Chalakudy Online News

  • Home
  • Chalakudy Online News

Chalakudy Online News Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Chalakudy Online News, Media/News Company, .

10/02/2024

ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ യുവ അഭിഭാഷക കൺവെൻഷനും പഠനക്യാമ്പും അതിരപ്പിള്ളിയിൽ വെച്ച് സംഘടിപ്പിച്ചു.
*©Chalakudy Online News*

10/02/2024

ഹരിതകർമ്മസേന അംഗങ്ങൾക്കായുള്ള ത്രിദിന ഖരമാലിന്യ പരിപാലന പരിശീലനം നഗരസഭ ജൂബിലി ഹാളിൽ ചാലക്കുടി മുനിസിപ്പൽ ചെയർമാൻ എബി ജോർജ് ഉദ്ഘാടനം ചെയ്‌തു.
*©Chalakudy Online News*

10/02/2024

ചാലക്കുടി സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും രാജ്യപുരസ്കാരത്തിന് അർഹരായ വിദ്യാർത്ഥിനികളെ അനുമോദിച്ചു.
*©Chalakudy Online*

10/02/2024

മാലിന്യ മുക്ത നവകേരള പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മൂന്നാം ഘട്ടം പഞ്ചായത്തുകളിൽ നടത്തുന്നതിൻ്റെ ഭാഗമായുള്ള പരിശീലനം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് സംഘടിപ്പിച്ചു.
*©Chalakudy Online News*

10/02/2024

എലിഞ്ഞിപ്ര ചൗക്ക സെന്റ് മേരീസ് ലൂർദ്ദ് പള്ളിയിൽ പരിശുദ്ധ കന്യകാമാതാവിന്റേയും വിശുദ്ധ യൗസേപ്പിതാവിന്റേയും വി.സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാളിന് കൊടിയേറി.
*©Chalakudy Online News*

27/01/2024

ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് സ്വീകരണം നൽകി. ചാലക്കുടി എസ്.എൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് കെ.ജി ഇന്ദു കലാധരൻ അധ്യക്ഷത വഹിച്ചു.
*©Chalakudy Online News*

27/01/2024

ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചാലക്കുടി പ്രസ്സ് ക്ലബ്ബ്, ചാലക്കുടി ഹിയര്‍ ലൈഫുമായി സഹകരിച്ച് സൗജന്യ കേള്‍വി സംസാര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. രാഘവന്‍ തിരുമാല്‍പ്പാട് സ്മാരക ഗവ.സ്‌കൂളില്‍ നടന്ന ക്യാമ്പ് സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് അഡ്വ.പി.കെ.സിദ്ധിഖ് അദ്ധ്യക്ഷത വഹിച്ചു. ഓടിയേളജിസ്റ്റ് ഐറിന്‍ മരിയ പദ്ധതി വിശദീകരിച്ചു. നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ്ജ്, കൗണ്‍സിലര്‍ വി.ജെ.ജോജി, സെക്രട്ടറി കെ.വി.ജയന്‍, ജോ.സെക്രട്ടറി ഐ.ഐ.അബ്ദുള്‍ മജിദ് എന്നിവര്‍ സംസാരിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു, സ്ഥിരം സമിതി അദ്ധ്യക്ഷ സൂസി സുനില്‍, വാര്‍ഡ് കൗണ്‍സിലര്‍ ടി.ഡി.എലിസബത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.
*©Chalakudy Online News*

