The land of facts

  • Home
  • The land of facts

The land of facts Hi everyone,
My name is Swathy jinimon. I make informative and interesting videos in malayalam. Please follow the page if you like my contents.

https://youtu.be/V7pcp7BLoBM?si=OzZN_qC0QOT7IzkF
30/11/2023

https://youtu.be/V7pcp7BLoBM?si=OzZN_qC0QOT7IzkF

എന്തായിരിക്കും അവർക്ക് യഥാർത്ഥത്തിൽ സംഭവിച്ചത്| 5 mysterious disappearances in history | The land of facts ...

21/07/2022

Today in History

27/03/2022

ക്രൂരമായ ആചാരങ്ങൾ| Crocodile Humans| മുതല മനുഷ്യർ |Champi tribes | Papua people| The land of facts

12/03/2022
07/02/2022

Want to play a brain game? 99% will fail | ഒരു ബ്രെയിൻ ഗെയിം കളിക്കണോ?

2004 ഡിസംബർ 26... സുനാമി ദുരന്തത്തിന്റെ ഓർമകൾക്ക് ഇന്ന് 17 വയസ് ..
26/12/2021

2004 ഡിസംബർ 26... സുനാമി ദുരന്തത്തിന്റെ ഓർമകൾക്ക് ഇന്ന് 17 വയസ് ..

15/11/2021

Google history| How Google got it's name | malayalam

15/11/2021

Real and interesting facts of Clownfish

03/11/2021

21/10/2021



Elephants are the only animals that can't jump.

ചാടാൻ കഴിയാത്ത ഒരേയൊരു മൃഗമാണ് ആനകൾ.

21/10/2021



TYPEWRITER is the longest word that can be made using the letters only on one row of the keyboard.

കീബോർഡിന്റെ ഒരു നിരയിലുള്ള അക്ഷരങ്ങൾ മാത്രം ഉപയോഗിച്ചു ഏറ്റവും നീളമുള്ള വാക്കാണ് TYPEWRITER.

08/10/2021

❤എന്റെ അനിയൻക്കുട്ടൻ❤
-------------------------------------------

എന്റെ ഏഴാം വയസ്സിൽ ആണ് അമ്മ അത് ഞങ്ങളോട് പറഞ്ഞത്.. ഞങ്ങളുടെ കൂടെകളിക്കാൻ ഒരു വാവകൂടി വരുന്നുണ്ടെന്ന്. അത്രയുoനാൾ ഞാനും അഞ്ചു വയസ്സുമുള്ള അനിയത്തിയുമാണ് ഒരുമിച്ച് കളിച്ചിരുന്നത്. അമ്മ ഞങ്ങളോട് ഈ കാര്യം പറഞ്ഞതും സന്തോഷവും ആകാംഷയും കൊണ്ട് ഞങ്ങളുടെ കണ്ണുകൾ വിടർന്നു.
"എന്നാ വരണേ.. കൂടെ കളിക്കാൻ" കൗതുകത്തോടെ അനിയത്തിക്കുട്ടി ചോദിച്ചു. "കുറച്ചു നാൾ കഴിഞ്ഞ് വരൂട്ടോ.. അപ്പോൾ മൂന്നു പേർക്കും ഒരുമിച്ച് കളിക്കാം.." അമ്മ പറഞ്ഞു. തലയാട്ടി കേട്ടുകൊണ്ട് ഞങ്ങൾ കളിയിൽ മുഴുകി.

