Fast News

Fast News Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Fast News, Media/News Company, .

......... വരുന്നൂ.... മാളികപ്പുറം...വീണ്ടുമൊരു കുടുംബചിത്രം മലയാളത്തിലിറങ്ങുന്നു.പ്രശസ്ത സംവിധായകൻ ശശിശങ്കറിൻ്റെ മകൻ വിഷ...
29/12/2022

......... വരുന്നൂ.... മാളികപ്പുറം...
വീണ്ടുമൊരു കുടുംബചിത്രം മലയാളത്തിലിറങ്ങുന്നു.പ്രശസ്ത സംവിധായകൻ ശശിശങ്കറിൻ്റെ മകൻ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന മാളികപ്പുറം ഇപ്പോഴേ സോഷ്യൽ മീഡിയയിൽ തരംഗമാണ്..
മലയാള സിനിമക്ക് പുതിയ വ്യാഖ്യാനങ്ങൾ നൽകിയ സംവിധായകനാണ് ശശിശങ്കർ.അദ്ദേഹത്തിൻ്റെ നാരായം നാഷണൽ അവാർഡ് ഉൾപ്പെടെ വിവിധ അവാർഡുകൾ കരസ്ഥമാക്കി... ഏഴിലേറെ നാഷണൽ അവാർഡ് ലഭിച്ച നാരായം മലയാളസിനിമയ്ക്ക് ഏറെ മാനങ്ങൾ നൽകിയ സിനിമയാണ്....
ശശിശങ്കറിൻ്റെ മകൻ വിഷ്ണുവിൻ്റെ മാളികപ്പുറം പുറത്തിറങ്ങുമ്പോൾ ഏറെ പ്രതീക്ഷയിലാണ് സിനിമാലോകം. ഫാൻ്റസിയും റിയാലിറ്റിയും മാളികപ്പുറത്തിൽ ഒന്നിക്കുന്നു... കാലിക സാമൂഹ്യ പ്രശ്നങ്ങൾ സംവിധായകനായ വിഷ്ണുവും തിരക്കഥാകൃത്തായ അഭിലാഷ് പിള്ളയും ഇഴകീറി വിശകലനം ചെയ്യുന്നു എന്നതാണ് സിനിമാ വൃന്ദങ്ങളിൽ നിന്നറിയുന്നത്.
ഉണ്ണി മുകുന്ദൻ്റെ എക്കാലവും ഓർത്തിരിക്കാവുന്ന ചിത്രമായി ഇന്ന് പ്രേക്ഷകർ ഈ ചിത്രത്തെ കണക്കാക്കിക്കഴിഞ്ഞു-
ഡിസംബറിലെ മുപ്പതാമത്തെ ദിവസം തീയേറ്ററുകളിലെത്തുന്ന ഈ സിനിമയുടെ വിജയത്തിനായി എല്ലാവരും പ്രാർത്ഥിക്കുമെന്ന ഉറപ്പിലാണ് സംവിധായകൻ വിഷ്ണു ... അത്രയേറെ ഈ സിനിമയിൽ അവർ വിശ്വാസമർപ്പിക്കുന്നു എന്നതാണ് നേര്.. ജനങ്ങളുടെ ഉള്ളിലെത്തേണ്ട ഈ സിനിമയ്ക്കു വേണ്ടി ഹൃദയം തുറന്ന് കാത്തിരിക്കേണമെന്ന് നിർമ്മാതാക്കളായ ആൻ്റോ ജോസഫും വേണുകുന്നപ്പിള്ളിയും അഭ്യർത്ഥിച്ചു...
ഇത് മുൻ വിധിയില്ലാതെ ആസ്വദിക്കേണ്ട സിനിമയാണ്.. ഈ സിനിമയിൽ നിങ്ങളും കുടുംബവും ഉണ്ടാകും.... അതാണ് മാളികപ്പുറത്തിൻ്റെ ഉറപ്പ്..

പണക്കാരനാകുവാൻ എളുപ്പവഴിയുണ്ടോ..? ഉണ്ടെന്നാണ് ഉത്തരം. സ്വല്പം ശ്രദ്ധ മാത്രം മതി...! സാമ്പത്തിക വിദഗ്ദ്ധൻ പ്രകാശ് നായർ പ്...
27/10/2022

പണക്കാരനാകുവാൻ എളുപ്പവഴിയുണ്ടോ..? ഉണ്ടെന്നാണ് ഉത്തരം. സ്വല്പം ശ്രദ്ധ മാത്രം മതി...! സാമ്പത്തിക വിദഗ്ദ്ധൻ പ്രകാശ് നായർ പ്രതികരിക്കുന്നു.

മ്യൂച്വൽ ഫണ്ടുകൾ പരമ്പരാഗത നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു അഭിമുഖം (Part 4) How mutual fund investments are diffe...

