Chenthrappinni East News

  • Home
  • Chenthrappinni East News

Chenthrappinni East News ചെന്ത്രാപ്പിന്നി ഈസ്റ്റിലെ ഏറ്റവും ?
(1)

01/12/2022

ചെന്ത്രാപ്പിന്നി ഈസ്റ്റിൽ കിഴക്കൂട്ടയിൽ വാസുദേവൻ (വസേട്ടൻ )എന്നവർ മകളുടെ വസതിയിൽ വെച്ച് മരണപ്പെട്ടു. ശവസംസ്ക്കാരം ചെന്ത്രാപ്പിന്നി ഈസ്റ്റിൽ സ്വന്തം വസതിയിൽ വെച്ച് നടത്തപ്പെടുന്നു.

ആദരാഞ്ജലികൾചെന്ത്രാപ്പിന്നി ഈസ്റ്റ്‌ പുളിക്കൻ സെന്ററിൽ താമസിക്കുന്ന കിളിക്കോട്ട് മോഹനൻ (പോസ്റ്റുമാൻ )അല്പസമയം മുമ്പ് മരണ...
04/06/2022

ആദരാഞ്ജലികൾ

ചെന്ത്രാപ്പിന്നി ഈസ്റ്റ്‌ പുളിക്കൻ സെന്ററിൽ താമസിക്കുന്ന കിളിക്കോട്ട് മോഹനൻ (പോസ്റ്റുമാൻ )അല്പസമയം മുമ്പ് മരണപെട്ടു

03/06/2022

*📢📢 റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് (BPL) മാറ്റുന്നതിനുള്ള അപേക്ഷ അക്ഷയ കേന്ദ്രം വഴി ജൂൺ 30 വരെ സ്വീകരിക്കുന്നു.*

⭕ _എല്ലാ അംഗങ്ങളുടെയും ആധാർ റേഷൻകാർഡിൽ ലിങ്ക് ചെയ്തവരുടെ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളു._

✅ _അക്ഷയ കേന്ദ്രം വഴി റേഷൻ കാർഡ് അംഗത്തെ ആധാറുമായി ലിങ്ക് ചെയ്യാം._

*❌ താഴെ പറയുന്ന അയോഗ്യതാ മാനദണ്ഡങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല*

*_1. കാർഡിലെ ഏതെങ്കിലും അംഗം:-_*
_a.സർക്കാർ/പൊതുമേഖല ജീവനക്കാരൻ_
_b. ആദായ നികുതി ദായകൻ_
_c. സർവീസ് പെൻഷണർ_
_d. 1000+ ചതുരശ്ര അടി വീട് ഉടമ_
_e. നാലോ അധികമോ ചക്ര വാഹന (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴിച്ച് ) ഉടമ_
_f. പ്രൊഫഷണൽസ് (ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, ഐ.റ്റി, നഴ്സ്, CA ..etc)_

*_2. കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി_*
_a. ഒരേക്കർ സ്ഥലം (ST വിഭാഗം ഒഴികെ)_
_b. 25000 രൂപ പ്രതിമാസ വരുമാനം (NRI യുടെത് ഉൾപ്പെടെ)_

*മേൽ അയോഗ്യതകൾ ഇല്ലാത്ത കുടുംബങ്ങളിൽ താഴെ പറയുന്ന വിഭാഗങ്ങൾ മാർക്ക് അടിസ്ഥാനമില്ലാതെ മുൻഗണനക്ക് അർഹർ ആണ്.*
_a. ആശ്രയ പദ്ധതി_
_b. ആദിവാസി_
_c. കാൻസർ, ഡയാലിസിസ്, അവയവമാറ്റം, HIV, വികലാംഗർ, ഓട്ടിസം, ലെപ്രസി ,100% തളർച്ച രോഗികൾ_
_d. നിരാലംബയായ സ്ത്രീ (വിധവ,അവിവാഹിത,ഡൈവോർസ്) കുടുംബനാഥ ആണെങ്കിൽ (പ്രായപൂർത്തിയായ പുരുഷൻമാർ കാർഡിൽ പാടില്ല)_

