Chakkarakal Vision Online

  • Home
  • Chakkarakal Vision Online

Chakkarakal Vision Online Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Chakkarakal Vision Online, Media/News Company, .

എം ബി ബി എസ് ഉദ്യോഗാര്‍ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്യണംസര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങള്‍, ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്...
23/09/2023

എം ബി ബി എസ് ഉദ്യോഗാര്‍ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്യണം

സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങള്‍, ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍ എന്നിവിടങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് പരിഗണിക്കാന്‍ താല്‍പര്യമുള്ള എം ബി ബി എസ് ബിരുദവും കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 30നകം പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് എറണാകുളം ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ (പി ആന്റ് ഇ) അറിയിച്ചു.

മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ നിയമനംവളപട്ടണം ഗ്രാമപഞ്ചായത്തിലെ ഗവ.ഹോമിയോ ഡിസ്പെന്‍സറിയിലേക്ക് മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്...
23/09/2023

മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ നിയമനം

വളപട്ടണം ഗ്രാമപഞ്ചായത്തിലെ ഗവ.ഹോമിയോ ഡിസ്പെന്‍സറിയിലേക്ക് മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: പ്ലസ്ടു/തത്തുല്യം. ഗവ.ഹോമിയോ ഡിസ്പെന്‍സറികളില്‍ ജോലി ചെയ്തവര്‍ക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്കും രജിസ്ട്രേഷന്‍ ഉള്ള ഹോമിയോ ഡോക്ടറുടെ കീഴില്‍ ജോലി ചെയ്തവര്‍ക്കും മുന്‍ഗണന. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, താമസ സ്ഥലം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഒക്ടോബര്‍ നാലിന് രാവിലെ 11 മണി മുതല്‍ വളപട്ടണം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2778106.

അപേക്ഷ ക്ഷണിച്ചുകണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ കണ്ടിന്യൂയിങ് എജുക്കേഷന്‍ സെന്ററിനു കീഴില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട...
23/09/2023

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ കണ്ടിന്യൂയിങ് എജുക്കേഷന്‍ സെന്ററിനു കീഴില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗം അവധി ദിവസങ്ങളില്‍ തുടങ്ങുന്ന ഇലക്ട്രിക് വെഹിക്കിള്‍ ബാറ്ററി അസംബ്ലിങ് ആന്റ് റിപ്പയറിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി/ ഐ ടി ഐ മോട്ടോര്‍ വെഹിക്കിള്‍, ഇലക്ട്രീഷ്യന്‍/കെ ജി സി ഇ, പോളി ഡിപ്ലോമ, ഓട്ടോമൊബൈല്‍ മറ്റു തൊഴില്‍ പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. 25 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സിന് 3000 രൂപയാണ് ഫീസ്. അപേക്ഷാ ഫോറം കോളേജിലെ കണ്ടിന്യൂയിങ് എജുക്കേഷന്‍ സെന്ററില്‍ ലഭിക്കും. സെപ്റ്റംബര്‍ 30 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 9446680061.

കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ - നല്ലളം സര്‍ക്കാര്‍ കുടുംബാരോഗ്യകേന്ദ്രം. വി.കെ.സി ചാരിറ്റബിൾ ഫൗണ്ടേഷൻ ഒരു കോടി മുപ്പത്...
09/06/2023

കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ - നല്ലളം സര്‍ക്കാര്‍ കുടുംബാരോഗ്യകേന്ദ്രം. വി.കെ.സി ചാരിറ്റബിൾ ഫൗണ്ടേഷൻ ഒരു കോടി മുപ്പത്തെട്ട് ലക്ഷം രൂപ മുടക്കി നിർമ്മിച്ച മനോഹരമായ പുതിയ കെട്ടിടത്തിൽ ആരോഗ്യകേന്ദ്രം പ്രവർത്തനം ആരംഭിച്ചു.
ഹെൽത്ത് സെന്ററിലെ ജീവനക്കാർ മനോഹരമായ നൃത്ത ചുവടുകളിലൂടെ ആരോഗ്യകേന്ദ്രത്തെ ലോകത്തിനു പരിചയപ്പെടുത്തുന്നു!.

കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ - നല്ലളം സര്‍ക്കാര്‍ കുടുംബാരോഗ്യകേന്ദ്രം. വി.കെ.സി ചാരിറ്റബിൾ ഫൗണ്ടേഷൻ ഒരു കോ...

https://youtu.be/aw7iGBLkX1g
28/05/2023

https://youtu.be/aw7iGBLkX1g

കണ്ണൂർ ചേലോറ മാലിന്യ പ്ലാന്റിൽ തീപിടിത്തം..

