Adoor Express

  • Home
  • Adoor Express

Adoor Express Independent,Honest & Diginifed Voice of Adoor

ചരിത്ര പ്രസിദ്ധമായ മണ്ണടി ഉച്ചബലി2025 ഫെബ്രുവരി 21 ന്
13/02/2025

ചരിത്ര പ്രസിദ്ധമായ മണ്ണടി ഉച്ചബലി
2025 ഫെബ്രുവരി 21 ന്

11/02/2025

വിദ്യാര്‍ഥിനിയുടെ മരണം; അടൂരിലെ ആർമി റിക്രൂട്ട്‌മെന്റ് പരീശീലന കേന്ദ്രത്തിൽ
DYFI പ്രതിഷേധം

മഹാത്മാഗാന്ധിയുടെ ആശയങ്ങൾ ഇന്നും പ്രാധാന്യം അർഹിക്കുന്നു.അത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും ഒരോ കോൺഗ്രസ് പ്രവർത്തകനും അത...
09/02/2025

മഹാത്മാഗാന്ധിയുടെ ആശയങ്ങൾ ഇന്നും പ്രാധാന്യം അർഹിക്കുന്നു.അത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും ഒരോ കോൺഗ്രസ് പ്രവർത്തകനും അത് ഏറ്റെടുത്ത് മുന്നോട്ട് പോകണമെന്നും ഡിസിസി വൈസ് പ്രസിഡന്റ് എം.ജി കണ്ണൻ അഭിപ്രായപ്പെട്ടു.
കടമ്പനാട് മണ്ഡലത്തിലെ മലങ്കാവ് മൂന്നാം വാർഡിൽ മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർഡ് പ്രസിഡന്റ് ആർ കെ ഗോപാലൻ അധ്യക്ഷനായിരുന്നു .ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എം ആർ ജയപ്രസാദ് മഹാത്മാഗാന്ധി അനുസ്മരണം നടത്തി.ഡിസിസി ജനറൽ സെക്രട്ടറി ബിജിലി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റിൻ്റ് റെജി മാമൻ, ഗ്രാമ പഞ്ചായത്തംഗം കെ.ജി ശിവദാസൻ, അഡ്വ ഷാബു ജോൺ, ഷിജ മുരളീധരൻ, എം എ നാണു ,ടി പ്രസന്നകുമാർ,ജോൺസി സാമുവൽ , ജോജി രാജൻ, വിനോദ്, ബാലൻ ,ഷിബു പ്രകാശ് മലങ്കാവ് , ജയപ്രകാശ്, സുജാത തുടങ്ങിയവർ സംസാരിച്ചു.

08/02/2025

അടൂരിൽ ഹെൽമെറ്റ്‌ ഇല്ലാതെ വന്ന സ്ത്രീകളോട് വെഹിക്കിൾ ഇൻസ്‌പെക്ടർ പറയുന്നത് കേൾക്കുക. ഷെയർ ചെയ്യുക.

07/02/2025

അടൂർ ശ്രീ പാർഥസാരഥി ക്ഷേത്രോത്സവം

അടൂരിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. അടൂർ അമ്മകണ്ടകര സ്വദേശികളായ അമൽ (20), നിശാന്ത് (23...
07/02/2025

അടൂരിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. അടൂർ അമ്മകണ്ടകര സ്വദേശികളായ
അമൽ (20), നിശാന്ത് (23) എന്നിവരാണ് മരിച്ചത്. രാത്രിയോടെ മിത്രപുരത്തായിരുന്നു അപകടം.അടൂരിൽ നിന്നും പന്തളത്തേക്ക് പോയ ടൂറിസ്റ്റ് ബസുമായിട്ടാണ് ബൈക്ക് കൂട്ടിയിടിച്ചത്. ബൈക്ക് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം. യുവാക്കൾ തൽക്ഷണം മരിച്ചു. ഇരുവരും സൂപ്പർമാർക്കറ്റിലെ ജീവനക്കാരായിരുന്നു.