20/10/2022

വെറും പത്ത് രൂപ മുടക്കി മ്യൂച്വൽ ഫണ്ട് തുടങ്ങാമോ..? സാമ്പത്തിക വിദഗ്ദ്ധൻ പ്രകാശ് നായർ പ്രതികരിക്കുന്നു (Interview Part II)To...

നിങ്ങളുടെ കൈയിൽ പത്ത് രൂപ ഉണ്ടോ. മ്യൂച്വൽ ഫണ്ട്...നിങ്ങളെ മാടി വിളിക്കും.കൂടുതൽ അറിയാൻ ഇത് കാണു......
20/10/2022

നിങ്ങളുടെ കൈയിൽ പത്ത് രൂപ ഉണ്ടോ.
മ്യൂച്വൽ ഫണ്ട്...നിങ്ങളെ മാടി വിളിക്കും.

കൂടുതൽ അറിയാൻ ഇത് കാണു......

വെറും പത്ത് രൂപ മുടക്കി മ്യൂച്വൽ ഫണ്ട് തുടങ്ങാമോ..? സാമ്പത്തിക വിദഗ്ദ്ധൻ പ്രകാശ് നായർ പ്രതികരിക്കുന്നു (Interview Part II)To...

18/10/2022

മ്യൂചൽ ഫണ്ട് നിക്ഷേപങ്ങളുടെ അനന്ത സാധ്യതകൾ: മ്യൂചൽ ഫണ്ട് വിദഗ്ദ്ധനായ പ്രകാശ് നായരുമായി അഭിമുഖംThe infinite potential of mutual fund In...

18/10/2022

Be careful of Deposits in Co-operative Societies സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾ സൂക്ഷിക്കുകPlease click the below link to see the co-operative banks/societies ...

സഹകരണ ബാങ്കുകൾ സുരക്ഷിതമോ..?സാമ്പത്തിക വിദഗ്ദ്ധൻ പ്രകാശ് നായർ പ്രതികരിക്കുന്നു
18/10/2022

സഹകരണ ബാങ്കുകൾ സുരക്ഷിതമോ..?

സാമ്പത്തിക വിദഗ്ദ്ധൻ പ്രകാശ് നായർ പ്രതികരിക്കുന്നു

Be careful of Deposits in Co-operative Societies സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾ സൂക്ഷിക്കുകPlease click the below link to see the co-operative banks/societies ...

കോവിഡിനു ശേഷമുള്ള ഈ കാലത്ത് ഏത് ബിസിനസ് ആണ് നല്ലത് എന്ന് ചിന്തിച്ചിരിക്കുന്നവരാണ് അധികവും. എവിടെ ഇൻവെസ്റ്റ് ചെയ്താൽ കൂടു...
17/10/2022

കോവിഡിനു ശേഷമുള്ള ഈ കാലത്ത് ഏത് ബിസിനസ് ആണ് നല്ലത് എന്ന് ചിന്തിച്ചിരിക്കുന്നവരാണ് അധികവും. എവിടെ ഇൻവെസ്റ്റ് ചെയ്താൽ കൂടുതൽ ലാഭം നേടാം എന്ന് ചിന്തിക്കുക സ്വാഭാവികം.
സാമ്പത്തിക വിദഗ്ദ്ധനായ പ്രകാശ് നായരുടെ മ്യൂച്വൽ ഫണ്ടിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഈ ഇൻ്റർവ്യൂ ഒന്ന് കാണേണ്ടത് തന്നെയാണ്..
ലാഭേഛയില്ലാതെ തൻ്റെ സാമ്പത്തിക രംഗത്തെ എക്സ്പീരിയൻസ് അദ്ദേഹം പങ്കുവക്കുന്നു..
മ്യൂച്വൽ ഫണ്ടിൻ്റെ അനന്ത സാധ്യതകൾ സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരോട് പ്രകാശ് നായർ പങ്കുവയ്ക്കുന്നു....
വെറും പത്ത് രൂപയ്ക്ക് തുടങ്ങാവുന്നതാണത്രേ മ്യൂച്വൽ ഫണ്ട്...!

മ്യൂചൽ ഫണ്ട് നിക്ഷേപങ്ങളുടെ അനന്ത സാധ്യതകൾ: മ്യൂചൽ ഫണ്ട് വിദഗ്ദ്ധനായ പ്രകാശ് നായരുമായി അഭിമുഖംThe infinite potential of mutual fund In...

15/08/2022

ഒരു വേറിട്ട കാഴ്ച

ആലുവ ശിവരാത്രി: സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളുമായി കൊച്ചി മെട്രോമഹാ ശിവരാത്രി പ്രമാണിച്ച് കൊച്ചി മെട്രോ സ്‌പെഷ്യല്‍...
27/02/2022

ആലുവ ശിവരാത്രി: സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളുമായി കൊച്ചി മെട്രോ

മഹാ ശിവരാത്രി പ്രമാണിച്ച് കൊച്ചി മെട്രോ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. മാര്‍ച്ച് ഒന്നിന് രാത്രിയും രണ്ടിന് വെളുപ്പിനുമാണ് പ്രത്യേക സര്‍വീസുകള്‍.

