേഷൻ , കോളേജ് വിദ്യാർത്ഥികൾ എന്നിവരെയെല്ലാം സംയോജിപ്പിച്ചു കൊണ്ട് 07.03.2022 ന് വടക്കാഞ്ചേരി, മുണ്ടത്തിക്കോട് ഭാഗങ്ങളിൽ രാത്രി നടത്തം സംഘടിപ്പിക്കുന്നു.

നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീകളുടെ ചെറു സംഘങ്ങൾ രാത്രി പത്ത് മണി മുതൽ യാത്ര ആരംഭിച്ച് വടക്കാഞ്ചേരിയിലും, കുറാഞ്ചേരിയിലും സംഘടിച്ച് ആട്ടവും പാട്ടുമായി രാത്രി നടത്തം ആഘോഷിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്

വിയ്യൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സിപിഎം പ്രവർത്തകൻ മരിച്ചു. എരുമപ്പെട്ടി കുണ്ടന്നൂർ മുട്ടിക്കൽ ബാലകൃഷ്ണൻ...
07/03/2022

വിയ്യൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സിപിഎം പ്രവർത്തകൻ മരിച്ചു.

എരുമപ്പെട്ടി കുണ്ടന്നൂർ മുട്ടിക്കൽ ബാലകൃഷ്ണൻ്റെ മകൻ പ്രകാശൻ (25) ആണ് മരിച്ചത്. സി.പി.എം മുട്ടിക്കൽ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഇന്നലെ രാത്രിയിലാണ് അപകടം.
മാതാവ്: ശാന്ത. സഹോദരി: പ്രബിത

ചരമംവടക്കാഞ്ചേരി പുല്ലാനിക്കാട് പുത്തൂക്കര പരേതനായ പൊറിഞ്ചു മകൻ തോമസ് (തോമ്മുട്ടി 70) ഇന്ന് പുലർച്ച നിര്യാതനായി. സംസ്കാര...
07/03/2022

ചരമം

വടക്കാഞ്ചേരി പുല്ലാനിക്കാട് പുത്തൂക്കര പരേതനായ പൊറിഞ്ചു മകൻ തോമസ് (തോമ്മുട്ടി 70) ഇന്ന് പുലർച്ച നിര്യാതനായി. സംസ്കാരം ഇന്ന് (07.03.2022 തിങ്കൾ) ഉച്ച കഴിഞ്ഞ് 03.30 ന് വടക്കാഞ്ചേരി സെന്റ് ഫ്രാൻസീസ് സേവിയേഴ്സ് ഫൊറോന ദൈവാലയത്തിൽ. മകൾ: ലിൻസി

വടക്കാഞ്ചേരി സെൻ്റ് ഫ്രാൻസിസ് മൗണ്ടിലേയ്ക്കുള്ള നോമ്പുകാലത്തിലെ കുരിശിൻ്റെ തീർത്ഥയാത്രക്ക് തുടക്കമായി.വടക്കാഞ്ചേരി ഫൊറാന...
05/03/2022

വടക്കാഞ്ചേരി സെൻ്റ് ഫ്രാൻസിസ് മൗണ്ടിലേയ്ക്കുള്ള നോമ്പുകാലത്തിലെ കുരിശിൻ്റെ തീർത്ഥയാത്രക്ക് തുടക്കമായി.
വടക്കാഞ്ചേരി ഫൊറാനാ വികാരി ഫാ.ആൻ്റണി ചെമ്പകശ്ശേരി നോമ്പുകാല തീർത്ഥയാത്രയുടെ ഉൽഘാടനം നിർവ്വഹിച്ചു.
അസിസ്റ്റൻ്റ് വികാരി ഫാ.ഗ്ലാഡ്രിൻ വട്ടക്കുഴി, കൈക്കാരന്മാരായ തൈക്കാട്ടിൽ ജോയ്, വലിയവീട്ടിൽ ജോസഫ്, മൂലയിൽ ജോസഫ്, നെയ്യൻ വില്ല്യംസ്, ഫ്രാൻസീസ്ക്കൻ അൽമായ സംഘടനാംഗങ്ങൾ, ഭക്തസംഘടനാംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

നോമ്പുകാലത്തിലെ എല്ലാ ദിവസവും വൈകിട്ട് 5.30 ന് ഈ കുരിശിൻ്റ പ്രയാണം ഉണ്ടായിരിക്കുന്നതാണ്.

