പപ്പാ മെ കാ ബെൻ ഗയി...
ചാർട്ടേഡ് അക്കൗണ്ടൻ്റ് പരീക്ഷ പാസായതിൻ്റെ സന്തോഷത്തിൽ മകൾ പിതാവിനെ കെട്ടിപ്പിടിച്ച് കരയുന്നതും ഡൽഹിയിലെ ചായ വിൽപനക്കാരനായ പിതാവ് കണ്ണ് തുടക്കുന്നതുമായ വൈകാരിക ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഡൽഹിയിൽ നിന്നുള്ള അമിത പ്രജാപതി തൻ്റെ 10 വർഷത്തെ കഠിനാധ്വാനത്തെക്കുറിച്ച് പിതാവിനൊപ്പമുള്ള വീഡിയോയ്ക്കൊപ്പം സമൂഹമാധ്യമമായ ലിങ്ക്ഡ് ഇന്നിൽ എഴുതിയിരുന്നു. താൻ ഒരു ചേരിയിലാണ് താമസിച്ചിരുന്നതെന്നും വിദ്യാഭ്യാസത്തിനായി അച്ഛൻ എല്ലാ പ്രതിബന്ധങ്ങളോടും പോരാടിയിട്ടുണ്ടെന്നും അമിതാ പ്രജാപതി പറയുന്നു. ഈ വിജയത്തിന് 10 വർഷമെടുത്തു. എല്ലാ ദിവസവും ഇത് ഒരു സ്വപ്നം മാത്രമാണോ അതോ എപ്പോഴെങ്കിലും യാഥാർത്ഥ്യമാകുമോ എന്ന് ഞാൻ എന്നോട് തന്നെ ചോദിക്കും. ഇന്ന് അത് യാഥാർത്ഥ്യമായി. അതെ, സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നു.- അമിത എഴു
മഹാരാഷ്ട്രയിലെ ലോണവാലയിൽ ബുഷി അണക്കെട്ടിന് സമീപത്തെ വെള്ളച്ചാട്ടത്തിൽ ശക്തമായ മഴയിലുണ്ടായ മലവെള്ളപ്പാച്ചിൽ ഒരു കുടുബത്തിലെ അഞ്ചുപേർക്ക് ജീവഹാനി സംഭവിച്ചു.
വാഹനം ഇടിച്ചു തകർന്ന പോസ്റ്റും വൈദ്യുതി കാബിളുകളും കനത്ത മഴയിൽ പുന:സ്ഥാപിക്കുന്ന കെ എസ് ഇ ബി ജീവനക്കാർ. കൊയിലാണ്ടി എസ് ബി ഐക്ക് സമീപത്തെ ദൃശ്യം.
TWO LEGENDS
Nehru with Pattel
1928ൽ ഇന്ത്യയുടെ വാനമ്പാടി സരോജിനി നായിഡു അമേരിക്കയിൽ നടത്തി പ്രസംഗത്തിൻ്റെ അപൂർവ വീഡിയോ. ഇന്ത്യയുടെ വിമോചനസമരത്തിന് നേതൃത്വം നൽകിയ സ്ത്രീകളെ കുറിച്ച് ഓർക്കുമ്പോൾ സരോജിനി നായിഡുവിന്റെ പേരാണ് പെട്ടെന്ന് മനസ്സിൽ വരുന്നത്.
1928-ലെ അമേരിക്കൻ സന്ദർശന വേളയിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കുന്നതിൻ്റെ ഭാഗമായി നായിഡു അമേരിക്കയിലേക്ക് പോയി. ഒരു പുരാതന രാഷ്ട്രത്തിന്റെ അംബാസഡർ ആയി സ്വയം അവതരിപ്പിക്കുന്ന നായിഡു തന്റെ പ്രസംഗത്തിലുടനീളം അമേരിക്കക്കാരെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രം എന്ന് പരാമർശിക്കുന്നുണ്ട്.