മാര്‍ച്ച് ഒന്നിന് പേട്ടയില്‍ നിന്ന് രാത്രി 11 മണിവരെ സര്‍വീസ് ഉണ്ടാകും. രണ്ടാം തിയതി വെളുപ്പിന് 4.30 ന് പേട്ടയിലേക്കുള്ള സര്‍വീസ് ആലുവ സ്റ്റേഷനില്‍ നിന്ന് ആരംഭിക്കും. പിന്നീട് 30 മിനിറ്റ് ഇടവിട്ട് ആലുവയില്‍ നിന്ന് പേട്ടയ്ക്ക് ട്രെയിന്‍ സര്‍വീസ് ഉണ്ടാകും.

ആലുവ മെട്രോ സ്റ്റേഷന് തൊട്ടടടുത്തുള്ള മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ദിനത്തില്‍ എത്തുന്നവര്‍ക്ക് വന്നുപോകാനുള്ള സൗകര്യത്തിനാണ് കൊച്ചി മെട്രോ പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തുന്നത്.

ഉക്രെയ്നിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥികളെ  കൊച്ചി വിമാനത്താവളത്തിൽ മന്ത്രി പി. രാജീവ്, ബെന്നി ബഹന്നാൻ എം.പി, എം എൽ എമ...
27/02/2022

ഉക്രെയ്നിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥികളെ കൊച്ചി വിമാനത്താവളത്തിൽ മന്ത്രി പി. രാജീവ്, ബെന്നി ബഹന്നാൻ എം.പി, എം എൽ എമാരായ റോജി എം ജോൺ, അൻവർ സാദത്ത് എന്നിവർ സ്വീകരിച്ചു.

ദുരന്തങ്ങളെ നേരിടാന്‍ ആക്ഷന്‍ ഫോഴ്‌സ് ക്യാപ്റ്റന്‍മാരുടെ ടീം റെഡി.....  ദുരന്ത മുഖങ്ങളിലെ രക്ഷപ്രവര്‍ത്തനങ്ങള്‍ക്കായി യു...
26/02/2022

ദുരന്തങ്ങളെ നേരിടാന്‍ ആക്ഷന്‍ ഫോഴ്‌സ്
ക്യാപ്റ്റന്‍മാരുടെ ടീം റെഡി.....

ദുരന്ത മുഖങ്ങളിലെ രക്ഷപ്രവര്‍ത്തനങ്ങള്‍ക്കായി യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ ഫോഴ്‌സ് ക്യാപ്റ്റന്‍മാരുടെ സേന ഒരുങ്ങുന്നു. ജില്ലയിലെ 96 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ പരിശീലനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.

കൊച്ചി സര്‍വകാലശാലയില്‍ നടക്കുന്ന ദ്വിദിന പരിശീലനപരിപാടിയില്‍ കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തല ക്യാപ്റ്റന്‍മാര്‍ പങ്കെടുത്തു.

പച്ചക്കറി കൃഷി നടീല്‍ ഉദ്ഘാടനം  ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം ആ...
26/02/2022

പച്ചക്കറി കൃഷി നടീല്‍ ഉദ്ഘാടനം

ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആര്‍ രാധകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ചേരാനല്ലൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു കൂവപ്പടി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ചേരാ...
26/02/2022

ചേരാനല്ലൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു

കൂവപ്പടി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ചേരാനല്ലൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ പുതിയ കെട്ടിടം എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 56.06 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിമ്മിച്ചത്. ആകെ 2,200 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ ഓഫീസ്, ഒ.പി റൂം, പരിശോധനാ മുറി, നഴ്സ് മുറി, സ്റ്റോര്‍ റൂം, ഫാര്‍മസി, രോഗികളുടെ വിശ്രമസ്ഥലം, ശുചിമുറികള്‍, എന്നീ സൗകര്യങ്ങളാണുള്ളത്. ഭിന്നശേഷി സൗഹൃദ കെട്ടിടം കൂടിയാണിത്.

ഡിജിറ്റല്‍ ഫോട്ടോ പ്രദര്‍ശനം സമാപിച്ചു   സംസ്ഥാന സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയായി ഇന്‍ഫര്...
25/02/2022

ഡിജിറ്റല്‍ ഫോട്ടോ പ്രദര്‍ശനം സമാപിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്‌ളിക്ക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റില്‍ സംഘടിപ്പിച്ച ഡിജിറ്റല്‍ ഫോട്ടോ പ്രദര്‍ശനം സമാപിച്ചു. കഴിഞ്ഞ 18ന് ആരംഭിച്ച പ്രദര്‍ശനം കളക്ടറേറ്റില്‍ എത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കും വ്യത്യസ്ത കാഴ്ചയാണ് സമ്മാനിച്ചത്.