ദിവസങ്ങൾ കഴിയുംതോറും അമ്മയുടെ വയർ വലുതായി വരുന്നത് ഞങ്ങൾ ആകാംഷയോടെ കണ്ടു.. ഞാൻ അമ്മയോട് ചോദിച്ചു "എന്താ അമ്മേടെ വയർ വലുതായി വരണേ... അമ്മയ്ക്ക് പാടില്ലേ.." അമ്മ ചിരിച്ചതേയുള്ളു. മറുപടി പറഞ്ഞത് അച്ഛനാണ്. "അമ്മയുടെ വയറ്റിൽ ഒരു കുഞ്ഞുവാവ ഉണ്ട്. കുറച്ചു നാൾ കഴിഞ്ഞ് നിങ്ങളുടെ കൂടെ കളിക്കാൻ വരുമ്പോൾ നന്നായി നോക്കണം ട്ടാ.. നിങ്ങളുടെ മാത്രം കുഞ്ഞാവയാണ്." പിന്നീട് കാത്തിരിപ്പിന്റെ നാളുകൾ ആയിരുന്നു.. കുഞ്ഞാവ വരുന്ന ദിവസത്തിന് വേണ്ടി.
അമ്മയെ സർക്കാർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. സ്കൂളിൽ എന്നും അച്ഛനാണ് വിളിക്കാൻ വരുന്നത്. അതു കൊണ്ട് തന്നെ അച്ഛൻ അനിയത്തിയേയും കൂട്ടി എന്നെ വിളിക്കാൻ വന്നപ്പോൾ പുതുമയൊന്നും തോന്നിയില്ല. അനിയത്തി മാമീടെ സ്ക്കൂളിൽ ആയിരുന്നു പഠിച്ചിരുന്നത്.
വീട്ടിലേക്ക് പോകുന്നതിന് പകരം നേരെ പോയത് ഞങ്ങൾ ആശുപത്രിയിലേക്കായിരുന്നു. മരുന്നുകളുടെ മണം മൂക്കിലേക്ക് തുളച്ചു കയറി. വാർഡിലേക്ക്‌ നടക്കുന്ന വഴിയാണ് അച്ഛൻ പറഞ്ഞത് ഞങ്ങളുടെ കുഞ്ഞാവ ഒരു അനിയൻ ആണെന്ന്. സന്തോഷം അടക്കാനാവാതെ ഞങ്ങൾ തുള്ളിച്ചാടി.
വാർഡിൽ എത്തിയപ്പോൾ അമ്മയുടെ അടുത്ത് വെളുത്ത തുണിയിൽ പൊതിഞ്ഞ് കിടക്കുവാണ് എന്റെ അനിയൻക്കുട്ടൻ. അച്ഛൻ അവനെ കൈകളിൽ എടുത്ത് ഞങ്ങളുടെ നേരേ പിടിച്ചു. അപ്പോൾ അവൻ നല്ല ഉറക്കത്തിൽ ആയിരുന്നു. അവന്റെ കൈകൾ രണ്ടും ചുരുട്ടി പിടിച്ചേക്കുവാണ്, കുഞ്ഞു ചുണ്ടുകൾ മെല്ലെ വിടർന്നപ്പോൾ അച്ഛൻ പറഞ്ഞു, ചേച്ചിമാരെ നോക്കി ചിരിക്കുവാണെന്ന്. അറിയാതെ കണ്ണുകൾ നിറഞ്ഞ നിമിഷം. ഇന്നും എനിക്കറിയില്ല ഞാൻ എന്തിനാണ് കരഞ്ഞത് എന്ന്. അവന്റെ കുഞ്ഞികൈയ്യിൽ ഞാൻ ഉമ്മ വെച്ചു. അനിയത്തിക്ക് അവനെ കണ്ടതിന്റെ കൗതുകം ആ കണ്ണുകളിൽ നിന്നും മാറിയിട്ടില്ല. അവൾ അമ്മയുടെ അടുത്ത് കയറിയിരുന്ന് അവനെ നോക്കിയിട്ട് പറഞ്ഞു "എനിക്കും വാവയ്ക്ക് ഉമ്മ കൊടുക്കണം." അച്ഛൻ അവനെ അവളുടെ അടുത്തേക്ക് നീട്ടി. അവൾ ഉമ്മ വെച്ചിട്ട് അമ്മയോട് വീട്ടിൽ പോകാമെന്ന് പറഞ്ഞു. അമ്മ അവളോട് പറഞ്ഞു.. "ഇപ്പോൾ വന്നാൽ ഡോക്ടർ കുത്തിവെക്കും. 2 ദിവസം കഴിഞ്ഞ് വാവയേയും കൊണ്ട് വരാട്ടോ... "അവൾ തല കുലുക്കി.

