Prathap Nair

Prathap Nair Media Person - Journalist, Television Producer, Documentary Director, Channel Head.
(1)

ഇത് എത്രമത്തെ തവണയാണ് fake അക്കൗണ്ട് വരുന്നത് എന്നറിയില്ല.. അറിയുന്നവരോടൊക്കെ മിനിമം 35000/ ആണ് ചോദിക്കുന്നത്. ദയവായി ഞാ...
10/12/2023

ഇത് എത്രമത്തെ തവണയാണ് fake അക്കൗണ്ട് വരുന്നത് എന്നറിയില്ല.. അറിയുന്നവരോടൊക്കെ മിനിമം 35000/ ആണ് ചോദിക്കുന്നത്. ദയവായി ഞാൻ അക്കൗണ്ട് ഡീറ്റെയിൽസ് തരാം അതിലേക്കു ഇടാൻ അപേക്ഷ 🤪 Fake request വരുമ്പോൾ accept ചെയ്യാതെ റിപ്പോർട്ട്‌ ചെയ്താൽ ഉപകരമായി 🙏

06/07/2023

നാടോടുമ്പോൾ നടുവേ 🙏🥰

12/06/2023

Lulu Is coming to Coimbatore

മാറിടം - ബിസിനസ്സും അവസ്ഥയുംഞാൻ സാധാരണ എഴുതാത്ത ഒരു വിഷയത്തിൽ ആണ് കുറച്ചു കാര്യങ്ങൾ കുറിക്കുന്നത്... ചിലരെങ്കിലും നെറ്റി...
10/04/2023

മാറിടം - ബിസിനസ്സും അവസ്ഥയും

ഞാൻ സാധാരണ എഴുതാത്ത ഒരു വിഷയത്തിൽ ആണ് കുറച്ചു കാര്യങ്ങൾ കുറിക്കുന്നത്... ചിലരെങ്കിലും നെറ്റി ചുളിച്ചേക്കാം, സദയം ക്ഷമിക്കുക 🙏

അമേരിക്കയിൽ നല്ല ചിക്കൻ വിങ്‌സും ബീയറും കിട്ടുന്ന ഒരു റെസ്റ്റോറന്റ് ഉണ്ട് ഹൂട്ടേഴ്‌സ് എന്നാണ് പേര്, 1991 ൽ മാത്രം ആരംഭിച്ച ഈ സ്ഥാപനത്തെ bresturant എന്നും വിളിക്കാറുണ്ട് കാരണം അവിടെ ജോലി ചെയ്യണമെങ്കിൽ അവരുടെ ഡ്രെസ്സു ധരിക്കാൻ പാകത്തിലുള്ള മാറിടം വേണം..
ഇതിപ്പോൾ പറയാൻ കാരണം ഇന്നലെ കണ്ട ഒരു സിനിമയാണ് ശ്രുതി ശരണ്യം സംവിധാനം ചെയ്ത B32 മുതൽ 44വരെ. വിവിധ സ്ത്രീകൾ മാറിടം കൊണ്ട് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ വളരെ തന്മയത്തോടെ അവതരിപ്പിച്ചിരിക്കുന്നു ഈ സിനിമയിൽ. ചില കാര്യങ്ങൾ പ്രത്യേകിച്ച് സ്ത്രീകൾക്ക് മാത്രമായ വിഷയങ്ങൾ അതൊരു സ്ത്രീ തന്നെ പറഞ്ഞപ്പോൾ കുറച്ചു കൂടി വ്യക്തത വന്നതായി തോന്നി.

Breast ഓപ്പറേഷൻ കഴിഞ്ഞ് വരുന്ന ഭാര്യയോട് സ്നേഹമുണ്ടെങ്കിലും പഴയ അടുപ്പം (intimacy ) ഭർത്താവിൽ നിന്നും കിട്ടാൻ പാടുപെടുന്ന പെണ്ണ് മുതൽ, മാറിടം ഒരു കേന്ദ്ര ബിന്ദുവാക്കി വിവിധ കഥാപാത്രങ്ങളിലൂടെ ചിത്രം സഞ്ചരിക്കുന്നു. മോഡൽ ഷൂട്ട് നടത്തുന്ന വേളയിൽ മേക്കപ്പ് ചായ എന്നിവ കൊണ്ട് വരുന്ന ചെറിയ ഷോട്ടുകളിൽ പോലും ഒരു directorial brilliancy കാണുവാൻ കഴിയും. പടത്തിൽ മ്യൂസിക്, ക്യാമറ, എഡിറ്റ്‌ എന്നിവ ഒഴിച്ച് പ്രധാന കാര്യങ്ങളിൽ ഒരുപാട് സ്ത്രീ സാന്നിധ്യമുണ്ട്. രമ്യയും, ഹരീഷ് ഉത്തമനും,ഷെറിൻ ശിഹാബും, അനാർക്കലി മരക്കാരും, കൃഷ്ണ കുറുപ്പും, റൈന രാധാകൃഷ്ണനും തങ്ങളുടെ റോളുകൾ നന്നായി ചെയ്തു. കഥാപാത്രങ്ങൾ കൃത്യമായി ഒരു ചരടിൽ കോർത്തിടുന്ന സൂത്രത്തിനൊരു കയ്യടി. കൂട്ടത്തിൽ ഷെറിൻ ശിഹാബിന്റെ അഭിനയം ഏറെ മികച്ചതായി തോന്നി.. അനാർക്കലിയും വേറിട്ട്‌ നിന്നു.
"പറക്കുവാനൊരു ചിറകു തരൂ, തിരികെ വരാനൊരു കൂടു തരൂ, തല ചായ്ക്കാനൊരു ചുമല് തരൂ " എന്നൊരു ഗാന ശകലമുണ്ട് ഈ സിനിമയിൽ സംവിധായിക തന്നെ എഴുതിയ ഈ വരികളിൽ സിനിമയുടെ എല്ലാം നിറഞ്ഞിരിപ്പുണ്ട്. ശ്രുതി ശരണ്യയും രമ്യ നമ്പീശനും ചേർന്നൊരു ഇന്റർവ്യൂ കണ്ടിരുന്നു, എന്റെ പ്രിയ സുഹൃത്ത്‌ പൊന്നി അശോക് ചെയ്തത്, അതിലൂടെയാണ് ഈ സിനിമയെ കുറിച്ച് കൂടുതൽ അറിയുന്നത്. പ്രിയപ്പെട്ട സാജേട്ടൻ എഴുതിയ ആർട്ടിക്കിളും കണ്ടിരുന്നു.പറഞ്ഞു വന്നത് പ്രൊമോഷൻ പോരാ എന്നാണ്, വെറുപ്പിക്കാതെ കാണാൻ പറ്റിയ ഒരു നല്ല സിനിമയാണിത്.

