04/06/2023
June 5th ♥
പരിസ്ഥിതിയും മാനസീകാരോഗ്യവും തമ്മിലെന്തു ബന്ധമെന്ന് ചിന്തിക്കുന്ന ചിലരെയെങ്കിലും ഇന്നും നമുക്ക് ചുറ്റിലും കാണാം.. പരിസ്ഥിതിയും മാനസികാരോഗ്യവും തമ്മില്‍ അത്യധികം ബന്ധപ്പെട്ടു കിടക്കുന്നു എന്നതാണ് വസ്തുത എങ്ങനെയെന്നല്ലേ.. പറയാം..
നിങ്ങൾ ധാരാളം സമയം ചെലവഴിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് ഒന്നു ചിന്തിച്ചു നോക്കു.. വീട്, ജോലി, സ്കൂൾ ഇവയെല്ലാം പരിസ്ഥിതിയുടെ ഭാഗം തന്നെയല്ലേ.. ഇവയുടെ അന്തരീക്ഷത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും വരുന്ന മാറ്റങ്ങള്‍ നമ്മളേയും ബാധിക്കില്ലേ…
കൂടാതെ സാമൂഹികമായി പോലും നിങ്ങളുടെ മാനസിക ക്ഷേമത്തിൽ പരിസ്ഥിതിക്ക് കാര്യമായ സ്വാധീനം ചെലുത്താനാകും. മനഃശാസ്ത്രത്തിൽ, ഇവയെ മാനസികാരോഗ്യത്തിന്റെ പാരിസ്ഥിതിക ഘടകങ്ങൾ എന്ന് വിളിക്കുന്നു, പരിസ്ഥിതി മനഃശാസ്ത്രജ്ഞരുടെ പഠനത്തിന്റെ പ്രധാന ഇടം കൂടിയാണ് ഈ 'മാനസീകാരോഗ്യത്തിന്റെ പാരിസ്ഥിതിക ഘകടങ്ങള്‍' ( Environmental Factors of Mental Health )
നമ്മളെ മാനസികമായി ബാധിക്കുന്ന പാരിസ്ഥിതിക ഘടകങ്ങളെ നമുക്കുതന്നെ തിരിച്ചറിയാന്‍ കഴിയും നിങ്ങൾ ഇടയ്ക്കിടെ ചിലവഴിക്കുന്ന സ്ഥലങ്ങൾ നിങ്ങളുടെ മാനസികാരോഗ്യത്തിന് സംഭാവന നൽകുന്നതാണോ അല്ലയോ എന്നു ചിന്തിക്കു… ഉത്തരം ചിലയിടങ്ങള്‍ നമുക്ക് മാനസികമായി സന്തോഷം തരുന്നതാണെന്ന തിരിച്ചറിവിലേക്ക് നമ്മളെ നയിക്കുന്നുണ്ടെങ്കില്‍, മാനസികമായും വൈകാരികമായും മെച്ചപ്പെട്ടതായി നമുക്ക് അനുഭവപ്പെടാൻ വേണ്ടിയെങ്കിലും പാരിസ്ഥിതിക മാറ്റങ്ങൾ നല്ലതായിരിക്കേണ്ടതും പാരിസ്ഥിതിക സംരക്ഷണവും അതുവഴി മാനസീകാരോഗ്യ പരിപാലനവും ആവശ്യമാണോ എന്ന് തിരിച്ചറിയാനും ഇത് നിങ്ങളെ സഹായിക്കും.
ചില സന്ദർഭങ്ങളിൽ, പാരിസ്ഥിതിക ഘടകങ്ങൾ തലച്ചോറിന്റെ ഘടനയും പ്രവർത്തനവും വരെ മാറ്റിയേക്കും.. ഇത് മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നു. ഉദാഹരണത്തിന് ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ പ്ലാസ്റ്റിക്ക് കത്തിയപ്പോള്‍ അമ്ലമഴയും, ശ്വാസകോശ അസൂഖങ്ങളുടെ പേടിയും നമ്മളെ എത്രമാത്രമാണ് ആശങ്കയിലാഴ്ത്തിയത്..