എനിക്ക് അവനെ എടുക്കാൻ തരുമോന്ന് അച്ഛനോട് ചോദിച്ചപ്പോൾ അച്ഛന്റെ കൈകൾ കൊണ്ട് താങ്ങി കൊണ്ട്‌ എന്റെ കൈകളുടെമേൽ അവനെ പിടിച്ചു. ശേഷം അച്ഛൻ ഞങ്ങളെയും കൊണ്ട് വീട്ടിലേക്ക് പോയി. 2 ദിവസത്തിന് ശേഷം അമ്മയും വാവയും വീട്ടീലെത്തി. ഞങ്ങൾ എപ്പോഴും വാവയുടെ അടുത്തായി കളി. ഇടയ്ക്ക് അവൻ ചിണുങ്ങി കരയും അമ്മ വന്ന് പാലു കൊടുക്കും. അപ്പോൾ അവൻ ഉറങ്ങും. പിന്നെ എഴുന്നേൽക്കുന്നതുവരെ ഞങ്ങൾ അടുത്തിരിക്കും. കൊച്ചിനെ എഴുന്നേൽപ്പിക്കരുത് എന്ന് ഉത്തരവിട്ട് അമ്മ അടുക്കളയിലേക്ക് പോകും. പുറത്ത് പോയി കളിക്കുന്നത് തീരെ ഇല്ലാതായി. അമ്മയോട് ഞാൻ ഇടയ്ക്കിടെ ചോദിച്ചു കൊണ്ടേയിരുന്നു അവനെ എനിക്ക് എടുക്കാൻ തരുമോയെന്ന്. അമ്മ സമ്മതിച്ചില്ല. താഴെ വീഴുമെന്ന് പറഞ്ഞു. എങ്കിലും ഞാൻ ചോദിച്ചു കൊണ്ടേയിരുന്നു.
ഒരു ദിവസം വൈകുന്നേരം ഞങ്ങൾ കളിച്ചു കൊണ്ടിരുന്നപ്പോൾ അമ്മൂമ്മ അമ്മയോട് വാവയ്ക്ക് 28 കെട്ടുന്ന കാര്യം പറയുന്നത് കേട്ടു. അപ്പോൾ തന്നെ ഞങ്ങൾ തീരുമാനിച്ചു, നാളെ സ്ക്കൂളിൽ പോകുന്നില്ല.
അമ്മ പതിവുപോലെ രാവിലെ ഞങ്ങളെ സ്കൂളിൽ പോകാൻ തയ്യാറാക്കി. "വാവേടെ 28 അല്ലേ... ഞങ്ങൾ പഠിക്കാൻ പോകണില്ല." "അത് നാളെയല്ല നിങ്ങളില്ലാതെ നിങ്ങളുടെ അനിയനെ 28 കെട്ടൂല". അമ്മ ഞങ്ങളെ നുണപറഞ്ഞു സ്കൂളിൽ വിട്ടു.
വൈകുന്നേരം വീട്ടിൽ വന്നപ്പോൾ അവന്റെ കൈകളിൽ കരിവളയും അരയിൽ ചരടും അരഞ്ഞാണവും കണ്ടപ്പോൾ അവനെയും കെട്ടിപ്പിടിച്ച് ഞങ്ങൾ കരയാൻ തുടങ്ങി. അമ്മ ഞങ്ങളോട് നുണ പറഞ്ഞെന്ന് പറഞ്ഞു .. അച്ഛൻ ഞങ്ങൾക്ക് ആശ്വാസവാക്കുകളുമായെത്തി. വാവയുടെ അടുത്ത് തന്നെ ഇരുന്നുകളിപ്പിച്ചു. അച്ഛൻ പുറത്തേക്കും അമ്മ കുളിക്കാനും പോയ നേരത്ത് അവൻ കരഞ്ഞു. അമ്മൂമ്മ ചൂലുണ്ടാക്കാൻ മുറ്റത്തിരുന്ന് ഈർക്കിൽ ചീകുകയായിരുന്നു. "കളിപ്പാട്ടം എന്തെങ്കിലും കാണിച്ചു കൊടുക്ക്. എന്റെ മേല് മൊത്തം പൊടിയാണ്. അമ്മ ഇപ്പം വരും. "
ഇത് തന്നെ അവസരം എന്ന് എനിക്ക് തോന്നി. അമ്മ വാവയെ എടുക്കുന്നതു പോലെ ഞാനും അവനെ എടുത്തു. എന്ത് അത്ഭുതമാണെന്ന് അറിയില്ല. അവൻ കരച്ചിൽ നിർത്തി. എനിക്കാണെങ്കിൽ സ്വർഗ്ഗം കിട്ടിയ സന്തോഷം. ഞാൻ വാവയെ എടുത്തുവല്ലോ.