ഇന്നലെ കൊച്ചി PVR ൽ തീയറ്ററിന്റ പകുതി ആളുകളെ ഉണ്ടായിരുന്നുള്ളൂ, മുക്കാലും സ്ത്രീ പ്രേക്ഷരായിരുന്നു. എന്റെ അഭിപ്രായത്തിൽ 10 വയസ്സിനു മുകളിലുള്ള എല്ലാം ആൺ കുട്ടികളും പെൺ കുട്ടികളും, കുടുംബവും ഈ സിനിമ കാണണമെന്നാണ്. പണ്ട് കെ എസ് എഫ് ഡി സി ആദ്യമായി ഒരു സ്വതന്ത്ര സിനിമ നിർമ്മിച്ചിരുന്നു ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത കൃഷ്ണ ഗോപാല കൃഷ്ണ എന്നായിരുന്നു പേര്, ഇപ്പോളിത 21 വർഷത്തിന് ശേഷം ഒരു വനിതാ സംവിധായികയ്ക്ക് ഒരു സിനിമ ചെയ്യാൻ കോർപ്പറേഷൻ അനുമതി നൽകിയതിൽ ഏറെ സന്തോഷമുണ്ട്.

സിനിമയുടെ തുടക്കത്തിൽ ഒരു പ്ലസ് ടു ക്കാരാൻ ആ മുലയിൽ പിടിച്ചോട്ടെ എന്ന് ചോദിക്കുന്ന രംഗമുണ്ട്, സിനിമയുടെ അവസാനം മറ്റൊരു ആൺകുട്ടി Gender difference എന്താണ് എന്ന് ചോദിക്കുമ്പോൾ female comes with a b**b എന്ന് പറയുന്നതിലൂടെ പുതിയ തലമുറ പോലും മാറിടത്തിനെ കുറിച്ച് വേറിട്ട ചിന്തകൾ പുലർത്തുന്നില്ല എന്ന് സംവിധായിക പറഞ്ഞു വെക്കുന്നുണ്ട്. കൂടുതൽ എഴുതിയാൽ സ്പോയിലർ ആകുമെന്ന ഭയം കൊണ്ട് നിർത്തുന്നു.

വാൽക്കഷണം - 26 രാജ്യങ്ങളിലായി 400ലധികം ഔട്ലെറ്റ് ഉള്ള ഹൂട്ടേഴ്‌സ് റെസ്റ്റോറന്റ് ൽ ഒരിടത്തു മാത്രം ആണുങ്ങൾ ജോലി ചെയ്യുന്നുണ്ട് അതിനെ അവർ വിളിക്കുന്ന പേര് Chesturant എന്നാണ്. കാര്യം പിടികിട്ടിയല്ലോ അല്ലേ

പ്രതാപ് ജയലക്ഷ്മി 🙏

***rs

നിങ്ങളോർക്കുക... നിങ്ങളെങ്ങനെ... നിങ്ങളായെന്ന്..
10/02/2023

നിങ്ങളോർക്കുക... നിങ്ങളെങ്ങനെ... നിങ്ങളായെന്ന്..

07/09/2022

ഇത് ഒരു അമേരിക്കൻ ഷാജി പാപ്പന്റെ ആവേശം 🤩

07/09/2022

വടംവലിയിലെ ലോകകപ്പ്, അത് ചിക്കാഗോ സോഷ്യൽ ക്ലബ്‌ നടത്തുന്ന വടം വലി മത്സരമാണ് . മൊത്തം 15 ലക്ഷം രൂപയുടെ സമ്മാനമാണ് വിതരണം ചെയ്തത്. ഒന്നാം സമ്മാനം 8 ലക്ഷം രൂപ, രണ്ടാം സമ്മാനം 4 ലക്ഷം, മൂന്നാം സമ്മാനം 3 ലക്ഷം എന്നിങ്ങനെ പോകുന്നു . ബ്രിട്ടൻ , കുവൈറ്റ്‌ കാനഡ , അമേരിക്ക എന്നിവിടങ്ങളിൽ നിന്നും 16 ടീമുകൾ മത്സരിച്ച മത്സരം ഏറെ ആവേശം നിറഞ്ഞതായിരുന്നു.
NB : മത്സരത്തിൽ മലയാളികൾക്ക് മാത്രമേ പങ്കെടുക്കാൻ കഴിയൂ എന്നത് പ്രത്യേകം രേഖപ്പെടുത്തുന്നു

29/05/2022

ഉലക നായകന്റെ തേരോട്ടം... ഇന്ന് വൈകിട്ട് 6.30 മുതൽ ഫ്‌ളവേഴ്‌സ് ചാനലിൽ

13/05/2022

ഇപ്പോഴത്തെ പിള്ളേരൊക്കെ എന്താ സ്മാർട്ട്‌ ... !!!! കേരളത്തിലെ മിടുക്കരായ കുട്ടിത്താരങ്ങളെ കണ്ടെത്താൻ ലുലു മാൾ സംഘടിപ്പിക്കുന്ന Little Star ന്റെ വേദിയിൽ ജഡ്ജിങ്‌ പാനലിൽ എത്തിയപ്പോൾ.

പ്രിയ ഗുരുനാഥൻ.. എന്റെ വഴികാട്ടി.. എന്റെ വെളിച്ചം.. "പ്രതാപിന്  LLB ഏത് പ്രായത്തിലും പഠിക്കാം,  പക്ഷേ മാധ്യമ പ്രവർത്തനം ...
10/04/2022

പ്രിയ ഗുരുനാഥൻ.. എന്റെ വഴികാട്ടി.. എന്റെ വെളിച്ചം..

"പ്രതാപിന് LLB ഏത് പ്രായത്തിലും പഠിക്കാം, പക്ഷേ മാധ്യമ പ്രവർത്തനം അത് നല്ല ഫീൽഡാണ്, ഏറെ ശോഭിക്കാൻ കഴിയും " എന്റെ തോളിൽ തട്ടി എബ്രഹാം ജോസഫ് സാർ പറഞ്ഞ ആത്മ വിശ്വാസം തുളുമ്പുന്ന വാക്കുകളാണ് ഇന്നും എന്റെ ഊർജ്ജം.ഡിഗ്രി കഴിഞ്ഞു ജേർണലിസം പോലും പാസ്സാവുന്നതിനു മുൻപ് ഒരു ബയോഡാറ്റ ഉണ്ടാക്കി തന്ന് അന്നത്തെ എൻടിവി യുടെ അമരക്കാരനായ ശ്രീ ലീൻ ബി ജെസ്മസിന്റെ അടുത്തേയ്ക്കു പറഞ്ഞു വിട്ടതാണ് എന്റെ കരിയറിന്റെ തുടക്കം... അന്ന് മുതൽ ഇത് വരെയും എന്റെ എല്ലാ ജോലിക്കും, ഞാൻ കയറുന്നതിനു മുൻപ് ഞാൻ സാറിന്റെ അനുഗ്രഹത്തിനായി വിളിക്കും, ഓരോ സ്ഥാപനത്തിന്റെയും അറിയാവുന്ന കഥകൾ പറഞ്ഞു തരും, ഉപദേശിക്കും , അനുഗ്രഹം നിർലോഭം പകരും.