*✅ ഇവ കഴിഞ്ഞ് മാർക്ക് അടിസ്ഥാനത്തിൽ മുൻഗണന അനുവദിക്കും.*

മാർക്ക് ഘടകങ്ങൾ :-

1. 2009 ലെ BPL സർവേ പട്ടിക അംഗം/ BPL കാർഡിന് അർഹനാണ് എന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം
2. ഹൃദ്രോഗം
3. മുതിർന്ന പൗരൻമാർ
4. തൊഴിൽ
5 .പട്ടികജാതി
6. വീട് /സ്ഥലം ഇല്ലാത്തവർ
7. വീടിൻ്റെ അവസ്ഥ
8. സർക്കാർ ഭവന പദ്ധതി അംഗം ( ലക്ഷം വീട്, lAY, LIFE തുടങ്ങിയവ:)
9. വൈദ്യുതി, കുടിവെള്ളം, കക്കൂസ് ഇവ ഇല്ലാത്തത്

*✅ അവശത ഘടകങ്ങൾ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ/ രേഖകൾ അപേക്ഷക്ക് ഒപ്പം സമർപ്പിക്കേണ്ടതാണ്.*

*1. ആശ്രയ വിഭാഗം:* _ഗ്രാമപ്പഞ്ചായത്ത് CDS ചെയർപേഴ്സൺ നൽകുന്ന സാക്ഷ്യപത്രം_

*2. ഗുരുതര മാരക രോഗങ്ങൾ (ഡയാലിസിസ് ഉൾപ്പെടെ) :*
_ചികിത്സാ രേഖകളുടെ പകർപ്പുകൾ_

*3. പട്ടിക ജാതി /വർഗ്ഗം :*
_തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്_

*4. വിധവ ഗൃഹനാഥയാണെങ്കിൽ :*
_വില്ലേജ് ഓഫീസർ നൽകുന്ന നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ് ,നിലവിലെ പെൻഷൻ രേഖകൾ etc._

*5. വീടും സ്ഥലവും സ്വന്തമായി ഇല്ലാത്

03/06/2022

ജൂൺ--- 5
പരിസ്ഥിതി ദിനം
___________________

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നമ്മുടെ ലൈബ്രറിയിൽ വനിതകളുടെയും , കുട്ടികളുടെയും കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. ഏറ്റവും നല്ല കുറിപ്പന് സമ്മാനം നൽകുന്നതാണ്.
1 വനിതകൾ
2 ഹൈസ്കൂൾ വിഭാഗം
3 യു.പി വിഭാഗം
_______________________
എൽ.പി വിഭാഗത്തിൽ

പോസ്റ്റർ മത്സരം സംഘടിപ്പിക്കുന്നു
*
L.P വിഭാഗം കുട്ടികൾ ജൂൺ 5 ന് പോസ്റ്റർ തയ്യാറാക്കി ലൈബ്രറിയുടെ വാട്സ് അപ്പിൽ ഇടേണ്ടതാണ്.


* കുറിപ്പ് എഴുതുന്നവർ വെള്ള കടലാസിൽ എഴുതി ലൈബ്രറിയിൽ ഏൽപ്പിക്കേണ്ടതാണ്.

എന്ന്
സെക്രട്ടറി .

*ആരോഗ്യ ഹോമിയോപ്പതി ക്ലിനിക്*ബുക്കിങ് നമ്പർ : 9745875829
28/05/2022

*ആരോഗ്യ ഹോമിയോപ്പതി ക്ലിനിക്*
ബുക്കിങ് നമ്പർ : 9745875829

*പെട്രോൾ-ഡീസൽ വില കുറച്ചു*_രാജ്യത്ത് പെട്രോൾ ഡീസൽ വില കുറച്ചു. പെട്രോൾ ലിറ്ററിന്  9.50 പൈസയും, ഡീസലിന് 7 രൂപയും കുറച്ചു....
21/05/2022