അമ്മ വന്നപ്പോൾ വഴക്കു പറഞ്ഞെങ്കിലും അമ്മയ്ക്ക് കുറച്ച് ധൈര്യമായി, അങ്ങനെ എന്റെ 7മത്തെ വയസ്സിൻ ഞാൻ അവനെ എടുത്ത് തുടങ്ങി.
അനിയത്തിയും ഞാനും ഒന്നര വയസ്സിന്റെ വ്യത്യാസം ഉള്ളു. എനിക്ക് രണ്ടുപേരേയും ഒരുപാട് ഇഷ്ടമാണെങ്കിലും ഒരു പൊടിക്ക് കൂടുതൽ അനിയനോട് ആണെന്ന് വഴക്കിടുമ്പോൾ അനിയത്തി ഇപ്പോഴും ഇടക്കിടെ പറഞ്ഞു കൊണ്ടിരിക്കും. അത് ഉള്ളത് ആണെന്ന് എനിക്കും അറിയാമെങ്കിലും ഞാൻ തർക്കിക്കും, അത് നിന്റെ തോന്നൽ മാത്രമാണെന്ന്.
എന്റെ അനിയൻക്കുട്ടന് ഞാൻ ചേച്ചി മാത്രമായിരുന്നില്ല. അച്ഛൻ പറയാറുണ്ട് മൂത്തചേച്ചിക്ക് അമ്മയുടെ സ്ഥാനമാണെന്ന്. അതോടെ എന്നിലെ മാതൃത്വം ഉണർന്നു. എന്റെ ഊണിലും ഉറക്കത്തിലും എന്റെ കണ്ണൻ മാത്രമായി.എന്റെ കൈകൾ പിടിച്ചാണ് അവൻ പിച്ചവെച്ചത്. സംസാരിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അവന്റെ ഇന്നു ( ചിന്നു) ആയി. എനിക്ക് ചെറുപ്പത്തിൽ പക്ഷിത്തൂവലുകളുടെ ശേഖരണം ഉണ്ടായിരുന്നു. അത് അവൻ കണ്ടിട്ടുമുണ്ട്. ഒരു ചെറിയ കാക്കത്തൂവലോ കോഴിത്തൂവലോ കാണുമ്പോൾ നിധി കിട്ടിയതുപോലെ, അത് എനിക്ക് തരാനായി ഉറക്കേവിളിക്കും. "ഇന്നുവേ... ഇന്നുവേ... ഓടി വാ .. ദേ.. നോക്ക്യേ.." അത് എന്റെ കൈകളിൽ വെച്ചു തരുമ്പോൾ അവന്റെ കണ്ണുകളിലെ ആ തിളക്കം കാണേണ്ടത് തന്നെയാണ്. അവൻ വിളിച്ചുതുടങ്ങുമ്പോഴേക്കും ഞാൻ കേട്ടു .. ഞാൻ കേട്ടു ... എന്ന് വിളിച്ചു പറഞ്ഞാലും എന്നെ കാണുന്നതു വരെ വീണ്ടും വിളി തുടരും.
ഒരു ഓണാവധിക്ക് എന്നെ അമ്മായിയുടെ വീട്ടിൽ 2 - 3 ദിവസത്തേക്ക് കൊണ്ടുപോയി. അന്ന് എന്റെ അനിയൻക്കുട്ടന് 3 വയസ്സാക്കുന്നതേയുള്ളു. പോകാൻ ഇഷ്ടമുണ്ടായിട്ടൊന്നുമല്ല ഞാൻ കൂടെ പോയത്. എല്ലാ അവധിക്കും അമ്മായി പരാധിയാണ് അച്ഛൻ ഞങ്ങളെ എങ്ങും വിടാറില്ല എന്ന്. താല്പര്യമില്ലെങ്കിലും എന്നെ അമ്മായിയുടെ കൂടെ വിട്ടു. ഇറങ്ങാൻ നേരം ഞാൻ അവനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു. തിരിച്ച് എനിക്കും തന്നു. റ്റാ റ്റ കാണിച്ച് പുറത്തേക്കിറങ്ങിയപ്പോൾ അവന്റെ മുഖം മാറുന്നത് ഞാൻ കണ്ടു. രണ്ട് കൈയും പൊക്കി എന്നെ എടുക്ക് എന്ന രീതിയിലാണ് നിൽക്കുന്നത് . ഞാൻ അവനെ എടുത്തിട്ട് ഇന്നു വേഗം വരാട്ടോ എന്ന് പറഞ്ഞു. "വേണ്ടാ ..