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരിയിൽ 137 രൂപ ചലഞ്ചിന് തുടക്കമായി. സാധാരണ ജനങ്ങളിൽ നിന്നും പാ...
04/03/2022

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരിയിൽ 137 രൂപ ചലഞ്ചിന് തുടക്കമായി.

സാധാരണ ജനങ്ങളിൽ നിന്നും പാർട്ടി ഫണ്ട് സമാഹരിക്കുന്നതിൻ്റെ ഭാഗമായാണ് ചലഞ്ച് സംഘടിപ്പിച്ചിരിക്കുന്നത്.
വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബ്ലോക്ക് തല ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജിജോ കുരിയൻ അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി എൻ വൈശാഖ്, മണ്ഡലം പ്രസിഡണ്ട് എ എസ് ഹംസ, സി എ ശങ്കരൻകുട്ടി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് മാരായ ടിവി സണ്ണി, പിജെ രാജു, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ സിന്ധു സുബ്രഹ്മണ്യൻ, ശശി മംഗലം എന്നിവർ പ്രസംഗിച്ചു. ബാബു കണ്ടേരി, സി കെ രാമചന്ദ്രൻ, വർഗീസ് വാകയിൽ, പി എസ് രാധാകൃഷ്ണൻ, വറീത് ചിറ്റിലപ്പള്ളി, സുരേഷ് പാറയിൽ, അയ്യപ്പൻ കോർമത്ത് എന്നിവർ ചലഞ്ചിന് നേതൃത്വം കൊടുത്തു. https://chat.whatsapp.com/Lgf2mYoF819IvRaTjPTNcn

വാഴാനി ഡാമിൽ നിന്ന് ജലം പുറത്തേക്കൊഴുക്കുംകുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി വാഴാനി ഡാമിൽ നിന്നും വെള്ളം പുറത്തേക്കൊഴുക...
04/03/2022

വാഴാനി ഡാമിൽ നിന്ന് ജലം പുറത്തേക്കൊഴുക്കും

കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി വാഴാനി ഡാമിൽ നിന്നും വെള്ളം പുറത്തേക്കൊഴുക്കും. മാർച്ച് 8 മുതൽ തുടർച്ചയായി 12 ദിവസം കനാലിലൂടെയും തുടർന്ന് മാർച്ച് 21 മുതൽ തുടർച്ചയായി 10 ദിവസം വടക്കാഞ്ചേരി പുഴയിലൂടെയുമാണ് ജലം പുറത്തേക്കൊഴുക്കുന്നത്. ജലം ഒഴുകിവന്ന് വടക്കാഞ്ചേരി, കേച്ചേരി, മൂക്കോല പുഴകളിലെയും ഇറിഗേഷൻ കനാലിലേയും ജലനിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗരൂകരായിരിക്കണം. ഈ മേഖലകളിൽ മത്സ്യബന്ധനതിനും കർശന നിയന്ത്രണം ഏർപ്പെടുത്തി. പാടശേഖരങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ മുൻ കരുതൽ സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

https://chat.whatsapp.com/Lgf2mYoF819IvRaTjPTNcn

https://chat.whatsapp.com/Lgf2mYoF819IvRaTjPTNcn

മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജിലെ ട്രോമ കെയര്‍ സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തി...
15/02/2022

മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജിലെ ട്രോമ കെയര്‍ സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തികരിക്കുന്നതിനായി സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ സന്ദര്‍ശനം നടത്തി.

കരാറുകാരന്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയതിനെത്തുടര്‍ന്ന് ട്രോമ കെയര്‍ സെന്റര്‍ നിര്‍മ്മാണം നിലച്ചു പോയതായിരുന്നു. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഇടപെടുകയും, സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജില്‍ എച്ച്.എല്‍.എല്‍ പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് രണ്ട് തവണ യോഗം ചേരുകയും ചെയ്തു. കരാറുകാരന്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ വിസമ്മതിച്ചതാണ് തടസമായിരുന്നത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ എച്ച്.എല്‍.എല്‍ പ്രതിനിധികളെ പങ്കെടുപ്പിച്ച് എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന്റെയും തുടര്‍ച്ചയായ ഇടപെടലുകളുടെയും ഭാഗമായി നിർമ്മാണ പ്രവൃത്തിയുടെ പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ച് ദ്രുതഗതിയില്‍ വിദ്യാഭ്യാസ ഡയറക്ടറുടെ അംഗീകാരം ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് വിദഗ്ധ സമിതിയുടെ സമിതിയുടെ കൂടെ അംഗീകാരം ലഭിച്ചതോടെ തടസ്സങ്ങള്‍ നീങ്ങി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള നടപടിയായി. ഉപകരാറുകാരെ ഉള്‍പ്പെടുത്തി സിവില്‍ ഒഴികെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ട്രോമ കെയര്‍ സെന്റര്‍ സന്ദര്‍ശിച്ച് എം.എൽ.എ നിര്‍മ്മാണ പുരോഗതി വിലയിരുത്തി. ശേഷിക്കുന്ന പ്രവൃത്തികൾ അതിവേഗത്തിൽ പൂർത്തിയാക്കി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടിയോട് കൂടി ട്രോമ കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ബിജു കൃഷ്ണന്‍ ആര്‍, ഡെപ്യൂട്ടി സൂപ്രണ്ട് നിഷ എം. ദാസ്, എച്ച്.എല്‍.എല്‍ പ്രതിനിധികള്‍, കരാറുകാര്‍ തുടങ്ങിയവരും എം.എല്‍.എയോടൊപ്പമുണ്ടായിരുന്നു

