Vartha

Vartha here you all can find latest update sports. (videos, news, and history). please like share and follow.

കോൻ ബനേഗാ ക്രോർ പതിയിൽ മത്സരിച്ച് മുക്കാൽ കോടി നേടിയ (75 ലക്ഷം രൂപ) ഡോ. അനു അന്ന വർഗ്ഗീസ്തൃശൂർ: വടക്കാഞ്ചേരി എങ്കക്കാട് ...
30/08/2022

കോൻ ബനേഗാ ക്രോർ പതിയിൽ മത്സരിച്ച് മുക്കാൽ കോടി നേടിയ (75 ലക്ഷം രൂപ) ഡോ. അനു അന്ന വർഗ്ഗീസ്

തൃശൂർ: വടക്കാഞ്ചേരി എങ്കക്കാട് സ്വദേശികളായ ടി. വർഗ്ഗീസിന്റേയും ലിസി കോരയുടേയും മകളാണ് ഡോ. അനു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ ഡോ. അനു ബാംഗ്ലൂർ മെഡിക്കൽ കോളേജിൽ നിന്നും പീഡിയാട്രിക് ഡെർമറ്റോളജിയിൽ ഫെല്ലോഷിപ്പ് നേടിയിട്ടുണ്ട്. ഡെർമറ്റോളജിസ്റ്റായി ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു.

എങ്കക്കാടിനും വടക്കാഞ്ചേരിക്കും തൃശ്ശൂരിനും കേരളത്തിനുമാകെ അഭിമാനിക്കാവുന്ന പോരാട്ടം കാഴ്ചവെചിരിക്കുകയാണ് ഈ മിടുക്കി. തൃശ്ശൂർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ ഡോ. അനു ബാംഗ്ലൂർ മെഡിക്കൽ കോളേജിൽ നിന്നും പീഡിയാട്രിക് ഡെർമറ്റോളജിയിൽ ഫെല്ലോഷിപ്പ് നേടിയിട്ടുണ്ട്. ഡെർമറ്റോളജിസ്റ്റായി ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു.

ഇന്ത്യക്ക് മേൽ ഏർപ്പെടുത്തിയ വിലക്ക് ഫിഫ നീക്കി.
26/08/2022

ഇന്ത്യക്ക് മേൽ ഏർപ്പെടുത്തിയ വിലക്ക് ഫിഫ നീക്കി.

25/08/2022

സ്കൂൾ ലാബിൽ അകപ്പെട്ടുപോയ തൻ്റെ കുഞ്ഞിനെ കണ്ടെത്താൻ ടീച്ചർമാരുടെ സഹായം തേടി ഒരമ്മ പൂച്ച

പാലക്കാട്: സ്കൂൾ ലാബിൽ അകപ്പെട്ടുപോയ തൻ്റെ കുഞ്ഞിനെ കണ്ടെത്താൻ ടീച്ചർമാരുടെ സഹായം തേടി ഒരു അമ്മ പൂച്ച. പാലക്കാട് ജി. എച്.എസ്.എസ്. സ്കൂളിലാണ് സംഭവം.

സ്കൂളിലെ ഫിസിക്സ്‌ ലാബ് വൃത്തിയാക്കാൻ ആളുവന്നപ്പോൾ അമ്മപ്പൂച്ച തന്റെ നാല് കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് സ്ഥലം മാറ്റുകയായിരുന്നു. ഇത്തരത്തിൽ മൂന്ന് കുഞ്ഞുങ്ങളെ അമ്മ പൂച്ച ലാബിന് വെളിയിൽ സുരക്ഷിത സ്ഥാനത്ത് എത്തിച്ചെങ്കിലും അതിനിടയിൽ ഇതൊന്നും അറിയാതെ അധ്യാപിക ലാബ് പൂട്ടിപോകുകയും ആയിരുന്നു.

ഭയന്നുപോയ അമ്മ പൂച്ച അവശേഷിച്ച ഒരുകുഞ്ഞിനെ രക്ഷിക്കാൻ ലാബ് പൂട്ടിയ ടീച്ചറിനെ തേടി സ്റ്റാഫ്റൂമിലെത്തി. ഓരോരുത്തരെയും മാറി മാറി നോക്കി നിലവിളിച്ചു നടന്നു. കാര്യം മനസ്സിലാക്കിയ അധ്യാപികമാർ അമ്മപ്പൂച്ചയോടൊപ്പം പൂച്ചക്കുഞ്ഞിനെ അന്വേഷിക്കാനിറങ്ങി.

പല സ്ഥലത്തും തിരഞ്ഞിട്ടും പൂച്ചക്കുഞ്ഞിനെ കാണാതായതോടെ അധ്യാപികമാർക്കും ആദിയായി. അവസാനം ലാബിലെത്തി. അവിടെ കുഞ്ഞുണ്ടാകുമെന്ന് അമ്മപ്പൂച്ചക്ക് ഉറപ്പുണ്ടായിരുന്നു. ലാബ് തുറന്നയുടനെ തൻ്റെ കുഞ്ഞിനെ അലമാരക്ക് പുറകിൽ നിന്നും അമ്മ പൂച്ച കണ്ടെത്തുകയും തുടർന്ന് കുഞ്ഞിനെ കടിച്ചെടുത്ത് മറ്റു കുഞ്ഞുങ്ങളെ വച്ച സ്ഥലത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.

ഇത് കണ്ടതോടെ പൂച്ചക്കുഞ്ഞിനെ തേടാൻ ഇറങ്ങിയ അധ്യാപികമാർക്കും സന്തോഷത്തിന് അതിരില്ലായിരുന്നു. (അധ്യാപികമാർ പകർത്തിയ വീഡിയോ)

പാലക്കാട് സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നു പാലക്കാട്: സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന...
14/08/2022

പാലക്കാട് സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നു

പാലക്കാട്: സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നു. പാലക്കാട് കൊട്ടേക്കാട് കുന്നക്കാട് സ്വദേശി ഷാജഹാനാണ് കൊല്ലപ്പെട്ടത്. സിപിഐഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗമാണ് ഷാജഹാന്‍. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഐഎം ആരോപിച്ചു.

രാത്രി 9.15 ഓടെയാണ് സംഭവം. മരുത റോഡില്‍ വെച്ച് ഒരു സംഘം അക്രമികള്‍ മാരകമായി വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഷാജഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷാജഹാന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. കഴിഞ്ഞ ദിവസം ഷാജഹാനെ വധിക്കുക എന്ന ലക്ഷ്യവുമായി ബിജെപി സംഘം വീടിന് മുന്നിലെത്തിയിരുന്നതായും ആരോപണമുണ്ട്.

തൃശൂർ ജില്ലാ വനിതാ ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ്തൃശൂർ: ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ U-25, U-23 വിഭാഗങ്ങളിൽ തൃശൂർ ജില്ലയി...
12/08/2022

തൃശൂർ ജില്ലാ വനിതാ ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ്

തൃശൂർ: ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ U-25, U-23 വിഭാഗങ്ങളിൽ തൃശൂർ ജില്ലയിലെ വനിതകൾക്കായി ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ ട്രയല്സ് നടത്തുന്നു.

U-25 വിഭാഗം സെലക്ഷൻ 14നു രാവിലെ 7:30 ന് തൃശൂർ കേരളവർമ കോളജ് ഗ്രൗണ്ടിലും, U-23 വിഭാഗം സെലക്ഷൻ 15ന് രാവിലെ 7:30 ന് കുരിയച്ചിറ ട്രൈഡൻ്റ് ക്രിക്കറ്റ് അക്കാദമിയിലുമാണ് നടക്കുക.