പോവണ്ട.. ഞാനും വരും.." കരച്ചിൽ തുടങ്ങി. എനിക്കും വിഷമമായി. സമാധാനിപ്പിച്ച് ഞങ്ങൾ ഇറങ്ങി.
ബസിൽ ഇരുന്ന് ഞാൻ കരഞ്ഞപ്പോൾ എന്നെ അമ്മായി കളിയാക്കി. കരയുന്നതൊക്കെ എന്നെ സംബന്ധിച്ച് വലിയ നാണക്കേടുള്ള കാര്യമാണ്. അച്ഛൻ എപ്പോഴും പറയുമല്ലോ, മൂത്ത ചേച്ചിക്ക് അമ്മയുടെ സ്ഥാനമാണ്. സഹോദരങ്ങളെയെല്ലാം നല്ല പോലെ നോക്കണം എന്ന്. അതു കൊണ്ട് തന്നെ ചെറുപ്പത്തിലെ തന്നെ ഞാൻ ഒരു മുതിർന്ന കുട്ടിയാണ് എന്ന ചിന്ത എന്നിലുണ്ടായിരുന്നു. പക്ഷേ അന്ന് എനിക്ക് കരച്ചിലിൽ യാതൊരു നാണക്കേടും തോന്നിയില്ല. ഞാൻ ആരെയും ശ്രദ്ധിച്ചില്ല എന്ന് തന്നെ പറയാം.
ആദ്യ ദിവസം എങ്ങനെയോ കഴിഞ്ഞു കൂടി. രണ്ടാമത്തെ ദിവസം ഉച്ചകഴിഞ്ഞ സമയത്ത് അയൽവക്കത്തെ പിള്ളേരുടെ കൂടെ കളിച്ചു കൊണ്ടിരുന്നപ്പോൾ വഴിയിൽ ഒരു ഓട്ടോറിക്ഷ വന്നു നിന്ന ശബ്ദം കേട്ടു . പുറത്തേക്ക് നോക്കുമ്പോൾ എന്റെ അച്ഛനും കണ്ണാപ്പിയും .. ഞാൻ കരഞ്ഞ് കൊണ്ട് ഓടി അവന്റെ അടുത്തേക്ക്.. വളളികളുള്ള ഒരു ചുവന്ന ഉടുപ്പാണ് അവൻ ഇട്ടിരിക്കുന്നത്. അവൻ വാരിയെടുക്കും നേരം ഞാൻ കണ്ടു, മുട്ടു കാലുകളും കൈയ്യും പൊട്ടിയിരിക്കുവാണ്. എന്താ പറ്റിയത് എന്ന് ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞു, എന്റെ പേരും വിളിച്ച് വഴിയിലൂടെ അന്വേഷിച്ച് നടന്നപ്പോൾ വീണതാണെന്ന്. അതു കൂടെ കേട്ടപ്പോൾ എനിക്ക് വിഷമം ഒന്നൂടെ കൂടി ... എന്നെ കഴുത്തില് ഒരു കൈ വട്ടം പിടിച്ച് അവൻ പറഞ്ഞു, "ഇന്നു ... ദേ ഇവിടേം.... പൊട്ടി." സാരമില്ലാട്ടോ... പോട്ടേ ട്ടാ... എന്നും പറഞ്ഞ് ഞാനും വിതുമ്പി. " ഇന്നു കരയണ്ടാ.. നമുക്ക് പോകാ.. വാ..." അവൻ പറഞ്ഞു. അച്ഛൻ അധികം താമസിക്കാതെ തന്നെ ഞങ്ങളെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുവന്നു.