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ കാലവര്‍ഷക്കെടുതിമൂലം ഗതാഗത യോഗ്യമല്ലാതായിത്തീര്‍ന്ന...
15/02/2022

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ കാലവര്‍ഷക്കെടുതിമൂലം ഗതാഗത യോഗ്യമല്ലാതായിത്തീര്‍ന്ന 11 റോഡുകള്‍ പുനര്‍ നിര്‍മ്മിക്കുന്നതിനായി 1 കോടി രൂപ അനുവദിച്ചു. കേരള സര്‍ക്കാര്‍ ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവ് നമ്പര്‍ 128/2022/DMD പ്രകാരം താഴെ പറയുന്ന റോഡുകള്‍ പുനരുദ്ധരിക്കാനാണ് ഭരണാനുമതിയായത് :

(റോഡിന്റെ പേര് – തദ്ദേശ സ്ഥാപനം – വാര്‍ഡ്‌ – അനുവദിച്ച തുക എന്ന ക്രമത്തില്‍ )

പാര്‍ളിക്കാട് – തച്ചനത്തുകാവ് റോഡ്‌ – വടക്കാഞ്ചേരി നഗരസഭ – ഡിവിഷന്‍ 28 – 10 ലക്ഷം

മലവായ് – പൂളാക്കല്‍ റോഡ്‌ സെക്കന്‍ഡ് റീച്ച് – മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് – വാര്‍ഡ്‌ 7 – 10 ലക്ഷം

മുണ്ടൂര്‍ – സൽസബീൽ സ്കൂൾ റോഡ് – കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് – വാര്‍ഡ്‌ 7 – 10 ലക്ഷം

പുറ്റേക്കര – ആണ്ടംപറമ്പ് റോഡ്‌ (സെക്കന്‍ഡ് റീച്ച്) – കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് – വാര്‍ഡ്‌ 16 – 10 ലക്ഷം

മുള്ളൂര്‍ വാഴച്ചാല്‍ റോഡ്‌ – തോളൂര്‍ ഗ്രാമപഞ്ചായത്ത് – വാര്‍ഡ്‌ 9 – 10 ലക്ഷം

ചാക്കാടത്ത് റോഡ്‌ – തോളൂര്‍ ഗ്രാമപഞ്ചായത്ത് – വാര്‍ഡ്‌ 1 – 10 ലക്ഷം

കുളമ്പുറത്ത് റോഡ്‌ – അടാട്ട് ഗ്രാമപഞ്ചായത്ത് – വാര്‍ഡ്‌ 5 – 10 ലക്ഷം

മിച്ചഭൂമി – കോണ്‍വെന്റ് റോഡ്‌ – അടാട്ട് ഗ്രാമപഞ്ചായത്ത് – വാര്‍ഡ്‌ 15 – 16 : 10 ലക്ഷം

ആർത്തലപ്പാടം റോഡ് – കോലഴി ഗ്രാമപഞ്ചായത്ത് – വാർഡ് 14 – 10 ലക്ഷം

നാലാംകോട് – മലാകം റോഡ്‌ – തെക്കുംകര ഗ്രാമപഞ്ചായത്ത് – വാര്‍ഡ്‌ 8 – 5 ലക്ഷം

കക്കാട് അംഗന്‍വാടി ലിങ്ക് റോഡ്‌ – തോളൂര്‍ ഗ്രാമപഞ്ചായത്ത് – വാര്‍ഡ്‌ 4 – 5 ലക്ഷം

അറിയിപ്പ്തൃശൂർ ജില്ലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രമേഹ രോഗികളായ വയോജനങ്ങൾക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അള...
13/01/2022

