Alleppey Live

  • Home
  • Alleppey Live

Alleppey Live Malayalam Online News Portal

ആലപ്പുഴ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 15ന് ആലപ്പുഴ എസ് ഡി കോളേജിൽ നടക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേള...
14/02/2025

ആലപ്പുഴ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 15ന് ആലപ്പുഴ എസ് ഡി കോളേജിൽ നടക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയിൽ പങ്കെടുക്കാനെത്തുന്ന ഉദ്യോഗാർഥികൾക്കായി കെഎസ്ആർടിസി സർവീസുകൾ ഒരുക്കുന്നു. കെഎസ്ആർടിസി ആലപ്പുഴ ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന ഓര്‍ഡിനറി / ഫാസ്റ്റ് സര്‍വീസുകളും സമയവും ചുവടെ,

ഹരിപ്പാട് നിന്നുളള ഓര്‍ഡിനറി സര്‍വീസുകള്‍

5:40 ആലപ്പുഴ
6:10 ആലപ്പുഴ
6:40 ആലപ്പുഴ
7:00 ആലപ്പുഴ
8:35 ആലപ്പുഴ

ഫാസ്റ്റ് പാസഞ്ചർ

6:15 ആലപ്പുഴ
6:45 ആലപ്പുഴ
5:20 അങ്കമാലി

എടത്വ ഡിപ്പോയില്‍ നിന്നുളള സര്‍വീസുകള്‍

5:20 ആലപ്പുഴ
6:00 ആലപ്പുഴ
7:00 ആലപ്പുഴ (ചമ്പക്കുളം വഴി)
7:10 ആലപ്പുഴ

ഫാസ്റ്റ് പാസഞ്ചർ
5:00 എറണാകുളം
6:00 എറണാകുളം
7:20 വൈറ്റില

മാവേലിക്കര ഡിപ്പോയില്‍ നിന്നുമുളള സര്‍വീസുകള്‍

5:00 കൊടുങ്ങല്ലൂർ
6:00 അമൃത
6:20 ആലപ്പുഴ
6.30 എറണാകുളം
6:50 ആലപ്പുഴ
7:20 ആലപ്പുഴ
7:30 ആലപ്പുഴ
7:40 എറണാകുളം
7:50 ആലപ്പുഴ
8:15 ആലപ്പുഴ
8:45 ആലപ്പുഴ
8:40 വൈറ്റില
9:10 ആലപ്പുഴ
9:25 ആലപ്പുഴ

ചെങ്ങന്നൂര്‍ ഡിപ്പോയില്‍ നിന്നുളള ഫാസ്റ്റ് പാസഞ്ചർ സര്‍വീസുകള്‍

5:00 അമൃത
0.5:30 അമൃത
5:30 ആലപ്പുഴ
7:15 ആലപ്പുഴ
8:00 ആലപ്പുഴ
8:10 ആലപ്പുഴ
9:00 ആലപ്പുഴ

കായംകുളം ഡിപ്പോയില്‍ നിന്നുളള സര്‍വീസുകള്‍

4:00 സി.ബി.ഇ
4:45 എയിംസ്
5:00 എറണാകുളം
5:30 എയിംസ്
5:50 ആസ്റ്റർ
5:50 ആലപ്പുഴ
6:25 ആലപ്പുഴ
6:50 ആലപ്പുഴ
7:00 പാലക്കാട് സൂപ്പർ ഫാസ്റ്റ്
7:20 വൈറ്റില
7:30 മൂന്നാർ
8:00 എറണാകുളം

ചേര്‍ത്തല ഡിപ്പോയില്‍ നിന്നുളള സര്‍വീസുകള്‍

6:00 കായംകുളം ഫാസ്റ്റ് പാസഞ്ചർ
610 കരുനാഗപ്പള്ളി ടൗൺ ടു ടൗൺ
6:15 ആലപ്പുഴ ഓർഡിനറി
6:45 ആലപ്പുഴ ഓർഡിനറി
7:00 ആലപ്പുഴ ഓർഡിനറി
7:00 കായംകുളം ഫാസ്റ്റ് പാസഞ്ചർ
7:30 കായംകുളം ഫാസ്റ്റ് പാസഞ്ചർ
8:30 ആലപ്പുഴ ഓർഡിനറി
8:45 ആലപ്പുഴ ഓർഡിനറി
9:00 ആലപ്പുഴ ഓർഡിനറി
9:15 ആലപ്പുഴ ഓർഡിനറി
9:30 ആലപ്പുഴ ഓർഡിനറി