കുട്ടമ്പുഴ പഞ്ചായത്തിൽ 'ഊരാട്ടം' സംഘടിപ്പിച്ചു  ആദിവാസി ഗോത്രകലകളെ പരിപോഷിപ്പിക്കുന്നതിനായി കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്...
25/02/2022

കുട്ടമ്പുഴ പഞ്ചായത്തിൽ 'ഊരാട്ടം' സംഘടിപ്പിച്ചു

ആദിവാസി ഗോത്രകലകളെ പരിപോഷിപ്പിക്കുന്നതിനായി കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 'ഊരാട്ടം' എന്ന പേരിൽ ഗോത്രകലകളുടെ സംഗമം നടത്തി. കുട്ടമ്പുഴ ടൗൺ ഹാളിൽ നടന്ന പരിപാടി ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിലെ പതിനഞ്ച് ആദിവാസി ഊരുകളിൽ നിന്നും, കാണിക്കാരുടേയും, ഊരുമൂപ്പൻമാരുടേയും നേതൃത്വത്തിൽ തനത് വേഷഭൂഷാദികളോടെ എത്തിയവർ വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചു. സ്ത്രീകളുടെ കുമ്മിയടി, വേടൻ കളി, മന്നാൻ കൂത്ത് പാട്ട് തുടങ്ങി ഏഴോളം തനത് കലകൾ വിവിധ ആദിവാസി ഊരുകാർ അവതരിപ്പിച്ചു.

ആലുവ ഫാം കാര്‍ബണ്‍ ന്യൂട്രല്‍ ആയി പ്രഖ്യാപിക്കും: മന്ത്രി പി. പ്രസാദ്  പത്ത് വര്‍ഷത്തോളമായി രാസവളമോ കീടനാശിനികളോ ഉപയോഗിക...
25/02/2022

ആലുവ ഫാം കാര്‍ബണ്‍ ന്യൂട്രല്‍ ആയി
പ്രഖ്യാപിക്കും: മന്ത്രി പി. പ്രസാദ്

പത്ത് വര്‍ഷത്തോളമായി രാസവളമോ കീടനാശിനികളോ ഉപയോഗിക്കാതെ ജൈവരീതിയില്‍ ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷനോടെ പ്രവര്‍ത്തിക്കുന്ന ആലുവ ഫാം കേരളത്തിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ഫാം ആയി പ്രഖ്യാപിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ഇതിന്റെ ഭാഗമായി മന്ത്രി ആലുവ ഫാം സന്ദര്‍ശിച്ചു.

കൊയ്ത്തിനു തയ്യാറായി നില്‍ക്കുന്ന ചേറ്റാടി, കതിരണിഞ്ഞു നില്‍ക്കുന്ന മനുരത്ന, വൈറ്റില 10, ഞവര, രക്തശാലി എന്നീ നെല്ലിനങ്ങള്‍, സൂര്യകാന്തി, റാഗി, ചിയാ, എള്ള് എന്നീ വിളകളും സംയോജിത കൃഷിരീതികളും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും ഫാമില്‍ ഉത്്പാദിപ്പിക്കുന്ന ജൈവവളര്‍ച്ചാ ത്വരകങ്ങളും അദ്ദേഹം പരിശോധിച്ചു.

മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ കവറുകള്‍, കുപ്പികള്‍ എന്നിവയെല്ലാം പേപ്പറോ ഗ്ലാസോ ഉപയോഗിച്ചുള്ളതായിരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം ക്രമേണ കുറയ്ക്കണം. മാലിന്യം കത്തിക്കല്‍ ഒഴിവാക്കണം. മണ്ണിനു മേല്‍ പുതയിടണം. അടുപ്പുകളും പമ്പ് സെറ്റുകളും സോളാര്‍ ആകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

കടമ്പ്രയാര്‍ സംരക്ഷിക്കാന്‍ കൂട്ടായ ശ്രമം ഉണ്ടാകണം: നിയമസഭാ പരിസ്ഥിതി സമിതി കടമ്പ്രയാര്‍ വീണ്ടെടുക്കണമെന്നും ഇതിനായി എല്...
25/02/2022