അധ്യാപക നിയമനംമുഴപ്പിലങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ കെമിസ്ട്രി സീനിയർ , ബോട്ടണി ജൂനിയർ , ആന്ത്രപ്...
27/05/2023

അധ്യാപക നിയമനം

മുഴപ്പിലങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ കെമിസ്ട്രി സീനിയർ , ബോട്ടണി ജൂനിയർ , ആന്ത്രപ്പോളജി ജൂനിയർ എന്നീ വിഷയങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ രണ്ട് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മുമ്പായി സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫീസിൽ ഹാജരാകണം. ഫോൺ : 0497 2833030

താല്‍ക്കാലിക നിയമനംചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍, ക്ലീനിങ് സ്റ്റാഫ് ത...
27/05/2023

താല്‍ക്കാലിക നിയമനം

ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍, ക്ലീനിങ് സ്റ്റാഫ് തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഗവ. മെഡിക്കല്‍ കോളേജുകളില്‍ നിന്ന് ബി എസ് സി എംഎല്‍ടി, ഡി എം എല്‍ ടി കോഴ്‌സ് പാസ്സായവര്‍, അല്ലെങ്കില്‍ പി എസ് സി അംഗീകൃത കോഴ്‌സ് ചെയ്തവര്‍ എന്നിവര്‍ക്ക് ലാബ് ടെക്നിഷ്യന് അപേക്ഷിക്കാം. ക്ലീനിംഗ് സ്റ്റാഫ് തസിതികയിലേക്ക് ചൊക്ലി പഞ്ചായത്തില്‍ നിന്നുള്ളവര്‍ക്കാണ് മുന്‍ഗണന.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, ജനന തീയതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജൂണ്‍ രണ്ടിന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ചക്ക് എത്തണം.

കെട്ടിടങ്ങളുടെ വിവരശേഖരണം; 10 പേരെ നിയമിക്കുന്നുവസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നാറാത്ത് ഗ്രാമപഞ്ചായത്തിലെ കെട...
27/05/2023

കെട്ടിടങ്ങളുടെ വിവരശേഖരണം; 10 പേരെ നിയമിക്കുന്നു

വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നാറാത്ത് ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങളുടെ വിവരശേഖരണവും ഡാറ്റാ എന്‍ട്രിയും ചെയ്യുന്നതിന് 10 പേരെ നിയമിക്കുന്നു. ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്) ഐ ടി ഐ ഡ്രാഫ്റ്റ്്‌സ്മാന്‍ സിവില്‍, ഐ ടി ഐ സര്‍വ്വെയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂണ്‍ എട്ടിന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 9567167440.

സ്കൂളുകൾ തുറക്കാറായി....... രക്ഷിതാക്കൾക്കായി MVD അവതരിപ്പിക്കുന്നു "വിദ്യാ വാഹൻ" ആപ്.GPS സംവിധാനം ഉപയോഗിച്ച് തൻ്റെ കുട്...
25/05/2023

സ്കൂളുകൾ തുറക്കാറായി....... രക്ഷിതാക്കൾക്കായി MVD അവതരിപ്പിക്കുന്നു "വിദ്യാ വാഹൻ" ആപ്.

GPS സംവിധാനം ഉപയോഗിച്ച് തൻ്റെ കുട്ടി സഞ്ചരിക്കുന്ന സ്കൂൾ വാഹനത്തിൻ്റെ വിവരങ്ങൾ അറിയുന്നതിനാണ് ഈ ആപ്.

1. പ്ലേ സ്റ്റോറിൽ നിന്നും വിദ്യാ വാഹൻ ആപ് സൗജന്യമായി ഡൗൺ ചെയ്യാം. ഡൗൺ ലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നതിന് ഉള്ള ലിങ്ക് ചുവടെ കൊടുക്കുന്നു.

2. റജിസ്റ്റർഡ് മൊബൈൽ നമ്പർ ഉപയോഗിച്ച് വിദ്യാ വാഹൻ ആപ്പിൽ ലോഗിൻ ചെയ്യാം.

3. മൊബൈൽ നമ്പർ വിദ്യാ വാഹൻ ആപ്പിൽ റജിസ്റ്റർ ചെയ്ത് തരേണ്ടത് വിദ്യാലയ അധികൃതർ ആണ്.

4. ഒരു രക്ഷിതാവിന് ഒന്നിലധികം വാഹനവുമായി തൻ്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണമെങ്കിൽ അത് വിദ്യാലയ അധികൃതർക്ക് ചെയ്ത് തരാൻ സാധിക്കും.

5. ആപ്പിൽ പ്രവേശിച്ചാൽ രക്ഷിതാവിൻ്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങളുടെ ലിസ്റ്റ് കാണാം.

6. locate ചെയ്യേണ്ട വാഹനത്തിൻ്റെ നേരെയുള്ള ബട്ടൺ അമർത്തിയാൽ രക്ഷിതാവിന് തൻ്റെ കുട്ടി സഞ്ചരിക്കുന്ന വാഹനം ഒരു മാപ്പിലൂടെ ട്രാക്ക് ചെയ്യാം.

7. വാഹനം ഓടുകയാണോ എന്നും, വാഹനത്തിന്റെ location, എത്തിച്ചേരുന്ന സമയം എന്നിവ Mvd/സ്കൂൾ അധികാരികൾക്കും രക്ഷിതാവിനും കാണാം

8. ആപ്പിലൂടെ തന്നെ വാഹനത്തിനുള്ളിലെ ഡ്രൈവർ, സഹായി, സ്കൂൾ അധികാരി എന്നിവരെ ഫോൺ മുഖാന്തിരം വിളിക്കാം.