വിവിധ ഡിപ്പോകളിൽ നിന്ന് രാവിലെ പുറപ്പെടുന്ന ബസുകൾ കൂടാതെ 20 മിനിറ്റ് ഇടവിട്ട് സൂപ്പർ ഫാസ്റ്റ് ബസുകൾ ദേശീയപാത വഴി സർവീസ് നടത്തും. എസ് ഡി കോളേജിന് മുന്നിൽ എല്ലാ ബസുകൾക്കും സ്റ്റോപ്പ് ഉണ്ട്‌. ഉദ്യാഗാർഥികൾക്ക് തൊഴിൽമേളയിൽ പങ്കെടുക്കാൻ ഈ സർവീസുകൾ പ്രയോജനപ്പെടുത്താവുന്നതാണ്.

സുരക്ഷിത ഇന്‍റര്‍നെറ്റ് ദിനാചരണത്തിന്‍റെ ഭാഗമായി ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാർക്കായി സംഘടിപ്പിച്ച ബ...
12/02/2025

സുരക്ഷിത ഇന്‍റര്‍നെറ്റ് ദിനാചരണത്തിന്‍റെ ഭാഗമായി ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാർക്കായി സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്തു.

ചേർത്തലയിലെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമാണ പുരോഗതി വിലയിരുത്തി
03/02/2025

ചേർത്തലയിലെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമാണ പുരോഗതി വിലയിരുത്തി

27/01/2025

കുടിവെള്ള വിതരണം മുടങ്ങും

ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച ചുടുകാട്, ചന്ദനക്കാവ് ഉന്നത ജലസംഭരണികളിലേയ്ക്കും നിലവിലുള്ള വിതരണ ശൃംഖലകളിലേക്കും പൈപ്പ് ലൈന്‍ ബന്ധിപ്പിക്കല്‍ പ്രവൃത്തികൾ നടത്തേണ്ടതിനാൽ ജനുവരി 27 ന് ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ കുതിരപ്പന്തി, ഗുരുമന്ദിരം, സനാതനപുരം, ഹൗസിംഗ് കോളനി, തിരുവമ്പാടി, ഇരവുകാട് വാർഡുകളിലും ചുടുകാട് പമ്പ് ഹൗസിൻ്റെ സമീപ പ്രദേശങ്ങളിലും, ജനുവരി 29 ന് പള്ളാത്തുരുത്തി, എം ഒ വാർഡ്, പഴവീട്, തിരുവമ്പടി, എ എന്‍ പുരം, കളർകോട്, സനാതനപുരം വാർഡുകളിലും ശുദ്ധജല വിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയര്‍ അറിയിച്ചു.

27/01/2025

ഉയർന്ന താപനില മുന്നറിയിപ്പ്

ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ-

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.

പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.

നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.

കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.

അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

കാലാവസ്ഥാ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

പുറപ്പെടുവിച്ച സമയം 11.00 AM; 27/01/2025

38-ാമത് ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കേരള റോവിങ് ടീമിന് സ്പോർട്സ് കിറ്റ് വിതരണവും യാത്രയയപ്പും നൽകി.പ്രിയപ്പെട്ട മക്കൾക...
24/01/2025

38-ാമത് ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കേരള റോവിങ് ടീമിന് സ്പോർട്സ് കിറ്റ് വിതരണവും യാത്രയയപ്പും നൽകി.