എത്രയോ മത്സരങ്ങൾക്ക് അദ്ദേഹം നിർബന്ധിച്ചു എന്നെ അയച്ചിട്ടുണ്ട്.. സ്വന്തം കാറിൽ (ആ നീല മാരുതി ഒമ്നി കാർ എങ്ങിനെ മറക്കും ) കൊണ്ട് പോയി വിട്ടിട്ടുണ്ട്, ദൂരദർശനിൽ, ഏഷ്യാനെറ്റിൽ, സൂര്യ ടിവിയിൽ ആകാശവാണിയിൽ ഒക്കെ സാറിന്റെ കെയറോഫിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. മാർ ഇവാനിയോസ്‌ കോളേജിൽ എബ്രഹാം സാറിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന ലിറ്റററി ആൻഡ് ഡിബേറ്റ് ഫോറം, സാർ ഒറ്റയ്ക്ക് നടത്തി വിജയിപ്പിച്ച മീഡിയ ക്യാമ്പ് ഒക്കെ എനിക്ക് എന്നെ ഞാനാക്കി വളർത്താനുള്ള വിത്തുകളായിരുന്നു. അതിലൂടെയാണ് ഞാൻ ഇതുവരെയും എത്തിയത് എന്ന് പറയാൻ ഏറെ അഭിമാനമുണ്ട് l.

ചാനലിൽ നിന്നിറങ്ങി സ്വന്തമായി ഒരു ടാബ്ലോയിഡ് തുടങ്ങാനുള്ള തീരുമാനത്തെ അദ്ദേഹം ഒരുപാട് സപ്പോർട്ട് ചെയ്തില്ല, എങ്കിലും ആദ്യ കോപ്പി വാങ്ങി അത് ഉത്ഘാടനം ചെയ്യാൻ സാർ ഓടിയെത്തി. ടാബ്ലോയിഡ് നിർത്തി ഞാൻ ഗൾഫിലേക്ക് പോയപ്പോഴും നന്നായി എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. കുറച്ചു നാളുകൾക്ക് മുൻപ് സംസാരിക്കാൻ വിളിക്കുമ്പോൾ ഡയാലിസിസ് ചെയ്യുന്നതിന്റെ വിഷമതകൾക്കിടയിലും ഏറെ സന്തോഷത്തോടെ സംസാരിച്ചു, എവിടെ ജോലിചെയ്താലും അവിടെ ഒരു ഇവാനിയോസ്‌ കാരന് എങ്കിലും ജോലി കൊടുക്കാൻ ശ്രമിക്കുക എന്നൊരു ഉപദേശവും അദ്ദേഹം നൽകി. താൻ പഠിച്ച, പഠിപ്പിച്ച കോളേജിനെ ഇത്രമേൽ സ്നേഹിച്ച ഒരദ്ധ്യാപകൻ ഉണ്ടോയെന്നു സംശയം തോന്നും.

ക്വിസ് പ്രോഗ്രാം അവതരിപ്പിക്കുന്ന കാര്യത്തിൽ ആഗ്രഗണ്യനായിരുന്ന സാറിന്റെ പ്രധാനപ്പെട്ട ഹോബി ചരിത്ര രേഖകൾ ശേഖരിക്കലാണ്. ലോകത്തെ പ്രധാന സംഭവങ്ങൾ, വ്യക്തികൾ, അവരുടെ ശബ്‍ദ രേഖകൾ, അപൂർവ ചിത്രങ്ങൾ, വീഡിയോ എന്നിവ ഗൂഗിൾ ഇല്ലാതിരുന്ന കാലത്ത് അദ്ദേഹം ശേഖരിച്ചു വെച്ചു. ക്വിസ് മത്സരങ്ങൾക്ക് പോകുമ്പോൾ ആരെയും തൊടാൻ പോലും അനുവാദം കൊടുക്കാതെ കൊണ്ട് വരുന്ന ബാഗിൽ ഒരായുസ്സ് മുഴുവൻ ശേഖരിച്ച വിജ്ഞാനത്തിന്റെ ഒരു വലിയ ലോകമുണ്ടായിരുന്നു.

കോളേജ് ഇലക്ഷൻ ഞാൻ ജനറൽ സെക്രട്ടറിയായി മത്സരിക്കുന്ന സമയത്തു അദ്ദേഹം എന്നോട് പറഞ്ഞു "ഡെന്നിസ് (എന്റെ എതിർ സ്ഥാനാർഥി ) എന്റെ പ്രിയപ്പെട്ട സ്റ്റുഡന്റ് ആണ്, പക്ഷെ പ്രതാപ് എന്റെ പ്രിയപ്പെട്ട ശിഷ്യനും, പ്രതാപ് ജയിച്ചാൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും, എങ്കിലും ഒരുകാര്യം ഉറപ്പ് തരണം, സൗഹൃദങ്ങളെ ഹൃയത്തോട് ചേർക്കുക, രാഷ്ട്രീയ വൈരാഗ്യങ്ങളെ കൊണ്ട് നടക്കാതിരിക്കുക,. കോളേജ് ജീവിതം ഒന്നേയുള്ളു അത് നന്നായി ആസ്വദിക്കുക "

Meet the candidate ന് പ്രസംഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചെറിയ ചെറിയ കാര്യങ്ങൾപോലും അദ്ദേഹം പറഞ്ഞു തന്നു. ചെറിയ വോട്ടിനാണേലും ഞാൻ ജയിച്ചു. സാർ ആരും കാണാതെ എന്നെ നെഞ്ചോടു ചേർത്ത് പിടിച്ചു പറഞ്ഞു, ജയിച്ചതിൽ എനിക്ക് അഭിമാനമുണ്ട് നമുക്കൊരു മാധ്യമ പഠന ക്യാമ്പ് നടത്തണം . കോളേജിന്റെ അത് വരെയുള്ള ചരിത്രത്തിൽ ആദ്യമായി 3 ദിവസം നീണ്ടു നിന്ന പങ്കെടുത്ത ക്യാമ്പ് സംഘടിപ്പിച്ചു. ഏഷ്യാനെറ്റ്‌ സ്റ്റുഡിയോയിലും , ദേശാഭിമാനിയിലും, മാതൃഭൂമിയിലുമൊക്കെ ഞങ്ങളെ ക്യാമ്പിന്റെ ഭാഗമായി കൊണ്ട് പോയി. ക്യാമ്പിനുള്ള മുഴുവൻ അതിഥികളെയും വിളിച്ചതും, കൊണ്ട് വന്നതും സാർ ആയിരുന്നു. എനിക്കും അന്നത്തെ ചെയർമാൻ ആയിരുന്ന ജയന്ത് ജേക്കബിനും ഒക്കെ മാധ്യമ ലോകത്തേക്ക് വരാനുള്ള പ്രചോദനം ആ ക്യാമ്പ് തന്നു എന്ന് ഇന്നും അഭിമാനത്തോടെ പറയാൻ കഴിയും

എബ്രഹാം ജോസഫ് സാറിനു ഈ ഭൂമിയിൽ നിന്ന് പറന്നകലാനുള്ള പ്രായമൊന്നും ആയിട്ടില്ല. നമ്മൾ എത്ര നാൾ ജീവിച്ചു എന്നതിലല്ല എങ്ങനെ ജീവിച്ചു എന്നതാണ് കാര്യമെങ്കിൽ അദ്ദേഹം അതിൽ കിരീടം വെയ്ക്കാത്ത രാജാവാണ് . ഒരാളോടും ശത്രുത ഇല്ലാതെ, എല്ലാവരെയും ചേർത്ത് പിടിച്ചു, അവരുടെ കഴിവുകളെ കണ്ടറിഞ്ഞു വളർത്തി, ഒരു നല്ല നേതാവായി, അധ്യാപകനായി, സുഹൃത്തായി, വഴികാട്ടിയായി, വെളിച്ചമായി സാർ എന്നും തെളിഞ്ഞു നിൽക്കും...