അറിയിപ്പ്

തൃശൂർ ജില്ലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രമേഹ രോഗികളായ വയോജനങ്ങൾക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർണയിക്കുന്നതിന് സഹായിക്കുന്ന ഗ്ലൂക്കോമീറ്റർ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയായ വയോമധുരത്തിന് അർഹരായവർ ജില്ലാ സാമൂഹ്യ നീതി ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ ചെമ്പൂക്കാവ് തൃശൂർ എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസർ അറിയിച്ചു

ചെപ്പാറയിൽ സാഹസിക യാത്ര. ഒരാൾ പിടിയിൽവിനോദ സഞ്ചാര കേന്ദ്രമായ വടക്കാഞ്ചേരി ചെപ്പാറയിൽസഞ്ചാരികൾക്ക് കയറുന്നതിനുള്ള കൈ വരിക...
09/01/2022

ചെപ്പാറയിൽ സാഹസിക യാത്ര. ഒരാൾ പിടിയിൽ

വിനോദ സഞ്ചാര കേന്ദ്രമായ വടക്കാഞ്ചേരി ചെപ്പാറയിൽ
സഞ്ചാരികൾക്ക് കയറുന്നതിനുള്ള കൈ വരികൾ ഉള്ള നടപ്പാതയിലൂടെ ജീപ്പ് ഓടിച്ച് സാഹസിക ഡ്രൈവിങ്ങ് നടത്തിയതിന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മനുഷ്യ ജീവന് അപകടം വരത്തക്കവിധം അനുമതിയില്ലാതെ ജീപ്പ് ഓടിച്ചു കയറ്റി സാഹസിക ഡ്രൈവിങ്ങ് നടത്തിയ ഒന്നാംകല്ല് നാലുപുരയിൽ വീട്ടിൽ ലൈസെ മുഹമ്മദ് റാഷിദ് (20) നെ വാക്കാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തു. കുമരനെല്ലൂർ സ്വദേശിയായ ലൈസെ മുഹമ്മദ് റാഷിദ് മഹിന്ദ്ര കമ്പനി നിർമ്മിതമായ താർ മോഡൽ ജീപ്പ് വിനോദ സഞ്ചാരികൾ നടന്നു കയറുന്ന കൈവരികൾ പിടിപ്പിച്ച നടപ്പാതയിലൂടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഓടിച്ചു കയറ്റി, സാഹസിക ഡ്രൈവിങ്ങ് നടത്തുന്നത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.വീഡിയോ വടക്കാഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. മാധവൻ കുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വടക്കാഞ്ചേരി എസ് ഐ കെ ജെ പ്രവീൺ വാഹനം പിടിച്ചെടുത്തു. ഇത്തരത്തിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും, ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വടക്കാഞ്ചേരി പോലീസ് മുന്നറിയിപ്പു നൽകി."

"കൊവിഡ് ഹോം ഐസോലേഷനില്‍ മാറ്റം വരുത്തി കേന്ദ്രം; പുതിയ നിര്‍ദേശം ഇങ്ങനെ"കോവിഡ് പോസീറ്റിവായി വീട്ടിൽ ഏഴുദിവസം സമ്പർക്കവില...
06/01/2022

"കൊവിഡ് ഹോം ഐസോലേഷനില്‍ മാറ്റം വരുത്തി കേന്ദ്രം; പുതിയ നിര്‍ദേശം ഇങ്ങനെ"

കോവിഡ് പോസീറ്റിവായി വീട്ടിൽ ഏഴുദിവസം സമ്പർക്കവിലക്കിൽ കഴിയുന്നയാൾക്ക് അവസാന മൂന്നുദിവസങ്ങളിൽ പനിയില്ലെങ്കിൽ പരിശോധനകൂടാതെ ക്വാറന്റീൻ അവസാനിപ്പിക്കാമെന്ന് ആരോഗ്യമന്ത്രാലയം. സമ്പർക്കപ്പട്ടികയിൽപ്പെടുന്നവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിൽ പരിശോധന ആവശ്യമില്ലെന്നും ഏഴുദിവസത്തെ ക്വാറന്റീൻമാത്രം മതിയാകുമെന്നും വീട്ടിലെ സമ്പർക്കവിലക്ക് സംബന്ധിച്ച പുതിയ മാർഗരേഖ വ്യക്തമാക്കുന്നു.

