![എൽ ഡി എഫ് അവഗണനയിൽ പ്രതിഷേധിച്ച് ജനാധിപത്യ കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി മുന്നണി വിട്ടു ചങ്ങനാശ്ശേരി: ജനാധിപത്യ ...](https://img3.medioq.com/024/404/1052198040244041.jpg)
28/08/2024
എൽ ഡി എഫ് അവഗണനയിൽ പ്രതിഷേധിച്ച് ജനാധിപത്യ കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി മുന്നണി വിട്ടു
ചങ്ങനാശ്ശേരി: ജനാധിപത്യ കേരള കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയിൽ നിന്നും നിയോജകമണ്ഡലം പ്രസിഡന്റും മണ്ഡലം പ്രസിഡന്റുമാർ ഒന്നടങ്കവും രാജിവച്ചു. രാജിവെച്ചവർ മാതൃ സംഘടനയായ കേരള കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചു.കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ്,കേരള കോൺഗ്രസ് ഉന്നത അധികാര സമിതി അംഗം അപു ജോസഫ് എന്നിവർ ചേർന്ന് രാജിവെച്ചവരെ ഷാൾ അണിയിച്ചു കൊണ്ട് പാർട്ടിയിലേക്ക് സ്വീകരിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് കുര്യൻ തൂമ്പുങ്കൽ, ജില്ലാ സെക്രട്ടറി ആലിച്ചൻ തൈപറമ്പിൽ, മണ്ഡലം പ്രസിഡന്റുമാരായ ആന്റണി ഇലവുമൂട്ടിൽ, സണ്ണി പരുവംമൂട്ടിൽ, ജോണിച്ചൻ കൂട്ടുമ്മേൽക്കാട്ടിൽ, സോജൻ മണക്കുന്നേൽ,കെ കെ തോമസ്,ഷാജി ഫിലിപ്പ്, തോമസ് മാത്യു കാഞ്ഞിരന്താനം, നിയോജക മണ്ഡലം ട്രഷറർ റോയി മുക്കാടൻ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായ പി എസ് ജോസഫ്, സേവിച്ചൻ മുളകുപാടം, നിയോജകമണ്ഡലം സെക്രട്ടറി സുനിൽ വലിയപറമ്പിൽ, കർഷക യൂണിയൻ നിയോജകമണ്ഡലം പ്രസിഡന്റ് സുരേഷ് ആയിരംമല,മണ്ഡലം സെക്രട്ടറിമാരായ മാർട്ടിൻ തിനപറമ്പിൽ, തങ്കച്ചൻ കിഴക്കേകുറ്റ്, ബാബു മൂലയിൽ,ഷാജി തെക്കെആയിരമല തുടങ്ങിയവരും രാജി സമർപ്പിച്ചു.
പാർട്ടി നേതൃത്വത്തിന്റെ ഏകാധിപത്യ പ്രവണതയിലും എൽ ഡി എഫ് നേതൃത്വത്തിൽ നിന്നുള്ള അവഗണനയിൽ പ്രതിഷേധിച്ചുമാണ് ഏഴു മണ്ഡലം പ്രസിഡന്റുമാരും മറ്റു ഭാരവാഹികളും രാജി വെച്ചതെന്നു കുര്യൻ തൂമ്പുങ്കൽ പറഞ്ഞു.