"Education is not the filling of a pot but the lighting of a fire." W.B YEATS

And the fire continues forver
വെളിച്ചമേ നയിച്ചാലും 🙏

ഓണാട്ടു കരയുടെ ദേശീയ ഉത്സവമായ ചെട്ടികുളങ്ങര കുംഭ ഭരണി ഇന്നാണ്.  ഗോത്ര സംസ്കൃതിയുടെയും,  ബുദ്ധമത സംസ്‍കാരത്തിന്റെയും തിരു...
07/03/2022

ഓണാട്ടു കരയുടെ ദേശീയ ഉത്സവമായ ചെട്ടികുളങ്ങര കുംഭ ഭരണി ഇന്നാണ്. ഗോത്ര സംസ്കൃതിയുടെയും, ബുദ്ധമത സംസ്‍കാരത്തിന്റെയും തിരുശേഷിപ്പുകൾ ഇവിടുത്തെ കെട്ടുകഴ്ചകളിൽ അന്തർലീനമാണെന്ന് കാണുവാൻ കഴിയും. 15 വർഷങ്ങൾക്ക് മുൻപ് ചെട്ടികുളങ്ങര കുംഭ ഭരണി ഏഷ്യാനെറ്റ്‌ പ്ലസ് ൽ Live ചെയ്യാൻ വന്നപ്പോൾ കണ്ട കാഴ്ച്ച കൾക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല. (ഔദ്യോഗിക ജോലിക്കിടയിൽ അന്നത് നന്നായി ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല ). ആയിരക്കണക്കിന് പേർ ചേർന്ന് തേര് കെട്ടി വലിച്ചു കൊണ്ട് വരുന്ന വയലുകൾ പോലും അത്‌ പോലെ തന്നെയുണ്ട്. ഓരോ കരകളിലും എന്നെയും കൂടെ കൂട്ടി അവിടുത്തെ കഥകളും ഐതീഹ്യങ്ങളും പറഞ്ഞു തന്നത് അനിയനും ശിഷ്യനുമായ ശരത്.

Welcome 2022.. Good Bye 2021.  എല്ലാവർക്കും എല്ലാ നന്മകളും നേരുന്നു
31/12/2021

Welcome 2022.. Good Bye 2021. എല്ലാവർക്കും എല്ലാ നന്മകളും നേരുന്നു

"ചിക്കാഗോ തെരുവീഥികളിൽ രക്തം ചിന്തി മരിച്ചവരെ.. നിങ്ങൾക്കായി ഉയരുന്നു..".  ഒരു കാലത്തു ഉറക്കെ വിളിച്ച മുദ്രാവാക്യങ്ങൾ ഒര...
11/11/2021

"ചിക്കാഗോ തെരുവീഥികളിൽ രക്തം ചിന്തി മരിച്ചവരെ.. നിങ്ങൾക്കായി ഉയരുന്നു..". ഒരു കാലത്തു ഉറക്കെ വിളിച്ച മുദ്രാവാക്യങ്ങൾ ഒരിക്കൽ കൂടി ശ്രീ പ്രേമചന്ദ്രൻ എംപി ആവേശത്തോടെ ഓർത്തെടുത്തു, മുഷ്ടി ചുരുട്ടി അഭിവാദ്യങ്ങൾ അർപ്പിച്ചു.. ഇന്ത്യാ പ്രസ്സ് ക്ലബ്‌ ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് എത്തിയ ഞങ്ങളുടെ ആദ്യ ദിനം അങ്ങിനെ ഒരു ചരിത്ര സ്മാരകം കാണാനുള്ള അവസരം കൂടിയായി.

1887 ലെ ചിക്കാഗോയെ വിറപ്പിച്ച, ലോക തൊഴിലാളി വർഗ്ഗത്തിന് 8 മണിക്കൂർ കൂലിയും 8 മണിക്കൂർ വിശ്രമവും അനുവദിപ്പിക്കാൻ കാരണമായ ചിക്കാഗോ തൊഴിലാളി സമരം ഇപ്പോൾ ഇവിടെ ആരെങ്കിലും ഒക്കെ ഓർക്കുന്നുണ്ടോ എന്ന് സംശയം തോന്നുന്ന വിധമായിരുന്നു ഫോറെസ്റ്റ് പാർക്കിലെ തൊഴിലാളി സ്മാരകം. കുറച്ചു പുഷ്പങ്ങളും നാണയങ്ങളും സ്മാരകത്തിനു ചുറ്റും ചിതറി കിടപ്പുണ്ടായിരുന്നു. കയ്യിലുണ്ടായിരുന്ന ഒരു ഇന്ത്യൻ നാണയം പ്രേമചന്ദ്രന്റെ പത്നി ശ്രീമതി ഗീത ബാഗിൽ നിന്ന് എടുത്തു നൽകിയതും അദ്ദേഹവും അവിടെ സമർപ്പിച്ചു. അശോക ചക്രത്തിന്റെ വെള്ളിത്തിളക്കം സ്മാരകത്തിനു ഒരു പുതുമ ആയതു പോലെ.

മനോരമ ന്യൂസ്‌ എഡിറ്റർ ശ്രീ ജോണി ലൂക്കോസും പത്നിയും സ്മാരകം ചുറ്റി നടന്നു കണ്ടു. ചിക്കാഗോയിലെ ഞങ്ങളുടെ വഴികാട്ടിയും സാരഥിയുമായ അപ്പുവും അത്ഭുതത്തോടെ സ്മാരകത്തിന്റെ കഥ കേൾക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ 15 വർഷമായി ഇവിടെയുണ്ടായിട്ടും അപ്പുവിന് ലോക തൊഴിലാളി വർഗ്ഗത്തിന് എന്നും ആവേശമായ ചിക്കാഗോ തൊഴിലാളി സമരമോ സ്മാരകമോ അറിയില്ലായിരുന്നു. സ്മാരകത്തിനു മുന്നിൽ മുഷ്ടി ചുരുട്ടി ഞാനും അർപ്പിച്ചു അഭിവാദ്യങ്ങൾ 💪💪💪

11/10/2021

അഭിനയത്തിന്റെ അതിരുകൾ ഇല്ലാത്ത കൊടുമുടി. ഈ ഭാവം താളം ലയം.. എല്ലാം ഇനി ഓർമ്മകൾ മാത്രം

09/10/2021

100 രൂപയ്ക്കു തിരുവനന്തപുരത്തേയ്ക്ക് പറന്ന ആ നല്ല നാളുകൾ TATA ക്ക് തിരിച്ചു കൊണ്ട് വരാൻ പറ്റുമോ സാറേ... ഒരു ആയിരം രൂപയ്ക്ക് എങ്കിലും. 🥰🤩

കിരീടം സിനിമയും  പാലവും ഇനി ടൂറിസം മാപ്പിലേക്ക് 🥰അങ്ങിനെ ആദ്യമായി ഒരു ഒരു സിനിമയുടെ പേരിൽ ഒരു പാലം സർക്കാർ ഏറ്റെടുത്തു ട...
27/09/2021

കിരീടം സിനിമയും പാലവും ഇനി ടൂറിസം മാപ്പിലേക്ക് 🥰

അങ്ങിനെ ആദ്യമായി ഒരു ഒരു സിനിമയുടെ പേരിൽ ഒരു പാലം സർക്കാർ ഏറ്റെടുത്തു ടൂറിസം പദ്ധതിയാക്കുന്നു.