അടൂർ തെങ്ങമത്ത്  ചായക്കടയിൽ നടന്ന ആക്രമണത്തിന് എടുത്ത കേസിൽ മൂന്ന് പേർ അറസ്റ്റിലായി. രണ്ടിന് രാത്രി എട്ടരയോടെയാണ്‌ സംഭവം...
06/02/2025

അടൂർ തെങ്ങമത്ത് ചായക്കടയിൽ നടന്ന ആക്രമണത്തിന് എടുത്ത കേസിൽ മൂന്ന് പേർ അറസ്റ്റിലായി.
രണ്ടിന് രാത്രി എട്ടരയോടെയാണ്‌ സംഭവം. പള്ളിക്കൽ തെങ്ങമം ഹരിശ്രീയിൽ അഭിരാജ്(29), സുഹൃത്ത് വിഷ്ണു മോഹൻ (28) എന്നിവർക്കാണ് 10 പേരടങ്ങുന്ന സംഘത്തിന്റെ മർദ്ദനമേറ്റത്. കേസെടുത്ത അടൂർ പോലീസ് വിശദമായ അന്വേഷണം തുടരുന്നതിനിടെയാണ് അറസ്റ്റ്. ഒന്നാം പ്രതി പള്ളിക്കൽ ഇടിഞ്ഞയ്യത്ത് ജംഗ്ഷനിൽ വേണു ഭവനം വീട്ടിൽ ടി ആർ വിനീത് (26 ),രണ്ടാം പ്രതി ആലപ്പുഴ പാലമേൽ പണയിൽ പോസ്റ്റിൽ ഇടിഞ്ഞയ്യത്ത് തട്ടാരുടെയ്യത്ത് വീട്ടിൽ ജി രാഹുൽ(25), നാലാം പ്രതി ആലപ്പുഴ പാലമേൽ പണയിൽ പോസ്റ്റിൽ ഇടിഞ്ഞയ്യത്ത് ചാങ്ങിയത്ത് വീട്ടിൽ എം വിജിത്ത്(26)എന്നിവരാണ് പിടിയിലായത്. പരിക്കേറ്റ യുവാക്കൾ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അഭിരാജിന്റെ അനുജന്റെ ബൈക്കിൽ ഇയാളും സുഹൃത്ത് വിഷ്ണു മോഹനും എടക്കാട് നിന്നും തെങ്ങമത്തേക്ക് യാത്ര ചെയ്യവേ, കൊല്ലായ്ക്കൽ മീൻ ചന്തയ്ക്ക് വച്ചു മുന്നിൽ പോയ മോട്ടോർ സൈക്കിൾ റോഡിനു മധ്യത്തിൽ നിർത്തിയശേഷം ഇതിൽ യാത്ര മദ്യലഹരിയിലായിരുന്ന മൂന്നുപേർ ഇവരെ ചോദ്യം ചെയ്തു. മോട്ടോർ സൈക്കിളിന്റെ ഫോട്ടോ മൊബൈൽ ഫോണിൽ അഭിരാജ് പകർത്തി. പിന്നീട് ഇവർ യാത്ര തുടർന്നപ്പോൾ മേക്കുന്നുമുകൾ പമ്പിനുസമീപം വച്ച് വിഷ്ണുവിന് ഫോൺ കാൾ വരികയും, ഇയാൾ സംസാരിച്ചുകൊണ്ടുനിന്നപ്പോൾ നേരത്തെ തർക്കത്തിൽ ഏർപ്പെട്ട മൂവർ സംഘം അവിടെയെത്തി ഇവരെ ചീത്ത വിളിക്കുകയും ചെയ്തു. തുടർന്ന് അഭിരാജിന്റെ ചെള്ളക്കടിക്കുകയും മൂവരും ചേർന്ന് യുവാക്കളെ മർദ്ദിക്കുകയും തറയിലിട്ട് ചവുട്ടുകയും ചെയ്തു. ഇതുകണ്ട് പമ്പിലെയും അടുത്ത ചായക്കടയിലെയും ആളുകൾ ഓടിയെത്തി പിടിച്ചുമാറ്റി.
തുടർന്ന്, അഭിരാജും വിഷ്ണുവും മേക്കുന്നുമുകൾ പമ്പിനടുത്തുള്ള എം എം കഫേയിൽ ചായ കുടിക്കുമ്പോൾ 4 മോട്ടോർ സൈക്കിളുകളിലായി, മുമ്പ് മർദ്ദിച്ച സംഘത്തിലെ മൂന്നുപേരും വേറെ ഏഴുപേരുമായി എത്തി ഇവരെ ആക്രമിക്കുകയായിരുന്നു. കടയ്ക്കുള്ളിൽ ഓടിക്കയറിയ യുവാക്കളെ,അവിടെയിട്ട് അക്രമികൾ വളഞ്ഞിട്ട് തല്ലി. ഇടിവള, കല്ല്, സോഡാക്കുപ്പി എന്നിവ കൊണ്ടായിരുന്നു ആക്രമണം. വീണപ്പോൾ അഭിരാജിന്റെ കഴുത്തിൽ മുറിവേറ്റു. കൊല്ലുമെന്ന് ആക്രോശിച്ചുകൊണ്ട് എല്ലാവരും ചേർന്ന് ഇരുവരെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കടയിലെ സാധനങ്ങളും നശിപ്പിച്ചു, തുടർന്ന് അക്രമികൾ ബൈക്കുകളിൽ കയറി സ്ഥലം വിടുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തലയിലും കഴുത്തിലുമാണ് ഇവർക്ക് മുറിവേറ്റത്. മറ്റ് പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു. അടൂർ ഡി വൈ എസ് പി ജി സന്തോഷ്‌ കുമാറിന്റെ മേൽനോട്ടത്തിൽ പോലീസ് ഇൻസ്‌പെക്ടർ ശ്യാം മുരളിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