9. വാഹനം ഓടിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണെങ്കിൽ ഡ്രൈവറെ വിളിക്കാൻ സാധിക്കില്ല.

10. കൃത്യമായ data കിട്ടുന്നില്ല എങ്കിൽ "Refresh" ബട്ടൺ അമർത്തുക.

11. വിദ്യ വാഹൻ സംബന്ധിച്ച സംശയങ്ങൾക്ക് troll free നമ്പർ ആയ 1800 599 7099 എന്ന നമ്പറിൽ വിളിക്കാം.

12. ആപ് ഇൻസ്റ്റാൾ ചെയ്ത് റജിസ്റ്റർ ചെയ്യുന്നതിന് അതാത് സ്കൂൾ അധികാരികളെ ബന്ധപ്പെടുക.

14. ഈ ആപ് സേവനം തികച്ചും സൗജന്യമാണ്. ലിങ്ക് താഴെ👇👇

https://play.google.com/store/apps/details?id=com.kmvd.surakshamitr

ഡ്രൈവര്‍ നിയമനം അപേക്ഷ ക്ഷണിച്ചുസംസ്ഥാന യുവജന കമ്മീഷന്‍ ഓഫീസില്‍ ഡ്രൈവര്‍ തസ്തികയിലുള്ള ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില...
22/05/2023

ഡ്രൈവര്‍ നിയമനം അപേക്ഷ ക്ഷണിച്ചു

സംസ്ഥാന യുവജന കമ്മീഷന്‍ ഓഫീസില്‍ ഡ്രൈവര്‍ തസ്തികയിലുള്ള ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. താല്പര്യമുള്ളവര്‍ മെയ് 28ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. യോഗ്യരായവര്‍ക്ക് ജൂണ്‍ ഒന്നിന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ കമ്മീഷന്‍ ആസ്ഥാനത്ത് ഇന്റര്‍വ്യൂ നടത്തും. യോഗ്യത പത്താം ക്ലാസ്/ തത്തുല്യമായ യോഗ്യത, ഡ്രൈവിംഗ് ലൈസന്‍സ്. ഫോണ്‍ 0471 2308630

ഇക്കണോമിക്‌സ് അധ്യാപക ഒഴിവ്കണ്ണൂർ: ഗവ. സിറ്റി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഇക്കണോമിക്‌സ് ജൂന...
22/05/2023

ഇക്കണോമിക്‌സ് അധ്യാപക ഒഴിവ്

കണ്ണൂർ: ഗവ. സിറ്റി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഇക്കണോമിക്‌സ് ജൂനിയര്‍ അധ്യാപകന്റെ താല്‍ക്കാലിക ഒഴിവ്. യോഗ്യതയുള്ളവര്‍ മെയ് 24 ബുധനാഴ്ച രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0497 2731135.

നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ 10 ന്കണ്ണൂര്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ് താലൂക്ക് ലീഗ...
22/05/2023

നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ 10 ന്

കണ്ണൂര്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. ജൂണ്‍ 10 ന് രാവിലെ 10 മണി മുതല്‍ തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, കൂത്തുപറമ്പ്, മട്ടന്നൂര്‍ എന്നിവിടങ്ങളിലെ കോടതി സമുച്ചയങ്ങളിലാണ് അദാലത്ത് നടക്കുക. കൂടാതെ എല്ലാ മജിസ്‌ട്രേറ്റ് കോടതികളിലും സ്‌പെഷ്യല്‍ സിറ്റിംഗും ഉണ്ടായിരിക്കും.
ജില്ലയിലെ വിവിധ കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്നതും നിലവിലുള്ളതുമായ സിവില്‍ കേസുകള്‍, ഒത്തുതീര്‍പ്പാക്കാന്‍ പറ്റുന്ന ക്രിമിനല്‍ കേസുകള്‍, വാഹന അപകട നഷ്ടപരിഹാര കേസുകള്‍, ബാങ്ക് കേസുകള്‍, സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവയും കോടതികളില്‍ നിലവിലില്ലാത്ത കാനറാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുമായി ബന്ധപ്പെട്ട പരാതികളും അദാലത്തില്‍ പരിഗണിക്കും. പിഴയടച്ച് തീര്‍പ്പാക്കാവുന്ന കുറ്റങ്ങള്‍ക്ക് കക്ഷികള്‍ക്ക് നേരിട്ടോ വക്കീല്‍ മുഖേനയോ പിഴയടച്ച് കേസ് അവസാനിപ്പിക്കാനും അവസരം ഉണ്ടായിരിക്കും. ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ അറിയിപ്പ് ലഭിച്ചവര്‍ അറിയിപ്പുമായി കൃത്യസമയത്ത് എത്തിച്ചേരണം.ഫോണ്‍. 0490 2344666, 0490 2993328

തീരങ്ങള്‍ സുന്ദരമാക്കാന്‍ ജില്ലാ പഞ്ചായത്ത് ; 7.5 ലക്ഷം രൂപ വകയിരുത്തികണ്ണൂർ ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പ...
22/05/2023