ലോക ടൂറിസം ദിനത്തിൽ കിരീടം പാലം ടൂറിസം പദ്ധതി പ്രഖ്യാപിച്ച് മന്ത്രിയും നേമം എംഎൽഎയുമായ വി ശിവൻകുട്ടി. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രഖ്യാപനം.

മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് :-

മൂന്നു പതിറ്റാണ്ട് മുമ്പാണ് സിബി മലയിൽ സംവിധാനം ചെയ്ത കിരീടം എന്ന ചിത്രം തിയ്യേറ്ററുകളെ കരയിച്ചത്. സേതുമാധവൻ പിന്തിരിഞ്ഞു നടക്കുന്ന രംഗവും സേതുമാധവന്റെയും ദേവിയുടെയും പ്രണയ രംഗങ്ങളും അടുത്ത കൂട്ടുകാരൻ ആയ കേശുവുമായി സംസാരിക്കുമ്പോഴും ഒരു പാലം ഒരു മുഖ്യകഥാപാത്രം പോലെ സിനിമയോട് ചേർന്ന് നിൽക്കുന്നു.

കിരീടം പാലം എന്നും തിലകൻ പാലം എന്നുമൊക്കെ പ്രദേശവാസികൾ വിളിക്കുന്ന ഈ പാലം നിൽക്കുന്നത് നേമം മണ്ഡലത്തിൽ ആണ്. നേമം മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയിൽ ഈ പാലം സ്ഥിതി ചെയ്യുന്ന വെള്ളായണി തടാക പ്രദേശം ഒരു മാതൃകാ ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്താൻ പദ്ധതി കൊണ്ടു വരുമെന്ന് അറിയിക്കുകയാണ്.

പ്രകൃതിരമണീയമാണ് ഈ ഭൂപ്രദേശം. വിവിധ ഇനം പക്ഷികൾ ഈ പ്രദേശത്ത് കണ്ടുവരുന്നു. കായലിനോട് ചേർന്ന് കുടുംബത്തോടെ വന്നിരിക്കാനുള്ള കേന്ദ്രങ്ങൾ, കായലിൽ ബോട്ടിങ്, കായൽ വിഭവങ്ങൾ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഒരുക്കി സഞ്ചരികൾക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുന്ന പദ്ധതി ആകുമിത്. ലോക ടൂറിസം ദിനത്തിൽ തന്നെ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തുന്നതിൽ അതിയായ സന്തോഷമുണ്ട്.

NB : ശ്രീ സുരേഷ് ഗോപി മുൻകൈ എടുത്ത് തിലകൻ പാലം, ലോഹി പാത എന്നിങ്ങനെ ചില പദ്ധതികൾ വെള്ളായണി കായലിന്റെ പരിസരത്ത് പഞ്ചായത്ത് വഴി നടപ്പിലാക്കുന്നുണ്ട് എന്ന് കേൾക്കുന്നു. അങ്ങിനെ ഒരു സിനിമ 25 വർഷങ്ങൾക്കിപ്പുറവും മായാതെ മറയാതെ അടുത്ത തലമുറയിലേക്ക് ആവേശത്തോടെ കയറിചെല്ലുന്നു. കിരീടത്തിന്റെ ശിപ്പികളായ ആദരീയണീയനായ ലോഹി സാർ, ശ്രീ സിബി മലയിൽ , ശ്രീ മോഹൻ ലാൽ, തിലകൻ സാർ ശ്രീ എസ് കുമാർ, ജോൺസൻ മാസ്റ്റർ, കൈതപ്രം തിരുമേനി തുടങ്ങി എല്ലാവർക്കും അഭിമാനിക്കാം.. കൂടെ ഇല്ലാതെ പോയവർക്ക് ആദരാജ്ഞലികൾ അർപ്പിക്കാം. 🙏🥰

Suresh Gopi

-പ്രതാപ് -

With Swaraj and Sreekkuttan Chettan
23/09/2021

With Swaraj and Sreekkuttan Chettan

21/09/2021

25 years ago, when mobiles were rare and uncommon …. an advertising classic. 'One Black Coffee Pls ', Ericsson. The first one to win an international award. 😀😀😀 👇👇
സോണി എറിക്സൺ ഇപ്പൊ കാണാൻ പോലുമില്ല. 🤩

18/09/2021

In 1994, Ogilvy India made an ad for Cadbury Dairy Milk.
In 2021, Ogilvy India made the same ad for Cadbury Dairy Milk, with a difference.
Check both of them out!!! 🙂😇👏🏻 ഇത്രയും നൊസ്റ്റാൾജിയ ഇനി സ്വപ്നങ്ങളിൽ മാത്രം 🥰🤗

20/08/2021

ചാനൽ ഏതായാലും signature song ഉണ്ണി തന്നെ. പുതിയ കാലത്തിന്റെ ഓണത്തിനു, അതിനു ചേരുന്ന വരികളും സംഗീതവും. ഒപ്പം നമ്മുടെ ചാനലിന്റെ എല്ലാ ഓണപ്പരിപാടികളുടെയും ദൃശ്യങ്ങൾ ഒപ്പിയെടുത്ത പാട്ട് എഡിറ്റ്‌ ചെയ്തത് എഡിറ്റർ ബിപിൻ. അപ്പൊ എല്ലാവരും കരുതേണം പോരുതേണം... നല്ലോണം കാത്തോണം... ഈ ഓണം പൊന്നോണം.. നിറവിന്റെ തിരുവോണം... ACV

മാവേലി എത്തീട്ടോ 🤭🤪
04/08/2021

മാവേലി എത്തീട്ടോ 🤭🤪

26/07/2021

ചിത്ര ചേച്ചിയുടെ Birthday ആണ് നാളെ (27th Tuesday ) 36 സംസ്ഥാന അവാർഡുകൾ വിവിധ ഭാഷകളിലായി നേടിയ അപ്പൂർവ്വ പുണ്യ ജന്മം. 6 ദേശീയ അവാർഡുകൾ.... പദ്മശ്രീ, പദ്മഭൂഷൻ... അങ്ങിനെ എന്തെല്ലാം കഴിഞ്ഞ 57 വയസ്സിനിടയിൽ ചേച്ചിയെ തേടി വന്നു. അന്നും ഇന്നും വിനയവും ഗുരുത്വവും ചിത്ര ചേച്ചിയുടെ മുഖമുദ്രയാണ്. ചാനലിൽ രാവിലെ മുതൽ ചേച്ചിയുടെ പാട്ടുകളും അവയുടെ കഥകളും ചേർത്ത് ചില പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട് . വൈകിട്ട് ഒരു മനോഹരമായ ഇവന്റ് കൂടിയുണ്ട് "ചിത്രപൗർണ്ണമി ". ചേച്ചിയ്ക്ക് ജന്മദിനത്തിൽ ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🥰

Ubuntu is an ancient African word meaning 'humanity to others'. It is often described as reminding us that 'I am what I ...
25/07/2021

Ubuntu is an ancient African word meaning 'humanity to others'. It is often described as reminding us that 'I am what I am because of who we all are'.