പ്രിയപ്പെട്ട മക്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ

കുടുംബശ്രീ ദേശീയ സരസ്മേള ചെങ്ങന്നൂരിൽ ബഹു. തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്തു ...
21/01/2025

കുടുംബശ്രീ ദേശീയ സരസ്മേള ചെങ്ങന്നൂരിൽ ബഹു. തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

ഗ്രാമീണ വനിതാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത ഗ്രാമീണ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്കുന്നതിനുമായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ രാജ്യമൊട്ടാകെയുള്ള സംരംഭകരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന കുടുംബശ്രീ ദേശീയ സരസ്‌ മേള 31 നാണ് അവസാനിക്കുന്നത്.

ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിച്ച മെഗാ ശുചീകരണ കാമ്പയിന്‍ പുന്നമട ഫിനിഷിംഗ് പോയിന്റില്...
20/01/2025

ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിച്ച മെഗാ ശുചീകരണ കാമ്പയിന്‍ പുന്നമട ഫിനിഷിംഗ് പോയിന്റില്‍ ബഹു. എംഎല്‍എ ശ്രീ.പി.പി ചിത്തരഞ്ജന്‍ ഉദ്ഘാടനം ചെയ്തു. ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഫ്ളാഗ് ഓഫും എംഎൽഎ നിർവഹിച്ചു.

പ്ലാസ്റ്റിക് മുക്ത വേമ്പനാട് എന്ന ലക്ഷ്യത്തോടെ ബഹു. എംഎല്‍എ ശ്രീ.എച്ച്. സലാം ശുചിത്വപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ബഹു. നഗരസഭ ചെയര്‍പെഴ്സണ്‍ ശ്രീമതി കെ കെ ജയമ്മ അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ശ്രീ. സമീര്‍ കിഷന്‍, അന്തര്‍ദേശീയ കായല്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ശ്രീ കെ ജി പത്മകുമാര്‍, നഗരസഭ കൗണ്‍സിലര്‍മാരായ ശ്രീ എം ആര്‍ പ്രേം, ശ്രീമതി പി റഹിയാനത്ത്, ശ്രീമതി ഹെലന്‍ ഫെര്‍ണാണ്ടസ്, ശ്രീമതി എ എസ് കവിത, ഡിവൈഎസ്പി ശ്രീ മധു ബാബു, മറ്റ് തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിലെ പൂർവ വിദ്യാർത്ഥികൾ ഇന്ന് കളക്ടറേറ്റിലെത്തി അവർ വരച്ച ചിത്രം കൈമാറി. മഞ്ജു വി.എസ്, ദിലീ...
17/01/2025

ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിലെ പൂർവ വിദ്യാർത്ഥികൾ ഇന്ന് കളക്ടറേറ്റിലെത്തി അവർ വരച്ച ചിത്രം കൈമാറി.

മഞ്ജു വി.എസ്, ദിലീപ് കൃഷ്ണ, ഗംഗ ആർ രാജീവ്‌, വർഷ വിജയകുമാർ, ശ്രീലക്ഷ്മി കെ.പി, ലാവണ്യ ചന്ദ്രദാസ്, വിർച്ചു എം രമേശ്‌ എന്നീ കലാകാരന്മാർ ചേർന്ന് ആലപ്പുഴയുടെ ചരിത്രത്തെയും സംസ്കാരത്തെയും പൈതൃകത്തെയും ആസ്പദമാക്കി വരച്ച ചിത്രമാണിത്.

ലളിതകലാ അക്കാദമിയുടെ ആർട്ട് ഗാലറിയിൽ വർണ്ണങ്ങൾ എന്നപേരിൽ സംഘടിപ്പിച്ച എക്സിബിഷൻറെ ഭാഗമായി ലൈവായാണ് കുട്ടികൾ ഈ ചിത്രം വരച്ചത്.

മനോഹരമായ ഈ ചിത്രം വരച്ച പ്രിയപ്പെട്ടവർക്ക് എൻറെ അഭിനന്ദനങ്ങൾ.

ഒരു പഞ്ചായത്ത്, ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ എസ്.ഡി.വി. സ്‌കൂളില്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തിന്റെ ന...
16/01/2025

ഒരു പഞ്ചായത്ത്, ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ എസ്.ഡി.വി. സ്‌കൂളില്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം ബഹു. കായിക, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി ശ്രീ.വി. അബ്ദു റഹ്‌മാന്‍ നിർവഹിച്ചു.