മറ്റുനിർദേശങ്ങൾ

* കോവിഡ് ബാധിച്ച്‌ രോഗലക്ഷണങ്ങളില്ലാത്തവർ, ഗുരുതര രോഗങ്ങളില്ലാത്തവർ, 60 വയസ്സിന് താഴെയുള്ളവർ എന്നിവർക്കാണ് ഡോക്ടറുടെ ഉപദേശപ്രകാരം പ്രധാനമായും വീട്ടിലെ സമ്പർക്കവിലക്ക് നിർദേശിക്കുന്നത്.

* വായുസഞ്ചാരമുള്ള മുറിയാകണം ഇതിനായി തിരഞ്ഞെടുക്കേണ്ടത്.

* മൂന്നുപാളികളുള്ള മുഖാവരണം സദാ ധരിച്ചിരിക്കണം.

* എട്ടുമണിക്കൂറിൽ മുഖാവരണം മാറ്റണം.

* ഉപയോഗശൂന്യമായ മുഖാവരണം കഷ്ണങ്ങളാക്കി 72 മണിക്കൂർവരെ കടലാസ് ബാഗിൽ സൂക്ഷിച്ചശേഷംമാത്രം നശിപ്പിച്ചുകളയണം.

* 24 മണിക്കൂറും ഇവർക്ക് വൈദ്യസഹായം, ആഹാരം എന്നിവ എത്തിക്കാൻ സഹായി ആവശ്യമാണ്.

* ആരോഗ്യപ്രവർത്തകർ നിരന്തരം ഇവരുമായി ആശയവിനിമയം നടത്തണം.

* എൻ-‍95 മാസ്ക് ധരിച്ചാകണം സഹായി രോഗിയുടെ മുറിയിൽ പ്രവേശിക്കേണ്ടത്. ആ സമയം രോഗിയും എൻ-‍95 മാസ്ക് ധരിക്കണം.

* സാനിറ്റൈസർ ഉപയോഗിക്കണം. കൈകൾ സോപ്പുപയോഗിച്ച് ഇടക്കിടെ കഴുകണം.

രോഗലക്ഷണമുള്ളവർ സ്വയം ചികിത്സിക്കരുത്

പനി, ചുമ, ജലദോഷം തുടങ്ങി നേരിയ രോഗലക്ഷങ്ങളോടെ വീട്ടിൽ സമ്പർക്കവിലക്കിൽ കഴിയുന്നവർ സ്വയം ചികിത്സിക്കരുത്. പനി കൂടുതലാണെങ്കിൽ ഡോക്ടറുടെ നിർദേശത്തോടെ നാലുനേരം പാരസറ്റമോൾ കഴിക്കണം. ദിവസം മൂന്നുനേരം ആവി പിടിക്കണം. ഡോക്ടറുടെ നിർദേശമില്ലാതെ രക്തപരിശോധന, സി.ടി.സ്കാൻ തുടങ്ങിയ പരിശോധനകൾക്ക് വിധേയരാകരുത്. സ്റ്റിറോയ്ഡ് മരുന്നുകൾ കഴിക്കരുത്.

"വടക്കാഞ്ചേരി പരുത്തിപ്രയിൽ തെരുവ് നായ് ആക്രമണം. വയോധികനും സ്കൂൾ വിദ്യാർത്ഥിനിക്കും കടിയേറ്റു. പ്രദേശവാസികളായ കടമ്പാട്ട്...
06/01/2022

"വടക്കാഞ്ചേരി പരുത്തിപ്രയിൽ തെരുവ് നായ് ആക്രമണം. വയോധികനും സ്കൂൾ വിദ്യാർത്ഥിനിക്കും കടിയേറ്റു.

പ്രദേശവാസികളായ കടമ്പാട്ട് വീട്ടിൽ ചന്ദ്രൻ്റെ മകൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മിനിത, ,സുലൈമാൻ എന്നിവർക്കാണ് കടിയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ ഉത്രാളിക്കാവ് ബസ് സ്റ്റോപ്പിനടുത്ത് വച്ചാണ് തെരുവ് നായ് നാട്ടുകാരെ ആക്രമിച്ചത്. സ്കൂൾ വിട്ട് ബസിൽ ഉത്രാളിക്കാവ് ബസ് സ്റ്റോപ്പിലിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന മിനിതയുടെ കൈയ്യിൽ കടിക്കുകയായിരുന്നു. കയ്യിൽ കടിച്ചു വലിച്ച നിലയിൽ നിലത്തു വീണ കുട്ടിയെ ഇതു വഴി വന്ന ആംബുലൻസ് ഡ്രൈവറും പൊതു പ്രവർത്തകനുമായ സജിത്ത് അഹമ്മദ് ആണ് രക്ഷപ്പെടുത്തിയത്. കല്ലെടുത്ത് നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തിനും നിലത്തു വീണ് കൈക്ക് പരുക്കേറ്റു. ഇതു വഴി വന്ന വയോധികനും നായയുടെ കടിയേറ്റു. തുടർന്ന് നാട്ടുകാർ കല്ലെറിഞ്ഞതിനെത്തുടർന്ന് നായ റെയിൽവേ ട്രാക്കിലൂടെ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ കുട്ടിയും വയോധികനും ജില്ലആശുപത്രിയിൽ ചികിത്സതേടി"