U-25 വിഭാഗത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ 12നു വൈകീട്ട് 4നു മുൻപും, U-23 വിഭാഗത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ 13ന് വൈകീട്ട് 4നു മുൻപായും അശ്വനി ആശുപത്രിക്ക് സമീപമുള്ള

അക്വാട്ടിക്സ് കോംപ്ലക്സിലെ തൃശൂർ ജില്ല ക്രിക്കറ്റ് അസോസിയേഷൻ ഓഫീസിൽ പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി കെ. ജോസ് പോൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 964599011, 9895065335, 9544331884 എന്ന നമ്പറിൽ വിളിക്കുക.

കേരളത്തിൽ നാട്ടാനകളുടെ എണ്ണം കുറയുന്നുതൃശൂർ: നാട്ടാന പരിപാലന ചട്ടങ്ങൾ പുറത്തിറക്കിയിട്ടുള്ള ഒരു സംസ്ഥനമാണ് കേരളം. 2003 ൽ...
12/08/2022

കേരളത്തിൽ നാട്ടാനകളുടെ എണ്ണം കുറയുന്നു

തൃശൂർ: നാട്ടാന പരിപാലന ചട്ടങ്ങൾ പുറത്തിറക്കിയിട്ടുള്ള ഒരു സംസ്ഥനമാണ് കേരളം. 2003 ൽ അംഗീകൃതമായ ചട്ടങ്ങൾ 2012 ൽ ചില ഭേദഗതികൾ വരുത്തി വിജ്ഞാപനം ചെയ്തിട്ടുണ്ട്. നാട്ടാനകൾ ഉൾപ്പെടെയുള്ള ആനകളുടെ സംരക്ഷണവും പരിപാലനവും സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും കേരള വനംവകുപ്പ് കർശനമായി നടപ്പിലാക്കുന്നു.

കേരളത്തിലെ നാട്ടാനകളുടെ പരിപാലനത്തെ സംബന്ധിച്ചു 1972ലെ വന്യജീവി (സംരക്ഷണ) നിയമം, നാട്ടാനകളുടെ ക്ഷേമം, പരിപാലനം എന്നിവയ്ക്കുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി ക്യാപ്റ്റിവ് എലിഫന്റ് (മാനേജ്‍മെന്റ് & മെയിന്റനൻസ്) ചട്ടങ്ങൾ 2012 എന്നിവ പ്രദാനം ചെയ്യുന്നുണ്ട്.

ആസാം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നാട്ടനകൾ ഉള്ളത് കേരളത്തിൽ ആണ്. എന്നാൽ വർഷം ചെല്ലുംതോറും നാട്ടാനകളുടെ എണ്ണം കുറഞ്ഞു വരികയാണ്. 2018 ൽ വനം വകുപ്പിന്റെ കണക്കനുസരിച്ച് 521 നാട്ടാനകൾ ഉണ്ടായിരുന്നെങ്കിൽ 2022 ൽ അത് 448 ആയി ചുരുങ്ങി എന്നത് നാം ഏറെ ശ്രദ്ധയോടെ കാണേണ്ടതാണ്.



വർഷം

2018

2019

2020

2021

ചരിഞ്ഞ നാട്ടാനകൾ

34

20

20

29

കേരളത്തിൽ നിലവിലുള്ള നാട്ടാനകളിൽ ഭൂരിഭാഗവും 40 വയസ്സിന് മുകളിലാണ്. 60 മുതൽ 70 വയസ്സുവരെയാണ് ആനകളുടെ ആയുർദൈർഘ്യം. പ്രായാധിക്യം, അനാരോഗ്യം,എരണ്ടക്കെട്ട്,പാദരോഗം, എന്നിങ്ങനെ വിവിധ വിഷയങ്ങളാൽ വർഷത്തിൽ ആനകൾ ചരിയാൻ ഇടയാകുന്നുണ്ട്. ശാസ്ത്രീയ ഗജപരിപാലനം, മികച്ച ചികിത്സസൗകര്യങ്ങൾ ലഭ്യമാക്കൽ, ഗവേഷണങ്ങൾ എല്ലാം തന്നെ ഇന്ന് നാട്ടാനപരിപാലനത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു.

*ഗജസംരക്ഷണം സാമൂഹിക ഉത്തരവാദിത്വം : മാർഷൽ. സി. രാധാകൃഷ്ണൻ*

തൃശൂർ: ആന എന്ന അമൂല്യ സമ്പത്തിന്റെ സംരക്ഷണത്തിൽ നമ്മൾ ഓരോരുത്തരും തുല്യ ഉത്തരവാദികളാനെന്ന് ആനപാപ്പാനും ഗവേഷകനുമായ മാർഷൽ സി. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.
ഗജസംരക്ഷണം സർക്കാർ ഉൾപ്പെടെ, വനംവന്യജീവി വകുപ്പ്, ആന ഉടമകൾ, പാപ്പാന്മാർ, ഉത്സവസംഘാടകർ, ജന്തുക്ഷേമ ഉദോഗസ്ഥർ, ക്രമസമാധാന പാലകർ, ഗജചികിത്സകർ, ഗവേഷകർ, ആനപ്രേമികൾ, പൊതുസമൂഹം തുടങ്ങീ ഏവരുടെയും കൂട്ടഉത്തരവാദിത്വമാണ്. ഓരോരുത്തരും അവരവരുടെ ചുമതലകൾ എന്തെന്നറിഞ്ഞു ആനകളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റിയും കരുതലോടെ പ്രവർത്തിച്ചും ഗജസംരക്ഷണം സുഗമമാക്കാം.

കാടിന്റെയും ആവാസ വ്യവസ്ഥയുടെയും സംരക്ഷണം, ആനത്താരകളുടെ പുനരുദ്ധാരണം, ആനകളുടെ പ്രത്യുല്പാദനം, വന്യജീവി സംരക്ഷണ/നാട്ടാന പരിപാലന നിയമത്തിന്റെ കർശനമായ നടപ്പാക്കൽ, ആനകളിലെ രോഗപ്രതിരോധം/മികച്ച ചികിത്സ, ആനയും മനുഷ്യനുമായുള്ള സംഘർഷത്തിന്റെ ദുരീകരണം, ആനക്കൊമ്പ് വേട്ടയ്‌ക്കെതിരെയുള്ള ജാഗ്രത, ആനകളുടെ പുനരധിവാസം, ശാസ്ത്രീയ ഗജപരിപാലന പരിശീലനം, പൊതുജന ബോധവത്കരണം എന്നിവയെല്ലാമാണ് ഗജസംരക്ഷണത്തിന് അനിവാര്യമായിട്ടുള്ളത്.

ഈ മേഖലകളിൽ ഗഹനമായ പഠനം/ഗവേഷണം നടത്തി പ്രായോഗികമായും ഫലവത്തായും കർമ്മപദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയാലേ ഗജസംരക്ഷണം ഉറപ്പാക്കാൻ സാധിക്കൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ന് ലോക ഗജദിനം: ഗജസംരക്ഷണം ഉറപ്പാക്കാൻ കരുതലുകൾ അനിവാര്യംതൃശൂർ: ഓഗസ്റ്റ് 12 ലോകത്താകമാനമുള്ള ആനകളെ സംരക്ഷിക്കുന്നതിന് ...
12/08/2022

ഇന്ന് ലോക ഗജദിനം: ഗജസംരക്ഷണം ഉറപ്പാക്കാൻ കരുതലുകൾ അനിവാര്യം

തൃശൂർ: ഓഗസ്റ്റ് 12 ലോകത്താകമാനമുള്ള ആനകളെ സംരക്ഷിക്കുന്നതിന് വേണ്ടി ലോകമെമ്പാടും ആചരിച്ചു പോരുന്ന ഒന്നാണ് ലോക ഗജദിനം. ആഫ്രിക്കൻ, ഏഷ്യൻ ആനകളുടെ അടിയന്തിര ദുരവസ്ഥയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, നാട്ടാനകളുടെയും കാട്ടാനകളുടെയും മികച്ച പരിചരണത്തിനും പരിപാലനത്തിനുമായി അറിവും ഗുണപരമായ പരിഹാരങ്ങളും പങ്കിടുക എന്നിവയെല്ലാമാണ് ലോക ഗജ ദിനത്തിന്റെ ലക്ഷ്യം.