*പെട്രോൾ-ഡീസൽ വില കുറച്ചു*

_രാജ്യത്ത് പെട്രോൾ ഡീസൽ വില കുറച്ചു. പെട്രോൾ ലിറ്ററിന് 9.50 പൈസയും, ഡീസലിന് 7 രൂപയും കുറച്ചു. എക്സൈസ് തീരുവ പെട്രോളിന് 8രൂപയും, ഡീസലിന് 6 രൂപയും കുറച്ചു._

*ഷട്ടർ ഉയർത്തി*_പൊരിങ്ങൽകുത്ത് ഡാമിന്റെ ഒരു സ്പിൽവേ ഷട്ടർ ഒന്നര മീറ്റർ ഉയർത്തി; ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പ...
21/05/2022

*ഷട്ടർ ഉയർത്തി*

_പൊരിങ്ങൽകുത്ത് ഡാമിന്റെ ഒരു സ്പിൽവേ ഷട്ടർ ഒന്നര മീറ്റർ ഉയർത്തി; ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം._

മധുരമ്പിള്ളിയിൽ ലോറി തട്ടി വൈദ്യുതി പോസ്റ്റ്‌ ഒടിഞ്ഞു..
21/05/2022

മധുരമ്പിള്ളിയിൽ ലോറി തട്ടി വൈദ്യുതി പോസ്റ്റ്‌ ഒടിഞ്ഞു..

അറിയിപ്പ്
21/05/2022

അറിയിപ്പ്

ചെന്ത്രാപ്പിന്നി ഈസ്റ്റ്: പട്ടത്ത് ചക്കപ്പൻ മകൾ ഉഷ മരണപ്പെട്ടു.
18/05/2022

ചെന്ത്രാപ്പിന്നി ഈസ്റ്റ്: പട്ടത്ത് ചക്കപ്പൻ മകൾ ഉഷ മരണപ്പെട്ടു.

മധുരംപിള്ളി വടക്കോട്ടും. പടിഞ്ഞാറു ഭാഗത്തേക്കും വണ്ടികൾ കടന്നു പോകില്ല.. പടിഞ്ഞാറു ഭാഗത്തു നിന്നും വരുന്നവർ മടത്തിക്കുളം...
15/05/2022

മധുരംപിള്ളി വടക്കോട്ടും. പടിഞ്ഞാറു ഭാഗത്തേക്കും വണ്ടികൾ കടന്നു പോകില്ല..
പടിഞ്ഞാറു ഭാഗത്തു നിന്നും വരുന്നവർ മടത്തിക്കുളം റോഡിലൂടെയും കാട്ടൂർ ഭാഗത്തേക് പോകുന്നവർ മധുരംപിള്ളി കിഴക്കോട്ടു കമ്മായി റോഡിലൂടെയും പോകേണ്ടതാണ്....

നാളെ (12-10-2022 വെള്ളിയാഴ്ച) ചാമക്കാല കുടുംബാരോഗ്യ കേന്ദ്രത്തിൽ നേത്രപരിശോധന ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്. രെജിസ്ട്രേഷ...
12/05/2022

നാളെ (12-10-2022 വെള്ളിയാഴ്ച) ചാമക്കാല കുടുംബാരോഗ്യ കേന്ദ്രത്തിൽ നേത്രപരിശോധന ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്. രെജിസ്ട്രേഷൻ രാവിലെ 9:00 AM മുതൽ 12:00 PM വരെ.

12/05/2022
മധുരമ്പിള്ളി - ശ്രീമുരുക റോഡ്.. വിശദവിവരങ്ങൾ.
11/05/2022

മധുരമ്പിള്ളി - ശ്രീമുരുക റോഡ്.. വിശദവിവരങ്ങൾ.