27/01/2024

വനിതാ കമ്മീഷൻെറ നേതൃത്വത്തിൽ അതിരപ്പിള്ളി പഞ്ചായത്തിൽ ദ്വിദിന പട്ടികവർഗ്ഗ മേഖല ക്യാമ്പ് സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു. അരൂർമുഴി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ക്യാമ്പിൽ അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആതിര ദേവരാജൻ അധ്യക്ഷത വഹിച്ചു.കമ്മീഷൻ അംഗങ്ങായ അഡ്വ.ഇന്ദിര രവീന്ദ്രൻ, വി.ആർ.മഹിളാമണി, അഡ്വ.പി കുഞ്ഞായിഷ, ഡയറക്ടർ ഷാജി സുഗുണൻ, പ്രൊജക്റ്റ് ഓഫീസർ എൻ. ദിവ്യ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സവിത പി.ജോയ്, അഡ്വ.പ്രിയ മോൾ എന്നിവർ പ്രസംഗിച്ചു.
*©Chalakudy Online News*

23/01/2024

ചാലക്കുടിയിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെയും നേതൃത്വത്തിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു.
*©Chalakudy Online News*

17/01/2024

ചാലക്കുടി സേക്രഡ് ഹാർട്ട് കോൺവെൻ്റ് എൽ.പി സ്കൂൾ വാർഷികാഘോഷം സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
*©Chalakudy Online News*

17/01/2024

സഹകരണ കോണ്‍ഗ്രസ്സിന്റെ ഭാഗമായുള്ള പതാകജാഥക്ക് മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ ചാലക്കുടിയില്‍ സ്വീകരണം നൽകും.
*©Chalakudy Online News*

09/01/2024

ചാലക്കുടി സേക്രഡ് ഹാർട്ട് കോൺവെന്റ് സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.
*©Chalakudy Online News*

09/01/2024

ചാലക്കുടി വൈസ്മെൻ ഇന്റർ നാഷണൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്നേഹരാവ് സംഘടിപ്പിച്ചു.
*©Chalakudy Online News*

23/12/2023

പോട്ട ചെറുപുഷ്പ ദേവാലയത്തിൽ ഇടവക കുടുംബ സമ്മേളന യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഫെലിസ് നഥാൽ 2k23 മെഗാ കരോൾ സംഘടിപ്പിച്ചു. ഇടവകയിലെ 46 കുടുംബ യൂണിറ്റുകളുടെയും ഭക്തസംഘടനകളുടെയും നേതൃത്വത്തിലാണ് മെഗാ കരോളിൽ സംഘടിപ്പിച്ചത്.
*©Chalakudy Online News*

23/12/2023
22/12/2023

ചാലക്കുടി ഐടിഐ പരിസരത്ത് പോലീസും സിപിഎം പ്രവർത്തകരുമായി സംഘർഷം. പോലീസ് ജീപ്പ് തകർത്തു. ചാലക്കുടി ഐ.ടി.ഐ തെരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ടാണ് സംഘർഷങ്ങളുടെ തുടക്കം.
*©Chalakudy Online News*

റിട്ടയേഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ കൊലപാതകം പ്രതി പിടിയിൽ. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്...
14/12/2023