കടമ്പ്രയാര്‍ സംരക്ഷിക്കാന്‍ കൂട്ടായ ശ്രമം ഉണ്ടാകണം:
നിയമസഭാ പരിസ്ഥിതി സമിതി

കടമ്പ്രയാര്‍ വീണ്ടെടുക്കണമെന്നും ഇതിനായി എല്ലാവരുടെയും കൂട്ടായ ശ്രമം ഉണ്ടാകണമെന്നും നിയമസഭാ പരിസ്ഥിതി സമിതി. മാലിന്യം കടമ്പ്രയാറിനെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്നും സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സമീപഭാവിയില്‍ തോട് പൂര്‍ണ്ണമായും നശിക്കുമെന്നും സമിതി അധ്യക്ഷന്‍ ഇ.കെ.വിജയന്‍ അഭിപ്രായപ്പെട്ടു.
ഒട്ടേറെ സ്ഥാപനങ്ങള്‍ കടമ്പ്രയാറിലെ വെള്ളം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കും ആറിനെ സംരക്ഷിക്കാന്‍ ബാധ്യതയുണ്ട്. ഈ സ്ഥാപനങ്ങള്‍ക്ക് തുടര്‍ന്നും വെള്ളം ഉപയോഗിക്കണമെങ്കില്‍ പുഴ സംരക്ഷിക്കണം. ഇവരുടെ സി.എസ്.ആര്‍ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി നാട്ടുകാരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ആറിനെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടറെ സമിതി ചുമതലപ്പെടുത്തി. മലിനീകരണം തുടര്‍ന്നാല്‍ നാലോ അഞ്ചോ വര്‍ഷം കഴിഞ്ഞാല്‍ കടമ്പ്രയാറിലെ വെള്ളം ആര്‍ക്കും ഉപയോഗിക്കാനാകാത്ത അവസ്ഥ വന്നേക്കാം. ഇതു ജനങ്ങളുടെ പ്രശ്‌നമായി കണ്ട് ഇടപെടണമെന്നും ചെയര്‍മാന്‍ പറഞ്ഞു. സമിതി മനസിലാക്കിയ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിനു മുമ്പാകെ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമിതി അംഗങ്ങള്‍ കടമ്പ്രയാറിലെ മനക്കക്കടവ് പാലം, ബ്രഹ്മപുരം ഇന്‍ഫോപാര്‍ക്ക് പ്രദേശം, ബ്രഹ്മപുരം വേസ്റ്റ് പ്ലാന്റ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. പായല്‍ നിറഞ്ഞു കിടക്കുന്ന തോടിന്റെ അവസ്ഥ നേരില്‍ കണ്ട സമിതി പുഴ വൃത്തിയാക്കി ബോട്ട് സര്‍വീസ് ആരംഭിക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചു. ഇടച്ചിറ തോടും സമിതി സന്ദര്‍ശിച്ചു. കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടുപയോഗിച്ച് തോട് സൗന്ദര്യവത്കരണം നടത്തി, പ്രഭാത സായാഹ്ന സവാരിക്കായി ഉപയോഗിക്കാനും സമിതി നിര്‍ദ്ദേശംവച്ചു.

ജീവിതത്തിന്റെ ഉറവിടം തന്നെ കൃഷിയാണ്. കൃഷിയെന്നാല്‍ അന്നമാണ്. അന്നമെന്നാല്‍ ജീവിതമാണ്. ഇതു മനസലാക്കി 'ഞങ്ങളും കൃഷിയിലേക്ക...
25/02/2022

ജീവിതത്തിന്റെ ഉറവിടം തന്നെ കൃഷിയാണ്. കൃഷിയെന്നാല്‍ അന്നമാണ്. അന്നമെന്നാല്‍ ജീവിതമാണ്. ഇതു മനസലാക്കി 'ഞങ്ങളും കൃഷിയിലേക്ക്' എന്ന മുദ്രാവാക്യം ഉയര്‍ത്തി എല്ലാവരും കൃഷിയിലേക്ക് കടന്നുവരാന്‍ തയ്യാറാകണമെന്ന് കര്‍ഷകക്ഷേമ കാര്‍ഷിക വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്ക് സമയബന്ധിതമായി സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കണം. കൃഷിക്കാരന് സമൂഹത്തില്‍ അന്തസായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

ഇന്നത്തെ സമൂഹത്തില്‍ കാന്‍സര്‍ അടക്കമുള്ള വിവിധ രോഗങ്ങളുടെ പ്രധാന കാരണം തെറ്റായ ആഹാരശൈലിയാണ്. എല്ലാവരും കൃഷിയിലേക്ക് ഇറങ്ങുന്നതുവഴി ഇതിന് പരിഹാരം കാണാന്‍ സാധിക്കും. കുടുംബശ്രീ, വിദ്യാലയങ്ങള്‍, സാംസ്‌കാരിക-രാഷ്ട്രീയ സംഘടനകള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ജനകീയ പങ്കാളിത്തത്തോടെ പച്ചക്കറിക്കൃഷിയില്‍ സ്വയം പര്യാപ്തത നേടാന്‍ പഞ്ചായത്ത് ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്തിലെ കര്‍ഷക്ക് കൃഷിനാശത്തിന് അടക്കം ലഭിക്കാനുള്ള ആനുകൂല്യങ്ങളും മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും കാഞ്ഞൂര്‍ കൃഷിഭവന്‍ സ്മാര്‍ട്ട് കൃഷിഭവന്‍ ആക്കി ഉയര്‍ത്താനുള്ള എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
15 ലക്ഷം രൂപ ചെലവഴിച്ചാണു പുതിയ കൃഷിഭവന്‍ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഇടുങ്ങിയ വാടക കെട്ടിടത്തിലായിരുന്നു മുമ്പ് കൃഷിഭവന്‍ പ്രവര്‍ത്തിച്ചിരുന്നത്.
ചടങ്ങിനോടനുബന്ധിച്ച് കര്‍ഷകര്‍ക്ക് സൗജന്യ മണ്ണ് പരിശോധന നടത്തുന്നതിന് സൗകര്യമൊരുക്കി.

