helloaalia.com

  • Home
  • helloaalia.com

helloaalia.com Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from helloaalia.com, Media/News Company, .

റോസലിണ്ട്  ഫ്രാങ്ക്ളിൻ : ശാസ്ത്രലോകത്തെ അപൂർവ്വ വനിത പ്രതിഭ   http://helloaalia.com/1756/ 1953 ൽ റോസലിണ്ട് ഫ്രാങ്ക്ളിൻ ക...
22/09/2021

റോസലിണ്ട് ഫ്രാങ്ക്ളിൻ : ശാസ്ത്രലോകത്തെ അപൂർവ്വ വനിത പ്രതിഭ

http://helloaalia.com/1756/

1953 ൽ റോസലിണ്ട് ഫ്രാങ്ക്ളിൻ കണ്ടെത്തി പ്രസിദ്ധീകരിച്ച ഒരു എക്സ്-റേ ഡിഫ്രാക്ഷൻ ഇമേജിൽ നിന്നാണ് ഡിഎൻഎ ഡബിൾ ഹെലിക്സ് ഘടന നിർണയിക്കപെട്ടത് ..
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞരിൽ ഒരാളായ ഫ്രാങ്ക്ളിൻ 37 വയസു വരെ മാത്രം നീണ്ട ഹൃസ്വകാല ജീവിതത്തിൽ നടത്തിയ കണ്ടെത്തലുകളുടെ പ്രത്യക്ഷവും പരോക്ഷവുമായ ഗുണഭോക്താക്കളാകാത്തവരായി നമ്മളിൽ ആരുമില്ലെന്ന് അവരുടെ ശാസ്ത്രജീവിതചരിത്രം വായിക്കുമ്പോൾ മനസ്സിലാക്കാനാകും . http://helloaalia.com/1756/

ഗോൾഡൻ ഗ്ലോബ് പുരസ്കാര വിജയിയായ അമേരിക്കൻ അഭിനയത്രിയും ഗായികയും, മോഡലും, പോപ്പ് ഐക്കണും ആയിരുന്ന വിഖ്യാത താരസുന്ദരി മെര്‍...
05/08/2021

ഗോൾഡൻ ഗ്ലോബ് പുരസ്കാര വിജയിയായ അമേരിക്കൻ അഭിനയത്രിയും ഗായികയും, മോഡലും, പോപ്പ് ഐക്കണും ആയിരുന്ന വിഖ്യാത താരസുന്ദരി മെര്‍ലിന്‍ മണ്‍റോയുടെ ചരമ വാർഷികദിനമാണ് ഇന്ന്.
-----------------------------------------------------

1926 ജൂണ്‍ ഒന്നിന് ലോസ് ആഞ്ചൽസിൽ ജനനം.

അനാഥാലയങ്ങളിലും , ദത്തു കുടുംബങ്ങ‌ളിലും വളർന്ന ദുരിതപൂര്‍ണമായ ബാല്യകാലം

കാലിഫോര്‍ണിയയിലെ ആയുധ നിര്‍മാണ ശാലയിലെ ജോലിയ്ക്കിടയിൽ ഒരു ഫോട്ടോഗ്രാഫറുടെ ക്യാമറയിൽ പതിഞ്ഞതോടെ മോഡലിങ് രംഗത്തേക്ക് ചുവടുവച്ചു. തുടർന്ന് സിനിമാ മേഖലയിലേക്കും.

വശ്യസൗന്ദര്യവും ഹാസ്യാഭിനയവും വഴി മൺറോ പ്രശസ്തയായി. ഡോണ്ട് ബോതർ റ്റു നോക്ക് , നയാഗ്ര, ജെന്റിൽമെൻ പ്രിഫർ ബ്ലോണ്ട്സ് (1953), ഹൗ റ്റു മാരി എ മില്യണൈർ (1953), ദി സെവൻ ഇയർ ഇച്ച് (1955) തുടങ്ങിയ ചിത്രങ്ങളിലൂടെ ലോക യുവത്വത്തെ ത്രസിപ്പിച്ചു .1950-കളിലെയും 1960-കളുടെ ആദ്യപാദത്തിലെയും ഏറ്റവും പ്രശസ്തരായ ചലച്ചിത്ര താരങ്ങളിൽ ഒരാളായി ഉയർന്നു.

അഭിനയജീവിതത്തിൻറെ രണ്ടാം പാദത്തിൽ ഗൗരവമുള്ള കഥാപാത്രങ്ങൾ ചെയ്തു. ബസ് സ്റ്റോപ്പ് (1956) എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ഗോൾഡൺ ഗ്ലോബ് നാമനിർദ്ദേശം ലഭിക്കുകയും ചെയ്തു. ചലച്ചിത്ര നിർമ്മാണക്കമ്പനിയായ മരിലിൻ മൺറോ പ്രൊഡക്ഷൻസ് ദി പ്രിൻസ് ആൻഡ് ദി ഷോഗേൾ (1957) എന്ന ചലച്ചിത്രം നിർമിച്ചു. ഇതിലെ അഭിനയത്തിന് ബാഫ്റ്റ പുരസ്കാരത്തിനുള്ള നാമനിർദ്ദേശവും ഡേവിഡ് ഡി ഡോണറ്റല്ലോ പുരസ്കാരവും ലഭിച്ചു.