ജീവന് ഭീഷണിയായി മൺകൂന ;10 ദിവസത്തിനകം പരിശോധിച്ച് നീക്കം ചെയ്യാൻ ഉത്തരവ്വീടിനോട് ചേർന്ന് ജീവനും സ്വത്തിനും ഭീഷണി ആയി നിൽ...
15/01/2025

ജീവന് ഭീഷണിയായി മൺകൂന ;10 ദിവസത്തിനകം പരിശോധിച്ച് നീക്കം ചെയ്യാൻ ഉത്തരവ്

വീടിനോട് ചേർന്ന് ജീവനും സ്വത്തിനും ഭീഷണി ആയി നിൽക്കുന്ന മൺകൂന നീക്കം ചെയ്തു ലഭിക്കണം എന്ന ആവശ്യവുമായി പോളിയോ ബാധിതയായ ഷംല ബീഗം മുട്ടാത്ത സർക്കാർ ഓഫീസുകൾ ഇല്ല.

ചെങ്ങന്നൂർ കരുതലും കൈത്താങ്ങും അദാലത്ത് വേദിയിൽ എത്തിയ പത്തനംതിട്ട സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥ കൂടിയായ ഷംല മന്ത്രിയോട് നേരിട്ട് തന്റെ ആകുലത ബോധിപ്പിച്ചു. മഴക്കാലത്തു മൺകൂന ഇടിഞ്ഞു വീടിനും വാഹനങ്ങൾക്കും മേലെ വീഴുന്നു.കൂടാതെ ജീവന് ഭീഷണി ആയി തുടരുകയാണ്.ഒരു വർഷക്കാലമായി ഈ അപേക്ഷ പല ഓഫീസുകളിൽ നൽകി എങ്കിലും തൽസ്ഥിതി തുടരുകയാണ്.

പരാതിയുടെ ഗൗരവവും പരാതിക്കാരി പോളിയോ ബാധയെതുടർന്ന് വീൽ ചെയറിനെ ആശ്രയിച്ചാണ് ജീവിക്കുന്നത് എന്നുള്ളതും കണക്കിലെടുത്ത മന്ത്രി സജി ചെറിയാൻ 10 ദിവസത്തിനകം ജിയോളജിസ്റ്റ് സഥലം സന്ദർശിച്ചു പരിശോധിച്ച് അനുമതി നൽകി മൺകൂന അപകടരഹിതമായി നീക്കം ചെയ്യാൻ ഉത്തരവായി.

2025 ജനുവരി 25 -ാം തിയതി ആഘോഷിക്കുന്ന ദേശീയ സമ്മതിദായക ദിനത്തിന്റെ ഭാഗമായി ജില്ലയിലെ ഹയര്‍ സെക്കന്ററി സ്കൂളുകളിലേയും കോള...
14/01/2025

2025 ജനുവരി 25 -ാം തിയതി ആഘോഷിക്കുന്ന ദേശീയ സമ്മതിദായക ദിനത്തിന്റെ ഭാഗമായി ജില്ലയിലെ ഹയര്‍ സെക്കന്ററി സ്കൂളുകളിലേയും കോളേജുകളിലേയും വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം, ജനാധിപത്യം, ഇലക്ഷന്‍ കമ്മീഷന്‍, വോട്ടെടുപ്പ് പ്രക്രീയ, ഇന്ത്യയുടെ നേട്ടങ്ങള്‍, നേതാക്കള്‍ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ഒരു ക്വിസ് മല്‍സരം 21.01.2025 ചൊവ്വ, ഉച്ചകഴിഞ്ഞ് 2.30 ന് ജില്ലാ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടത്തുന്നതാണ്. വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, സര്‍ട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്യുന്നതാണ്.