തീരങ്ങള്‍ സുന്ദരമാക്കാന്‍ ജില്ലാ പഞ്ചായത്ത് ; 7.5 ലക്ഷം രൂപ വകയിരുത്തി

കണ്ണൂർ ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന ശുചിത്വ സാഗരം സുന്ദര തീരം പരിപാടിയുടെ ഉദ്ഘാടനം അഴീക്കോട് ചാല്‍ ബീച്ചില്‍ മത്സ്യബന്ധന സാംസ്‌കാരിക യുവജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ കടലിനെയും കടല്‍ത്തീരത്തെയും പ്ലാസ്റ്റിക് മുക്തമാക്കിക്കൊണ്ട് സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനും അതുവഴി കടല്‍ മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിനുമാണ് ഫിഷറീസ് വകുപ്പ് ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി ആവിഷ്‌കരിച്ചത്. ഇതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് 7.5 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് മത്സ്യാകൃതിയിലുള്ള ബോട്ടില്‍ ബൂത്ത് (കളക്ഷന്‍ ബിന്നുകള്‍ ) നിര്‍മ്മിച്ച് ജില്ലയിലെ 5 പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിക്കും. ശുചിത്വ സാഗരം സുന്ദര തീരം സന്ദേശം ആലേഖനം ചെയ്ത ആറടി നീളത്തിലും നാലടി വീതിയിലുമുള്ള 18 ബോധവല്‍ക്കരണ നോട്ടീസ് ബോര്‍ഡുകള്‍ ജില്ലയിലെ വിവിധ കടല്‍ത്തീര പ്രദേശങ്ങളില്‍ സ്ഥാപിക്കും. ഇതോടൊപ്പം മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശ നിവാസികള്‍ക്കും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും. പയ്യാമ്പലം, മുഴപ്പിലങ്ങാട,് ചൂട്ടാട് എന്നീ ബീച്ചുകളിലും മത്സ്യാകൃതിയിലുള്ള കലക്ഷന്‍ ബിന്നുകള്‍ വരും ദിവസങ്ങളില്‍ സ്ഥാപിക്കാന്‍ തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രഡിഡണ്ട് പി പി ദിവ്യ, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി കെ സുരേഷ് ബാബു, അഡ്വ. രത്‌നകുമാരി, അഡ്വ. ടി സരള, യു പി ശോഭ, സുബേദാര്‍ ശൗര്യ ചക്ര പി വി മനേഷ് എന്നിവര്‍ സംസാരിച്ചു

ഉപരാഷ്ട്രപതിയെത്തി,വത്സല ശിഷ്യനായിചമ്പാട് കാര്‍ഗില്‍ സ്റ്റോപ്പിനടുത്ത ആനന്ദില്‍ രത്‌നാ നായരെ കാണാന്‍ ഉപരാഷ്ട്രപതി ജഗദീപ്...
22/05/2023

ഉപരാഷ്ട്രപതിയെത്തി,
വത്സല ശിഷ്യനായി

ചമ്പാട് കാര്‍ഗില്‍ സ്റ്റോപ്പിനടുത്ത ആനന്ദില്‍ രത്‌നാ നായരെ കാണാന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ എത്തിയത് അമൂല്യ സമ്മാനമായാണ്. ഒരു വിദ്യാര്‍ത്ഥി തന്റെ പ്രിയപ്പെട്ട അധ്യാപികക്ക് നല്‍കിയ ഗുരു ദക്ഷിണ ആയിരുന്നു ആ സന്ദര്‍ശനം.
കാറില്‍ നിന്ന് ഇറങ്ങിയ ഉടന്‍ ഉപരാഷ്ട്രപതി രത്‌നടീച്ചറുടെ കാല്‍ തൊട്ട് വന്ദിച്ചു. പിന്നെ കൈകള്‍ ചേര്‍ത്ത് പിടിച്ചു സംസാരിച്ചു. ഒപ്പമുണ്ടായിരുന്ന പത്‌നി ഡോ സുധേഷ് ധന്‍ഖറിന് തന്റെ പ്രിയപ്പെട്ട അധ്യാപികയെ പരിചയപ്പെടുത്തി. സ്പീക്കര്‍ എ എന്‍ ഷംസീറും ഉപരാഷ്ട്രപതിയോടൊപ്പം ഉണ്ടായിരുന്നു.
അര മണിക്കൂറോളം തന്റെ അധ്യാപികയുമായി അദ്ദേഹം വിശേഷം പങ്കുവെച്ചു. ഇളനീരും ചിപ്‌സും നല്‍കിയാണ് ടീച്ചര്‍ തന്റെ ശിഷ്യനെ സല്‍ക്കരിച്ചത്. വീട്ടില്‍ ഉണ്ടാക്കിയ ഇഡ്ഡലിയും ചിപ്‌സും അദ്ദേഹം ഏറെ ആസ്വദിച്ചു കഴിച്ചു.
ഒരു ഗുരുവിന് കിട്ടാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണയാണ് ഈ സന്ദര്‍ശനം എന്ന് രത്ന ടീച്ചര്‍ പറഞ്ഞു. ശിഷ്യര്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തുന്നതാണ് അധ്യാപകര്‍ക്ക് ചരിതാര്‍ഥ്യം നല്‍കുക. ഈ സന്തോഷം പ്രകടിപ്പിക്കാന്‍ വാക്കുകളില്ലെന്നായിരുന്നു അവരുടെ പ്രതികരണം
ഉച്ചക്ക് 1.33 നാണ് വ്യോമസേനയുടെ പ്രത്യേക വിമാനം മട്ടന്നൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. വിമാനത്താവളത്തിലെ വരവേല്‍പ്പിനു ശേഷം ഉച്ചക്ക് 1.50 ഓടെ കാര്‍ മാര്‍ഗം ചാമ്പാടേക്കു തിരിച്ചു. 2.20 ന് ചമ്പാട് കാര്‍ഗില്‍ ബസ് സ്റ്റോപ്പിന് സമീപമുള്ള ' ആനന്ദ് ' വീട്ടില്‍ എത്തി. അര മണിക്കൂറിലേറെ അവിടെ ചെലവഴിച്ചു 3.10 ഓടെ വിമാനത്താവളത്തിലേക്കു മടങ്ങി.
രത്‌ന ടീച്ചറുടെ സഹോദരന്‍ വിശ്വനാഥന്‍ നായര്‍ ,മകള്‍ നിധി, ഭര്‍ത്താവ് മൃദുല്‍ ഇവരുടെ ഒന്നര വയസ് പ്രായമുള്ള മകള്‍ ഇശാനി എന്നിവരാണ് സ്വീകരിക്കാന്‍ വസതിയിലുണ്ടായിരുന്നത്.

