D News Appooppanthaadikal

  • Home
  • D News Appooppanthaadikal

D News Appooppanthaadikal Social Media Promotion Group.

ചില കാന്തല്ലൂർ കാഴ്ചകൾ
12/08/2024

ചില കാന്തല്ലൂർ കാഴ്ചകൾ

കഴിഞ്ഞ ഏപ്രിലിൽ, ബാലരാമപുരത്തിൻ്റെ നാട്ടുത്സവമായ 'റാട്ടി'ൽ വച്ചാണ് വായനക്കുട്ടിയായ വരദയെ പരിചയപ്പെടുന്നത്. അക്ഷരവരം ആവോള...
28/07/2024

കഴിഞ്ഞ ഏപ്രിലിൽ, ബാലരാമപുരത്തിൻ്റെ നാട്ടുത്സവമായ 'റാട്ടി'ൽ വച്ചാണ് വായനക്കുട്ടിയായ വരദയെ പരിചയപ്പെടുന്നത്. അക്ഷരവരം ആവോളം കിട്ടിയ വരദയുടെ ആദ്യപുസ്തകം കഴിഞ്ഞദിവസം കൈയിലെത്തി. സ്വാനുഭവങ്ങളും ഭാവനയും ഫാൻ്റസിയുമൊക്കെയുള്ള ഈ പുസ്തകത്തിൽ ഊഞ്ഞാലും കാറ്റും തോടും അപ്പൂപ്പൻതാടിയുമൊക്കെയുണ്ട്.. നിഷ്കളങ്കമായ എഴുത്തുശൈലിയും മനോഹരമായ ചിത്രങ്ങളും മികച്ച ലേഔട്ടും കടലാസിൻ്റെ ഗുണതയുമൊക്കെ പുസ്തകത്തെ ഏറെ ആകർഷകമാക്കുന്നു.

പ്രിയസൗഹൃദങ്ങളായ ഹരി ചാരുതയുടെയും ഗിരീഷ് പരുത്തിമഠത്തിൻ്റെയും അക്ഷരസംരംഭമായ 'മൈൻഡ് പബ്ലിക്ക'യാണ് പ്രസാധനം. ഊഞ്ഞാലൂട്ടി വരദയുടെ മാത്രമല്ല മൈൻഡ് പബ്ലിക്കയുടെയും കടിഞ്ഞൂൽക്കുഞ്ഞാണ്. പുസ്തകം ഏറെ വായിക്കപ്പെടട്ടെ, വരദ മികച്ച എഴുത്തുകാരിയാകട്ടെ,
ഹരി - ജി പി കൂട്ട് കേരളത്തിലെ അറിയപ്പെടുന്ന പ്രസാധകരാകട്ടെ എന്നെല്ലാം സ്നേഹപൂർവ്വം ആശംസിക്കുന്നു.

സ്നേഹപൂർവ്വം,
ഉമ തൃദീപ്
അധ്യാപിക, എഴുത്തുകാരി.

പ്രിയരേ,ഓരോ അക്ഷരത്തിലും ഉൾച്ചേർന്നിരിക്കുന്നത്, ആത്മാന്വേഷണത്തിൻ്റെ അടങ്ങാത്ത ഓട്ടപ്പാച്ചിലുകളാണ്. അത്തരം അദൃശ്യയാത്രകൾ...
06/06/2024

പ്രിയരേ,

ഓരോ അക്ഷരത്തിലും ഉൾച്ചേർന്നിരിക്കുന്നത്, ആത്മാന്വേഷണത്തിൻ്റെ അടങ്ങാത്ത ഓട്ടപ്പാച്ചിലുകളാണ്. അത്തരം അദൃശ്യയാത്രകൾക്ക് കൂട്ടുപോകാൻ അക്ഷരത്തെ അന്നംപോലെ ആഹരിക്കുന്ന ഹൃദയങ്ങൾക്ക് പ്രത്യേകക്ഷണമൊന്നും ആവശ്യവുമില്ല. വർഷക്കണക്കുകളിലല്ലാതെ ജീവിതം വർഷിച്ചൊടുങ്ങുന്ന ഓരോ മാത്രകളേയും അടുത്തറിയുന്നതും, അനശ്വരമാക്കുന്നതും ഈ അക്ഷരചേതനകൾ തന്നെ.