2011 ൽ കനേഡിയൻ ചലച്ചിത്ര നിർമ്മാതാക്കളായ പട്രീഷ്യ സിംസ്, കാനസ്വെസ്റ്റ് പിക്ചേഴ്സിന്റെ മൈക്കൽ ക്ലാർക്ക്, തായ്‌ലൻഡിലെ എലിഫന്റ് റീ ഇൻ‌ട്രൊഡക്ഷൻ ഫൗണ്ടഷന്റെ സെക്രട്ടറി ജനറൽ ശിവപോർൺ ദർദരാനന്ദ എന്നിവർ ചേർന്നാണ് ഈ ഒരു ദിനാചരത്തിന് രൂപകൽപ്പന ചെയ്തത്. 2012 ആഗസ്റ്റ് 12 മുതലാണ് ഔദ്യോഗികമായി “ലോക ഗജദിനം” ആചരിച്ചു പോരുന്നത്.

അന്നു മുതൽ, പട്രീഷ്യ സിംസ് ലോക ഗജദിനത്തിന് നേതൃത്വം നൽകുകയും നയിക്കുകയും ചെയ്യുന്നു, എന്നാൽ ഇപ്പോൾ ഗജദിനം 65 ൽ അധികം വന്യജീവി സംഘടനകളുടെയും ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ നിരവധി വ്യക്തികളുടെയും പിന്തുണയോടെ നടത്തി പോരുന്നു.
ആനക്കൊമ്പുകൾക്ക് വേണ്ടിയാണ് മിക്കവാറും ആനകൾ വേട്ടയാടപ്പെടാറ്. വനനശീകരണവും, കൂടുതലായി ആളുകൾ കൃഷിക്കും മറ്റാവശ്യങ്ങൾക്ക് വേണ്ടി കാടു കൈയേറി സ്വന്തമാക്കുന്നതും, ആനകളുടെ ആവാസവ്യവസ്ഥക്ക് ദോഷം ഉണ്ടാക്കുകയും വംശനാശത്തിലേക്ക് വഴിതെളിയിക്കുകയും ചെയ്യുന്നു എന്നതും വസ്തുതയാണ്.

വേട്ടയും വനവിരുദ്ധ പ്രവർത്തനങ്ങളും മൂലം കേരളത്തിലും കാട്ടാനകൾ ചരിയുന്ന വാർത്തകൾ നാം കാണുന്നു. ഇലക്‌ട്രിക് ഷോക്കേറ്റും, നായാട്ടുകാരുടെ ഇരയായും, സ്‌ഫോടക വസ്തുക്കൾ കഴിച്ചും, വൈദ്യുതി ഷോക്കേറ്റും, എല്ലാം കാട്ടാനകൾ ചരിയുന്നു. നമ്മുടെ നാട്ടിൽ തന്നെ ട്രെയിൻ തട്ടി മരണമടയുന്ന കാട്ടാനകളുടെ വാർത്ത ഒരു തുടർക്കഥയാണ്.

കാട്ടിലേക്ക് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷണമാക്കി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ മൂലവും കാട്ടാനകളാണ് ചരിഞ്ഞ അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. പരിസ്ഥിതിയിൽ മനുഷ്യർ ഏല്പിക്കുന്ന ആഘാതങ്ങൾ ആവാസവ്യവസ്ഥിതി തകർക്കുകയും ഭക്ഷണ ദൗർല്ലഭ്യത്തിനും കാരണമാവുകയും ഭക്ഷണവും വെള്ളവും തേടി കാട്ടാനകൾ മനുഷ്യവാസ മേഖലകളിൽ പ്രവേശിച്ചു കൃഷിവിളകൾ നശിപ്പിക്കുന്നതും, ചിലപ്പോൾ മനുഷ്യരുടെ മരണത്തിന് കാരണമാകുന്നതും നാം കാണാറുണ്ട് കഴിഞ്ഞ 3 വർഷക്കാലയളവിൽ 57 മനുഷ്യജീവനുകളാണ് നഷ്ടപെട്ടത് എന്നത് ഏറെ ദുഃഖമുളവാക്കുന്നു. അതെ സമയം കഴിഞ്ഞ 15 വർഷത്തിനിടയിൽ ട്രെയിനിടിച്ചും, വൈദ്യുതാഘാതമേറ്റും, വിഷം വെച്ചും, വേട്ടയാടിയും ഏതാണ്ട് 1500 ഓളം ആനകളുടെ ജീവനും നഷ്ടപ്പെട്ടു എന്നതും ഏറെ ഗൗരവത്തോടെ കാണേണ്ടതാണ്.

ആനയും മനുഷ്യനുമായുള്ള സഹവർത്തിത്വത്തിനു സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. മനുഷ്യനെപ്പോലെ സാമൂഹ്യജീവിയായ ആനകൾ ഏറെ ബുദ്ധിയും വികാര വിചാരങ്ങൾ ഉള്ള ജന്തുവർഗ്ഗമാണ്. ഭാരതത്തിന്റെ പൈതൃകമൃഗം, കേരളത്തിന്റെ സംസ്ഥാന മൃഗം, സർക്കാർ മുദ്രയിലെ അലേഖന മൃഗം എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകൾ ആനകൾക്ക് വേറെയും ഉണ്ട്.

ലോകത്താകമാനമുള്ള 40,000 ത്തോളം ഏഷ്യൻ ആനകളിൽ ഭൂരിഭാഗവും ഇന്ത്യ, ശ്രീലങ്ക,തായ്ലൻഡ്, മ്യാന്മാർ എന്നീ രാജ്യങ്ങളിലാണുള്ളത്. അവയിൽ 50 ശതമാനത്തോളവും ഇന്ത്യയിലാണ് കാണപ്പെടുന്നത്. നാട്ടാനകളിലും കാട്ടാനകളിലും ഇന്ത്യ തന്നെയാണ് മുൻപന്തിയിൽ നിൽക്കുന്നത്. കേരളത്തിലെ വനങ്ങളിൽ ഏറ്റവും പുതിയ കണക്കനുസരിച്ച് ഏതാണ്ട് 6000ൽ പരം ആനകളാണുള്ളത്. 448 ഓളം നാട്ടാനകളും.

28/07/2022

കോർട്ട് യാർഡ് അല്ല, റൂഫിൽ നിന്നും മഴവെള്ളം ചൊരുന്നതാണ്: പ്രവാസിയുടെ മഴ അനുഭവങ്ങൾ 🤩🤩🤩

28/07/2022

നൂന മർദ്ദം ശക്തി പ്രാപിക്കുന്നു, ഖത്തറിൽ പരക്കെ മഴ

09/06/2022

പാറ മുകളിൽ നിന്നും ചാടി ആത്മഹത്യക്ക് ഒരുങ്ങിയ യുവതിയെ അവസരോചിതമായി ഇടപെട്ട് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് അടിമാലി സബ് ഇൻ്പെക്ടർ സന്തോഷ്- വീഡിയോ പങ്കുവച്ച് കേരള പോലീസ്

സ്പോർട്സ് അതോറിറ്റി  ഓഫ് ഇന്ത്യയുടെ വോളിബോൾ, ഷട്ടിൽ ബാഡ്മിന്റൺ അക്കാദമി തൃപ്രയാറിൽതൃശ്ശൂർ: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്...
28/05/2022

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വോളിബോൾ, ഷട്ടിൽ ബാഡ്മിന്റൺ അക്കാദമി തൃപ്രയാറിൽ

തൃശ്ശൂർ: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വോളിബോൾ, ഷട്ടിൽ ബാഡ്മിന്റൺ അക്കാദമി തൃപ്രയാർ TSGA ഇൻഡോർ സ്റ്റേഡിയത്തിൽ അനുവദിച്ച് ഉത്തരവായതായി ടി.എൻ.പ്രതാപൻ എംപി അറിയിച്ചു.