09/08/2020
06/08/2020

കോവിഡ് 19: #ബാങ്കുകള്‍ക്ക് #പ്രത്യേക #നിര്‍ദേശം #
കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ബാങ്കുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നേതൃത്വത്തില്‍ ബാങ്ക് മേധാവികളുമായി ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.
നിര്‍ദേശങ്ങള്‍;
പണമിടപാടുകള്‍ക്കായി ബാങ്കുകളില്‍ ഒരേ സമയം അഞ്ച് പേരെയോ ബാങ്കിലെ ജീവനക്കാരുടെ എണ്ണവും സ്ഥല സൗകര്യവും പരിഗണിച്ചോ അകത്ത് പ്രവേശിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ ബന്ധപ്പെട്ട ബാങ്ക് മാനേജര്‍മാര്‍ സ്വീകരിക്കണം.
ബാങ്കില്‍ എത്തിച്ചേരുന്ന ഇടപാടുകാര്‍ ബാങ്കിനുള്ളിലും പരിസരത്തും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ക്യൂ സംവിധാനം കാര്യക്ഷമമാക്കുന്നതിന് ബാങ്കിലെ ഉദ്യോഗസ്ഥന് ചുമതല നല്‍കുകയും വേണം.
ഇടപാടുകാര്‍ നില്‍ക്കേണ്ട സ്ഥലം ബാങ്കിനുള്ളിലും പുറത്തും പ്രത്യേകം മാര്‍ക്ക് ചെയ്യേണ്ടതും ആവശ്യമെങ്കില്‍ ബാരിക്കേഡ് സംവിധാനം ഏര്‍പ്പെടുത്തേണ്ടതുമാണ്.
ബാങ്കുകളില്‍ എത്തിച്ചേരുന്ന സ്മാര്‍ട്ട് ഫോണ്‍ കൈവശമുള്ള ഇടപാടുകാരുടെ വിശദ വിവരങ്ങള്‍ ശേഖരിക്കുന്നതിന് 'ഓണ്‍ലൈന്‍ സന്ദര്‍ശക രജിസ്റ്റര്‍' സംവിധാനം ഉപയോഗപ്പെടുത്തുകയും covid19jagratha.kerala.nic.in ല്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുമാണ്. അല്ലാത്തവര്‍ ബന്ധപ്പെട്ട സൈറ്റില്‍ ന്യൂ എന്‍ട്രി ടാബ് സെലക്ട് ചെയ്ത് ഡാറ്റ എന്‍ട്രി നടത്തണം. അല്ലെങ്കില്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് സന്ദര്‍ശകരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
65 വയസ്സിന് മുകളിലുള്ളവര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ വീടുകളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ബാങ്കുകളില്‍ അധികനേരം ക്യൂ നില്‍ക്കേണ്ട സാഹചര്യം പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതുമാണ്.
ഇടപാടുകാര്‍ക്ക് ബാങ്കുകളില്‍ എത്തിച്ചേരുന്നതിന് സമയക്രമം മുന്‍കൂട്ടി അറിയിച്ച് ആള്‍ക്കൂട്ടം പൂര്‍ണ്ണമായും ഒഴിവാക്കണം.
നേരിട്ട് ബാങ്കില്‍ എത്തേണ്ടതല്ലാത്ത ഇടപാടുകാരെ ബാങ്കുകളില്‍ പ്രവേശിപ്പിക്കേണ്ടതില്ല. ബാങ്ക് ബാലന്‍സ് സംബന്ധിച്ചും മറ്റുമുള്ള വിവരങ്ങള്‍ ഫോണ്‍ മുഖാന്തരം ഇടപാടുകാരെ അറിയിക്കേണ്ടതാണ്.
കണ്ടെയിന്‍മെന്റ് സോണ്‍ പരിധിയില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം അനുവദനീയമല്ല.
സ്ഥിരമായി ബാങ്കില്‍ എത്തിച്ചേരേണ്ട കണ്ടെയിന്‍മെന്റ് സോണ്‍ പരിധിയില്‍പെട്ട ജീവനക്കാര്‍ സോണിന് പുറത്ത് താമസിക്കണം.
സ്‌കോളര്‍ഷിപ്പ് ആനുകൂല്യങ്ങള്‍ക്കായി കുട്ടികള്‍ ബാങ്കുകളില്‍ എത്തിച്ചേരുന്ന സാഹചര്യം ഒഴിവാക്കണം.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാവൂ. ബാങ്കുകളില്‍ ജീവനക്കാര്‍ കൂട്ടം കൂടുന്ന സാഹചര്യം (ഭക്ഷണം കഴിക്കുന്നതിനുള്‍പ്പെടെ) പൂര്‍ണ്ണമായും ഒഴിവാക്കണം. ബാങ്ക് അധികൃതരുടെ യോഗങ്ങള്‍ ഓണ്‍ലൈനായി സംഘടിപ്പിക്കണം.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ മാത്രമേ ബാങ്കുകള്‍ പ്രാദേശികതലത്തില്‍ പ്രവര്‍ത്തനവും സമയക്രമവും നിയന്ത്രിക്കാവൂ.