പ്രസാദാത്മകമായ മുഖശ്രീയുമായി മറ്റൊരു പ്രസാധകസംഘംകൂടി മലയാളിയുടെ മുഖതാവിലെത്തുന്നു-
മൈൻഡ് പബ്ലിക്ക.

സാംസ്കാരിക പ്രവർത്തകനും, എഴുത്തുകാരനും, വേൾഡ് മലയാളി ഫെഡറേഷൻ ജില്ലാ കൗൺസിൽ പ്രസിഡൻ്റുമായ ശ്രീ. മഹേഷ് മാണിക്കം ഈ അക്ഷരക്കൂട്ടിൻ്റെ ഔപചാരികമായ പ്രവർത്തനോദ്ഘാടനം ലളിതമായി നിർവ്വഹിച്ചു. ഭവ്യവും, നവ്യവുമായ ഈ അക്ഷരജ്യോതിയാത്രയ്ക്ക് ഹൃദയാഭിമുഖ്യത്തോടെ ഒപ്പം ചേരണമെന്ന് എല്ലാപ്രിയസ്നേഹിതരോടും ആദരപൂർവ്വം അഭ്യർത്ഥിക്കുന്നു.

പ്രതീക്ഷയോടെ,
മൈൻഡ് പബ്ലിക്ക കുടുംബം

https://youtu.be/p73yo0X5KDk     ദൂരക്കാഴ്ചയിൽ നമ്മുടെ കണിക്കൊന്നപോലെ തോന്നിക്കുന്ന മനോഹരമായ പൂവിനമാണ് 'ക്യാറ്റ്സ് ക്ലാ ...
23/04/2024

https://youtu.be/p73yo0X5KDk ദൂരക്കാഴ്ചയിൽ നമ്മുടെ കണിക്കൊന്നപോലെ തോന്നിക്കുന്ന മനോഹരമായ പൂവിനമാണ് 'ക്യാറ്റ്സ് ക്ലാ ഫ്ലവേഴ്സ്' പേര് സൂചിപ്പിക്കുന്നതുപോലെ, പൂച്ചയുടെ നഖം പോലുള്ള ഒരു പ്രത്യേക കൊളുത്തുപയോഗിച്ചാണ് ഈ വള്ളിച്ചെടി മരങ്ങളിൽ എത്ര ഉയരത്തിൽ വേണമെങ്കിലും കയറിച്ചെല്ലുന്നത്! ജനനംകൊണ്ട് വിദേശിയാണെങ്കിലും, ഇപ്പോൾ നമ്മുടെ നാട്ടിൽ സുലഭമായിക്കൊണ്ടിരിക്കുന്ന അപൂർവ്വയിനം അലങ്കാരച്ചെടിയാണിത്. മതിലുകളിലും, വീടിൻ്റെ മേൽത്തട്ടുകളിലുമെല്ലാം എത്ര ഉയരത്തിൽ വേണമെങ്കിലും ഈ പൊന്നിൻകുടം കയറിച്ചെല്ലും.

തൈക്കാട് ഗവ. മോഡൽ എച്ച്. എസ്. എൽ. പി. സ്കൂളിൻ്റെ പരിസരത്ത് കാഴ്ചക്കാരെ പ്രലോഭിപ്പിച്ചുകൊണ്ട് ഏതാനും വർഷങ്ങളായി ചില പ്രത്യേക സീസണുകളിൽമാത്രം വിരിയുന്ന ഈ തങ്കക്കട്ടിയുടെ വിശേഷങ്ങൾ അടുത്തറിയാം.

ഇഷ്ടമായാൽ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്തിയും, ലിങ്ക് പങ്കിട്ടും, ചാനൽ സബ്സ്ക്രൈബ് ചെയ്തും ഈ സദുദ്യമത്തെ ബലപ്പെടുത്തുമല്ലോ?

ദൂരക്കാഴ്ചയിൽ നമ്മുടെ കണിക്കൊന്നപോലെ തോന്നിക്കുന്ന മനോഹരമായ പൂവിനമാണ് 'ക്യാറ്റ്സ് ക്ലാ ഫ്ലവേഴ്സ്' പേര് സൂചിപ...

Address


Website

Alerts

Be the first to know and let us send you an email when D News Appooppanthaadikal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to D News Appooppanthaadikal:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share