ടി മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ (ഒരു സ്ഥപനത്തില്‍ നിന്നും രണ്ടുപേര്‍ അടങ്ങന്ന ഒരു ടീം) ഹയര്‍ സെക്കന്ററി സ്കൂളുകളിലേയും കോളേജുകളിലേയും ഇലക്ടോറല്‍ ലിറ്ററസി ക്ലബ്ബിന്റെ (ELC) കോര്‍ഡിനേറ്റര്‍മാര്‍ / NSS പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവരുമായി ബന്ധപ്പെട്ട് 18.01.2025 ശനിയാഴ്ചയ്ക്കുമുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

13/01/2025

മോഡല്‍ പോളിടെക്നിക്കില്‍ ഇംഗ്ലീഷ് ലക്ചറര്‍ ഒഴിവ്

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ ഇംഗ്ലീഷ് ലക്ചറര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത 55 ശതമാനം മാര്‍ക്കോടെ പിജി, നെറ്റ്. ജനുവരി 17 ന് രാവിലെ 10.30 നാണ് അഭിമുഖം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകുക. ഫോണ്‍ 9447488348, 0476-2623597.

ജില്ലയിലെ തൊഴിലന്വേഷകര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരും ജില്ലാ പഞ്ചായത്തും കേരള നോ...
11/01/2025

ജില്ലയിലെ തൊഴിലന്വേഷകര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരും ജില്ലാ പഞ്ചായത്തും കേരള നോളജ് ഇക്കോണമി മിഷനും കെ-ഡിസ്‌കും സംയുക്തമായി നടപ്പാക്കുന്ന വിജ്ഞാന ആലപ്പുഴ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലയിലെ തൊഴില്‍ദായകരുടെ സംഗമം ഉദ്ഘാടനം ചെയ്തു.

10/01/2025

സ്വകാര്യ ബസുകളിലെ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു

ജില്ലയിലെ സ്വകാര്യ ബസുകളിലെ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു. ജീവനക്കാരുടെ ഭാഗത്തുനിന്ന് യാത്രക്കാരോടും, മറ്റ് റോഡ് ഉപയോക്താക്കളോടും മോശം പെരുമാറ്റവും, അസഭ്യം പറയുന്നതും മറ്റ് അക്രമപ്രവർത്തനങ്ങളും വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഗതാഗതമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് ഈ തീരുമാനമെന്ന് ആലപ്പുഴ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ (ആർ ടി ഒ) അറിയിച്ചു. ജനുവരി 15 മുതൽ പൊലീസ് ക്ലിയറൻസ് ഉള്ളവർ മാത്രമേ സ്വകാര്യബസുകളിൽ ജീവനക്കാരായി പ്രവർത്തിക്കാവൂ എന്നും ആർ ടി ഒ അറിയിച്ചു. സ്വകാര്യ ബസുടമകൾ ഈ സർട്ടിഫിക്കറ്റ് ഓഫീസിൽ ഹാജരാക്കിയ ശേഷമെ ജീവനക്കാരെ ബസുകളിൽ നിയോഗിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.

08/01/2025

ഇന്‍സ്റ്റോര്‍ പ്രൊമോട്ടര്‍ കോഴ്സിന് അപേക്ഷിക്കാം

സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി എസ്എസ്എല്‍സി പാസായ സ്ത്രീകള്‍ക്ക് മൂന്നുമാസം ദൈര്‍ഘ്യമുള്ള സൗജന്യ തൊഴില്‍ പരിശീലനവും (ഇന്‍ സ്റ്റോര്‍ പ്രൊമോട്ടര്‍)
ജോലിയും നല്‍കുന്നു. സംസ്ഥാന സര്‍ക്കാരും, കെയ്സും ടെലികോം സെക്ടര്‍ സ്‌കില്‍ കൗണ്‍സിലും, ജില്ലാ സ്‌കില്‍ കമ്മിറ്റിയും സംയുക്തമായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുക്കുന്ന 30 പേര്‍ക്കാണ് അവസരം. 18നും 45 നും ഇടയ്ക്ക് പ്രായമുള്ള ആലപ്പുഴ ജില്ലക്കാര്‍ക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ അസല്‍ രേഖകളുമായി ചിത്തിര ബില്‍ഡിംഗ്, രജിസ്‌ട്രേഷന്‍ ഓഫീസ്, ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷന്‍, ആലപ്പുഴ എത്തേണ്ടതാണ്. അവസാന തീയതി ജനുവരി ഒന്‍പത്. ഫോണ്‍: 7510100900, 8943201001, 9995614851.