ലുലു ഗ്രൂപ്പിന്റെ വിദേശത്തുള്ള സ്ഥാപനങ്ങളിലേക്ക് കമ്പനി നേരിട്ട് തികച്ചും സൗജന്യമായി നടത്തുന്ന തൊഴിൽ റിക്രൂട്ട്മെൻറ് താൽ...
10/05/2022

ലുലു ഗ്രൂപ്പിന്റെ വിദേശത്തുള്ള സ്ഥാപനങ്ങളിലേക്ക് കമ്പനി നേരിട്ട് തികച്ചും സൗജന്യമായി നടത്തുന്ന തൊഴിൽ റിക്രൂട്ട്മെൻറ് താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ പാസ്പോർട്ടിന്റെ കളർ കോപ്പിയും ബയോഡാറ്റയുമായി ഈ വരുന്ന മെയ് പതിനാലാം തിയ്യതി രാവിലെ ഒമ്പത് മണിക്ക് തൃശൂർ ജില്ലയിലെ നാട്ടിക എന്ന സ്ഥലത്തുള്ള എമ്മെയ് പ്രൊജക്റ്റ് എന്ന സ്ഥാപനത്തിൽ നേരിട്ട് എത്തി ചേരുക👍

എടത്തിരുത്തി - മധുരംപിള്ളി - ശ്രീ മുരുക റോഡിന്റെ (PMGSY Scheme) നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. ഈ വഴിയിലൂടെ ഗതാഗത നിയന്ത...
09/05/2022

എടത്തിരുത്തി - മധുരംപിള്ളി - ശ്രീ മുരുക റോഡിന്റെ (PMGSY Scheme) നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. ഈ വഴിയിലൂടെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

Foce ക്ലബ്‌ ചെന്ത്രാപ്പിന്നി ഈസ്റ്റ്‌ ന്റെ കീഴിൽ MHM മദ്രസ ഹാളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു..
01/05/2022

Foce ക്ലബ്‌ ചെന്ത്രാപ്പിന്നി ഈസ്റ്റ്‌ ന്റെ കീഴിൽ MHM മദ്രസ ഹാളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു..

നമ്മുടെ വാർഡിലെ പൊതു തോടുകൾ കയർ വിരിച്ചു  സംരക്ഷിക്കുന്നതിന്റെ ഭാഗം ആയി ഇന്ന് രാവിലെ  8 മണിക്ക് മാവും വളവ് റോഡിനടുത്തുള്...
30/04/2022

നമ്മുടെ വാർഡിലെ പൊതു തോടുകൾ കയർ വിരിച്ചു സംരക്ഷിക്കുന്നതിന്റെ ഭാഗം ആയി ഇന്ന് രാവിലെ 8 മണിക്ക് മാവും വളവ് റോഡിനടുത്തുള്ള പൊതു തോട് കയർ വിരിക്കുന്നു....

28/04/2022

*ഇന്ന് വൈദ്യുതി നിയന്ത്രണം*

_സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 6.30നും 11.30നുമിടയിൽ 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം. കേന്ദ്ര വൈദ്യുതി വിഹിതത്തിൽ 400 മുതൽ 500 മെഗാവാട്ട് വരെ കുറവ്. നഗരങ്ങളിലും ആശുപത്രികളിലും വൈദ്യുതി നിയന്ത്രണമില്ല. വൈദ്യുതി ഉപയോഗം കഴിയുന്നത്ര കുറയ്ക്കണമെന്ന് കെഎസ്ഇബി. നിയന്ത്രണം രണ്ടുദിവസം തുടരാൻ സാധ്യത._

എടത്തിരുത്തി ഗ്രാമപഞ്ചായത്ത് വാർഡ് 5 ൽ "വിഷുവിനു വിഷരഹിത പച്ചക്കറി" എന്ന ആശയം മുൻനിർത്തിക്കൊണ്ട് സി.പി.ഐ.എം ചെന്ത്രാപ്പി...
14/02/2022