ദൂരെയുള്ള പ്രദേശത്ത് രാജ്യത്തെ പ്രതിനിധീകരിക്കാൻ ഒരു സ്ത്രീ വന്നിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ ഒരു യാഥാസ്ഥിതിക സമൂഹമെന്
ഇതിഹാസകാരൻ്റെ അപൂർവ ദൃശ്യം.
കടപ്പാട്: ദൂർദർശൻ
ഖത്തറിൽ കനത്ത മഴ
ദൃശ്യങ്ങൾ: അനസ് കാരയാട്
ദോഹ: ഖത്തറിൻ്റെ ആകാശം മേഘാവൃതമായി. പലയിടങ്ങളിലും ശക്തമായ മഴയിൽ വെള്ളം കയറി. ദോഹ- മത്താർ ഖദീം റോഡിൽ ഹോളിഡ വില്ല സിഗ്നലിൽ കനത്ത മഴയിൽ വെള്ളകയറി ഗതാഗതം തടസ്സപ്പെട്ടു. ചില സമയങ്ങളിൽ ഇടിയോട് കൂടിയാണ് മഴയാണ് പെയ്യുന്നത്. ഖത്തറിന്റെ വടക്കുകിഴക്കൻ ഭാഗത്താണ് ഇന്ന് രാവിലെ മഴ പെയ്തതെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) റിപ്പോർട്ട് ചെയ്യുന്നു. ദോഹ, അൽ വക്ര, അൽ വുഖൈർ, ഐൻ ഖാലിദ്, അൽ താഖിറ എന്നിവിടങ്ങളാണ് മഴ ലഭിച്ച ചില സ്ഥലങ്ങൾ . ഖത്തർ പൗരന്മാരും വിദേശികളും സമൂഹ മാധ്യമങ്ങളിൽ ധാരാളം മഴ ദ്യശ്യങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നാല് മുതൽ എട്ട് അടി വരെയുള്ള തിരമാലകൾ അടിക്കാൻ സാധ്യതയുള്ളതിനാൽ കടലിലെ പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കടലിൽ നീന്തൽ, ബോട്ട് യാത്ര, സ്കൂബാ ഡൈവിംഗ്, മത്സ്യ ബന്ധ
Teacher with magical wonders.
കൊവിഡ് കാലം സമൂഹ മാധ്യമങ്ങളിലൂടെ ഓൺലൈൻ മാജിക് അവതരണവുമായി കോഴിക്കോട് കൊയിലാണ്ടിയിലെ ശ്രീജിത്ത് വിയ്യൂർ. മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഇംഗ്ലീഷ് അധ്യാപകനാണ് ശ്രീജിത്ത്.
സാജിദ് അഹമ്മദ് 9567781978
ശ്രീജിത്ത് വിയ്യൂർ 9846149741
പാഠം ഒന്ന് ശശിയേട്ടൻ.
⏺സാജിദ് അഹമ്മദ്
▶️എസ് കെ ശശി മൊബൈൽ 9526040764
രണ്ടായിരത്തിലധികം വർഷം പഴക്കമുള്ള പുരാതന മനുഷ്യൻ്റെ ശേഷിപ്പുകൾ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ അരിക്കുളത്ത് കാരയാട് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തറ നിർമാണത്തിനായി യന്ത്രം ഉപയോഗിച്ച് ചെങ്കൽ വെട്ടുമ്പോഴാണ് ഗുഹകളും മൺപാത്രങ്ങളും കണ്ടെടുത്തത്. മഹാശിലാ സംസ്കാരത്തിൻ്റെ ബാക്കിപത്രങ്ങളാണിതെന്ന് പുരാവസ്തു വിദഗ്ധർ പറയുന്നു.
റിപ്പോർട്ട്: സാജിദ് അഹമ്മദ്
മിഷ ലിയാന
DAILY LIFE