06/08/2020

#സ്വാതന്ത്ര്യദിനാഘോഷം #:പരേഡ് ഒഴിവാക്കും #
പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവില്ല
ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ കൊവിഡ് രോഗവ്യാപനസാഹചര്യത്തില്‍ ചടങ്ങ് മാ്രതമായി ചുരുക്കും. പരേഡ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഒഴിവാക്കും. പൊതുജനങ്ങള്‍ക്ക് ചടങ്ങിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ജനപ്രതിനിധികള്‍, വിശിഷ്ട വ്യക്തികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളെ പാസ് നല്‍കിയായിരിക്കും ചടങ്ങുകളില്‍ പങ്കെടുപ്പിക്കുക. ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇതുസംബന്ധിച്ച യോഗത്തിലാണ് തീരുമാനം. രാവിലെ ഒമ്പത് മണിക്ക് ചടങ്ങ് ആരംഭിക്കും.
കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനായി പാലിച്ചുകൊണ്ടായിരിക്കും പരിപാടി. ഇതിനായി പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനര്‍, സാനിറ്റൈസര്‍ എന്നിവ സജ്ജമാക്കും. മാസ്‌ക്് ഉള്‍പ്പെടെയുള്ള മറ്റ് നിയന്ത്രണങ്ങളും ഉറപ്പാക്കും.
രോഗവ്യാപന സാഹചര്യം കണക്കിലെടുത്ത് കുട്ടികളെയും പ്രായമായവരെയും പരിപാടികളില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്നും യോഗം നിര്‍ദേശിച്ചിട്ടുണ്ട്. 100 ല്‍ കുറഞ്ഞ ആളുകള്‍ മാത്രം ഉണ്ടാവുന്നവിധം പരിപാടികള്‍ ക്രമീകരിക്കും. സേനാ വിഭാഗങ്ങളുടെ മൂന്ന് പ്ലാറ്റൂണിന്റെ സാന്നിധ്യം ഉണ്ടാവുമെങ്കിലും മാര്‍ച്ച് പാസ്റ്റ് നടത്തില്ല. സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, എന്‍സിസി തുടങ്ങി മറ്റ് വിഭാഗങ്ങളൊന്നും ഈ വര്‍ഷം ചടങ്ങിനുണ്ടാവില്ല. എന്നാല്‍ കൊവിഡ് പ്രതിരോധ പോരാട്ടങ്ങളില്‍ മുഴുകിനില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിനിധികളെ പ്രത്യേക ക്ഷണിതാക്കളായി പരിപാടിയിലേക്ക് ക്ഷണിക്കാനും യോഗം തീരുമാനിച്ചു.

06/08/2020

#തൊഴിലുറപ്പിന്റെ_മുഖഛായ_മാറ്റാന്‍ യൂത്ത്_ചലഞ്ച്_പദ്ധതി #

കൊവിഡ് 19ന്റെ സാഹചര്യത്തില്‍ അഭ്യസ്തവിദ്യരായ യുവാക്കളെ തൊഴിലുറപ്പിലേക്കത്തിക്കാന്‍ യൂത്ത് ചലഞ്ച് പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. യുവാക്കളെ ഉള്‍പ്പെടുത്തി കൂടുതല്‍ കുടുംബങ്ങള്‍ക്ക് വരുമാനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. യുവജനതയെ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കൊണ്ടുവരാനുള്ള ക്യാമ്പയിന്‍ ഊര്‍ജിതമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