കുട്ടികളെക്കുറിച്ചുള്ള ഗവേഷണവും പാരിസ്ഥിതിക ഘടകങ്ങളിലെ വ്യതിയാനം അവരുടെ ശാരീരിക മാനസിക വളര്‍ച്ചയേയും ബാധിക്കുമെന്നതിനെ പിന്തുണയ്ക്കുന്നു, പ്രതികൂല ചുറ്റുപാടുകളിൽ വളരുന്ന കുട്ടികളുടെ തലച്ചോറിന്റെ വളർച്ചയെ തടസ്സപ്പെടുത്തിയേക്കാം, മെമ്മറി പ്രശ്നങ്ങൾ, പഠന ബുദ്ധിമുട്ടുകൾ, പെരുമാറ്റ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.
പാരിസ്ഥിതികം എന്നത് മാനസീകാരോഗ്യത്തിന്റെ പശ്ചാത്തലത്തില്‍ കൂടി കാണേണ്ടതും കണക്കിലെടുക്കേണ്ടതുമായ ഒന്നാണ്.. എന്നു മനസ്സിലാക്കാന്‍ ഈ വിവരങ്ങള്‍ തന്നെ ധാരാളം.
പാരിസ്ഥിതിക ഘടകങ്ങൾ നമ്മെ ശാരീരികമായി ബാധിക്കുന്നപോലെ നമ്മുടെ മാനസികാരോഗ്യത്തെയും ബാധിക്കും. ഉദാഹരണത്തിന്, നിങ്ങളുടെ പരിതസ്ഥിതി നിങ്ങളുടെ സമ്മർദ്ദ നില ഉയർത്തുകയോ കുറയ്ക്കുകയോ ചെയ്തേക്കാം. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തെ മൊത്തത്തിൽ മാറ്റിമറിച്ചേക്കാം, ഒന്നുകിൽ നിങ്ങളുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു അല്ലെങ്കിൽ മാനസികരോഗങ്ങൾക്കുള്ള വാതിൽ തുറക്കുന്നു.
പരിസ്ഥിതിയിലെ യുക്തിയോടെയുള്ള ഇടപെടല്‍ വഴി മാനസീകാരോഗ്യ സംരക്ഷണം തന്നെയാണ് നേടിയെടുക്കുന്നത്. ഇത്തവണത്തെ പ്രധാന പ്രശ്നം പ്ലാസ്റ്റിക് മാലിന്യത്തെ ശ്രദ്ധയോടെ പ്രതിരോധിക്കലാണ്.. നമ്മുടെ സംസ്ഥാനത്തെ സമ്പൂര്‍ണ്ണ ശുചിത്വമുള്ളതാക്കാന്‍.. സംസ്ഥാന സര്‍ക്കാര്‍ ശുചിത്വ മിഷന്‍ വഴി 'മാലിന്യമുക്ത നവകേരളം' ക്യാമ്പെയിന് തുടക്കം കുറിക്കുകയാണ്.. നമ്മളിലും ചുറ്റുമുള്ളവരിലും ശാസ്ത്രീയവും പ്രായോഗികവും മാതൃകാപരവുമായ മാലിന്യ സംസ്ക്കരണ സംസ്ക്കാരം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമം തുടങ്ങേണ്ടതും തുടരേണ്ടതുമുണ്ട്.. എല്ലാ ജനങ്ങളും ഈ ഉത്തരവാദിത്വം ഏറ്റെടുത്താലെ മാലിന്യമുക്ത നവകേരളമെന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ സാധിക്കു…
നല്ല മാലിന്യ സംസ്ക്കരണ സംസ്കാരം
നല്ല പരിസ്ഥിതി
നല്ല മാനസീകാരോഗ്യം
അണിചേരുക….
ഭാവിതലമുറക്കായി…
നല്ല നാളേക്കായി…..
ടീം അയനിക.
#അയനിക #മാലിന്യമുക്തനവകേരളം