മിനി ഡയറി യൂണിറ്റ്   ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സുഭിക്ഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വനിതകള്‍ക്കുള്ള മിന...
24/02/2022

മിനി ഡയറി യൂണിറ്റ്

ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സുഭിക്ഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വനിതകള്‍ക്കുള്ള മിനി ഡയറി യൂണിറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവല്‍ നിര്‍വഹിച്ചു.

പദ്ധതി പ്രകാരം രണ്ടു പശുക്കളെ വാങ്ങുന്നതിനായി 6,000 രൂപയും തൊഴുത്ത് നിര്‍മാണത്തിനായി 25,000 രൂപയും നല്‍കും. പരമാവധി 85,000 രൂപ വരെ ധനസഹായം ലഭിക്കും. ഇതിന്റെ 50% സബ്‌സിഡി ആയി ലഭിക്കും. ഈ വര്‍ഷം ആറു ഗുണഭോക്താക്കള്‍ക്ക് മിനി യൂണിറ്റ് നല്‍കാനാണു തീരുമാനിച്ചിട്ടുള്ളത്. ഇതിനായി 10,20,000 രൂപ അടങ്കല്‍ തുകയായി വകയിരുത്തിയിട്ടുണ്ട്. 5,10,000 രൂപയാണു ധനസഹായമായി നല്‍കുക.

വടവുകോട് സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സ ഉടൻ ആരംഭിക്കുംവടവുകോട് സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കാൻ അ...
23/02/2022

വടവുകോട് സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സ ഉടൻ ആരംഭിക്കും

വടവുകോട് സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുന്നത്തുനാട് മണ്ഡലത്തിലെ വടവുകോട് ആശുപത്രി യിൽ മുടങ്ങിക്കിടക്കുന്ന കിടത്തിചികിത്സ പുനരാരംഭിക്കണമെന്ന ആവശ്യവുമായി എത്തിയ പി.വി.ശ്രീനിജിൻ എം.എൽ.എ അടക്കമുള്ളവർക്കാണ് ആരോഗ്യ മന്ത്രി ഉറപ്പ് നൽകിയത്.

മണ്ഡലത്തിലെ പ്രധാന സർക്കാർ ആതുരാലയങ്ങളിലൊന്നായ ഇവിടെ നൂറുകണക്കിന് സാധാരണക്കാരാണ് ചികിത്സ തേടിയെത്തുന്നത്. എന്നാൽ ഒരു വർഷത്തിലധികമായി കിടത്തിചികിത്സ നിർത്തി വച്ചിരിക്കുന്നത് ഇവരെ ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് പി.വി.ശ്രീനിജിൻ എം.എൽ.എ.പറഞ്ഞു. അൻപതോളം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണിവിടെയുള്ളത്. എന്നാൽ ഡോക്ടർമാരടക്കമുള്ള ജീവനക്കാരുടെ കുറവാണ് ഇതിന് കാരണമായി പറയുന്നതെന്നും എം.എൽ.എ പറഞ്ഞു. ഇതിനെ തുടർന്നാണ് ഇക്കാര്യങ്ങൾ പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയത്.

23/02/2022

പ്രണാമം.... ഒരു അടുത്ത ബന്ധുവിൻ്റെ വിയോഗം പോലെ ഓരോരുത്തരും ഈ മരണ വാർത്ത ശ്രവിച്ചു.ഓരോ വീട്ടിലും ഒരു ലളിത ഉണ്ടായിരിന്നു.അമ്മയായി കുഞ്ഞമ്മയായി അയൽപക്കമായി വേലക്കാരിയായി.... അനായാസ നടനം അവരെ മഹാനടിയാക്കി. ലളിത കല മായുകയാണ്

ദീപുവിന്റെ കുടുംബം ട്വന്റി20 ഏറ്റെടുക്കും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രക്തസാക്ഷികള്‍ കിട്ടിയാല്‍ അതിന്റെ പേരില്‍ പ...
20/02/2022

