Citizen Live

Citizen Live ജനമദ്ധ്യത്തിൽ

20/11/2024

കോടതിയിൽ നിന്ന് ഇറങ്ങിയ അഭിഭാഷകനെ അക്രമികൾ വെട്ടിക്കൊല്ലുന്നു

14/06/2024
14/06/2024

"ബെഞ്ചമിൻ നെതന്യാഹു നരകത്തിൽ കത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ..
വിശ്വസിക്കുന്നു..."

" നിങ്ങൾ ചെയ്ത ഭീകരതയിൽ ലജ്ജിക്കുന്നു, അത് ഒരിക്കലും മറക്കില്ല. ”

- ഐറിഷ് എംപി തോമസ് ഗൗൾഡ് നതന്യാഹുവിനെതിരെ പാർലിമെൻ്റിൽ തുറന്നടിക്കുന്ന വീഡിയോ...

07/06/2024
07/06/2024
06/06/2024
02/06/2024
27/10/2023

ഫലസ്തീനെ കുറിച്ച് അമേരിക്കൻ പാർലമെൻറിൽ നടന്ന പ്രസംഗം

24/10/2023

അനുമതി ഇല്ലാതെ മയ്യിൽ സ്കൂൾ മൈതാനത്ത് rss നടത്താൻ ശ്രമിച്ച പരിപാടി തടഞ്ഞപ്പോൾ.

13/10/2023

ഹമാസ് നേതാവ് ലോകത്തോട് സംസാരിക്കുന്നു

https://youtu.be/MjaXfykYbIU*സി.പി.എം - ബി.ജെ.പി അന്ധർധാര ബന്ധത്തിന്റെ ചുരുലഴിയുന്നു*
30/10/2020

https://youtu.be/MjaXfykYbIU

*സി.പി.എം - ബി.ജെ.പി അന്ധർധാര ബന്ധത്തിന്റെ ചുരുലഴിയുന്നു*

ബി.ജെ.പി. വിട്ട് കോൺഗ്രസിൽ ചേർന്ന രാജാജി നഗർ മഹേഷ് തുറന്നു പറയുന്നു. #

21/09/2020

പ്ലാസ്റ്റിക് മത്സ്യസമ്പത്തിനെ കൊല്ലും വിധം

ഗോവ: അഞ്ചു വർഷത്തിനിടെ ആഗോള പ്ലാസ്റ്റിക് ഉൽപാദനം 300 മില്യൺ മെട്രിക് ടണ്ണിൽ നിന്ന് 360 ആയി ഉയർന്നെന്ന് പഠനം. ഗോവ കേന്ദ്രമായി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിലെ ശാസ്ത്രജ്ഞൻമാരുടേതാണ് കണ്ടെത്തൽ. മനുഷ്യരുടെ ഇടപെടലിൽ കടലിൽ മൈക്രോപ്ലാസ്റ്റിക്കുകൾ പെരുകിയത് മത്സ്യം, ആമ, ചെമ്മീൻ, കടൽ പക്ഷികൾ തുടങ്ങി സമുദ്ര ജീവികളെ ദോശവും അപകടകരവുമാം വിധം ബാധിച്ചിട്ടുണ്ട്. ഇവയുടെ ഭക്ഷ്യ ശൃംഖലയെ വരെ തകരാറിലാക്കിയിട്ടുണ്ടെന്ന് ശാസ്ത്രജ്ഞനായ മഹുവ സാഹ പറഞ്ഞു. അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച് മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന എൻ.ജി.ഒയും നാഷണൽ സെന്‍റർ ഫോർ കോസ്റ്റൽ റിസേർച്ചും സംയുക്തമാ‍യി സംഘടിപ്പിച്ച വെബിനാറിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'അഞ്ചു മില്ലിമീറ്റർ വ്യാപ്തിയിൽ താഴെയുള്ള പ്ലാസ്റ്റികിനെയാണ് മൈക്രോ പ്ലാസ്റ്റിക് എന്ന് പറയുന്നത്. ഇന്ന് ലോകത്ത് ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക്കിൽ 50 ശതമാനവും ഒറ്റത്തവണ ഉപയോഗിക്കാവുന്നതാണ്. ഇതിൽ വെറും ഒൻപത് ശതമാനം മാത്രമാണ് പുനരുപയോഗിക്കാൻ പറ്റുന്നത്'-സാഹ പറഞ്ഞു.

