SCENE MALLU

SCENE MALLU അറിവും കൗതുകവും രഹസ്യങ്ങളും�

12/02/2024

ഇതുപോലെയുള്ള വീഡിയോസിനായി പേജ് ഫോളോ ചെയ്യൂ😍

16/02/2023
16/02/2023
'അയ' യെ ദത്തെടുക്കാൻ ആയിരങ്ങൾ തയ്യാർ..ഇത് അയ (Aya) മോൾ. അയ എന്നാൽ അറബി ഭാഷയിൽ അത്ഭുതം എന്നാണർത്ഥം. തികച്ചും അത്ഭുതം തന്ന...
11/02/2023

'അയ' യെ ദത്തെടുക്കാൻ ആയിരങ്ങൾ തയ്യാർ..

ഇത് അയ (Aya) മോൾ. അയ എന്നാൽ അറബി ഭാഷയിൽ അത്ഭുതം എന്നാണർത്ഥം. തികച്ചും അത്ഭുതം തന്നെ യാണ് ഈ കുഞ്ഞ്.

തുർക്കിയിലും സിറിയയിലും കഴിഞ്ഞ തിങ്കളാഴ്ചയു ണ്ടായ ഭൂകമ്പം ഇന്നും ഭീതിപ്പെടുത്തുന്ന ഓർമ്മയാണ്. മരണസംഖ്യ 21000 കടന്നിരിക്കുകയാണ്.

സിറിയയിലെ കിഴക്ക് പടിഞ്ഞാറൻ പ്രവിശ്യയായ 'ജിൻഡയറിസിൽ' ഒരു തകർന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കുള്ളിൽ പ്രസവിച്ചു വീണ കുഞ്ഞാണ് അയ. അയയെ രക്ഷാപ്രവർത്തകർ കണ്ടെത്തുമ്പോൾ അവളുടെ അമ്മയുമായുള്ള പൊക്കിൾകൊടി വേർ പെട്ടിരുന്നില്ല. അമ്മയും പിതാവുമുൾപ്പെടെ കുടുംബ ത്തിലെ 4 മക്കളും മരണപ്പെട്ടു.

കെട്ടിടം തകർന്നുവീണശേഷമാകും അമ്മ പ്രസവിച്ചത് എന്നുവേണം അനുമാനിക്കാൻ.അമ്മ മരിക്കും മുൻപാ ണോ അബോധാവസ്ഥയിലാണോ കുഞ്ഞിന് ജന്മം നല്കിയതെന്നതിൽ കൂടുതൽ വിവരങ്ങൾ അറിയില്ല.

അയ ഇപ്പോൾ ആശുപത്രിയിലാണ്. കുഞ്ഞിന്റെ ശരീരത്തു പലയിടത്തും നീർപ്പാടുകളും മുറിവുകളുമു ണ്ടായിരുന്നു. ആരോഗ്യനിലയും വളരെ വഷളായി രുന്നു.ശ്വാസം എടുക്കുന്നതുപോലും ബുദ്ധിമുട്ടിലും.

ഇപ്പോൾ മൂന്നു ദിവസം കൊണ്ട് അയ ആരോഗ്യം വീണ്ടെടുത്തു.മിടുക്കിയായി.ആശുപത്രിയിൽ അയയെ പരിചരിക്കുന്നത് ഡോക്ടർ ഹണി മാറൂഫ് ആണ്. അവർക്കും അയയെക്കാൾ നാലുമാസം പ്രായമുള്ള ഒരു മകളുണ്ട്. അവളെ പരിചരിക്കുംപോലെയാണ് അയയെ ഡോക്ടർ ഹണി മാറൂഫ് നോക്കുന്നത്.

ലോകമെമ്പാടുനിന്നും അയയെ ദത്തെടുക്കാൻ നിര വധിപേരാണ് മുന്നോട്ടുവന്നിരിക്കുന്നത്. അവരിൽ കുവൈറ്റിൽ നിന്നുള്ള ടിവി ആങ്കർ ഉൾപ്പെടെ നിരവധി ധനാഢ്യരുമുണ്ട്.

പക്ഷെ അവളെ തൽക്കാലം ആർക്കും നൽകില്ലെന്നും എന്നെങ്കിലും ഏതെങ്കിലും ബന്ധുക്കൾ വന്നാൽ അവർക്കു കൈമാറുമെന്നും അല്ലെങ്കിൽ താനവളെ സ്വന്തം മകളെപ്പോലെ വളർത്തുമെന്നുമാണ് ഡോക്ടർ ഹണി മാറൂഫ് മദ്ധ്യമങ്ങളൊട് പറഞ്ഞത്..

ലോകമെങ്ങും പ്രസിദ്ധയായ അയ എന്ന അത്ഭുതബാ ലിക തീർത്തും ഒരു വിസ്‌മയം തന്നെയാണ്.

കടപ്പാട്: Prakash Nair Melila

Address


Website

Alerts

Be the first to know and let us send you an email when SCENE MALLU posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share