ദീപുവിന്റെ കുടുംബം ട്വന്റി20 ഏറ്റെടുക്കും

മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രക്തസാക്ഷികള്‍ കിട്ടിയാല്‍ അതിന്റെ പേരില്‍ പിരിക്കുകയും അതിന്റെ വിഹിതം പറ്റുകയും പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടുന്നതിനായി രക്തസാക്ഷിമണ്ഡപങ്ങള്‍ പടുത്തുയര്‍ത്തുന്നതുമായ രാഷ്ട്രീയ കോമാളിത്തത്തിന് വിപരീതമായി ദീപുവിന്റെ കുടുംബത്തെ ആജീവനാന്തം ഇരുകൈകളില്‍ സംരംക്ഷിക്കുമെന്ന് ഉറപ്പു നല്‍കി ട്വന്റി20. രാഷ്ട്രീയ പകപോക്കലിന്റെ ഇരയായ ദീപുവെന്ന ദളിത് യുവാവിന്റെ അസാന്നിധ്യം ആ കുടുംബത്തിന് ഒരിക്കലും നികത്താനാകാത്ത നഷ്ടമാണെങ്കിലും ഈ കിഴക്കമ്പലം പഞ്ചായത്തിലെ ആയിരക്കണക്കിന് ദീപുമാര്‍ ഈ കുടുംബത്തിന് താങ്ങും തണലുമായി എന്നും എപ്പോഴും ഉണ്ടാകുമെന്ന് ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ഉറപ്പു നല്‍കി. ദീപുവിന്റെ മാതാപിതാക്കളുടെ ഭക്ഷണം, മരുന്ന് തുടങ്ങിയ എല്ലാവിധ ചിലവുകളും ആജീവനാന്തം ട്വന്റി20 പ്രസ്ഥാനം ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

വനിതാ ഗ്രൂപ്പ് സംരംഭങ്ങൾക്ക് സബ്സിഡി വിതരണം ചെയ്തുആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ  ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ...
19/02/2022

വനിതാ ഗ്രൂപ്പ് സംരംഭങ്ങൾക്ക് സബ്സിഡി വിതരണം ചെയ്തു

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ ഗ്രൂപ്പുകൾക്ക് സബ്സിഡി തുക വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യാ തോമസ് വിതരണോദ്ഘാടനം നിർവഹിച്ചു.
അഞ്ച് പേരിൽ കുറയാത്ത വനിതാ ഗ്രൂപ്പുകൾക്ക് ചെറുകിട സംരംഭം ആരംഭിക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയിലേക്കാണ് സബ്സിഡി നൽകിയത്. പദ്ധതി തുകയുടെ 85 ശതമാനമായ പരമാവധി മൂന്ന് ലക്ഷം രൂപയാണ് സബ്സിഡി തുക.

സുരക്ഷയുടെ വന്‍മതില്‍ കടലേറ്റം രൂക്ഷമായ ചെല്ലാനം തീരത്ത് സുരക്ഷയൊരുക്കാന്‍ ടെട്രാപോഡുകള്‍ ഒരുങ്ങുന്നു. ചെല്ലാനം ഹാര്‍ബര്...
18/02/2022

സുരക്ഷയുടെ വന്‍മതില്‍

കടലേറ്റം രൂക്ഷമായ ചെല്ലാനം തീരത്ത് സുരക്ഷയൊരുക്കാന്‍ ടെട്രാപോഡുകള്‍ ഒരുങ്ങുന്നു. ചെല്ലാനം ഹാര്‍ബര്‍ ഭാഗത്താണ് നിലവില്‍ ടെട്രാപോഡുകളുടെ നിര്‍മാണം പുരോഗമിക്കുന്നത്.

ജനുവരി 25 നാണ് പ്രദേശത്ത് ടെട്രാപോഡുകളുടെ നിര്‍മാണം ആരംഭിച്ചത്. ചെല്ലാനം ഹാര്‍ബര്‍ മുതല്‍ കണ്ണമാലി വരെയുള്ള ഏഴ് കിലോമീറ്റര്‍ ദൂരത്തില്‍ ഒന്നേകാല്‍ ലക്ഷത്തോളം ടെട്രാപോഡുകള്‍ ആണ് നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കിയവ സ്ഥല ലഭ്യത ഉള്ളയിടങ്ങളില്‍ സൂക്ഷിച്ച ശേഷം ക്രെയിനുപയോഗിച്ച് തീരപ്രദേശങ്ങളില്‍ സ്ഥാപിക്കും.

2.5 ടണ്‍, 3.5 ടണ്‍ ഭാരങ്ങളിലുള്ള രണ്ട് തരം ടെട്രാപോഡുകള്‍ ആണ് ചെല്ലാനം തീരത്ത് സ്ഥാപിക്കുന്നത്.ചെന്നൈ ആസ്ഥാനമായ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ വിദഗ്ധ പഠനത്തിന്‍െ്‌റ അടിസ്ഥാനത്തില്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തീര സംരക്ഷണമാണു പ്രദേശത്തു നടത്താന്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചെല്ലാനം തീരത്താണ് ആദ്യമായി തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

വികസന നേട്ടങ്ങളുടെ നേര്‍ക്കാഴ്ച്ചയായി ഡിജിറ്റല്‍ ഫോട്ടോ പ്രദര്‍ശനം തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത...
18/02/2022

വികസന നേട്ടങ്ങളുടെ നേര്‍ക്കാഴ്ച്ചയായി
ഡിജിറ്റല്‍ ഫോട്ടോ പ്രദര്‍ശനം തുടങ്ങി.