ദേശീയ യുവജന ദിനം ( National Youth Day ) 2025 ജനുവരി 12-ാം തിയതിയും ദേശീയ സമ്മതിദായക ദിനം ( National Voters’ Day ) 2025 ജ...
08/01/2025

ദേശീയ യുവജന ദിനം ( National Youth Day ) 2025 ജനുവരി 12-ാം തിയതിയും ദേശീയ സമ്മതിദായക ദിനം ( National Voters’ Day ) 2025 ജനുവരി 25 -ാം തിയതിയും ആഘോഷിക്കുകയാണല്ലോ. ടി ദിനങ്ങല്‍ സമുചിതമായി ആഘോഷിക്കുന്നതിൻെറ ഭാഗമായി ഈ വര്‍ഷത്തെ യുവജനദിനത്തോടനുബന്ധിച്ച് ഹയര്‍സെക്കന്ററി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതലത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ യുവജനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ ഒരു പ്രസംഗമല്‍സരം 10.01.2025 വെള്ളി, 2.30 pm ന് ജില്ലാ കളക്ട്രേറ്റ് പ്ലാനിംഗ് ഹാളില്‍ വെച്ച് നടത്തുന്നതിനും, ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ഒരു ക്വിസ് മല്‍സരം 21.01.2025 ചൊവ്വ, 2.30 pm ടി സ്ഥലത്തു തന്നെ വെച്ച് നടത്തുന്നതിനും നിശ്ചയിച്ചിട്ടുള്ളതാണ്. വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, സര്‍ട്ടിഫിക്കറ്റ് എന്നിവയും പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതാണ്.

ആയതിനാല്‍ ജില്ലയിലെ ഹയര്‍ സെക്കന്ററി സ്കൂളുകളിലേയും കോളേജുകളിലേയും ഇലക്ടോറല്‍ ലിറ്ററസി ക്ലബ്ബിന്റെ (ELC) കോര്‍ഡിനേറ്റര്‍മാര്‍, അതാത് സ്ഥാപനങ്ങളിലെ ടി ഇനങ്ങളിലെ മികച്ച വിദ്യാര്‍ത്ഥികളെ കണ്ടെത്തി, ടി വിദ്യര്‍ത്ഥികളുടെ വിവരങ്ങള്‍ യഥാസമയം ജില്ലാ കളക്ട്രേറ്റില്‍ സമര്‍പ്പിക്കേണ്ടതാണ്.

വിശദ വിവരങ്ങള്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Phone : 0477 2251801
[email protected]

1. ജില്ലയിലെ ഹയര്‍ സെക്കന്ററി / കോളേജ് ഇലക്ടോറല്‍ ലിറ്ററസി ക്ലബ്ബ് കോര്‍ഡിനേറ്റര്‍ മാര്‍ക്ക്.
2. റീജിയണല്‍ ഡെപ്യൂട്ടി ‍ഡയറക്ടര്‍, റീജിയണല്‍ ഡെപ്യൂട്ടി ‍ഡയറക്ടറുടെ കാര്യാലയം, ചെങ്ങന്നൂര്‍.
3. NSS ജില്ലാ കോര്‍ഡിനേറ്റര്‍ ( NSS യൂണിറ്റുകള്‍ മുഖേന ആവശ്യമായ പ്രചരണത്തിനും നടപടികള്‍ സ്വീകരിക്കുന്നതിനുമായി )
4. 2. മീഡിയ

NATIONAL YOUTH DAY – 12.01.2025

പ്രസംഗ മല്‍സരം ( മലയാളം )

മല്‍സരാര്‍ത്ഥികള്‍ - ഹയര്‍ സെക്കന്ററി, കോളേജ് വിദ്യാര്‍ത്ഥികള്‍
(ഒരു സ്ഥാപനത്തില്‍ നിന്നും ഒരാള്‍ വീതം)
സംഘാടനം - ELC CLUBS / District Nodal Officer for SVEEP
വിഷയം - ഇന്ത്യന്‍ ജനാധിപത്യത്തില്‍ യുവജനങ്ങളുടെ പങ്ക്
സമയം - 5 മിനിട്ട്
തിയതി - 10.01.2025 വെള്ളി, 2.30 pm
സ്ഥലം - ജില്ലാ പ്ലാനിംഗ് ഹാള്‍