കേന്ദ്ര സർക്കാരിന്റെ സ്പോർട്സ് ,യുവജനക്ഷേമ മന്ത്രാലയം നടപ്പിലാക്കുന്ന ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് അക്കാദമി അനുവദിച്ചത്. ഖേലോ ഇന്ത്യയുടെ കീഴിലുള്ള എംപാനൽഡ് അക്കാദമിയായി TSGA അക്കാദമിയെ അംഗീകരിച്ചിട്ടുണ്ട്. ദേശീയ നിലവാരത്തിലുള്ള TSGA ഇൻഡോർ സ്റ്റേഡിയത്തിന്റെ സൗകര്യങ്ങളും സംഘാടന മികവും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് SAI അനുമതി ലഭ്യമാക്കിയത്.

കായിക രംഗത്ത് ഭാരതത്തെ മുൻ നിരയിലെത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന SAI മുഖേനയാണ് അക്കാദമികൾക്ക് അംഗീകാരം ലഭ്യമാക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ ശാസ്തീയമായ പരിശീലനം നൽകി കായിക രംഗത്ത് ഇന്ത്യുയുടെ സ്ഥാനം ഉയർത്തുക എന്നതാണ് ഖേലോ ഇന്ത്യ യുടെ ലക്ഷ്യം.

നാല് വർഷത്തേക്കാണ് തൃപ്രയാറിലെ SAI യുടെ അക്കാദമിക്ക് പ്രഥമഘട്ടത്തിൽ അംഗീകാരം ലഭിച്ചിട്ടുള്ളത്. പ്രവർത്തന മികവ് വിലയിരുത്തി പിന്നീട് അംഗീകാരം പുതുക്കി നൽകുന്നതാണ്.

വോളിബോളിലും ഷട്ടിൽ ബാഡ്മിന്റണിലും ഇരുപത് വിദ്യാർത്ഥികളെ വീതമാണ് യോഗ്യതയുടെ അടിസ്ഥാനത്തിൽ തെരഞ്ഞടുക്കുക. ഈ അധ്യയനവർഷം മുതൽ അക്കാദമിയുടെ പ്രവർത്തനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തൃപ്രയാർ സ്പോർട്സ് ആന്റ് ഗെയിംസ് അസോസിയേഷനും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും തമ്മിൽ ധാരണ പത്രം ഒപ്പ് വെച്ചു. അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളായ കായിക താരങ്ങളുടെ വിദ്യാഭ്യാസം, താമസം, ഭക്ഷണം, പരിശീലനം തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കുന്നത് SAI ആണ്.

ശാസ്ത്രീയമായ പരിശീലനം, കഴിവും അനുഭവസമ്പത്തുമുള്ള കോച്ചുമാരുടെ സേവനം, നൂതനമായ ഉപകരണങ്ങൾ എന്നിവ അക്കാദമിയിലൂടെ ഉറപ്പ് വരുത്തുമെന്ന് എംപി അറിയിച്ചു

തൃശൂര്‍ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം കൂട്ടത്തോടെ ബി ജെ പിയിൽ. യു.ഡി.എഫ് തൃശൂര്‍ നിയോജക മണ്ഡലം ചെയര്‍മാനും ...
23/05/2022

തൃശൂര്‍ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം കൂട്ടത്തോടെ ബി ജെ പിയിൽ.

യു.ഡി.എഫ് തൃശൂര്‍ നിയോജക മണ്ഡലം ചെയര്‍മാനും കെ. കരുണാകരന്റെ പേഴ്‌സനല്‍ സെക്രട്ടറിയുമായിരുന്ന ഒ.ബി.സി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. മോഹനന്‍, ഐ ഗ്രൂപ് നേതാവും യു.ഡി.എഫ് തൃശൂര്‍ നിയോജക മണ്ഡലം ചെയര്‍മാനും ഐ.എന്‍.ടി.യു.സി ജില്ല ജനറല്‍ സെക്രട്ടറിയുമായ അനില്‍ പൊറ്റേക്കാട്, നടത്തറ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഡി.സി.സി അംഗവുമായ സജിത ബാബുരാജ്,

ഒ.ബി.സി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ഒല്ലൂര്‍ മേഖല തൊഴിലാളി സഹകരണസംഘം ഡയറക്ടറും കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായ ടി.എം. നന്ദകുമാര്‍, ഒല്ലൂര്‍ മേഖല തൊഴിലാളി സഹകരണസംഘം ഡയറക്ടറും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ ബിജു കോരപ്പത്ത്, ഐ.എന്‍.ടി.യു.സി ഒല്ലൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും ഒല്ലൂര്‍ സഹകരണസംഘം ഡയറക്ടറുമായ സുരേഷ് കാട്ടുങ്ങല്‍, ജവഹര്‍ ബാലഭവന്‍ തൃശൂര്‍ മണ്ഡലം പ്രസിഡന്റും മഹിള കോണ്‍ഗ്രസ് ഭാരവാഹിയുമായ മാലതി വിജയന്‍, തൃശൂര്‍ വ്യവസായ സഹകരണസംഘം പ്രസിഡന്റ് ഷിജു വെളിയന്നൂര്‍കാരന്‍ എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

വര്‍ഷങ്ങളായി കോണ്‍ഗ്രസ് നിയന്ത്രണത്തില്‍ ഭരണം നടത്തുന്ന ഒല്ലൂര്‍ മേഖല തൊഴിലാളി സഹകരണസംഘവും ഇതോടെ ബി.ജെ.പിയുടെ കൈയിലെത്തി. തൃശൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അംഗത്വം വിതരണം ചെയ്തു. സി.പി.ഐ ലോക്കല്‍ കമ്മിറ്റി അംഗവും എ.ഐ.വൈ.എഫ് മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ ജില്ല ജോയന്റ് സെക്രട്ടറിയും തൃശൂര്‍ മള്‍ട്ടിപര്‍പ്പസ് ബാങ്ക് ഡയറക്ടറുമായ സുനില്‍കുമാറും സുരേന്ദ്രനില്‍നിന്ന് ബി.ജെ.പി അംഗത്വം എടുത്തവരിലുണ്ട്.

22/05/2022

കേരള പോലീസിലെ പെൺകരുത്ത്; 446 പേരുടെ വനിതാ പോലീസ് ബറ്റാലിയൻ പുറത്തിറങ്ങി

21/05/2022

തൃക്കാക്കര നിയോജകമണ്ഡലത്തിലെ 88 ആം നമ്പർ ബൂത്തിലെ 920 ക്രമനമ്പർ ഷൈജു ദാമോദരൻ എന്നാണെങ്കിൽ ആ വോട്ട് അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിന് ആയിരിക്കും.

പ്രമുഖ കമന്റേറ്റർ ഷൈജു ദാമോദരൻ

21/05/2022

ജിജോ ജോസഫിന്റെ കിക്കോഫിൽ
സംസ്ഥാന റവന്യൂ ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കം

തൃശൂർ: തകർത്ത് പെയ്യുന്ന കാലവർഷത്തിലും മൈതാനം നിറയെ കാല്പന്തിന്റെ ആവേശം ചൊരിഞ്ഞ് റവന്യൂ കായികോത്സവം.
സംസ്ഥാന റവന്യൂ കായികോത്സവത്തിന്റെ ഭാഗമായ ഫുട്ബോൾ മത്സരങ്ങൾക്ക്
സന്തോഷ് ട്രോഫി ജേതാക്കളായ കേരള ഫുട്ബോൾ ടീം ക്യാപ്റ്റൻ ജിജോ ജോസഫാണ് കിക്കോഫ് നിർവഹിച്ചത്.

