20/08/2020
ഈ കാഴ്ച മുസ്ലിം സമുദായത്തിൻ്റെ മേൽ വന്നു പതിക്കാനുള്ള മഹാ വിപത്തിൻ്റെ സൈറനാണ്.... മുമ്പൊരു ഉസ്താദ് തൻ്റെ തുഛമായ വരുമാനം കൊണ്ട് കുടുംബം പുലർത്താൻ പ്രയാസപ്പെടുന്ന മനോവിഷമം പറഞ്ഞപ്പോൾ നിങ്ങൾക്കൊക്കെ എത്ര കുറഞ്ഞ ശമ്പളമായാലും അതിലൊരു ബറകത്തുണ്ടാവും എന്ന് പറഞ്ഞപ്പോൾ അത് നീ പറഞ്ഞത് നൂറു ശതമാനം ശരിയാണെന്ന് പറഞ്ഞ് പുഞ്ചിരി തൂകി... ഞാനയാളോട് അങ്ങനെ പറഞ്ഞിറങ്ങുമ്പോൾ എൻ്റെ മനസിലെ ചിന്ത മറ്റൊന്നായിരുന്നു.... എന്ത് ചെറിയ ജോലിക്കും 1000 ൽ കുറയാത്ത കൂലി കൊടുക്കുന്നവർത്തമാന കാലത്തും ഉസ്താദന്മാർക്ക് കൊടുക്കപ്പെടുന്ന ശമ്പള സ്കയിൽ സമുദായ നേതൃത്വംചർച്ച ചെയ്യപ്പെടണം..കുഞ്ഞുനാൾ തൊട്ടേ വിശുദ്ധ ദീൻ പഠിക്കാൻ നാടും, വീടും, കുടുംബവും വിട്ട് വർഷങ്ങളോളം മതം പഠിച്ച് പ്രസരിപ്പിക്കുന്ന ഉസ്താദന്മാരോട് പല മഹല്ല് കമ്മറ്റിക്കാരുടേയും ഭാവമാണ് അതീവ പരിഹാസ്യം..... കൊറോണക്കാലം വന്നതോടെ റോഡ് സൈഡുകളിൽ മഹല്ല് കമ്മറ്റിക്കാരുടെ അശ്രദ്ധയുടെ കാരണമായി വന്ന ജീവിത പ്രാരാബ്ധം കൊണ്ട് ഏതെങ്കിലും ഒരു ഉസ്താദ് ബിരിയാണിയും, ബിസ്ക്കറ്റും, പായസവും, കപ്പയുമൊക്കെ വിറ്റ് ജീവിതം തള്ളിനീക്കുന്ന പരിതാപകര അവസ്ഥ കാണുമ്പോൾ ഏതൊരു യഥാർത്ഥ വിശ്വാസിയുടെയും മനസ്സൊന്ന് പിടയുന്ന താണ്....
ഉത്തമ സമുദായ മഹല്ല് നേതൃത്വമേ......
അല്ലാഹുവിൻ്റെ ദീനിൻ്റെ നിലനിൽപിന് വേണ്ടി ഭൗതികമായതെല്ലാം ത്യജിച്ച് ജീവിച്ച് സമുദായത്തിന് വേണ്ടി ജീവിക്കുന്ന ഈ വിഭാഗത്തിൻ്റെ ഉന്നമനത്തിന് വേണ്ടി മുന്നിട്ടിറങ്ങാതെ എന്ത് പുരോഗമനമാണ് നമുക്ക് ഉയർത്തിക്കാണിക്കാനുള്ളത്.... ഫൈസിയും, ബാഖവിയും, സഖാഫിയും, സഅദിയും, ദാരിമിയും, ഹുദവിയും, വാഫിയും, അഹ്സനിയുമൊക്കെയുള്ള വാൽപേരുകൾ ഒറ്റ രാത്രി കൊണ്ട് ചാർത്തപ്പെട്ടതല്ല.... മഹല്ല് കമ്മറ്റികൾക്ക് വരുമാനമില്ലെന്ന് പറഞ്ഞ് ഉസ്താദന്മാരുടെ ശമ്പളം വെട്ടികുറക്കുന്ന നീച പ്രവണത പലയിടത്തും കാണപ്പെടുന്നുണ്ട്..... മഹല്ല് കമ്മറ്റികൾക്ക് വരുമാനങ്ങൾക്ക് മാർഗങ്ങൾ കണ്ടെത്തുന്നതിന് പകരം ഉസ്താദന്മാരുടെ ശമ്പളം പിടിച്ചു വെച്ച് എന്ത് വിപ്ലവ പ്രവർത്തനങ്ങൾ മഹല്ലുകളിൽ നടത്തിയിട്ടും കാര്യമില്ല....... അതു കൊണ്ടാണ് കേരള മുസൽമാൻ്റെ ആധികാരിക മത പണ്ഡിതസഭ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉസ്താദന്മാരുടെ ജീവിത കാര്യത്തിൽ എല്ലാ മഹല്ലുകളും ജാഗരൂകരാകണമെന്ന് കൽപിച്ചതും..... ഇനിയെങ്കിലും ജീവിതമാർഗ്ഗത്തിനായി റോഡുകളിൽ പൊതിച്ചോറുകളുമായി നിൽക്കുന്ന ഉസ്താദന്മാരെ കാണാതിരിക്കാൻ സമുദായം ഒത്തൊരുമിക്കട്ടെ എന്ന പ്രത്യാശയോടെ........ മതം പഠിച്ച് ഉസ്താദന്മാരയതിൻ്റെ പേരിൽ മറ്റൊരു ജോലി ചെയ്യാനറിയാത്തതിൻ്റെ പേരിൽ ജീവിതം പ്രതിസന്ധിയിലായി ഒരു ഉസ്താദന്മാരുടെ കണ്ണീര് വീഴാൻ ഇടവരാതിരിക്കട്ടെ.... ആമീൻ എന്ന പ്രാർത്ഥനയോടെ Ktm Basheer Koomanna Chinakkal