കെഐപി കനാലും സബ് കനാലും തുറന്ന് വിടണമെന്നും കനാലിലെ കാട് ക്ലീൻ ചെയ്തു പന്നി ശല്യം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്കെ...
06/02/2025

കെഐപി കനാലും സബ് കനാലും തുറന്ന് വിടണമെന്നും കനാലിലെ കാട് ക്ലീൻ ചെയ്തു പന്നി ശല്യം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്കെടിയു നേത്യത്വത്തിൽ അടൂർ കെഐപി ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കെഎസ്കെടിയു ജില്ലാ സെക്രട്ടറി സി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എസ് ഷിബു അധ്യക്ഷത വഹിച്ചു. സി കൃഷ്ണദാസ് സ്വാഗതം പറഞ്ഞു. സുര്യ, മിനി അച്ചൻകുഞ്ഞ്, ബിജു പറക്കോട്, സി സുനീഷ്, ജോയിക്കുട്ടി, താജുദീൻ, ജി സുനിൽകുമാർ ,രാജേത്രൻഎന്നിവർ സംസാരിച്ചു.

പെരിങ്ങനാട് തൃച്ചേന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൻ്റെ മുടങ്ങിക്കിടന്ന നിർമ്മാണ പ്രവർത്തനം പുനരാരംഭിക്കുന്നതിന് തീരുമാനമായത...
05/02/2025

പെരിങ്ങനാട് തൃച്ചേന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൻ്റെ മുടങ്ങിക്കിടന്ന നിർമ്മാണ പ്രവർത്തനം പുനരാരംഭിക്കുന്നതിന് തീരുമാനമായതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു.

ഈ നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരൻ നൽകിയ ഹൈക്കോടതി കേസ്സ് വിധിയുടെ തുടർച്ചയായി കിഫ്‌ബിയും നിർവഹണ ഏജൻസിയായ ഇൻകലും സംയുക്തമായി തീരുമാനമെടുത്ത് പഴയ കരാറുകാരനെ തന്നെ ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ബാക്കി നിർമ്മാണ ചുമതലയുടെ കരാർ നൽകിയിട്ടുള്ളതാണ്.