ഇനി പറയുന്നത് ശ്രദ്ധിച്ചു വായിക്കണം. എഴുതിയത് ഞാൻ അല്ല.. പക്ഷെ വായിച്ചു കഴിയുമ്പോൾ അത് നിങ്ങളെ സ്വാധീനിച്ചിരിക്കും തീർച്ച....

ഉബുണ്ടു എന്ന് കേട്ടിട്ടുണ്ടോ നിങ്ങൾ ?

എന്താണ് ഉബുണ്ടു ?

മൂന്ന് വർഷം മുമ്പ് ഒരു സുഹൃത്തിന്റെ വീട് സന്ദർശിച്ചപ്പോഴുണ്ടായ ഒരനുഭവം പറഞ്ഞു കൊണ്ട് വിശദമാക്കാം.

ആ സുഹൃത്തിനൊരു മകളുണ്ട്. .

ഒരു മിടുക്കി പെൺകുട്ടി .
ഒമ്പതു വയസ്സുകാരി .

നാലാം ക്ലാസ്സിൽ പഠിക്കുന്ന അവളുടെ വായനാമുറിയിൽ ധാരാളം പുസ്തകങ്ങൾ ഉണ്ടായിരുന്നു

അതു കണ്ടപ്പോ ഞാൻ ഒരു വൃത്തികെട്ട ചോദ്യം ചോദിച്ചു പോയി

" ഓ ഇത്രയുമൊക്കെ മോള് വായിക്കാറുണ്ടോ . അപ്പോ ക്ലാസില് ഫസ്റ്റായിരിക്കുമല്ലോ?. "
ഫസ്റ്റാവുക എന്നതാണ് ജീവിത നേട്ടം എന്നതാണല്ലോ നമ്മുടെ പൊതുബോധം . അതു കരുതി ചോദിച്ചതാണ്.

പക്ഷേ അതിനവൾ പറഞ്ഞ മറുപടി സത്യത്തിൽ എന്നെ ലജ്ജിപ്പിച്ചു കളഞ്ഞു.

" ഞാനുണ്ടല്ലോ ഉണ്ണിയങ്കിളേ നാലാം ക്ലാസിലാ പഠിക്കുന്നേ..എന്നാ ഒരു നാലാം ക്ലാസുകാരിയേക്കാള്‍ ബുദ്ധിയൊക്കെ എനിക്കുണ്ട് കേട്ടോ .
അതുകൊണ്ട് വേണമെങ്കി എനിക്ക് ഈസിയായി ക്ലാസില്‍ ഫസ്റ്റാകാവുന്നതേയുള്ളൂ.

പക്ഷേ ഞാന്‍ അങ്ങനെ ഫസ്റ്റാകത്തില്ല.

അതെന്താന്നറിയാവോ ?.ഞാൻ ഫസ്റ്റായാ എന്റെ കൂട്ടുകാരന്‍ ആൽബിൻ വിഷമിക്കും.

ആൽബിന്‍ പരീക്ഷേല് രണ്ടാമതായാല്‍ അവന്റെ പപ്പ അവന്റെ മമ്മിയെ വഴക്കു പറയും. അത് കേട്ട് ആ ആന്റി കരയും.അതോടെ അവര് തമ്മിലുള്ള ബന്ധം പിന്നെയും വഷളാകും.

എന്നാ ഞാന്‍ രണ്ടാമതായാലോ ഒരു കുഴപ്പോമില്ല. എന്റെ പപ്പാ ചിരിക്കത്തേയുള്ളൂ. ഒരു വഴക്കും പറയത്തില്ല. എന്നെ ഒന്നു ചേര്‍ത്തുപിടിക്കത്തേയുള്ളൂ.

അപ്പോപ്പിന്നെ ഞാന്‍ രണ്ടാമതാകുന്നതല്ലേ നല്ലത്?. ആൽബിന്‍ ഹാപ്പിയാകുവേം ചെയ്യും.
അവന്റെ മമ്മി കരയത്തുമില്ല. പപ്പ വഴക്കും പറയത്തില്ല. അപ്പോ അതല്ലേ നല്ലത്.?
നമ്മുടെ പ്രിയപ്പെട്ടവരുടെ സന്തോഷമല്ലേ നമ്മുടെ സന്തോഷം. അതോണ്ടാ ഞാനങ്ങനെ ചെയ്യുന്നത്.

എന്റെ പപ്പ എനിയ്ക്ക് ആഫ്രിക്കയിലെ കുട്ടികളുടെ ഉബുണ്ടുവിനെ കുറിച്ചു പറഞ്ഞുതന്നിട്ടുണ്ട്. അതു കൊണ്ടാ ഞാനിങ്ങനെയൊക്കെ ചെയ്യുന്നേ.

ഉണ്ണിയങ്കിളിനറിയത്തില്ലേ ഉബുണ്ടു എന്താന്ന്?

എനിക്കറിയാം എന്റെ ക്ലാസ്സിലെ കുട്ടികളാരും ഉബുണ്ടുവെന്നോ ഉബുണ്ടു ഫിലോസഫിയെന്നോ കേട്ടിട്ടേ ഉണ്ടാവില്ലെന്ന്.

ചിലപ്പോ എന്റെ ടീച്ചേർസിന് പോലും അതറിയത്തില്ലാരിക്കും.അതാ ഞാന്‍ പറഞ്ഞത് എനിക്ക് കുറച്ച് ലോകവിവരമൊക്കെ ഉണ്ടെന്ന്.
പക്ഷേ എന്റെ ലോകവിവരം എന്റെ പപ്പയൊഴിച്ച് മറ്റാരും അംഗീകരിക്കില്ല കേട്ടോ .

എന്റെ ടീച്ചേർസിനു എന്നോട് ദേഷ്യമൊന്നുമില്ല.എന്നാലും അവരുടെ ഗുഡ് ലിസ്റ്റിലൊന്നും ഞാനില്ല.

ഞാനതൊന്നും പിന്നത്ര കാര്യമാക്കാറില്ല കേട്ടോ. ചിലപ്പോ എന്റെ ചില ചോദ്യോം ഉത്തരവുമൊക്കെ അവരെ ദേഷ്യം പിടിപ്പിക്കും അതാ കാര്യം. ഒരാപ്പിള്‍ എഴായി മുറിച്ചാല്‍ എന്നൊക്കെപ്പറഞ്ഞ് മാത് സ് ടീച്ചറ് ക്ലാസ്സിൽ പഠിപ്പിക്കുവേ. അപ്പോ ഞാൻ പറയും "എന്നാത്തിനാ ടീച്ചറേ ആപ്പിൾ മുറിക്കുന്നേ?.ഓറഞ്ചുപോരേ ? അപ്പോൾപ്പിന്നെ മുറിക്കേണ്ടല്ലോ " എന്നൊക്കെ.

ഇതൊക്കെ കേക്കുമ്പോ ടീച്ചർക്ക് ദേഷ്യം വരും.