*വടക്കാഞ്ചേരി ലൈഫ് മിഷൻ വിവാദമാക്കിയവർ ജനങ്ങളോട് മാപ്പ് പറയണമെന്ന് എ.സി.മൊയ്തീൻ എം.എൽ. എ*  *മുൻ എം.എൽ. എയെ മുൻ നിർത്തി പ...
05/01/2022

*വടക്കാഞ്ചേരി ലൈഫ് മിഷൻ വിവാദമാക്കിയവർ ജനങ്ങളോട് മാപ്പ് പറയണമെന്ന് എ.സി.മൊയ്തീൻ എം.എൽ. എ*
*മുൻ എം.എൽ. എയെ മുൻ നിർത്തി പ്രതിപക്ഷവും ബി ജെ പിയും നടത്തിയ രാഷ്ട്രീയ കളി എന്തിനെന്ന് വിശദീകരിക്കണമെന്നും എം.എൽ. എ*
സർക്കാരിന് ഒന്നും മറക്കേണ്ടത്തില്ലായെന്നും സര്ക്കാര് പ്രവർത്തനങ്ങൾ എല്ലാം സുതാര്യമാണെന്നും എം എൽ എ.
ലൈഫ് മിഷൻ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് സർകാർ ആഗ്രഹിക്കുന്നതെന്നും മൊയ്തീൻ

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റിന് ബലക്ഷയം ഇല്ലെന്ന് കണ്ടെത്തൽ. വിദഗ്ധ സമിതി റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി.യുഎ...
05/01/2022

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റിന് ബലക്ഷയം ഇല്ലെന്ന് കണ്ടെത്തൽ. വിദഗ്ധ സമിതി റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി.

യുഎഇ റെഡ് ക്രസെൻ്റ് വഴി അനുവദിച്ച 18.50 കോടി രൂപയിൽ 14.50 കോടി ചെലവഴിച്ചാണ് 140 ഫ്ളാറ്റുകൾ നിർമിക്കാൻ പദ്ധതി തയ്യാറാക്കിയത്. ശേഷിക്കുന്ന തുക ഉപയോഗിച്ച് ആരോഗ്യ കേന്ദ്രം നിർമിക്കും എന്നായിരുന്നു കരാർ.

ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്താണ് നിർമാണം എന്നായിരുന്നു വിജിലൻസിൻ്റെ സംശയം. 2020 സെപ്റ്റംബറിൽ കേസ് എടുത്ത് അന്വേഷണം തുടങ്ങിയ വിജിലൻസ് കെട്ടിടത്തിൻ്റെ ബലം പരിശോധിക്കുന്ന ഹാമർ ടെസ്റ്റ്, കോൺക്രീറ്റ് മുറിച്ചെടുത്ത് പരിശോധിക്കുന്ന കോർ ടെസ്റ്റ് മുതലായവ നടത്തി.

തൃശൂർ എൻജിനീയറിംഗ് കോളജിലെ വിദഗ്ധരും എറണാകുളം ക്വാളിറ്റി കൺട്രോൾ, പി ഡബ്ലൂ ഡി ബിൽഡിംഗ് എക്സിക്യൂട്ടിവ് എൻജിനിയർ എന്നിവർ അടങ്ങിയ വിദഗ്ധ സമിതിയാണ് പരിശോധനകൾ നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. 2019 ജൂലൈ 11 നാണ് കരാർ ഒപ്പുവച്ചത്. പദ്ധതിയുടെ പേരിൽ 4.48 കോടി രൂപ സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്നയടക്കം ഉള്ളവർക്ക് കൈക്കൂലി നൽകിയെന്ന് ആക്ഷേപമുയർന്ന സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടു.