അന്നത്തെ സാമാജികനെന്ന നിലയിൽ 2020 ൽ ഡെപ്യൂട്ടി സ്പീക്കർ നൽകിയ കിഫ്ബി പദ്ധതി നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ മൂന്നു കോടി അടങ്കൽ വകയിരുത്തി അടൂർ ഗവൺമെന്റ്റ് ബോയ്‌സ്, ഗേൾസ് ഹയർ സെക്കൻഡറി സ്കൂളുകൾക്കൊപ്പം ഭരണാനുമതി ലഭ്യമായ ഈ പദ്ധതി കരാറുകാരൻ്റെ അലംഭാവം മൂലം ഏറെക്കാലമായി അനിശ്ചിതത്വ ത്തിലായിരുന്നു. സർക്കാർ നോഡൽ ഏജൻസിയായ ഇൻകൽ നിർവഹണ ചുമതല വഹിക്കുന്ന പദ്ധതിയുടെ കരാറുകാരനെ ഒഴിവാക്കി ഉത്തരവിറക്കിയതിനെ തുടർന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട ഹൈക്കോടതി കേസ്സ് തീർപ്പില്ലാതെയും മറ്റും അനിശ്ചിതത്വ ത്തിൽ അവശേഷിക്കുകയായിരുന്നു. ഡെപ്യൂട്ടി സ്പീക്കറുടെ നിർദ്ദേശപ്രകാരം നിർവഹണ ഏജൻസി ഇൻകൽ, കിഫ്ബി, പൊതു വിദ്യാഭ്യാസ വകുപ്പ് എന്നീ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവരുമായി നിരവധി തവണ ഈ ചർച്ച ചെയ്തുവെങ്കിലും വിഷയം പരിഹരിക്കപ്പെട്ടിരുന്നില്ല. കരാറുകാരനെ ഒഴിവാക്കി റീട്ടെൻഡറിംഗിന് നടത്തുന്നതിനും സമ്പൂർണ്ണ പദ്ധതി അടങ്കൽ തുക തുകയുടെ 30 ശതമാനം കരാറുകാരനിൽ നിന്നും സെക്യൂരിറ്റിയായി വാങ്ങണം എന്നും മറ്റും കിഫ്ബി സ്വീകരിച്ച നിലപാട് കരാറുകാരനെ കോടതി വ്യവഹാരത്തിൽ എത്തിച്ചതാണ് ഈ നിർമ്മാണ കാലതാമസത്തിന് സാന്ദർഭിക മായി കാരണമായി തീർന്നത്.

നിലവിൽ സമ്പൂർണ്ണ പദ്ധതി അടങ്കലിൻ്റെ 30% സെക്യൂരിറ്റി തുക കരാറുകാരൻ കെട്ടിവയ്ക്കണമെന്ന നിലപാടിൽ നിന്നും ബാക്കി പൂർത്തീകരിക്കാനുള്ള പ്രവർത്തി അടങ്കലിന്റെ 30% ആക്കി പരിമിതപ്പെടുത്തി ക്രമീകരിക്കാൻ കിഫ്ബി തയ്യാറായതോടെ പദ്ധതി ആരംഭിക്കുന്നതിന് വഴി തുറക്കുകയായിരുന്നു. ബാക്കി നിർമ്മാണ പ്രവൃത്തിക്കായി പുതിയ കരാർ വയ്ക്കുന്നതോടെ ഒൻപത് മാസത്തിനുള്ളിൽ സമയബന്ധിതമായി ഈ പദ്ധതി പൂർത്തീകരിക്കണമെന്ന കർശന വ്യവസ്ഥയിന്മേലാണ് തുടർ പദ്ധതി നടപ്പിലാക്കുക. അനിശ്ചിതമായി മുടങ്ങിക്കിടന്ന നിർമ്മാണ പ്രവർത്തനം പുനരാരംഭിക്കുന്നതിന് സ്കൂൾ അധികൃതരും ഒപ്പം സ്കൂൾ പി.ടി.എ.യും ഈ വിഷയം എൻ്റെയും ബന്ധപ്പെട്ട അധികാരി കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നതിന് സജീവമാക്കി നടത്തിവന്ന ശ്രമങ്ങൾ തികച്ചും മാതൃകാ പരമായിരുന്നുവെന്നും സമയബന്ധിതമായി ഈ അഭിമാന പദ്ധതി പൂർത്തീകരിക്കാനുള്ള സാഹചര്യമാണ് സംജാതമായിട്ടുള്ളുതെന്നും ഡെപ്യൂട്ടി സ്പീക്കർ അഭിപ്രായപ്പെട്ടു.

കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സിപിഐഎം  അടൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അടൂർ ടൗണിൽ  പ്രതിഷ...
02/02/2025

കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സിപിഐഎം അടൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അടൂർ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സിപിഐഎം ഏരിയ കമ്മിറ്റി അംഗം പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ലോക്കൽ സെക്രട്ടറി കെ മഹേഷ്‌ കുമാർ, ലോക്കൽ കമ്മറ്റി അംഗങ്ങളായ ശിവപ്രശാന്ത്,താജുദീൻ, അയൂബ് കുഴിവിള, അഖിൽ, ചന്ദ്രശേഖര കുറുപ്പ്, സുമ നരേന്ദ്രൻ ,സലീന, ബ്രാഞ്ച് സെക്രട്ടറിമാരായ അൻഷാദ്, നാസ്സർ, ഡിവൈഎഫ്ഐ നേതാക്കളായ നൗഫൽ, ജിതിൻ എന്നിവർ നേതൃത്വം നൽകി.