സം ലൈക്ക് ഇറ്റ് ഹോട്ട് (1959) എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ഗോൾഡൺ ഗ്ലോബ് നേട്ടം സ്വന്തമായി. പൂർത്തിയായ അവസാന ചലച്ചിത്രം ദി മിസ്‌ഫിറ്റ്സ് (1961) ആയിരുന്നു

1962 ഓഗസ്റ്റ് അഞ്ചിനാണ് ലോസ്ആഞ്ചസിലെ വസതിയില്‍ മെര്‍ലിന്‍ മണ്‍റോയെ മരിച്ച നിലയില്‍ കണ്ടെത്തി.

ഒളിംപിക്സിൽ ഇന്ത്യയ്ക്ക്  അഭിമാന  "സിന്ധൂ"രം  രണ്ട് ഒളിംപിക്സ് മെഡല്‍ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായ  ...
01/08/2021

ഒളിംപിക്സിൽ ഇന്ത്യയ്ക്ക് അഭിമാന "സിന്ധൂ"രം

രണ്ട് ഒളിംപിക്സ് മെഡല്‍ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായ പി. വി സിന്ധു ആലിയ ഓഫ് ദി ഡേ.

Indian shuttler PV Sindhu won the bronze medal in the Badminton Women's singles category by beating China's He Bingjiao 21-13,21-15. She becomes the first Indian woman to win two individual Olympic medals.

ഹാരിപോട്ടർ കഥകളിലൂടെ ലോകത്തിൻറെ ഹൃദയം കീഴടക്കിയ  ബ്രിട്ടീഷ്എഴുത്തുകാരി ജെ.കെ.റൗളിംഗിന്   ഇന്ന് അൻപത്തിയാറാം പിറന്നാൾ.  ല...
31/07/2021

ഹാരിപോട്ടർ കഥകളിലൂടെ ലോകത്തിൻറെ ഹൃദയം കീഴടക്കിയ ബ്രിട്ടീഷ്എഴുത്തുകാരി ജെ.കെ.റൗളിംഗിന് ഇന്ന് അൻപത്തിയാറാം പിറന്നാൾ.

ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഗ്രന്ഥകർത്താക്കളിൽ ഒരാൾ ,
അറുപത്തിയഞ്ചോളം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട ഹാരിപോർട്ടർ സീരിസിൻറെ എഴുത്തുകാരി, ,
ലോകത്തിൽ ഏറ്റവും വേഗത്തിൽ വിറ്റുതീർന്ന പുസ്തകത്തിന്റെ ശില്പി,
ദാരിദ്ര്യത്തിൽ നിന്നും കോടിശ്വരിയായി മാറിയ അപൂർവ്വം ചില എഴുത്തുകാരിൽ ഒരാൾ,
ലോകത്തിൽ ഏറ്റവും ശക്തരായ വനിതകളിൽ ഒരാൾ

ബ്രിട്ടീഷ് ഭരണകൂടം ജീവപര്യന്തം നാടുകടത്തുവാൻ വിധിച്ച സ്വാതന്ത്ര്യസമര സേനാനിയും  യുവവിപ്ലവകാരിയുമായിരുന്ന  കൽപ്പന ദത്തയുട...
28/07/2021

ബ്രിട്ടീഷ് ഭരണകൂടം ജീവപര്യന്തം നാടുകടത്തുവാൻ വിധിച്ച സ്വാതന്ത്ര്യസമര സേനാനിയും യുവവിപ്ലവകാരിയുമായിരുന്ന കൽപ്പന ദത്തയുടെ നൂറ്റിമൂന്നാം ജന്മവാർഷികമായിരുന്നു ഇന്നലെ.

ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമിയിലെ സജീവ പ്രവർത്തകയായിരുന്ന കൽപ്പന ദത്ത 1930 ഏപ്രിൽ 18-ന് നടന്ന ചിറ്റഗോങ് ആയുധപ്പുര ആക്രമണത്തിന് നേതൃത്വം നൽകി. ചിറ്റഗോങ് യൂറോപ്യൻ ക്ലബ്ബ് ആക്രമിക്കുന്നതിന് മുന്നോടിയായി പരിസരനിരീക്ഷണം നടത്തവേ കല്പന അറസ്റ്റ് ചെയ്യപ്പെട്ടു. ആക്രമണക്കേസിന്റെ വിചാരണയെത്തുടർന്ന് കൽപ്പനയെ ജീവപര്യന്തം നാടുകടത്തുവാൻ ബ്രിട്ടീഷ് ഭരണകൂടം വിധിച്ചു.