കൊവിഡിന്റെ സാഹചര്യത്തില്‍ 65 വയസിന് മുകളിലുള്ളവര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി നല്‍കാനാവില്ല. ഇത്തരം കുടുംബങ്ങളിലെ ചെറുപ്പക്കാര്‍ തൊഴിലുറപ്പ് പദ്ധതിക്ക് എത്തുകയാണെങ്കില്‍ ആവശ്യമായ ട്രെയിനിങ്ങിലൂടെ ഇവരെ സ്‌കില്‍ഡ് വര്‍ക്കര്‍ ആയി മാറ്റാവുന്നതാണ്. സുഭിക്ഷ കേരളം പദ്ധതിയില്‍ എട്ട് തരം ജോലികളും (കാലിത്തൊഴുത്ത്, ആട്ടിന്‍ കൂട്, കോഴിക്കൂട്, തീറ്റപ്പുല്‍കൃഷി, കിണര്‍ റീ ചാര്‍ജ്, അസോള ടാങ്ക്, എസ് എച്ച് ജി വര്‍ക്ക് ക്ലബ് ഷെഡ്, ഫാം പോണ്ട്) ശുചിത്വ കേരളം പദ്ധതിയില്‍ മൂന്ന് പ്രധാന പ്രവൃത്തികളും (മിനി എം സി എഫ്, കുമ്പാസ്റ്റ് പിറ്റ്, സോക്ക്പിറ്റ്) കൃഷിയുമായി ബന്ധപ്പെട്ട് രണ്ട് പ്രവൃത്തികളുമാണ് ( നഴ്‌സറി പരിപാലനം, വൃക്ഷ തൈകളുടെ വിതരണം ) എന്‍ ആര്‍ ഇ ജി എസ് പദ്ധതിയില്‍ നടക്കുന്നത്.

വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന യോഗത്തില്‍ എന്‍ ആര്‍ ഇ ജി എസ് ജില്ലാ ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കെ എം രാമകൃഷ്ണന്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ വി കെ ദിലീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

06/08/2020

#കൊവിഡ്-19 #സ്‌കൂള-കുട്ടികള്‍ക്ക് #രണ്ടേകാല-ലക്ഷത്തിലേറെ #കിറ്റുകള #നല്‍കി #

ഉച്ചഭക്ഷണ കിറ്റ് വിതരണം ഈയാഴ്ച പൂര്‍ത്തിയാകും

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ജില്ലയില്‍ അവസാന ഘട്ടത്തിലെത്തിയതായി ജില്ല സപ്ലൈ ഓഫീസര്‍ കെ മനോജ് കുമാര്‍ അറിയിച്ചു. 231000 കിറ്റുകളാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്. ഇതില്‍ 95 ശതമാനം കിറ്റുകളുടെ വിതരണം പൂര്‍ത്തിയായി. പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്യുന്നത്.

കണ്ണൂര്‍ താലൂക്കിലെ ഭക്ഷ്യ കിറ്റുകളുടെ വിതരണം ഇതിനോടകം പൂര്‍ത്തിയായി. പ്രീ പ്രൈമറി വിഭാഗത്തില്‍ 2674ഉം എല്‍ പി വിഭാഗത്തില്‍ 35811 ഉം യു പി വിഭാഗത്തില്‍ 24367 കിറ്റുകളുമടക്കം 62852 ഭക്ഷ്യധാന്യ കിറ്റുകളാണ് കണ്ണൂര്‍ താലൂക്കില്‍ വിതരണം ചെയ്തത്. തലശ്ശേരി താലൂക്ക് പരിധിയിലെ വിദ്യാലയങ്ങളില്‍ 93993 കിറ്റുകളും തളിപ്പറമ്പ് താലൂക്കില്‍ 68500 കിറ്റുകളും ഇതിനകം വിതരണം ചെയ്തു. തളിപ്പറമ്പ് താലൂക്കില്‍ 1049 കിറ്റുകളാണ് ഇനി വിതരണം ചെയ്യാനുള്ളത്. കണ്ടെയിന്‍മെന്റ് സോണുകളില്‍ ബാക്കിയുള്ള കിറ്റുകള്‍ ഈയാഴ്ച തന്നെ വിതരണം ചെയ്യും.
പ്രീ പ്രൈമറി വിഭാഗത്തിന് 1.2 കിലോഗ്രാം അരിയും, 261 രൂപയുടെ പല വ്യഞ്ജനങ്ങളും, പ്രൈമറി കുട്ടികള്‍ക്ക് നാല് കിലോഗ്രാം അരിയും 261 രൂപയുടെ പല വ്യഞ്ജനങ്ങളും, യു പി വിഭാഗത്തിന് ആറ് കിലോഗ്രാം അരി, 391 രൂപയുടെ പലവ്യഞ്ജനങ്ങളുമാണ് നല്‍കുന്നത്. ചെറുപയര്‍, കടല, തുവര പരിപ്പ്, പഞ്ചസാര, കറി പൗഡറുകള്‍, ആട്ട, ഉപ്പ്, തുടങ്ങി ഒമ്പത് ഇനങ്ങളാണ് അരിയ്ക്കു പുറമെ കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നാലു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരില്‍ പുതുത...
05/07/2020

നാലു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരില്‍ പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ നാലു തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കോട്ടയം മലബാര്‍- 10, കുന്നോത്തുപറമ്പ- 13, ആന്തൂര്‍-3, മാലൂര്‍-5 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെന്‍മെന്റ് സോണുകളായത്.