ഞങ്ങൾ മൂന്നു മക്കൾ ആണെങ്കിലും എനിക്കും അനിയത്തിക്കും ഒരുപോലെ പ്രിയം അനിയനോടാണ്. എപ്പോഴും ഒരുമിച്ചാണ് ഞങ്ങൾ. വീടിന്റെ ആ പരിസരത്തുവെച്ച് തന്നെയുള്ള കുട്ടികളിൽ, ഒരിക്കലും വീട്ടിൽ വഴക്കുണ്ടാക്കാത്ത കുട്ടികൾ എന്നതാണ് ഞങ്ങൾക്കുള്ള ഒരു പ്രത്യേകത. അഥവാ ഉണ്ടായാൽ .. അത് നീണ്ടു നിൽക്കാറുമില്ല. മറ്റൊരു പ്രത്യേകത കൂടിയുണ്ട്, വീട്ടിലേക്ക് ഒരു അതിഥി അല്ലെങ്കിൽ ബന്ധുവാണെങ്കിൻ പോലും ആരും വരുന്നത് ഞങ്ങൾ മൂന്ന് പേർക്കും ഒട്ടും ഇഷ്ടമില്ലാത്ത കാര്യമാണ്. അതിപ്പോഴും തുടരുന്നു.
കണ്ണൻ കുറച്ചൂടെ ആയപ്പോൾ LKG യിൽ ചേർത്തു. രാവിലെ സ്ക്കൂളിൽ പോകുന്ന വഴിക്ക് അവനെ കൊണ്ടു പോയി ആക്കേണ്ടതും വരുമ്പോൾ വിളിച്ചു കൊണ്ട് വരേണ്ടതും എന്റെ ഡ്യൂട്ടിയാണ്. പോകുന്ന വഴിക്ക് മൊത്തം കഥയും പാട്ടുമൊക്കെയാണ്. എന്റെ ബാഗ് തോളിലും ഒരു കൈയിൽ അവന്റെ ബാഗും ഒരു കൈയ്യിൽ അവന്റെ കൈയ്യും. കുറച്ച് നടന്ന് കഴിയുമ്പോൾ മണ്ണ് വെട്ടിക്കുണ്ടാക്കിയ കുത്തനെയുള്ള ഒരു വഴിയുണ്ട്. കൊത്തുകല്ല് വഴി എന്നാണ് ആ വഴിക്ക് പറയാറ്. അവിടെ എത്തുമ്പോഴേക്കും അവൻ കയറി വട്ടം നിൽക്കും..