എന്നിട്ട് പാരന്റ്സിനെ വിളിച്ചോണ്ടു ചെല്ലാൻ പറയും. എന്റെ കുസൃതിയെ പറ്റി പറയാനാ അതുകൊണ്ടെന്താ മറ്റു കുട്ടികളുടെ പേരന്റ്സ് വര്‍ഷത്തിലൊരിക്കെ സ്കൂളില്‍ ചെല്ലേണ്ടി വരുമ്പോ എന്റെ പപ്പ മാസത്തിലൊരിക്കല്‍ ചെല്ലേണ്ടിവരും. എന്നാലും പപ്പ എന്നെ വഴക്കു പറയത്തില്ല കേട്ടോ......."

അവളന്ന് പറഞ്ഞ കാര്യങ്ങൾ ഞാനിത്രയും വിവരിച്ചതെന്തിനാണെന്നറിയാമോ ?

അവൾ പറഞ്ഞ ഉബുണ്ടുവിനെ പറ്റി പറയാൻ .

എന്താണ് ഉബുണ്ടു ?

അതൊരു ജീവിതാശയമാണ്.

ആഫ്രിക്കൻ ഗോത്ര ജനതയുടെ മാനുഷികത വ്യക്തമാക്കുന്ന ഒരാശയം . അതാണ് ഉബുണ്ടു.

വിശദമാക്കാം.

ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു നരവംശ ശാസ്ത്രജ്ഞൻ ആഫ്രിക്കയിലെ ഒരു ആദിവാസി ഗ്രാമത്തിൽ പഠനത്തിനായി ചെന്നു.

തൻ്റെ ജോലികൾക്കിടയിൽ അവിടത്തെ കുട്ടികളുമായി വിനോദങ്ങളിൽ ഏർപ്പെടുക എന്നത് ഇദ്ദേഹത്തിന്റെ ശീലമായിരുന്നു.....

ഒരിക്കൽ അദ്ദേഹം ഒരു ബോക്സ് നിറയെ ചോക്കലേറ്റ് കൊണ്ടുവന്ന് ഒരിടത്ത് വച്ചു.

ശേഷം അവിടത്തെ കുറേ കുട്ടികളെ വിളിച്ച് കുറച്ചു ദൂരെ മാറ്റി നിരത്തി നിറുത്തി.

എന്നിട്ട് പറഞ്ഞു

" ഞാൻ സ്റ്റാർട്ട് പറയുമ്പോൾ ഇവിടെ നിന്നും നിങ്ങൾ ഓടണം. ഓടി ആദ്യം ആ ബോക്സിൽ തൊടുന്ന ആൾക്ക് അതിലെ ചോക്കലേറ്റ് മുഴുവനും . എടുക്കാം.....".

ശേഷം അദ്ദേഹം വിളിച്ചു പറഞ്ഞു.

"റെഡി . സ്റ്റെഡി .ഗോ...."

പിന്നീട് സംഭവിച്ചത് ഒരത്ഭുതം ആയിരുന്നു,

ആരും മത്സരിച്ചോടിയില്ല.

എല്ലാ കുട്ടികളും പരസ്പരം കൈ കോർത്തു പിടിച്ച് ഒന്നിച്ചാണ് ഓടിയത്.
ഒരേ നിരയിൽ .

അങ്ങനെ ഒന്നിച്ചാണ് അവർ ചോക്കലേറ്റ് ബോക്സിനടുത്തെത്തിയതും വട്ടമിട്ട് അതിൽ തൊട്ടതും.

ശേഷം അവർ ആ ചോക്കലേറ്റ് തുല്യമായി വീതിച്ചെടുത്ത് സന്തോഷത്തോടെ കഴിച്ചു,
ആരും ധ്യതി വച്ചില്ല. എല്ലാർക്കും ചോക്കലേറ്റ് കിട്ടുകയും ചെയ്തു.

ആന്ത്രോപ്പോളജിസ്റ്റിന് അതൊരത്ഭുതമായിരുന്നു.
അദ്ദേഹം ലജ്ജിതനായി.

തെല്ല് കഴിഞ്ഞപ്പോൾ "നിങ്ങൾ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തത് ?" എന്ന് അദ്ദേഹം അവരോടു ചോദിച്ചു

അതിനവർ പറഞ്ഞ മറുപടി ഇതായിരുന്നു.

"ഞങ്ങൾ ഉബുണ്ടു അനുസരിക്കുന്നവരാണ്. "

ഉബുണ്ടു . ?

എന്താണ് ഉബുണ്ടുവിൻ്റെ സാരാംശം ?

അയാൾ അതെന്താണെന്ന് പിന്നീട് മുതിർന്നവരോട് ചോദിച്ചു മനസ്സിലാക്കി.

മറ്റുള്ളവർ സങ്കടപ്പെടുമ്പോൾ ഒരാൾ മാത്രം എങ്ങനെ സന്തോഷിക്കും.?
വിശാലാർത്ഥത്തിൽ അതാണ് ഉബുണ്ടു .

ഓരോരുത്തരും എല്ലാവർക്കും വേണ്ടിയാകണം.

എല്ലാവരും ഓരോരുത്തർക്കും വേണ്ടിയും.

ജീവിതം എന്നത് പരസ്പര സഹകരണം കൂടിയാണ്.

"നിങ്ങൾ ഉള്ളതു കൊണ്ടാണ് ഞാനും ഉള്ളത്. അതിനാൽ നമുക്ക് ഒന്നിച്ചു നിൽക്കാം "

ആ ഗോത്രവർഗക്കാരുടെ മാനുഷികത വ്യക്തമാക്കുന്ന ആശയമാണിത്

അതാണ് ഉബുണ്ടോ .

ഈ ഭൂമിയിൽ ഒറ്റയ്ക്ക് സുഖമായി വാഴാൻ ആർക്കും ആവില്ല,

എല്ലാവരും പരസ്പരം സഹകരിക്കുമ്പോഴാണ് ഒരു സമൂഹം മികച്ചതാവുക.

അത് വിശദമാക്കുന്നു. ഈ ആഫ്രിക്കൻ ഗോത്രവർഗ സിദ്ധാന്തം.

കേട്ടിട്ട് നമുക്കും അത് ശീലിക്കാമെന്ന് തോന്നുന്നില്ലേ ?

23/07/2021

ലോകത്തിലെ ഏറ്റവും വലിയ ബുദ്ധി രാക്ഷസമാരായ കള്ളൻമാർ പിടിയിൽ🤣🤣😂 സമ്മതിക്കണം 🙏🙏🙏

21/07/2021

Eid Mubarak

50 ന്റെ നിറവും 25 ന്റെ ധന്യതയും ശ്രീ. എം ജയചന്ദ്രൻ M Jayachandran എന്ന സംഗീത സംവിധായകൻ സിനിമാ  സംഗീത ജീവിതത്തിൽ സാർത്ഥകമ...
14/06/2021

50 ന്റെ നിറവും 25 ന്റെ ധന്യതയും

ശ്രീ. എം ജയചന്ദ്രൻ M Jayachandran എന്ന സംഗീത സംവിധായകൻ സിനിമാ സംഗീത ജീവിതത്തിൽ സാർത്ഥകമായ 25 വർഷം തികച്ച വർഷമാണ് കടന്ന് പോകുന്നത് , ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ് പ്രായം കൊണ്ട് ഗോൾഡൻ ജൂബിലിയും, സിനിമാ സംഗീതത്തിൽ സിൽവർ ജൂബിലിയും . .