കേരളത്തിലേക്ക് വരുന്നവർ കുത്തനെ കൂടി; പരിശോധന പാളുന്നുതിരുവനന്തപുരം: സംസ്​ഥാനത്ത്​ മൂന്ന്​ ദിവസം അതിശക്തമായ മഴക്ക്​ സാധ്...
18/09/2020

കേരളത്തിലേക്ക് വരുന്നവർ കുത്തനെ കൂടി; പരിശോധന പാളുന്നു

തിരുവനന്തപുരം: സംസ്​ഥാനത്ത്​ മൂന്ന്​ ദിവസം അതിശക്തമായ മഴക്ക്​ സാധ്യതയെന്ന്​ കാലാവസ്​ഥ വകുപ്പ്​. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്ത മഴ ലഭിക്കുമെന്ന മുന്നറിയിപ്പ്​ നൽകി. വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച്​ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു. സെപ്​റ്റംബർ 19ന്​ കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചു. 20ന്​ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്​, വയനാട്​ ജില്ലകളിലും 21ന്​ ഇടുക്കി, പാലക്കാട്​, മലപ്പുറം, കോഴിക്കോട്​, വയനാട്​ ജില്ലകളിലുമാണ്​ ഓറഞ്ച്​ അലർട്ട്​.സെപ്റ്റംബർ 18ന്​ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്​ ജില്ലകളിലും സെപ്റ്റംബർ 19ന്​ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,തൃശ്ശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട്, കണ്ണൂർ,കാസർകോട്​ ജില്ലകളിലും യെല്ലോ അലർട്ട്​ പ്രഖ്യാപിച്ചു.സെപ്റ്റംബർ 20ന്​ തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ,പാലക്കാട്, കണ്ണൂർ, കാസർകോട്​ സെപ്റ്റംബർ 21ന്​ തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കണ്ണൂർ,കാസർകോട്​, സെപ്റ്റംബർ 22 ആലപ്പുഴ,കോട്ടയം, എറണാകുളം,ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്​ എന്നീ ജില്ലകളിലുമാണ്​ യെല്ലോ അലർട്ട്​.ശക്തമായ മഴ തുടരുന്നതിനാൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണമെന്നും നിർദേശിച്ചു.

കേരളത്തിലേക്ക് വരുന്നവർ കുത്തനെ കൂടി; പരിശോധന പാളുന്നുകുമളി: ഇതര സംസ്ഥാനങ്ങളിൽനിന്ന്​ കേരളത്തിലേക്ക് വരുന്നവരുടെ എണ്ണം ക...
18/09/2020

കേരളത്തിലേക്ക് വരുന്നവർ കുത്തനെ കൂടി; പരിശോധന പാളുന്നു

കുമളി: ഇതര സംസ്ഥാനങ്ങളിൽനിന്ന്​ കേരളത്തിലേക്ക് വരുന്നവരുടെ എണ്ണം കുത്തനെ വർധിച്ചതോടെ ഇവരുടെ ക്വാറൻറീൻ ഫലപ്രദമാണോയെന്ന പരിശോധനകൾ പാളി.

ഇടുക്കി ഉൾ​െപ്പടെ വിവിധ ജില്ലകളിലേക്ക് എത്തുന്നവർ 14 ദിവസം ക്വാറൻറീനിൽ കഴിയണമെന്ന നിബന്ധന സമ്മതിച്ചാണ് അതിർത്തി കടക്കുന്നതെങ്കിലും ഇത് ഫലപ്രദമാകുന്നി​െല്ലന്ന് അധികൃതർ തന്നെ പറയുന്നു. ഏലത്തോട്ടം തൊഴിലാളികൾ, ഉടമകൾ, വ്യാപാരികൾ എന്നിങ്ങനെയാണ് പാസ് വാങ്ങി ആളുകളെത്തുന്നത്.

കഴിഞ്ഞ ആഴ്ചവരെ 100-200 പേരാണ് വന്നിരുന്നത്. എന്നാൽ, ഏതാനും ദിവസങ്ങളായി വരുന്നവരുടെ എണ്ണം 500-700 വരെയായി ഉയർന്നു. തമിഴ്നാടിന്​ പുറമെ മധ്യപ്രദേശിൽനിന്നുള്ളവരാണ് ധാരാളമായി എത്തുന്നത്.

അതിർത്തിയിലെ കോവിഡ് ജാഗ്രത കേന്ദ്രത്തിലെത്തി പനി ഇ​െല്ലന്ന് ഉറപ്പാക്കിയാണ് ഇവരെ കേരളത്തി​െൻറ പല ഭാഗത്തേക്കും വിടുന്നത്. ക്വാറൻറീൻ ലംഘിച്ച് ഇവരിൽ മിക്കവരും തോട്ടങ്ങളിൽ ജോലിക്കിറങ്ങുകയും ടൗണുകളിലും വാഹനങ്ങളിലും കയറുന്നതായും ​പൊലീസ് തന്നെ കണ്ടെത്തിയെങ്കിലും നടപടി സ്വീകരിക്കാൻ കഴിയാത്ത സ്ഥിതിയാണ്.

രോഗം പടർന്ന പ്രദേശത്തുനിന്ന്​ കൂട്ടമായെത്തുന്നവരാണ് ഇവരിൽ മിക്കവരും. രോഗലക്ഷണമില്ലാതെ എത്തി പിന്നീട് രോഗം വ്യക്തമായ സംഗതികൾ നിരവധിയുണ്ടായെങ്കിലും അതിർത്തി കടന്നുള്ള ഒഴുക്ക് തടയാൻ അധികൃതർക്ക് കഴിയുന്നില്ല. ഇത് സംസ്ഥാനത്ത് ഗുരുതര രോഗവ്യാപനത്തിന് വഴിയൊരുക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.

Address


Website

Alerts

Be the first to know and let us send you an email when Citizen Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share