"യ്യോ.. മോന്റെ കാല് വേദനയെടുക്കണ്... ന്നെ എടുക്കോ.." അവനെയും എടുത്ത് 2 ബാഗും തൂക്കി ആ കയറ്റം കേറി പകുതി ആകുമ്പോഴേക്കും ഞാൻ കിതക്കും.. "ഇന്നുന് കാല് വേദനയ്ണ്ടാ.. ഞാൻ നടക്കണോ.." ഇടയ്ക്ക് ഇങ്ങനെ ചോദിച്ചു കൊണ്ടിരിക്കും. അവനെ താഴെയിറക്കി നടത്തില്ല എന്ന് അവന് അറിയാം... LKG - UkG 2 കൊല്ലo ഈ യാത്രയും ചോദ്യവും തുടർന്നെങ്കിലും ഒരിക്കൽ പോലും എന്റെ കൊച്ച് ആ കയറ്റം നടന്നു കേറിയിട്ടില്ല. KG ക്ലാസുകളിൽ മറ്റ് പിള്ളേരുടെ കണ്ണിലുണ്ണി ആയിരുന്നു അവൻ. കൊണ്ടു പോയി ആക്കുമ്പോഴും വിളിച്ചോണ്ടു വരുമ്പോഴും ഒരു പതിവ് കാഴ്ച്ചയാണ് അവിടെയുള്ള കുട്ടികളുടെ ജാഥ. മുദ്രാവാക്യം ആകെ ഒന്നേ ഉള്ളു.. "കണ്ണൻ". അവിടത്തെ ടീച്ചർ പറയും ഇവിടെ parents വരുമ്പോൾ കണ്ണനെ ചോദിക്കാറുണ്ട് എന്ന്. വീട്ടിൽ ചെന്നാൽ കണ്ണന്റെ വിശേഷങ്ങൾ മാത്രമുള്ളു പറയാനെന്ന്.
ക്രിസ്മസ്സിന്റെ പരിപാടി kG യിൽ നടക്കുന്ന സമയം അവന് കണ്ണ് സുഖമുണ്ടായിരുന്നില്ല .. അമ്മ ടീച്ചറോട് അവനെ പരിപാടിയിൽ നിന്ന് ഒഴിവാക്കാമോ എന്ന് ചോദിച്ചു.. 5 മിനിറ്റിന്റെ കാര്യമല്ലേ.. അവൻ നിൽക്കട്ടെ എന്ന് പറഞ്ഞ് ആട്ടിടയനാക്കി വേഷം കെട്ടി .. ആ മുഖം ഇപ്പോഴും മനസ്സിൽ ഉണ്ട്. ഒരു കണ്ണ് ചുവന്ന് തീരെ ചെറുതായി .. വെള്ളം ഒഴുക്കുകയാണ്. എനിക്ക് ഒരു സമാധാനവും ഇല്ലാതെ Back Stage ൽ ചെന്നപ്പോൾ ടീച്ചർ പറഞ്ഞു വിട്ടു. കുട്ടികൾ മാത്രം മതി ഇവിടെ പരിപാടി കഴിയുമ്പോൾ അങ്ങോട്ട് വിടുന്നതാണ്. അവൻ Stage ൽ നിന്നും ഇറങ്ങി കഴിഞ്ഞ് ഓടി വാതിലിന്റെ അടുത്ത് വന്ന് ഇന്നൂന്ന് വിളിച്ച് കരയാൻ തുടങ്ങി. ഞാൻ അവന്റെ അടുത്തേക്ക് ഓടി പോയി എടുത്തോണ്ട് വന്നു. അച്ഛൻ അമ്മയോട് പറയുവായിരുന്നു, അവന് അവന്റെ ചേച്ചീനെ മതി എന്ന് . അതു കേട്ടപ്പോൾ എനിക്ക് ഒരു പ്രത്യേക സന്തോഷം തോന്നി. ഓരോ വർഷം കഴിയും തോറും അവൻ വളർന്നു വരുന്നത് കണ്ട് ഞാനും അനിയത്തിയും അവനോട് പറയും നീ വളരേണ്ടായിരുന്നു. കുഞ്ഞായി തന്നെ ഇരുന്നാൻ മതി. അങ്ങനെ ഞങ്ങളുടെ കണ്ണാപ്പി ഞങ്ങളേക്കാലും വലുതായി. തോളത്ത് കൈ വെച്ചിട്ട് പറയും ഇപ്പോൾ നിങ്ങൾ രണ്ടും എന്റെ അനിയത്തിമാരാണെന്ന്. കാര്യം അവനാണ് ഇളയത് എങ്കിലും നല്ല കരുതൽ ആണ് എവിടെ പോയാലും.