എടത്തിരുത്തി ഗ്രാമപഞ്ചായത്ത് വാർഡ് 5 ൽ "വിഷുവിനു വിഷരഹിത പച്ചക്കറി" എന്ന ആശയം മുൻനിർത്തിക്കൊണ്ട് സി.പി.ഐ.എം ചെന്ത്രാപ്പിന്നി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംയോജിത കൃഷിയുടെ ഉദ്ഘാടനം ചെന്ത്രാപ്പിന്നി ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് ഷീന വിശ്വൻ ഉദ്ഘാടനം ചെയ്തു. ടി.എസ്. സലീഷ് അധ്യക്ഷനായ ചടങ്ങിൽ എടത്തിരുത്തി പഞ്ചായത്ത് മുൻ മെമ്പർ മനോഹരൻ, ബ്രാഞ്ച് സെക്രട്ടറി കിഷോർ, മുൻ ലോക്കൽ കമ്മിറ്റി അംഗം എം.കെ. രാമചന്ദ്രൻ, മുൻ പഞ്ചായത്ത് മെമ്പർ ശ്രീദേവി ദിനേശ്, സംയോജിത കൃഷി കോഡിനേഷൻ കമ്മിറ്റി ചെയർമാൻ ഹരിലാൽ, ഷാജിത അഷ്റഫ്, എം എ യൂസഫ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. അഞ്ചാം വാർഡ് മെമ്പർ പി.എ. ഷമീർ നന്ദി പറഞ്ഞു.

ചെന്ത്രാപ്പിന്നി ഈസ്റ്റ് ക്രിസ്ത്യൻ പള്ളിക്ക് തെക്ക് ഭാഗം താമസിക്കുന്ന മാഞ്ചാക്കൽ ചാത്ത മകൻ രഘുനാഥ് ഇന്ന് രാവിലെ മരണപെട്...
16/01/2022

ചെന്ത്രാപ്പിന്നി ഈസ്റ്റ് ക്രിസ്ത്യൻ പള്ളിക്ക് തെക്ക് ഭാഗം താമസിക്കുന്ന മാഞ്ചാക്കൽ ചാത്ത മകൻ രഘുനാഥ് ഇന്ന് രാവിലെ മരണപെട്ടു. സംസ്കാരം വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ.

28/12/2021

മഹാ മേള.. 29.12.2021.ബുധൻ. ഈസ്റ്റ്‌ പോസ്റ്റ്‌ ഓഫീസിൽ..

രാവിലെ 9.30 മുതൽ 3 മണി വരെ

ഇ ശ്രം കാർഡ് എടുത്തു നൽകുന്നു.
( ലാമിനേറ്റ് സൗകര്യം ഉണ്ട് 30 രൂപ )
രേഖകൾ. ഫോൺ. ആധാർ. ബാങ്ക് പാസ് ബുക്ക്‌.

* ആധാറും ഫോൺ നമ്പറും ബന്ധിപ്പിക്കുന്നു.
( 50 രൂപ )

ആധാർ കോപ്പി

പഴയ പോസ്റ്റ്‌ ഓഫീസ് റോഡിലെ കാന നിർമ്മാണം.
14/12/2021

പഴയ പോസ്റ്റ്‌ ഓഫീസ് റോഡിലെ കാന നിർമ്മാണം.

നികുതി പിരിവ്
19/11/2021

നികുതി പിരിവ്

വീട്ട് നികുതി പിരിവ്
17/11/2021

വീട്ട് നികുതി പിരിവ്

21/10/2021

യൂണിയൻ ഷെഡ് - കോഴിത്തുമ്പ് റോഡിൽ

19/10/2021

⚠️ചിമ്മിനി ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും

⚠️നദീതീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

18/10/2021

എടത്തിരുത്തി പഞ്ചായത്തിൽ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശകതമായ മഴയിലും, കാറ്റിലും ഏതെങ്കിലും വിളകൾക്ക് നാശ നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ
കർഷകന്റെ പേര്, വാർഡ് നമ്പർ, നാശ നഷ്ടം സംഭവിച്ച വിളകളുടെ വിവരം, എണ്ണം/വിസ്തൃതി എന്നിവ ഫോട്ടോ സഹിതം 9383471322 എന്ന നമ്പറിലേക്ക് വാട്ട്സ് അപ്പ് ചെയ്യാവുന്നതാണ്

കൃഷി ഓഫീസര്‍
എടത്തിരുത്തി

ചെന്ത്രാപ്പിന്നി ഈസ്റ്റിലെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി.
18/10/2021

ചെന്ത്രാപ്പിന്നി ഈസ്റ്റിലെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി.

Address

Chentrappinni East

680687

Website

Alerts

Be the first to know and let us send you an email when Chenthrappinni East News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share