സംസ്ഥാന റവന്യൂ കായികോത്സവത്തിലെ ഫുട്ബോൾ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ജിജോ ജോസഫ് പറഞ്ഞു. സന്തോഷ് ട്രോഫി മത്സരങ്ങളിൽ തന്ന അകമഴിഞ്ഞ പിന്തുണയ്ക്കുള്ള നന്ദി രേഖപ്പെടുത്താനും താരം മറന്നില്ല.

ജില്ലാതല റവന്യൂ കായികോത്സവത്തിൽ ഫുട്ബോൾ മത്സരങ്ങളിൽ വിജയിച്ച 15 ടീമുകളാണ് സംസ്ഥാന
കായികോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.
ജില്ലകളെ പ്രതിനിധാനം ചെയ്ത്‌ 14 ടീമുകളും ഒരു ഹെഡ്ക്വാർട്ടേഴ്സ് ടീമും ഉൾപ്പെടുന്ന മത്സരത്തിൽ 30 മിനിറ്റ് ദൈർഘ്യമാണ് ഓരോ മത്സരങ്ങൾക്കും അനുവദിച്ചിട്ടുള്ളത്. ഇന്ന് (മെയ് 22)
കോർപ്പറേഷൻ സ്റ്റേഡിയത്തിൽവെച്ച് നടക്കുന്ന ഫുട്ബോൾ ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ, ഫൈനൽ മത്സരങ്ങളോടെ സംസ്ഥാന റവന്യൂ കായികോത്സവത്തിന് തിരശ്ശീല വീഴും. മെയ് 14 മുതലാണ് കായികോത്സവം ആരംഭിച്ചത്.

എ ഡി എം റെജി പി ജോസഫ്, തഹസിൽദാർ ടി ജയശ്രീ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ എന്നിവർ പങ്കെടുത്തു.

തൃശൂര്‍ പ്രസ് ക്ലബ് തെരഞ്ഞെടുപ്പ്ഒ രാധിക പ്രസിഡന്റ്, പോള്‍ മാത്യു സെക്രട്ടറിതൃശൂർ: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തൃശൂര്‍...
21/05/2022

തൃശൂര്‍ പ്രസ് ക്ലബ് തെരഞ്ഞെടുപ്പ്
ഒ രാധിക പ്രസിഡന്റ്, പോള്‍ മാത്യു സെക്രട്ടറി

തൃശൂർ: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തൃശൂര്‍ ജില്ലാ (തൃശൂര്‍ പ്രസ്‌ക്ലബ്) പ്രസിഡന്റായി ഒ രാധിക (മാതൃഭൂമി)യെയും സെക്രട്ടറിയായി പോള്‍മാത്യു (ദീപിക)വിനെയും തെരഞ്ഞെടുത്തു. കെ ഗിരീഷ് (ദേശാഭിമാനി) ആണ് ട്രഷറര്‍. മറ്റു ഭാരവാഹികള്‍: വി കെ കൃഷ്ണകുമാരി (മംഗളം), കെ ജെ അരുണ്‍ (മലയാള മനോരമ) ( ഇരുവരും വൈസ് പ്രസിഡന്റ്), റാഫി എം ദേവസി (കേരള കൗമുദി) (ജോയിന്റ് സെക്രട്ടറി), എക്സിക്യൂട്ടീവ് അംഗങ്ങള്‍: അനിജമോള്‍ (ജന്മഭൂമി), അനീഷ് ആന്റണി (കോരളാ വിഷന്‍), സി എസ് ദീപു (മംഗളം), രമേശന്‍ പിലിക്കോട് (സിറാജ്), ബി സതീഷ് (കേരള കൗമുദി). ബിനോയ് ജോര്‍ജ് (ജനയുഗം) വരണാധികാരിയും എസ് സുദീപ് (മംഗളം) സഹ വരണാധികാരിയുമായിരുന്നു.

100 ആദിവാസി യുവതി യുവാക്കളെ എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിലൂടെ നിയമിക്കും: മന്ത്രി എം വി ഗോവ...
21/05/2022

100 ആദിവാസി യുവതി യുവാക്കളെ എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിലൂടെ നിയമിക്കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര

പരിശീലനം പൂര്‍ത്തിയാക്കി 133 സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ പുറത്തിറങ്ങി

തൃശൂർ: ആദിവാസി മേഖലയില്‍ ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ പിടിമുറുക്കുന്ന സാഹചര്യത്തില്‍ ഈ മേഖലയില്‍ നിന്ന് 100 ആദിവാസി യുവതി യുവാക്കളെ എക്‌സൈസ് സിവില്‍ ഓഫീസര്‍മായി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിലൂടെ നിയമിക്കുമെന്ന് തദ്ദേശസ്വയംഭരണ ഗ്രാമവികസന എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തിലേക്ക് നിയമവിരുദ്ധമായ ലഹരിവസ്തുക്കളുടെ ഒഴുക്ക് വര്‍ദ്ധിച്ചു വരികയാണെന്നും യുവജനതയെ ഉള്‍പ്പെടെ ബാധിക്കുന്ന പ്രശ്‌നമായി ഇവ മാറിയിരിക്കുന്നതായും മന്ത്രി പറഞ്ഞു. എക്‌സൈസ് അക്കാദമിയില്‍ 180 പ്രവൃത്തി ദിവസത്തെ അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയ എട്ടാമത് ബാച്ച് 126 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും 25ാമത്തെ ബാച്ചിലെ 7 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും പാസിങ് ഔട്ട് പരേഡ് എക്‌സൈസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ശ്രദ്ധിക്കപ്പെടുന്ന വകുപ്പുകളില്‍ ഒന്നായി എക്‌സൈസ് മാറിക്കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസം നേടിയവരാണ് എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായി പുറത്തിറങ്ങുന്നതെന്നും അതിനാല്‍ അവര്‍ക്ക് എക്‌സൈസ് വകുപ്പിനെ നവീകരിക്കാനുള്ള കഴിവും ശേഷിയുമുണ്ടെന്നും മന്ത്രി പറഞ്ഞു. ആത്മാര്‍പ്പണത്തോടെ ഒരു വിഭാഗം എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നോട്ടുപോകുന്നു എന്നതില്‍ അഭിമാനമുണ്ട് എന്നാല്‍ ചില ആളുകള്‍ പുഴുക്കുത്ത് പോലെ അഴിമതി നടത്തുന്നു. ഇതില്‍ കര്‍ശന നടപടി സ്വീകരിക്കും. തെറ്റായ പ്രവണതകള്‍ക്കെതിരെ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

പരേഡില്‍ സല്യൂട്ട് സ്വീകരിച്ച മന്ത്രി തുറന്ന ജീപ്പില്‍ പാസിങ് ഔട്ട് പരേഡ് പരിശോധിച്ചു. സ്റ്റേറ്റ് എക്‌സൈസ് അക്കാദമി ആന്റ് റിസേര്‍ച്ച് സെന്റര്‍ പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍ കെ കെ വാഹനത്തില്‍ മന്ത്രിയെ അനുഗമിച്ചു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സേനാംഗങ്ങള്‍ മാര്‍ച്ച് പാസ്റ്റ് നടത്തി മന്ത്രിക്ക് അഭിവാദ്യം അറിയിച്ചു. കൃത്യതയോടെയും സൂക്ഷ്മതയോടെയും താളബോധത്തോടെയും പരേഡ് നടത്തിയ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരെ മന്ത്രി അഭിനന്ദിച്ചു. പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ക്ക് മന്ത്രി ട്രോഫികള്‍ വിതരണം ചെയ്തു. മികച്ച ഷോട്ടിന് പത്തനംതിട്ട കോന്നി സ്വദേശിനി നെഹ്ല എം മുഹമ്മദ്, മികച്ച ഇന്‍ഡോര്‍ ട്രെയിനി കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി അമല്‍ഷാ കെ പി, മികച്ച ഔട്ട്‌ഡോര്‍ ട്രെയിനിയായി പരേഡ് കമാന്റര്‍ കൂടിയായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശിനി വിശ്വശ്രീ പി വിശ്വനാഥ്, ഓള്‍റൗണ്ടറായി കൊല്ലം സ്വദേശിനി സിനി തങ്കച്ചന്‍ എന്നിവര്‍ ട്രോഫികള്‍ ഏറ്റുവാങ്ങി.