04/01/2022
"ആര്യംപാടം സർവ്വോദയം ഹൈസ്കൂൾ 1994 എസ്. എസ്. എൽ. സി ബാച്ചിന്റെ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടം 94 ന്റെ നേതൃത്വത്തിൽ പുർവ്വ വ...
04/01/2022

"ആര്യംപാടം സർവ്വോദയം ഹൈസ്കൂൾ 1994 എസ്. എസ്. എൽ. സി ബാച്ചിന്റെ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടം 94 ന്റെ നേതൃത്വത്തിൽ പുർവ്വ വിദ്യാർത്ഥി സംഗമം

സർവ്വോദയം ഹയർ സെക്കണ്ടറി സ്കുളിൻ നടന്നു . ചങ്ങാതിക്കൂട്ടം പ്രസിണ്ടൻ്റ് ഫിലിപ്പ് ജേക്കബ്ബിൻ്റെ അദ്ധ്യക്ഷതയിൽ മുൻ ഹെഡ്മാസ്റ്റർമാരായ രാംദാസ് മാസ്റ്റർ , മത്തായി മാസ്റ്റർ എന്നിവർ കേക്ക് മുറിച്ച് ഉൽഘാടനം നിർവ്വഹിച്ചു. ചങ്ങാതിക്കൂട്ടം സെക്രട്ടറി ജയന്തൻ്റെ നേതൃത്വത്തിൽ അധ്യാപകർക്കുള്ള ഉപഹാരം സമ്മാനിച്ചു. അകാലത്തിൽ പിരിഞ്ഞു പോയ പ്രിയ കൂട്ടുകാർക്കുള്ള അനുസ്മരണവും പിന്നിട് പഠിപ്പിച്ച അധ്യാപകരെ ആദരിക്കൽ കലാപരിപാടികൾ, നറുക്കെടുപ്പ് നാല് മണിയ്ക്ക് നാടൻ പാട്ട്, എന്നിവ ഉണ്ടായിരുന്നു ചടങ്ങിൽ എക്സിക്യുട്ടീവ് അംഗങ്ങളായ അനൂപ് കുമാർ , ബിജു എ എഫ്, ഡെമി, അസീന, ഗോപി കെ. എസ്, പുഷ്പാകരൻ എൻ. എ, രമേഷ് . ഇ, രജീവ് എൻ. ബി., സന്തോഷ് പി.ബി., സദാനന്ദൻ പി. ബി, ഷൈജു വർഗീസ്' , പ്രിൻസൻ വി.കെ, സജീഷ് കുമാർ പി.വി എന്നിവരെ കൂടാതെ ഭാരവാഹികളായ അനുരാധ ഇ.എം, പ്രീത എ.പി, , , സുനന്ദ പി. എസ്, അൻവർ സാദത്ത് എൻ. എസ, ബിജു ഇഗ്നേഷ്യസ്, ജലജ ടി. എൻ, സിദ്ദിഖ് പി.എ, സിന്ധു ടി.ജി എന്നിവർ പങ്കെടുത്തു

ഒമിക്രോൺ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇൻഡോർ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എ...
04/01/2022

ഒമിക്രോൺ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ഇൻഡോർ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 75 ആയി കുറച്ചു. ഔട്ട്ഡോർ പരിപാടികളിൽ പരമാവധി 100 പേർക്ക് മാത്രം അനുമതി. രാത്രികാല നിയന്ത്രണം തുടരില്ല.
ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് പുതിയ നിയന്ത്രണങ്ങൾ അറിയിച്ചത്..

"വടക്കാഞ്ചേരി ഫയർ & റെസ്ക്യൂ സ്റ്റേഷനിലേക്ക് അത്യാധുനിക ഫയർ എഞ്ചിൻ (MTU) അനുവദിച്ചു.വടക്കാഞ്ചേരി അഗ്നി രക്ഷാ നിലയത്തിലേക...
03/01/2022

"വടക്കാഞ്ചേരി ഫയർ & റെസ്ക്യൂ സ്റ്റേഷനിലേക്ക് അത്യാധുനിക ഫയർ എഞ്ചിൻ (MTU) അനുവദിച്ചു.