മഹാത്മ ഗാന്ധിയുടെ 77-ാം മത് രക്തസാക്ഷിത്വ വാർഷികത്തോട് അനുബന്ധിച്ചു ഇൻഡ്യൻ നാഷണൽ കോൺഗ്രസ് കടമ്പനാട് മണ്ഡലം കമ്മിറ്റിയുടെ...
02/02/2025

മഹാത്മ ഗാന്ധിയുടെ 77-ാം മത് രക്തസാക്ഷിത്വ വാർഷികത്തോട് അനുബന്ധിച്ചു ഇൻഡ്യൻ നാഷണൽ കോൺഗ്രസ് കടമ്പനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ ആദ്യ കുടുംബ യോഗം 15 -ാം വാർഡിലെ തെക്കെടത്ത് പനവിള പടിഞ്ഞാറ്റേതിൽ കുത്തുമോൻ്റെ ഭവനത്തിൽ
നടന്നു. ഡിസിസി വൈസ് പ്രസിഡന്റ് എം ജി കണ്ണൻ ഉദ്ഘാടനം ചെയ്തു.
വാർഡ് പ്രസിഡൻ്റ് ഡി എസ് ഗിവർഗ്ഗിസ് അദ്ധ്യക്ഷനായി. അഡ്വ ഷാബു ജോൺ മഹാത്മ ഗാന്ധി അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡൻ്റ് റെജി മാമ്മൻ മുഖ്യ പ്രഭാഷണം നടത്തി. എം ആർ ജയപ്രസാദ് , ഗ്രാമ പഞ്ചായത്തംഗം റ്റി പ്രസന്നകുമാർ , ഷിബു ബേബി, സഹദേവൻ കോട്ടവിള ,സാബു പാപ്പച്ചൻ, ദിലിപ് കടമ്പനാട് , ജോൺ സി. ശാമുവേൽ , രാധാ മോൾ , കുഞ്ഞു മോൻ, രാജു തോമസ്, ജോൺ പൊരുവത്ത്, തുടങ്ങിയവർ സംസാരിച്ചു.

വിദ്യാഭ്യാസ ബന്ദിനിടെ കെഎസ്‌യു പ്രവർത്തകർ അടൂരിൽ സ്കൂൾ ബസുകൾ തടഞ്ഞു. രാവിലെ കെഎസ്‌യു പ്രതിഷേധ പ്രകടനം നടത്തുന്നതിനിടയിലാ...
30/01/2025

വിദ്യാഭ്യാസ ബന്ദിനിടെ കെഎസ്‌യു പ്രവർത്തകർ അടൂരിൽ സ്കൂൾ ബസുകൾ തടഞ്ഞു. രാവിലെ കെഎസ്‌യു പ്രതിഷേധ പ്രകടനം നടത്തുന്നതിനിടയിലാണ് ബസുകൾ തടഞ്ഞത്. അടൂർ എസ് എൻ ഐ റ്റി എൻജിനീയറിങ് കോളേജിന്റെതടക്കമുള്ള സ്കൂൾ ബസ്സുകളാണ് തടഞ്ഞത്. ബസുകൾ തടഞ്ഞ കെഎസ്‌യു പ്രവർത്തകരെ പോലീസ് എത്തി നീക്കം ചെയ്തു.

CASTING CALLപ്രിത്വിരാജ് - വിപിൻ ദാസ് ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു.  😊🏆
28/01/2025

CASTING CALL
പ്രിത്വിരാജ് - വിപിൻ ദാസ് ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു.
😊🏆

അടൂരിൽ മെഗാ ജോബ് ഫെയർ2025 ഫെബ്രുവരി 01പത്താംതരം മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള സംസ്ഥാനത്ത് എവിടെയുമുളള ഉദ്യോഗാർ...
27/01/2025