സംസ്ഥാന സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ദൃശ്യചാരുത പകര്‍ന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്‌ളിക്ക് റിലേഷന്‍സ് വകുപ്പിന്റെ ഡിജിറ്റല്‍ ഫോട്ടോ പ്രദര്‍ശനം. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തുടങ്ങി കഴിഞ്ഞ ഏഴു മാസത്തിനിടയില്‍ ജില്ലയില്‍ മുന്നേറിയ വികസന പദ്ധതികളുടെ നേര്‍ക്കാഴ്ച്ചയാണ് സിവില്‍ സ്റ്റേഷന്‍ ലോബിയിലെ പ്രദര്‍ശനത്തിലുള്ളത്.

കളമശ്ശേരിയില്‍ രണ്ടാംഘട്ട വികസനം പൂര്‍ത്തീകരിച്ച ടെക്‌നോളജി ഇന്നവേഷന്‍ സോണ്‍, കോവിഡ് പ്രതിരോധത്തിലെ മികവുറ്റ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അമ്പല മുകളിലെ ബിപിസിഎല്ലിനു സമീപം സജ്ജമാക്കിയ കോവിഡ് ആശുപത്രി എന്നിവയുടെ ചിത്രങ്ങള്‍ ശ്രദ്ധേയം.

അടിസ്ഥാന വികസനം, ഡിജിറ്റല്‍ കേരളം, വിദ്യാഭ്യാസം, ടൂറിസം, കോവിഡ് പ്രതിരോധം, വ്യവസായം തുടങ്ങി വിവിധ മേഖലകളിലെ വികസന മുന്നേറ്റങ്ങളും കാഴ്ചക്ക് നിറം പകരുന്നു.
ചിത്ര പ്രദര്‍ശനം 25 വരെ തുടരും.

18/02/2022
കെ-റെയില്‍: അവലോകന യോഗം..... കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ജി...
18/02/2022

കെ-റെയില്‍:
അവലോകന
യോഗം.....

കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. നിര്‍ദ്ദിഷ്ട ഭൂമിയില്‍ വരും ദിവസങ്ങളില്‍ അതിര്‍ത്തി കല്ലുകള്‍ ഇടുന്ന ജോലികള്‍ തുടരും. പദ്ധതി സംബന്ധിച്ച് പൊതുജനങ്ങളില്‍ കൂടുതല്‍ അവബോധംസൃഷ്ടിക്കുന്നതിന് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ജില്ലയിലെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളാണ് യോഗം വിലയിരുത്തിയത്.

അനധികൃത മണ്ണെടുപ്പ് ; അഞ്ച് വാഹനങ്ങൾ പിടിച്ചെടുത്തുമുളന്തുരുത്തിയിൽ മലയിടിച്ചു മണ്ണെടുപ്പ് നടത്തിയ അഞ്ച് വാഹനങ്ങൾ സബ് കള...
18/02/2022

അനധികൃത മണ്ണെടുപ്പ് ; അഞ്ച് വാഹനങ്ങൾ പിടിച്ചെടുത്തു

മുളന്തുരുത്തിയിൽ മലയിടിച്ചു മണ്ണെടുപ്പ് നടത്തിയ അഞ്ച് വാഹനങ്ങൾ സബ് കളക്ടർ വിഷ്ണു രാജിന്റെ നേതൃത്വത്തിൽ ഉള്ള സംഘം കസ്റ്റഡിയിൽ എടുത്തു. ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ നിർദേശപ്രകാരം സ്ഥലത്തെത്തിയ സംഘം പാസ്സുകൾ പരിശോധിക്കുകയും ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് വാഹനങ്ങൾ മുളന്തുരുത്തി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു. പാസ്സുകൾ പരിശോധിച്ച് എടുക്കുന്ന മണ്ണിന്റെ അളവ് കൃത്യമാണെന്ന് ഉറപ്പാക്കാൻ ജിയോളജിസ്റ്റിനും വില്ലേജ് ഓഫീസർക്കും സബ് കളക്ടർ നിർദേശം നൽകി.

കെ എസ് കെ ടി യു എറണാകുളം ഏരിയാ കമ്മിറ്റി യുടെ നേതൃത്വത്തിൽ ജിസിഡിഎ ചെയർമാൻ  കെ.ചന്ദ്രൻപിള്ളയെ സന്ദർശിച്ച്. എറണാകുളം നഗരത...
17/02/2022

കെ എസ് കെ ടി യു എറണാകുളം ഏരിയാ കമ്മിറ്റി യുടെ നേതൃത്വത്തിൽ ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻപിള്ളയെ സന്ദർശിച്ച്. എറണാകുളം നഗരത്തിലെ കോളനികളിൽ താമസിക്കുന്നവരുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ജിസിഡിഎ യുടെ സഹായം ഉണ്ടാകണമെന്നും, നഗരത്തിൽ ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള ഉള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ കാർഷിക പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്നും കർഷക തൊഴിലാളി യൂണിയൻ നേതാക്കന്മാർ ആവശ്യപ്പെട്ടു.

Address


Alerts

Be the first to know and let us send you an email when Fast News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share