പരേഡിന് ശേഷം എക്‌സൈസ് വകുപ്പിന്റെ ദൈനംദിന പ്രവര്‍ത്തന മാര്‍ഗരേഖ മന്ത്രി എക്‌സൈസ് കമ്മീഷ്ണന്‍ എസ് ആനന്ദകൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു. എക്‌സൈസ് സേനയെ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി 60 ഉദ്യോഗസ്ഥര്‍ക്കുള്ള 90 എംഎം ഓട്ടോപിസ്റ്റളുകളുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. രാവിലെ 7.35 ന് ആരംഭിച്ച പരേഡില്‍ സ്റ്റേറ്റ് എക്‌സൈസ് അക്കാദമി ആന്റ് റിസേര്‍ച്ച് സെന്റര്‍ പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍ കെ കെ, അഡീഷ്ണല്‍ എക്‌സൈസ് കമ്മീഷ്ണന്‍ ഇ എന്‍ സുരേഷ്, എക്‌സൈസ് കമ്മീഷ്ണര്‍ എസ് ആനന്ദകൃഷ്ണന്‍ എന്നിവര്‍ ട്രെയിനികളില്‍ നിന്ന് അഭിവാദനം ഏറ്റുവാങ്ങിയിരുന്നു. തുടര്‍ന്നാണ് പ്രധാന ചടങ്ങുകളിലേക്ക് കടന്നത്. മേയര്‍ എം കെ വര്‍ഗീസ്, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, കോര്‍പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാറാമ്മ റോബ്‌സണ്‍, അഡീഷ്ണല്‍ എക്‌സൈസ് കമ്മീഷ്ണര്‍ ഇ എന്‍ സുരേഷ്, മറ്റ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

20/05/2022

തൃശ്ശൂർ നഗരത്തെ പ്രകമ്പനം കൊള്ളിച്ച പൂരം വെടിക്കെട്ട് 🔥🔥🔥💥💥💥

20/05/2022

ആവേശമായി തൃശൂർ പൂരം വെടിക്കെട്ട്

തൃശ്ശൂർ പൂരം വെടിക്കെട്ട് കഴിഞ്ഞു.
ഉച്ചക്ക് രണ്ടു മണിയ്ക്കു ശേഷം പാറമേക്കാവ് /തിരുവമ്പാടി വിഭാഗങ്ങൾ വെടിക്കെട്ടു നടത്തി. വടക്കുന്നാഥ ക്ഷേത്ര മൈതാനിയായ തൃശ്ശൂർ പൂരപ്പറമ്പിലായിരുന്നു വെടിക്കെട്ടു നടന്നത്.
മഴ കാരണം മൂന്നുതവണ മാറ്റി വച്ച വെടിക്കെട്ടാണ് ഇന്നുച്ചയ്ക്ക് നടന്നത്.
വൻ സുരക്ഷാ ക്രമീകരണങ്ങളോടെയായിരുന്നു വെടിക്കെട്ട് നടന്നത്.ആദ്യം പറമേക്കാവും തുടർന്നു തിരുവമ്പാടിയുമാണ് വെടിക്കെട്ടു നടത്തിയത്. വെടിക്കെട്ടുകഴിഞ്ഞ ഉടനെ മഴ തുടങ്ങുകയും ചെയ്തത് കൗതുകമായി.
വെടിക്കെട്ട് സാമഗ്രികൾ അധിക ദിവസം സൂക്ഷിച്ചു വയ്ക്കുക എന്നത് ദുഷ്കരമായിരുന്നു.ദേവസ്വങ്ങൾക്കു മാത്രമല്ല, ജില്ലാ ഭരണകൂടത്തിന്നും അത് പ്രയാസം സൃഷ്ടി ച്ചിരുന്നു. അതിന് ആശ്വാസം ആകുക കൂടിയായിരുന്നു അനുകൂല കാലവസ്ഥയിൽ നടന്ന വെടിക്കെട്ട്.

ദേശീയ ആംറെസ്ലിങ് അബ്ദുൽ അസീസ് കേരളത്തെ നയിക്കും.ഗോവയിൽ മെയ് 18, 19, 20 തിയ്യതികളിലായി നടത്തുന്ന നാഷണൽ ആംറെസ്ലിങ് ചാമ്പ്യ...
14/05/2022

ദേശീയ ആംറെസ്ലിങ് അബ്ദുൽ അസീസ് കേരളത്തെ നയിക്കും.

ഗോവയിൽ മെയ് 18, 19, 20 തിയ്യതികളിലായി നടത്തുന്ന നാഷണൽ ആംറെസ്ലിങ് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ ഇന്റർനാഷണൽ താരം അബ്ദുൽ അസീസ് നയിക്കുന്നതാണ്. 19 തവണ കേരളത്തെ പ്രതിനിധീകരിച്ച ഇദ്ദേഹം തൃശ്ശൂർ കാളത്തോട് സ്വദേശിയാണ്. നിരവധി ദേശീയ മെഡലുകൾ കരസ്ഥമാക്കിയ ഈ കരുത്തൻ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്പെയിൻ, ഈജിപ്ത് ലോക ചാമ്പ്യൻഷിപ്പിലും മെഡൽ നേടിയിട്ടുണ്ട്. സ്പെയിൻ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീം ക്യാപ്റ്റനും കൂടിയായിരുന്നു.

സീനിയർ, ജൂനിയർ, മാസ്റ്റേഴ്സ്, അൾട്രാ മാസ്റ്റേഴ്സ്, യൂത്ത് ‘’ എന്നീ കാറ്റഗറികളിലായി 48 അംഗ ടീമാണ് ഇക്കുറി കേരള ജേഴ്സിയണിയുക . 2 വർഷത്തെ ഇടവേളക്കു ശേഷം ദേശീയ ചാംപ്യൻഷിപ്പിൽ മാറ്റുരക്കുന്നതിലെ വിജയികൾ ഫ്രാൻസിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി മത്സരത്തിനിറങ്ങും. ലെഫ്റ്റ് റൈറ്റ് മത്സരങ്ങളുണ്ടാകും. ഇത്തവണ ഗോവ നാഷണലിൽ കേരളത്തിനുവേണ്ടി ദേശീയ അന്തർ ദേശീയ താരങ്ങളായ ഷാജു.എ.യു തൃശ്ശൂർ, സുനിൽ കുമാർ കാസർഗോഡ്, ബിജു, മധു മലപ്പുറം, ജസ്റ്റിൻ ജോസ്, സുഹൈൽ ഖാൻ, ഷെറീന ഷാജു എന്നീ പ്രമുഖ താരങ്ങളും കിരീടപോരാട്ടത്തിനായി ഗോദയിലിറങ്ങുന്നു.