2010-ൽ ചിറ്റഗോങ് ആയുധപ്പുര ആക്രമണത്തെ ആസ്പദമാക്കി നിർമ്മിച്ച '"ഖേലെ ഹം ജീ ജാൻ സെ" എന്ന ചിത്രത്തിൽ ദീപിക പദുക്കോൺ കല്പനായായി അഭിനയിച്ചു.

യൂറോപ്യൻ ആയോധനകലയിൽ നിന്ന് രൂപം കൊണ്ട കായിക ഇനമായ ഫെൻസിംഗിൽ ഇന്ത്യ ഇതുവരെ കീഴടക്കാത്ത ദൂരം താണ്ടിയ  ഭവാനി ദേവിയാണ് ആലിയ ...
27/07/2021

യൂറോപ്യൻ ആയോധനകലയിൽ നിന്ന് രൂപം കൊണ്ട കായിക ഇനമായ ഫെൻസിംഗിൽ ഇന്ത്യ ഇതുവരെ കീഴടക്കാത്ത ദൂരം താണ്ടിയ ഭവാനി ദേവിയാണ് ആലിയ ഓഫ് ദി ഡേ- ജൂലൈ 26.

തലശേരി സായ് സ്പോർട്സ് സ്കൂളിൽ നിന്ന് കായിക പരിശീലനവും , തലശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ഉന്നത വിദ്യാഭ്യാസവും പൂർത്തിയാക്കിയ പെൺകുട്ടി.... ഫെൻസിംഗിന് അത്ര പ്രചാരമോ അംഗീകാരമോ ഇല്ലാത്ത ദക്ഷിണേന്ത്യയിൽ നിന്നും ഒളിംപിക്‌സ് വേദി വരെ എത്തി ലോകമുൻ നിര താരത്തോടെ പൊരുതി തോറ്റെങ്കിലും ആ തോൽവി നമ്മുടെ നാടിനെ സംബന്ധിച്ച് ഒരു വിജയമാണെന്ന് സമ്മതിക്കാതെ വയ്യ .

24/07/2021
ഭാരോദ്വഹനത്തിൽ   ഒളിമ്പിക് മെഡലിനായുള്ള ഇന്ത്യയുടെ നീണ്ട  കാത്തിരിപ്പിന് വിരാമമിട്ട ഇരുപത്തിയാറുകാരി  മീരാഭായ് ചാനു - ആല...
24/07/2021

ഭാരോദ്വഹനത്തിൽ ഒളിമ്പിക് മെഡലിനായുള്ള ഇന്ത്യയുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട ഇരുപത്തിയാറുകാരി മീരാഭായ് ചാനു - ആലിയ ഓഫ് ദി ഡേ .

Aalia of the day : july 21ഏഴാം വയസിൽ തടികൾ കൊണ്ട് വിമാനം ഉണ്ടാക്കി - "ഞാൻ ഇതിൽ ആകാശത്തേക്ക് പറക്കട്ടെ" എന്ന് അമ്മയോട് ചോ...
23/07/2021

Aalia of the day : july 21

ഏഴാം വയസിൽ തടികൾ കൊണ്ട് വിമാനം ഉണ്ടാക്കി - "ഞാൻ ഇതിൽ ആകാശത്തേക്ക് പറക്കട്ടെ" എന്ന് അമ്മയോട് ചോദിച്ചിരുന്ന വാലി ഫങ്ക് താൻ കുട്ടികാലം മുതൽ സ്വപ്നം കണ്ട ആകാശലോകത്ത് ഇരുപത്തിരണ്ടാം വയസുമുതൽ പൈലറ്റായി പാറിനടന്നു . എൺപത്തിരണ്ടാം വയസിൽ ബഹിരാകാശത്തേക്ക് പറന്ന് ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രിക എന്ന നേട്ടം സ്വന്തമാക്കി.

ജെഫ് ബെസോസ് തൻ്റെ ബ്ലൂ ഒറിജിൻ കമ്പനിയുടെ ന്യൂ ഷെപ്പേർഡ് റോക്കറ്റിൽ ചരിത്ര ബഹിരാകാശയാത്ര നടത്തിയപ്പോൾ ഒപ്പം കൂട്ടിയ മൂന്ന് പേരിൽ ലോകം അത്ഭുതത്തോടെയും അഭിമാനത്തോടെയും ഉറ്റുനോക്കിയ എൺപത്തിരണ്ടുകാരിയാണ് ജൂലൈ 21 ലെ ആലിയ ഓഫ് ദി ഡേ.

Address


Alerts

Be the first to know and let us send you an email when helloaalia.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share