റിട്ടയേഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ കൊലപാതകം പ്രതി പിടിയിൽ. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച കുറ്റാന്വേഷണത്തിലൂടെ പ്രതിയെ കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം.
ചാലക്കുടി ബീവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റിന് സമീപം ആളൊഴിഞ്ഞ കെട്ടിടത്തിൽ റിട്ടയേർഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ ചാലക്കുടി DYSP ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആനമല ബീവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റിന് സമീപം മെയിൻ റോഡിന് എതിർവശം സ്ഥിതി ചെയ്യുന്ന ഒഴിഞ്ഞ കെട്ടിടത്തിൽ മരണപ്പെട്ട നിലയിൽ ഒരാളെ കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ മരണപ്പെട്ടയാൾ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്ന് റിട്ടയർ ചെയ്ത കല്ലേറ്റുംകര ഉള്ളിശ്ശേരി വീട്ടിൽ സെയ്ത് ആണെന്ന് മനസിലായത് . പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണങ്ങൾക്കൊടുവിലാണ് സെയ്തുവിനെ കൊലപ്പെടുത്തിയതാണെന്നും കഴുത്തു ഞെരിച്ചും കല്ലുകൊണ്ട് തലയ്ക്കിടിച്ചും ആന്തരികാവയവങ്ങൾക്ക് ക്ഷതം ഏൽക്കത്തക്ക വിധം ശരീരത്തിൽ ചവിട്ടി മൃഗീയമായി പരിക്കേൽപ്പിച്ചുമാണ് കൊലപാതകം നടന്നതെന്നും മനസിലായത്. തുടർന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.നവനീത് ശർമ ഐ.പി.എസ്, ചാലക്കുടി DYSP, ചാലക്കുടി SHO എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. മരണപ്പെട്ട ആളുമായി ബന്ധമുള്ളവരെയും സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്ന മറ്റുള്ള ചിലരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഫലപ്രദമാകാത്തതിനാൽ സംഭവസ്ഥലത്ത് നിന്നും ലഭിച്ച ഒരു ഒഴിഞ്ഞ മദ്യ കുപ്പി കേന്ദ്രീകരിച്ച് ബിവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളും സമീപപ്രദേശങ്ങളിലെ മദ്യശാലകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൽ അതേ ബ്രാൻറിലുളള മദ്യം വാങ്ങിയ ആളുകളെ കുറിച്ച് നടത്തിയ അന്വേഷണത്തിലും അവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നുമാണ് ആസാം ഗുവാഹത്തി സ്വദേശി ബാറുൾ ഇസ്ലാം എന്നയാളിലേക്ക് സംശയത്തിന്റെ മുനയെത്തിയതും തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ കുറ്റം സമ്മതിച്ചതിനാൽ അറസ്റ്റ് ചെയ്യാൻ സാധ്യമായത്. സെയ്തുവുമായി മുൻ പരിചയം ഉള്ള ബാറുൾ ഇസ്ലാം ഞായറാഴ്ച രാവിലെ ചാലക്കുടിയിൽ എത്തുകയും സെയ്തുമായി സംസാരിച്ച് ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും അവിടെ വെച്ച് ഒന്നിച്ചു മദ്യപിക്കുകയും അവിടെ വച്ചുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ശ്വാസം മുട്ടിച്ചും കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ബാറുൾ ഇസ്ലാം ചാലക്കുടി സൗത്ത് ജംഗ്ഷനിൽ എത്തി അവിടെ നിന്നും ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് പോവുകയും ആയിരുന്നു. ലഹരിക്ക് അടിമയാണ് അറസ്റ്റിലായ ബാറുൾ ഇസ്ലാം. ഇയാൾ കേരളത്തിലെത്തിയിട്ട് ഏകദേശം പത്ത് വർഷത്തോളമായി. കോൺക്രീറ്റ് പണി ഹെൽപ്പർ ആയി ജോലി ചെയ്തു വരികയായിരുന്നു. പ്രതിയെ നിയമനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും
*©Chalakudy Online News*

13/12/2023

ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് എതിര്‍വശം റോഡിന് കുറുകെയുള്ള സ്ലാബ് തകര്‍ന്ന് റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടത് അപകട കെണിയായി മാറുന്നു.
*©Chalakudy Online News*

13/12/2023

നിർമ്മല ഇൻസ്റ്റിറ്റ്യൂഷൻസിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നുവെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
*©Chalakudy Online News*

13/12/2023

വന്യ ജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണുക കാർഷികോൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്ക കോൺഗ്രസ് നടത്തുന്ന അതിജീവന യാത്ര ഡിസംബർ 16ന് ഇരിങ്ങാലക്കുട രൂപതയിൽ പര്യടനം നടത്തും
*©Chalakudy Online News*

സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻെറ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് സിപിഐ ചാലക്കുടി മണ്ഡലം കമ്...
12/12/2023

സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻെറ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് സിപിഐ ചാലക്കുടി മണ്ഡലം കമ്മിറ്റിയുടെ നേത്രത്വത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.പ്രദീകുമാർ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന സിപിഐ നേതാവ് എ.കെ.ചന്ദ്രൻ, മുൻ എം.എൽ.എയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ബി.ഡി.ദേവസ്സി, കോൺഗ്രസ്സ് നേതാവ് വി.ഒ.പൈലപ്പൻ, സിപിഎം ഏരിയാ സെക്രട്ടറി കെ.എസ്.അശോകൻ, ബിജെപി മണ്ഡലം പ്രസിഡണ്ട് ടി.വി.പ്രജിത്ത്, ജനതാദൾ ദേശീയ കമ്മിറ്റി അംഗം ജോസ് പൈനാടത്ത്, ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി കെ.എ.ഉണ്ണികൃഷ്ണൻ, എൻ.സി.പി മണ്ഡലം പ്രസിഡണ്ട് സി.പി.പോൾ, ആർ.ജെഡി മണ്ഡലം പ്രസിഡണ്ട് പോൾ പുല്ലൻ, കേരള കോൺഗ്രസ്സ് ജെ നേതാവ് എം.വി.ജോൺ ഐ.എൻ.എൽ മണ്ഡലം പ്രസിഡണ്ട് എൻ.സി.മമ്മുട്ടി, കേരള കോൺഗ്രസ്സ് എസ് പ്രസിഡണ്ട് പി.ഡി.നാരായണൻ, സിപിഐ മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി എം.വി.ഗംഗാധരൻ എന്നിവർ സംസാരിച്ചു. സിപിഐ ചാലക്കുടി മണ്ഡലം സെക്രട്ടറി സി.വി.ജോഫി സ്വാഗതവും ലോക്കൽ സെക്രട്ടറി അനിൽ കദളിക്കാടൻ നന്ദിയും രേഖപ്പെടുത്തി.
*©Chalakudy Online News*

കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗമായി അഡ്വ.സി.ബി. സ്വാമിനാഥൻ സത്യപ്രതിജ്ഞ ചെയ്തു. പി.എസ്.സി ഓഫീസിലെ ഡോ.ബി.ആർ. അംബേദ്കർ ഹാള...
12/12/2023

കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗമായി അഡ്വ.സി.ബി. സ്വാമിനാഥൻ സത്യപ്രതിജ്ഞ ചെയ്തു. പി.എസ്.സി ഓഫീസിലെ ഡോ.ബി.ആർ. അംബേദ്കർ ഹാളിൽ നടന്ന ചടങ്ങിൽ പി.എസ്.സി ചെയർമാൻ ഡോ.എം.ആർ. ബൈജു സത്യവാചകം ചൊല്ലിക്കൊടുത്തു. മേലഡൂർ സ്വദേശിയായ അഡ്വ.സ്വാമിനാഥൻ ചാലക്കുടി ബാറിലെ അഭിഭാഷകനായിരുന്നു. അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി.ജയചന്ദ്രൻ, മുൻമന്ത്രി കെ.പി.രാജേന്ദ്രൻ, കമ്മിഷനംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.
*©Chalakudy Online News*

ചാലക്കുടി സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ്  സംഘടിപ്പിച്ചു. യൂഫോറിയ എന്ന പേരിൽ സംഘ...
30/11/2023

ചാലക്കുടി സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു. യൂഫോറിയ എന്ന പേരിൽ സംഘടിപ്പിച്ച ഇംഗ്ലീഷ് ഫെസ്റ്റ് പ്രൊഫ. ഷീല മാത്യൂസ് ഉദ്ഘാടനം ചെയ്തു. ബി.പി.സി.ഒ. സി.ജി. മുരളീധരൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ജോസ്ലിൻ, വാർഡ് കൗൺസിലർ നിത പോൾ, പി.ടി.എ പ്രസിഡൻ്റ് അജു എൽ. പുല്ലൻ, അധ്യാപക പ്രതിനിധികളായ സി.വി.ദിവ്യ, ജിഷ ജോർജ്ജ് എന്നിവർ സംസാരിച്ചു.
*©Chalakudy Online News*

ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവൺമെൻറ് കോളേജിലെ മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാഭ്യാസ വകുപ്പിൻ്റെ ധനസഹാ...
30/11/2023

ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവൺമെൻറ് കോളേജിലെ മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാഭ്യാസ വകുപ്പിൻ്റെ ധനസഹായത്തോടെ സമകാലിക മലയാള നോവൽ സ്വരൂപവും ആഖ്യാനവും എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. പ്രശസ്ത നിരൂപകനും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഡോ.കെ.പ്രസന്നരാജൻ ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസങ്ങളിലായി ഏഴു സെഷനുകളിൽ വിവിധ വിഷയങ്ങളെക്കുറിച്ച് ഇരുപത്തിയഞ്ച് ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. പ്രിൻസിപ്പൽ ഡോ. ഷാജു.കെ.എസ്, വൈസ് പ്രിൻസിപ്പൽ ആൽബർട്ട് ആൻ്റണി, മലയാളം വകുപ്പ് മേധാവി ഡോ.ഷിജു.കെ, ഐ.ക്യു.എ.സി. കോഡിനേറ്റർ ഡോ.ഗിരീഷ് എം.സി, സെമിനാർ കോഡിനേറ്റർ ഡോ.ജയകുമാർ എസ്.എസ് എന്നിവർ സംസാരിച്ചു.
*©Chalakudy Online News*

ഇരുപത്തിരണ്ടാമത് കേരള സംസ്ഥാന സീനിയർ ത്രോ ബാൾ ചാമ്പ്യൻഷിപ്പ് ഡിസംബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ വെട്ടിക്കുഴി നോട്രെഡാം...
29/11/2023

ഇരുപത്തിരണ്ടാമത് കേരള സംസ്ഥാന സീനിയർ ത്രോ ബാൾ ചാമ്പ്യൻഷിപ്പ് ഡിസംബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ വെട്ടിക്കുഴി നോട്രെഡാം സ്കൂളിൽ നടക്കും. പതിനാല് ജില്ലകളിൽ നിന്നുള്ള അഞ്ഞൂറോളം താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. പതിനാല് പുരുഷ ടീമും പതിനാല് വനിതാ ടീമുകളുമാണ് പങ്കെടുക്കുന്നത്. ഡിസംബർ രണ്ടിന് രാവിലെ പത്ത് മണിക്ക് സനീഷ്കുമാർ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.സമാപന സമ്മേളനം ഡിസംബർ നാലിന് ഉച്ചകഴിഞ്ഞ് മൂന്നിന് ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വേണു കണ്ഠരുമടത്തിൽ ഉദ്ഘാടനം ചെയ്യും. സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ജൂലിസ്, പി.ടി.എ പ്രസിഡൻ്റ് ജയ്സൻ കല്ലേലി, പ്രോഗ്രാം കൺവീനർ ദിലിക് ദിവാകരൻ, പ്രവീൺ കുമാർ, ത്രോ ബാൾ അസോസിയേഷൻ ജില്ല സെക്രട്ടറി എം.ആകാശ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
*©Chalakudy Online News*

ആറാട്ടുകടവ് റോഡ് നിർമ്മാണോദ്‌ഘാടനം സനീഷ്‌കുമാർ ജോസഫ് എംഎൽഎ നിർവ്വഹിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ എംഎൽഎ  ആസ്തിവികസന ഫണ്...
29/11/2023