മേല്‍ വിഷയത്തില്‍ കോളേജ് / ഹയര്‍ സെക്കന്ററി സ്കൂള്‍ തലത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രസംഗ മല്‍സരം ജനുവരി 6, 7, 8 തിയതികളിലെ ഏതെങ്കിലും ദിവസങ്ങളില്‍ അതാത് സ്ഥാപനങ്ങളില്‍ ELC ക്ലബ്ബുകളുടെ മേല്‍നോട്ടത്തില്‍ നടത്തുകയും ടി മല്‍സരത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയ വിദ്യാര്‍ത്ഥിയുടെ പേരു വിവരങ്ങള്‍ 8.1.2025, 4 pm മുമ്പായി ലഭ്യമാക്കേണ്ടതും 10.01.2024 വെള്ളിയാഴ്ച നടക്കുന്ന ജില്ലാതല മല്‍സരത്തില്‍ പങ്കെടുപ്പിക്കേണ്ടതുമാണ്. വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, സര്‍ട്ടിഫിക്കറ്റ് എന്നിവയും പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതാണ്.

NATIONAL VOTERS’ DAY – 25.01.2025
ക്വിസ് മല്‍സരം

മല്‍സരാര്‍ത്ഥികള്‍ - ഹയര്‍ സെക്കന്ററി, കോളേജ് വിദ്യാര്‍ത്ഥികള്‍
( ഒരു സ്ഥാപനത്തില്‍ നിന്നും രണ്ടുപേര്‍ അടങ്ങുന്ന ഒരു ടീം)
സംഘാടനം - ELC CLUBS / District Nodal Officer for SVEEP
വിഷയം - ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം, ജനാധിപത്യം, ഇലക്ഷന്‍ കമ്മീഷന്‍, വോട്ടെടുപ്പ് പ്രക്രീയ, ഇന്ത്യയുടെ നേട്ടങ്ങള്‍, നേതാക്കള്‍
തിയതി - 21.01.2025 ചൊവ്വ, 2.30 pm
സ്ഥലം - ജില്ലാ പ്ലാനിംഗ് ഹാള്‍

മേല്‍ വിഷയത്തില്‍ കോളേജ് / ഹയര്‍ സെക്കന്ററി സ്കൂള്‍ തലത്തില്‍ വിദ്യാര്‍ത്ഥികളുടെ ക്വിസ് മല്‍സരം ജനുവരി 13 മുതല്‍ 16 വരെയുള്ള ഏതെങ്കിലും തിയതികളില്‍ അതാത് സ്ഥാപനങ്ങളില്‍ ELC ക്ലബ്ബുകളുടെ മേല്‍നോട്ടത്തില്‍ നടത്തുകയും ടി മല്‍സരത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയ വിദ്യാര്‍ത്ഥിയുടെ പേരു വിവരങ്ങള്‍ 17.01.2025, 4 pm മുമ്പായി ലഭ്യമാക്കേണ്ടതും 21.01.2025 ചൊവ്വഴ്ച 2.30 pmനടക്കുന്ന ജില്ലാതല മല്‍സരത്തില്‍ പങ്കെടുപ്പിക്കേണ്ടതുമാണ്. വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, സര്‍ട്ടിഫിക്കറ്റ് എന്നിവയും പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതുമാണ്. ( District Election Office Alappuzha )

ചേർത്തല താലൂക്കിലെ കരുതലും കൈത്താങ്ങും- പരാതി പരിഹാര അദാലത്ത്
04/01/2025

ചേർത്തല താലൂക്കിലെ കരുതലും കൈത്താങ്ങും- പരാതി പരിഹാര അദാലത്ത്

Address


Telephone

+19086363143

Website

Alerts

Be the first to know and let us send you an email when Alleppey Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Alleppey Live:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share