അവന്റെ എന്ത് ആവശ്യത്തിനും എന്നെയാണ് വിളിച്ചിരുന്നത്. എന്റെ കല്യാണം കഴിഞ്ഞു വീട്ടിൽ നിന്നും ഞാൻ മാറിയ സമയത്ത്, വീട്ടിൽ നിന്നും വിളിക്കുമ്പോൾ എല്ലാവരും പറയും," ഇവിടെ നീയില്ലെങ്കിലും ആവശ്യത്തിന് വിളിക്കുമ്പോൾ നിന്റെ പേരാണ് അവൻ വിളിക്കണത്, അവൾ(അനിയത്തി) ചെല്ലുമ്പോഴാണ് നീയിവിടെ ഇല്ലാന്ന് അവൻ ഓർക്കണത് തന്നെ." പിന്നീട് അവൻ അനിയത്തിയെ വിളിച്ചുതുടങ്ങി. ഞാൻ വീട്ടിൽ ചെന്ന ഒരു ദിവസം എന്നെ വിളിച്ചപ്പോൾ അനിയത്തിയുടെ പേര് വിളിച്ചു. എനിക്ക് വിഷമം തോന്നിയെങ്കിലും പുറത്ത് കാണിച്ചില്ല. അപ്പോൾ അനിയത്തി പറഞ്ഞു, കഴിഞ്ഞ ഒരു മാസം നിന്റെ പേരാണ് ഇവൻ എന്നെ വിളിച്ചത്. ഇപ്പോൾ നീ വന്നപ്പോൾ അതേ Confusion ആണ്. ഞാൻ സ്വയം ചിന്തിച്ചു, ഇത്രയും വർഷം എല്ലാത്തിനു എന്നെ തന്നെ അവൻ വിളിച്ചുകൊണ്ടിരുന്നപ്പോൾ അവളുടെ മനസ്സ് എത്രത്തോളം വിഷമിച്ചിട്ടുണ്ടാക്കുമെന്ന് . ഞാനും പിന്നെ പൊരുത്തപ്പെട്ടു.
അവനെ ക്കുറിച്ച് എത്ര തന്നെ സംസാരിച്ചാലും എനിക്ക് മതിവരില്ല.. പറഞ്ഞാൽ തീരാത്തത്ര കാര്യങ്ങളുണ്ട് എന്റെ അനിയൻക്കുട്ടനെ കുറിച്ച്. അവൻ എന്റെ കൈകളിലാണ് ജനിച്ച് വളർന്നത്. അവൻ എത്ര വളർന്നു എന്ന് പറഞ്ഞാലും എനിക്കിന്നും അവൻ കുഞ്ഞാണ്. വീട്ടിൽ മറ്റുള്ളവർ പറയുന്നത് ചിലപ്പോൾ അവൻ അനുസരിക്കാതിരിക്കും. പക്ഷേ എന്നെ അവൻ കേൾക്കും. ഞാൻ കരഞ്ഞാൽ അവനും കരയും. മറ്റുള്ളവർക്ക് മനസ്സിലാക്കാൻ പറ്റുന്നതിലും അപ്പുറത്താണ് ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം. ഇപ്പോൾ അവന് 24 വയസ്സെത്തി നിൽക്കുമ്പോഴും, എന്റെ മനസ്സിൽ എപ്പോഴും, ഇപ്പോഴും എന്നെ ഇന്നു എന്ന് വിളിച്ച് നടക്കുന്ന കുട്ടിയാണ്. അതെ, എന്റെ അനിയൻക്കുട്ടൻ.
...............................................

അനിയൻമാരുള്ള എല്ലാ ചേച്ചിമാർക്കും വേണ്ടി സമർപ്പിക്കുന്നു..


സ്വാതി ജിനിമോൻ
-വൈഗ

20/09/2021

Maeklong railway market Thailand| what happens when the train arrives 😳😳😳

14/09/2021

Please watch full video on page.
Keyboard symbols and signs

Please follow the page if you like the contents..

14/09/2021

Name of symbols and signs_ keyboard.

25/08/2021

ഇനി ഒറ്റ വാക്കിൽ പറയാം

24/08/2021

Day after tomorrow and Day before yesterday

Address


Alerts

Be the first to know and let us send you an email when The land of facts posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The land of facts:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share