വടക്കാഞ്ചേരി അഗ്നി രക്ഷാ നിലയത്തിലേക്ക് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഫയർഎഞ്ചിൻ - MTU (മൊബൈൽ ടെൻഡർ യൂണിറ്റ് അനുവദിച്ചു). വടക്കാഞ്ചേരിയും, ചേലക്കര മണ്ഡലവും ഉൾപ്പെടെ വിപുലമായ പ്രവർത്തന പരിധിയുള്ള വടക്കാഞ്ചേരി ഫയർ സ്റ്റേഷന് ഊർജ്ജ ക്ഷമത കൂടിയ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ വാഹനം ആവശ്യമായിരുന്നു. വലിയ വാഹനത്തിന് കടന്നു ചെല്ലാൻ കഴിയാത്ത ഇടുങ്ങിയതും ദുർഘടമായതുമായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിന് വേണ്ടി ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ (FRV) നേരത്തേ ലഭ്യമാക്കിയിരുന്നു. ഊർജ്ജക്ഷമത കൂടിയ പുതിയ മൊബൈൽ ടെൻഡർ യൂണിറ്റ് വാഹനമാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. വടക്കാഞ്ചേരിയിലെ അഗ്നി രക്ഷാസേനയുടെ പ്രവർത്തനങ്ങൾക്ക് ഇതോ കുടുതൽ കരുത്താവും. തിരുവനന്തപുരത്തു നിന്നും ഏറ്റുവാങ്ങിയ വാഹനം അടുത്ത ദിവസം തന്നെ വടക്കാഞ്ചേരി ഫയർ സ്റ്റേഷനിലെത്തും.

വടക്കാഞ്ചേരിയിൽ അതിശക്തമായ കാറ്റ് വ്യാപക നാശനഷ്ടംവടക്കാഞ്ചേരി മേഖലയിൽ അതിശക്തമായ കാറ്റ് വ്യാപകമായ നാശനഷ്ടം റെയിൽവേ സ്റ്റ...
02/01/2022

വടക്കാഞ്ചേരിയിൽ അതിശക്തമായ കാറ്റ് വ്യാപക നാശനഷ്ടം

വടക്കാഞ്ചേരി മേഖലയിൽ അതിശക്തമായ കാറ്റ് വ്യാപകമായ നാശനഷ്ടം റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇലക്ട്രിസിറ്റി ലൈനിലേക്ക് തെങ്ങ് വീണ് 5 പോസ്റ്റുകൾ തകർന്നു.

ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.

കഴിഞ്ഞദിവസം മണലിത്രയിൽ സുബ്രഹ്മണ്യൻ എന്ന കൂലി തൊഴിലാളിയുടെ പുരയിടത്തിലേക്ക് തെങ്ങു വീണ് പുരയിടം പൂർണമായും തകർന്നിരുന്നു

പോസ്റ്റുകൾ മാറ്റി വൈദ്യുതിബന്ധം പുനസ്ഥാപിക്കാൻ സമയമെടുക്കുന്നതിനാൽ 3ആം തീയതി ഉച്ച വരെ പ്രദേശത്ത് വൈദ്യുതി ബന്ധം ഉണ്ടാകില്ലെന്നും പ്രദേശവാസികൾ സഹകരിക്കണമെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു"

ക്രിസ്തുമസ്സ് പുതുവത്സര സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് "കരുമത്ര: യൂത്ത് കോൺഗ്രസ്സ് രാജീവ്ഗാന്ധി യൂണിറ്റ് കമ്മിറ്റിയുടെ ...
02/01/2022

ക്രിസ്തുമസ്സ് പുതുവത്സര സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ്

"കരുമത്ര: യൂത്ത് കോൺഗ്രസ്സ് രാജീവ്ഗാന്ധി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ്സ് പുതുവത്സര സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് കരുമത്ര മഹാത്മ സ്ക്വയറിൽ യൂണിറ്റ് പ്രസിഡണ്ട് പി.ജെ.ക്രിസ്റ്റിയുടെ അദ്ധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ്സ് പാർലിമെൻ്റെ കമ്മിറ്റി മുൻ സെക്രട്ടറി ടി.എച്ച്.മുഹമ്മദ് ഷെഫീക്ക് ഉദ്ഘാടനം ചെയ്തു കുട്ടൻ മച്ചാട്, റഫീക്ക് കരുമത്ര, സന്തോഷ് എറക്കാട്ട്, എ.എ.ആഷിക്ക്, എ.ബി.സജ്ഞയ്, അലൻ സി ജോഷി, എൻ.സി.അഖിൽ, തുടങ്ങിയവർ സംസാരിച്ചു"

31/12/2021

*ബ്രേക്കിംഗ് ന്യൂസ്*
വടക്കാഞ്ചേരി മിണാലൂർ വളവിൽ തീ പിടുത്തം.മിണാലൂർ വളവിലെ കുന്നിൻ പ്രദേശത്താണ് തീ പിടിത്തം.തീ ആളികത്തുന്നത് പരിഭ്രാന്തി പരത്തുന്നു.

Address


Website

Alerts

Be the first to know and let us send you an email when Wadakkanchery Times posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share