Board of Control for Arm wrestling in India (BCAI) al 21 നടത്തുന്നത്. 2 തവണ ദേശീയ മീറ്റിൽ കേരളത്തിനായി കരുത്ത് തെളിയിച്ച് തൃശ്ശൂരിലെ മനോജ് പൊറ്റെക്കാട്ടാണ് കേരള ടീം മാനേജർ. കേരള ടീം മെയ് 17 നു തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര തിരിക്കുന്നു.

12/05/2022

പ്രതിപക്ഷം പറയുന്നു ജോ ജോസഫ് സഭയുടെ ആളാണെന്ന്...
ഞാനും പറയുന്നു സഭയുടെ ആളാണെന്ന്...
'നിയമസഭയുടെ' 🔥

പിണറായി വിജയൻ 🔥

09/05/2022

തൃശൂർ ജില്ലയിലെ ഏഴ് ഇലക്ട്രിക്ക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകളുടെ ഉദ്ഘാടനം മന്ത്രി കേ രാജൻ നിർവ്വഹിചു.

ജില്ലയിൽ നിർമ്മാണം പൂർത്തിയാക്കിയ ഒല്ലൂർ, മാടക്കത്തറ, വലപ്പാട്, തൃശൂർ വൈദ്യുതി ഭവനം, കുന്നംകുളം, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നീ ഏഴ് ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷനുകളാണ് പ്രവർത്തന സജ്ജമായിരിക്കുന്നത്. കെഎസ്ഇബിയുടെ ഉടമസ്ഥതയിലാണ് ചാർജ്ജിംഗ് ശ്യംഖല സ്ഥാപിക്കുന്നത്.

09/05/2022

വിളംബരം കഴിഞ്ഞു... ഇനി പൂരം... എല്ലാം ഭധ്രമെന്ന് കലക്ടർ

09/05/2022

തൃശൂർ പൂരത്തിനായുള്ള ആനകളുടെ ഫിറ്റ്നസ്സ് പരിശോധന ആരംഭിച്ചു. തൊണ്ണൂറിലധികം ആനകളാണ് പരിശോധനക്ക് വിധേയമാകുന്നത്.

09/05/2022

തൃശ്ശൂർ പൂരം 2022 സാമ്പിൾ വെടിക്കെട്ട്: പാറമേക്കാവ് - തിരുവമ്പാടി

തൃശൂർ സിറ്റി പോലീസ് അറിയിപ്പ്തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് നടക്കുന്ന 08.05.2022 ഞായറാഴ്ച രാവിലെ മുതൽ സ്വരാജ് റൗണ്ടിലും...
08/05/2022

തൃശൂർ സിറ്റി പോലീസ് അറിയിപ്പ്

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് നടക്കുന്ന 08.05.2022 ഞായറാഴ്ച രാവിലെ മുതൽ സ്വരാജ് റൗണ്ടിലും, തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് പ്രദേശത്തും വാഹന പാർക്കിങ്ങ് അനുവദിക്കുന്നതല്ല.

ഉച്ചക്ക് 3 മണിമുതൽ സ്വരാജ് റൌണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. മൂന്നുമണിമുതൽ വെടിക്കെട്ട് തീരുന്നതുവരെ ഒരു തരത്തിലുള്ള വാഹനങ്ങൾക്കും റൌണ്ടിലേക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല.

അത്യാവശ്യ സാഹചര്യത്തിനല്ലാതെ പൊതുജനങ്ങൾ സ്വകാര്യ വാഹനങ്ങളിൽ വരുന്നത് കഴിയുന്നതും ഒഴിവാക്കി ഗതാഗത കുരുക്ക് കുറക്കുവാൻ സഹകരിക്കണം.

വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനിയിൽ ഫയർലൈനിൽ നിന്നും 100 മീറ്റർ അകലത്തിൽ മാത്രമേ കാണികളെ അനുവദിക്കുകയുള്ളൂ. അതിനാൽ സ്വരാജ് റൌണ്ടിൽ, നെഹ്റുപാർക്കിനു മുൻവശം, ആലുക്കാസ് ജ്വല്ലറി, പാറമേക്കാവ്, ആശുപത്രി ജംഗ്ഷൻ, ഇന്ത്യൻ കോഫി ഹൌസ് വരെയുള്ള ഭാഗങ്ങളിൽ മാത്രമേ, കാണികളെ അനുവദിക്കൂ. ബാക്കിയുള്ള സ്ഥലങ്ങളിൽ സ്വരാജ് റൌണ്ടിലേക്ക് പ്രവേശിക്കുന്ന റോഡുകൾ വരെ മാത്രമേ കാണികളെ അനുവദിക്കൂ.

സാമ്പിൾ വെടിക്കെട്ട് കാണുന്നതിനായി തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ കാണികൾ കയറുന്നത് നിരോധിച്ചിരിക്കുന്നു. അതുപോലെത്തന്നെ, നിർമാണാവസ്ഥയിലുള്ളതും, ശരിയായി സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ നിർമ്മിച്ചതുമായ കെട്ടിടങ്ങളിൽ കാണികൾ പ്രവേശിക്കരുത്.

വെടിക്കെട്ട് കാണുന്നതിനായി തൃശൂർ നഗരത്തിലേക്ക് വരുന്ന ജനങ്ങൾ, റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാതെ സുരക്ഷിതമായി വാഹനം പാർക്കുചെയ്യാവുന്ന ഗ്രൌണ്ടുകളിൽ പാർക്കുചെയ്യേണ്ടതാണ്. തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ലഭ്യമായ പാർക്കിങ്ങ് ഗ്രൌണ്ടുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ പോലീസ് സേവനവും ലഭ്യമാണ്. പൊതുജനങ്ങൾ ഈ സേവനം പ്രയോജനപ്പെടുത്തണം.

സാമ്പിൾ വെടിക്കെട്ട് ദിവസം സ്വരാജ് റൌണ്ടിനു പുറത്തുള്ള സ്ഥലങ്ങളിൽ ക്രമസമാധാന പാലനത്തിനും, ഗതാഗത ക്രമീകരണത്തിനുമായി രണ്ട് അസി. കമ്മീഷണറുടെ കീഴിൽ, എട്ട് സെക്ടറുകളാക്കി തിരിച്ച് പ്രധാന സ്ഥലങ്ങളിലെല്ലാം പോലീസുദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

ഗതാഗത കുരുക്ക് ഒഴിവാക്കാൻ കാൽനട പട്രോളിങ്ങ്, ഇരുചക്രവാഹന പട്രോളിങ്ങ്, ജീപ്പ് പട്രോളിങ്ങ് എന്നിവ ഏർപ്പെടുത്തിയിരിക്കുന്നു.

ജനക്കൂട്ടത്തിനിടയിൽ സമൂഹ വിരുദ്ധരുടെ ശല്യം, പ്രത്യേകിച്ചും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കാൻ പ്രത്യേകം മഫ്ടി പോലീസുദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

ജനങ്ങൾ തിങ്ങിക്കൂടുന്ന പ്രധാന സ്ഥലങ്ങളും, പൂരം എക്സിബിഷൻ, തേക്കിൻകാട് മൈതാനം, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു.

അഭ്യൂഹങ്ങൾ പ്രചരിക്കാതിരിക്കുന്നതിനും, പൊതുജനങ്ങൾക്ക് കൃത്യമായ അറിയിപ്പുകൾ നൽകുന്നതിനും പബ്ലിക് അഡ്രസ് സിസ്റ്റം ഘടിപ്പിച്ചിരിക്കുന്നു. ഇതിലൂടെ നഗരത്തിലെ ഭൂരിഭാഗം സ്ഥലത്തേക്കും സന്ദേശങ്ങൾ നൽകാൻ കഴിയും.