ചന്ത മുതൽ സൂഫിയും സുജാതയും വരെ നൂറ്റിയമ്പതിലേറെ ചിത്രങ്ങൾ, നിരവധി ടി വി സീരിയലുകൾ, ഭക്തി ഗാനങ്ങൾ , മ്യൂസിക് ആൽബങ്ങൾ , ടൈറ്റിൽ സോങ്ങുകൾ , സിഗനേച്ചർ ടൂണുകൾ, പരസ്യങ്ങൾ അങ്ങിനെ 50 വയസ്സിനുള്ളിൽ തന്റെ ഗുരുനാഥന്മാർക്കു പോലും കിട്ടാത്ത ദേശീയ , സംസഥാന അവാർഡുകളും ബഹുമതികളും വരെ അദ്ദേഹം സമ്പാദിച്ചു കഴിഞ്ഞിരിക്കുന്നു.

ഈ ലോക്ഡൗൺ സമയത്തു അദ്ദേഹം സംഗീതപ്രേമികൾക്ക് നല്കിക്കൊണ്ടിരി യ്ക്കുന്ന ഏറെ ആമൂല്യവും വിലമതിക്കാനാവാത്തതുമായ ഒരു സംഭാനയുണ്ട് . Lock down Musical എന്ന് പേരിട്ടിരിക്കുന്ന ഒരു സംഗീത സായാഹ്നം. എല്ലാ ദിവസവും വൈകിട്ട് അദ്ദേഹം, തന്നെ സ്വാധീനിച്ച , തനിക്കു ഇഷ്ടപ്പെട്ട സംഗീതത്തെക്കുറിച്ച് പ്രേക്ഷകരുമായി സംവാദിക്കാറുണ്ട് . ഏപ്രിൽ 10 നു തുടങ്ങിയ ആ മഹത്തായ സംഗീത യാത്ര കഴിഞ്ഞ 36 ദിവസമായി മുടക്കമില്ലാതെ അഭംഗുരം തുടരുന്നു . ലളിത സംഗീതത്തിന്റെ വിവിധ കഥകൾ പറഞ്ഞു തുടങ്ങിയ ലോക്ക് ഡൌൺ മ്യൂസിക്കൽസ് ഇന്നലെ സലിൽ ചൗധരിയുടെ സംഗീത വഴികളിലൂടെയാണ് കടന്നു പോയത് .

ദേവരാജൻ മാസ്റ്റർ, ജോൺസൻ മാസ്റ്റർ, ശ്യാം സാർ, രവീന്ദ്രൻ മാസ്റ്റർ , എംബി ശ്രീനിവാസൻ സാർ , ഇളയ രാജ ,ഒ എൻ വി, ആർ ഡി ബർമൻ തുടങ്ങി ഇന്ത്യയിലെ പ്രധാനപ്പെട്ട സംഗീത സംവിധായകരെയും, എഴുത്തുകാരെയും, പാട്ടുകാരെയും, അവരുടെ പാട്ടുകളും, അവയുടെ പ്രത്യേകതകൾ, രാഗങ്ങൾ, കോഡ് പ്രോഗ്രഷൻ അങ്ങിനെ കഴിഞ്ഞ 50 വർഷം കൊണ്ട് താൻ പഠിച്ചെടുത്തതെല്ലാം , വളരെ ലളിതമായി , ഒരു വരി മൂളാൻ പോലും പറ്റാത്ത അനുവാചകർക്ക്‌ പോലും എളുപ്പം മനസ്സിലാക്കാൻ പറ്റുന്ന രീതിയിലാണ് ഓരോന്നും അവതരിപ്പിച്ചിരിക്കുന്നത് . ലളിത സംഗീതം, ശാസ്ത്രീയ സംഗീതം, ഭക്തി ഗാനങ്ങൾ, ഗസൽ , നാടോടി സംഗീതം, നാടൻ പാട്ട് എന്നിങ്ങനെ അദ്ദേഹം പറയാത്ത കാര്യങ്ങൾ കുറവാണ് എന്ന് തന്നെ പറയാം .

സ്‌കൂൾ മത്സരത്തിൽ കിട്ടിയ ആദ്യ സമ്മാനം , ജോൺസൻ മാഷിന്റെയും ഇളയരാജയുടെയും പാട്ടു പാടാനായി ചെന്നൈയിൽ പോയ യാത്ര, തെലുങ്കിൽ പാടിയ ആദ്യ സിനിമാ ഗാനം, അങ്ങിനെ കേൾക്കാൻ രസമുള്ള ഒരുപാടു കഥകൾ ചികഞ്ഞെടുത്തു വളരെ തന്മയത്തത്തോടെ അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം. ചില പാട്ടുകൾ ഉണ്ടാക്കിയ/ഉണ്ടായ കഥകൾ ഏറെ ഹൃദ്യമായ അനുഭവം നമുക്ക് പകരുന്നുണ്ട്.

എനിക്ക് തോന്നിയ ഒരു കാര്യം .. തനിക്കു ഉള്ളത് മറ്റുള്ളവരുമായി പങ്കു വെയ്ക്കുക എന്നുള്ളത് ഒരു ചെറിയ കാര്യമല്ല. സംഗീത വഴിയിൽ തന്റെ ഗുരുക്കന്മാർ തനിക്കു പറഞ്ഞു തന്നത്... തന്റെ ജീവിതാനുഭവങ്ങൾ.. ഒക്കെ ഒരാൾ കഴിഞ്ഞ 36 ദിവസമായി മുടങ്ങാതെ നൽകുന്നത് ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട് . സംഗീത വിദ്യാർത്ഥികൾക്ക് ഒരു സ്റ്റഡി ക്ലാസ്സാണ് എം ജയചന്ദ്രന്റെ ഓരോ ദിവസത്തെയും അനുഭവ കഥകൾ എന്ന് ഉറപ്പിച്ചു പറയാൻ പറ്റും .

പ്രിയ കുട്ടൻ ചേട്ടാ ..തുടരുക ഈ ദൗത്യം ..പുതിയ അനുഭവ സാക്ഷ്യങ്ങൾക്കായി കാത്തിരിക്കുന്നു, ഒപ്പം ജീവിത വഴിയിലെ സുവർണ്ണ ജൂബിലിയിൽ ആത്മാർത്ഥമായ ജന്മ ദിനാശംസകൾ നേരുന്നു .

NB : ഏറെ സന്തോഷം നൽകുന്ന ഒരു കാര്യം , ശ്രീ എം ജയചന്ദ്രന്റെ ഈ സംഗീത യാത്രാ അനുഭവങ്ങൾ കോർത്തിണക്കി ഒരു പരിപാടി ഞങ്ങൾ തുടങ്ങുകയാണ് "ജയചന്ദ്രോത്സവം " . കൂടുതൽ വിവരങ്ങൾ പിന്നാലെ 🥰🎼

- പ്രതാപ് -

Address


Alerts

Be the first to know and let us send you an email when Prathap Nair posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Prathap Nair:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share