ജില്ലയില്‍ 25 പേര്‍ക്ക് കൂടി കോവിഡ്; 5 പേര്‍ക്ക് രോഗമുക്തിജില്ലയില്‍ 25 പേര്‍ക്ക് ഇന്നലെ (ജൂലൈ 5) കോവിഡ് ബാധ സ്ഥിരീകരിച്...
05/07/2020

ജില്ലയില്‍ 25 പേര്‍ക്ക് കൂടി കോവിഡ്; 5 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ 25 പേര്‍ക്ക് ഇന്നലെ (ജൂലൈ 5) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എട്ടു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ബാക്കിയുള്ളവരില്‍ ഏഴു പേര്‍ കണ്ണൂര്‍ ഡിഎസ്സി ജീവനക്കാരും രണ്ടു പേര്‍ സിഐഎസ്എഫുകാരുമാണ്. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന അഞ്ചു പേര്‍ ഇന്നലെ രോഗമുക്തരായി.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 18ന് ദുബൈയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി 35കാരന്‍, 23ന് ഷാര്‍ജയില്‍ നിന്നുള്ള ജി9 699 വിമാനത്തിലെത്തിയ ആന്തൂര്‍ സ്വദേശി 50കാരന്‍, 30ന് മസ്‌ക്കറ്റില്‍ നിന്നുള്ള ഐഎക്‌സ് 1714 വിമാനത്തിലെത്തിയ പടിയൂര്‍ സ്വദേശി 61കാരി, ജൂലൈ രണ്ടിന് കുവൈത്തില്‍ നിന്നുള്ള ജിബി 7227 വിമാനത്തിലെത്തിയ പെരളശ്ശേരി സ്വദേശി 65കാരന്‍, നെുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 14ന് ദമാമില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലെത്തിയ മട്ടന്നൂര്‍ സ്വദേശി 32കാരന്‍, 20ന് സൗദി അറേബ്യയില്‍ നിന്നെത്തിയ മാലൂര്‍ സ്വദേശി 43കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ ഒന്നിന് റിയാദില്‍ നിന്നുള്ള എക്‌സ് വൈ 345 വിമാനത്തിലെത്തിയ പാപ്പിനിശ്ശേരി സ്വദേശി 55കാരന്‍, സൗദി അറേബ്യയില്‍ നിന്നെത്തിയ പിണറായി സ്വദേശി 60കാരി എന്നിവരാണ് വിദേശത്തുനിന്നെത്തിയവര്‍.
ബെംഗളൂരുവില്‍ നിന്ന് ജൂണ്‍ 18നെത്തിയ കതിരൂര്‍ സ്വദേശി 37കാരന്‍, ജൂണ്‍ 24നെത്തിയ മാലൂര്‍ സ്വദേശി 23കാരി, ജൂണ്‍ 27നെത്തിയ ചൊക്ലി സ്വദേശി 47കാരന്‍, ജൂണ്‍ 28നെത്തിയ കുന്നോത്ത്പറമ്പ സ്വദേശി 50കാരന്‍, ജൂലൈ രണ്ടിനെത്തിയ പിണറായി സ്വദേശി 30കാരന്‍, ചെന്നൈയില്‍ നിന്ന് ജൂണ്‍ 20ന് എത്തിയ കോട്ടയം മലബാര്‍ സ്വദേശികളായ 33കാരി, എട്ട് വയസുകാരന്‍, അന്നേ ദിവസം കോയമ്പത്തൂരില്‍ നിന്ന് എത്തിയ മാലൂര്‍ സ്വദേശി 56കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവര്‍.
കണ്ണൂര്‍ ഡിഐസി സെന്ററിലെ പശ്ചിമ ബംഗാളില്‍ നിന്നുള്ള മൂന്നു പേര്‍ക്കും ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ടു പേര്‍ക്കും ഒഡീഷ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒരാള്‍ക്കു വീതവുമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. സിഐഎസ്എഫുകാരില്‍ നിന്ന് രാജസ്ഥാന്‍, മഹാരാഷ്ട്ര സ്വദേശികളായ ഒരാള്‍ വീതവും പുതുതായി രോഗബാധിതരായി.
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 585 ആയി. ഇവരില്‍ 328 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉളിക്കല്‍ സ്വദേശി 33കാരന്‍, തലശ്ശേരി സ്വദേശി 62കാരന്‍, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മുണ്ടേരി സ്വദേശി 54കാരന്‍, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചപ്പാരക്കടവ് സ്വദേശികളായ 37കാരന്‍, 41കാരന്‍ എന്നിവരാണ് ഇന്നലെ രോഗം ഭേദമായി വീടുകളിലേക്കു മടങ്ങിയത്.
നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 23940 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 60 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 24 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 278 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 42 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 15 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ മൂന്നു പേരും വീടുകളില്‍ 23518 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 16327 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 15855 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 14856 എണ്ണം നെഗറ്റീവാണ്. 472 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Address


Website

Alerts

Be the first to know and let us send you an email when Chakkarakal Vision Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chakkarakal Vision Online:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share