തൃശൂർ പൂരം വെടിക്കെട്ട് സമയത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാൽ ഒഴിപ്പിച്ചെടുക്കുന്നതിനുവേണ്ടി രാഗം തിയ്യറ്ററിനു സമീപമുള്ള ചെമ്പോട്ടിൽ ലൈൻ എമർജൻസി റൂട്ട് ആയി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ, ഈ റോഡിൽ വാഹനങ്ങൾ ഉൾപ്പെടെ യാതൊരു തടസ്സങ്ങളും ഉണ്ടാകുവാൻ പാടുള്ളതല്ല.

പൂരം സാമ്പിൾ വെടിക്കെട്ട്, ആനച്ചമയം പ്രദർശനം, തൃശൂർ പൂരം എന്നീ ദിനങ്ങളിൽ പൊതുജനങ്ങൾക്ക് സഹായങ്ങൾ ലഭിക്കുന്നതിനുവേണ്ടി തൃശൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മെഡിക്കൽ എമർജൻസി ടീമിനെ വിന്യസിച്ചിട്ടുണ്ട്.

സ്വരാജ് റൌണ്ടിൽ തൃശൂർ പൂരം വെടിക്കെട്ട് നടക്കുന്ന പ്രദേശത്തിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന മൂന്ന് പെട്രോൾ ബങ്കുകളിൽ വെടിക്കെട്ട് നടക്കുന്ന ദിവസങ്ങളിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ സ്റ്റോക്ക് ചെയ്യുന്നത് ഒഴിവാക്കുവാൻ ഉടമകളോട് നിർദ്ദേശിച്ചിട്ടുണ്ട്. പൊതുജനങ്ങളും സമീപവാസികളും ഇക്കാര്യം അറിഞ്ഞിരിക്കേണ്ടതാണ്.

ഇത്തവണ സാമ്പിൾ വെടിക്കെട്ട് ദിവസം (08.05.2022) മുതൽ തന്നെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയം പ്രദർശനം ആരംഭിക്കുന്നതിനാൽ തിരക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാന പാലനത്തിനുമായി 1 ACP, 3 CI മാരുടെ നേതൃത്വത്തിൽ പോലീസുദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നു.

തൃശൂർ പൂരം നടക്കുന്ന 2022 മെയ് 10, 11 തിയതികളിൽ CBSE പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലേക്കുള്ള വാർഷിക പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ, കുട്ടികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തുന്നതിന് യാതൊരു തടസ്സവും ഉണ്ടായിരിക്കുന്നതല്ല. എന്നാൽ പൂരം നടക്കുന്നതിനാൽ ചില സ്ഥലങ്ങളിൽ ഗതാഗതം വഴിതിരിച്ചുവിടുന്നതാണ്. ഇക്കാര്യം രക്ഷിതാക്കളും കുട്ടികളും അറിഞ്ഞിരിക്കേണ്ടതാണ്. സ്കൂൾ ബസ് സർവ്വീസ് നടത്തുന്നവർ ഇക്കാര്യത്തിന് ആവശ്യമായ മുൻകൂർ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതാണ്. ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസുദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതാണ്.

നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള പാർക്കിങ്ങ് ഗ്രൌണ്ടുകളിലും, ഹോട്ടലുകൾ, സിനിമാശാലകൾ, വ്യാപാര സമുച്ചയങ്ങൾ, ഫ്ലാറ്റ് സമുച്ചയങ്ങൾ എന്നിവിടങ്ങളിലെ പാർക്കിങ്ങ് സ്ഥലങ്ങളിൽ അനധികൃതമായ വാഹന പാർക്കിങ്ങ് നടത്തുന്നില്ലെന്ന് ഉടമകൾ ഉറപ്പുവരുത്തേണ്ടതാണ്. ഉടമസ്ഥരില്ലാതെ, സംശയാസ്പദമായ രീതിയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ വിവരം പോലീസ് കൺട്രോൾ റൂമിൽ അറിയിക്കേണ്ടതാണ്.

എമർജൻസി ടെലിഫോൺ നമ്പറുകൾ.

തൃശൂർ സിറ്റി പോലീസ് കൺട്രോൾ റൂം. 0487 2424193
തൃശൂർ ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷൻ. 0487 2424192
തൃശൂർ ട്രാഫിക് പോലീസ് യൂണിറ്റ് 0487 2445259

തൃശൂർ പൂരത്തിന്റെ ആരവങ്ങളിലേക്ക് നഗരം മിഴി തുറക്കുന്ന സാംപിള്‍ വെടിക്കെട്ട് ഇന്ന്. രാത്രി 7 ന് കര്‍ശന നിയന്ത്രണങ്ങളോടെ വ...
08/05/2022

തൃശൂർ പൂരത്തിന്റെ ആരവങ്ങളിലേക്ക് നഗരം മിഴി തുറക്കുന്ന സാംപിള്‍ വെടിക്കെട്ട് ഇന്ന്. രാത്രി 7 ന് കര്‍ശന നിയന്ത്രണങ്ങളോടെ വെടിക്കെട്ട് തുടങ്ങും. പാറമേക്കാവ് വിഭാഗമാണ് ആദ്യം തിരി കൊളുത്തുക.

രണ്ട് വര്‍ഷത്തെ കൊവിഡ് നിയന്ത്രണങ്ങളുടെ വേലിക്കെട്ട് പൊട്ടിച്ചെത്തുന്ന പൂരത്തിന് മാനത്ത് പൊട്ടി ചിതറുന്ന അമിട്ടുകളുടെ സാംപിള്‍ പ്രദര്‍ശനമാണിന്ന്. പാറമേക്കാവിന് കെ ജി എഫും തിരുവമ്പാടിക്ക് ഫ്‌ലാഷുമാണ് സ്‌പെഷ്യല്‍. വെടിക്കെട്ട് കരാര്‍ ആദ്യമായി വനിതയ്ക്ക് നല്‍കിയതാണ് ഇത്തവണത്തെ പ്രത്യേകത.

തിരുവമ്പാടി വിഭാഗത്തിന്റെ കരാര്‍ വടക്കാഞ്ചേരി സ്വദേശി ഷീന സുരേഷിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. പി.സി. വര്‍ഗീസ് പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ടിന് ചുക്കാന്‍ പിടിക്കുന്നു. ഇരു ദേവസ്വങ്ങളും വര്‍ണ വിസ്മയത്തിനാണ് പ്രാധാന്യം. സ്വരാജ് റൗണ്ടിലേക്ക് കാണികളെ നിയന്ത്രണങ്ങളോടെ മാത്രമേ പ്രവേശിപ്പിക്കൂ.

നെഹ്‌റു പാര്‍ക്കിന്റെ മുന്‍ഭാഗം മുതല്‍ ഇന്ത്യന്‍ കോഫീ ഹൗസ് വരെയുള്ള മേഖലയിലായിരിക്കും കാണികള്‍ക്ക് പ്രവേശനം. മറ്റിടങ്ങളില്‍ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കാനുള്ള റോഡുകളില്‍ കാണികള്‍ക്ക് നില്‍ക്കാം. ക്രമസമാധാന പാലനത്തിനും ഗതാഗത ക്രമീകരണത്തിനുമായി 2 എസി പിമാരുടെ കീഴില്‍ 8 സെക്ടറുകളായി നഗരത്തെ തിരിച്ച് പോലീസിനെ നിയോഗിച്ചു.

08/05/2022

ഒരുക്കങ്ങൾ പൂർത്തിയായി: പൂരാവേശത്തിൽ ഘടക ക്ഷേത്രങ്ങൾ. മെയ് 10ന് തൃശ്ശൂർ പൂരം.

08/05/2022

പൂരാവേശത്തിൽ തൃശൂർ, ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി, സാമ്പിൾ വെടിക്കെട്ട് ഇന്ന്.

Address


Website

Alerts

Be the first to know and let us send you an email when Vartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share