ആറാട്ടുകടവ് റോഡ് നിർമ്മാണോദ്‌ഘാടനം സനീഷ്‌കുമാർ ജോസഫ് എംഎൽഎ നിർവ്വഹിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ എംഎൽഎ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം നടത്തുന്നത്. ചാലക്കുടി - ആനമല റോഡ് മുതൽ ആറാട്ട്കടവ് വരെയുള്ള 400 മീറ്റർ ദൂരമാണ് നിർമ്മാണം നടത്തുന്നത്. ചാലക്കുടി നഗരസഭ എഞ്ചിനിയറിങ്ങ് വിഭാഗത്തിനാണ് പ്രവർത്തിയുടെ നിർവണ ചുമതല. ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ്ജ്, വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാന്മാരായ സൂസി സുനിൽ , സൂസമ്മ ആന്റണി, മുൻ ചെയർമാൻ വി.ഒ പൈലപ്പൻ, കൗൺസിലർമാരായ ബിജു.എസ്.ചിറയത്ത് , ഷിബു വാലപ്പൻ, എം.എം അനിൽകുമാർ , ക്ഷേത്രസമിതി പ്രസിഡന്റ് നന്ദകുമാർ ചിറയ്ക്കൽ, വ്യാപാര വ്യവസായി അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ, നഗരസഭ ഓവർസിയർ വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.
*©Chalakudy Online News*

എൻഡിഎ മേലൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ അടിച്ചിലി സെന്ററിൽ സംഘടിപ്പിച്ച. ജന പഞ്ചായത്ത് ബിജെപി സംസ്ഥാന കമ്മറ്റി ...
29/11/2023

എൻഡിഎ മേലൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ അടിച്ചിലി സെന്ററിൽ സംഘടിപ്പിച്ച. ജന പഞ്ചായത്ത് ബിജെപി സംസ്ഥാന കമ്മറ്റി അംഗം പി.ആർ.ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. ബിജെപി മേലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് വെള്ളന്നൂർ അദ്ധ്യക്ഷത വഹിച്ചു. ബിഡിജെഎസ് മേലൂർ പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുന്നപ്പിള്ളി, ബിജെപി കൊരട്ടി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത്, കൊരട്ടി മണ്ഡലം പ്രഭാരി അഡ്വ: സുധീർ ബേബി, ജില്ലാ കമ്മറ്റി അംഗം സുബ്രഹ്മണ്യൻ മാസ്റ്റർ, ബിഡിജെഎസ് ചാലക്കുടി മണ്ഡലം പ്രസിഡന്റ് അനിൽ തോട്ട വീഥി, ബിജെപി മേലൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ജയരാജ് അടിച്ചിലി, രഘുനാഥ്, അംബിക ബാബു, സൗമ്യ മോഹൻദാസ് എന്നിവർ സംസാരിച്ചു.
©Chalakudy Online News*

ദേശീയപാതയിൽ കൊരട്ടി ജംഗ്ഷനിൽ നിർദിഷ്ട അടിപ്പാതയ്ക്ക് പകരം മേൽപ്പാലം വേണമെന്ന് ആവശ്യപ്പെട്ട് കൊരട്ടി മണ്ഡലം കോൺഗ്രസ് കമ്മ...
29/11/2023

ദേശീയപാതയിൽ കൊരട്ടി ജംഗ്ഷനിൽ നിർദിഷ്ട അടിപ്പാതയ്ക്ക് പകരം മേൽപ്പാലം വേണമെന്ന് ആവശ്യപ്പെട്ട് കൊരട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
കൊരട്ടി പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങൾ ഉപവാസ സമരം നടത്തി. ഉപവാസം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു.സനീഷ് കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ലീലാസുബ്രഹ്മണ്യൻ, എം.ടി ജയിംസ്, ജെയിംസ് കെ.പോൾ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബിനോയ് പരേപ്പാടൻ, വർഗീസ് പയ്യപ്പിള്ളി തുടങ്ങിയവരാണ് ഉപവാസമനുഷ്ടിച്ചത്.
*©Chalakudy Online News*

Address


Website

Alerts

Be the first to know and let us send you an email when Chalakudy Online News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share