അടൂരിൽ മെഗാ ജോബ് ഫെയർ
2025 ഫെബ്രുവരി 01

പത്താംതരം മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള സംസ്ഥാനത്ത് എവിടെയുമുളള ഉദ്യോഗാർത്ഥികൾക്ക് മികച്ച തൊഴിൽ സ്വന്തമാക്കാൻ അവസരം ഒരുക്കി വിജ്ഞാന പത്തനംതിട്ട പദ്ധതി. ഫെബ്രുവരി ഒന്നാം തീയതി അടൂർ മണക്കാല എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. തൊഴിൽ മേളയിൽ DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്‌ത തൊഴിൽ അന്വേഷകർക്ക് പങ്കെടുക്കാം.മാനേജ്മെൻ്റ്, ഫിനാൻസ്,എൻജിനീയറിങ്, അഡ്മിനിസ്ട്രേഷൻ തുടങ്ങിയ സെക്ടറുകളിൽ നിരവധി തൊഴിലവസരങ്ങളാണ് മേളയുടെ ഭാഗമായുള്ളത്. ജോബ് ഫെയറിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം സമർപ്പിക്കുകയും കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഗൂഗിൾ ഫോമിൻ്റെ താഴെ നൽകിയിരിക്കുന്ന വാട്ട്സ്ആപ്പ് ലിങ്ക് വഴി ഗ്രൂപ്പിൽ അംഗമാവുകയും ചെയ്യുക.
https://forms.gle/kPvwoSH77UwLLRUG9

അടൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ 9 പേർ പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിൽ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പെൺകുട്ടിയെ പീഡി...
26/01/2025

അടൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ 9 പേർ പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിൽ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പെൺകുട്ടിയെ പീഡിപ്പിച്ച ആദിക്കാട്ടുകുളങ്ങര സ്വദേശി ബദർ സമൻ (62) ആണ് നൂറനാട് പൊലീസിന്റെ പിടിയിലായത്.

പഠനത്തിൽ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെൺകുട്ടിയെ ഇയാളുടെ അടുത്ത് എത്തിച്ചത്. മാതാപിതാക്കളെ മുറിക്ക് പുറത്തു നിർത്തിയായിരുന്നു പീഡനം. അടൂർ പൊലീസ് എടുത്ത കേസ് നൂറനാട് പൊലീസിന് കൈമാറുകയായിരുന്നു. 9 പ്രതികളുള്ള കേസിൽ നാല് പേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

സ്കൂളിൽ തുടർച്ചയായി എത്താതിരുന്നതിനെ തുടർന്ന് ടീച്ചർ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതായും കണ്ടെത്തി. സ്കൂൾ അധികൃതർ വിവരം ശിശുക്ഷേമ സമിതിക്ക് കൈമാറി. തുടർന്ന് അടൂർ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളും കുട്ടിയെ പീഡിപ്പിച്ചതായാണ് സൂചന. കഴിഞ്ഞ ഏപ്രിലിൽ പ്രണയം നടിച്ച് വീട്ടിൽ അതിക്രമിച്ചു കയറി കുട്ടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ സാജൻ (24), കാറിൽ ബലമായി പിടിച്ചുകയറ്റി മിത്രപുരത്ത് എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ ആദർശ് (25) എന്നിവരെ വെള്ളിയാഴ്‌ച രാത്രി കസ്റ്റഡിയിൽ എടുത്തു.

കഴിഞ്ഞവർഷം സെപ്റ്റംബറിൽ അടൂർ ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് കുട്ടിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ സച്ചിൻ കുറുപ്പ് (25), മറ്റൊരു പരാതിയിൽ കൃഷ്ണാനന്ദ് (21) എന്നിവർ ഇന്നലെ അറസ്റ്റിലായി. എല്ലാ പ്രതികളെയും എത്രയും വേഗം അറസ്റ്റ് ചെയ്യാൻ നിർദേശം നൽകിയതായി ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാർ പറഞ്ഞു.

26/01/2025
24/01/2025

അടൂരിലൂടെ യാത്രക്കാരുമായി വന്ന AC ബസ് നിർത്തി ഈ MVD ഉദ്യോഗസ്ഥൻ പറയുന്നത് എല്ലാവരും കേൾക്കുക ഷെയർ ചെയ്യുക.

23/01/2025

അടൂർ കൊറ്റംകോട്ട് - കെവി റോഡ് സൈഡിലെ ഓടക്ക് മേൽമൂടി ഇല്ലാതെ അപകടകരമായ അവസ്ഥയിൽ

Address


Website

Alerts

Be the first to know and let us send you an email when Adoor Express posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Adoor Express:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share